🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, May 5, 2024

YouCut video eding Software /adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

Video Editing 

YouCut video eding Software പരിചയപ്പെടാം.
ഒപ്പം Filmora video editor ൽ Mask ഉപയോഗിച്ച് ഒരു സ്ക്രീനിൽ ഒന്നിലധികം frame ( video or Image  ) Set ചെയ്യുന്ന വിധം.

Ratheesh Sangamam



Friday, May 3, 2024

Thursday, May 2, 2024

വീഡിയോ എഡിറ്റിംഗ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

വീഡിയോ എഡിറ്റിംഗ്

Kine master ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ്.
നയിച്ചത്:
ഗോകുൽ ദാസ്


Wednesday, May 1, 2024

പോസ്റ്റർ നിർമ്മാണം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

പോസ്റ്റർ നിർമ്മാണം.

ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ പോസ്റ്റർ നിർമ്മാണ ശില്പശാല.
നയിച്ചത്: 
രതീഷ് സംഗമം
വി.എൽ.പി.എസ് കടമ്പനാട്
( അധ്യാപകക്കൂട്ടം)



Tuesday, April 30, 2024

മെയ് - 1 ലോക തൊഴിലാളി ദിനം. /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

മെയ് - 1 ലോക തൊഴിലാളി ദിനം.

ആവേശോജ്ജ്വലമായ  ചിക്കാഗോ സമരങ്ങളിൽ പങ്കെടുത്ത് ജീവൻ ബലി നൽകിയ ധീരരക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന ദിനമാണ് ലോക തൊഴിലാളി ദിനമായ മെയ് - 1. 
ചിക്കാഗോ തെരുവീഥികളിലൂടെ, മെയ് ദിന ചരിത്രത്തിലേക്ക് ഒരു മടക്കയാത്ര....

 സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി. പ്രസാദ്, മുക്കം.


നിലാപൂക്കൾ / adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

നിലാപൂക്കൾ

കൊച്ചു കൂട്ടുകാർക്ക് ചെറിയ പാട്ടുകളാണിഷ്ടം. അതിനാൽ നാലു വരിയും ആറു വരിയിലും, ഉള്ള അമ്പത്തിയൊന്ന് പാട്ടുകൾ തയാറാക്കിയത് അവർക്ക് പാടി രസിക്കാനാണ്. അക്ഷരവും അറിവും ഒരുപോലെ മനസ്സിലാക്കാൻ കഴിയുന്ന പാട്ടുകളാണിവയെല്ലാം. 
മണ്ണും വിണ്ണും പ്രകൃതിയും മാതൃത്വവും കൊച്ചു തമാശകളും പ്രമേയമായി വന്നിരിക്കുന്ന 'നിലാപ്പൂക്കൾ' കൊച്ചു കൂട്ടുകാർക്കായി സമർപ്പിക്കുന്നു.

ശശിധരൻ കല്ലേരി എൻ.ഐ.എൽ.പി.സ്കൂൾ
ചിറ്റേത്തുകര, 
ആലുവ.



Monday, April 29, 2024

NMMSE Result 2023 അറിയുന്നതിന്. /adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

NMMSE Result 2023 അറിയുന്നതിന്.





അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ / ടോടോ - ചാൻ ഓൺലൈൻ പുസ്തക ചർച്ച /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലോക പുസ്തക ദിനത്തിൽ ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടന്ന ടോടോ - ചാൻ എന്ന പുസ്തകത്തിൻ്റെ ഓൺലൈൻ പുസ്തക ചർച്ച.


Sunday, April 28, 2024

ഇക്കിഗായ് / പുസ്തക പരിചയം/Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല



"നേരായ ജീവിതത്തിന്റെ ആദ്യ പടി അലസതയെ ജയിക്കലാണ് " ,ജെയിംസ് അല്ലന്റെ ഈ വാക്കുകൾ ഓർമ്മപ്പെടുത്തുന്ന ഒരു പുസ്തകമാണ് "ഇക്കിഗായ് "
 ഈ മനോഹര പുസ്തകം വായിച്ച് പൂർത്തിയാക്കുമ്പോൾ ജീവിതത്തെ കുറിച്ച് മനസ്സിൽ പ്രതീക്ഷകൾ കൊണ്ട് നിറയും....
   "ഇക്കിഗായ് "ഇതൊരു ജാപ്പനീസ് ആശയമാണ്. "ഉഷാറായി ജീവിത തിരക്കുകളിൽ മുഴുകുന്നതിന്റെ സന്തോഷമെന്ന് "ആ വാക്കിനെ ഏതാണ്ട് വിവർത്തനം ചെയ്യാം.
ജപ്പാനിലെ നൂറു വയസ്സുകാരുടെ രഹസ്യം നിങ്ങൾക്ക് പകർന്നു നൽകുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. തങ്ങളുടെ സ്വന്തം "ഇക്കിഗായ് "കണ്ടെത്തുന്നവർക്ക് ദീർഘവും,ആഹ്ലാദകരവുമായ ഒരു യാത്ര ജീവിതത്തിലുടനീളം സ്വായത്തമാക്കാൻ കഴിയും.
സൗഹൃദം പരിപോഷിപ്പിക്കുക, ലളിതമായി ഭക്ഷിക്കുക,
ആവശ്യത്തിന് വിശ്രമിക്കുക, പതിവായി ജോലി ചെയ്യുക, മിതമായ വ്യായാമം.... ഇതെല്ലാം മികച്ച ആരോഗ്യത്തിന്റെ സമവാക്യങ്ങളാണ്.
ഈ ജീവിത സമവാക്യങ്ങൾ നമുക്ക് നമ്മുടെ സ്വന്തം ജീവിതത്തിലും  കുഞ്ഞു കൂട്ടുകാരുടെ ജീവിതത്തിലും പകർത്താൻ കഴിയും...
 കൂട്ടുകാർ എപ്പോഴും  ഊർജസ്വലരായി പ്രവർത്തിച്ചു കൊണ്ടിരിക്കണം.കുട്ടികളായാലും, മുതിർന്നവരായാലും ജീവിതത്തിൽ നിന്ന് തുടച്ച് മാറ്റേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് അലസത. അവധിക്കാലത്തും അലസത കൂടാതെ സർഗാത്മക ചിന്തകളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കണം .  അവധിക്കാലത്തും കൂട്ടുകാർ കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് ഓരോ പ്രവർത്തനങ്ങളും ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തണം.'' കുട്ടികളോടൊപ്പമുള്ള യാത്രകളും ബന്ധുവീട് സന്ദർശനവുമൊക്കെ അവധിക്കാലത്ത് ഉൾപ്പെടുത്തണം.. കാഴ്ചകളും യാത്രാനുഭവങ്ങളും കുറിപ്പുകളായി തയ്യാറാക്കാൻ അവരെ പ്രോത്സാഹിപ്പിക്കണം .... കുട്ടികളെ അറിയാൻ, അവരോട് മനസ്സ് തുറന്ന് സംവദിക്കാൻ ഇത്തരം അവസരങ്ങൾ ഉപയോഗിക്കണം... പ്രവർത്തന നിരതരായ കൂട്ടുകാർ, സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും സ്വയം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അധ്യാപികയെയും രക്ഷിതാവിനെയും സംബന്ധിച്ച് മനോഹരമായ കാഴ്ചയാണ്... അനുഭവമാണ്.'' സ്കൂളിലായാലും വീട്ടിലായാലും ഒരു സ്വയം പ്രവർത്തന സമയരേഖ കൂട്ടുകാരുടെ മനസ്സിലുണ്ടാവണം.''  വായനയും അടുക്കള കൃഷിയും ചിത്രം വരയും എഴുത്തുമൊക്കെ അവർ സ്വയം പ്രവർത്തനമായി ഏറ്റെടുക്കണം.''  കുഞ്ഞു ചിത്രകഥകൾ, കുഞ്ഞു കഥാ,കവിതാ പുസ്തകങ്ങൾ...എന്നിവ കുട്ടികളുടെ അഭിരുചിയ്ക്കും, നിലവാരത്തിനനുസരിച്ചും തിരഞ്ഞെടുത്ത് വായിക്കാൻ സഹായിക്കണം. അതിന് പറ്റുന്ന സംവിധാനങ്ങൾ വീട്ടിലും വിദ്യാലയത്തിലും ഉണ്ടാകണം ( വീട്ടിലെ ലൈബ്രറി , ബാലമാസികൾ , പത്രം , ക്ലാസ് ലൈബ്രറി , സ്കൂൾ ലൈബ്രറി , പുസ്തക വണ്ടികൾ , പുസ്തകച്ചന്ത ....) 
           കൂടാതെ കലാപരമായ കഴിവുകൾക്ക് (ചിത്രരചന, ഫാബ്രിക് പെയിന്റിംഗ്, നിർമാണ പ്രവർത്തനങ്ങൾ....) അനുഗുണമായ മെറ്റീരിയലുകൾ കുട്ടികൾക്ക് ലഭ്യമാക്കണം..... അവരുടെ സൃഷ്ടികൾ പ്രകാശിപ്പിക്കുന്നതിനുള്ള പരമാവധി അവസരങ്ങൾ ലഭ്യമാക്കണം. മുതിർന്നവരായ നാം ഒരിക്കലും  ചെയ്യേണ്ട കാര്യങ്ങൾ നാളത്തേക്ക് മാറ്റി വയ്ക്കരുത്... അങ്ങനെ നമുക്ക് കുട്ടികൾക്ക് മാതൃകയാവാം....*സമയം അലറി പ്പാഞ്ഞു പോകുന്ന നദീജല പ്രവാഹമാണ്. അതിന് അണകെട്ടുക സാധ്യമല്ല. അതിനാൽ അതിനെ സ്വീകരിച്ച് നീയും അതോടൊപ്പം പാഞ്ഞുപോകുക തന്നെ വേണം*. ബുക്കറിന്റെ പ്രശസ്തമായ വാക്കുകൾ നാം ഓരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കണം. നാം ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ എല്ലാ വിധത്തിലുള്ള തടസങ്ങളേയും , കുറവുകളെയും ജയിക്കാൻ കഴിയുകയുള്ളൂ. സമയം പാഴാക്കാതെ പ്രവർത്തിക്കാൻ ധൈര്യം കാട്ടുന്നവന് മാത്രമാണ് വിജയം ലഭിക്കുന്നത് എന്ന് ഓർമിപ്പിക്കട്ടെ....
പോസിറ്റീവ്  മനോഭാവം , ഉയർന്ന അളവിലുള്ള വൈകാരിക അവബോധം എന്നിവയുള്ളവർക്ക് ദീർഘായുസ് ലഭിക്കുമെന്ന് ഈ പുസ്തകം പറയുന്നു... അത് ശരിയായിരിക്കാം.'' അതിനെക്കാൾ പ്രധാനമാണ് ജീവിതത്തിൽ നിന്നും അലസത ഒഴിവാക്കുക എന്നത്... അത്തരം ചിന്തകൾ സ്വാംശീകരിക്കാൻ " ഇക്കിഗായ് " ഈ പുസ്തകത്തിലൂടെ കഴിയും...
കഴിയുമെങ്കിൽ വായിക്കാൻ ശ്രമിക്കണേ...
 എല്ലാ കൂട്ടുകാർക്കും നന്മയാർന്ന ദിവസം നേരുന്നു.

തയ്യാറാക്കിയത് : ശ്രീമതി ശ്യാമ ടീച്ചർ , 
ജെ.ബി.എസ് സ്കൂൾ, നെയ്യാറ്റിൻ കര, തിരുവനന്തപുരം.