🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ. Show all posts
Showing posts with label സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ. Show all posts

Friday, June 30, 2023

തൈക്കാട് അയ്യാ സ്വാമി /Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ


തൈക്കാട് അയ്യാ സ്വാമി 



യോഗാചാര്യനും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു തൈക്കാട്‌ അയ്യാ സ്വാമി(1814 - 1909). ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥനായിരുന്നു അയ്യാസ്വാമികൾ. കാശ്യപഗോത്രജനായ മുത്തുകുമാരന്റെയും സൈവ വെള്ളാള സമുദായാംഗമായ രുക്മിണി അമ്മാളുടെയും മകനായി 1814-ൽ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ചു. തമിഴിൽ അസാമാന്യ പാടവമുണ്ടായിരുന്ന പിതാവിൽ നിന്ന് ആ ഭാഷയിൽ പാണ്ഡിത്യം നേടി. മാതാപിതാക്കൾ നൽകിയ പേര് സുബ്ബരായർ എന്നായിരുന്നു. ഉദ്യോഗാർഥം ദീർഘകാലം തിരുവനന്തപുരത്ത് തൈക്കാട്ട് താമസമാക്കിയിരുന്നു. അങ്ങനെയാണ് തൈക്കാട് അയ്യാസ്വാമി എന്ന പേരിൽ ഇദ്ദേഹം പിൽകാലത്ത് പ്രസിദ്ധനാകാൻ ഇടയായത്.
     ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി, ജാതി- മത- വർഗ്ഗ-വർണ്ണ-ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങിച്ചെല്ലുകയും താഴ്ന്നവിഭാഗങ്ങളിൽ ഉള്ളവർക്കു് ബ്രാഹ്മണരോടും തന്നോടും ഒപ്പം തുല്യസ്ഥാനം നല്കുകയും ചെയ്ത യോഗിവര്യനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയസദ്യയ്ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയസമുദായത്തിൽ ജനിച്ച അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തിഭോജനം" ലോകത്തിൽ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാസാമികളായിരുന്നു. സവർണ്ണർ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയൻ"," എന്നു വിളിച്ചപ്പോൾ

"ഇന്ത ഉലകത്തിലെ
ഒരേ ഒരു മതം താൻ
ഒരേ ഒരു ജാതി താൻ
ഒരേ ഒരു കടവുൾ താൻ
എന്നായിരുന്നു അയ്യാ സ്വാമികളുടെ മറുപടി.

    ഗുരുക്കന്മാരുടെ ഗുരു, സൂപ്രണ്ട് അയ്യാ, തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. മനോന്മണീയം സുന്ദരൻ പിള്ളയ്ക്കൊപ്പം ചേർന്ന് ശൈവ പ്രകാശസഭ സ്ഥാപിച്ചു.ഉജ്ജയിനി മഹാകാളി പഞ്ചരത്നം എന്ന കൃതിയുടെ രചയിതാവ്.

  തയ്യാറാക്കിയത്
  ഹിത. എ. ആർ
  ഇസ്സത്തുൽ ഇസ്ലാം എം. എൽ. പി. സ്കൂൾ കണ്ണൂർ

Thursday, June 29, 2023

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ (പൊയ്കയിൽ അപ്പച്ചൻ ) Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ

പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ (പൊയ്കയിൽ അപ്പച്ചൻ )



    'കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ '

'ഭക്ഷണം കിട്ടുന്നില്ല
വേലക്കൂലികൾ ഓർത്താൽ ഒട്ടും സഹിപ്പതില്ല '

  ഒരു ജനതയുടെ അടിമനുഭവങ്ങളും ദുരിതങ്ങളും സങ്കടങ്ങളും അമർഷങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഇത്തരം പാട്ടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമാണ് പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ  തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചത്.അധഃ സ്ഥിത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനായി അറിവിനെയും ആത്മീയതയെയും യോജിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്.തിരുവല്ലയിലെ ഇരവിപേരൂരിൽ 1879 ൽ അദ്ദേഹം ജനിച്ചത്.പൊയ്കയിൽ അപ്പച്ചൻ എന്ന പേരിലും അറിയപ്പെടുന്നു.
   ജാതിവിവേചനത്തിനും ചൂഷണത്തിനുമേതിരെ ശബ്ദമുയർത്തിയ അദ്ദേഹം മനുഷ്യസ്നേഹത്തിനും സാഹോദര്യത്തിനും ലോകസമാധാനത്തിനും വേണ്ടി 'പ്രത്യക്ഷരക്ഷാദൈവസഭ 'എന്ന സംഘടന രൂപീകരിച്ചു.സാമൂഹ്യമാറ്റ ത്തിനുവേണ്ടി പ്രയത്നിച്ച ശ്രീ കുമാരഗുരുദേവൻ 2തവണ ശ്രീമൂലം പ്രജാസഭയിൽ അംഗമായി.1939 ജൂൺ 29 ന്  അന്തരിച്ചു.

തയ്യാറാക്കിയത് :
ഹിത. എ. ആർ
ഇസ്സത്തുൽ ഇസ്ലാം എം. എൽ. പി കണ്ണൂർ

Monday, June 26, 2023

വക്കം അബ്ദുൽ ഖാദർ മൗലവി /Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ

വക്കം അബ്ദുൽ ഖാദർ മൗലവി 

തയ്യാറാക്കിയത് :
ഹിത. എ. ആർ
ഇസ്സത്തുൽ ഇസ്ലാം എം.  എൽ. പി. 
കണ്ണൂർ.


കേരള മുസ്‌ലിം സമുദായത്തിലെ പരിഷ്കർത്താക്കളിൽ ഒരാളായി മൗലവി കണക്കാക്കപ്പെടുന്നു.മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു.മതത്തിന്റെ ആചാരപരമായ വശങ്ങളേക്കാൾ മത-സാമൂഹിക സാമ്പത്തിക വശങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സ്ത്രീകളുടെ വിദ്യാഭ്യാസം, മുസ്‌ലിം സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനാണ്. ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും രചനകളിലും, പരിഷ്കരണ പ്രസ്ഥാനത്തിലും സ്വാധീനിക്കപ്പെട്ടമൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. 1906 ജനുവരിയിൽ മുസ്‌ലിം,അൽ-ഇസ്‌ലാം(1918), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ചു. മുസ്‌ലിം സമുദായത്തിനിടയിലെ നേർച്ചയുടെയും [[ഉർസ്|ഉറൂസിന്റെയും] ഉത്സവങ്ങളെ അത് എതിർത്തു, അതുവഴി യാഥാസ്ഥിതികവിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉയരുകയും ഈ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് പാപമായി മതവിധി പുറപ്പെടുവിക്കുകയും ചെയ്തു. സാമ്പത്തിക പ്രശ്‌നങ്ങളും വായനക്കാരുടെ അഭാവവും അഞ്ച് ലക്കങ്ങൾക്കുള്ളിൽ അൽ ഇസ്‌ലാം അടച്ചുപൂട്ടാൻ കാരണമായി, പക്ഷേ കേരളത്തിലെ മാപ്പിള മത പരിഷ്കരണത്തിന് ശ്രമിച്ച ആദ്യകാല പ്രസിദ്ധീകരണമായി ഇത് കണക്കാക്കപ്പെടുന്നു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അൽ ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ മുസ്‌ലിം ദീപിക എന്നിവ മലയാളം ലിപിയിൽ തന്നെയായിരുന്നു.
സംസ്ഥാനത്തുടനീളമുള്ള മൗലവിയുടെ പ്രചാരണത്തിന്റെ ഫലമായി, മുസ്‌ലിം വിദ്യാർത്ഥികളുള്ള എല്ലാ സംസ്ഥാന സ്കൂളുകളിലും മഹാരാജാവ് അറബി പഠിപ്പിക്കൽ ആരംഭിക്കുകയും അവർക്ക് ഫീസ് ഇളവുകളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുകയും ചെയ്തു. പെൺകുട്ടികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. കുട്ടികൾക്ക് അറബി പഠിക്കാൻ മൗലവി പാഠപുസ്തകങ്ങളും പ്രൈമറി സ്കൂളുകളിൽ അറബി ഇൻസ്ട്രക്ടർമാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു മാനുവലും എഴുതി. മൗലവി തയ്യാറാക്കിയ മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ അറബി അധ്യാപകർക്കായി യോഗ്യതാ പരീക്ഷകൾ ആരംഭിച്ചു. അദ്ദേഹത്തെ ചീഫ് എക്സാമിനർ ആക്കി.
ഓൾ തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭ ആരംഭിച്ച് മുസ്‌ലിംകൾക്കിടയിൽ സംഘടിത പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രമിച്ചു. തിരുവിതാംകൂർ സർക്കാരിന്റെ മുസ്ലീം ബോർഡ് ചെയർമാനായി പ്രവർത്തിച്ചു. കെ.എം. മൗലവി, കെ.എം.സീതി സാഹിബ്, മനപ്പത്ത് കുഞ്ഞുമുഹമ്മദ് ഹാജി എന്നിവരോടൊപ്പം "മുസ്‌ലിം ഐക്യ സംഘം" വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ അസോസിയേഷൻ, കൊല്ലം ധർമ്മഭോഷിണി സഭ എന്നിവയുടെ ഉപദേഷ്ടാവായിരുന്നു.
1931-ൽ അദ്ദേഹം ഇസ്‌ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചു. മകൻ അബ്ദുസ്സലാം മലയാളത്തിലേക്കുള്ള വിവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും അല്ലാമ ശിബ്‌ലിയുടെ ഉമർ ഫാറൂഖിന്റെ ജീവചരിത്രം രണ്ട് വാല്യങ്ങളായി അൽ ഫാറൂഖ് എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ചെമ്പഴന്തി ഗ്രാമക്കാരനായിരുന്ന ശ്രീനാരായണഗുരുവുമായി ഗാഢബന്ധമുണ്ടായിരുന്നു മൗലവിക്ക്. വീട്ടിലെ പതിവു സന്ദർശകനും അച്ഛന്റെ സുഹൃത്തുമായിരുന്നു നാരായണഗുരു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ദൈന്യതയുമാണ് വക്കം മൗലവിയെ പൊതുരംഗത്തേക്കും നവോത്ഥാന പ്രവർത്തനങ്ങളിലേക്കും നയിച്ചത്. പഠിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും നാരായണഗുരുവിന്റെ മാതൃകയിൽ മൗലവി മുസ്‌ലിംകളോട് ആവശ്യപ്പെട്ടു.തൂലിക പടവാളാക്കി കേരളത്തിലെ സാമൂഹ്യ അനാചാരങ്ങളോടും അസമത്വങ്ങളോടും തന്റെ രചനകളിലൂടെയും വാക്കുകളിലൂടെയും പോരാടിയ വ്യക്തിത്വം ആണ് അബ്ദുൽ ഖാദർ മൗലവി.
 
   തയ്യാറാക്കിയത്
   ഹിത. എ. ആർ
   ഇസ്സത്തുൽ ഇസ്ലാം എം. എൽ. പി. കണ്ണൂർ

Sunday, June 25, 2023

വൈകുണ്ഠസ്വാമികൾ /അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ /Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ

തയ്യാറാക്കിയത് 
ഹിത. എ. ആർ
ഇസ്സത്തുൽ ഇസ്ലാം എം.  എൽ. പി. 
കണ്ണൂർ.

വൈകുണ്ഠസ്വാമികൾ


കേരളത്തിലെ ആദ്യകാല സാമൂഹ്യപരിഷ്കാർത്താക്കളിൽ ഒരാളായിരുന്നു വൈകുണ്ഠ സ്വാമികൾ. കന്യാകുമാരിയിലെ ശാസ്താംകോയിലിലാണ് ജനിച്ചത്.
സവർണജാതിക്കാരുടെ കിണറുകളിൽ നിന്ന് വെള്ളം കോരാൻ ഹരിജനങ്ങൾക്ക് (താഴ്ന്ന ജാതിയിൽ പെട്ടവർക്ക് )അവകാശമില്ലാതിരുന്ന കാലത്ത് എല്ലാ ജാതിയിലും പെട്ടവർക്കും വെള്ളം കോരാൻ കിണറുകൾ കുഴിച്ച് അയിത്തമെന്ന ദുരാചാരത്തെ വെല്ലുവിളിച്ചു.
ഭഷ്യവസ്തുക്കൾ ശേഖരിച്ച് പാകം ചെയ്ത് ജാതിമത ഭേദമന്യേ ഒരു പന്തിയിലിരുന്ന് ആഹാരം കഴിക്കുന്ന 'സമപന്തി ഭോജനം ' സംഘടിപ്പിച്ചു.
    തിരുവിതാംകൂറിലെ ചാന്നാർ എന്ന അവർണ വിഭാഗത്തിലെ സ്ത്രീകൾക്ക് മുട്ടിനുതാഴെ എത്തുംവിധം മുണ്ടുടുക്കാനും മേൽമുണ്ട് ധരിക്കാനുമുള്ള അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രയത്നിച്ച വ്യക്തിയാണ് സ്വാമികൾ. ഈ സമരം കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടാണ്. 'ചാന്നാർ ലഹള 'എന്നറിയപ്പെട്ട സമരം സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സഹായിച്ചു.
'വേല ചെയ്താൽ കൂലി കിട്ടണം എന്ന സ്വാമികളുടെ നിലപാടും ജനങ്ങളെ സ്വാധീനിച്ചു. ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺ നീചഭരണം 'എന്ന പദപ്രയോഗത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചു.

Thursday, June 22, 2023

മഹാത്മാ അയ്യങ്കാളി /Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ

തയ്യാറാക്കിയത് 
ഹിത. എ. ആർ
ഇസ്സത്തുൽ ഇസ്ലാം എം.  എൽ. പി. 
കണ്ണൂർ.

മഹാത്മാ അയ്യങ്കാളി



കേരളത്തിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി (ജീവിതകാലം: 28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു .ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ .
     അയ്യങ്കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ൽ വെങ്ങാനൂരിൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു. പക്ഷെ സവർണർ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു.പഞ്ചമി എന്ന അവർണ വിദ്യാർഥിയും ഊരൂട്ടുമ്പലം എന്ന വിദ്യാലയവും ചരിതത്തിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങളിലേക്കുള്ള ഏടായി മാറി.അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം.
വില്ലുവണ്ടി സമരവും കല്ലുമാല സമരവും അദ്ദേഹം നേതൃത്വം നൽകിയവയിൽ പ്രധാനപ്പെട്ടവയാണ്.