🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, April 29, 2024

NMMSE Result 2023 അറിയുന്നതിന്. /adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

NMMSE Result 2023 അറിയുന്നതിന്.





അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ / ടോടോ - ചാൻ ഓൺലൈൻ പുസ്തക ചർച്ച /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലോക പുസ്തക ദിനത്തിൽ ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടന്ന ടോടോ - ചാൻ എന്ന പുസ്തകത്തിൻ്റെ ഓൺലൈൻ പുസ്തക ചർച്ച.


Sunday, April 28, 2024

ഇക്കിഗായ് / പുസ്തക പരിചയം/Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല



"നേരായ ജീവിതത്തിന്റെ ആദ്യ പടി അലസതയെ ജയിക്കലാണ് " ,ജെയിംസ് അല്ലന്റെ ഈ വാക്കുകൾ ഓർമ്മപ്പെടുത്തുന്ന ഒരു പുസ്തകമാണ് "ഇക്കിഗായ് "
 ഈ മനോഹര പുസ്തകം വായിച്ച് പൂർത്തിയാക്കുമ്പോൾ ജീവിതത്തെ കുറിച്ച് മനസ്സിൽ പ്രതീക്ഷകൾ കൊണ്ട് നിറയും....
   "ഇക്കിഗായ് "ഇതൊരു ജാപ്പനീസ് ആശയമാണ്. "ഉഷാറായി ജീവിത തിരക്കുകളിൽ മുഴുകുന്നതിന്റെ സന്തോഷമെന്ന് "ആ വാക്കിനെ ഏതാണ്ട് വിവർത്തനം ചെയ്യാം.
ജപ്പാനിലെ നൂറു വയസ്സുകാരുടെ രഹസ്യം നിങ്ങൾക്ക് പകർന്നു നൽകുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. തങ്ങളുടെ സ്വന്തം "ഇക്കിഗായ് "കണ്ടെത്തുന്നവർക്ക് ദീർഘവും,ആഹ്ലാദകരവുമായ ഒരു യാത്ര ജീവിതത്തിലുടനീളം സ്വായത്തമാക്കാൻ കഴിയും.
സൗഹൃദം പരിപോഷിപ്പിക്കുക, ലളിതമായി ഭക്ഷിക്കുക,
ആവശ്യത്തിന് വിശ്രമിക്കുക, പതിവായി ജോലി ചെയ്യുക, മിതമായ വ്യായാമം.... ഇതെല്ലാം മികച്ച ആരോഗ്യത്തിന്റെ സമവാക്യങ്ങളാണ്.
ഈ ജീവിത സമവാക്യങ്ങൾ നമുക്ക് നമ്മുടെ സ്വന്തം ജീവിതത്തിലും  കുഞ്ഞു കൂട്ടുകാരുടെ ജീവിതത്തിലും പകർത്താൻ കഴിയും...
 കൂട്ടുകാർ എപ്പോഴും  ഊർജസ്വലരായി പ്രവർത്തിച്ചു കൊണ്ടിരിക്കണം.കുട്ടികളായാലും, മുതിർന്നവരായാലും ജീവിതത്തിൽ നിന്ന് തുടച്ച് മാറ്റേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് അലസത. അവധിക്കാലത്തും അലസത കൂടാതെ സർഗാത്മക ചിന്തകളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കണം .  അവധിക്കാലത്തും കൂട്ടുകാർ കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് ഓരോ പ്രവർത്തനങ്ങളും ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തണം.'' കുട്ടികളോടൊപ്പമുള്ള യാത്രകളും ബന്ധുവീട് സന്ദർശനവുമൊക്കെ അവധിക്കാലത്ത് ഉൾപ്പെടുത്തണം.. കാഴ്ചകളും യാത്രാനുഭവങ്ങളും കുറിപ്പുകളായി തയ്യാറാക്കാൻ അവരെ പ്രോത്സാഹിപ്പിക്കണം .... കുട്ടികളെ അറിയാൻ, അവരോട് മനസ്സ് തുറന്ന് സംവദിക്കാൻ ഇത്തരം അവസരങ്ങൾ ഉപയോഗിക്കണം... പ്രവർത്തന നിരതരായ കൂട്ടുകാർ, സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും സ്വയം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അധ്യാപികയെയും രക്ഷിതാവിനെയും സംബന്ധിച്ച് മനോഹരമായ കാഴ്ചയാണ്... അനുഭവമാണ്.'' സ്കൂളിലായാലും വീട്ടിലായാലും ഒരു സ്വയം പ്രവർത്തന സമയരേഖ കൂട്ടുകാരുടെ മനസ്സിലുണ്ടാവണം.''  വായനയും അടുക്കള കൃഷിയും ചിത്രം വരയും എഴുത്തുമൊക്കെ അവർ സ്വയം പ്രവർത്തനമായി ഏറ്റെടുക്കണം.''  കുഞ്ഞു ചിത്രകഥകൾ, കുഞ്ഞു കഥാ,കവിതാ പുസ്തകങ്ങൾ...എന്നിവ കുട്ടികളുടെ അഭിരുചിയ്ക്കും, നിലവാരത്തിനനുസരിച്ചും തിരഞ്ഞെടുത്ത് വായിക്കാൻ സഹായിക്കണം. അതിന് പറ്റുന്ന സംവിധാനങ്ങൾ വീട്ടിലും വിദ്യാലയത്തിലും ഉണ്ടാകണം ( വീട്ടിലെ ലൈബ്രറി , ബാലമാസികൾ , പത്രം , ക്ലാസ് ലൈബ്രറി , സ്കൂൾ ലൈബ്രറി , പുസ്തക വണ്ടികൾ , പുസ്തകച്ചന്ത ....) 
           കൂടാതെ കലാപരമായ കഴിവുകൾക്ക് (ചിത്രരചന, ഫാബ്രിക് പെയിന്റിംഗ്, നിർമാണ പ്രവർത്തനങ്ങൾ....) അനുഗുണമായ മെറ്റീരിയലുകൾ കുട്ടികൾക്ക് ലഭ്യമാക്കണം..... അവരുടെ സൃഷ്ടികൾ പ്രകാശിപ്പിക്കുന്നതിനുള്ള പരമാവധി അവസരങ്ങൾ ലഭ്യമാക്കണം. മുതിർന്നവരായ നാം ഒരിക്കലും  ചെയ്യേണ്ട കാര്യങ്ങൾ നാളത്തേക്ക് മാറ്റി വയ്ക്കരുത്... അങ്ങനെ നമുക്ക് കുട്ടികൾക്ക് മാതൃകയാവാം....*സമയം അലറി പ്പാഞ്ഞു പോകുന്ന നദീജല പ്രവാഹമാണ്. അതിന് അണകെട്ടുക സാധ്യമല്ല. അതിനാൽ അതിനെ സ്വീകരിച്ച് നീയും അതോടൊപ്പം പാഞ്ഞുപോകുക തന്നെ വേണം*. ബുക്കറിന്റെ പ്രശസ്തമായ വാക്കുകൾ നാം ഓരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കണം. നാം ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ എല്ലാ വിധത്തിലുള്ള തടസങ്ങളേയും , കുറവുകളെയും ജയിക്കാൻ കഴിയുകയുള്ളൂ. സമയം പാഴാക്കാതെ പ്രവർത്തിക്കാൻ ധൈര്യം കാട്ടുന്നവന് മാത്രമാണ് വിജയം ലഭിക്കുന്നത് എന്ന് ഓർമിപ്പിക്കട്ടെ....
പോസിറ്റീവ്  മനോഭാവം , ഉയർന്ന അളവിലുള്ള വൈകാരിക അവബോധം എന്നിവയുള്ളവർക്ക് ദീർഘായുസ് ലഭിക്കുമെന്ന് ഈ പുസ്തകം പറയുന്നു... അത് ശരിയായിരിക്കാം.'' അതിനെക്കാൾ പ്രധാനമാണ് ജീവിതത്തിൽ നിന്നും അലസത ഒഴിവാക്കുക എന്നത്... അത്തരം ചിന്തകൾ സ്വാംശീകരിക്കാൻ " ഇക്കിഗായ് " ഈ പുസ്തകത്തിലൂടെ കഴിയും...
കഴിയുമെങ്കിൽ വായിക്കാൻ ശ്രമിക്കണേ...
 എല്ലാ കൂട്ടുകാർക്കും നന്മയാർന്ന ദിവസം നേരുന്നു.

തയ്യാറാക്കിയത് : ശ്രീമതി ശ്യാമ ടീച്ചർ , 
ജെ.ബി.എസ് സ്കൂൾ, നെയ്യാറ്റിൻ കര, തിരുവനന്തപുരം.

Sunday, April 21, 2024

ലോക ഭൗമ ദിനം : ഏപ്രിൽ 22 /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലോക ഭൗമ ദിനം : ഏപ്രിൽ 22

പ്രപഞ്ചത്തിൽ ജീവൻ നിലനില്ക്കുന്ന ഏക ഗ്രഹമായ ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമല്ല .അനന്തകോടി സസ്യ - ജീവജാലങ്ങൾക്കും സൂക്ഷ്മജീവികൾക്കും കൂടി അവകാശപ്പെട്ടതാണ് നാം അധിവസിക്കുന്ന ഈ ഭൂമി

മനുഷ്യൻ്റെ വിവേചനമില്ലാത്ത പ്രവൃത്തികൾ മൂലം ഭൂമിയിലെ സ്വാഭാവിക ആവാസ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ അടുത്തറിയാം.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.

അവതരണം: കെ.വി.പ്രസാദ്, മുക്കം








അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ് /ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ക്വിസ്

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്

DAY  176

876) എം.ടി  യ്ക്ക്  ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി 
ഉത്തരം : വാനപ്രസ്ഥം   

877) ദേശീയ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ
 ഉത്തരം : കടവ് , ഒരു വടക്കൻ വീരഗാഥ ,  സദയം ,  പരിണയം  
  
878) മലയാളം സാഹിത്യത്തിന് നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് ബഹുമാനസൂചകമായി അദ്ദേഹത്തിന് നൽകിയത് 
 ഉത്തരം  : ഡി. ലിറ്റ്.ബിരുദം  

879) ഏതു സർവകലാശാലയാണ് അദ്ദേഹത്തിന് ഈ ബിരുദം നൽകി ആദരിച്ചത് 
 ഉത്തരം : കാലിക്കറ്റ് സർവകലാശാല  

880) ഏതു വർഷം 
 ഉത്തരം : 1996 ൽ 
  
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  177

881) എം.ടി യ്ക്ക്   ജ്ഞാനപീഠ പുരസ്കാരം  ലഭിച്ചത് 
ഉത്തരം : 1995 ൽ   

882) എം.ടി.  യ്ക്ക് പത്മഭൂഷൻ അവാർഡ് ലഭിച്ചത് 
 ഉത്തരം : 2005 ൽ 
  
883) മലയാള സിനിമയിലെ ആജീവനാന്തം നേട്ടങ്ങൾക്കുള്ള ജെ. സി.  ഡാനിയേൽ അവാർഡ് ലഭിച്ചത്  
 ഉത്തരം  : 2013

884) കേരള സർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി അവാർഡ് ആദ്യമായി നൽകി ആദരിച്ചത്  
 ഉത്തരം : എം.  ടി. വാസുദേവൻ നായർക്ക് 

885) ഏതു വർഷം 
 ഉത്തരം : 2022 ൽ 
  
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  178

886) എം.ടി യുടെ ഏത് നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ആദ്യം ലഭിച്ചത്  
ഉത്തരം : നാലുകെട്ട്  

887) ഏതു വർഷം
 ഉത്തരം : 1958 ൽ 
  
888) നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം  : 1982 ൽ 

889) ഏതു നാടകത്തിന് 
 ഉത്തരം : ഗോപുര നടയിൽ  

890) 1985 വയലാർ അവാർഡ് ലഭിച്ചത്  
 ഉത്തരം : രണ്ടാമൂഴം   
  
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  179

891) എം ടി വാസുദേവൻ നായർക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി 
ഉത്തരം : വാനപ്രസ്ഥം   

892) ഏതു വർഷം
 ഉത്തരം : 1993  ൽ 
  
893) വള്ളത്തോൾ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 2005 ൽ 

894) എഴുത്തച്ഛൻ അവാർഡ് ലഭിച്ചത്
 ഉത്തരം : 2011  

895) കാലിക്കറ്റ് സർവകലാശാലയുടെയും മഹാത്മാഗാന്ധി സർവ്വകലാശാലയുടെയും ഓണററി ഡോക്ടറേറ്റ് ലഭിച്ചത് 
 ഉത്തരം : 1996 ൽ  
  
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  180

896) ജീവിതയാഥാർത്ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതിയ വൈലോപ്പിള്ളി എന്നറിയപ്പെട്ട കവി 
ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ   

897) ഒരമ്മയുടെ പുത്ര ദുഃഖത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി 
 ഉത്തരം : മാമ്പഴം  
  
898) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്  
 ഉത്തരം  : 1971 ൽ 

899) ഏതു കൃതിക്കാണ്  അവാർഡ് ലഭിച്ചത്
 ഉത്തരം : വിട  

900)" എല്ലാം ഇപ്പോൾ ഭദ്രമായി , ബ്രിട്ടീഷുകാർ വാണ കാലം പോലെ " എന്ന് അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച കവി 
 ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ  
  
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  181

901) വൈലോപ്പിള്ളി ശ്രീധരമേനോന്റെ  ആദ്യ കവിതാ സമാഹാരം
ഉത്തരം : കന്നിക്കൊയ്ത്ത്    

902) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്  
 ഉത്തരം : 1972 ൽ 
  
903) ഏതു കൃതിക്ക് 
 ഉത്തരം  : വിട 

904) വയലാർ പുരസ്കാരം ലഭിച്ചത് 
 ഉത്തരം : 1981 

905) വയലാർ പുരസ്കാരം ലഭിച്ച കൃതി
 ഉത്തരം : മകരക്കൊയ്ത്ത്  
  
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  182

906) വൈലോപ്പിള്ളിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : 1965 ൽ   

907) അദ്ദേഹത്തിന്റെ ഏതു കൃതിക്കാണ്  പുരസ്കാരം ലഭിച്ചത്  
 ഉത്തരം : കയ്പ്പവല്ലരി 
  
908)1947  ൽ മദ്രാസ്   ഗവൺമെന്റ് അവാർഡ് ലഭിച്ചത് 
 ഉത്തരം  : കന്നിക്കൊയ്ത്ത് 

909) ഉത്സവത്തിന് എഴുന്നള്ളിച്ചു നിൽക്കുന്ന ഒരു കൊമ്പനാനയുടെ വിചാരങ്ങളും തുടർന്നുള്ള കാര്യങ്ങളും ഏതു കവിതയുടെ പ്രമേയമാണ്?
 ഉത്തരം : സഹ്യന്റെ മകൻ 

910) വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ  10,001 രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന അവാർഡ് 
 ഉത്തരം : വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം  
  
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  183

911) സാമൂഹിക പരിസ്ഥിതി പ്രവർത്തകയും സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെ മകളുമായ കവയത്രി  
 ഉത്തരം  : സുഗതകുമാരി

912) സുഗതകുമാരിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : 1968 ൽ   

913) ഏതു കൃതിക്കാണ്  പുരസ്കാരം ലഭിച്ചത്  
 ഉത്തരം : പാതിരാപ്പൂക്കൾ 
  
914) ശ്രദ്ധേയമായ മറ്റു കൃതികൾ 
 ഉത്തരം  : അമ്പലമണി  ,   മണലെഴുത്ത് ,  രാത്രിമഴ 

915) പത്മശ്രീ ലഭിച്ച വർഷം
 ഉത്തരം : 2006 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  184

916) കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ 
 ഉത്തരം  : സുഗതകുമാരി

917) സുഗതകുമാരിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : 1978 ൽ   

918) ഏതു കൃതിക്കാണ്  പുരസ്കാരം ലഭിച്ചത്  
 ഉത്തരം :  രാത്രിമഴ  
  
919) ഓടക്കുഴൽ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 1982 ൽ 

920) ഏതു കൃതിക്കാണ് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത് 
 ഉത്തരം : അമ്പലമണി  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  185

921) സുഗതകുമാരിക്ക് വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1984 ൽ 

922) വയലാർ അവാർഡ് ലഭിച്ച കൃതി
ഉത്തരം :  അമ്പലമണി 

923) വള്ളത്തോൾ അവാർഡ് ലഭിച്ചത് 
 ഉത്തരം :  2003 ൽ 

924) കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചത് 
 ഉത്തരം  :  2004  
  
925) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 2009  ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  186

926) പ്രകൃതി സംരക്ഷണ യത്നങ്ങൾക്കുള്ള  ഭാരത വന - പരിസ്ഥിതി മന്ത്രാലയം നൽകുന്ന  പുരസ്കാരം 
 ഉത്തരം  : ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്  

927) ഈ അവാർഡ് ആദ്യമായി ലഭിച്ചത് 
ഉത്തരം : സുഗതകുമാരി 

928) ഏതു വർഷമാണ്  അവാർഡ് ലഭിച്ചത് 
 ഉത്തരം :  2006 ൽ 

929) സാമൂഹിക സേവനത്തിനുള്ള മറ്റൊരു അവാർഡ് ആയ  ജെoസെർവ് അവാർഡ് ലഭിച്ചത് 
 ഉത്തരം  :  2006  
  
930) സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന സുഗതകുമാരിയുടെ പിതാവ്.
 ഉത്തരം  :  ബോധേശ്വരൻ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  187

931) കാർട്ടൂണിസ്റ്റ്  ,   ചെറുകഥാകൃത്ത് , നോവലിസ്റ്റ്  ,  കോളമെഴുത്തുകാരൻ ,  പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനും  മലയാളം സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനുമായ വ്യക്തി   
 ഉത്തരം  : ഒ . വി .  വിജയൻ    

932) അദ്ദേഹത്തിന്റെ മുഴുവൻ പേര്  
ഉത്തരം : ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ  

933) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്  
 ഉത്തരം : 1990 ൽ 

934) ഏതു കൃതിക്ക്  
 ഉത്തരം  : ഗുരു സാഗരം   
  
935) അദ്ദേഹത്തിന്റെ  പ്രശസ്ത കവയത്രിയും ഗാനരചയിതാവുമായ സഹോദരി 
 ഉത്തരം  : ഒ . വി . ഉഷ    

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  188

941)ഒ. വി. വിജയന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : 1990 ൽ  

942) ഏതു കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : ധർമ്മപുരാണം  

943) വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം : 1991 ൽ 

944) ഏതു കൃതിക്ക്  
 ഉത്തരം  : ഗുരു സാഗരം   
  
945) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : 2001ൽ      

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  189

946) കല,  വിദ്യാഭ്യാസം,   സാഹിത്യം ,  ശാസ്ത്രം , കായികം,  പൊതു സേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരം
 ഉത്തരം  :  പത്മശ്രീ  

947)ഒ. വി. വിജയന് പത്മശ്രീ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 2001 ൽ  

948) പത്മഭൂഷൻ അവാർഡ് നേടിയത്
 ഉത്തരം : 2003 ൽ 

949) അന്നത്തെ  രാഷ്ട്രപതിയായിരുന്ന ആരുടെ കയ്യിൽ നിന്നാണ് അദ്ദേഹത്തിന് പത്മഭൂഷൻ ലഭിച്ചത് 
 ഉത്തരം  : എ. പി. ജെ. അബ്ദുൽ കലാം  
  
950) 'ഖസാക്കിന്റെ ഇതിഹാസം 'എന്ന  കൃതിക്ക് ഏത് അവാർഡ് ആണ് ലഭിച്ചത് 
 ഉത്തരം  : മുട്ടത്തുവർക്കി അവാർഡ്  (1992)    

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  190

946) ' അഗ്നിസാക്ഷി ' എന്ന ഒറ്റ നോവൽ കൊണ്ട്  കേരളത്തിൽ   പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റും ആയ സാഹിത്യകാരി 
 ഉത്തരം  : ലളിതാംബിക അന്തർജനം   

947) കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം  : 1973 ൽ  

948) ഏതു കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം : സീത മുതൽ സത്യവതി വരെ  

949)1977 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ 
 ഉത്തരം  : അഗ്നിസാക്ഷി   
  
950)' അഗ്നിസാക്ഷി' കൂടാതെ ലളിതാംബിക അന്തർജനം എഴുതിയ മറ്റൊരു പ്രശസ്ത നോവൽ 
 ഉത്തരം  : മനുഷ്യനും മനുഷ്യരും (1979)

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  191

951) പ്രശസ്ത കവി വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായി മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരം
 ഉത്തരം  : വയലാർ പുരസ്കാരം 

952) വയലാർ പുരസ്കാരം ആദ്യമായി ലഭിച്ചത് 
 ഉത്തരം  : ലളിതാംബിക അന്തർജ്ജനത്തിന് 

953) ഏതു കൃതിക്കാണ്  ലഭിച്ചത്
 ഉത്തരം : അഗ്നിസാക്ഷി  

954) ഏതു വർഷമാണ് വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1977 ൽ   
  
955) 1977 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ 
 ഉത്തരം  : അഗ്നിസാക്ഷി  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  192

956) ലളിതാംബിക അന്തർജ്ജനത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1977 ൽ 

957) ഏതു നോവലിനാണ് പുരസ്കാരം  ലഭിച്ചത് 
 ഉത്തരം  : അഗ്നിസാക്ഷി 

958) ലളിതാംബിക അന്തർജനത്തിന്  ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ച കൃതി 
 ഉത്തരം : അഗ്നിസാക്ഷി  

959) ഏതെല്ലാം അവാർഡുകൾ ആണ് ലഭിച്ചത് 
 ഉത്തരം  : ഓടക്കുഴൽ അവാർഡ് ,  വയലാർ അവാർഡ്  , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,  കേരള സാഹിത്യ അക്കാദമി അവാർഡ് 
  
955) ഏതു വർഷം  
 ഉത്തരം  : 1977 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  193

961) മലയാള സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 2008 ൽ പത്മശ്രീ  പുരസ്കാരം ലഭിച്ചത്  
 ഉത്തരം  :   എം . ലീലാവതി 

962) 1979 ൽ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി
 ഉത്തരം  :  വർണ്ണരാജി  

963) 2007ൽ  വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം : അപ്പുവിന്റെ അന്വേഷണം 

964) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 2010 ൽ 
  
965) വള്ളത്തോൾ അവാർഡ് ലഭിച്ചത് 
 ഉത്തരം  :  2002 ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  194

966) കേരള സർക്കാർ ജെ. സി. ഡാനിയൽ അവാർഡ് നൽകി ആദരിച്ച ചലച്ചിത്ര ഗാനരചയിതാവും  നിർമ്മാതാവും പത്രപ്രവർത്തകനും  അഭിനേതാവുമായിരുന്ന  കവി 
 ഉത്തരം  :  പി .ഭാസ്കരൻ  

967) ഓടക്കുഴൽ അവാർഡ് ലഭിച്ചത്  
 ഉത്തരം  : 1980 ല്‍  

968) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ  അവാർഡ് ലഭിച്ചത് 
 ഉത്തരം : ഒറ്റക്കമ്പിയുള്ള തമ്പുരു  

969) 'ഒറ്റക്കമ്പിയുള്ള തമ്പുരു 'എന്ന കവിതയ്ക്ക്  കേരള സാഹിത്യ അക്കാദമി  പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 1981 ൽ 
  
970) വള്ളത്തോൾ അവാർഡ് ലഭിച്ചത് 
 ഉത്തരം  :  2000 ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  195

971) മലയാളത്തിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡൽ ആദ്യമായി നേടിയ ചലച്ചിത്രം 
 ഉത്തരം  : നീലക്കുയിൽ 

972) നീലക്കുയിൽ എന്ന ഈ ചലച്ചിത്രം രാമു കാര്യാട്ടിനൊപ്പം സംവിധാനം ചെയ്യുകയും സിനിമയിൽ അഭിനയിക്കുകയും ചെയ്ത കവി 
 ഉത്തരം  : പി.  ഭാസ്കരൻ   

973) മികച്ച ഗാനരചയിതാവിനുള്ള  കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് 
 ഉത്തരം : 1970, 1985, 1992 

974) (ഏഷ്യാനെറ്റ് ഫിലിം അവാർഡ് )ലൈഫ് ടൈം അച്ചീവ്മെന്റ്  അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1998 ൽ 
  
975) മികച്ച ഡോക്യുമെന്ററി ജേതാക്കൾക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്  
 ഉത്തരം  : 1978   ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  196

976) വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി  
 ഉത്തരം  : മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ (M. K. മേനോൻ )

977) അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി 
 ഉത്തരം  : അവകാശികൾ 
   
978) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി 
 ഉത്തരം : നിറമുള്ള നിഴലുകൾ

979) ഏതു വർഷം   
 ഉത്തരം  : 1966 ൽ 
  
980) അദ്ദേഹത്തിന്റെ ആദ്യ നോവൽ 
 ഉത്തരം  : നിറമുള്ള നിഴലുകൾ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  197

981) 1981 ലെ ഓടക്കുഴൽ അവാർഡ് ജേതാവ്   
 ഉത്തരം  : വിലാസിനി, ( M. K. മേനോൻ)  മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ

982) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം  : അവകാശികൾ( 1981 )
   
983) വയലാർ അവാർഡ് ലഭിച്ച കൃതി
 ഉത്തരം : അവകാശികൾ 

984) ഏതു വർഷം   
 ഉത്തരം  : 1983 ൽ 
  
985) പ്രസിദ്ധീകരിച്ച മറ്റു പ്രധാനപ്പെട്ട നോവലുകൾ
 ഉത്തരം  : ഊഞ്ഞാൽ , തുടക്കം, യാത്രാമുഖം , നിറമുള്ള നിഴലുകൾ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  198

986)വി. കെ. എൻ  എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി  
 ഉത്തരം  : വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ

987) അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികൾ 
 ഉത്തരം  : ആരോഹണം , പയ്യൻ കഥകൾ 
   
988) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി 
 ഉത്തരം : ആരോഹണം 

989) ഏതു വർഷം   
 ഉത്തരം  : 1969 ൽ 
  
990) അദ്ദേഹത്തിന്റെ അടിസ്ഥാന കൃതി എന്നറിയപ്പെട്ട കഥകൾ 
 ഉത്തരം  : പയ്യൻ കഥകൾ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  199

991) ഹൈ ബ്രോ ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധേയനായ വി. കെ. എൻ  എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി  
 ഉത്തരം  : വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ

992) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം :  പയ്യൻ കഥകൾ 
   
993) ഏതു വർഷം 
 ഉത്തരം : 1982 ൽ 

994) മുട്ടത്ത് വർക്കി അവാർഡ്  ലഭിച്ചത്   
 ഉത്തരം  : 1997 ൽ 
  
995) അദ്ദേഹത്തിന്റെ ഏതു കൃതിക്ക് 
 ഉത്തരം  : പിതാമഹൻ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  200

996)ഒളപ്പമണ്ണ  എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി  
 ഉത്തരം  : ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് 

997) കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത് 
 ഉത്തരം  :  1967 ,  1998
   
998)1967 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി 
 ഉത്തരം : കഥാ കവിതകൾ 

999) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്    
 ഉത്തരം  : 1989 ൽ 
  
1000) ഏതു കവിതയ്ക്ക്  
 ഉത്തരം  : നിഴലാന 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

Friday, April 19, 2024

ക്വിസ് / ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ക്വിസ്

അധ്യാപകക്കൂട്ടം ഗ്രൂപ്പുകളിൽ പങ്കിടുന്ന 
"അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ് " 
150 മുതൽ 175 വരെ.

DAY  151

751) ബഹിരാകാശ ദിനം 
 ഉത്തരം  : ഏപ്രിൽ 12  
  
752) ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്   
 ഉത്തരം  : ഗലീലിയോ ഗലീലി   

753) കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേ ഒരു ഗ്രഹം  
 ഉത്തരം : ശുക്രൻ   

754) ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
 ഉത്തരo : നിക്കോളാസ് കോപ്പർ നിക്കസ്   

755) ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം 
 ഉത്തരം  : ശുക്രൻ 
  

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  152

756) വലിയ കറുത്ത അടയാളം  കാണപ്പെടുന്ന ഗ്രഹം  
 ഉത്തരം  : നെപ്ട്യൂൺ   
  
757) ടൈറ്റാനിയ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്  
 ഉത്തരം  : യുറാനസ് 

758) സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം  
 ഉത്തരം : ശുക്രൻ   

759) പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നത്  
 ഉത്തരo : യൂറി ഗഗാറിൻ   

760) ലോകത്തിലെ ആദ്യ കൃത്രിമ വാർത്ത വിനിമയ ഉപഗ്രഹം 
 ഉത്തരം  : ട്രിക്കോ  
  

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  153

761) മറ്റേതെങ്കിലും ഗ്രഹമോ ഉപഗ്രഹമോ ഗ്രഹണം ചെയ്യുമ്പോൾ  കൊമ്പുകൾ പോലെ കാണപ്പെടുന്നതിനാൽ 'കൊമ്പുള്ള ഗ്രഹം' എന്ന വിശേഷണം ഉള്ള ഗ്രഹം 
 ഉത്തരം  : ശുക്രൻ  
  
762) ഏറ്റവും കുറവ് സമയം എടുത്ത്   സൂര്യനെ ചുറ്റിക്കറങ്ങുന്ന ഗ്രഹം
 ഉത്തരം  : ബുധൻ  

763) ചുറ്റി കറങ്ങാൻ എടുക്കുന്ന കാലയളവ്   
 ഉത്തരം : 88 ഭൗമ ദിവസം   

764) ഏറ്റവും കൂടുതൽ സമയം എടുത്ത് സൂര്യനെ ചുറ്റിക്കറങ്ങുന്ന ഗ്രഹം 
 ഉത്തരo : നെപ്ട്യൂൺ     

765) ചുറ്റിക്കറങ്ങാൻ എടുക്കുന്ന കാലയളവ് 
 ഉത്തരം  : 165 ഭൗമ വർഷം  
  

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  154

766) സൗരയൂഥത്തിലെ ഏതു   ഗ്രഹത്തിന്റെ അതേ ഭ്രമണപഥത്തിലാണ് ചിന്ന ഗ്രഹങ്ങളുടെ കൂട്ടം സൂര്യനെ ചുറ്റുന്നത് 
 ഉത്തരം  :  വ്യാഴം    
  
767) വ്യാഴത്തിന്റെ അതേ ഭ്രമണപഥത്തിൽ   സൂര്യനെ ചുറ്റുന്ന ചിന്ന ഗ്രഹങ്ങളുടെ കൂട്ടത്തിനു പറയുന്ന പേര് 
 ഉത്തരം  : ട്രോജനുകൾ

768) ഗ്യാലക്സികൾ നക്ഷത്രങ്ങൾ ഗ്രഹങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായി  പഠിക്കാൻ വിക്ഷേപിച്ച സ്പേസ് ടെലിസ്കോപ്പ്  
 ഉത്തരം : ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ്    

769) ഏതു ബഹിരാകാശ ഗവേഷണ ഏജൻസി ആണ് അത് വിക്ഷേപിച്ചത്
 ഉത്തരo : നാസ  (അമേരിക്ക)     

770) ഏതു വർഷം 
 ഉത്തരം  : 1990 ൽ  
 

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  155

771) മറ്റു ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യം ഉണ്ടോ എന്ന് പഠിക്കുന്ന ശാസ്ത്ര ശാഖ 
 ഉത്തരം  : എക്സോ ബയോളജി    
  
772) ശൂന്യാകാശത്തേക്ക് എത്തിച്ചേരുവാൻ ആയി  നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു ഗതാഗത മാർഗ്ഗം  
 ഉത്തരം  : സ്പേസ് എലവേറ്റർ( space elevator )

773) റോക്കറ്റുകളുടെ സഹായമില്ലാതെ തന്നെ ഗ്രഹോപരിതലത്തിൽ നിന്നും ബഹിരാകാശ വാഹനങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന സ്പേസ് എലവേറ്ററിന്റെ പ്രധാന ഘടകമായ കേബിൾ 
 ഉത്തരം : ടെതർ   

774) സൗരയൂഥത്തിൽ ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ അഗ്നിപർവ്വതം എവിടെയാണ് 
 ഉത്തരo : ചൊവ്വയിൽ   

775) സൗരയൂഥത്തിന് വെളിയിൽ വാസയോഗ്യമായ ഗ്രഹങ്ങളുടെ സാധ്യത അറിയുന്നതിനായി 2009ൽ നാസ വിക്ഷേപിച്ച ബഹിരാകാശ ദർശിനി   
 ഉത്തരം  :  കെപ്ലർ  

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  156

776) ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തു 
ഉത്തരം : ലൂണ 2

777) ഏതു വർഷമാണ് ഈ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകർന്നത് 
 ഉത്തരം  : 1959  ൽ    
  
778) വിജയകരവും അപകടകരഹിതവും ആയി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യത്തെ യാനം  
 ഉത്തരം  : ലൂണ 9

779) ഏതു വർഷം 
 ഉത്തരം : 1966  ൽ 

780) മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര നിർവഹിച്ച യാനം 
 ഉത്തരം  : അപ്പോളോ 8  
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  157

781) ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത്  
ഉത്തരം :  1969  ൽ ( ജൂലൈ 16 -24  )

782) മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യം  
 ഉത്തരം  : അപ്പോളോ 11      
  
783) എവിടെ നിന്നായിരുന്നു വിക്ഷേപിക്കപ്പെട്ടത്  
 ഉത്തരം  : ഫ്ലോറിഡ ( അമേരിക്ക )

784) ആരൊക്കെയായിരുന്നു അതിലെ യാത്രികർ 
 ഉത്തരം : നീൽ ആംസ്ട്രോങ്ങ്,  എഡ്വിൻ ആൾഡ്രിൻ,  മൈക്കിൾ കോളിൻസ് 

785) ആദ്യമായി ചന്ദ്രോപരിതലത്തിലേക്ക് ചുവടുവെച്ച വ്യക്തി 
 ഉത്തരം  : നീൽ ആം സ്ട്രോങ്ങ് 

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  158

786) മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ ഓർമ്മയ്ക്കായി എല്ലാവർഷവും നാം ആചരിക്കുന്നത്
 ഉത്തരം  : ചാന്ദ്രദിനം 

787) ചാന്ദ്രദിനമായി ആഘോഷിക്കുന്നത് എന്ന്   
ഉത്തരം : ജൂലൈ 21 

788) ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ നീൽ ആം സ്ട്രോങ്ങ് , എഡ്വിൻ ആൾഡ്റിൻ, മൈക്കിൾ കോളിൻസ് എന്നിവർ ഏത് രാജ്യക്കാരാണ് 
 ഉത്തരം  : അമേരിക്ക    
  
789) ഇവരിൽ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് നീൽ ആം സ്ട്രോങ്ങ് .  രണ്ടാമത് ഇറങ്ങിയത്  
 ഉത്തരം  : എഡ്വിൻ ആൽഡ്റിൻ 

790) ആ സമയം 'ഈഗിൾ  ' എന്ന വാഹനം നിയന്ത്രിച്ചിരുന്നത്  
 ഉത്തരം : മൈക്കിൾ കോളിൻസ്  
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  159

791) ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഒരു ബഹിരാകാശ പേടകം എത്തിക്കുന്നതിന് പറയുന്നത്  
 ഉത്തരം  : ചാന്ദ്രദൗത്യം( മൂൺ ലാൻഡിങ്  )
  
792) ചന്ദ്രോപരിതലത്തിലെ പൊടി തൊടുമ്പോൾ അനുഭവപ്പെടുന്നത്
 ഉത്തരം  : മഞ്ഞു പോലെ  

793) ചന്ദ്രനിലെ പൊടിയിലെ പ്രധാന ഘടകം
 ഉത്തരം : സിലിക്കൺ ഡയോക്സൈഡ്   

794) ഭൂമിയിൽ അനുഭവപ്പെടുന്ന ഭൂരിഭാഗം വേലിയേറ്റവും ഏതിന്റെ ഗുരുത്വാകർഷണം മൂലമാണ് 
 ഉത്തരം  : ചന്ദ്രന്റെ

795) ഏതു രാജ്യത്തിന്റെ ശൂന്യാകാശ വാഹനമാണ് ലൂണ - 2
 ഉത്തരം : സോവിയറ്റ് യൂണിയൻ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  159

791) ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് 
 ഉത്തരം  : വിക്രം സാരാഭായ് 
  
792) ഐ.എസ്.ആർ.ഒ. യുടെ പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രം  
 ഉത്തരം  : വി എസ് എസ് സി ( വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം )  

793) ഈ സ്ഥാപനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് 
 ഉത്തരം : തിരുവനന്തപുരത്ത് 

794) രൂപപ്പെട്ടത്  എന്ന് 
 ഉത്തരം  : 1962

795) വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ മാതൃ ഏജൻസി 
 ഉത്തരം : ഐ. എസ്. ആർ.  ഒ  

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  160

796) വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആദ്യത്തെ പേര്
 ഉത്തരം  : തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം  
  
797) ആരുടെ ഓർമ്മയ്ക്കായാണ്  പുനർനാമകരണം ചെയ്തത്  
 ഉത്തരം  : വിക്രം സാരാഭായ് 

798) തുമ്പയിൽ നിന്നും ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് 
 ഉത്തരം : നൈക്ക് അപ്പാച്ചെ  

799) എന്നാണ് വിക്ഷേപിച്ചത് 
 ഉത്തരം  : 1963 നവംബർ 21 ന് 

800) തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്ര സംഘടനയ്ക്ക് സമർപ്പിച്ചത്
 ഉത്തരം : 1968 ഫെബ്രുവരി  2ന്  

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  161

801) ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യൻ വംശജ  
 ഉത്തരം  : കൽപ്പന ചൗള 
  
802) ജന്മസ്ഥലം 
 ഉത്തരം  : കര്‍ണാല്‍,  ഹരിയാന  

803) നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തിൽ അംഗമായത് 
 ഉത്തരം : 1995 ൽ 

804) ഏതു ബഹിരാകാശ വാഹനം തകർന്നാണ് കൽപ്പന ചൗള നിര്യാതയായത്  
 ഉത്തരം  : കൊളംബിയ 

805) ഏതു വർഷം   
 ഉത്തരം : 2003 ഫെബ്രുവരി 1  

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  162

806) ബഹിരാകാശത്ത് എത്തിയ പ്രഥമ ഭാരതീയൻ   
 ഉത്തരം  : രാകേഷ് ശർമ്മ  
  
807) ഏതു വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത് 
 ഉത്തരം  : സോയൂസ് ടി - 11

808) അദ്ദേഹം 8 ദിവസം ചിലവഴിച്ച ബഹിരാകാശ നിലയത്തിന്റെ പേര്  
 ഉത്തരം : സല്യൂട്ട് - 7

809) തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിച്ച പ്രധാനമന്ത്രി
 ഉത്തരം  : ഇന്ദിരാഗാന്ധി   

810)' പ്രപഞ്ചം മുഴുവൻ എന്റെ  ജന്മനാടാണ് 'എന്ന്  അഭിപ്രായപ്പെട്ടത്  
 ഉത്തരം : കൽപ്പന ചൗള

അധ്യാപകക്കൂട്ടം പ്രതിദിന ക്വസ്

Day  163

811) മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം
 ഉത്തരം : ഗഗൻയാൻ

812) ആദ്യ പരീക്ഷണം എന്ന നിലയിൽ ആളില്ലാ ഗഗൻയാൻ ദൗത്യം ഏതു മാസമാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്
 ഉത്തരം :  ജൂൺ 2024 

813) രണ്ടാമത്തെ ഗഗൻയാൻ ദൗത്യത്തിൽ എത്ര യാത്രികരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
 ഉത്തരം  :  3 

814) എത്ര ദിവസത്തേക്കാണ് ദൗത്യം
 ഉത്തരം  :  3

815) എത്ര കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് യാത്രികർ ഉൾപ്പെടുന്ന പേടകത്തെ എത്തിക്കുന്നത്
 ഉത്തരം  :  400 കിലോമീറ്റർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  164

816) ഗഗൻയാൻ പേടകത്തിൽ യാത്ര ചെയ്യുന്ന വനിതാ റോബോട്ട്
 ഉത്തരം : വ്യോമമിത്ര

817) എവിടെ നിന്നായിരിക്കും ഗഗൻയാൻ  വിക്ഷേപണം  
 ഉത്തരം :  സതീഷ്  ധവാൻ ബഹിരാകാശ കേന്ദ്രം 

818) സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
 ഉത്തരം : ശ്രീഹരി ക്കോട്ട (ആന്ധ്രപ്രദേശ് )

819) ഗഗൻയാൻ യാത്രാ സംഘത്തെ നയിക്കുന്ന മലയാളി
 ഉത്തരം  : പ്രശാന്ത് ബാലകൃഷ്ണൻ നായർ

820) ഏതു വർഷമാണ് ഗഗൻ യാൻ വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്
 ഉത്തരം  : 2025ൽ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  165

821) ഒരു സാഹിത്യകാരന്റെ/ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തി കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം 
ഉത്തരം : എഴുത്തച്ഛൻ പുരസ്കാരം  

822) ഇപ്പോൾ എഴുത്തച്ഛൻ പുരസ്കാരത്തിന് നൽകുന്ന അവാർഡ് തുക 
 ഉത്തരം  : 5 ലക്ഷം രൂപ ( പ്രശസ്തി പത്രവും ശില്പവും )    
  
823) എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി നൽകിയത് 
 ഉത്തരം  :  ശൂരനാട് കുഞ്ഞൻപിള്ള

824) ഏതു വർഷം 
 ഉത്തരം : 1993 ൽ

825) ഏതു വർഷമാണ് ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചത് 
 ഉത്തരം : 1984 ൽ 
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  166

826) കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന കഥാകാരൻ 
ഉത്തരം : തകഴി ശിവശങ്കരപ്പിള്ള 

827) അദ്ദേഹത്തിന്റെ ജന്മസ്ഥലം 
 ഉത്തരം : തകഴി (ആലപ്പുഴ ജില്ല ) 
  
828) അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : 1984 ൽ 

829) തകഴിയെ വിശേഷിപ്പിക്കുന്ന മറ്റൊരു പേര്  
 ഉത്തരം : മോപ്പസാങ്ങ് 

830) ഏതു വർഷമാണ് അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
 ഉത്തരം : 1994 ൽ 
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  167

831) തകഴി ശിവശങ്കരപ്പിള്ളയ്ക്ക് വയലാർ അവാർഡ് ലഭിച്ച വർഷം 
ഉത്തരം : 1984

832) അദ്ദേഹത്തിന്റെ ഏത് രചനയ്ക്കാണ് വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം : കയർ 
  
833) തകഴിയെ ആഗോള പ്രശസ്തനാക്കിയ നോവൽ
 ഉത്തരം  : ചെമ്മീൻ 

834) പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തകഴി സ്മാരകം എവിടെയാണ്  
 ഉത്തരം : തകഴിയിലെ ശങ്കരമംഗലത്ത്  

835) തകഴിയുടെ പ്രശസ്ത കൃതികൾ 
 ഉത്തരം : രണ്ടിടങ്ങഴി, ഏണിപ്പടികൾ,  കയർ,  അനുഭവങ്ങൾ പാളിച്ചകൾ, തോട്ടിയുടെ മകൻ
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  168

836) മാതൃത്വത്തിന്റെ കവയിത്രി എന്ന് അറിയപ്പെടുന്നത് 
ഉത്തരം : ബാലാമണിയമ്മ 

837) മുഴുവൻ പേര്
 ഉത്തരം : നാലപ്പാട്ട് ബാലാമണിയമ്മ 
  
838) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വർഷം
 ഉത്തരം  : 1995 

839) ആശാൻ പുരസ്കാരം ലഭിച്ചത്
 ഉത്തരം : 1991

840) പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചത്  
 ഉത്തരം : 1987 ൽ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  169

841) ബാലാമണിയമ്മയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതി 
ഉത്തരം : മുത്തശ്ശി 

842) എത്രാമത്തെ ജന്മവാർഷികത്തിലാണ് ഗൂഗിൾ ബാലാമണിയമ്മയെ   ആദരിച്ചത് 
 ഉത്തരം : 113
  
843)ഏതു  വർഷം
 ഉത്തരം  : 2022 ൽ 

844) സാഹിത്യപ്രവർത്തകസഹകരണസംഘം അവാർഡ് ലഭിച്ച കൃതി 
 ഉത്തരം : അമൃതംഗമയ  

845) കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച വർഷം 
 ഉത്തരം : 1964 ൽ 
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  170

846) ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ചുള്ള കവിതയ്ക്ക് മഹാകവി ഉള്ളൂരിന്റെ പക്കൽ നിന്ന് സ്വർണ്ണ മെഡൽ നേടിയ കവി
ഉത്തരം : പാലാ നാരായണൻ നായർ 

847) കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന ഏത് കവിതയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത് 
 ഉത്തരം : കേരളം വളരുന്നു
  
848) അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വർഷം
 ഉത്തരം  : 2000

849) ആദ്യമായി വള്ളത്തോൾ പുരസ്കാരo ലഭിച്ചത് 
 ഉത്തരം : പാലാ നാരായണൻ നായർ   

850) ഏതു  വർഷം 
 ഉത്തരം : 1991 ൽ 
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  171

851) മലയാള കവി   ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡ്
ഉത്തരം : ഓടക്കുഴൽ പുരസ്കാരം 

852) അദ്ദേഹത്തിന് ഏത്  അവാർഡിൽ നിന്നും ലഭിച്ച പുരസ്കാരത്തുകയിൽ ഒരു ഭാഗം ഉപയോഗിച്ചാണ് ഈ അവാർഡ് നൽകുന്നത് 
 ഉത്തരം : ജ്ഞാന പീO പുരസ്കാരം
  
853) അദ്ദേഹത്തിന് ജ്ഞാന പീO പുരസ്കാരം ലഭിച്ച വർഷം
 ഉത്തരം  : 1965 ൽ 

854)ആദ്യമായി ജ്ഞാന പീOo പുരസ്‌കാരം ലഭിച്ചത് 
 ഉത്തരം : ജി. ശങ്കരക്കുറുപ്പിന്  

855) ഓടക്കുഴൽ അവാർഡ് ഇപ്പോൾ നൽകുന്നത്
 ഉത്തരം : ഗുരുവായൂരപ്പൻ ട്രസ്റ്റ്  
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  172

856) ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാള സാഹിത്യകാരൻ 
ഉത്തരം :  ജി .ശങ്കരക്കുറുപ്പ് 

857) ജനനം  
 ഉത്തരം : 1901 ജൂൺ 3  
  
858) അദ്ദേഹം ജനിച്ച സ്ഥലം 
 ഉത്തരം  : നായത്തോട് (എറണാകുളം) 

859) കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വർഷം 
 ഉത്തരം : 1961

860) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം : 1963
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  173

861) ജി ശങ്കരക്കുറുപ്പിന്  കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിക്കൊടുത്ത കൃതി  
ഉത്തരം :  വിശ്വദർശനം  

862) 1965 ൽ ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി 
 ഉത്തരം : ഓടക്കുഴൽ  
  
863) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്
 ഉത്തരം  : ഓർമ്മയുടെ ഓളങ്ങളിൽ 

864) പത്മഭൂഷൻ ബഹുമതി ലഭിച്ച അദ്ദേഹത്തിന് രാജ്യസഭാംഗത്വം ലഭിച്ചത് 
 ഉത്തരം : 1968 ൽ (1968  to 1972)

865) അദ്ദേഹത്തിന്റെ പ്രധാന കൃതികൾ  
 ഉത്തരം : പെരുന്തച്ചൻ,  വിശ്വ ദർശനം,  സൂര്യകാന്തി,   ഓടക്കുഴൽ,   പഥികന്റെ പാട്ട്,   സാഹിത്യ കൗതുകം ,   പൂജാ പുഷ്പം മുതലായവ    
  

  *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  174

866) നോവലിസ്റ്റ്,   തിരക്കഥാകൃത്ത്,  ചലച്ചിത്ര സംവിധായകൻ,   നാടകകൃത്ത്  എന്നിങ്ങനെ പ്രശസ്തനായ എം. ടി.  എന്ന  തൂലികാനാമത്തിൽ അറിയപ്പെടുന്ന  സാഹിത്യകാരൻ 
ഉത്തരം :  എം.  ടി. വാസുദേവൻ നായർ   

867) അദ്ദേഹത്തിന്റെ മുഴുവൻ പേര്  
 ഉത്തരം : മാടത്ത്   തെക്കേപ്പാട്ട്   വാസുദേവൻ നായർ 
  
868) എം.ടി യുടെ ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു ഏതാണ് ആ നോവൽ ?
 ഉത്തരം  : നാലുകെട്ട് 

869) അദ്ദേഹത്തിന്റെ ഏതൊക്കെ നോവലുകൾക്കാണ് കേരള സാഹിത്യ അക്കാദമി  അവാർഡുകൾ  ലഭിച്ചിരിക്കുന്നത് 
 ഉത്തരം : നാലുകെട്ട്,  സ്വർഗ്ഗം തുറക്കുന്ന സമയം,   ഗോപുര നടയിൽ 

870) തിരക്കഥയെഴുതി ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കാൻ ഇടയാക്കിയ കഥ
 ഉത്തരം : മുറപ്പെണ്ണ് 
  

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  175

871) സ്വന്തമായി സംവിധാനം ചെയ്തു നിർമ്മിച്ച  രാഷ്ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ച ചലച്ചിത്രം  
ഉത്തരം : നിർമാല്യം  

872) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി  
 ഉത്തരം :  കാലം 
  
873) ഏതു വർഷം 
 ഉത്തരം  : 1970 ൽ 

874) വയലാർ അവാർഡ് ലഭിച്ച കൃതി
 ഉത്തരം : രണ്ടാമൂഴം 

875) ഏതു വർഷം 
 ഉത്തരം : 1985
  
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

Sunday, April 14, 2024

നമ്മുടേതല്ലാത്ത കാരണത്താൽ നമ്മെ അവഗണിക്കുന്നവരോട് എങ്ങനെ പെരുമാറണം. /adhyapakakkoottam

Adhyapakakkoottam Motivation

നമ്മുടേതല്ലാത്ത കാരണത്താൽ നമ്മെ അവഗണിക്കുന്നവരോട് എങ്ങനെ പെരുമാറണം.
ഡോ. എസ് ആനന്ദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)


Fb Page:
Youtube :



Friday, April 12, 2024

ഏപ്രിൽ-13 ജാലിയൻ വാലാബാഗ് ഓർമദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഏപ്രിൽ-13
ജാലിയൻ വാലാബാഗ് ഓർമദിനം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരവും രക്തരൂക്ഷിതവും പൈശാചികവുമായ നരഹത്യയായിരുന്നു ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല. 
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലേക്ക് നയിച്ച സംഭവങ്ങളുടെ നാൾവഴികളിലൂടെ ഒരു യാത്ര...

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.





Thursday, April 11, 2024

കുട്ടിപ്പാട്ട് മയിൽ/Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ട്

മയിൽ
എഴുതിയത് റെജി ജോർജ്ജ്
സെന്റ് തോമസ് എ എൽ പി എസ് മാർത്തോമ നഗർ

ആലാപനം രേഷ്മ ടി പി
ജിയു പി എസ് ക്ലാരി
മലപ്പുറം


കുട്ടിപ്പാട്ടുകൾ മുല്ലപ്പൂക്കൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

മുല്ലപ്പൂക്കൾ 

രചന: ജ്യോതി ടീച്ചർ (Rtd) കൃഷ്ണ എ.എൽ.പി.എസ്, അലനല്ലൂർ, പാലക്കാട്

ആലാപനം : ഗീത ടീച്ചർ, GLPS പഴേടം പനം പൊയിൽ





Tuesday, April 9, 2024

കുട്ടിപ്പാട്ട് :പുട്ട്/Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

കുട്ടിപ്പാട്ട് :പുട്ട്

എഴുതിയത് റെജി ജോർജ്ജ്
സെന്റ് തോമസ് എ എൽ പി എസ് മാർത്തോമ നഗർ

ആലാപനം രേഷ്മ ടി പി
ജിയു പി എസ് ക്ലാരി
മലപ്പുറം




Monday, April 8, 2024

തത്തമ്മ / Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

തത്തമ്മ 

രചന & ആലാപനം :- താഹിറാബീഗം 
AMUPS അയിരൂർ, വർക്കല സബ്ജില്ല, തിരുവനന്തപുരം.

എഡിറ്റിംഗ് 
മുഫീദ M A
HHTMUPS പലച്ചിറ 
വർക്കല സബ്ജില്ല,
തിരുവനന്തപുരം.
Fb:
Youtube :


മീശ / Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

മീശ 

രചന :- റെജി ജോർജ് 
സെന്റ് തോമസ് എ എൽ പി  സ്കൂൾ, മാർത്തോമാ നഗർ, ഗൂഡല്ലൂർ,നീലഗിരി.

ആലാപനം & എഡിറ്റിംഗ് 

മുഫീദ M A
HHTMUPS പാലച്ചിറ,
വർക്കല സബ്ജില്ല, തിരുവനന്തപുരം.
Fb:

Youtube:


കുട്ടിപ്പാട്ടുകൾ പൂമ്പാറ്റ/Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

പൂമ്പാറ്റ

രചന : ജെനിവ

ആലാപനം : ധന്യ ദിനേശ് 

editing മിഥുൻലാൽ വി ബി
Fb:



കഥ ഉണ്ടായ കഥ / അനു എബ്രഹാം /Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കഥകൾ

മധുരം മലയാളം പരിപാടിയുടെ ഭാഗമായി അനു ടീച്ചർ പറയുന്ന കേട്ട് നോക്കൂ..
കഥ ഉണ്ടായ കഥ എന്ന പുസ്തകത്തിലെ കഥയാണ് ടീച്ചർ പറയുന്നത്.
കഥ കേട്ട ശേഷം പിശുക്കൻ്റെ  പെരുവയറിൽ നിന്നും പുറത്ത് വന്ന കഥകളിൽ ഒന്ന് നിങ്ങളും പറഞ്ഞ് നോക്കൂ കൂട്ടുകാരേ...
കഥകൾ പറയാൻ കഴിഞ്ഞവർ കമൻ്റ് ബോക്സിൽ അറിയിക്കണേ....


Fb
Youtube


ചക്കരപ്പാട്ട്/Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

കേട്ട് പതിഞ്ഞൊരു പഴയ പാട്ടിന് മറുപടിപ്പാട്ട് കേട്ടാലോ ....

ചക്കരപ്പാട്ട്




ഇന്ത്യൻ നാഷണൽ ആർമി. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 

69 . ഇന്ത്യൻ നാഷണൽ ആർമി.
     കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞു പുറത്തുപോയി ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ച സുഭാഷ് ചന്ദ്ര ബോസ് തന്റേതായ മാർഗങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം തുടർന്നു. 1940 ജൂലൈ 2ന് ബോസ് അറസ്റ്റ് ചെയ്യപ്പെട്ടു. ജൂലൈ നാലിന് കൽക്കത്തയിൽ സത്യഗ്രഹം നടത്തുമെന്ന പ്രഖ്യാപനമായിരുന്നു അറസ്റ്റിനുള്ള പ്രകോപനം. സത്യാഗ്രഹത്തിന് ബോസ് ഉന്നയിച്ച ആവശ്യം,  കൽക്കത്ത നഗരത്തിലെ ഒരു സ്മാരകം നീക്കം ചെയ്യണമെന്നതായിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആധിപത്യത്തിനായി ആദ്യ കരുക്കൾ നീക്കിയ ഘട്ടത്തിൽ  അതിനെ ചെറുത്ത സിറാജ് ഉദ് ദൗളയെ അപകീർത്തിപ്പെടുത്താൻ സ്ഥാപിച്ചതായിരുന്നു സ്മാരകം. നൂറിലധികം ബ്രിട്ടീഷുകാരെ കാറ്റു കടക്കാത്ത ഇരുട്ടറയിൽ അടച്ചിട്ടു കൊന്നു എന്ന കള്ളക്കഥ സാധൂകരിക്കാനാണ് ബ്രിട്ടീഷുകാർ ഈ സ്മാരകം സ്ഥാപിച്ചത്. ഇന്ത്യക്കാരെ അപമാനിക്കുന്ന സ്മാരകം മാറ്റണമെന്ന പൊതുവികാരം പ്രകടിപ്പിക്കാനായിരുന്നു ബോസ് സത്യഗ്രഹ പരിപാടികൾ ആവിഷ്കരിച്ചത്. ഗവൺമെൻറ് വിരുദ്ധ പ്രസംഗം നടത്തി എന്ന കുറ്റവും അദ്ദേഹത്തിന് എതിരെ ഉന്നയിച്ചിരുന്നു.
     എന്നാൽ അധികൃതർക്ക് ബോസിനെ ജയിലിൽ നിന്ന് മോചിതനാക്കേണ്ടി വന്നു. നിരാഹാര ഭീഷണിയെ തുടർന്നാണ് വിട്ടയച്ചത്. "എന്നെ വിട്ട് അയക്കൂ പറഞ്ഞാൽ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. ഭക്ഷണം ഉപേക്ഷിച്ച് ഞാൻ ജീവൻ ത്യജിക്കും" ബോസ് അധികൃതർക്ക് താക്കീത് നൽകി. ബോസ് ജയിലിൽ ഉപവസിച്ചു. ഡോക്ടർമാർ അദ്ദേഹത്തിൻറെ നില മോശമാകുന്നു എന്ന് റിപ്പോർട്ട് ചെയ്യും വരെ അദ്ദേഹത്തെ ജയിലിൽ തന്നെ പാർപ്പിച്ചു. പിന്നീട് പോലീസ്  പാറാവോടെ വീട്ടുതടങ്കലിൽ ആക്കി. മറ്റൊന്നും ചെയ്യാൻ നിവൃത്തിയില്ലാതിരുന്നതിനാൽ ബോസ് മുറിക്കുള്ളിൽ നിരന്തരം എഴുത്തും വായനയുമായി കഴിഞ്ഞു .1941 ജനുവരി 18ന് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ചില സുഹൃത്തുക്കളോടൊപ്പം വീടുവിട്ടിറങ്ങി. ഒരു മുസ്ലിം ഫക്കീറിന്റെ വേഷത്തിൽ. രക്ഷപ്പെട്ട് എത്തിയത് പെഷവാറിൽ. അവിടെനിന്ന് കാബൂളിലേക്ക് .അവിടെ വെച്ച് മെക്കയിലേക്ക് പോകുന്ന മുസ്ലിം തീർത്ഥാടക സംഘത്തോടൊപ്പം ചേർന്ന് യാത്ര തുടർന്നു. ബോസ് ലക്ഷ്യമിട്ടത് മോസ്കോ ആയിരുന്നു. പക്ഷേ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ആ ഉദ്യമം ഫലിച്ചില്ല. പിന്നീടുള്ള ശ്രമംകൊണ്ട് റോമിലേക്കും അവിടെനിന്ന് ബർലിനിലേക്കും പോകാൻ കഴിഞ്ഞു. ബെർലിനിൽ നിന്നും ഒരു ജർമൻ മുങ്ങിക്കപ്പലിൽ 90 ദിവസത്തെ സാഹസികമായ നീണ്ട യാത്രയ്ക്ക് ശേഷം ജപ്പാൻ അതിർത്തിയിലെ പെനാങ്കിലെത്തി. ഒടുവിൽ യാത്ര അവസാനിച്ചത് 1943 മെയ് മാസത്തിൽ ടോക്കിയോവിലാണ്. അവിടെ ബോസിനെ സ്വീകരിക്കാൻ ബോസിന്റെ അടുത്ത സുഹൃത്തായ റാഷ് ബിഹാരി ബോസ് ഉണ്ടായിരുന്നു. ജപ്പാൻ പൗരത്വം സ്വീകരിച്ചുകൊണ്ട് അവിടെ കഴിഞ്ഞു കൂടുകയായിരുന്നു  റാഷ് ബിഹാരി.
   ജപ്പാൻ പൗരത്വം സ്വീകരിച്ചുവെങ്കിലും ജീവാവസാനം തനിക്ക് ജന്മം തന്ന ഭാരതത്തിൻറെ മണ്ണിൽ ആവണമെന്ന് റാഷ് ബിഹാരി ആഗ്രഹിച്ചിരുന്നു. അത് സ്വതന്ത്ര ഭാരതത്തിൽ തന്നെയായിരിക്കണം എന്നും ആ ദേശസ്നേഹി ആഗ്രഹിച്ചു. ആ നിലയിൽ ഇന്ത്യയിൽ നടക്കുന്ന ഓരോ രാഷ്ട്രീയ സംഭവവും നിരീക്ഷിച്ചുകൊണ്ടും പഠിച്ചുകൊണ്ടുമാണ് റാഷ്ബിഹാരി ജപ്പാനിൽ കഴിഞ്ഞു കൂടിയത്. കുറെ ഇന്ത്യക്കാർ ജപ്പാന്റെ തടങ്കൽ പാളയത്തിൽ കഴിഞ്ഞുകൂടുന്ന വിവരം റാഷ് ബിഹാരി അറിഞ്ഞു. അവരെ ഒരുമിച്ച് ചേർത്ത് ജപ്പാൻകാരുടെ സഹായത്തോടെ ഇന്ത്യക്കാരുടെ മാത്രം ഒരു സേനാ വിഭാഗത്തെ ഉണ്ടാക്കാൻ  റാഷ്ബിഹാരിക്ക് ജപ്പാൻ അനുവാദം നൽകി.റാഷ്ബിഹാരി ടോക്യോവിൽ ഇന്ത്യക്കാരുടെ ഒരു കൂറ്റൻ സമ്മേളനം വിളിച്ചുകൂട്ടി. ജപ്പാൻകാരുടെ അധികാരസീമയിലുള്ള ഏഷ്യയിലെ എല്ലാ ഇന്ത്യക്കാരെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് ബർമ്മ, മലയ, തായ്‌ലൻഡ്, ഇൻഡോനേഷ്യ തുടങ്ങി ആൻഡമാൻ ദ്വീപ് വരെയുള്ള 12 രാജ്യങ്ങളിലെ നൂറോളം പ്രതിനിധികൾ സന്നിഹിതരായി. ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിച്ചു കീഴടക്കാനുള്ള സംരംഭത്തിൽ ജീവൻ പോലും വെടിയാം എന്ന ആവേശം യോഗത്തിൽ അലതല്ലി. റാഷിദ് ബിഹിരി  ഒരു പുതിയ സേനാ വിഭാഗത്തിന് രൂപം നൽകി. 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്' ഇന്ത്യയുടെ ദേശീയ പതാക സംഘടനയുടെ പതാകയായി അംഗീകരിച്ചു.
    ഇന്ത്യക്കാരുടെ സമ്മേളനത്തിൽ റാഷ്ബിഹാരി ബോസ് തൻറെ പ്രസ്ഥാനത്തിൻറെ പരമോന്നതസ്ഥാനത്ത് സുഭാഷിനെ അവരോധിച്ചു. ബോസ് ഒരു പുതിയ സേനാ വിഭാഗത്തെ ഉണ്ടാക്കി. "ഇന്ത്യൻ നാഷണൽ ആർമി"എന്നപേരിൽ. (ഐഎൻഎ ) .സേനയ്ക്ക് ഒരു മഹിളാ വിഭാഗം ഉണ്ടായിരുന്നു. അതിന് ഝാൻസി റാണി ബ്രിഗേഡ് എന്ന് നാമകരണം ചെയ്തു. അതിൻറെ ക്യാപ്റ്റനായി കേണൽ ലക്ഷ്മിയെ അവരോധിച്ചു. യോദ്ധാക്കൾ സുഭാഷിനെ 'നേതാജി' എന്ന് വിളിച്ചു. അദ്ദേഹം തൻറെ സേനാ വിഭാഗത്തിന് ഒരു പുതിയ മുദ്രാവാക്യം നൽകി. "ചലോ ദില്ലി".  സൈനിക അഭിവാദനത്തിന് ഒരു പുതിയ ഉപചാരവാക്കും നൽകി.  "ജയ്ഹിന്ദ്"  നമ്മുടെ സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങളുടെ പരമ്പരയിൽ നേതാജി സംഭാവന ചെയ്ത രണ്ടു മുദ്രാവാക്യങ്ങളും വന്ദേമാതരം പോലെ പ്ര സിദ്ധമായി .
  ഗാന്ധിജിയുടെയും, നെഹ്റുവിൻറെയും, ആസാദിന്റെയും പേരുകളിൽ ആയിരുന്നു സുഭാഷിന്റെ പട്ടാള റെജിമെൻറുകൾ അറിയപ്പെട്ടത്. ഏറ്റവും പ്രാപ്തമായവരെ ചേർത്ത്  "സുഭാഷ്‌ ബ്രിഗേഡ്"  എന്ന ഒരു വിഭാഗവും ഉണ്ടായിരുന്നു .
       ജപ്പാൻ സൈന്യത്തോടൊപ്പം കുന്നും മലയും ചവിട്ടി പരാജയം അറിയാതെ അവർ മുന്നേറി. ചില സമരമുഖങ്ങളിൽ ഐഎൻഎ ഒറ്റയ്ക്കും പൊരുതിയിരുന്നു . ഒരു കുന്നിൻ പുറത്ത് നടന്ന ഏറ്റുമുട്ടലിൽ ഗാന്ധി ബ്രിഗേഡിലെ 600 പേർ അടങ്ങുന്ന സേനാ വിഭാഗം 3000 പേരുടെ ബ്രിട്ടീഷ് സേനാ വിഭാഗത്തെ ഒറ്റയ്ക്ക് പരാജയപ്പെടുത്തി. മറ്റൊരു സമരമുഖമായ ഇംഫാലിൽ ജപ്പാൻ പട്ടാളക്കാരുടെ കൂടെ ഐഎൻഎ സേനാ വിഭാഗം യുദ്ധം ചെയ്തു മുന്നേറി. 1944 മാർച്ച് 19ന് ബർമ അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്ത് ഒരു സ്വപ്നസാക്ഷാത്കാരം പോലെ കാലുകുത്തി. ആവേശം കൊണ്ട് മതിമറന്ന ഇന്ത്യൻ ദേശീയ നേതാക്കങ്ങൾ പവിത്രഭൂമിയിൽ സർവ്വവും മറന്നു വീണുരുണ്ടു . അവർ ഇന്ത്യയുടെ പൊടിമണ്ണിൽ സ്നാനം ചെയ്തു. അവർ അവിടെ ഇന്ത്യൻ പതാക നാട്ടി. വിവരമറിഞ്ഞപ്പോൾ സുഭാഷ് ബോസിനെ ഹസ്തദാനം ചെയ്തുകൊണ്ട് ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു ഇന്ത്യൻ പ്രദേശങ്ങളുടെ ഭരണം നടത്തുന്നത് ആസാദ് ഹിന്ദ്ഫൗജ് ആയിരിക്കും. ആ വിവരം അന്നുതന്നെ പ്രഖ്യാപിക്കുകയും ചെയ്തു. 
 പക്ഷെ ഇംഫാൽ പിടിച്ചടക്കാൻ ഐ എൻ എ  ക്ക്  കഴിയാതായി. കാലനെപ്പോലെ  കാലവർഷം വന്നു. സംഹാരതാണ്ഡവം ആടുന്ന പെരുമഴ. ഇംഫാൽ വളഞ്ഞു നിൽക്കുന്ന സൈന്യങ്ങൾക്ക് ആയുധങ്ങളും ആഹാരവും ലഭിച്ചില്ല. ബ്രിട്ടീഷ് സൈന്യങ്ങൾക്ക് രണ്ടും സുലഭമായി ലഭിക്കുകയും ചെയ്തു .മഴ നീങ്ങി കാലാവസ്ഥ തെളിഞ്ഞതോടെ മഞ്ഞുകാലം വന്നു. അതും ഐഎൻഎക്ക് പ്രതികൂലമായി. തണുപ്പിനെ അതിജീവിക്കാനുള്ള യൂണിഫോം പോലും അവർക്കുണ്ടായിരുന്നില്ല. എന്നിട്ടും അവർ മുന്നേറാൻ ശ്രമിച്ചു. എന്നാൽ ബ്രിട്ടീഷ് സൈന്യം സജ്ജമായ തയ്യാറെടുപ്പോടെ അത്യുഗ്രമായ പ്രത്യാക്രമണം നടത്തി. ജപ്പാൻ സൈന്യം ഐഎൻഎയോട് പിൻവാങ്ങാൻ ആവശ്യപ്പെട്ടു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മട്ടിൽ അവർ തോൽവി സമ്മതിക്കാതെ ചെറുത്തു നിൽക്കാൻ തയ്യാറായി. പക്ഷേ സകല സ്വപ്നവും തകർത്തടിച്ചുകൊണ്ട് ബ്രിട്ടീഷ്സേന,  ഇന്ത്യൻ ദേശീയ സേനയെ വളഞ്ഞു പിടിച്ചു തടവുകാരാക്കി. അതിനുമുമ്പ് ധീര സേനാനികളായ അവരിൽ ചിലർ ദുഃഖം സഹിക്കാതെ ആത്മഹത്യ ചെയ്തു. മറ്റുള്ളവരെ ആട്ടിൻപറ്റങ്ങളെ പോലെ ആട്ടിത്തെളിച്ചുകൊണ്ട് ബ്രിട്ടീഷ് സൈന്യം വിജയാട്ടഹാസത്തോടെ  പ്രത്യാഗമിച്ചു.  സുഭാഷിന്റെ സ്വപ്നം പൊലിഞ്ഞു.
    അവസാന ഘട്ടങ്ങളിൽ സുഭാഷ്‌ബോസ് ജപ്പാനുമായി മാനസികമായി അകന്നു. അവരുടെ ചില നിർദ്ദേശങ്ങൾക്ക് ബോസ് വഴങ്ങിയില്ല. ജപ്പാന്റെ ശത്രുക്കളായ ബർമയെ ആക്രമിക്കാൻ ഐഎൻഎയോട് ആവശ്യപ്പെട്ടപ്പോൾ ബോസ് തയ്യാറായില്ല. സ്വന്തം രാജ്യത്തിൻറെ സംരക്ഷണത്തിനു വേണ്ടി അല്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ തനിക്ക് മനപ്രയാസം ഉണ്ടെന്ന് സുഭാഷ് വ്യക്തമാക്കി. അത് നന്ദികേടായി ജപ്പാൻ വ്യാഖ്യാനിച്ചു. പക്ഷേ  യുദ്ധ രംഗങ്ങളിൽ ഒന്നും തന്നെ ജപ്പാൻ ഇന്ത്യൻ ദേശീയ സൈന്യത്തെ കൈവെടിയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തില്ല.
    1945 ഏപ്രിൽ 23 .ബ്രിട്ടീഷ് സൈന്യം റംഗൂണിലേക്കുള്ള  മുന്നേറ്റത്തിലാണെന്നും റംഗൂൺ തിരിച്ചു പിടിക്കാറായിരിക്കുന്നു എന്നും നേതാജി മനസ്സിലാക്കി. ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യം നേതാജിയായിരുന്നു. വിമാനമാർഗ്ഗം രക്ഷപ്പെടണമെന്ന് സഹപ്രവർത്തകർ നേതാജിയെ ഉപദേശിച്ചു. നേതാജി വഴങ്ങിയില്ല.പോകുന്നെങ്കിൽ എല്ലാവരും ഒരുമിച്ച് എന്ന് സുഭാഷ്‌  ശഠിച്ചു. ഒടുവിൽ പട്ടാള ലോറികളിൽ അവർ പുറപ്പെട്ടു. എല്ലാവരും ചേർന്ന് ആകാവുന്നത്ര മറ്റു വാഹനങ്ങളും സംഘടിപ്പിച്ചു. എന്നാൽ ബോംബ് ആക്രമണം കൊണ്ട് റോഡ് വാഹന യാത്രയ്ക്ക് പറ്റാത്ത നിലയിലായിരുന്നു. വാഹന യാത്ര അസാധ്യമായപ്പോൾ അവർ നടന്നു തുടങ്ങി. 
   ക്യാപ്റ്റൻ ലക്ഷ്മിയും, യുദ്ധ ശുശ്രൂഷകൾക്ക് നിയോഗിക്കപ്പെട്ട ധാരാളം  മഹിളകളും മറ്റ് അനുചരന്മാരും ഉൾപ്പെടെ,  കൂടിയൊഴിഞ്ഞു പോകുന്ന അഭയാർത്ഥി സംഘം കണക്കെ, വിശന്നും, ദാഹിച്ചും കാലുകൾ കുഴഞ്ഞും യാത്ര ദിവസങ്ങളോളം നീണ്ടു. എന്നാൽ പരാജയത്തിന്റെ നെല്ലിപ്പടി ചവിട്ടി തുടങ്ങുമ്പോഴും നേതാജിയുടെ മനസ്സ് തളർന്നില്ല. എല്ലാ നിലയിലും തളർന്നു കഴിഞ്ഞ സഹയാത്രികരെ നേതാജി ഇടയ്ക്കിടെ ഓർമിപ്പിച്ചു. 'ഒരു യാത്രയും നിഷ്ഫലമല്ല. ഇത് നാം സ്വാതന്ത്ര്യത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ് ലക്ഷ്യപ്രാപ്തി അടുത്ത തുടങ്ങിയിരിക്കുന്നു. ഈ ഇടർച്ചയും തളർച്ചയും അതിൻറെ ലക്ഷണമാണ്. വെളിച്ചത്തിന് തൊട്ടു പിന്നിൽ ഇരുട്ടാണ്. നാം ഇരുട്ടിലാണ്. വെളിച്ചമാണ് മുന്നിൽ. നമ്മുടെ ലക്ഷ്യം സഫലീകരിക്കാറായിരിക്കുന്നു എന്ന സൂചനയാണ് ഈ ഇരുട്ട്." 
      പക്ഷേ കാത്തിരുന്ന വെളിച്ചം ദർശിക്കാനും ലക്ഷ്യം പൂകാനും നേതാജിക്ക് കഴിഞ്ഞില്ല. നേതാജി  സൈഗോണിൽ നിന്നും മഞ്ചൂറിയയിലേക്ക് പോവുകയായിരുന്നു. തായ് വാനിലെ തായ്പെയിൽ  വിമാനത്താവളത്തിൽ നിന്നുമാണ് നേതാജിയെയും കൊണ്ട് വിമാനം പൊങ്ങിയത്. ഒപ്പം ഐഎൻഎ യിലെ കേണൽ ആയ ഹബീബ് റഹ്മാനും. സ്ഥലമില്ലാത്തതിനാൽ മന്ത്രിസഭയിലെ പ്രീതം സിംഗും  എസ് എ നായരും അടുത്ത ഫ്ലൈറ്റിനു വേണ്ടി കാത്തു നിന്നു .
     1945 ആഗസ്റ്റ് 17 ന് ആയിരുന്നു അത് സംഭവിച്ചത്. ആ
 ദുരന്തം ഇന്ത്യയിലെ ജനകോടികളെ കണ്ണീരിലാഴ്ത്തിക്കളഞ്ഞു. സുഭാഷ് യാത്ര ചെയ്ത വിമാനം അപകടത്തിൽപ്പെട്ടു. പിന്നീട് എന്തുണ്ടായി എന്ന് ആർക്കും അറിഞ്ഞുകൂടാ. നേതാജിയെക്കുറിച്ച് അവനവൻറെ വാഗ് വിലാസത്തിനനുസരിച്ചുള്ള വാർത്തകൾ പരത്തി. ജീവിച്ചിരിക്കുന്നു,  മരിച്ചു,  അജ്ഞാതമായ ഏതോ കേന്ദ്രത്തിൽ ഒളിഞ്ഞിരിക്കുന്നു,  ശത്രുക്കൾ തടവിലിട്ടിരിക്കുന്നു, ബ്രിട്ടീഷുകാർ വിട്ടൊഴിഞ്ഞു പോകുന്ന മുഹൂർത്തം നോക്കി ഇന്ത്യയിൽ തിരിച്ചു വരാൻ കാത്തിരിക്കുന്നു എന്നിങ്ങനെയുള്ള അത്ഭുതകരമായ വാർത്തകൾ പ്രചരിച്ചു.
   ആട്ടിൻ പറ്റങ്ങളെ പോലെ യുദ്ധ രംഗത്തുനിന്നും ആട്ടിത്തെളിച്ചു കൊണ്ടുവന്ന പതിനായിരത്തിലേറെ ഐഎൻഎ ഭടന്മാരെ ബ്രിട്ടീഷുകാർ ഇന്ത്യയിലെ ജയിലുകളിൽ അടച്ചുപൂട്ടി. അവരിൽ പ്രമുഖരായ ചിലരെ സൈനിക കോടതി ചെങ്കോട്ടയിൽ കുറ്റവിചാരണ ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു കളയാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. അങ്ങനെ ശിക്ഷ നൽകാൻ  ഉന്നം വെച്ച് നീണ്ട ലിസ്റ്റ് തയ്യാറാക്കി. ആ ലിസ്റ്റിൽ ആദ്യത്തെ മൂന്നുപേർ ഒരു ഹിന്ദുവും ഒരു മുസ്ലിമും ഒരു സിക്കുകാരനും ആയിരുന്നു. റെജിമെൻറ്കളുടെ തലവന്മാർ ആയിരുന്നു ഇവർ.  
    ഐ എൻ എ ഭടന്മാരെ വിചാരണ   ചെയ്യുന്നതിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി ശബ്ദമുയർത്തി. ഐ എൻ എ ക്കാരെ  മുഴുവൻ നിരുപാധികം വിട്ടയക്കുന്നില്ലെങ്കിൽ വീണ്ടും ക്വിറ്റ് ഇന്ത്യാ സമരം ആവർത്തിക്കുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്ത്യൻ ഭടന്മാരും അവരുടെ അമർഷം പ്രകടിപ്പിച്ചു. ഇതിനിടയിൽ മാറി വന്ന വൈസ്രോയി വേവൽ പ്രഭു ഒരു സൗജന്യം എന്ന നിലയിൽ ജയിലിൽ അടയ്ക്കപ്പെട്ട എല്ലാ കോൺഗ്രസ് നേതാക്കളെയും വിട്ടയച്ചു ഗാന്ധിജിയെ നേരത്തെ തന്നെ ജയിൽ വിമുക്തനാക്കിയിരുന്നു. അത്യാസന്ന നിലയിലായിരുന്ന കസ്തൂർബായെ ഗാന്ധിജിയെ മോചിപ്പിക്കുന്നതിനു മുൻപ് തന്നെ വിട്ടയക്കാൻ തുനിഞ്ഞിരുന്നു . എന്നാൽ അവർ ജയിൽ വിട്ടറങ്ങാൻ കൂട്ടാക്കിയില്ല. മരിക്കുന്നത് ഭർത്താവിൻറെ മടിത്തട്ടിൽ കിടന്നാവണം എന്ന് അവർ ശഠിച്ചു. അതുപോലെ സംഭവിക്കുകയും ചെയ്തു. അഗാഖാന്‍ കൊട്ടാരത്തിൽ തടവിൽ കഴിയുമ്പോഴാണ് കസ്തൂർബാഗാന്ധിയും ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ ദേശായിയും അന്തരിച്ചത്. ഒരു നീണ്ട ഉപവാസം ഗാന്ധിജിയെ മരണത്തിന്റെ പടിവാതിൽക്കൽ എത്തിച്ചപ്പോൾ സർക്കാർ സ്വയംരക്ഷ നോക്കി ഗാന്ധിജിയെ വിട്ടയച്ചു. ഗാന്ധിജിയുടെ മരണം ജയിലിൽ വച്ച് ആവരുത് എന്ന് സർക്കാരിന്  നിർബന്ധമുണ്ടായിരുന്നു. 
    പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ സർക്കാർ ഐ എൻ എ  നേതാക്കളെ പ്രത്യേക കോടതിക്കു മുമ്പിൽ പരസ്യ വിചാരണയ്ക്ക് വിധേയരാക്കി. ബഹദൂർഷായെ വിചാരണ ചെയ്ത അതേ മുറിയിൽ അതേ ശൈലിയിൽ .അന്ന് വയോവൃദ്ധനായ ആ മുഗൾ ചക്രവർത്തിയെ സഹായിക്കാൻ ആരും മുന്നോട്ടുവന്നില്ല. എന്നാൽ അന്നത്തെ ഇന്ത്യ ആയിരുന്നില്ല  നാല്പതുകളിൽ. ഇന്ത്യക്കാർ പ്രബുദ്ധരായിരുന്നു. എന്ഥും നേരിടാൻ സന്നദ്ധരായിരുന്നു. 100% പ്രതികരണശേഷിയുള്ളവരായിരുന്നു .ആ നിലയിൽ അവർ പ്രതികരിച്ചു. പ്രസിദ്ധരായ നിരവധി അഭിഭാഷകരും വിചാരണയ്ക്ക് ശക്തി പകരാൻ ഉണ്ടായിരുന്നു. ഒരു കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും പ്രഗൽഭരായ അഭിഭാഷകർ അടങ്ങുന്നതായിരുന്നു  കമ്മിറ്റി. ബുലാഭായ് ദേശായി, തേജ് ബഹദൂർ സപ്രു,  കൈലാസനാഥ് കട്ജു തുടങ്ങിയവരും,  ജവഹർലാൽ നെഹ്റുവും. അവർ പ്രതികൾക്ക് വേണ്ടി ഹാജരായി. പ്രതികളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം ഷാനവാസം മറ്റും നിഷേധിച്ചില്ല. ഒരു മാസം നീണ്ടുനിന്ന വിചാരണയിൽ അവർ തങ്ങളുടെ നിലപാട് ന്യായീകരിക്കുകയാണ് ഉണ്ടായത്. 
   ഐഎൻഎ 
നേതാക്കളായ ത്രിമൂർത്തികളെയും സർക്കാർ നിരുപാധികം വിട്ടയച്ചു. ഇന്ത്യ അവർക്ക് ഉത്സവച്ഛായയോടെ വരവേൽപ്പ് നൽകി. വന്ദേമാതരത്തോടൊപ്പം ജയ് ഹിന്ദ് വിളികളും നാടെങ്ങും മുഴുകി. 
      .എങ്കിലും കലാപത്തിൽ പങ്കെടുത്ത എല്ലാവരെയും നിരുപാധികം വിട്ടയച്ചില്ല. സർക്കാർ പ്രതികാര നടപടികൾ തുടർന്നു. 1600ൽ പരം ഇന്ത്യൻ പട്ടാളക്കാർക്ക് രാജ്യദ്രോഹികൾ എന്ന പേരിൽ വധശിക്ഷ നൽകി. പലരും ജയിലിൽ പീഡനം ഏറ്റു മരിച്ചു. ചിലർ ആത്മഹത്യ ചെയ്തു.
        ഇവരുടെ പട്ടികയിൽ ചില മലയാളികളും പെടുന്നു വക്കം ഖാദർ, കോഴിക്കോട് പുതിയറ സ്വദേശിയായിരുന്ന ടി പി കുമാരൻ തുടങ്ങിയവർ.
  തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

പേപ്പർ കൊണ്ട് ഗിഫ്റ്റ് ബാഗ് /adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പേപ്പർ ക്രാഫ്റ്റ് : പേപ്പർ കൊണ്ട് ഗിഫ്റ്റ് ബാഗ് നിർമ്മാണം.
ജ്യോതി ടീച്ചർ ( Rtd) കൃഷ്ണ എ.എൽ.പി.എസ് അലനല്ലൂർ , പാലക്കാട്

Fb:
Youtube :

ഇന്ദ്രിയപ്പാട്ട്/adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

കുട്ടികൾക്ക് കേട്ട് രസിക്കാനും അറിയാനും ഒരു ഇന്ദ്രിയപ്പാട്ട്
രചന, ആലാപനം : സുലേഖ ടീച്ചർ, GUPS അവവഞ്ചാൽ പ്രീ പ്രൈമറി.

Fb :


Youtube :





Sunday, April 7, 2024

പൂമ്പാറ്റ /Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കവിത 

പൂമ്പാറ്റ 

രചന :മേരി ജെനിവ
മേലടി എം.എൽ.പി സ്കൂൾ പയ്യോളി.

ആലാപനം:പേര് - ധന്യ 
CNNGLPS Cherpu, Thrissur

എഡിറ്റിങ് : റൈഹാനത്ത് 
ALPS Cherukave, kondotty


കവിത ഊഞ്ഞാൽ /adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കവിതകൾ

കുട്ടികവിത ഊഞ്ഞാൽ

രചന: റജി ജോർജ്
ആലാപനം : ജിതി പി ജോർജ്

Fb

Youtube


കവിത :ആട്ടവും പാട്ടും രചന, ആലാപനം : അമ്പിളി സരീഷ് /Adhyapakakkoottam

അധ്യാപകക്കൂട്ടം കവിത

കവിത :ആട്ടവും പാട്ടും
രചന, ആലാപനം : അമ്പിളി സരീഷ്

Fb Link:

Youtube


അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ കവിത വിഷുപ്പക്ഷി /Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

കവിത വിഷുപ്പക്ഷി

രചന: രമേഷ് ടി എം
GUPS ആയിപ്പുഴ
കണ്ണൂർ
ആലാപനം : ദീപ വി
GHSS മൂത്തേടത്ത്

Fb Link :

Youtube




കുട്ടിക്കവിത അമ്പിളി മാമാ ചങ്ങാതി /Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

കുട്ടിക്കവിത
അമ്പിളി മാമാ ചങ്ങാതി
രചന ഷീജ ടീച്ചർ
ആലാപനം അമൃത ടീച്ചർ
എഡിറ്റിംഗ് 
മുഹമ്മദ് സുഹൈൽ മാഷ്

Fb Link



Youtube 



Saturday, April 6, 2024

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ കുട്ടിക്കവിത : ഊഞ്ഞാൽ /Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

കുട്ടിക്കവിത : ഊഞ്ഞാൽ

രചന : റെജി ജോർജ്,
സെൻ്റ് തോമസ് സ്കൂൾ, ഗൂഡലൂർ

ആലാപനം : മുഫീദ ടീച്ചർ
HHTMUPS പാലച്ചിറ, വർക്കല.

Fb page :

Youtube :




Friday, April 5, 2024

ഏപ്രിൽ- 6 ഉപ്പുസത്യഗ്രഹ വാർഷിക ദിനം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഏപ്രിൽ- 6
ഉപ്പുസത്യഗ്രഹ വാർഷിക ദിനം.

ഉപ്പുസത്യഗ്രഹ വാർഷിക ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രശ്നോത്തരി.
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.





Monday, April 1, 2024

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ് /adhyapakakkoottam

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്

DAY  126

626) ഇന്ത്യയുടെ ദേശീയ പതാക ഏത് പേരിലാണ് അറിയപ്പെടുന്നത്  
 ഉത്തരം  : ത്രിവർണ പതാക  
  
627) ദേശീയ പതാകയുടെ വീതിയുടെയും നീളത്തിന്റെയും   അനുപാതം
 ഉത്തരം  :    2 : 3

628) ദേശീയ പതാക രൂപകൽപ്പന ചെയ്തത് 
 ഉത്തരം : പിoഗളി വെങ്കയ്യ    

629) മുകളിൽ കുങ്കുമ നിറവും താഴെ   പച്ചനിറവും ഉള്ള ദേശീയ പതാകയുടെ മധ്യത്തിലുള്ള നിറം
 ഉത്തരം  : വെള്ള 

630) മധ്യത്തിനായി നാവിക നീല നിറത്തിലുള്ള അശോകേക്രത്തിന് എത്ര ആരങ്ങൾ ഉണ്ട്  
 ഉത്തരം :  24

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  127

631) ഇന്ത്യയുടെ ദേശീയ മുദ്ര 
 ഉത്തരം  : സിംഹ മുദ്ര 
  
632) സിംഹമുദ്ര ദേശീയ ചിഹ്നമായി സ്വീകരിച്ചത് 
 ഉത്തരം  : 1950 ജനുവരി 26 

633) ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത് എവിടെ നിന്ന് 
 ഉത്തരം : അശോകസ്തംഭം  

634) ദേശീയ ചിഹ്നത്തിന്റെ  താഴെ എഴുതിയിരിക്കുന്ന ദേശീയ മുദ്രാവാക്യം
 ഉത്തരം  : സത്യമേവ ജയതേ 

635 ഏതു ഉപനിഷത്തിൽ നിന്നാണ്  ദേവനാഗരി ലിപിയിൽ എഴുതിയിരിക്കുന്ന ഈ മുദ്രാവാക്യം എടുത്തിട്ടുള്ളത്  
 ഉത്തരം : മുണ്ഡകോപനിഷത്ത്  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  128

636) ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ ആദ്യമായി ഏത് ഭാഷയിലാണ് എഴുതപ്പെട്ടത്  
 ഉത്തരം  : തെലുങ്ക് 
  
637) ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ചത് ഒരു തെലുങ്ക് എഴുത്തുകാരനാണ്. ആരാണ് ഇദ്ദേഹം  
 ഉത്തരം  : വെങ്കട സുബ്ബറാവു 

638) ഇന്ത്യ കൂടാതെ ഏത് രാജ്യത്തിന്റെ കൂടി ദേശീയ പുഷ്പമാണ് താമര
 ഉത്തരം : ഈജിപ്ത്  

639) ദേശീയ നദിയായ ഗംഗയുടെ അഴിമുഖത്ത് ഉള്ള ദ്വീപ്
 ഉത്തരം  : ഗംഗ സാഗർ ദ്വീപ് 

640) റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസി
 ഉത്തരം : ഇന്ത്യൻ രൂപ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  129

641) രൂപയുടെ ചിഹ്നം ( ₹ ) ഔദ്യോഗികമായി അംഗീകരിച്ചത്  
 ഉത്തരം  : 2010 ൽ 
  
643) രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത്   
 ഉത്തരം  : ഡി.  ഉദയകുമാർ 

644) ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യ നാണയം പുറത്തിറങ്ങിയത്
 ഉത്തരം : 2011 ജൂലൈ 8ന് 

645) ഒരു രൂപ ഒഴിച്ചുള്ള എല്ലാ കറൻസികളും പുറത്തിറക്കുന്നത് 
 ഉത്തരം  : റിസർവ് ബാങ്ക് 

640) റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസി
 ഉത്തരം : ഇന്ത്യൻ രൂപ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  130

646) സൂര്യനും അതിനോട് ചേർന്ന് കിടക്കുന്ന ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിന് പറയുന്നത്  ഉത്തരം : സൗരയൂഥo

647)സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം 
 ഉത്തരം  : വ്യാഴം  
  
648) സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം
 ഉത്തരം  : 8

649) ഏറ്റവും ചെറിയ ഗ്രഹം 
 ഉത്തരം : ബുധൻ ( mercury )

650) സൗരയൂഥത്തിന്റെ മാതൃനക്ഷത്രം 
 ഉത്തരം  : സൂര്യൻ  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  131

651) ഭൂസമാന ഗ്രഹങ്ങളെയും ചിന്ന ഗ്രഹ വലയത്തെയും  ചേർന്ന് പറയുന്ന പേര് 
ഉത്തരം : ആന്തര  സൗരയൂഥo

652) ആന്തര സൗരയൂഥ വ്യവസ്ഥയിലുള്ള നാലു ഗ്രഹങ്ങൾ  
 ഉത്തരം  : ബുധൻ,  ശുക്രൻ , ഭൂമി, ചൊവ്വ    
  
653) സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
 ഉത്തരം  : ബുധൻ  ( mercury )

654) ഭൂമിയോളം വലിപ്പമുള്ള  എന്നാൽ പ്രകൃതിദത്ത ഉപഗ്രഹം ഇല്ലാത്ത ഗ്രഹം 
 ഉത്തരം : ശുക്രൻ  ( venus )

655) ഭൂമിയുടെ പ്രകൃതിദത്ത  ഉപഗ്രഹം
 ഉത്തരം  : ചന്ദ്രൻ 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  132

656) സൗരയൂഥത്തിലെ  ലോഹ മൂലകങ്ങൾ അടങ്ങിയ പാറകളും മഞ്ഞുമുള്ള ചെറിയ വസ്തുക്കളെ പറയുന്നത്  
ഉത്തരം : ചിന്ന ഗ്രഹങ്ങൾ

657) ചിന്ന ഗ്രഹവലയത്തിലെ ഒരേയൊരു കുള്ളൻ ഗ്രഹം 
 ഉത്തരം  : സീറീസ്    
  
658) ബാഹ്യ ഗ്രഹങ്ങൾ എന്നറിയപ്പെടുന്നവ 
 ഉത്തരം  : വ്യാഴം (Mercury ) , ശനി(Saturn ),  യുറാനസ്( Uranus ),  നെപ്ട്യൂൺ  (Neptune )

659) ബാഹ്യ  ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര് 
 ഉത്തരം : ജ്യോവിയൻ ഗ്രഹങ്ങൾ 

660) മഞ്ഞുമൂടിയ ഗ്രഹങ്ങളായ യുറാനസിനെയും നെപ് ട്യൂണിനെയും വിളിക്കുന്നത്
 ഉത്തരം  : ഹിമഭീമന്മാർ  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  133

661)സൂര്യനിൽ നിന്നുള്ള പ്ലാസ്മ  കണങ്ങളുടെ പ്രവാഹത്തെ പറയുന്നത് 
ഉത്തരം : സൗരവാതം 

662)സൗരയുഥത്തിന്റെ ഏറ്റവും പുറമെയുള്ള ഭാഗം 
 ഉത്തരം  : ഒർട്ട് മേഘം 
  
663)സൗരയൂഥത്തെ പ്രധാനമായി എത്രയായി തിരിച്ചിരിക്കുന്നു 
 ഉത്തരം  : 3

664)അവ ഏതെല്ലാം 
 ഉത്തരം : ആന്തരസൗരയൂഥo, ബാഹ്യസൗരയൂഥo, അതിബാഹ്യസൗരയൂഥo

665)നേപ്റ്റ്യുണിനും പുറത്തുള്ള കൂയിപ്പർ ബെൽറ്റ്‌ അടക്കമുള്ള ഭാഗത്തിന് പറയുന്ന പേര് 
 ഉത്തരം  : അതിബാഹ്യസൗരയൂഥo
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  134

666) അന്തരീക്ഷമുള്ള ഗ്രഹങ്ങൾ 
ഉത്തരം : ശുക്രൻ,  ഭൂമി, ചൊവ്വ  

667) സൗരയൂഥത്തിന്റെ മാതൃനക്ഷത്രം  
 ഉത്തരം  :  സൂര്യൻ 
  
668) സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
 ഉത്തരം  : ബുധൻ 

669) ഏകദേശം ഭൂമിയുടെ വലിപ്പമുള്ള ഗ്രഹം  
 ഉത്തരം : ശുക്രൻ

670) ഏറ്റവും ചൂട് കൂടിയ ഗ്രഹം 
 ഉത്തരം  : ശുക്രൻ
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  135

671) ഏറ്റവും വലിയ  ചിന്ന ഗ്രഹമായ കുള്ളൻ ഗ്രഹം 
ഉത്തരം : സിറീസ്  

672) ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസം 
 ഉത്തരം  :  സൂര്യ ഗ്രഹണം 
  
673) സൂര്യനും ചന്ദ്രനും നേരെ രേഖയിൽ വന്ന് സൂര്യഗ്രഹണം നടക്കുന്നത് ഏതു ദിവസം 
 ഉത്തരം  : കറുത്തവാവ്

674) പൂർണ്ണ സൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ആരുടെ നിഴലിലാണ് മറഞ്ഞു   പോകുന്നത്  
 ഉത്തരം : ചന്ദ്രന്റെ 

675) കറുത്ത വാവിന് പറയുന്ന മറ്റൊരു പേര്
 ഉത്തരം  : അമാവാസി 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 മാളിപ്പുറം
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  136

676) സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിന് പറയുന്നത് 
 ഉത്തരം  :  ചന്ദ്രഗ്രഹണം 
  
677) ഭൂമി ചന്ദ്രനും സൂര്യനും ഇടയിൽ ആയിരിക്കുമ്പോൾ സംഭവിക്കുന്ന  ഗ്രഹണം 
 ഉത്തരം  : ചന്ദ്രഗ്രഹണം  

678) ചന്ദ്രഗ്രഹണത്തിന് പറയുന്ന മറ്റൊരു പേര് 
 ഉത്തരം : വെളുത്ത വാവ് 

679) സൂര്യഗ്രഹണം എപ്പോഴും --------  ദിവസങ്ങളിലാണ് ഉണ്ടാവുക 
 ഉത്തരം  : അമാവാസി

680) ചന്ദ്രഗ്രഹണം എപ്പോഴും  ----------  ദിവസങ്ങളിലാണ് ഉണ്ടാവുക
ഉത്തരം : വെളുത്ത വാവ്
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 മാലിപ്പുറം
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  137

681) ഗ്രഹണം നടക്കുന്ന വേളയിൽ ഒരു സ്ഥലത്ത് തന്നെ നിന്നുകൊണ്ട്  ഒരേസമയത്ത് സൂര്യനെയും ചന്ദ്രനെയും കാണാൻ കഴിയുന്നതിനു പറയുന്നത്  
 ഉത്തരം  :  ഉദയ ഗ്രഹണം / അസ്തമയ ഗ്രഹണം 
  
682)ഇവയെ പൊതുവായി വിളിക്കുന്ന പേര്   
 ഉത്തരം  : തിരശ്ചീന ഗ്രഹണം   

683) ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊന്നിന്റെ നിഴലിലാകുന്ന  പ്രതിഭാസത്തിന് പറയുന്നത് 
 ഉത്തരം : ഗ്രഹണം 

684) രാഹുവിൽ  ചന്ദ്രഗ്രഹണവും --------ൽ സൂര്യഗ്രഹണവും നടക്കുന്നു 
 ഉത്തരം  :  കേതു 

685) ചന്ദ്രഗ്രഹണത്തിന് വെളുത്തപാവ് എന്നു കൂടാതെ  മറ്റൊരു പേർ കൂടിയുണ്ട്.
 ഉത്തരം   :  പൗർണമി  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  138

686) ഗ്രഹണം തുടങ്ങുന്ന അവസ്ഥയ്ക്ക് പൂർവികർ  പറഞ്ഞിരുന്നത് 
 ഉത്തരം  :  സ്പർശം 
  
687) ഗ്രഹണം പൂർണമായും മറഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് പറയുന്നത് 
 ഉത്തരം  : ഗ്രസനം 

688) ഗ്രഹണം പുറത്തുവരുന്ന പ്രക്രിയയ്ക്ക് പറയുന്നത്   
 ഉത്തരം : മോചനം 

689) ഗ്രഹണ നിരീക്ഷണവുമായി ബന്ധപ്പെട്ട്  ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഒരു സാങ്കൽപ്പിക  ചാക്രിക പ്രവർത്തനം
 ഉത്തരം  : സാരോസ് ചക്രം 

690) സൂര്യനും ചന്ദ്രനും ഭൂമിയും പരസ്പരാപേക്ഷികമായി ഒരിക്കൽ നിന്ന സ്ഥാനത്തുതന്നെ വീണ്ടും എത്താൻ എടുക്കുന്ന കാലയളവാണ് 
ഉത്തരം : സാരോസ് ചക്രം   
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM


*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  140

696) സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എത്ര മിനിറ്റ് വേണം 
 ഉത്തരം  : 8 മിനിറ്റ് 
  
697) സൂര്യനിലുള്ള ഒരു പ്രധാന വാതകം 
 ഉത്തരം  : ഹൈഡ്രജൻ 

698) ഹൈഡ്രജനെ കൂടാതെ മറ്റൊരു പ്രധാന വാതകം 
 ഉത്തരം : ഹീലിയം  

699) സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ
 ഉത്തരം  : മെർക്കുറി, വീനസ് 

700) യുദ്ധം സ്ഥിതി ചെയ്യുന്നത് --------- ഗ്യാലക്സിയിൽ ആണ്
 ഉത്തരം  : ക്ഷീരപഥം  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  141

701) ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
 ഉത്തരം  : കാർബൺ ഡൈ ഓക്സൈഡ്
  
702) ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം  
 ഉത്തരം  : നൈട്രജൻ 

703) സൂര്യന്റെ ത്രസിക്കുന്ന ഉപരിതലത്തിന് പറയുന്ന പേര് 
 ഉത്തരം : ഫോട്ടോസ് ഫി
യർ 

704) ശനിയെ (saturn)കുറിച്ച് പഠിക്കുന്നതിനുള്ള പദ്ധതി
 ഉത്തരം  : കാസിനി മിഷൻ  (cassini mission )

705) കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെടുന്ന പ്രസിദ്ധമായ ഒരു വാൽനക്ഷത്രം
 ഉത്തരം  : ഹാലിയുടെ വാൽനക്ഷത്രം
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  142

706) സൂര്യന്റെ 70% വും ഏതു വാതകമാണ് 
 ഉത്തരം  : ഹൈഡ്രജൻ  
  
707) ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന നക്ഷത്രം 
 ഉത്തരം  : സൂര്യൻ  

708) സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന നക്ഷത്രം 
 ഉത്തരം : പ്രോക്സിമ സെന്റോറി 

709) ജ്യോതിശാസ്ത്ര ദൂരങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ദൈർഘ്യത്തിന്റെ യൂണിറ്റ്  
 ഉത്തരo : പ്രകാശവർഷം  

710) ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് ചന്ദ്രന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം 
 ഉത്തരം  : ചാന്ദ്രദൂരം 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  143

711) ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹം  
 ഉത്തരം  : ചന്ദ്രൻ  
  
712) ചന്ദ്രന് ഭൂമിയെ ചുറ്റാൻ ആവശ്യമായ സമയം  
 ഉത്തരം  : 27.3 ദിവസം 

713) ചന്ദ്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 
 ഉത്തരം : ആർഗോൺ  

714) ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച  മനുഷ്യനിർമ്മിത വസ്തു  
 ഉത്തരo : ലൂണ 2

715) ഏതു വർഷം  
 ഉത്തരം  : 1959 (സെപ്റ്റംബർ 13  )
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  144

716) ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകത്തിന്റെ  വരവിനെ പറയുന്നത് 
 ഉത്തരം  : മൂൺ ലാൻഡിങ്( ലൂണാർ ലാൻഡിങ് ) 
  
717) ചന്ദ്രസമുള്ള ഗോളമെല്ലാം കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന് പ്രസ്താവിച്ചത്
 ഉത്തരം  : ഗലീലിയോ 

718) ഭൂമിയിൽനിന്ന് നല്ല നേത്രങ്ങൾ കൊണ്ട് ചന്ദ്രനെ നോക്കുമ്പോൾ കാണുന്ന ഇരുണ്ട ഭാഗങ്ങളെ പറയുന്നത്
 ഉത്തരം : മരിയ (കടലുകൾ)

719) പ്രകാശമാനമായവയെ പറയുന്നത്   
 ഉത്തരo : ടെറേ (ഭൂഖണ്ഡങ്ങൾ )

720) ചന്ദ്രന്റെ പുറം തോടിനു മുകളിലായി പുതപ്പു പോലെ ഉരുണ്ട ഗോലി പോലെയുള്ള  ആവരണം  
 ഉത്തരം  : റിഗോലിത്ത് 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  145

721) ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം 
 ഉത്തരം  : വ്യാഴം ( Jupiter )
  
722) സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ  ഭ്രമണ കാലയളവ് ഉള്ളത് 
 ഉത്തരം  : ശുക്രൻ  

723) അന്തരീക്ഷത്തിലെ ഓസോൺ പാളി ഏതിൽ നിന്നാണ് ഭൂമിയിലെ രക്ഷിക്കുന്നത് 
 ഉത്തരം : അൾട്രാ വയലറ്റ് രശ്മികൾ 

724) സൗരയൂഥത്തിലെ ഏത് ഗ്രഹമാണ് അതിന്റെ   ഭ്രമണം പൂർത്തിയാക്കാൻ 10 മണിക്കൂറിൽ താഴെ എടുക്കുന്നത്
 ഉത്തരo : വ്യാഴം 

725) നീലഗ്രഹം എന്നറിയപ്പെടുന്നത് 
 ഉത്തരം  : ഭൂമി
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  146

726) ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്  
 ഉത്തരം  : ചൊവ്വ 
  
727) സൗരയൂഥത്തിലെ ഏറ്റവും  തിളക്കമുള്ള ഗ്രഹം 
 ഉത്തരം  : ശുക്രൻ  

728) സൗരയൂഥം ഏത് ഗാലക്സി യുടെ ഭാഗമാണ്  
 ഉത്തരം : ക്ഷീരപഥം  

729) സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം 
 ഉത്തരo : നെപ്ട്യൂൺ 

730) ഭൂമിയിൽ അല്ലാതെ മനുഷ്യർ കാലുകുത്തിയിട്ടുള്ള ബഹിരാകാശത്തെ ഒരേയൊരു ഇടം 
 ഉത്തരം  : ചന്ദ്രൻ
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  147

731) ഭൂമിയുടെ ഊർജ്ജസ്രോതസായ നക്ഷത്രം
 ഉത്തരം  : സൂര്യൻ  
  
732) സൂര്യനിൽ നിന്ന് വെളിച്ചം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം 
 ഉത്തരം  : 8 മിനിറ്റ് 20 സെക്കൻഡ്   

733) ഭൂമി ഏത് ദിശയിലാണ് സൂര്യനെ ചുറ്റുന്നത്   
 ഉത്തരം : പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്  

734) സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതയുള്ള ഗ്രഹം
 ഉത്തരo : ഭൂമി 

735) ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം  
 ഉത്തരം  : ശുക്രൻ
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  148

736) അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത്  
 ഉത്തരം  : ഭൂമി
  
737) ഭൂമിയിൽനിന്ന്  സൂര്യനിലേക്കുള്ള ദൂരത്തെ വിളിക്കുന്ന പേര് 
 ഉത്തരം  : അസ്ട്രോണമിക്കൽ യൂണിറ്റ് 

738) ഏറ്റവും തണുത്തുറഞ്ഞ ഗ്രഹം
 ഉത്തരം : യുറാനസ്  

739) റോമൻ പുരാണത്തിലെ സൗന്ദര്യ ദേവതയുടെ പേരുള്ള ഗ്രഹം 
 ഉത്തരo : ശുക്രൻ 

740) സൗരയൂഥത്തിൽ വലിപ്പംകൊണ്ട് എത്രാമത്തെ സ്ഥാനമാണ് ഭൂമിക്കുള്ളത് 
 ഉത്തരം  : അഞ്ച് 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  149

741) സൂര്യനിൽ നിന്നും എത്രാമത്തെ സ്ഥാനത്താണ് ഭൂമി സ്ഥിതി ചെയ്യുന്നത്   
 ഉത്തരം  : മൂന്നാമത് 
  
742) ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്ന ഗ്രഹം 
 ഉത്തരം  : ഭൂമി 

743) സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം 
 ഉത്തരം : ഭൂമി 

744) എന്തുകൊണ്ടാണ് ഭൂമിയെ നീലഗ്രഹം എന്നറിയപ്പെടുന്നത് ( നീല നിറമായി കാണപ്പെടുന്നത്  )
 ഉത്തരo : വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് 

745) ഗ്രീക്ക് റോമൻ ദേവന്മാരുടെയൊന്നും പേരില്ലാത്ത സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹം 
 ഉത്തരം  : ഭൂമി
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  150

746) ഒരു മധ്യബിന്ദുവിനെ ആധാരമാക്കി  ഒരു വസ്തുവിന്റെ വൃത്താകാരത്തിലുള്ള ചലനത്തെ പറയുന്നത് 
 ഉത്തരം  : ഭ്രമണം 
  
747) ഒരു ബാഹ്യ ബിന്ദുവിനെ ആധാരമാക്കിയുള്ള ചുറ്റിത്തിരിയലിനു പറയുന്നത് 
 ഉത്തരം  : പരിക്രമണം  

748) ഭൂമി സ്വയം തിരിയുന്നത്  
 ഉത്തരം : ഭ്രമണം 

749)ഭൂമി സൂര്യനെ ചുറ്റിത്തിരീയുന്നത് 
 ഉത്തരo : പരിക്രമണം 

750) ഭ്രമണ അക്ഷത്തെ പറയുന്നത് 
 ഉത്തരം  : ധ്രുവം 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM