🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, November 30, 2020

ADHYAPAKAKKOOTTAM TALENT LAB ONLINE വിസ്മയ ലഹരി

അധ്യാപകക്കൂട്ടം TALENT LAB ONLINE

വിസ്മയ ലഹരി

(മാജിക്കിലൂടെ ലഹരി വിരുദ്ധ ക്ലാസ്സ്)  

ക്ലാസ്സ്‌ നയിച്ചത് :
ഇടക്കിടം ശാന്തകുമാര്‍
GVHSS മുട്ടറ


 

                                                                                               

















നല്ലെഴുത്ത്

അധ്യാപകക്കൂട്ടം മലയാളം


നല്ലെഴുത്ത്-14

ചെമപ്പ്
∆ 
ചുവപ്പ്, ചുമപ്പ്, ചുകപ്പ്, ചൊവപ്പ്, ചൊമപ്പ്, ചൊകപ്പ്, ചോപ്പ് ... എന്നിങ്ങനെ പല രൂപങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യാറുണ്ട്.
എന്നാൽ ഇതിൽ ഏതാണ് ശരിയായ വാക്ക് ?
ചെമപ്പ് ശരി.
രക്തവർണ്ണത്തെ കുറിക്കുന്നതിന് ചെം എന്നതിന് ചെമന്ന നിറമാകുക എന്നാണർത്ഥം. അതിൽനിന്നുണ്ടാകുന്ന നാമം ചെമപ്പ് എന്നാവാനേ ന്യായമുള്ളൂ. വിശേഷണമായി ചെമന്ന എന്നും ക്രിയമായി ചെമക്കുക
എന്നും ആകും.
(ചെം + താമര = ചെന്താമര, ചെം + കല്ല് = ചെങ്കല്ല്, ചെം + കൊടി = ചെങ്കൊടി, ചെം തളിർ = ചെന്തളിൽ )


✒️ നല്ലെഴുത്ത്-15

പ്രചരണം - പ്രചാരണം
പ്രചരണവും പ്രചാരണവും രണ്ടിന്റെയും അർത്ഥം ഒന്നെന്നമട്ടിൽ നമ്മൾ യഥേഷ്ടം ഉപയോഗിച്ചു വരുന്നു.
പ്രചരണം = പ്രചരിക്കൽ
പ്രചാരണം = പ്രചരിപ്പിക്കൽ
പ്രചരണം സ്വമേധയാ വ്യാപിക്കലാണ്. അവിടെ മറ്റൊരാളുടെ ഇടപെടൽ ഇല്ല.
പ്രചാരണം - അവിടെ മറ്റൊരാളുടെ ഇടപെടൽ ഉണ്ട്.
ഇലക്ഷൻ പ്രചരണം അല്ല , ഇലക്ഷൻ പ്രചാരണം എന്നായാലേ ശരിയാകു.
പ്രചരണയോഗമല്ല, പ്രചാരണയോഗമാണ്.
ആശയപ്രചരണമല്ല,
ആശയപ്രചാരണമാണ്.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം

നല്ലെഴുത്ത്-16

സമ്പാദകൻ: സുനിൽ.പി. മതിലകം.

യാചിക
യാചക
ന്റെ സ്ത്രീലിംഗ രൂപം യാചകി
യെന്നാണ് പലരുടെയും ധാരണ.
അത് തെറ്റായ ധാരണയാണ്.
യാചിക
യാണ് ശുദ്ധരൂപം.

കൻ
എന്നവസാനിക്കുന്ന പുല്ലിംഗ ശബ്ദങ്ങളുടെ സ്ത്രീലിംഗ രൂപങ്ങൾ
ഇക
ന്നാകും.

അഭിഭാഷിക 
യെ 'അഭിഭാഷക' എന്നും
ഗവേഷിക
യെ 'ഗവേഷക' എന്നും
പ്രവർത്തിക
യെ 'പ്രവർത്തക' എന്നും
നിരൂപിക
യെ 'നിരൂപക' എന്നുമൊക്കെ എഴുതുന്നത് തെറ്റാണ്.
✒️

നല്ലെഴുത്ത്-17

പ്രേഷകൻ
ഔദ്യോഗികക്കത്തുകളിൽ ഇംഗ്ലീഷിലെ From - ന് പകരമായി പ്രേക്ഷിതൻ, പ്രേഷിതൻ എന്നൊക്കെ പൊതുവേ എഴുതിക്കാണുന്നു.
പ്രേക്ഷിതൻ = കാണപ്പെട്ടവൻ
പ്രേക്ഷിക്കുക = കാണുക , നോക്കുക, ആലോചിക്കുക
പ്രേക്ഷിതൻ = പ്രേഷണം ചെയ്യപ്പെട്ടവൻ ( അയയ്ക്കപ്പെട്ടവൻ)
പ്രേക്ഷിതൻ എന്നതിന് മറ്റാരേ എങ്ങോട്ടോ പറഞ്ഞയച്ചവൻ എന്നാണ് അർത്ഥം വന്നുചേരുന്നത്.
അപ്പോൾ പ്രേഷകൻ എന്ന വാക്കുപയോഗിച്ചാലേ ശരിയായ അർത്ഥം ലഭിക്കു. (പ്രേഷണം ചെയ്തവൻ = സന്ദേശം അഥവാ കത്തയച്ചവൻ)
പ്രേഷിക- സ്ത്രീലിംഗമായും ഉപയോഗിക്കാം.

നല്ലെഴുത്ത്-18

രാപകൽ
രാപ്പകൽ എന്നെഴുതായാലേ ചിലർക്ക് തൃപ്തി വരു...
രാ + പകൽ , രാവ് + പകൽ എന്ന് പിരിച്ചെഴുതാവുന്നതാണ് രാപകൽ .
രാവും പകലും എന്നർത്ഥം കിട്ടാൻ രാപകൽ എന്നേ പ്രയോഗിക്കേണ്ടതുള്ളൂ...
ഇവിടെ പകലിന്റെ വിശേഷണമല്ല രാ.
അർത്ഥത്തിന് തുല്യ പ്രാധാന്യമുള്ള രണ്ട് ഘടക പദങ്ങളാണ് രാ, പകൽ എന്നിവ.
അങ്ങനെയുള്ളിടത്ത് ഇരട്ടിപ്പു വേണ്ട എന്നാണ് ഭാഷാനയം.
വിശേഷണവിശേഷ്യങ്ങൾ തമ്മിൽ ചേരുമ്പോഴേ ഇരിട്ടിപ്പ് വേണ്ടൂ...
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം

നല്ലെഴുത്ത്-19

വായനദിനം
വായനാദിനം, വായനാവാരം എന്നെല്ലാം എഴുതുതുമ്പോഴും പറയുമ്പോഴും ഒരു സുഖം കിട്ടുമെങ്കിലും അത് തെറ്റായ പദപ്രയോഗങ്ങളാണ്.

മലയാള സന്ധിയിൽ ദീർഘം ഒരിടത്തും കടന്നുവരുന്നില്ല.

വായന എന്ന ഹൃസ്വാന്തത്തോടാണ് ദിനം എന്ന പദം ചേരുന്നത്.
വായനദിനം, വായനവാരം,
ചുമതലബോധം, വായ്പനയം, വളർച്ചനിരക്ക്, കേരളസർക്കാർ
എന്നിവയെല്ലാം ശുദ്ധമലയാള പദങ്ങാണ്.
വായനാദിനം, വായനാവാരം, ചുമതലാബോധം, വായ്പാനയം, വളർച്ചാ നിരക്ക്, കേരളാസർക്കാർ .....
എന്നിവയെല്ലാം തെറ്റായ പദപ്രയോഗങ്ങളാണ്.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം

NMMS CHEMISTRYഭൗതിക മാറ്റവും രാസ മാറ്റവും PHYSICAL CHANGE AND CHEMICAL CHANGE // ADHYAPAKAQKKOOTTAM

അധ്യാപകക്കൂട്ടം NMMS CHEMISTRY

ഭൗതിക മാറ്റവും രാസ മാറ്റവും 
PHYSICAL CHANGE AND CHEMICAL CHANGE 



ADOBE SCAN APP // ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് NOTES സ്കാന്‍ ചെയ്ത് PDF ആയി അയക്കാന്‍ സഹായിക്കുന്നADOBE SCAN APP പരിചയപ്പെടാം.


ADHYAPAKAKKOOTTAM MOTIVATION

ADHYAPAKAKKOOTTAM MOTIVATION

പ്രിയ രക്ഷിതാക്കളെ ഇന്നത്തെ വീഡിയോ നിങ്ങൾക്കുള്ളതാണ്. കുടുംബബന്ധങ്ങളിലെ ഊഷ്മളത നിലനിർത്തുന്നതിൽ നമ്മൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത്.വീഡിയോ കാണുക  ഇഷ്ടപ്പെട്ടാൽ അഭിപ്രായമെഴുതുക.

 

സയൻസ് ക്വിസ്.// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

അധ്യാപനത്തിന്‍റെ പുതുവഴികൾ ഇത്തിരി ചിരിയും ഒത്തിരി അറിവുമായി ഒരു സയൻസ് ക്വിസ്.



പൂമ്പാറ്റയുടെ ജീവിത ചക്രം //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം EVS

പൂമ്പാറ്റയുടെ ജീവിത ചക്രം ഇംഗ്ലീഷിലും മലയാളത്തിലും മനസിലാക്കാം.


ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യന്‍// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം പരിശീലനം

Election Help Desk
Video Tutorial #2

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനിൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ഒഴികെ എല്ലായിടത്തും മൂന്ന് ബാലറ്റ് യൂണിറ്റ് ഉള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് 2015 മുതൽ ഉപയോഗിച്ചു വരുന്നത്. ഇത്തരം മെഷീനുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ വിശദീകരിക്കുന്നു. പരിശീലന ക്ലാസ്സിനു മുൻപായി ഡ്യൂട്ടി ലഭിച്ച എല്ലാവരും ഈ വീഡിയോ ഒന്നു കാണുകയാണെങ്കിൽ വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മാറിക്കിട്ടുന്നതാണ്. മെഷീൻ എങ്ങിനെ പരിശോധിക്കാം, മോക്ക് പോൾ, സീലിംഗ് , പോളിംഗ് , ക്ലോസിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ വിശദമാക്കുന്നു.


ENGLISH GRAMMAR (TENSES)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ENGLISH GRAMMAR

ENGLISH EASSY ആയി പഠിക്കാം. ടെൻസുകൾ (TENSES) മനസിലാക്കാൻ സഹായിക്കുന്ന   വീഡിയോ.



ഉഭയജീവികള്‍

അധ്യാപകക്കൂട്ടം CLASS 4 EVS

ഉഭയജീവികള്‍

പാര്‍ട്ട്‌ : 1

വയറിംഗ് പഠിക്കണോ? // ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 PHYSICS

അര മണിക്കൂർ കൊണ്ട് നിങ്ങൾക്ക് വയറിംഗ് പഠിക്കണോ? 

വയറിംഗ് പഠിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് ..... Work experience fair ലെ മുഖ്യ മത്സരയിനമാണ് വയറിംഗ്...... അതുപോലെ പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള പാഠഭാഗം കൂടിയാണ് വയറിംഗ്......
നമുക്ക് വയറിംഗ് ലളിതമായി പഠിച്ചാലോ?
ഈ വീഡിയോ കണ്ടു നോക്കൂ..



CLASS 5 ENGLISH UNIT :2 LETTER TO GOD (STUDENTS SUPPORTING MATERIAL)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 5 ENGLISH

UNIT :2
LETTER TO GOD
(STUDENTS SUPPORTING MATERIAL)

PREPARED BY:
Maya .P, Govt.UPS,Palavila,
Chirayinkeezhu.

Deepti. N, GSMVHSS,
Thathamangalam,PK



ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ കഥ.

അധ്യാപകക്കൂട്ടം കുട്ടികഥകള്‍

സ്നേഹത്തിന്റെ മനുഷ്യത്വത്തിന്റെ മഹാമാരിയുടെ കഥ. പ്രസിദ്ധ സാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ കഥ. 




कक्षा-10, हिंदी इकाई- 3, "अकाल और उसके बाद " -पाठ्यपुस्तक की प्रक्रियाएँ// CLASS 10 HINDI//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ  മൂന്നാം അധ്യായത്തിലെ " അകാൽ ഓർ ഒസ്കെ ബാദ്" എന്ന കവിതയിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. 
( कक्षा-10, हिंदी इकाई- 3, "अकाल और उसके बाद " -पाठ्यपुस्तक की प्रक्रियाएँ)


कक्षा-9, हिंदी, इकाई- 2, " दीप जलाओ " -पाठ्यपुस्तक की प्रक्रियाएँ//CLASS 9 HINDI//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 HINDI

ഒമ്പതാം ക്ലാസ് ഹിന്ദിയിലെ  രണ്ടാം അധ്യായത്തിലെ          " ദീപ് ജലാവോ" എന്ന കവിതയിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. 
( कक्षा-9, हिंदी, इकाई- 2,  " दीप जलाओ " -पाठ्यपुस्तक की प्रक्रियाएँ)


कक्षा-8, हिंदी, इकाई- 3, डॉक्टर के नाम मज़दूर का पत्र (कविता) की पाठ्यपुस्तक की प्रक्रियाएँ // CLASS 8 HINDI// adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 8 HINDI

എട്ടാം ക്ലാസ് ഹിന്ദിയിലെ  മൂന്നാം അധ്യായത്തിലെ  " ഡോക്ടർ കെ നാം മസ്ദൂർ കാ പത്ര് " എന്ന കവിതയിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു.
 ( कक्षा-8, हिंदी, इकाई- 3, डॉक्टर के नाम मज़दूर का पत्र (कविता) की पाठ्यपुस्तक की प्रक्रियाएँ)



Saturday, November 28, 2020

ജോമട്രിക്കൽ പാറ്റേൺ

അധ്യാപകക്കൂട്ടം UP MATHS

മനോഹരമായ ജോമട്രിക്കൽ പാറ്റേൺ തയ്യാറാക്കാം.

PART : 3
(അധ്യാപകക്കൂട്ടം ബ്ലോഗില്‍ UP MATHS എന്ന LABALല്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ ലഭ്യമാണ്.) 




അങ്ങാടിക്കുരുവി// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 4 EVS

നലാം ക്ലാസ് EVട പക്ഷികളുടെ അത്ഭുതലോകം വംശനാശ ഭീക്ഷണി നേരിടുന്ന അങ്ങാടിക്കുരുവിയെക്കുറിച്ചറിയാം.
-ശാസ്ത്ര ചങ്ങാതി 



പോസ്റ്റർ രചന

അധ്യാപകക്കൂട്ടം മലയാളം



പഠനപ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റർ രചനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ  വീഡിയോയിൽ പ്രതിപാദിക്കുന്നത്





വായനാകാര്‍ഡുകള്‍

അധ്യാപകക്കൂട്ടം ഒന്നാം ക്ലാസ്സ്‌ മലയാളം വായനാകാര്‍ഡുകള്‍


വീട് നല്ല വീട്






അക്ഷരച്ചിത്രങ്ങള്‍ // ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അക്ഷരച്ചിത്രങ്ങള്‍

തയ്യാറാക്കിയത് :
ടീം ഗുരു 


പ്രപഞ്ചം എന്ന മഹാ അത്ഭുതം

അധ്യാപകക്കൂട്ടം Class 5 Social Science


പ്രപഞ്ചം എന്ന മഹാ അത്ഭുതം
(Digital Note)
 
തയ്യാറാക്കിയത്:
ടീം ഗുരു



Thursday, November 26, 2020

CLASS 7 MATHS Lesson 4: Repeated Multiplication// adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 7 MATHS

Lesson 4:
Repeated Multiplication






Splitting a number







Factors and Prime Numbers






Prime factorisation  and problem discussion from page.no. 54



Wednesday, November 25, 2020

ആത്മവിശ്വാസം നേടാന്‍

ADHYAPAKAKKOOTTAM MOTIVATION

ക്ലാസ്സിൽ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം മറന്നു പോകുന്ന വിദ്യാർത്ഥിയും, മത്സര പരീക്ഷക്കായുള്ള ചോദ്യപേപ്പർ കയ്യിൽ കിട്ടുമ്പോൾ, blank ആയി പോകുന്ന ഉദ്യോഗാർഥിയും, ഒരു പ്രസന്റേഷൻ നടത്താൻ വേദിയിലേക്ക് കയറുമ്പോൾ nervous ആകുന്ന വ്യക്തിയും - എല്ലാം ആത്മവിശ്വാസം ചോർന്നു പോയതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ്.ആത്മവിശ്വാസം നേടാന്‍ Re - live എന്ന ടെക്‌നിക് നിങ്ങളെ സഹായിക്കും. 


PARTS OF SPEECH

ENGLISH GRAMMAR

ഇംഗ്ലീഷ് പഠനം ഇനി എളുപ്പം. മലയാളത്തിലൂടെ English Grammar പഠിക്കാം.

PARTS OF SPEECH



കേരളം ജില്ലകളിലൂടെ digital text //adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

കേരളം ജില്ലകളിലൂടെ.... 

അധ്യാപകക്കൂട്ടം അട്മിന്‍സ് ഗ്രൂപ്പ്‌ അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ ഡിജിറ്റല്‍ ബുക്കില്‍ ഓരോ ജില്ലയെപ്പറ്റിയുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ജില്ലാ വിവരണം, ജില്ലാ പാട്ടുകള്‍ എന്നിവയുടെ വീഡിയോകള്‍ ഓരോ ജില്ലകള്‍ക്കൊപ്പവും  ചേര്‍ത്തിട്ടുണ്ട്. 




GOOGLE SLIDE

അധ്യാപകക്കൂട്ടം ICT സഹായി

GOOGLE SLIDE






ഫ്ലിപ്പ് ബുക്ക് എഡിറ്റ് ചെയ്യാം// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

ഫ്ലിപ്പ് ബുക്ക് എഡിറ്റ് ചെയ്യാം മനോഹരമാക്കാം.



SAMAGRA ICT Pre Course// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

SAMAGRA ICT Pre Course1.pdf 
2020 മാർച്ചിൽ നൽക്കിയിരുന്ന ICT Pre course ൻ്റെ മുഴുവൻ Demo class.


  • PHOTO RESIZE AND CANVAS SETTING
  • READING CARD നിര്‍മ്മാണം
  • WORK SHEET നിര്‍മ്മാണം 
  • ANIMATION 
  • വീഡിയോ എഡിറ്റിംഗ് 
ഉള്‍പ്പടെ പ്രധാന വീഡിയോകള്‍ ലഭിക്കുന്നതിന് ...


ഉവ്വേണി. // ADHYAPAKAKKOOTTAM



അധ്യാപകക്കൂട്ടം പരിസര പഠനം

പഴയകാല കാര്‍ഷികോപകരണം (ഉവ്വേണി)


തേക്കുകുട്ട 
തേക്കുകുട്ട പോലെ പഴയകാലത്ത് കൃഷിയിടങ്ങളില്‍ ജലസേചനം നടത്തുന്നതിനുപയോഗിച്ചിരുന്ന ഒരു കാര്‍ഷികോപകരണമാണ് ഉവ്വേണി.
                                                            ഉവ്വേണി ഉപയോഗിച്ച് പാടത്ത് ജലസേചനം നടത്തുന്ന രീതി പരിചയപ്പെടുത്തുകയാണ് വിനയന്‍ മാഷ്. 
(VICTERS ചാനല്‍  ഫസ്റ്റ് ബെല്‍  ക്ലാസ്സ്‌ 1 മാത്സ്‌ ഫെയിം)
വീഡിയോ കാണാം..





Tuesday, November 24, 2020

ഫ്ലിപ്പ് ബുക്ക്‌ // ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

ഫ്ലിപ്പ് ബുക്ക്‌ എങ്ങനെ CREATE ചെയ്യാം ?
ഫ്ലിപ്പ് ബുക്കില്‍ എങ്ങനെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്‌ ചേര്‍ക്കാം? വെറും മൂന്നര മിനിട്ട് വീഡിയോയില്‍ രാജി ടീച്ചര്‍ പറഞ്ഞ് തരുന്നു.






NMMS ANCIENT TAMILAKAM പ്രാചീന തമിഴകം PREVIOUS QUESTION PAPER//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം NMMS

ANCIENT TAMILAKAM പ്രാചീന തമിഴകം

PREVIOUS QUESTION PAPER




നിറം മാറുന്ന പക്ഷികൾ.

അധ്യാപകക്കൂട്ടം  UP SCIENCE

 നിറം മാറുന്ന പക്ഷികൾ. SHGHSS രാമപുരം സ്കൂളിലെ ഹർഷിമ സന്തോഷ് തയ്യാറാക്കിയ ഡോക്കുമെന്‍ററി. 




അധ്യാപകക്കൂട്ടം വായനശാല മാനത്തെപ്പൂരം// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം വായനശാല

മാനത്തെപ്പൂരം

രചന: ഹരീഷ് ആര്‍ നമ്പൂതിരിപ്പാട്
ആലാപനം: ശ്രീജ വര്‍മ.ജി
എഡിറ്റിംഗ്:വിദ്യ.ടി.എസ്



വിവിധ തരം പേപ്പര്‍ പൂക്കള്‍//TALENT LAB ONLINE//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം TALENT LAB ONLINE

പേപ്പര്‍ ക്രാഫ്റ്റ് : വിവിധ തരം പേപ്പര്‍ പൂക്കള്‍ നിര്‍മ്മിക്കാന്‍ പഠിപ്പിക്കുകയാണ് രാജേശ്വരി ടീച്ചര്‍.






ആലാഹയുടെ പെണ്മക്കൾ കഥാപ്രസംഗം രൂപത്തിൽ

അധ്യാപകക്കൂട്ടം വായനശാല


മലയാള സാഹിത്യ രംഗത്ത് അത്യപൂർവ്വം എന്ന് വിശേഷിപ്പിക്കാവുന്ന സാറാ ജോസഫിൻ്റെ ശ്രദ്ധേയമായ ഒരു
 നോവൽ..... 
ആലാഹയുടെ പെണ്മക്കൾ കഥാപ്രസംഗം രൂപത്തിൽ 

ഇത് കോക്കാഞ്ചിറക്കാരുടെ കഥ ......കോക്കാഞ്ചിറ എന്ന പ്രദേശത്തെ കേന്ദ്രീകരിച്ച് എഴുതിയ കഥ ........
നഗരങ്ങളുടെ വളർച്ച കാരണം സ്വന്തം നാട്ടിൽ നിന്ന് പിന്തള്ളപ്പെടുന്നു ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള കഥ ....... സ്ത്രീകളുടെ  ദുരിതങ്ങളുടെ കഥ....എട്ടുവയസ്സുകാരി ആനയുടെ  ചിന്തയിലൂടെ , ജീവിതത്തിലൂടെ പോകുന്ന കഥ ..... 


ആനി കിടാവൊരു സുന്ദരിയാണേ..... ഒന്നുമറിയാത്ത  
                    കുഞ്ഞിക്കിടാവുമാണേ....  കണ്ടതും കേട്ടതും സംശയിക്കുമവൾ
എങ്കിലുമെല്ലാർക്കും പ്രിയങ്കരിയാണേ....


ഒരു എട്ടു വയസ്സുകാരിയുടെ മനസ്സിലുദിക്കുന്ന സംശയങ്ങളും അതിൻ്റെ ഉത്തരം തേടി അമ്മയുടെയും അമ്മാമ്മ യുടെയും കുട്ടിപാപ്പാൻ്റേയും അമ്മായിമാരുടേയും അടുത്തു പോകുന്നതും സംശയങ്ങൾക്ക് അവർ നൽകുന്ന മറുപടികളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത് .നാടുവിട്ടു പോയ ഭർത്താവിനെ കാത്തിരിക്കുന്നവളാണ് ആനിയുടെ അമ്മ. ആനിയുടെ അച്ഛൻ്റെ സഹോദരനാണ് ഗാന്ധിസത്തിൽ വിശ്വസിക്കുന്ന പ്രാഞ്ചി എന്ന കുട്ടിപാപ്പൻ. 


കോക്കാഞ്ചിറയിലുണ്ടൊരു ചർക്കക്ലാസ്സ് 
പ്രാഞ്ചിചേട്ടൻ്റെ ചർക്ക ക്ലാസ്സ് 
സ്ത്രീകൾക്കായൊരു ചർച്ച ക്ലാസ് 
കുട്ടി പാപ്പൻ്റെ ചർക്ക ക്ലാസ് 


തീപ്പെട്ടി കമ്പനിയിലും ബട്ടൻ കമ്പനിയിലും ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് ചർക്കയിൽനിന്ന് തുച്ഛമായ വരുമാനം മാത്രമേ കിട്ടിയിരുന്നുള്ളൂ. അതിനാൽ അവർ അത് ഉപേക്ഷിച്ചുപോയി .അങ്ങനെ കുട്ടിപാപ്പന് ചർക്ക ക്ലാസ്സ് അവസാനിപ്പിക്കേണ്ടി വന്നു. ഒടുവിൽ ക്ഷയരോഗ പിടിപെട്ട് അദ്ദേഹം കിടപ്പിലായി .


കഥകൾ പലതും കേട്ടുവല്ലോ
സംശയങ്ങളോടിയെത്തിയല്ലോ
കുട്ടിപാപ്പനവൾക്കുത്തരം നൽകിയല്ലോ
കുഞ്ഞു മനസങ്ങനെ വളർന്നുവല്ലോ

കുട്ടി പാപ്പാനും സുഹൃത്തായ കൊച്ചച്ചൻ എന്നു വിളിക്കുന്ന പള്ളീലച്ഛനും കൂടി പല ദേശീയ-അന്തർദേശീയ സംഭവവികാസങ്ങളും ചരിത്രപാഠങ്ങളും
എല്ലാം പറയുന്നത് കേട്ട് ആനി വളർന്നു.  ആനിയുടെ സ്ക്കൂൾ ജീവിതവും അപമാനം നിറഞ്ഞതായിരുന്നു. 

സംസ്കാരശൂന്യരാം അമ്മമാരും 
ലഹരിക്കടിപ്പെട്ട അച്ഛൻമാരും
വൃത്തിയൊട്ടുമേയില്ലാത്ത കുട്ടികളും എല്ലാരുമെല്ലാരും മാറണം 

ആദ്യകാലത്ത് കോക്കാഞ്ചിറയിൽ താമസമുറപ്പിച്ചത് തോട്ടികളായിരുന്നു. കാലക്രമേണ ഇറച്ചി വെട്ടുകാർ, ചാരായം വാറ്റുകാർ എന്നിങ്ങനെയുള്ളവർ താമസമുറപ്പിച്ചു. സമൂഹത്തിൽ നിന്നകറ്റി നിർത്തപ്പെട്ടവരുടെ ഇടയിൽ നിന്ന്  വരുന്നവളാ യതിനാൽ സ്കൂളിൽ ആനിയെ എല്ലാവരും പുച്ഛിക്കാൻ തുടങ്ങി. കോക്കാഞ്ചിറ എന്ന പേരു മാറ്റിയാൽ ആ പ്രശ്നം തീരും എന്ന് കരുതിയിരുന്ന ആനിക്ക് പേരുകൾ അങ്ങനെ സ്വയം മാറുന്നതല്ലെന്ന്  മനസ്സിലാക്കി കൊടുക്കുന്നത് കുട്ടി പാപ്പനാണ്.കോക്കാഞ്ചിറ കോക്കാഞ്ചിറയാവുന്നത് ചരിത്രവും ഭൂമിശാസ്ത്രവും കൊണ്ടാണ്. ചരിത്രത്തിൽ നിന്ന് ഒളിച്ചോടരുത് എന്നാണ് കുട്ടി പാപ്പൻ ആനിയോട് പറയുന്നത്.


കുഞ്ഞില എന്നൊരു മുത്തുണ്ടേ 
ആനീടെവല്യമ്മായിയാണേ അവളുടെ കഥയിതു ദുരിതമാണേ
കേട്ടോളൂ മാലോരെ കഥയൊന്ന് 

 ആനിയുടെ വല്യമ്മായി കുഞ്ഞില പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ ശ്രമിക്കുന്ന ശക്തയായ ഒരു സ്ത്രീയായിരുന്നു.. ഒരു സമ്പന്ന കുടുംബത്തിലേക്ക് കുഞ്ഞിലയെ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്തയക്കുന്നു. രോഗാതുരനായ, മരണത്തിൻ്റെ വക്കിലെത്തിയ ഒരാൾക്ക് സ്ത്രീസുഖം അറിയാനായി മാത്രമാണ്  ഈ വിവാഹമെന്ന് കുഞ്ഞിലയുടെ അച്ഛന് അറിയില്ലായിരുന്നു.  വിവാഹത്തിൻ്റെ ഏഴാം ഭർത്താവ് മരിച്ച് വീട്ടിൽ എത്തുന്ന കുഞ്ഞില പിന്നീട് ഇരുട്ടറയിലേക്ക് ഒതുങ്ങിക്കൂടുന്നു.
പിന്നീട് അമ്മ മറിയചേടത്തി പ്രസവിക്കുന്ന ഘട്ടത്തിൽ കുഞ്ഞിലക്ക് അമ്മയുടെ പ്രസവം എടുക്കേണ്ട അവസ്ഥ വന്നു. അതിനുശേഷം ആശുപത്രിയിലേക്ക് പോകാൻ മടിച്ചിരുന്ന കോക്കാഞ്ചിറക്കാരുടെ അസുഖങ്ങൾ ചികിത്സിച്ചിരുന്ന കുഞ്ചൻ കമ്പോണ്ടറോടൊപ്പം  കുഞ്ഞിലയും പേറു തൊടീലിന് പോവുന്നു. കൊക്കാഞ്ചിറക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരാളായി കുഞ്ഞില മാറുന്നു.
നാളുകളങ്ങനെ നീങ്ങവെ ഒരു കയ്യബദ്ധം കാരണം പ്രസവ സമയത്ത് ഒരു സ്ത്രീ മരണപ്പെടുന്നു. അതോടെ നാട്ടുകാർ കുഞ്ഞിലക്കെതിരെ തിരിയുന്നു .കുഞ്ചൻ കമ്പോണ്ടറുമായുള്ള ബന്ധത്തിൻ്റെ പരിശുദ്ധി നഷ്ടപ്പെട്ടതിനാലാണ് ഇത്തരമൊരു കയ്യബദ്ധം പറ്റിയതെന്ന് നാട്ടിലാകെ പരക്കുന്നു.


സർക്കാർ ജോലിയും പോയല്ലോ 
കമ്പോണ്ടർ ആകെ കുഴങ്ങിയല്ലോ എന്തുചെയ്യുമെന്നറിയാതെ
കമ്പോണ്ടറാകെ കുഴങ്ങിയല്ലോ


ഒരു തെറ്റും ചെയ്യാത്ത കുഞ്ചൻ കമ്പോണ്ടറുടെ സർക്കാർ ആശുപത്രിയിലെ ജോലി നഷ്ടപ്പെടുന്നു. ലക്ഷ്മി മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് കടം വാങ്ങിയാണ് ആശുപത്രിയിൽ പോകാതിരുന്ന കോക്കാഞ്ചിറക്കാരെ കുഞ്ചൻ കമ്പോണ്ടർ ചികിത്സിച്ചിരുന്നത്. എന്നാൽ ഒടുവിൽ അദ്ദേഹം  ആശുപത്രിയിൽ നിന്നും മരുന്ന് മോഷ്ടിച്ചതാണെന്ന സംസാരം നാട്ടിലാകെ പരന്നു.  അയാളുടെ ഭാര്യ കുഞ്ഞിലയുമായി അയാൾക്ക് ബന്ധമുണ്ടെന്ന് വിശ്വസിക്കുകയും ആനിയോടും കുടുംബത്തിനോടും ദേഷ്യം വച്ചു പുലർത്തുകയും ചെയ്യുന്നു. മറിയംചേട്ടത്തി 
കുഞ്ഞിലയെ ഈ ജോലി തുടരുന്നതിൽ നിന്നും കുഞ്ചൻ കമ്പോണ്ടറെ കാണുന്നതിൽ നിന്നും വിലക്കുന്നു. അങ്ങനെ മാനസികമായും സാമ്പത്തികമായും  കമ്പോണ്ടർ തകരുന്നു.
ഒടുവിൽ കൊക്കാഞ്ചിറക്കാരെനടുക്കി കൊണ്ട് ഒരു കൂട്ട നിലവിളി കേട്ടു .അതെ കുഞ്ചൻ കമ്പോണ്ടർ തൂങ്ങി മരിച്ചു .


അമരകളെല്ലാം നിവർന്നു നിന്നു
തളർന്നും ഞെളിഞ്ഞും തൈകൾ നിന്നു.
പ്രാർത്ഥന ചൊല്ലി നാട്ടുകാരും കമ്പോണ്ടർക്കന്ത്യ യാത്ര നൽകി
                                                      
  
ആനിയുടെ രണ്ടാമത്തെ അമ്മായിയെ ഒരു പള്ളിലച്ചനാണ് വിവാഹം കഴിച്ചത്. അയാൾ അവളെ വീട്ടിലേക്ക് വിടാതെ ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ സഹികെട്ട് അവൾ തൻ്റെ കുഞ്ഞിനേയും കൊണ്ട് മറ്റൊരാൾക്കൊപ്പം ഒളിച്ചോടുന്നു .

ആനിയുടെ മറ്റ് രണ്ട് അമ്മായിമാർ ബട്ടൺ കമ്പനിയിൽ ജോലി ചെയ്യുന്നവരായിരുന്നു.  ചിരി കുടുക്കുകളായായിരുന്ന അവരിൽ ചിയ്യമ്മ വിവാഹം കഴിച്ചു. ചിന്നമ്മ വിവാഹത്തിനു സമ്മതിച്ചില്ല. ഏതോ പ്രണയബന്ധത്തിൽ അകപ്പെട്ടതിൻ്റെ സൂചനകൾ ആനിയ്ക്ക് ചിന്നമ്മ നൽകിക്കൊണ്ടിരുന്നു. ഒരു രാത്രി ആരുമറിയാതെ അമ്മയും കുഞ്ഞലയും ചേർന്ന്  നടത്തുന്ന കാഴ്ച ..... ആനിയെ നടുക്കി.

കോക്കാഞ്ചിറ എന്നൊരു നാട്ടില്
 കുറിവെപ്പുകാരുമുണ്ടേ.... ആളുകൾക്കായി കുറി വെക്കുമവരുടെ 
കഥയൊന്നു കേൾക്കണേ കൂട്ടരേ...

വെളുത്ത കുഞ്ഞാറം കറുത്ത കുഞ്ഞാറം എന്നിങ്ങനെ രണ്ട് കുറിവെപ്പുകാർ കോക്കാഞ്ചിറയിൽ ഉണ്ടായിരുന്നു .വെളുത്ത കുഞ്ഞാറത്തിൻ്റെ കുറിക്ക് ചങ്ങാതി കുറീന്ന് പേരേള്ളൂ. അവൾ ആണുങ്ങളെ പറ്റിക്കും.സൗന്ദര്യമില്ലെങ്കിലും വളരെ സ്നേഹശീലയും കുറി വെപ്പിൽ കൃത്യത പുലർത്തുന്നവരുമാണ് കറുത്ത കുഞ്ഞാറം. രോഗിയായ കുട്ടിപാപ്പനു വേണ്ടി ആനിയുടെ കയ്യിൽ പലഹാരങ്ങൾ കൊടുത്തു വിട്ടിരുന്ന അവൾ ജീവിതകാലം മുഴുവൻ അവിവാഹിതയായി കഴിഞ്ഞുകൂടി .


നഗരത്തിലെ പണക്കാർ ഷോപ്പിങ് മാളുകളും കെട്ടിടങ്ങളും പണിയുന്നതിനു വേണ്ടി കോക്കാഞ്ചിറയിലെ സ്ഥലങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ തുടങ്ങി .അങ്ങനെ കോക്കാഞ്ചിറ അവിടുത്തുകാർക്ക് അന്യമാവാനും തുടങ്ങി. ആനിയുടെകുടുംബം വീട് വിറ്റ്പോയില്ല .അങ്ങനെയിരിക്കെ ഒരു മഴ പ്രണയ രൂപത്തിൽ അവരെ തളർത്തുന്നു .

പൂവില്യ മാലാഗേ 
പൂവില്യ മാലാഗേ
നാടു നശിപ്പിച്ചേ പൂവുളളൂ മാലാഗേ
വെള്ളം നിറഞ്ഞല്ലോ
പ്രളയം വന്നല്ലോ
എന്നിട്ടും പൂവില്യ മാലാഗേ...

അങ്ങനെ ആ മഴയിൽ ആനിയുടെ വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു.കുട്ടിപാപ്പൻ്റെ രോഗം മൂർച്ഛിച്ചു. അമ്മാമ്മ പിച്ചും പേയും പറഞ്ഞു തുടങ്ങി.അമ്മാമ്മ അവൾക്ക് ആലാഹയുടെ മന്ത്രം ചൊല്ലി കൊടുത്തു. അമ്മാമ്മയുടെ അമ്മ മരിക്കാൻ കിടക്കുമ്പോൾ ചൊല്ലി കൊടുത്തതാണ് ആ മന്ത്രം. മരണസമയത്താണ് അത് മറ്റാർക്കെങ്കിലും ചൊല്ലിക്കൊടുക്കുക.

ആനി തിരിഞ്ഞു നോക്കുമ്പോൾ വല്യമ്മായി കുട്ടിപാപ്പൻ്റ താടി കൂട്ടുകെട്ടുന്നു. ആ സമയത്ത് ആനിക്ക് നെഞ്ച് പറഞ്ഞുപോരുന്ന ഒരു ചുമ ഉണ്ടായി .മുട്ടുകാലിന്മേൽ രണ്ടുകൈയും കുത്തി കുനിഞ്ഞു നിന്ന് ആനി ചുമച്ചു. കൊച്ചു ശക്തി മുഴുവനുമെടുത്തു അവൾ ആഞ്ഞുതുപ്പി .ചോരയിൽ കൊഴുത്തു പോയ ഒരു കഫക്കട്ട. അതെ കൂട്ടരേ....
കുട്ടിപാപ്പനെ ശുശ്രൂഷിച്ച് അവൾക്കും ഒടുവിൽ ക്ഷയം പിടിപെട്ടു.അവളുടെ ജീവിതത്തിലും ദുരന്തം അവശേഷിപ്പിച്ചു കൊണ്ട് ആലാഹയുടെ പെൺമക്കൾ അവസാനിക്കുന്നു.

നന്ദി
നമസ്ക്കാരം.
പത്മശ്രീ.എം.എസ്
MRNMLPS പട്ടിപ്പറമ്പ്
തൃശൂര്‍.

( ഈ കഥാപ്രസംഗം വീഡിയോ രൂപത്തില്‍ ഞങ്ങള്‍ക്ക് അയച്ചു തരൂ.9048175724) 

Monday, November 23, 2020

GOOGLE SHEET// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

GOOGLE SHEET

കുട്ടികളുടെ മാര്‍ക്ക്‌ ലിസ്റ്റ്, ആകെ മാര്‍ക്ക്,‌ ആവറേജ്  തുടങ്ങിയവ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന GOOGLE SHEET പരിചയപ്പെടാം.




CLASS 6 HINDI യൂണിറ്റ് 2 ഹിന്ദുസ്ഥാൻ ഹമാരാ//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 6 HINDI

യൂണിറ്റ് 2
ഹിന്ദുസ്ഥാൻ ഹമാരാ
പഠന സാമഗ്രികൾ



കടങ്കഥകള്‍ // adhyapakakkoottam

അധ്യാപകക്കൂട്ടം കടങ്കഥകള്‍

പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് സ്വയം വായിച്ചു ഉത്തരം ഊഹിച്ചെഴുതാൻ അവസരം നൽകുന്ന കടംകഥകള്‍.

PREPARED BY :
ABDUL SHUKKUR PALAKKAL
AMLPS OLAVATTUR
MALAPPURAM.

പഴങ്ങള്‍ ഉത്തരമായി വരുന്നവ

ജീവികള്‍ ഉത്തരമായി വരുന്നവ

പച്ചക്കറി കടങ്കഥകള്‍









Sunday, November 22, 2020

ജോമട്രിക്കൽ പാറ്റേൺ

അധ്യാപകക്കൂട്ടം UP MATHS

മനോഹരമായ ജോമട്രിക്കൽ പാറ്റേൺ തയ്യാറാക്കാം.

 ഭാഗം : 2