🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, September 30, 2020

ഗാന്ധിജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര. തയ്യാറാക്കിയത് : നിന്‍സി എന്‍.പി.ജി.എല്‍.പി.സ്കൂള്‍ പൂമാല വയനാട്. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണം

ഗാന്ധിജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര.
തയ്യാറാക്കിയത് : 
നിന്‍സി
എന്‍.പി.ജി.എല്‍.പി.സ്കൂള്‍
പൂമാല
വയനാട്.







GANDHI A TRUE LEADER - MALAYALAM STORY. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണം 

GANDHI A TRUE LEADER - MALAYALAM STORY.
PREPARED BY:
NASEEMA





ഒക്ടോബര്‍ 1: ദേശീയ രക്തദാന ദിനം ക്വിസ് തയ്യാറാക്കിയത്: ജിതിന്‍.ആര്‍.എസ് adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണം

ഒക്ടോബര്‍ 1: ദേശീയ രക്തദാന ദിനം

ക്വിസ്

തയ്യാറാക്കിയത്:
ജിതിന്‍.ആര്‍.എസ്





CLASS 10 HINDI പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ "ഐ ആം കലാം കെ ബഹാനെ" (आई एम कलाम के बहाने ) എന്ന സിനിമാ ലേഖനത്തിന്റെ പുത്തൻ വായനാനുഭവം പങ്കുവയ്ക്കുന്നു.

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ "ഐ ആം കലാം കെ ബഹാനെ" (आई एम कलाम के बहाने ) എന്ന സിനിമാ ലേഖനത്തിന്റെ പുത്തൻ വായനാനുഭവം പങ്കുവയ്ക്കുന്നു.







CLASS 9 BIOLOGY UNIT : 3 ലഘുപോഷകങ്ങള്‍ കോശങ്ങളിലേക്ക് SIMPIE NUTRIENTS INTO CELLS ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 BIOLOGY

UNIT : 3
ലഘുപോഷകങ്ങള്‍ കോശങ്ങളിലേക്ക്
SIMPIE NUTRIENTS INTO CELLS


3 AUDIO CLIPS, 3 VIDEO AND MALAYALAM AND ENGLISH MEDIUM NOTES.

PREPARED BY:
RASHEED ODAKKAL.

AUDIO CLIPS







VIDEO : 1





VIDEO : 2





VIDEO : 3




MALAYALAM MEDIUM NOTE






ENGLISH MEDIUM NOTE














CLASS 9 BIOLOGY UNIT : 2 ആഹാരം അന്നപഥത്തില്‍ FOOD THROUGH DIGESTIVE TRACT ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 BIOLOGY

UNIT : 2
ആഹാരം അന്നപഥത്തില്‍ 
FOOD THROUGH DIGESTIVE TRACT

2 VIDEOS, 2 AUDIO AND MALAYALAM AND ENGLISH MEDIUM NOTES PREPARED BY RASHEED ODAKKAL.

AUDIO



MALAYALAM MEDIUM NOTE ( PDF)




ENGLISH MEDIUM NOTE ( PDF)






VIDEO : 1



VIDEO : 2











HYBRIDISATION വര്‍ഗസങ്കരണം CLASS 7 SCIENCE ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 7 SCIENCE

UNIT : 1
മണ്ണില്‍ പൊന്നുവിളയിക്കാം
HYBRIDISATION
വര്‍ഗസങ്കരണം





"THE MAGIC WALL" ADHYAPAKAKKOOTTAM ANIMATED TEXTS

ADHYAPAKAKKOOTTAM ANIMATED TEXTS

പ്രിയ സുഹൃത്തെ,
ഇംഗ്ലീഷ് ഭാഷാപഠനത്തിന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയൊരു  സമീപനം പരിചയപ്പെടുത്തുകയാണ്  Tims View. 

ആനിമേഷനുകൾ, ഗെയിമുകൾ, വർക്ക് ഷീറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള ആകർഷകമായ പാഠഭാഗങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്. 
 വീഡിയോകളും  വർക്ക്ഷീറ്റുകളും കണ്ട് അഭിപ്രായം അറിയിക്കാനും ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു .

Script & Narration:
Mithu Thimothy
Lecturer, DIET Kozhikode

Animation:
Basheer Narikkuni
Sethusitaram ALPS

Learn English through the Animated Stories.


Story Series on Prepositions-1.

"THE MAGIC WALL"


♦️Animated story.
♦️Introducing Prepositions.
♦️ Game to learn Prepositions
♦️PDF worksheet.



PDF WORKSHEET













Tuesday, September 29, 2020

സംസ്കൃതം Short film Adhyapakakkoottam.

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ

പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ short film മൽസരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ച സംസ്കൃതം Short film.

CLASS 7 HIDI WORSHEETS UNIT 1 Gulmohar Ka Janmadin गुलमोहर का जन्मदिन ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 7 HIDI

WORSHEETS
UNIT 1
Gulmohar Ka Janmadin
गुलमोहर का जन्मदिन




CLASS 9 BIOLOGY കൊണ്ടോട്ടി ജി.വി.എച്.എസ്.എസ്സിലെ ബയോളജി അധ്യാപകന്‍ റഷീദ് ഓടക്കല്‍ തയ്യാറാക്കിയ ഒമ്പതാം ക്ലാസ്സ്‌ ആദ്യ യൂനിറ്റ് പഠന സാമഗ്രികള്‍ പങ്ക് വെക്കുന്നു. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 BIOLOGY 

കൊണ്ടോട്ടി ജി.വി.എച്.എസ്.എസ്സിലെ ബയോളജി അധ്യാപകന്‍ റഷീദ് ഓടക്കല്‍ തയ്യാറാക്കിയ ഒമ്പതാം ക്ലാസ്സ്‌ ആദ്യ യൂനിറ്റ് പഠന സാമഗ്രികള്‍ പങ്ക് വെക്കുന്നു.
2 വീഡിയോ, 2 ഓഡിയോ, 2 സെറ്റ് നോട്ട് ( PDF) എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

UNIT : 1
ജീവമണ്ഡലത്തിൻ്റെ സംരക്ഷകർ
PROTECTORS OF BIOSPHERE

VIDEO : 1

VIDEO : 2


ENGLISH MEDIUM NOTE ( PDF)


MALAYALAM MEDIUM NOTE( PDF)



TWO VOICE CLIPES







CLASS 5 MATHS 5-ാം ക്ലാസ്സിലെ സംഖ്യാലോകം ( Number World) എന്ന പാഠ ഭാഗത്തിലെ പാലിൻഡ്രോമിക് സംഖ്യകൾ എന്താണ്, 3 അക്ക സമമിത സംഖ്യകൾ എത്ര? 5 അക്ക Palindromic Numbers എത്ര? ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 5 MATHS

  5-ാം ക്ലാസ്സിലെ സംഖ്യാലോകം ( Number World) എന്ന പാഠ ഭാഗത്തിലെ പാലിൻഡ്രോമിക് സംഖ്യകൾ എന്താണ്, 3 അക്ക സമമിത സംഖ്യകൾ എത്ര? 5 അക്ക Palindromic Numbers എത്ര? ഇവ കണ്ടു പിടിക്കുന്ന വിധം, എന്നിവ ,വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. *രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും വളരെ പ്രയോജനം ചെയ്യും.







കേരള പാഠാവലി ആദ്യ യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള USS ചോദ്യാവലി. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS

കേരള  പാഠാവലി ആദ്യ യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള ചോദ്യാവലി.

തയ്യാറാക്കിയത്:
ജിജ.എല്‍
വിവേകാനന്ദ.എച്ച്.എസ് ഫോര്‍ ഗേള്‍സ്‌
കടമ്പനാട്.



ഭിന്നസംഖ്യകളെ താരതമ്യം ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പ വഴി. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS


ഭിന്നസംഖ്യകളെ താരതമ്യം ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പ വഴി
USS പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജന പ്രദമായ 3 മിനിറ്റ് വീതം ദൈർഘ്യമുള്ള രണ്ട് വീഡിയോകള്‍..
ഈ ക്ലാസിൻ്റെ notes ഉം worksheet ഉം PDF രൂപത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു

തയ്യാറാക്കിയത്:
വല്‍സല.ആര്‍
ജി.എച്ച്.എസ്സ്.എസ്സ് യേരൂര്‍

PDF


VIDEO : 1





VIDEO:2










അധ്യാപകക്കൂട്ടം ICT സഹായി

അധ്യാപകക്കൂട്ടം ICT സഹായി

സ്കൂള്‍ വിക്കിയില്‍ പ്രവേശിക്കാനുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കുന്നത് KITE VICTERS കോഴിക്കൊടിലെ ജയദീപ് മാസ്റ്റര്‍.


അധ്യാപകക്കൂട്ടം അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കല്‍-2020,അജിത്‌ മാസ്റ്റര്‍

അധ്യാപകക്കൂട്ടം അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കല്‍-2020

അജിത്‌ മാസ്റ്റര്‍






ഗാന്ധി ക്വിസ് തയ്യാറാക്കിയത്: ജിതിന്‍.ആര്‍.എസ് ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം  ദിനാചരണങ്ങള്‍

ഗാന്ധി ക്വിസ്

തയ്യാറാക്കിയത്:
ജിതിന്‍.ആര്‍.എസ് 






                                                                                                                            

                                                                                                                                     

തലച്ചോര്‍ വികസിപ്പിക്കുന്നതിനുള്ള ചില എക്സര്‍സൈസുകള്‍ പരിചയപ്പെടാം.ADHYAPAKAKKOOTTAM


ADHYAPAKAKKOOTTAM MOTIVATION

തലച്ചോര്‍ വികസിപ്പിക്കുന്നതിനുള്ള ചില എക്സര്‍സൈസുകള്‍ പരിചയപ്പെടാം.




വിദ്യാര്‍ത്ഥികളില്‍ കാണുന്ന തലവേദനകള്‍ കാരണം,പരിഹാരമാര്‍ഗങ്ങള്‍. ADHYAPAKAKKOOTTAM

ADHYAPAKAKKOOTTAM MOTIVATION

വിദ്യാര്‍ത്ഥികളില്‍ കാണുന്ന തലവേദനകള്‍ കാരണം,പരിഹാരമാര്‍ഗങ്ങള്‍.




Monday, September 28, 2020

സെപ്തംബർ :29 ബാലാമണിയമ്മ ചരമദിനം adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

സെപ്തംബർ :29 ബാലാമണിയമ്മ ചരമദിനം


ബാലാമണിയമ്മ അനുസ്മരണം 
അവതരണം: രന്യാ മനില്‍
മട്ടനാട് എ.യു.പി.സ്കൂള്‍.








അധ്യാപകക്കൂട്ടം ദിനാചരണം ലൂയി പാസ്ചർ രാജേഷ് എസ് വള്ളിക്കോട്.

അധ്യാപകക്കൂട്ടം ദിനാചരണം

                                      ലൂയി പാസ്ചർ

രാജേഷ് എസ് വള്ളിക്കോട്.

ഫ്രാൻസിലെ ഡോൾ എന്ന സ്ഥലത്ത് ജോസഫ് പാസ് ചർ എന്നാൽ ദരിദ്രനായ ഒരു തോൽ പണിക്കാരൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു ലൂയി .അവരുടെ വീടിന് സമീപം ഒരു ഇരുമ്പ് പണിക്കാരൻ താമസിച്ചിരുന്നു. ഒഴിവുവേളകളിൽ ആ പണിപ്പുരയിൽ പോയിരുന്ന് അവിടുത്തെ പണികൾ ആ കുട്ടി കൗതുകത്തോടെ നോക്കി കണ്ടിരുന്നു .അവിടെ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ കണ്ടിരിക്കുക , അതിനെക്കുറിച്ച് ചോദിച്ചറിയുക അവന്റെ ഇഷ്ട വിനോദമായിരുന്നു. ഒരു ദിവസം കുറെ ആളുകൾ ഒരു മനുഷ്യനെയും കൂട്ടി അവിടെ വന്നു .പേപ്പട്ടിയുടെ കടിയേറ്റ് ഒരാളെയാണ് അവർ കൊണ്ടുവന്നത് .അക്കാലത്ത് അവിടെയായിരുന്നു അതിനുള്ള മരുന്ന് ! ഇരുമ്പ് ദണ്ഡ്ചൂടാക്കി പഴുപ്പിച്ച പട്ടി കടിച്ച മുറിവിൽവെച്ച് പൊള്ളിക്കുക എന്നതായിരുന്നു അവിടെ നടക്കുന്ന ചികിത്സ! പച്ചയായ മനുഷ്യ ശരീരത്തിൽ പൊള്ളലേറ്റപ്പോൾ ആ മനുഷ്യൻ  അതിശക്തമായി നില വിളിച്ചുകൊണ്ടിരുന്നു. അതിദാരുണമായ ആ കാഴ്ചകൾ കണ്ട് സ്തബ്ധനായി . പേപ്പട്ടി വിഷബാധയേറ്റവരുടെ ചികിത്സയ്ക്ക്
ഒരു മരുന്നു കണ്ടെത്തുക എന്നത് ഈ കുട്ടിയുടെ മനസ്സിൽ മായാതെ നിലനിന്ന ഒരു ആഗ്രഹമായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ മാനവരാശിക്ക് എന്നും ഭീഷണിയായിരുന്നു ഈ പ്രശ്നത്തിന് പ്രതിവിധി കണ്ടെത്തുവാൻ ഈ കുട്ടിക്ക് കഴിഞ്ഞു. ലൂയി പാസ്ചർ എന്ന ഈ കുട്ടി വളർന്ന് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടത്തിയ പഠനങ്ങൾ ആധുനിക രോഗപ്രതിരോധ ശാസ്ത്രത്തിന്റെ അടിത്തറയൊരുക്കി.


1822 ഡിസംബർ 27 നാണ് ലൂയി ജനിച്ചത്. മൃഗങ്ങളുടെ തോലുകൾ ഉറയ്ക്കിട്ട് വൃത്തിയാക്കി പാദരക്ഷകൾക്കും സഞ്ചികൾക്കും ഉപയോഗയോഗ്യമാക്കുന്ന ജോലിയായിരുന്നു അച്ഛന് . ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം . പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടത്ര ദാരിദ്യം !
ചെറുപ്പത്തിൽ തന്നെ കാണുന്നതിലെല്ലാം കൗതുകങ്ങൾ തോന്നിയ ലൂയി ചോദ്യങ്ങൾ മനസ്സിൽ ഉന്നയിച്ച് ഉത്തരങ്ങൾ തേടിക്കൊണ്ടേയിരുന്നു. പഠിക്കാൻ വലിയ മിടുക്കനായിരുന്നില്ല. ചിത്രകലയിൽ നല്ല താല്പര്യമുണ്ടായിരുന്നു.കലകൾ പഠിപ്പിക്കുന്ന അധ്യാപകനാവാനായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. ഗോയിറ്റർ ചികിത്സയ്ക്ക് അയഡിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയ  ജീൻ ബാപ്റ്റിസ്റ്റ് ഡ്യൂമയടക്കമുള്ള അക്കാലത്തെ ശാസ്ത്രജ്ഞരുടെ പ്രസംഗങ്ങൾ രസതന്ത്രം മുഖ്യ വിഷയമായി എടുത്ത് പഠിക്കുവാൻ പ്രേരണയായി. അദ്ദേഹം ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയത് പരീസിലെ ഇക്കോൾ നോർമൽ സൂപ്പീരിയറിൽ നിന്നാണ്. ക്രിസ്റ്റൽ രൂപത്തിലുള്ള ഖരപദാർഥങ്ങളുടെ ആറ്റത്തിന്റെ ഘടന സംബന്ധിച്ച പഠനമായ ക്രിസ്റ്റലോഗ്രാഫിയിലായിരുന്നു ഉപരിപഠനം. ഇതേ വിഷയത്തിൽ 1847 ൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1849 ൽ സ്ട്രാസ്ബർഗ് സർവകലാശാലയിലെ രസതന്ത്ര പ്രൊഫസറായി. അഞ്ച് വർഷങ്ങൾക്കുശേഷം ലിലി സർവകലാശാലയിലെ ശാസ്ത്ര വിഭാഗത്തിന്റെ  ഡീനായി. ഫ്രാൻസിലെ പരമോന്നത പുരസ്കാരമായ ലീജിയൻ ഓഫ് ഓണർ എന്ന ബഹുമതി യുവ ശാസ്ത്രജ്ഞനായ  അദ്ദേഹത്തിന് ലഭിച്ചതോടെ പ്രശസ്തി വർദ്ധിച്ചു.

സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റി അധ്യാപകനായിരിക്കെയാണ് ലൂയിപാസ്ചർ മേരിയെ പരിചയപ്പെടുന്നത്. പിന്നീട് അവരുടെ വിവാഹം നടന്നു. അഞ്ച് കുഞ്ഞുങ്ങൾ ഈ ദമ്പതിമാർക്കുണ്ടായെങ്കിലും അവരിൽ രണ്ട് പേർ അകാലത്തിൽ മരിച്ചു. മരണത്ത് കാരണമായത് ടൈഫോയിഡായിരുന്നു. ജീവിതത്തിൽ സംഭവിച്ച ഈ ദുരന്തങ്ങൾക്ക് പിൽക്കാലത്ത് മാറാവ്യാധികൾക്കെതിരെ പോരാടാനും പ്രതിരോധ മരുന്നുകൾ കണ്ടെത്തുന്നതിൽ അദ്ദേഹത്തിന് പ്രേരണയായതായി കരുതപ്പെടുന്നു. മേരി പാസ്ചറുടെ പഠന ഗവേഷണ പ്രവർത്തനങ്ങളിൽ താൽപര്യം പുലർത്തുകയും സദാ പ്രോത്സാഹനം നൽകുകയും ചെയ്തു. പക്ഷാഘാതം പിടിപെട്ട് ഒരു വശം തളർന്നു പോയ അദ്ദേഹത്തെ ജീവിതത്തിലും ഗവേഷണങ്ങളിലക്കും മടക്കി കൊണ്ടുവരുന്നതിൽ സ്നേഹ നിധിയായ ആ ഭാര്യ വലിയ പങ്ക് വഹിച്ചു.

ലിലി സർവകലാശാലയിൽ അധ്യാപകനായിരിക്കേ വൈൻ വ്യവസായത്തിന് പേര് കേട്ട ആ പട്ടണം ഒരു വലിയ പ്രതിസന്ധി നേരിട്ടു . ഗുണമേന്മയുള്ള വീഞ്ഞിന് പേരുകേട്ട സ്ഥലമായിരുന്നു അവിടം. വീഞ്ഞ് പുളിച്ച് ഉപയോഗശൂന്യമായി തീരുന്നതു മൂലം ഈ വ്യവസായം വലിയ നഷ്ടത്തിലേക്ക് നീങ്ങി.
വൈൻ നിർമ്മാതാക്കൾ ഇതിന് പരിഹാരം കാണുന്നതിനു വേണ്ടി ലൂയി പാസ്ചറിനെയാണ് സമീപിച്ചത് .നിരന്തരമായ പരീക്ഷണങ്ങളിൽ നിന്ന് അദ്ദേഹം വീഞ്ഞു പുളിക്കുന്നതിന് കാരണങ്ങൾ കണ്ടെത്തി .സൂക്ഷ്മജീവികളുടെ പ്രവർത്തനമാണ് ഇതിനടിസ്ഥാനമെന്ന് അദ്ദേഹം തെളിവുകൾ സഹിക സൂക്ഷ്മദർശനിയുടെ സഹായത്താൽ വിശദീകരിച്ചു . വീഞ്ഞിന്റെ സാമ്പിളുകളിൽ  അദ്ദേഹം സൂക്ഷ്മാണുക്കളെ കണ്ടെത്തി .
ജീവനുള്ള ഈ ഏകകോശജീവികൾ ഉരുണ്ട ആകൃതിയിലുംനീളത്തിലും കാണപ്പെടെന്നുവെന്നും
ഉരുണ്ട ആകൃതിയിൽ കാണപ്പെട്ട  സൂക്ഷ്മജീവികൾ പഞ്ചസാരയെ ആൽക്കഹോളാക്കി മാറ്റുമ്പോൾ നീണ്ട രൂപത്തിലുള്ളവ അസറ്റിക് ആസിഡാക്കി മാറ്റുന്ന കൊണ്ടാണ് വീഞ്ഞ് ചീത്തയാവുന്നതെന്നും അദ്ദേഹം കണ്ടെത്തി .ഒരു പ്രത്യേക അളവുവരെ ചൂടാക്കിയാൽ ദോഷകരമായ ഈ സൂക്ഷ്മജീവികൾ നശിക്കുമെന്നും ലൂയി പാസ്ചർ പരീക്ഷിച്ചു പ്രഖ്യാപിച്ചു. 1862 ഏപ്രിൽ 20 ന് ക്ലോഡ് ബർണാഡ് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് അദ്ദേഹം ഇത് കണ്ടെത്തിയത്. ഈ കണ്ടുപിടുത്തത്തിന് അന്നത്തെ ഫ്രാൻസ് ചക്രവർത്തി ലൂയി പാസ്ചറിന് ഒരു വലിയ ലൈബ്രറി പണിത് നൽകി.
പാലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.ഈ കണ്ടെത്തലുകൾശാസ്ത്രവളർച്ചയിൽ വലിയ പങ്കുവഹിച്ചവയാണ് .അണു ജീവികളെ നശിപ്പിക്കുന്ന ഈ പ്രക്രിയയെ പാസ്ചറൈസേഷൻ എന്നാണ് വിളിക്കുന്നത് .മൈക്രോ ബയോളജി എന്ന ശാസ്ത്രശാഖ ഉടലെടുത്തത് പാസ്ചറുടെ ഈ കണ്ടുപിടുത്തത്തോടെയാണ്അതിസൂക്ഷ്മമായ ജീവികളെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ അന്വേഷണങ്ങൾ ഇതോടെ ശക്തമായി. ജീവനില്ലാത്തവയിൽ നിന്ന് ജീവൻ ഉണ്ടാവുകയില്ലന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അഴുകൽ, പുളിക്കൽ എന്നിവ സംഭവിക്കുമ്പോൾ ജീവാണുക്കൾ വായുവിലൂടെ സഞ്ചരിക്കുന്നുവെന്നും അദ്ദേഹം പരീക്ഷണങ്ങളിലൂടെ വിശദീകരിച്ചു.

തെക്കൻ ഫ്രാൻസിലെ പട്ടുനൂൽ വ്യവസായത്തിന് പ്രതിസന്ധി ഉണ്ടായപ്പോഴും രക്ഷകനായത് പാസ്ചറാണ് .പട്ടുനൂൽപ്പുഴുകൾക്ക് പെബ്റി എന്നരോഗം ബാധിച്ചത് പട്ടുനൂൽ കൃഷിയെ വലിയ അപകടത്തിലാക്കി .  രോഗബാധിതമായതും അതിനൊപ്പമുള്ളതുമായ എല്ലാം പുഴുക്കളെയും കൊല്ലാനും ഇലകളൊക്കെ നശിപ്പിക്കുവാനും  അദ്ദേഹം  നിർദേശിച്ചു ..എന്നിട്ട് പുതിയ പുഴുക്കളെ വളർത്താൻ ഉപദേശിച്ചു. വലിയ നഷ്ടം വരുമെന്നതിനാൽ ആദ്യം കർഷകർക്കിത് സമ്മതമല്ലായിരുന്നു .എങ്കിലും പാസ്ചർ നിർദ്ദേശിച്ച വഴിയിലൂടെ സഞ്ചരിച്ചപ്പോൾ മാത്രമാണ് ആ വ്യവസായം രക്ഷപ്പെട്ടത് .ശാസ്ത്രം മൂലം ഉണ്ടായ  ഈ നേട്ടങ്ങൾ ജനങ്ങളിൽ  ശാസ്ത്ര വബോധം വളർത്തുന്നതിൽ അക്കാലത്ത് പ്രധാന പങ്കുവഹിച്ചു. രസതന്ത്രത്തിൽ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ മാറി. വൈറസുകളേയും ബാക്ടീരിയകളേയും ശാസ്ത്രലോകം കണ്ടെത്തുന്നതിന് മുൻപേ രോഗങ്ങൾ പകരുന്നതിന് കാരണം സൂക്ഷ്മാണുക്കളാണെന്ന് പാസ്റ്റർ സിദ്ധാന്തിച്ചു.മുറിവ് കെട്ടുന്ന തുണികൾ അണുവിമുക്തമാക്കുവാനും ചികിത്സയ്ക്കു ഉപകരണങ്ങൾ തിളപ്പിച്ച് ഉപയോഗിക്കുന്നതിനും അദ്ദേഹം ആശുപത്രികളെ നിർബന്ധിച്ചു.

അന്ത്രാക്സ് രോഗത്തിലൂടെ കന്നുകാലികളും ചെമ്മരിയാടുകളും കൂട്ടത്തോടെ ചത്തൊടുങ്ങി. ഇതിന് പ്രതിവിധി കണ്ടെത്തുന്നതിനും പാസ്ചറെയാണ് നിയമിച്ചത്. ഒരു പ്രത്യേകതരം അണുജീവികളാണ് രോഗകാരികളെന്ന് കണ്ടെത്തി. ഈ അണുക്കൾ വളരുന്നതിനുള്ള സാഹചര്യമൊരുക്കുന്നത് മുഗങ്ങളുടെ ചീഞ്ഞളിയുന്ന ശവശരീരങ്ങളാണെന്ന് മനസ്സിലാക്കിയ അദ്ദേഹം മുഗങ്ങളുടെ ജഡങ്ങൾ കുഴിച്ചിടുന്നത് അവസാനിപ്പിക്കുന്നതിന് അഭ്യർഥിച്ചു. ഈ രീതി സ്വീകരിച്ചതോടെ രോഗത്തെ വരുതിയിലാക്കാനും കഴിഞ്ഞു. പാസ്ചറുടെ നിരീക്ഷണ പാതകളിൽ നിന്ന് ഊർജമുൾക്കൊണ്ട ജർമ്മൻകാരനായ റോബർട്ട് കോവ് അന്ത്രാക്സ് രോഗാണുവിനെ കണ്ടെത്തി. സൂക്ഷ്മദർശനിയിലൂടെ ഈ രോഗാണുവിനെ സ്ഥിതീകരിച്ച പാസ്ചർ 1882 അന്ത്രാക്സ് പ്രതിരോധ മരുന്നും നിർമ്മിച്ചു.

കോളറയോട് സാദൃശ്യമുള്ള ഒരു പകർച്ചവ്യാധി ഫ്രാൻസിൽ കോഴികളെ കൂട്ടത്തോടെ കൊല്ലാൻ തുടങ്ങി പാസ്റ്റർ കോഴി വളർത്തൽ കേന്ദ്രങ്ങൾ സന്ദർശിച്ച് ടെസ്റ്റ് ട്യൂബുകളിൽ രോഗാണുക്കളെ ശേഖരിച്ചു അവ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ തീരുമാനിച്ച സമയം കുടുംബത്തോടൊപ്പം മുൻകൂട്ടി നിശ്ചയിച്ച യാത്രയ്ക്ക് പോകേണ്ടി വന്നു. രോഗാണുക്കളെ ശേഖരിച്ച ടെസ്റ്റ്യൂബുകൾ അദ്ദേഹത്തിന്റെ സഹായിയെ ഏൽപ്പിച്ചാണ് യാത്രയ്ക്ക് പോയത്. ദിവസങ്ങൾക്കു ശേഷം മടങ്ങി വന്നപ്പോൾ ആ രോഗാണുക്കളെ കോഴികളിൽ കുത്തിവെച്ചുവെങ്കിലും കോഴികൾക്ക് രോഗമുണ്ടായില്ല. ദിവസങ്ങളോളം ടെസ്റ്റ്യൂബിൽ സൂക്ഷിച്ച രോഗാണുക്കളുടെ ശക്തി ക്ഷയിച്ചുവെന്നും അത് കോഴികളിൽ കുത്തി വെച്ചപ്പോൾ രോഗ പ്രതിരോധ ശേഷി നേടിയതുമായി അദ്ദേഹം മനസ്സിലാക്കി. ഒരു സാംക്രമിക രോഗത്തിനെതിര ശരീരത്തിന്റെ പ്രതിരോധം വളർത്തുവാൻ രോഗത്തിന്റെ ശക്തി കുറഞ്ഞ രോഗാണക്കൾ കുത്തിവെച്ചാൽ മതിയെന്നുള്ള നിഗമനത്തിൽ പാസ്ചറെത്തി.
ബാല്യകാലത്ത് പേവിഷം ബാധിച്ച മനുഷ്യന്റെ ചിത്രം ഓർമ്മയിലെത്തിയ പാസ്റ്റർ പേവിഷബാധയ്ക്കെതിര ഈ സാധ്യത വിജയകരമാക്കാനുള്ള അന്വേഷണത്തിൽ ഏർപ്പെട്ടു. പേപ്പട്ടി വിഷം ബാധിച്ച നായയിൽ നിന്ന് അണുക്കളെ ശേഖരിച്ചു. അവയുടെ വീര്യം കുറച്ച് മൃഗങ്ങളിൽ കുത്തിവെച്ചു. പേപ്പട്ടിയുടെ കടിയേറ്റിട്ടും അവയ്ക്ക് രോഗബാധയുണ്ടായില്ല. 1885 ലാണ് ഈ കണ്ടുപിടുത്തം..

ആ വർഷം തന്നെ ജൂലായ് മാസം ആറാം തിയതി ജോസഫ് മിസ്റ്റർ എന്ന ഒൻപത് വയസുകാരൻ പേപ്പട്ടിയുടെ കടിയേറ്റ് പാസ്ചറുടെ മുൻപിലെത്തി. ആ കുട്ടിയിൽ പേവിഷബാധയ്ക്കെതിരായ വാക്സിൻ ആദ്യമായി പ്രയോഗിച്ചു വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ദിനമായി പരീക്ഷണത്തിലൂടെ ആ ദിവസം മാറി.നൂറ്റാണ്ടുകളായി മനുഷ്യൻ അനുഭവിച്ചു വന്ന യാതനയിൽ നിന്നുള്ള മോചനത്തിന്റെ പുതിയ വഴി തെളിഞ്ഞു. 1895 സെപ്തംബർ മാസം 28 നാണ് പാസ്ചർ മരിച്ചത്.അദ്ദേഹത്തിന്റെ ചരമദിനമാണ് ലോക പേവിഷബാധ ദിനമായി ആചരിക്കുന്നത്.
ലൂയി പാസ്ചറുടെ ഭാതിക ശരീരം പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്നു. ശവക്കല്ലറയ്ക്ക് പുറത്തായി അദ്ദേഹത്തിൻറെ കണ്ടുപിടിത്തങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്  ശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് പാസ്ചർ . അദ്ദേഹത്തിന്റെ ഓരോ കണ്ടുപിടുത്തത്തിനും മാനവ ചരിത്രത്തിൽ നിർണായകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്.

ലൂയി പാസ്ചർ ചരമദിനം Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണം


സെപ്തംബർ 28 ലൂയി പാസ്ചർ ചരമദിനം ഫ്രാൻസിലെ ഒരു പരീക്ഷണശാലയിൽ കൂട്ടിലടച്ച ഒരു പേപ്പട്ടിയുടെ സമീപത്ത് ഒരാൾ നിൽക്കുന്നു. പേപ്പട്ടിയുടെ വായിൽ നിന്ന് ഒരു കുഴൽ ഉപയോഗിച്ച് ഉമിനീർ വലിച്ചെടുക്കുകയായിരുന്നു അദ്ദേഹം. പേവിഷ ബാധക്ക് എതിരെയുള്ള മരുന്ന് കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങളായിരുന്നു അവിടെ നടന്നുവന്നത്.നായയുടെ ഉമിനീരിൽ നിന്നെടുക്കുന്ന ആ ദ്രവം മറ്റൊരു നായയിൽകുത്തിവെച്ച് അത്യന്തം അപകടകരമായ പരീക്ഷണങ്ങൾ നടത്തിയ ആ വ്യക്തിയാണ് ലൂയി പാസ്ചർ. 1822 ൽ ഫ്രാൻസിലാണ് ലൂയി പാസ്ചർ ജനിച്ചത്. കുട്ടിക്കാലത്ത് തൻ്റെ ഗ്രാമത്തിലിറങ്ങിയ ഒരു പേവിഷബാധയുള്ള ചെന്നായ വളരെയധികം ആളുകളെ കടിക്കുകയും അവരിൽ പലരും പേവിഷബാധയാൽ മരിച്ചതും കുഞ്ഞു ലൂയിയെ വല്ലാതെ വേദനിപ്പിച്ചു. കടിയേറ്റ ഭാഗത്ത് ചുട്ടുപഴുത്ത കമ്പി ഉപയോഗിച്ച് കരിക്കുക എന്ന ഒരു ചികിത്സ മാത്രമേ അന്നുണ്ടായിരുന്നുള്ളു. പേവിഷബാധയേറ്റാൽ മരണം നിശ്ചയമായിരുന്നു അന്ന്. ഫ്രാൻസ് വൈനുകൾക്ക് പ്രശസ്തമായ സ്ഥലമാണ്. വില കൂടിയ വൈനുകളാണ് ഫ്രാൻസിൽ ഉൽപ്പാദിപ്പിച്ചിരുന്നവയിൽ ഭൂരിഭാഗവും.1856 ൽ വൈൻ നിർമ്മാതാക്കൾ ഒരു പ്രശ്നവുമായ് പാസ്ച റെ സമീപിച്ചു. വൈൻ പഴകും തോറും കയ്പ്പുള്ളതായ് മാറുന്നു എന്നതായിരുന്നു പ്രശ്നം. വൈൻ സാമ്പിളുകൾ മൈക്രോസ് കോപ്പിലൂടെ പരിശോധിച്ച പാസ്ചർ രണ്ടു തരത്തിലുള്ള ഈസ്റ്റുകൾ എന്ന ഫംഗസ്സുകളെ കണ്ടെത്തി.ഉരുണ്ട ആക്കിയിലുള്ളതും ദണ്ഡ് ആക്കിയിലുള്ളതുമായ ഈസ്റ്റുകളായിരുന്നു അവ. പഴകിയ വൈനിലുള്ള ദണ്ഡ് ആകൃതിയിലുള്ള യീസ്റ്റ് ഫംഗസ്സാണ് ആൽക്കഹോളിനെ കയ്പ്പുള്ളതാക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ദണ്ഡ് ആകൃതിയിലുള്ള ഫംഗസ്സ് നശിക്കുന്നതിന് വൈനിനെ 120 ഡിഗ്രി ഫാരൻ ഹീറ്റിൽ ചൂടാക്കിയാൽ മതി എന്ന് അദ്ദേഹം നിർദ്ദേശിച്ചു.ഈ കണ്ടെത്തൽ അക്ഷരാർത്ഥത്തിൽ ഫ്രാൻസിലെ വൈൻ വ്യവസായത്തെ രക്ഷിച്ചു. പിന്നീട് പാസ്ചറൈസേഷൻ എന്ന മഹത്തായ കണ്ടുപിടുത്തത്തിലേക്കും ഇത് നയിച്ചു. പാല് അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ വാണിജ്യ ഉത്പാദനം നടത്താൻ ഈ കണ്ടുപിടുത്തം സഹായിച്ചു.ഇത് ഭക്ഷ്യ വ്യവസായ രംഗത്തെ വലിയൊരു കാൽവെപ്പായ് മാറി. ഈ കണ്ടുപിടുത്തത്തിൻ്റെ പേറ്റൻറിലൂടെ കോടികൾ നേടാമായിരുന്നിട്ടും ഈ പേറ്റൻ്റ് പൊതുസമൂഹത്തിനായ് സമർപ്പിച്ച് അദ്ദേഹം ലോകത്തിന് മാതൃകയായ് തീർന്നു. അക്കാലത്ത് ഫ്രാൻസിൽ പട്ടുനൂൽപ്പുഴുക്കൾ അജ്ഞാതരോഗത്താൽ നശിക്കുവാൻ തുടങ്ങി.തൻ്റെ ഗവേഷണഫലമായ് ഈ പകർച്ചവ്യാധിയെ പ്രതിരോധിക്കുവാനള്ള മാർഗ്ഗങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. അങ്ങനെ ഫ്രാൻസിലെ പട്ട് വ്യവസായത്തെ രക്ഷിച്ചെടുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. 1870 കളോടെ കന്നുകാലികളിൽ ഉണ്ടാവുന്ന ആന്ത്രാക്സ് രോഗത്തെപ്പറ്റി അദ്ദേഹം പഠിക്കുകയും ആന്ത്രാക്സിനെതിരെ ഉളള വാക്സിൻ വികസിപ്പിക്കുകയും ചെയ്തു . ഇതിൻ്റെ തുടർപരീക്ഷണമാണ് പേവിഷബാധക്കെതിരെ ഉള്ള വാക്സിൻ വികസിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. 1888 ൽ അദ്ദേഹം പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. പേവിഷബാധക്കെതിരെയുള്ള വാക്സിൻ അദ്ദേഹം വികസിപ്പിച്ചിരുന്നെങ്കിലും അത് മൃഗങ്ങളിൽ മാത്രമാണ് പരീക്ഷിച്ചിരുന്നത്. അതെല്ലാം വിജയവും ആയിരുന്നു. അക്കാലത്ത് പേവിഷബാധയേറ്റാൽ മരണം സുനിശ്ചിതമായിരുന്നു.അങ്ങനെ മരുന്ന് പരീക്ഷിക്കേണ്ട ഒരു ഘട്ടം വന്നു ചേർന്നു. പേപ്പട്ടിയുടെ കടിയേറ്റ ജോസഫ് മെയ്സ്റ്റർ എന്ന 9 വയസ്സുകാരനായിരുന്നു അത്. പേവിഷബാധയേറ്റാൽ മരണം സുനിശ്ചിതമായിരുന്ന അക്കാലത്ത് കണ്ണീരോടെ നിന്ന ആ അമ്മയുടെ അഭ്യർത്ഥന മാനിച്ച് മരുന്ന് പരീക്ഷിക്കുവാൻ പാസ്ചർ തീരുമാനിച്ചു. പല ദിവസങ്ങളായ് 14 കുത്തിവെപ്പുകൾ നൽകി ആകുട്ടിയെ ലൂയി പാസ്ചർ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നു. ലോകമെങ്ങും അദ്ദേഹത്തിൻ്റെ പ്രശസ്തി പരന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത റാബീസ് എന്ന മഹാമാരിയെ തടഞ്ഞ ലൂയി പാസ്ചറുടെ നാമം മാനവരാശി നിലനിൽക്കുന്ന കാലമത്രയും ഓർമ്മിക്കപ്പെടും.
തയ്യാറാക്കിയത്:ഗവ: മോഡൽ എൽ.പി .എസ് കുമ്പനാട്
 അനീഷ് ബാബു.എം
പത്തനംതിട്ട                                                           

Sunday, September 27, 2020

SPC പടവുകള്‍ ലഹരി വിരുദ്ധ യൗവ്വനം.ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം SPC പടവുകള്‍


ലഹരി വിരുദ്ധ യൗവ്വനം





SPC പടവുകള്‍ കൊവിട് കാലത്ത് കുട്ടികളുടെ മനസികൊല്ലാസത്തിനുവേണ്ടി സ്റ്റുഡന്‍സ് പോലീസ്‌ കേഡറ്റ് (SPC) അവതരിപ്പിക്കുന്ന ചിരിയോ ചിരി.. അതിഥി: ഗിന്നസ്‌ പക്രു

അധ്യാപകക്കൂട്ടം SPC പടവുകള്‍

കൊവിട് കാലത്ത് കുട്ടികളുടെ മനസികൊല്ലാസത്തിനുവേണ്ടി സ്റ്റുഡന്‍സ് പോലീസ്‌ കേഡറ്റ് (SPC) അവതരിപ്പിക്കുന്ന ചിരിയോ ചിരി..
അതിഥി: ഗിന്നസ്‌ പക്രു




ADHYAPAKAKKOOTTAM TALENT LAB ONLINE DIGITAL DOCUMENTATIONവരകളിലെ വിസ്മയം അക്ഷരചിത്രങ്ങള്‍,വിരല്‍ ചിത്രങ്ങള്‍

ADHYAPAKAKKOOTTAM TALENT LAB ONLINE DIGITAL DOCUMENTATION

                    വരകളിലെ വിസ്മയം

അക്ഷരചിത്രങ്ങള്‍,വിരല്‍ ചിത്രങ്ങള്‍ 

അവതരണം : നീതു പ്രശാന്ത്‌
മുളക്കല്‍ എല്‍.പി.എസ്
തേവലക്കര.
കൊല്ലം.







CLASS 4 MATHS Calendar Magic കലണ്ടറിലെ ഗണിതം Std 4 ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 4 MATHS

Calendar Magic 

കലണ്ടറിലെ ഗണിതം Std 4







CLASS 4 MATHS സമയചക്രം 4-ാം തരം ഗണിതത്തിലെ സമയ ചക്രവുമായി ബന്ധപ്പെട്ട രസകരമായ കാർട്ടൂൺ മൂവി ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 4 MATHS

സമയചക്രം

4-ാം തരം ഗണിതത്തിലെ സമയ ചക്രവുമായി ബന്ധപ്പെട്ട രസകരമായ കാർട്ടൂൺ മൂവി.


വീഡിയോ യുടുബില്‍ കാണുന്നതിന് ചിത്രത്തില്‍ CLICKചെയ്യൂ..




മനോഹരമായ ജോമട്രിക്കൽ പാറ്റേൺസ് നിർമ്മിക്കാൻ പഠിച്ചാലോ ?UP MATHS ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം UP MATHS

മനോഹരമായ ജോമട്രിക്കൽ പാറ്റേൺസ് നിർമ്മിക്കാൻ പഠിച്ചാലോ ?
ഇതാ അതിനുള്ള എളുപ്പവഴി വ്യക്തമാകുന്ന രീതിയിൽ തയ്യാറാക്കിയ വീഡിയോ ഒന്ന് കണ്ടു നോക്കൂ....




അധ്യാപകക്കൂട്ടം ദിനാചരണം ഗാന്ധിജിയെപ്പറ്റി ഒരു കുട്ടിപ്പാട്ട് adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണം

ഗാന്ധിജിയെപ്പറ്റി ഒരു കുട്ടിപ്പാട്ട്




അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍ ഗാന്ധി ജയന്തി ഗാന്ധി വചനങ്ങള്‍ (ഹിന്ദി)

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ഗാന്ധി ജയന്തി
ഗാന്ധി വചനങ്ങള്‍ (ഹിന്ദി)


പരിമിതികളില്‍ പരിഭാവപ്പെടാതെ ഉള്ള കഴിവുകള്‍ പ്രയോജനപ്പെടുത്തി നേട്ടങ്ങള്‍ കൈവരിക്കാം...ADHYAPAKAKKOOTTAM MOTIVATION

ADHYAPAKAKKOOTTAM MOTIVATION


പരിമിതികളില്‍ പരിഭവപ്പെടാതെ ഉള്ള കഴിവുകള്‍ പ്രയോജനപ്പെടുത്തി നേട്ടങ്ങള്‍ കൈവരിക്കാം...

അവതരണം:
സിന്ധു ശാന്ത നായര്‍
ബാഗ്ലൂര്‍







UP MATHS വലിയ സംഖ്യകൾ Adhyapakakkoottam

അധ്യാപകക്കൂട്ടം UP MATHS

വലിയ സംഖ്യകൾ
12 അക്കത്തിൽ കൂടുതൽ വായിക്കുന്നത് എങ്ങനെ?, അരവിന്ദ് ഗുപ്താ കാർഡ് നിർമ്മാണം എങ്ങനെ?പഠനോപ കരണ നിർമ്മാണവും അവ ഉപയോഗിച്ചുള്ള പഠനവും. നാലാം ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് പ്രയോജനപ്രദമായ വീഡിയോ .


Saturday, September 26, 2020

ADHYAPAKAKKOOTTAM MOTIVATION സ്കൂളില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന കുട്ടികള്‍ക് ഈ സമയം എന്തെല്ലാം ചെയ്ത് കൂടുതല്‍ മികവ് പുലര്‍ത്താം. അവതരണം: SINDHU SHANTHA NAIR BANGALORE.

ADHYAPAKAKKOOTTAM MOTIVATION

സ്കൂളില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന കുട്ടികള്‍ക്  ഈ സമയം എന്തെല്ലാം ചെയ്ത് കൂടുതല്‍ മികവ് പുലര്‍ത്താം.
അവതരണം:
SINDHU SHANTHA NAIR
BANGALORE.




അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കല്‍-2020MOHANAN MASTER ( H.M) SVAUPSKULUKKILIYAD KOTTAPPURAM PALAKKAD.ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കല്‍-2020

ദേശീയ - സംസ്ഥാന അധ്യാപക അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കുന്നതിനായി അധ്യാപകക്കൂട്ടം നടത്തുന്ന പ്രത്യേക പരിപാടി. അവാര്‍ഡ്‌ ജേതാക്കളുടെ പ്രധാന ഇടപെടലുകള്‍ പരിചയപ്പെടുത്തുക എന്നലക്‌ഷ്യം കൂടി ഇതിന്‍റെ ഭാഗമാണ്.

MOHANAN MASTER ( H.M)
SVAUPSKULUKKILIYAD
KOTTAPPURAM
PALAKKAD




ICT സഹായി YOUTUBE LIVE SREAMING. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

YOUTUBE LIVE SREAMING

യൂടുബില്‍ എങ്ങനെ LIVE STREAMING സാധ്യമാക്കാം?







CLASS 5 SOCIAL SCIENCE നമ്മുടെ കുടുംബം (നോട്ട്) ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 5 SOCIAL SCIENCE

നമ്മുടെ കുടുംബം

(നോട്ട്)




ഹൈപ്പര്‍ ലിങ്ക് ചെയ്യുന്നത് എങ്ങനെ? ICT സഹായിADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി 

ഹൈപ്പര്‍ ലിങ്ക് ചെയ്യുന്നത് എങ്ങനെ? 

ചിത്രങ്ങളിലോ TEXTകളിലോ CLICK ചെയ്യുമ്പോള്‍ YOUTUBE അല്ലെങ്കില്‍ മറ്റ് സൈറ്റുകളില്‍ എത്തുന്നത് കണ്ടിട്ടില്ലേ ? HYPER LINK ചെയ്താണ് ഇതു സാധ്യമാക്കുന്നത്. എങ്ങനെ എന്ന് നോക്കാം..
PREPARED BY,
Pratheesh P
790 733 1386



CLASS 5 HINDI 5 ലെ ഹിന്ദിवीनू अस्पताल में എന്ന ഭാഗം ആര്യ കൃഷ്ണ, അഭിനവ് മാധവ്: അഞ്ജലി കൃഷ്ണ, അക്ഷയ് മാധവ്.

അധ്യാപകക്കൂട്ടം CLASS 5 HINDI


5 ലെ ഹിന്ദിवीनू अस्पताल में എന്ന ഭാഗം ആര്യ കൃഷ്ണ, അഭിനവ് മാധവ്: അഞ്ജലി കൃഷ്ണ, അക്ഷയ് മാധവ്.







CLASS 7 HINDI CLASS :7 UNIT : 2 सातवीं कक्षा इकाई दो अनमोल खज़ाना ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 7 HINDI

CLASS :7

UNIT : 2

सातवीं कक्षा इकाई दो अनमोल खज़ाना

കഴിഞ്ഞ അധ്യയന വർഷം സർവ്വീസിൽ നിന്നും വിരമി ച്ച UP വിഭാഗം ഹിന്ദി അധ്യാപിക വാസന്തി ടീച്ചർ ഈ വർഷവും ഹിന്ദിടീച്ചറു ടെ അഭാവത്തിൽ GNBHS കൊടകരയിലെ കുട്ടികളെ ഹിന്ദി പഠിപ്പിച്ച്  ആരേയും അതിശയിപ്പിക്കന്ന വിധത്തിൽ ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന വീഡിയോ.
7 ആം ക്ലാസ്സിലെ ഹിന്ദി പറം പുസ്തകത്തിലെ കഥ നാടകമാക്കി അവതരിപ്പിക്കുന്നു ശ്രീദത്ത് . എല്ലാ കഥാപാത്രങ്ങളയും അവതരിപ്പിച്ചതും എഡിറ്റിംഗും ശ്രീദത്ത്തന്നെ നിർവ്വഹിച്ചിരിക്കുന്നു.
പെട്ടെന്ന് ധനം ലഭിക്കാനുള്ള സൂത്രം അന്വേഷിച്ച് നടക്കുന്ന കഥാപാത്രം അവസാനം തന്റെ ശരീരം തന്നെ യഥാർഥ ധനമെന്ന് തിരിച്ചറിയുന്നതാണ് ആശയം.
അഭിനന്ദനങ്ങൾ വാസന്തി ടീച്ചറിനും  ശ്രീദത്തിനും.