🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, June 30, 2023

ബഷീറിൻ്റെ കൃതികളുടെ ലഘു വിവരണം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ബഷീറിൻ്റെ കൃതികളുടെ ലഘു വിവരണം.

തയ്യാറാക്കിയത് :
-സുരേഷ് കാട്ടിലങ്ങാടി



തൈക്കാട് അയ്യാ സ്വാമി /Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ


തൈക്കാട് അയ്യാ സ്വാമി 



യോഗാചാര്യനും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു തൈക്കാട്‌ അയ്യാ സ്വാമി(1814 - 1909). ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥനായിരുന്നു അയ്യാസ്വാമികൾ. കാശ്യപഗോത്രജനായ മുത്തുകുമാരന്റെയും സൈവ വെള്ളാള സമുദായാംഗമായ രുക്മിണി അമ്മാളുടെയും മകനായി 1814-ൽ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ചു. തമിഴിൽ അസാമാന്യ പാടവമുണ്ടായിരുന്ന പിതാവിൽ നിന്ന് ആ ഭാഷയിൽ പാണ്ഡിത്യം നേടി. മാതാപിതാക്കൾ നൽകിയ പേര് സുബ്ബരായർ എന്നായിരുന്നു. ഉദ്യോഗാർഥം ദീർഘകാലം തിരുവനന്തപുരത്ത് തൈക്കാട്ട് താമസമാക്കിയിരുന്നു. അങ്ങനെയാണ് തൈക്കാട് അയ്യാസ്വാമി എന്ന പേരിൽ ഇദ്ദേഹം പിൽകാലത്ത് പ്രസിദ്ധനാകാൻ ഇടയായത്.
     ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി, ജാതി- മത- വർഗ്ഗ-വർണ്ണ-ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങിച്ചെല്ലുകയും താഴ്ന്നവിഭാഗങ്ങളിൽ ഉള്ളവർക്കു് ബ്രാഹ്മണരോടും തന്നോടും ഒപ്പം തുല്യസ്ഥാനം നല്കുകയും ചെയ്ത യോഗിവര്യനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയസദ്യയ്ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയസമുദായത്തിൽ ജനിച്ച അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തിഭോജനം" ലോകത്തിൽ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാസാമികളായിരുന്നു. സവർണ്ണർ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയൻ"," എന്നു വിളിച്ചപ്പോൾ

"ഇന്ത ഉലകത്തിലെ
ഒരേ ഒരു മതം താൻ
ഒരേ ഒരു ജാതി താൻ
ഒരേ ഒരു കടവുൾ താൻ
എന്നായിരുന്നു അയ്യാ സ്വാമികളുടെ മറുപടി.

    ഗുരുക്കന്മാരുടെ ഗുരു, സൂപ്രണ്ട് അയ്യാ, തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. മനോന്മണീയം സുന്ദരൻ പിള്ളയ്ക്കൊപ്പം ചേർന്ന് ശൈവ പ്രകാശസഭ സ്ഥാപിച്ചു.ഉജ്ജയിനി മഹാകാളി പഞ്ചരത്നം എന്ന കൃതിയുടെ രചയിതാവ്.

  തയ്യാറാക്കിയത്
  ഹിത. എ. ആർ
  ഇസ്സത്തുൽ ഇസ്ലാം എം. എൽ. പി. സ്കൂൾ കണ്ണൂർ

Thursday, June 29, 2023

സ്വാതന്ത്ര്യ സമര ചരിത്രം / സംഭവങ്ങൾ ആദ്യ കാല വിദേശ വിരുദ്ധ പ്രക്ഷോഭം. 6.വേലുത്തമ്പി ദളവ /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം / സംഭവങ്ങൾ

   ആദ്യ കാല വിദേശ വിരുദ്ധ പ്രക്ഷോഭം.

6.വേലുത്തമ്പി ദളവ


             1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി . 1765 മേയ് 6 ന് അന്നത്തെ തിരുവിതാംകൂർ സംസ്ഥാന ത്തിന്റെ ഭാഗമായ, ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ  തലക്കുളം എന്ന ഗ്രാമത്തിലാണ് വേലുത്തമ്പി ജനിച്ചത്.
   തിരുവിതാംകൂറിലെ ദളവയായിരുന്ന വേലുത്തമ്പി നയിച്ച കലാപം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്ര ത്തിലെ തിളങ്ങുന്ന ഒരു അധ്യായ മാണ്. തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനർഹമായും അവിഹിതമായും ഇടപെട്ടുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി യോട് ഇണങ്ങിയും പിണങ്ങിയും പെരുമാറി ഒരു വിവാദ പുരുഷ നായി മാറിയ വേലുത്തമ്പി ദളവ, ഇംഗ്ലീഷ് കാരുടെ ശത്രു വായി സ്വയം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ യുടെ ദേശാഭിമാനത്തിന് അന്തസ്സും മാന്യതയും വർദ്ധിപ്പിച്ച ഒരു ഭരണാധികാരിയായിരുന്നു.
 എണ്ണത്തിലും ശേഷിയിലും വളരെയേറെ മികച്ചു നിന്ന ബ്രിട്ടീഷ് സൈനിക രോട് ഫലപ്രദമായി ഏറ്റുമുട്ടുന്നതിന്  കൂടുതൽ സംഘടിതമായ ജനശക്തി യും മനോവീര്യവും സമാഹരിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയാണ് വേലുത്തമ്പി 1809  ജനുവരി 14 ന് ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്. വിളംബരം എന്ന പേരിൽ അറിയപ്പെടുന്ന ഈ രേഖ ശരിക്കും ഒരു സമരാഹ്വാനമാ ണ്. ഇംഗ്ലീഷ് കാരുടെ വഞ്ചന കളും, സാമ്രാജ്യക്കൊതിയും, കുടില തന്ത്രങ്ങളും തുറന്ന് കാട്ടി അപലപിക്കുന്ന  ഈ വിളംബരത്തിൽ ഇംഗ്ലീഷ് കമ്പനി ഇന്ത്യ യുടെ മർമ്മസ്ഥാനങ്ങളിന്മേലുള്ള നീരാളിപ്പിടുത്തം മുറുക്കി ക്കൊണ്ടിരിക്കുകയാണെന്ന്  വ്യക്തമാക്കി, നാട് പാരതന്ത്ര്യത്തിലേക്ക് വഴുതിവീഴുകയാണെന്ന് ചൂണ്ടിക്കാട്ടി, ഇംഗ്ലീഷ് കാർക്കെതിരേ ഓരോ ദേശാഭിമാനി യും അരയും തലയും മുറുക്കി അടരാടിയില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
       വേലുത്തമ്പി യുടെ വിളംബരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട തിരുവിതാംകൂർ പട ഇംഗ്ലീഷ് സൈന്യത്തിനെതിരേയുള്ള  ആക്രമണങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഒരിടത്തും അവർക്ക് വിജയം നേടാൻ കഴിഞ്ഞില്ല.
തിരുനെൽവേലി യിൽനിന്ന് കേണൽ ലേഗറുടെ നേതൃത്വത്തിൽ വമ്പിച്ച ഒരു പട്ടാള വിഭാഗം ആരുവാമൊഴിയിൽ വച്ച് വേലുത്തമ്പി യുടെ സൈന്യവുമായി ഏറ്റുമുട്ടി. വേലുത്തമ്പി പരാജയം സമ്മതിച്ച് പലായനം ചെയ്തു. ലേഗർ, 24 മണിക്കൂറിനകം വേലുത്തമ്പി ദളവയെ കമ്പനി ക്ക് ഏല്പിച്ചു കൊടുക്കണമെന്ന്  തിരുവിതാംകൂർ മഹാരാജാവിന് അന്ത്യ ശാസനം നൽകി.
 നിരാശനായ വേലുത്തമ്പി മഹാരാജാവിനെ സന്ദർശിച്ച് ഇംഗ്ലീഷ് കാരെ എതിർ ത്തതിന്റെ എല്ലാ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്തു. മഹാരാജാവ്  വേലുത്തമ്പി യേ ദളവാസ്ഥാനത്ത് നിന്ന് രേഖാമൂലം ഒഴിവാക്കി.
ഏറെ താമസിയാതെ തിരുവിതാംകൂർ ഗവണ്മെന്റും ഈസ്റ്റ് ഇന്ത്യാ കമ്പനി യും ഒത്തു ചേർന്ന് വേലുത്തമ്പി യേ വേട്ടയാടിപ്പിടിക്കാനുള്ള ശ്രമം തുടങ്ങി.വേലുത്തമ്പി യെ പിടിച്ച് കൊടുക്കുന്ന വർക്ക് അമ്പതിനായിരം രൂപ പാരിതോഷികവും വിളംബരം ചെയ്യപ്പെട്ടു.
       ഇതെല്ലാം അറിഞ വേലുത്തമ്പി നിസ്സഹായനിലയിൽ കുന്നത്തൂർ പ്രദേശത്ത്, നിബിഡമായ കുറ്റിക്കാടുകളിൽ അഭയം തേടി. ഗവണ്മെന്റിന്റെ ചാരസംഘം തമ്പി യുടെ അഭയകേന്ദ്രം മണത്തറിഞ്ഞ്  അവിടെ യെത്തി. പിടികുടൂം മുൻപ് അദ്ദേഹം ഏങ്ങനെയോ രക്ഷപെട്ട് മണ്ണടി എന്ന സ്ഥലത്ത് ആൾപാർപ്പില്ലാത്ത ഒരു കെട്ടിടത്തിൽ ഒളിച്ചു. അവിടെ യുമെത്തീ സർക്കാരിന്റെ വേട്ടപ്പട്ടികൾ. തമ്പിയും അനുജനും കൂടി അവിടുത്തെ ഭഗവതി ക്ഷേത്രത്തിൽ ഓടിക്കയറി.പിന്നാലെ സൈന്യവും.ഇനി രക്ഷാമാർഗ്ഗമില്ലെന്ന് കണ്ടപ്പോൾ തമ്പി, തന്റെ കഠാര  നെഞ്ചിൽ കുത്തിയിറക്കി ജീവിതം അവസാനിപ്പിച്ചു കൊടുക്കാൻ അനുജനോട് ആവശ്യപ്പെട്ടു. അനുജൻ വിഷണ്ണനായി മിഴിച്ചു നോക്കി നിൽക്കേ തമ്പി കഠാര സ്വന്തം നെഞ്ചത്ത് ആഞ്ഞു കുത്തി യിറക്കി. ജീവൻ പോകുന്നില്ല. ജ്യേഷ്ഠന്റെ അവസാനത്തെ അപേക്ഷ അല്ലെങ്കിൽ ആജ്ഞ. അനുജൻ അനുസരിച്ചു തല ഉടലിൽ നിന്ന് വെട്ടി മാറ്റി.
       തമ്പി യുടെ മൃതശരീരം തിരുവനന്തപുരത്ത് കൊണ്ടുവന്ന് കണ്ണമ്മൂല എന്ന സ്ഥലത്ത് തൂക്കുമരത്തിലേറ്റി പ്രദർശിപ്പിച്ചിട്ടേ ഇംഗ്ലീഷ് കമ്പനി ക്കാർ അടങ്ങിയുള്ളൂ.
 തയ്യാറാക്കിയത്:
പ്രസന്ന കുമാരി (Rtd teacher)

Std 1 Unit 2 മഴമേളം സചിത്ര ബുക്കിലേക്ക് മഴത്തുള്ളി നിർമ്മിക്കാം /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

Std 1
Unit 2
മഴമേളം
സചിത്ര ബുക്കിലേക്ക് മഴത്തുള്ളി നിർമ്മിക്കാം.
Prepared by :
Neethu prasanth
Mulackel LPS
Thevalakkara
Kollam.

അധ്യാപകക്കൂട്ടം ക്രാഫ്റ്റ് Std 1 Unit 2 മഴമേളം സചിത്ര ബുക്കിലേക്ക് കുട നിർമ്മിക്കാം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

Std 1
Unit 2
മഴമേളം
സചിത്ര ബുക്കിലേക്ക് കുട നിർമ്മിക്കാം.
Prepared by :
Neethu prasanth
Mulackel LPS
Thevalakkara
Kollam.

Std 1 Unit 2 മഴമേളം സചിത്ര ബുക്കിലേക്ക് കാർമേഘം നിർമ്മിക്കാം /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

Std 1
Unit 2
മഴമേളം
സചിത്ര ബുക്കിലേക്ക് കാർമേഘം നിർമ്മിക്കാം.
Prepared by :
Neethu prasanth
Mulackel LPS
Thevalakkara
Kollam.

Std 1 Unit 2 മഴമേളം സചിത്ര ബുക്കിലേക്ക് പാമ്പിനെ നിർമ്മിക്കാം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

Std 1
Unit 2
മഴമേളം
സചിത്ര ബുക്കിലേക്ക് പാമ്പിനെ നിർമ്മിക്കാം.
Prepared by :
Neethu prasanth
Mulackel LPS
Thevalakkara
Kollam.

അധ്യാപകക്കൂട്ടം ക്രാഫ്റ്റ് Std 1 Unit 2 മഴമേളം സചിത്ര ബുക്കിലേക്ക് വള്ളം നിർമ്മിക്കാം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

Std 1
Unit 2
മഴമേളം
സചിത്ര ബുക്കിലേക്ക് വള്ളം നിർമ്മിക്കാം.
Prepared by :
Neethu prasanth
Mulackel LPS
Thevalakkara
Kollam.

അധ്യാപകക്കൂട്ടം ക്രാഫ്റ്റ് Std 1 Unit 2 മഴമേളം സചിത്ര ബുക്കിലേക്ക് തവളയെ നിർമ്മിക്കാം./Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

Std 1
Unit 2
മഴമേളം
സചിത്ര ബുക്കിലേക്ക് തവളയെ നിർമ്മിക്കാം.
Prepared by :
Neethu prasanth
Mulackel LPS
Thevalakkara
Kollam.


Std 1 Unit 2 മഴമേളം സചിത്ര ബുക്കിലേക്ക് ഉറുമ്പിനെ നിർമ്മിക്കാം. 1 Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

Std 1
Unit 2
മഴമേളം
സചിത്ര ബുക്കിലേക്ക് ഉറുമ്പിനെ നിർമ്മിക്കാം.
Prepared by :
Neethu prasanth
Mulackel LPS
Thevalakkara
Kollam.


അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ (പൊയ്കയിൽ അപ്പച്ചൻ ) Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ

പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ (പൊയ്കയിൽ അപ്പച്ചൻ )



    'കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ '

'ഭക്ഷണം കിട്ടുന്നില്ല
വേലക്കൂലികൾ ഓർത്താൽ ഒട്ടും സഹിപ്പതില്ല '

  ഒരു ജനതയുടെ അടിമനുഭവങ്ങളും ദുരിതങ്ങളും സങ്കടങ്ങളും അമർഷങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഇത്തരം പാട്ടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമാണ് പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ  തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചത്.അധഃ സ്ഥിത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനായി അറിവിനെയും ആത്മീയതയെയും യോജിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്.തിരുവല്ലയിലെ ഇരവിപേരൂരിൽ 1879 ൽ അദ്ദേഹം ജനിച്ചത്.പൊയ്കയിൽ അപ്പച്ചൻ എന്ന പേരിലും അറിയപ്പെടുന്നു.
   ജാതിവിവേചനത്തിനും ചൂഷണത്തിനുമേതിരെ ശബ്ദമുയർത്തിയ അദ്ദേഹം മനുഷ്യസ്നേഹത്തിനും സാഹോദര്യത്തിനും ലോകസമാധാനത്തിനും വേണ്ടി 'പ്രത്യക്ഷരക്ഷാദൈവസഭ 'എന്ന സംഘടന രൂപീകരിച്ചു.സാമൂഹ്യമാറ്റ ത്തിനുവേണ്ടി പ്രയത്നിച്ച ശ്രീ കുമാരഗുരുദേവൻ 2തവണ ശ്രീമൂലം പ്രജാസഭയിൽ അംഗമായി.1939 ജൂൺ 29 ന്  അന്തരിച്ചു.

തയ്യാറാക്കിയത് :
ഹിത. എ. ആർ
ഇസ്സത്തുൽ ഇസ്ലാം എം. എൽ. പി കണ്ണൂർ

Tuesday, June 27, 2023

അങ്ങനെ ഒരു ലഹരിക്കാലത്ത് /ady

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രം

അങ്ങനെ ഒരു ലഹരിക്കാലത്ത്
മഠത്തിൽകാരാന്മ ഗവ.എൽ.പി.സ്കൂളിന്റെ (ഓച്ചിറ) ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ തയ്യാറാക്കിയ ഷോർട് ഫിലിം.


പഴശ്ശിരാജ /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം, സംഭവങ്ങൾ

ആദ്യ കാല വിദേശ വിരുദ്ധപ്രക്ഷോഭങ്ങൾ.

           പഴശ്ശിരാജ      



       പോർച്ചുഗീസുകാർക്ക് മുൻപ് അറബികളായിരുന്നു കേരളത്തിൽ കച്ചവടം നടത്തിയിരുന്നത്. പോർച്ചുഗീസുകാർക്ക് പുറകേ മറ്റ് ചില പാശ്ചാത്യ രാജ്യങ്ങൾ കൂടി വ്യാപാരത്തിനായി കേരളത്തിലേക്ക് കടന്നു വന്നു. ക്രമേണ ബ്രിട്ടന്റെ കീഴിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വ്യാപാരത്തിന്റെ  കുത്തക കൈക്കലാക്കി.      
   വ്യാപാരത്തിനായി വന്ന് ചൂഷകരായി മാറിയ പാശ്ചാത്യ മേധാവിത്വത്തിനെതിരെ കേരളത്തിലെ നാട്ടുരാജ്യങ്ങൾ നടത്തിയ ചെറുത്തു നിൽപ്പിൽ
 ശ്രദ്ധേയമായത് പഴശ്ശിരാജയുടെ സമരങ്ങളാണ്.
        വടക്കേ മലബാറിലെ കോട്ടയം കോവിലകത്തെ ഇളയരാജാവായിരുന്നു കേരള വർമ്മ പഴശ്ശിരാജ.ബ്രിട്ടീഷ് കാർക്കെതിരായ അദ്ദേഹത്തിന്റെ സമരത്തിന്റെ കഥ ധീരതയുടെയും ത്യാഗത്തിന്റെയും ഇതിഹാസ മാണ്.
     ബ്രിട്ടീഷ് കാരുടെ തെറ്റായ നികുതി നയത്തോടുള്ള  പ്രതികരണമായിരുന്നു ഒന്നാമത്തെ പഴശ്ശി കലാപം.
 1796 ഏപ്രിലിൽ പഴശ്ശിയിലെ സ്വന്തം കൊട്ടാരത്തിൽ വച്ച് രാജാവിനെ പിടികൂടാൻ ബ്രിട്ടീഷ് കാർ ഒരു വിഫല ശ്രമം നടത്തി. 1793 മുതൽ 1797വരെ നീണ്ടു നിന്ന ആദ്യത്തെ പഴശ്ശി കലാപകാലത്ത് കലാപകാരികളെ അടിച്ചമർത്താൻ ബ്രിട്ടീഷ് കാർക്ക് സാധിച്ചില്ല.  എന്നാൽ 1801ൽ  ബ്രിട്ടീഷ് സൈന്യം വയനാട്ടിലെ തന്ത്രപ്രധാന മായ സ്ഥലങ്ങളെല്ലാം പിടിച്ചടക്കുകയും രാജാവ് , ഭാര്യ യും ഭൃത്യ ന്മാരുമൊത്ത്  കാട്ടിനുള്ളിൽ ഒളിച്ചു താമസിക്കാൻ നിർബന്ധിതനാവുകയും ചെയ്തു. രാജാവിനെ പിന്തുണച്ചിരുന്നവർ പലരും പിടിയിലായി. പിടി കിട്ടിയവരെ ബ്രിട്ടീഷ്കാർ  തൂക്കിലേറ്റി. പഴശ്ശി സൈന്യം കാട്ടിനുള്ളിൽ നിന്നു കൊണ്ട്  ഒളിപ്പോര് തുടർന്നു.1802 ഒക്ടോബറിൽ അവർ പനമരംകോട്ട പിടിച്ചെടുക്കുകയും അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് സൈനികരെ വധിക്കുകയും ചെയ്തു. പഴശ്ശിരാജ യുടെസൈന്യം വയനാൻകാടുകളിൽ നിന്ന് പുറത്ത് വന്ന് സമതലങ്ങളിലെ  ജനങ്ങളുട പക്ഷം ചേർന്നു.എല്ലായിടത്തും അക്രമ സംഭവങ്ങൾ ഉണ്ടായി. വയനാട്ടിലേക്ക് ബ്രിട്ടീഷ് കാർ കൂടുതൽ പട്ടാളത്തെ അയച്ചു. എല്ലായിടത്തും അക്രമസംഭവങ്ങളുണ്ടായി.
      1804ൽ തലശ്ശേരി യിൽ സബ് കളക്ടറായിവന്ന തോമസ്സ് ഹാർവേ ബാബർ  പഴശ്ശി കലാപം അടിച്ചമർത്താനുള്ള നടപടികൾ കൈക്കൊണ്ടു.
പഴശ്ശിരാജ യേയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും പിടിച്ച് കൊടുക്കുന്നവർക്ക് ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്തു. രാജാവിനെ പിടിച്ച് കൊടുത്താൽ മൂവായിരം രൂപയും കൂടെയുള്ളവരെ പിടികൂടിയാൽ മുന്നൂറ് രൂപ മുതൽ ആയിരം രൂപാ വരെയുമിയിരുന്നു സമ്മാനം.
 സമ്മാനപ്രഖ്യാപനത്തെ തുടർന്ന് രാജാവിനും കൂട്ടർക്കും വേണ്ടി നായാട്ട് ആരംഭിച്ചു. രാജാവും കുട്ടരും കൊടും കാട്ടിനുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിത രായി.
    1805 നവംബർ 30 ന് ബ്രിട്ടീഷ് പട്ടാളം പഴശ്ശിരാജ യുടെ ഒളിത്താവളം വളഞ്ഞ് ഒരു പുഴയുടെ തീരത്ത് വച്ച് അദ്ദേഹത്തെ വെടിവെച്ചു കൊന്നു. ജീവനോടെ ബ്രിട്ടീഷ് കാർക്ക് പിടികൊടുക്കുകയില്ലെന്നുറച്ച പഴശ്ശിരാജ  രത്നക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും ഐതിഹ്യമുണ്ട്.
 തയ്യാറാക്കിയത് :
 പ്രസന്ന കുമാരി(Rtd teacher)



Monday, June 26, 2023

വക്കം അബ്ദുൽ ഖാദർ മൗലവി /Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ

വക്കം അബ്ദുൽ ഖാദർ മൗലവി 

തയ്യാറാക്കിയത് :
ഹിത. എ. ആർ
ഇസ്സത്തുൽ ഇസ്ലാം എം.  എൽ. പി. 
കണ്ണൂർ.


കേരള മുസ്‌ലിം സമുദായത്തിലെ പരിഷ്കർത്താക്കളിൽ ഒരാളായി മൗലവി കണക്കാക്കപ്പെടുന്നു.മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു.മതത്തിന്റെ ആചാരപരമായ വശങ്ങളേക്കാൾ മത-സാമൂഹിക സാമ്പത്തിക വശങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സ്ത്രീകളുടെ വിദ്യാഭ്യാസം, മുസ്‌ലിം സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനാണ്. ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും രചനകളിലും, പരിഷ്കരണ പ്രസ്ഥാനത്തിലും സ്വാധീനിക്കപ്പെട്ടമൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. 1906 ജനുവരിയിൽ മുസ്‌ലിം,അൽ-ഇസ്‌ലാം(1918), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ചു. മുസ്‌ലിം സമുദായത്തിനിടയിലെ നേർച്ചയുടെയും [[ഉർസ്|ഉറൂസിന്റെയും] ഉത്സവങ്ങളെ അത് എതിർത്തു, അതുവഴി യാഥാസ്ഥിതികവിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉയരുകയും ഈ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് പാപമായി മതവിധി പുറപ്പെടുവിക്കുകയും ചെയ്തു. സാമ്പത്തിക പ്രശ്‌നങ്ങളും വായനക്കാരുടെ അഭാവവും അഞ്ച് ലക്കങ്ങൾക്കുള്ളിൽ അൽ ഇസ്‌ലാം അടച്ചുപൂട്ടാൻ കാരണമായി, പക്ഷേ കേരളത്തിലെ മാപ്പിള മത പരിഷ്കരണത്തിന് ശ്രമിച്ച ആദ്യകാല പ്രസിദ്ധീകരണമായി ഇത് കണക്കാക്കപ്പെടുന്നു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അൽ ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ മുസ്‌ലിം ദീപിക എന്നിവ മലയാളം ലിപിയിൽ തന്നെയായിരുന്നു.
സംസ്ഥാനത്തുടനീളമുള്ള മൗലവിയുടെ പ്രചാരണത്തിന്റെ ഫലമായി, മുസ്‌ലിം വിദ്യാർത്ഥികളുള്ള എല്ലാ സംസ്ഥാന സ്കൂളുകളിലും മഹാരാജാവ് അറബി പഠിപ്പിക്കൽ ആരംഭിക്കുകയും അവർക്ക് ഫീസ് ഇളവുകളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുകയും ചെയ്തു. പെൺകുട്ടികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. കുട്ടികൾക്ക് അറബി പഠിക്കാൻ മൗലവി പാഠപുസ്തകങ്ങളും പ്രൈമറി സ്കൂളുകളിൽ അറബി ഇൻസ്ട്രക്ടർമാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു മാനുവലും എഴുതി. മൗലവി തയ്യാറാക്കിയ മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ അറബി അധ്യാപകർക്കായി യോഗ്യതാ പരീക്ഷകൾ ആരംഭിച്ചു. അദ്ദേഹത്തെ ചീഫ് എക്സാമിനർ ആക്കി.
ഓൾ തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭ ആരംഭിച്ച് മുസ്‌ലിംകൾക്കിടയിൽ സംഘടിത പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രമിച്ചു. തിരുവിതാംകൂർ സർക്കാരിന്റെ മുസ്ലീം ബോർഡ് ചെയർമാനായി പ്രവർത്തിച്ചു. കെ.എം. മൗലവി, കെ.എം.സീതി സാഹിബ്, മനപ്പത്ത് കുഞ്ഞുമുഹമ്മദ് ഹാജി എന്നിവരോടൊപ്പം "മുസ്‌ലിം ഐക്യ സംഘം" വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ അസോസിയേഷൻ, കൊല്ലം ധർമ്മഭോഷിണി സഭ എന്നിവയുടെ ഉപദേഷ്ടാവായിരുന്നു.
1931-ൽ അദ്ദേഹം ഇസ്‌ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചു. മകൻ അബ്ദുസ്സലാം മലയാളത്തിലേക്കുള്ള വിവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും അല്ലാമ ശിബ്‌ലിയുടെ ഉമർ ഫാറൂഖിന്റെ ജീവചരിത്രം രണ്ട് വാല്യങ്ങളായി അൽ ഫാറൂഖ് എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ചെമ്പഴന്തി ഗ്രാമക്കാരനായിരുന്ന ശ്രീനാരായണഗുരുവുമായി ഗാഢബന്ധമുണ്ടായിരുന്നു മൗലവിക്ക്. വീട്ടിലെ പതിവു സന്ദർശകനും അച്ഛന്റെ സുഹൃത്തുമായിരുന്നു നാരായണഗുരു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ദൈന്യതയുമാണ് വക്കം മൗലവിയെ പൊതുരംഗത്തേക്കും നവോത്ഥാന പ്രവർത്തനങ്ങളിലേക്കും നയിച്ചത്. പഠിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും നാരായണഗുരുവിന്റെ മാതൃകയിൽ മൗലവി മുസ്‌ലിംകളോട് ആവശ്യപ്പെട്ടു.തൂലിക പടവാളാക്കി കേരളത്തിലെ സാമൂഹ്യ അനാചാരങ്ങളോടും അസമത്വങ്ങളോടും തന്റെ രചനകളിലൂടെയും വാക്കുകളിലൂടെയും പോരാടിയ വ്യക്തിത്വം ആണ് അബ്ദുൽ ഖാദർ മൗലവി.
 
   തയ്യാറാക്കിയത്
   ഹിത. എ. ആർ
   ഇസ്സത്തുൽ ഇസ്ലാം എം. എൽ. പി. കണ്ണൂർ

Sunday, June 25, 2023

ആദ്യ കാല വിദേശവിരുദ്ധ പ്രക്ഷോഭങ്ങൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമരചരിത്രം, സംഭവങ്ങൾ

4. ആദ്യ കാല വിദേശവിരുദ്ധ പ്രക്ഷോഭങ്ങൾ.
    തങ്ങളുടെ യൂറോപ്യൻ എതിരാളികളുമായി കേരള തീരത്ത് വച്ച് തുടർച്ചയായി ഏറ്റുമുട്ടി വശംകെട്ട പോർച്ചുഗീസുകാർ കേരളത്തിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരായി. അവർക്ക് ശേഷം ഡച്ചുകാരും, ഫ്രഞ്ച് കാരും, ഇംഗ്ലീഷ് കാരും ഒന്നിന് പുറകേ ഒന്നായി കേരളക്കരയേ ആക്രമണത്തിനരയാക്കി.
        പ്രഗത്ഭ ഭരണാധികാരിയായിരുന്ന മാർത്താണ്ഡ വർമ്മ യുടെ കാലത്ത് ഒരു സൈനിക ശക്തി യായിത്തീർന്ന തിരുവിതാംകൂർ ആണ് ഡച്ചുകാരുടെ സാമ്രാജ്യത്വ മോഹത്തിന് അറുതി വരുത്തി യത്. 1741 ലെ കുളച്ചൽ യുദ്ധത്തിൽ  തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. മുറിവേറ്റരെ ഉപേക്ഷിച്ച് തങ്ങളുടെ വസ്തു വകകൾ വെടിഞ്ഞ് ഡച്ചുകാർ പലായനം ചെയ്തു. 
          ഉത്തര കേരളത്തിൽ ബ്രിട്ടീഷ് കാരും ഫ്രഞ്ച് കാരും തമ്മിൽ കുറേക്കാലം അതിശക്തമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു.  വടക്കൻ കരളത്തിലെ മയ്യഴി ഫ്രഞ്ച്‌കാരുടെ അധീനതയിൽ ആയിരുന്നു.
     
           ബ്രിട്ടീഷ് കാർ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളെ വശത്താക്കി,  ഭരണസംബന്ധമായതും, വാണിജ്യ പരവുമായ അവകാശങ്ങൾ  നേടിയെടുത്ത് കേരളത്തിന്റെ നാനാഭാഗത്തും നിലയുറപ്പിക്കാൻ ശ്രമിച്ചു.
       ബ്രിട്ടീഷ് കാർ മലയാളനാട്ടിൽ പിടിമുറുക്കാൻ തുടങ്ങിയപ്പോൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ  ഇവിടേയും അവർക്കെതിരെ കലാപങ്ങൾ ആരംഭിച്ചു. അധികാരം നഷ്ടപ്പെട്ട രാജാക്കന്മാർ, നാടുവാഴികൾ, കർഷകർ, ആദിവാസി സമൂഹങ്ങൾ മുതലായവരാണ് ആദ്യ കാല ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്.
 തയ്യാറാക്കിയത്
 പ്രസന്ന കുമാരി (Rtd teacher)


വൈകുണ്ഠസ്വാമികൾ /അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ /Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ

തയ്യാറാക്കിയത് 
ഹിത. എ. ആർ
ഇസ്സത്തുൽ ഇസ്ലാം എം.  എൽ. പി. 
കണ്ണൂർ.

വൈകുണ്ഠസ്വാമികൾ


കേരളത്തിലെ ആദ്യകാല സാമൂഹ്യപരിഷ്കാർത്താക്കളിൽ ഒരാളായിരുന്നു വൈകുണ്ഠ സ്വാമികൾ. കന്യാകുമാരിയിലെ ശാസ്താംകോയിലിലാണ് ജനിച്ചത്.
സവർണജാതിക്കാരുടെ കിണറുകളിൽ നിന്ന് വെള്ളം കോരാൻ ഹരിജനങ്ങൾക്ക് (താഴ്ന്ന ജാതിയിൽ പെട്ടവർക്ക് )അവകാശമില്ലാതിരുന്ന കാലത്ത് എല്ലാ ജാതിയിലും പെട്ടവർക്കും വെള്ളം കോരാൻ കിണറുകൾ കുഴിച്ച് അയിത്തമെന്ന ദുരാചാരത്തെ വെല്ലുവിളിച്ചു.
ഭഷ്യവസ്തുക്കൾ ശേഖരിച്ച് പാകം ചെയ്ത് ജാതിമത ഭേദമന്യേ ഒരു പന്തിയിലിരുന്ന് ആഹാരം കഴിക്കുന്ന 'സമപന്തി ഭോജനം ' സംഘടിപ്പിച്ചു.
    തിരുവിതാംകൂറിലെ ചാന്നാർ എന്ന അവർണ വിഭാഗത്തിലെ സ്ത്രീകൾക്ക് മുട്ടിനുതാഴെ എത്തുംവിധം മുണ്ടുടുക്കാനും മേൽമുണ്ട് ധരിക്കാനുമുള്ള അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രയത്നിച്ച വ്യക്തിയാണ് സ്വാമികൾ. ഈ സമരം കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടാണ്. 'ചാന്നാർ ലഹള 'എന്നറിയപ്പെട്ട സമരം സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സഹായിച്ചു.
'വേല ചെയ്താൽ കൂലി കിട്ടണം എന്ന സ്വാമികളുടെ നിലപാടും ജനങ്ങളെ സ്വാധീനിച്ചു. ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺ നീചഭരണം 'എന്ന പദപ്രയോഗത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചു.

സ്വാഗത പ്രസംഗം /Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

സ്വാഗത പ്രസംഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
തയ്യാറാക്കിയത്:
ഷാജു കടയ്ക്കൽ
(മജീഷ്യൻ, മലയാളം അധ്യാപകൻ)


 


ഓട്ടൻതുള്ളൽ ഈണത്തിൽ ഒരു ലഹരി വിരുദ്ധ ഗാനം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലഹരിവിരുദ്ധ ദിനം.

ഓട്ടൻതുള്ളൽ ഈണത്തിൽ ഒരു ലഹരി വിരുദ്ധ ഗാനം.

രചന, ഈണം : ശ്രീനിവാസ ശേണായി PD Tr
VRVM GHSS വയലാർ.
ആലാപനം : സുകേഷ് കൃഷ്ണനായ്ക് അധ്യാപകൻ PAMMUP SCHOOL KALLEPULLY.


പേപ്പർ കാർ /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പേപ്പർ കാർ
രണ്ടാം ക്ലാസിലെ സചിത്ര പാഠപുസ്തകത്തിലേക്ക് കാർ നിർമ്മിക്കും വിധം പരിചയപ്പെടുത്തുകയാണ് ജ്യോതി ടീച്ചർ.


പേപ്പർ കുടകൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പേപ്പർ കുടകൾ
സചിത്ര പാഠപുസ്തകത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രണ്ട് തരം പേപ്പർ കുടകൾ (മടക്കിയതും നിവർത്തിയതും) പരിചയപ്പെടുത്തുകയാണ് ജ്യോതി ടീച്ചർ (Rtd) കൃഷ്ണ എ. എൽ.പി.എസ് അലനല്ലൂർ, പാലക്കാട്.









Saturday, June 24, 2023

ജൂൺ : 26 ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ഗാനം : അരുതേ.../Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ : 26 ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ഗാനം : അരുതേ...
ശൂരനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ & മാതൃഭൂമി സീഡ്.
രചന: ശൂരനാട് രാജേന്ദ്രൻ
സംഗീതം : ബാബു നാരായണൻ
ഓർക്കസ്ട്രേഷൻ: അനീഷ് കവിയൂർ
ആലാപനം : പ്രിൻസ്
റെക്കോഡിംഗ് / മിക്സിംഗ് : കണ്ണൻ രവീസ് കായംകുളം



കുഞ്ഞാലിമരയ്ക്കാർ /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമരചരിത്രം, സംഭവങ്ങൾ.

 3.  കുഞ്ഞാലിമരയ്ക്കാർ


                                                                     വിദേശാധിപത്യത്തിനെതിരായ സമരത്തിൽ കുഞ്ഞാലിമരയ്ക്കാർമാരുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. പോർച്ചുഗീസുകാരുമായുള്ള യുദ്ധത്തിലാണ് സാമൂതിരി യുടെ സേനാനായകരായിരുന്ന കുഞ്ഞാലി മരയ്ക്കാർമാർ വീരേതിഹാസം രചിച്ചത്. പോർച്ചുഗീസുകാർക്കെതിരായ ഇവരുടെ ധീരമായ പോരാട്ടത്തെ ഐതിഹാസികം എന്ന് വേണം വിശേഷിപ്പിക്കാൻ. പക്ഷെ സാമൂതിരി യുടെ ചാഞ്ചാട്ടവും നയവൈകല്യങ്ങളും കാരണം അവർക്ക് വിജയം നേടാൻ കഴിഞ്ഞില്ല. അവസാനത്തെ കുഞ്ഞാലിയായ മുഹമ്മദ്‌കുഞ്ഞാലി മരയ്ക്കാരെ( കുഞ്ഞാലി നാലാമൻ)  1600 -  ആം ആണ്ട് സാമൂതിരി യുടെ മൗനാനുവാദത്തോടെ പോർച്ചുഗീസുകാർ തടവിലാക്കി. അടുത്ത അനുയായികളോടൊപ്പം അദ്ദേഹത്തെ ഗോവയിലേക്ക് കൊണ്ടു പോയി. വിചാരണയെന്നപേരിൽ ഒരു പ്രഹസനം നടത്തിയിട്ട്  എല്ലാ വരേയും നിഷ്ഠൂരമായി വധിച്ചു. കുഞ്ഞാലിയുടെ ശരീരം നാലായി വെട്ടി മുറിച്ച് നാൽക്കവലകളിൽ പ്രദർശിപ്പിച്ചു. ശിരസ്സ് ഉപ്പിട്ടുണക്കി കണ്ണൂരിലേക്കയച്ച് അവിടുത്തെ ജനങ്ങൾക്കുള്ള മുന്നറിയിപ്പെന്നവണ്ണം കമ്പോളത്തിന് നടുവിലെ ഒരു സ്തംഭത്തിൽ പ്രദർശനവസ്തുവാക്കി.
  കുഞ്ഞാലി നാലാമന്റെ ദയനീയമായ അന്ത്യം അദ്ദേഹത്തിന് രകതസാക്ഷിയുടെ പരിവേഷം നൽകി. ഇന്ത്യ യുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്  പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലൊന്നിലും  ഈ സംഭവം പരാമർശിക്കപ്പെട്ടില്ലെങ്കിലും വിദേശ മേധാവിത്വത്തിനെതിരായ സമരത്തിലെ ഈ വീരനായകന്റെ സ്മരണയ്ക് ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രമായ കപ്പലിന് ഐ . എൻ. എസ് കുഞ്ഞാലി.എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

തയ്യാറാക്കിയത് :
പ്രസന്ന ടീച്ചർ (Rtd)

Friday, June 23, 2023

സ്വാതന്ത്ര്യസമരചരിത്രം, പശ്ചാത്തലം/ Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമരചരിത്രം, സംഭവങ്ങൾ

 സ്വാതന്ത്ര്യസമരചരിത്രം, പശ്ചാത്തലം

          1857-58 ലെ വിശ്രുതമായ കലാപമാണ് ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്നാണ് വിശ്വസിച്ചുപോരുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം ഉത്തരേന്ത്യയിലിണെന്ന ധാരണ പ്രബലമാണ്. പക്ഷേ, വിദേശാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ഇന്ത്യ യുടെ പല ഭാഗങ്ങളിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ നടന്നിരുന്നു.
   യൂറോപ്പിലെ കൊളോണിയൽ ശക്തികൾ ആദ്യമായി ഇന്ത്യയിൽ കാലുറപ്പിച്ചത്  കേരളത്തിന്റെ കടൽത്തീരത്തായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും യൂറോപ്യൻ സാമ്രാജ്യത്വ മോഹത്തിനെതിരായ സമരവും കേരളതീരത്തുനിന്നുതന്നെ ആരംഭിച്ചു. 
  1498 മേയ് മാസത്തിൽ വാസ്കോഡഗാമ കോഴിക്കോട്ട് വന്നിറങ്ങിയ ത് കിഴക്കൻ മേഖലയിലേക്കുള്ള യൂറോപ്യൻ ശക്തി കളുടെ കടന്നു കയറ്റത്തിന് തുടക്കം കുറിച്ചു. ഈ സംഭവം നടന്ന് രണ്ട് വർഷത്തിനുള്ളിൽ വിദേശമേൽക്കോയ്മക്കെതിരായ പ്രസ്ഥാനവും ഇവിടെ ആരംഭിച്ചു. 
 തൊഴിലും വ്യവസായവും അഭിവൃദ്ധിപ്പെടുമെന്ന് ഉദ്ദേശിച്ചാണ് കോഴിക്കോട് സാമൂതിരി യും ഉദ്യോഗസ്ഥരും വാസ്കോഡഗാമയേയും സംഘത്തെ യും സ്വാഗതം ചെയ്തത്. പക്ഷേ അധികം താമസിയാതെ പോർച്ചുഗീസ് കാരുടെ സാമ്രാജ്യത്വ മോഹം പത്തി വിടർത്തി. തങ്ങളുടെ അധികാരപരിധി വികസിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന് കടിഞ്ഞാണിടാൻ സാമൂതിരി ശ്രമിച്ചു. AD 1500 ആം ആണ്ട് കബ്രാളിന്റെ
നേതൃത്വത്തിൽ വന്നിറങ്ങിയ പോർച്ചുഗീസ് കാർ കോഴിക്കോട് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒട്ടേറെ അറബി ക്കപ്പലുകളെ പിടിച്ചെടുക്കുകയും, അവയിലെ ജോലിക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും  നാട്ടുകാരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ഇതിനു പകരമായി നാട്ടുകാർ പോർച്ചുഗീസ് പാണ്ടികശാല ആക്രമിച്ച് നശിപ്പിച്ചു. അതിന്റെ തലവനുൾപ്പെടെ  54 പേരെ വധിച്ചു. പോർച്ചുഗീസുകാർ   ഒരുവശത്തും സാമൂതിരി യും നാട്ടുകാരും മറുവശത്തു മായി അണിനിരന്നു. അവരുടെ ശത്രുത ദീർഘകാലം നിലനിന്നു. ജയാപജയങ്ങൾ ഇരുപക്ഷത്തുമുണ്ടായി. പോർച്ചുഗീസുകാർ ക്കെതിരായ പ്രതിരോധ നിരയുടെ  നായകനായിത്തീർന്നു
സാമൂതിരി. കടലിലെ ആധിപത്യത്തിനായി പോർച്ചുഗീസുകാരോട് അദ്ദേഹം നിരന്തര മായി പൊരുതി.
തയ്യാറാക്കിയത്:
പ്രസന്ന ടീച്ചർ (Rtd)


സ്വാതന്ത്ര്യസമരചരിത്രം, സംഭവങ്ങൾ. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമരചരിത്രം, സംഭവങ്ങൾ

സ്വാതന്ത്ര്യസമരചരിത്രം, സംഭവങ്ങൾ.

 ആമുഖം :
               നമ്മുടെ മഹത്തായ ഇന്ത്യാരാജ്യത്തിന്റെ ഭാവി നിലകൊള്ളുന്നത് ഇന്നത്തെ വിദ്യാർത്ഥി കളായ യുവതലമുറയിലാണ്.നമ്മുടെ രാജ്യം സുദീർഘമായ ഒരു കാലഘട്ടം മുഴുവൻ വിദേശ ശക്തി കളുടെ പിടിയിലായിരുന്നു എന്നും ഏതെല്ലാം വേദനകളും യാതനകളും പീഢനങ്ങളും നഷ്ടങ്ങളും നേരിട്ടാണ് ഇന്ത്യൻ ജനത സ്വാതന്ത്ര്യം നേടിയത് എന്നും പുതുതലമുറ മനസ്സിലാക്കണം. ബാലഗംഗാധരതിലക്, ദാദാഭായ്നവറോജി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങി അനവധി നേതാക്കളുടെ  നെടുനാളത്തെ നിരന്തര പ്രയത്നവും അതോടൊപ്പം ചേർന്ന് നിന്ന് ആയിരക്കണക്കിന് ഭാരതീയ രുടെ  നാനാതരത്തിലുള്ള പ്രവർത്തനങ്ങളും മൂലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നമുക്ക് കൈവന്നിട്ടുള്ളത്. ഒരിക്കലും വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളുടെ ഫല മായി നേടിയെടുത്തിട്ടുള്ള ഈ സ്വാതന്ത്ര്യം ഒരുകാലത്തും നഷ്ടപ്പെടാതെ കാത്തു സുക്ഷിക്കേണ്ടത് ഇന്നത്തെ ഇളംതലമുറയുടെ മൗലിക മായ ഒരു കടമയാണ്.
 ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിലെ ചില സംഭവങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.

തയ്യാറാക്കിയത്:
പ്രസന്ന ടീച്ചർ (Rtd)

Thursday, June 22, 2023

മഹാത്മാ അയ്യങ്കാളി /Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ

തയ്യാറാക്കിയത് 
ഹിത. എ. ആർ
ഇസ്സത്തുൽ ഇസ്ലാം എം.  എൽ. പി. 
കണ്ണൂർ.

മഹാത്മാ അയ്യങ്കാളി



കേരളത്തിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി (ജീവിതകാലം: 28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു .ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ .
     അയ്യങ്കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ൽ വെങ്ങാനൂരിൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു. പക്ഷെ സവർണർ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു.പഞ്ചമി എന്ന അവർണ വിദ്യാർഥിയും ഊരൂട്ടുമ്പലം എന്ന വിദ്യാലയവും ചരിതത്തിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങളിലേക്കുള്ള ഏടായി മാറി.അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം.
വില്ലുവണ്ടി സമരവും കല്ലുമാല സമരവും അദ്ദേഹം നേതൃത്വം നൽകിയവയിൽ പ്രധാനപ്പെട്ടവയാണ്.

  


കുഞ്ഞിക്കോഴിയെ നിർമ്മിക്കാം / ക്രാഫ്റ്റ് /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

സചിത്ര പാഠപുസ്തകത്തിലേക്ക് കുഞ്ഞിക്കോഴിയെ നിർമ്മിക്കും വിധം പരിചയപ്പെടുത്തുകയാണ് ഷീജ ടീച്ചർ (ഞാവക്കാട് എൽ.പി.എസ്. കായംകുളം)



Wednesday, June 21, 2023

Sunday, June 18, 2023

ജൂൺ : 21 യോഗ ദിനം./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ : 21 യോഗ ദിനം.

യോഗദിന സന്ദേശം
ബൈജു മാസ്റ്റർ
തൃശ്ശൂർ


ജൂൺ - 19 വായനദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ - 19 വായനദിനം

വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രശ്നോത്തരി .

 സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം.. കെ.വി. പ്രസാദ്, മുക്കം.
ശബ്ദസാന്നിധ്യം: ഫാത്തിമ ഷെഫിൻ.എൻ.
ജി.എച്ച്.എസ്.എസ്. ചെറുവാടി.





ജൂൺ - 19 വായനദിനം. ,/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ - 19 വായനദിനം.

വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്വിസ് .

എഡിറ്റർ: കെ.വി.പ്രസാദ്, മുക്കം
ശബ്ദസാന്നിധ്യം: സ്മേര .കെ .എം ജി.യു.പി.എസ്.മണാശ്ശേരി






Saturday, June 17, 2023

Class 4 EVS

അധ്യാപകക്കൂട്ടം Class 4 EVS


CHAPTER 1

FIELD AND FORESTS 

Prepared by Ramesh P ,GUPS Kizhayur 












Friday, June 16, 2023

എന്റെ ബഷീർ /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വായന ദിനാചരണം:വായിച്ച് വിളയാം 


എന്റെ ബഷീർ

"ഇവിടെയുള്ള മുസ്ലിങ്ങളെല്ലാം പാക്കിസ്ഥാനിലേക്ക് പൊയ്ക്കോള്ളണം എന്നൊരു നിയമം വന്നാൽ നിങ്ങൾ എന്തു ചെയ്യും?"
"സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസമെന്താണ്?"
"ലോകത്തിൽ മണ്ടമാരോ ക്രൂരനാമാരോ കൂടുതൽ?"
'നേരും നുണയും' എന്ന പംക്തിയിൽ മൂന്ന് സുഹൃത്തുക്കൾ ബഷീറിനോട് ചോദിച്ച മറ്റ് ചോദ്യങ്ങൾ ഉൾപ്പടെയുള്ള ഉത്തരങ്ങളിൽ ബഷീറിനെ ഏറെക്കുറെ വായിക്കാമെന്നു  തോന്നുന്നു. നല്ലവർ ഒരു ശതമാനവും സ്ത്രീയും നിന്ന് പുരുഷന് കഷണ്ടി മാത്രമാണ് വ്യത്യാസമെന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നാൽ താൻ മുന്തിയിനം ഹിന്ദുവാകുമെന്നും ബഷീർ പറഞ്ഞു വയ്ക്കുന്നു. 'ഒരുഭഗവത്ഗീതയും കുറേമുലകളും'
എന്ന തലക്കെട്ട് ബഷീർ അല്ലാതെ മറ്റാരും നൽകുമെന്ന് തോന്നുന്നില്ല. ശബ്ദങ്ങൾ, പാവപ്പെട്ടവരുടെ വേശ്യ, വിശപ്പ് എന്നിവയിലൂടെ ജീവിതത്തിലും സാഹിത്യത്തിലും ബഷീർ എടുത്ത നിലപാടുകൾ എത്ര ശക്തമാണെന്ന് മനസിലാക്കാം.

ആനപ്പുടയാണ് ആദ്യം വായിച്ച ബഷീർ കൃതി. മുവാറ്റുപുഴയാറും , രാധാമണിയും, ആനവാൽ മോഷണവുമൊക്കെ ഇപ്പോഴും തെളിച്ചത്തോടെ മനസിലുണ്ട്. പിന്നീട്, വിശ്വവിഖ്യാതമായ മൂക്ക്, പൂവൻപഴം, ഒരു മനുഷ്യൻ, മതിലുകൾ വായിച്ചു. ആ കാലഘട്ടത്തിൽ 'ധ്വനി' എന്ന സിനിമയിൽ ബഷീർ വരുന്ന രംഗങ്ങൾ ആവർത്തിച്ചു കണ്ടിട്ടുണ്ട് . പക്ഷേ, അതിനു എത്രയോ മുൻപ് അപ്പൻ വായിച്ചു തന്നിരിക്കുന്നു. 'ജന്മദിനം' വായിക്കുമ്പോൾ അപ്പനെയാണ് ഞാൻ കാണാറുള്ളത്. അത്രമേൽ അപ്പനതിലുണ്ട്.

ഭൂമിയുടെ അവകാശികളിൽ  ഇങ്ങനെ പറയുന്നു; "ഉറമ്പിനെയും ചിതലിനെയും 
കൊല്ലണം!"
"ഹിംസ എനിക്ക് വയ്യ,"
"നമ്മെ ഉപദ്രവിക്കുന്നവരെ നമ്മളും ഉപദ്രവിക്കണം.!"
"അതു വേണ്ട, ദൈവം തമ്പുരാൻ എന്തു പറയും? സ്നേഹത്തോടെ പെരുമാറുക. എനിക്കീ പ്രപഞ്ചങ്ങളെ എല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുണ്ട്.ദൈവസൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളിൽ വാവലുകൾക്ക് അവകാശമുണ്ട്. ദൈവം തമ്പുരാൻ സൃഷ്ടിയുടെ ദിവ്യമുഹൂർത്തത്തിൽ കല്പ്പിച്ചു കൊടുത്ത പുരാതനപുരാതനമായ അവകാശം ഓർക്കുക: ജീവികളായ സർവജീവികളും ഭൂമിയുടെ അവകാശികൾ." വിശ്വമാനവികതയെന്ന ആശയം ബഷീർ തന്റെ കൃതികളിലൂടെ പങ്കുവക്കുന്നു.
ബഷീർ കൃതികളിൽ സൂഫിസത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും, സ്വാതന്ത്ര്യസമരനാളുടെയും, യാത്രകളുടെയും അംശങ്ങളുണ്ട്. ബാല്യകാല സ്മരണകൾ ഇത്രയും നിറഞ്ഞു നിൽക്കുന്ന മറ്റൊരു കൃതിയും മലയാള സാഹിത്യത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. ആഖ്യയും ആഖ്യാനവും മാത്രമല്ല, ഒന്നും ഒന്നും ഇമ്മിണി ബാല്യന്നൊന്നു എന്ന  നിഷ്കളങ്കമായ വലിയ കണ്ടെത്തലും ബഷീറിന്റേതായി ഉണ്ട്.

ബഷീറിന്റെ സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ 'മികച്ചതാര്, സ്ത്രീയോ പുരുഷ്യനോ?' പരാമർശിക്കാതെ പോകാനാകില്ല. പ്രേമലേഖനത്തിലെ കേശവനെ കല്യാണം കഴിക്കുന്ന സാറാമ്മ,
ബാല്യകാലസഖിയിലെ ലോകത്തിന്റെ മുഴവൻ ദുഃഖം പേറുന്ന, മജീദിനെ ചെറുപ്പത്തിൽ സധൈര്യം നേരിട്ട സുഹ്‌റ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്'ൽ 
നിസാർ അഹമ്മദ് ചോര കൊടുത്തു വാങ്ങിയ കുഞ്ഞുപാത്തുമ്മയെന്ന കുഞ്ഞുകിളി, , പുരോഗമനവാദിയായ അയിഷ, അയിഷയുടെ ഉമ്മ, പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും, മതിലുകളിലെ നാരായണി പിന്നെ സൈനബ അങ്ങനെ നിരവധി നട്ടെല്ലുള്ള സ്ത്രീകഥാപാത്രങ്ങൾ.

മുച്ചീട്ട്കളിക്കാരന്റെ മകൾ,അനുരാഗരത്തിന്റെ ദിനങ്ങൾ,നീലവെളിച്ചം ,എം.പി. പോൾ,ശിങ്കിടിമുങ്കൻ,ചെയിയോർക്കുക,അന്തിമകാഹളം,പ്രേപാറ്റ,ജീവിതം ഒരനുഗ്രഹം,ധർമ്മരാജ്യം,ഓർമകളുടെ അറകൾ, മരണത്തിന്റെ നിഴൽ,തരാസ് സ്പെഷ്യൽ, ചിരിക്കുന്ന മരപ്പാവ, മാന്ത്രികപൂച്ച, അനവാരിയും പൊൻകുരിശും, ജീവിത നിഴൽപ്പാടുകൾ, മുച്ചിട്ട്കാളിക്കരരന്റെ മകൾ, മരണത്തിന്റെ നിഴലിൽ, സ്ഥലത്തെ പ്രധാന ദിവ്യൻ എന്ന് തുടങ്ങി ബഷീറിന്റെ കൃതികൾ എന്ത്കൊണ്ട് മറ്റു ഭാഷകൾ പ്രേത്വകിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് തർജമ ചെയ്യാൻ ആകാത്തത് തന്നെ ബഷീറിയൻ സാഹിത്യത്തിന്റെ സവിശേഷതയും അതുപോലെ പോരായ്മയുമാണ്. എങ്കിലും ആർഷർ ബഷീറിനെ ലോകത്തിനു പരിചയപ്പെടുത്തിയത് വളരെ പ്രശസനീയമാണ്. ഒരുപക്ഷേ, ടാഗോർ ചെയ്തത്പോലെ സ്വയം പരിഭാഷപ്പെടുത്തിയിരുന്നെങ്കിൽ നിശ്ചയമായും ആദ്യത്തെ മലയാളി നോബൽ സമ്മാനജേതാവായേനെ ബഷീർ! മതിലുകളും, നീലവെളിച്ചവുമൊക്കെ മികച്ച രീതിയിൽ ചലച്ചിത്രമായപ്പോൾ ബാല്യകാലസഖി(2014) നിരാശപ്പെടുത്തിയെന്നത് പറയാതെ വയ്യ..!

"മരണത്തെപ്പറ്റി എനിക്കൊന്നും തോന്നീട്ടില്ല. സന്തോഷമോ ഭീതിയോ ഇല്ല. മരണമെന്നത് ഒരു ഷുവർ സംഗതിയാണല്ലോ. മരണം വരുമ്പോൾ വരട്ടെ -സ്വാഗതം."
'വൈക്കം മുഹമ്മദ് ബഷീർ മരിച്ചു', 'എന്റെ ചരമക്കുറിപ്പ്' - ഇത്രമേൽ ജീവിതത്തെ ആഘോഷിച്ചൊരു മനുഷ്യനും വേറെ കാണില്ല!
യാ ഇലാഹി...!,
എടീ, മധുരസുരഭില നിലാവെളിച്ചമേ എന്ന് ബഷീർ വിളിച്ചത് പോലെ!

ശുഭം.

വിനു എൽദോസ്
9497297145

SAMPOORNA PLUS APP TUTORIAL /Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

SAMPOORNA PLUS APP TUTORIAL

ഹാജർനില മുതൽ പ്രോഗ്രസ് റിപ്പോർട്ട് വരെ: പഠനവുമായി ബന്ധപ്പെട്ട ”സമ്പൂർണ പ്ലസ്” മൊബൈൽ ആപ്പ്.



Thursday, June 15, 2023

മലയാള സാഹിത്യ രംഗത്തെ ചില രചനകളുടെ വായനക്കുറിപ്പുകൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വായനവാരത്തിൻ്റെ പശ്ചാത്തലത്തിൽ മലയാള സാഹിത്യ രംഗത്തെ ചില രചനകളുടെ വായനക്കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയാണ് ശ്രീ. സുരേഷ് കാട്ടിലങ്ങാടി.



Tuesday, June 13, 2023

Class5/urdu/Adhyapakakkottam

അധ്യാപകക്കൂട്ടം Class 5,Urdu

Unit 1, پلیں بڑھیں
گھر کے بارے میں جملے

Prepared by :THAJUDDEEN VC 
ELAYAVOOR U P SCHOOL



.

Monday, June 12, 2023

Unit 1 The seed of truth/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 English

Unit 1
The  seed of truth

Questions for comprehension:

A Proclamation


1.What was the king's idea to find his successor?

Ans. The king decided to distribute seeds  to all the children in the country. The child who grows the  best plant would become the prince or the princess.


Seed of Hope:-

1.Who were in the line?

Ans. Anxious parents and children.

2.Why was everyone eager?

Ans. Everyone was eager to get a seed and grow the best plant.

3.Who was Pingala?

Ans. Pingala was a poor farmer's son.

4.Where did Pingala sow his seed?

Ans. He sowed it in a pot in his garden.

5.Did Pingala take care  of his seed?

Ans. Yes, Pingala took great  care of the seed.



The disappointment:-

1.What did Pingala do to sprout his seed?

Ans. He watered and manured it. He changed the soil and transferred it to another pot.

2.Did Pingala's seed sprout?

Ans. No, his seed did not sprout.

3.'Pingala watched them sadly '. To whom did he watch?
Ans. He watched the children who were walking to the palace with their well grown plants.


To the palace:-

1.Did Pingala's father feel sorry for  his son?

Ans. Yes, he felt sorry for Pingala.

2.Who suggested  Pingala to go to the palace  with his empty pot?

Ans. His father.

3.What was in Pingala's hand?

Ans. Empty pot.

4. Did the other children laugh at  Pingala?

Ans. Yes, the other children laughed at him.

 Prepared by:-

Ramesh. P
GUPS Kizhayur.

Billu The Dog (Reading with Google lens) /Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 English

Billu The Dog
(Reading with Google lens)

Prepared by 
Usha Teacher, .
GLPS Kalloorma.


Std5/Urdu/Unit1/Adhyapakakkoottam

അധ്യാപകക്കൂട്ടം Std 5,Urdu
 Unit 1: پلیں بڑھیں
Prepared by :
Abdul Salam,PMSAM AUPS Olamathil




Sunday, June 11, 2023

Unit1/Plaein Badhein/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5,Urdu

Unit 1
 پلیں بڑھیں
میرا گھر

Prepared by:Muhsina C,GHSS Tirurangadi        

ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി നാഷണൽ മ്യൂസിയത്തിലെ പ്രധാന ദൃശ്യങ്ങളിൽ ചിലത്./Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Social Science

സാമൂഹ്യശാസ്ത്രം
 ക്ലാസ് 5
 പാഠം : 1 ചരിത്രത്തിലേക്ക്
 പഠനാശയം : ചരിത്ര മ്യൂസിയങ്ങളുടെ പ്രാധാന്യം.

ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി നാഷണൽ മ്യൂസിയത്തിലെ പ്രധാന ദൃശ്യങ്ങളിൽ ചിലത്.

 തയ്യാറാക്കിയത് : കുമാരി സഫിയ കെ .പി
 യു പി എസ് എ
 ഗവൺമെന്റ് യുപി സ്കൂൾ ചെർപ്പുളശ്ശേരി



ഏഴാം ക്ലാസിലെ മണ്ണിൽ പൊന്നുവിളയിക്കാം എന്ന ഒന്നാമത്തെ പാഠം പഠിപ്പിക്കുന്നതിനു സഹായകമായ എല്ലാ വീഡിയോകളും/Adhyapakakkoottam

അധ്യാപകക്കൂട്ടം class 7 Science

ഏഴാം ക്ലാസിലെ  മണ്ണിൽ പൊന്നുവിളയിക്കാം എന്ന ഒന്നാമത്തെ പാഠം പഠിപ്പിക്കുന്നതിനു സഹായകമായ എല്ലാ വീഡിയോകളും

Layering👇

Grafting👇



Grafting - Same family plants👇


ബഡ്ഡിംഗ്  👇


Hybridization👇



ജൂൺ മാസത്തിലെ ദിനങ്ങൾ/ Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ മാസത്തിലെ ദിനങ്ങൾ

  • ജൂൺ 1 - ലോക ക്ഷീര ദിനം
  • ജൂൺ 1 - ആഗോള രക്ഷാകർതൃ ദിനം
  • ജൂൺ 3 - ലോക സൈക്കിൾ ദിനം
  • ജൂൺ 4 - ആക്രമണങ്ങൾക്കിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം
  • ജൂൺ 5 - ലോക പരിസ്ഥിതി ദിനം
  • ജൂൺ 6 - അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ സ്ഥാപക ദിനം
  • ജൂൺ 7 - ഭക്ഷ്യ സുരക്ഷ ദിനം.
  • ജൂൺ 8 - ലോക സമുദ്ര ദിനം
  • ജൂൺ 12-ലോക ബാലവേല വിരുദ്ധ ദിനം
  • ജൂൺ 14 - ലോക രക്തദാന ദിനം
  • ജൂൺ 15 - മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം
  • ജൂൺ 17 - മരുഭൂമി- മരുവൽക്കരണ പ്രതിരോധ ദിനം
  • ജൂൺ 17 - പിതൃദിനം(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച)
  • ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
  • ജൂൺ 19 - സംസ്ഥാന വായനദിനം
  • ജൂൺ 20 - ലോക അഭയാർത്ഥി ദിനം
  • ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം
  • ജൂൺ 21 - ലോക സംഗീതദിനം 
  • ജൂൺ 23 - യു.എൻ പബ്ലിക് സർവീസ് ദിനം
  • ജൂൺ 23 - ലോക വിധവാ ദിനം
  • ജൂൺ 23 - അന്താരാഷ്ട്ര ഒളിമ്പിക് ദിനം
  • ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
  • ജൂൺ 26 - സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം
  • ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
  • ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
  • ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
  • ജൂൺ 28 - ലോക ദാരിദ്ര്യദിനം

മികച്ച പ്രസംഗത്തിൽ ഒഴിവാക്കേണ്ട 13 തെറ്റുകൾ./Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

മികച്ച പ്രസംഗത്തിൽ ഒഴിവാക്കേണ്ട 13 തെറ്റുകൾ.

തയ്യാറാക്കിയത് :
മജീഷ്യൻ ഷാജു കടയ്ക്കൽ


അക്കാദമിക് മാസ്റ്റർ പ്ലാൻ/Class 4 Unit 1 & 2 (Seed of truth, Paper boat)/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 English

Academic Master Plan : 
Class 4 
Unit 1 & 2
(Seed of truth, Paper boat)

Prepared by 
Sudha teacher,SVMALPS Nambullipura,Mundur




Saturday, June 10, 2023

Unit: 1 Field and Forest (Simple notes) /Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 Evs

Unit: 1
Field and Forest
(Simple notes)

Prepared by :
Ramesh. P
GUPS Kizhayur


പേപ്പർ ഉറുമ്പ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പേപ്പർ ഉറുമ്പ്
പേപ്പർ ഉപയോഗിച്ച് എളുപ്പത്തിൽ ഉറുമ്പിനെ നിർമ്മിക്കാൻ പഠിപ്പിക്കുകയാണ് നീതു ടീച്ചർ (മുളയ്ക്കൽ എൽ.പി.എസ്, തേവലക്കര, കൊല്ലം)


പേപ്പർ പരുന്ത് /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പേപ്പർ പരുന്ത്
പേപ്പർ ഉപയോഗിച്ച് എളുപ്പത്തിൽ പരുന്തിനെ നിർമ്മിക്കാൻ പഠിപ്പിക്കുകയാണ് നീതു ടീച്ചർ (മുളയ്ക്കൽ എൽ.പി.എസ്, തേവലക്കര, കൊല്ലം)


Wednesday, June 7, 2023

Unit 1 The Seed Of Truth../ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 English

Unit 1
The Seed  Of Truth..

THE WORRY

Questions for comprehension:-

1.Who was Vidyadhara?

Ans. Vidyadhara was the king of Gandhara.

2.What kind of a ruler was Vidyadhara?

Ans. He was a just and wise king.

3.What was the king fond of?

Ans. The king was fond of gardening.

4.How did the king spend  most of his time?

Ans. He spent a lot of time tending his garden, planting the finest plants, fruit trees, vegetables and crops.

5.Were his people happy?

Ans. Yes, they were very happy.

6.Did the king have children?

Ans. The king did not have children.

7.As the king grew older, everyone got more and more worried. Why?


Ans. The king did not have children. They  worried who would take over the kingdom after him.


Prepared by:-

Ramesh. P
Gups Kizhayur.

ജൂൺ 8 ലോകസമുദ്രദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ 8
ലോകസമുദ്രദിനം 
ക്വിസ്.
_ ശാസ്ത്രചങ്ങാതി -