🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, August 31, 2020

മാവേലി നാട് വാണീടും കാലം

അധ്യാപകക്കൂട്ടം ദിനാചരണം 

മാവേലി നാട് വാണീടും കാലം (പൂര്‍ണ്ണരൂപം)

അധ്യാപകക്കൂട്ടം ADMINS ഗ്രൂപ്പിലെ മുപ്പതോളം  അംഗങ്ങള്‍ അണിനിരക്കുന്ന ഓണപ്പാട്ട്.

പാടിയത് : ശ്രീജവര്‍മ, വിജയന്‍ ശങ്കരംപാടി  

SOUND MIXING : SANTHOSH NISWARTHA
EDITED BY: GOKUL DAS, RATHEESH SANGAMAM


FOR WATCHING VIDEO...



Sunday, August 30, 2020

ഓണവിരുന്ന് 2020


ഓണപ്പൂവിളി ഉയരുകയായ് .... ഓണനിലാപ്പൂമഴ പെയ്യുകയായി. ഓണവിരുന്ന് 2020 ഇത്തിരി നേരം ഒത്തിരി ഓണ വിശേഷങ്ങളുമായ്  8 അധ്യാപകർ ...   
 _ടൈറ്റിൽ സോംഗ്
രചന: അനുഷ ടി.എസ്
ആലാപനം: ഷീജ ആർ
 ഓണപ്പൂക്കളം
രാജശ്രീ കെ.
ജി.എൽ.പി.എസ്
പൊന്നം വയൽ, കണ്ണൂർ
 ഓണത്തപ്പൻ
അനുഷ ടി.എസ്
ജി.എൽ.പി.എസ് കിഴക്കമ്പലം
കോലഞ്ചേരി, എറണാകുളം
 ഓണം - ഐതിഹ്യം
ശുഹൈബ ടി.
നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ, ഫറൂക്ക്, കോഴിക്കോട്
 ഓണപ്പാട്ട്
ഷീജ ആർ
ഊരാളുങ്കൽ എൽ.പി.എസ്, മടപ്പള്ളി,
കോഴിക്കോട്
 ഓണസദ്യ
ദിൽഷാന ബഷീർ
എ.എം.എൽ.പി.എസ്
നാട്യമംഗലം, പട്ടാമ്പി, പാലക്കാട്
 ഓണക്കളികൾ
ക്രിസ്റ്റീന ജേക്കബ്
സെൻ്റ്.ജോൺസ് എച്ച്.എസ്.കാഞ്ഞിരത്താനം ,കോട്ടയം
 ഓണ സ്മൃതികൾ
ശ്രീലത എം.ആർ.
ഗവ.ഫിഷറീസ് യു.പി.എസ്. ഞാറക്കൽ,വൈപ്പിൻ,
എറണാകുളം
 സ്ക്രിപ്റ്റ്
നസീറ എ.കെ.എസ്
ചേമഞ്ചേരി യു. പി.എസ്
കൊയിലാണ്ടി ,കോഴിക്കോട്


വീഡിയോ കാണാനായി ചിത്രത്തില്‍  CLICK ചെയ്യൂ..

Saturday, August 29, 2020

അധ്യാപകക്കൂട്ടം ദിനാചരണം

VICTERS ചാനലില്‍ ക്ലാസ്സ്‌ എടുത്ത അമ്പത് അധ്യാപകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഓണപ്പാട്ട്.





അധ്യാപകക്കൂട്ടം ദിനാചരണം

Friday, August 28, 2020

അയ്യങ്കാളി ദിനം

അധ്യാപകക്കൂട്ടം ദിനാചരണം

മഹാത്മ അയ്യങ്കാളി


ഇന്ന് ആഗസ്റ്റ് 28 മഹാത്മ അയ്യങ്കാളി  ജൻമദിനം . ഞങ്ങളുടെ കുഞ്ഞുങ്ങളെ സ്കൂളുകളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കും. നൂറ്റാണ്ടുകളായ് വിദ്യാഭ്യാസം നിക്ഷേധിക്കപ്പെട്ട ഒരു സമൂഹത്തിന് വേണ്ടി ഉയർന്ന ശക്തമായ ശബ്ദമായിരുന്നു അത്. വഴി നടക്കാൻ അവകാശമില്ലാതിരുന്ന, മേൽവസ്ത്രം ധരിക്കാൻ അവകാശം ഇല്ലാതിരുന്ന ഒരു ജനതക്ക് വേണ്ടി വെള്ളക്കാളകളെ കെട്ടിയ വില്ലുവണ്ടിയിൽ അരക്കയ്യൻ ബനിയനും മേൽമുണ്ടും ഇട്ട് രാജപാതയിലൂടെ നടത്തിയ യാത്ര കേരള നവോത്ഥാനത്തിലെ ഒരു സുവർണ്ണ ഏടാണ്.

മഹാത്മ അയ്യങ്കാളി - ക്വിസ്

1. അയ്യങ്കാളിയുടെ കുട്ടിക്കാലത്തെ പേരെന്ത്?
കാളി

2. അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത്?
തിരുവനന്തപുരത്തെ വെങ്ങാനൂർ

3. കല്ലുമാല പ്രക്ഷോഭത്തിൻ്റെ നേതാവാര് ?
ശ്രീ അയ്യങ്കാളി

4. അയ്യങ്കാളി സ്ഥാപിച്ച സംഘടന ?
സാധുജന പരിപാലന സംഘം

5. പെരിനാട് ലഹള എന്നറിയപ്പെടുന്ന സമരം?
കല്ലുമാല സമരം

6. വില്ലുവണ്ടി സമരം നടത്തിയതാര്?
ശ്രീ അയ്യങ്കാളി

7. അയ്യങ്കാളി പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തതാര്?
ശ്രീമതി ഇന്ദിരാഗാന്ധി

8. അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്നു വിളിച്ചതാര്?
ശ്രീമതി ഇന്ദിരാഗാന്ധി

9. തിരുവിതാംകൂറിൽ ആദ്യത്തെ കർഷകത്തൊഴിലാളി പണിമുടക്ക് സംഘടിപ്പിച്ചതാര്?
ശ്രീ അയ്യങ്കാളി

10. അയ്യങ്കാളി പിന്നോക്ക ജാതിയിലെ കുട്ടികൾക്കായ് സ്കൂൾ ആരംഭിച്ചതെവിടെ?
വെങ്ങാനൂർ

11. എൻ്റെ സമുദായത്തിൽ നിന്ന് പത്ത് പേരെയെങ്കിലും ബി.എ ക്കാരായി കണ്ടിട്ട് വേണം എനിക്ക് മരിക്കാൻ എന്ന് ഗാന്ധിജിയോട് പറഞ്ഞതാര്?
ശ്രീ അയ്യങ്കാളി

12. അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചതാര്?

ശ്രീമതി ഇന്ദിരാഗാന്ധി

13. കേരള സർക്കാർ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ഏത്?
2010

14. ആളിക്കത്തിയ തീപ്പൊരി എന്ന് അറിയപ്പെടുന്ന നവോത്ഥാന നായകൻ ആര്?
ശ്രീ അയ്യങ്കാളി

15. തിരുവനന്തപുരത്തെ വി.ജെ .ടി ഹാളിൻ്റെ പുതിയ പേരെന്ത്?
അയ്യങ്കാളി ഹാൾ

അധ്യാപകക്കൂട്ടത്തിന് വേണ്ടി
അനീഷ് ബാബു.എം
ഗവ: മോഡൽ എൽ.പി.എസ് കുമ്പനാട്
പത്തനംതിട്ട.

















Thursday, August 27, 2020

ദേ മാവേലിയും കൊറോണയും ബിഗ് സക്രീനിൽ

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ


ദേ മാവേലിയും കൊറോണയും ബിഗ് സ്ക്രനിൽ

എ.യു.പി.എസ് തൊട്ടേക്കാട് 






ഓണക്വിസ്



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഓണത്തോടനുബന്ധിച്ച്
തയ്യാറാക്കിയ ഓണക്വിസ്

പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

തയ്യാറാക്കിയത്:
ജിതിൻ ആർ എസ്






അധ്യാപകക്കൂട്ടം UP MATHS

ആറാം ക്ലാസിലെ കോണുകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നോട്ട്ബുക്കിൽ എന്തെല്ലാം പoന പ്രവർത്തനങ്ങൾ ഉണ്ടായിരിക്കണം, അത് എങ്ങിനെ ചെയ്യാം, എന്നതാണ് വളരെ രസകരമായി പാട്ടിലൂടെയും, കളികളിലൂടെയും അവതരിപ്പിച്ചിരിക്കുന്നത്.
ഈ വീഡിയോ എല്ലാ അധ്യാപകർക്കും , കുട്ടികൾക്കും, രക്ഷിതാക്കൾക്കും,പ്രയോജനപ്രദമാണ്.


                              PART 1



PART 2




PART 3





അധ്യാപകക്കൂട്ടം USS MATHS

USS മൽസര പരീക്ഷക്ക് മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അതിനോടനുബന്ധിച്ച പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചു തയ്യാറാക്കിയ വീഡിയോ ആണ്. ഒരു വൃത്തത്തിൽ നിറം കൊടുത്തിരിക്കുന്നത് വൃത്തത്തിന്റെ എത്ര ഭാഗമാണെന്നും, നിറം കൊടുത്ത ഭാഗം വൃത്തത്തിൽ എത്ര ഡിഗ്രി യാണെന്നും മനസ്സിലാക്കാൻ ഈ വീഡിയോ ഉപയോഗിക്കാം.  എല്ലാ വർഷവും ഇതു പോലുള്ള ചോദ്യം ഉണ്ടാവാറുണ്ട്. ഈ ആശയം മനസ്സിലാക്കാൻ ഈ വീഡിയോ നമുക്ക് ഉപയോഗപ്പെടുത്താം.



അധ്യാപകക്കൂട്ടം USS MATHS

ക്ലോക്കിലെ കോണുകൾ വളരെ ലളിതമായി നമുക്ക് എങ്ങനെ കണ്ടെത്താം. 
USS, PSC തുടങ്ങിയ മൽസര പരീക്ഷകൾക്ക് വരെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ ഭാഗം. അതുപോലെ ആറാം ക്ലാസ്സിലെ കോണുകൾ എന്ന പാഠഭാഗത്തെ ഗണിത ആശയങ്ങൾ മനസ്സിലാക്കാനും ഈ വീഡിയോ നമുക്ക് ഉപയോഗപ്പെടുത്താം.




അധ്യാപകക്കൂട്ടം UP MATHS

അഞ്ചാം ക്ലാസിലെ സംഖ്യാ ലോകം എന്ന പാഠഭാഗത്തിലെ വീഡിയോ  

PART 1


PART 2



PART 3





അധ്യാപകക്കൂട്ടം UP MATHS

ആറാം തരത്തിലെ കോണുകൾ എന്ന അധ്യായത്തിലെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ടീച്ചിങ് എയ്ഡ്സ്കളുടെ ഉപയോഗത്തോടെ തയ്യാറാക്കിയ വീഡിയോയുടെ ഒന്നാം ഭാഗം.


PART 2





PART 3


PART 4





അധ്യാപകക്കൂട്ടം UP MATHS

അഞ്ചാം തരത്തിലെ സംഖ്യാ ലോകം എന്ന അധ്യായത്തിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ടീച്ചിംഗ് എയ്ഡ്‌സുകളുടെ ഉപയോഗത്തോടെ തയ്യാറാക്കിയ വീഡിയോയുടെ PART 1



PART 2


 


PART 3






 



അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

തെങ്ങോല കൊണ്ട് തത്തയെ നിർമ്മിക്കാം

നാലാം ക്ലാസ്സിലെ പഠന പ്രവർത്തനം 

തയ്യാറാക്കിയത്:
Shajal Kakkodi & Farih Zaman











Wednesday, August 26, 2020

ഗ്രാമീണക്കാഴ്ചകൾ

അധ്യാപകക്കൂട്ടം പoനസഹായി

ഗ്രാമക്കാഴ്ചകളും കൃഷികളും പരിചയപ്പെടുത്തുകയാണ് വിജയൻ മാഷ്.



Tuesday, August 25, 2020

LPസംസ്കൃതം ക്ലാസ്സ് 4

അധ്യാപകക്കൂട്ടംLPസംസ്കൃതം

ക്ലാസ്സ്: 4
യൂണിറ്റ് :1
പാർട്: 1


വരകളിലൂടെ ..

ADHYAPAKAKKOOTTAM TALENT LAB ONLINE

                                      DIGITAL DOCCUMENTATION

വരകളിലൂടെ .. 


ക്ലാസ്സ്‌ നയിക്കുന്നത്:
സുജീര്‍ ദത്ത് മാഷ് ബി.ആര്‍.സി ചാത്തന്നൂര്‍,
നീതു പ്രശാന്ത്‌, മുളക്കല്‍ എല്‍.പി.എസ്,തേവലക്കര.


Monday, August 24, 2020

ശ്രീ നാരായണ ഗുരു ജയന്തി

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ശ്രീ നാരായണ ഗുരു ജയന്തി

 ആഗസ്ത് 28 കേരള നവോത്ഥാനത്തിൻ്റെ പിതാവായ ശ്രീനാരായണ  ഗുരു ജയന്തി. ജാതിവിവേചനത്തിനെതിരെയും സമത്വത്തിനു വേണ്ടിയും ഗുരു നടത്തിയ പോരാട്ടത്തിൻ്റെ കൂടി ഫലമായാണ് നാം ഇന്നു കാണുന്ന കേരളം രൂപപ്പെട്ടത്. ശ്രീ നാരായണ ഗുരുവുമായ് ബന്ധപ്പെട്ട കുറച്ചു ചോദ്യങ്ങളും ശ്രീനാരായണ വചനങ്ങളും ഇന്ന് പരിചയപ്പെടാം

ശ്രീ നാരായണ ഗുരു - ക്വിസ്
1. കേരള നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിപ്പെടുന്നതാര്?
ശ്രീനാരായണ ഗുരു
2. ശ്രീ നാരായണ ഗുരു ജനിച്ചതെവിടെ?
ചെമ്പഴന്തി
3. കേരള നവോത്ഥാനത്തിലെ വിപ്ലവകരമായ ഒരു സംഭവമായിരുന്നു അരുവിപ്പുറം ശിവ പ്രതിഷ്ഠ ആരാണ് ഇതിന് നേതൃത്വം നൽകിയത്?
ശ്രീനാരായണ ഗുരു
4 .ശ്രീനാരായാണ ഗുരു രൂപീകരിച്ച സംഘടന ഏത്?
എസ്.എൻ.ഡി.പി
5.എസ്.എൻ.ഡി.പി യുടെ ആദ്യ സെക്രട്ടറി ആര്?
 കുമാരനാശാൻ
6. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യമേത്?
ശ്രീലങ്ക
7. ശ്രീനാരായണ ഗുരുവും ടാഗോറും 1922 നവംബർ 22ന് കണ്ടു മുട്ടിയപ്പോൾ ദ്വിഭാഷിയായ് ഉണ്ടായിരുന്നത് ആര്?
കുമാരനാശാൻ
8. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച സമയത്ത് ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി 
 ആര്?
സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)
9. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിൽ കണ്ടുമുട്ടിയതെന്ന്?
1925 മാർച്ച് 12 (ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം)
10. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി ആര്?
ശ്രീനാരായണ ഗുരു  (1965)
11. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര്?
ജി.ശങ്കരക്കുറുപ്പ്
12. ശ്രീനാരായണ ഗുരുവിനെക്കാൾ ആത്മീയത കൈവന്ന ആരെയും ദർശിക്കാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് അഭിപ്രായപ്പെട്ട താരാണ്?
രവീന്ദ്രനാഥ ടാഗോർ

ശ്രീനാരായണ ഗുരു വചനങ്ങൾ

മതമേതായാലും മനുഷ്യൻ നന്നായാൽ മതി

അവനവനാത്മസുഖത്തിന്നാ ചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്

ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്

മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.

വിദ്യകൊണ്ട് സ്വതന്ത്ര രാവുക

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.

സംഘടിച്ച് ശക്തരാകുകിൻ
വിദ്യകൊണ്
പ്രബുദ്ധരാകുക
തയ്യാറാക്കിയത്:
അനീഷ് ബാബു.എം
ഗവ: മോഡൽ എൽ.പി.എസ് കുമ്പനാട്
പത്തനംതിട്ട.





സംസ്കൃതം ക്ലാസ്സ്: 2 UNIT 1

അധ്യാപകക്കൂട്ടം LP സംസ്കൃതം
ക്ലാസ്സ്: 2
യൂണിറ്റ്: 1
പാർട്: 1


PART 2




ആഗസ്ത് 26 മദർ തെരേസ ജന്മദിനം

അധ്യാപകക്കൂട്ടം ദിനാചരണം

ആഗസ്ത് 26 മദർ തെരേസ ജന്മദിനം
അഗതികളുടെ അമ്മ
 ലോകമെങ്ങും തെരുവിൽ അലഞ്ഞു തിരിയുന്നവർക്കും കുഷ്ടരോഗികൾക്കും അനാഥർക്കുമായ് തൻ്റെ ജീവിതം സമർപ്പിച്ച മദർ തെരേസയുടെ ജൻമദിനമാണ് ഇന്ന് . ജൻമംകൊണ്ട് അൽബേനിയക്കാരിയും  കർമ്മം കൊണ്ട് ഇന്ത്യക്കാരിയുമായിരുന്നു മദർ തെരേസ . 1910 ൽ അൽബേനിയയിലെ (ഇന്നത്തെ മാസിഡോണിയയിലെ )    സ്കോപ് ജേ എന്ന നഗരത്തിലാണ് ആഗ്നസ് ജനിച്ചത്. 8-ാം വയസ്സിൽ അച്ഛനെ നഷ്ടമായ ആഗ്നസ് 12-ാം വയസ്സിലാണ് കന്യാസ്ത്രീ ആകണമെന്ന് സ്വയം തീരുമാനമെടുക്കുന്നത്.18-ാം വയസ്സിൽ ഇന്ത്യയിലെ ( ബംഗാൾ) ലെറേറ്റോ മഠത്തിലേക്ക് അപേക്ഷ ആയക്കുകയും 1929-ൽ ഇന്ത്യയിൽ എത്തുകയും ചെയ്തു. തെരേസ എന്ന നാമം സ്വീകരിച്ച് അധ്യാപന ജോലി ആരംഭിച്ചു എന്നാൽ ചുറ്റുമുള്ള സമൂഹത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും മദറിനെ വല്ലാതെ അസ്വസ്ഥയാക്കി. മദർ ആശ്രമം വിട്ട് കൊൽക്കത്തയിലെ തെരുവുകളിലേക്കിറങ്ങി. 1946 ലെ കലാപം ബംഗാളിനെ കുരുതിക്കളമാക്കിയിരുന്നു. കലാപത്തിൽ പരുക്കു പറ്റിയവർക്കും  അനാഥരായ കുട്ടികൾക്കും വേണ്ടി മദർ തെരേസ അഹോരാത്രം പ്രവർത്തിച്ചു. കന്യാസ്ത്രീ വസ്ത്രം ഉപേക്ഷിച്ച് നീല വരയുള്ള വെള്ള കോട്ടൻസാരി വസ്ത്രമായ് സ്വീകരിച്ചു. 1950ൽ മിഷനറീസ് ഓഫ് ചാരിറ്റി രൂപീകരിച്ചു. 1955 ൽ. അശരണർക്കായ് നിർമ്മല ഹൃദയം എന്ന ആശ്രമം സ്ഥാപിച്ചു. കുഷ്ഠരോഗികളെ സമൂഹത്തിൽ നിന്ന് ആട്ടിയോടിച്ചിരുന്ന സമയമായിരുന്നു അത് കുഷ്ഠരോഗികളെ പരിചരിക്കുന്നതിനായ് മദർ ശാന്തിനഗർ എന്ന സത്രം കൂടി നിർമ്മിച്ചു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കായ് 1955 ൽ നിർമ്മല ശിശുഭവനും സ്ഥാപിച്ചു.പുരുഷൻമാർക്കായ് ബ്രദേഴ്സ് ഓഫ് ചാരിറ്റി എന്ന സംഘടനയും രൂപീകരിക്കപ്പെട്ടു. മിഷനറീന്ന് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ പതിയെ ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന പന്ത്രണ്ട് പേരിൽ നിന്ന് ഇന്ന് 140 ഓളം വിദേശ രാജ്യങ്ങളിൽ പടർന്നു  പന്തലിച്ചു കിടക്കുന്ന ഒരു മഹാ പ്രസ്ഥാനമായ് ഇന്ന് മിഷനറീസ് ഓഫ് ചാരിറ്റി മാറി.1979 ൽ മദർ തെരേസയെ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി ലോകം ആദരിച്ചു. സമ്മാനത്തുക മുഴുവൻ (ഏതാണ് 88 ലക്ഷം രൂപ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് ചെലവഴിച്ചു. 1962-ൽ ഇന്ത്യ മദർ തെരേസയെ പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു. ഇന്ത്യക്ക് പുറത്ത് ജനിച്ച ഒരാൾക്ക് ആദ്യമായാണ് ഈ പുരസ്ക്കാരം നൽകിയത്.1980-ൽ  ഭാരതത്തിലെ ഏറ്റവും ഉന്നതമായ പുരസ്ക്കാരമായ ഭാരതരത്നം നൽകി രാജ്യം അവരെ ആദരിച്ചു.1997 സെപ്റ്റംബർ 5ന് മദർ തെരേസ ഈ ലോകത്തിനോട് വിട പറഞ്ഞു.  2003 ൽ കത്തോലിക്കാ സഭ മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായ പ്രഖ്യാപിച്ചു.

മദർ തെരേസ ക്വിസ്

1.മദർ തെരേസയുടെ യഥാർത്ഥ പേരെന്ത്?
അന്യേസ (ആഗ്നസ് ) ഗോർജെ സോയാ ജ്യൂ
2.മദർ തെരേസ ജനിച്ചത് ഏത് രാജ്യത്താണ്?
അൽബേനിയ ( മാസിഡോണിയ)
3.മദർ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹത്തിൻ്റെ പേരെന്ത്?
മിഷനറീസ് ഓഫ് ചാരിറ്റി
4.ഇന്ത്യക്ക് പുറത്ത് ജനിച്ച് ഭാരതരത്ന പുരസ്ക്കാരത്തിന് അർഹയായ ആദ്യ വ്യക്തി ആര്?
മദർ തെരേസ
5. മാഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?
മദർ തെരേസ
6. മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?
1979
7. മിഷനറീസ് ഓഫ് ചാരിറ്റിയിൽ മദർ തെരേസ യോടൊപ്പം വന്നു ചേർന്ന ആദ്യ  ശിഷ്യ ആര്?
സുഭാഷിണി ദാസ് (സിസ്റ്റർ ആഗ്നസ് )
8.  മദർ തെരേസയുടെ പേരിലുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യമേത്?
അൽബേനിയ

അധ്യാപകക്കൂട്ടത്തിന് വേണ്ടി                                 


അനീഷ് ബാബു.എം                                  
ഗവ: മോഡൽ എൽ.പി.എസ് കുമ്പനാട്
പത്തനംതിട്ട.





Sunday, August 23, 2020

അധ്യാപകക്കൂട്ടം ENGLISH GRAMMAR

EASY ENGLISH LEARNING
(ENGLE MINGLE)

PART : 2

INTERESTING TIP &
SIMPLE GRAMMAR
EXPLANATION IN MALAYALAM & ENGLISH 
BY SUNI TEACHER & SREYA.



അധ്യാപകക്കൂട്ടം ദിനാചരണം

പ്രൊഫ.എസ് ഗുപ്തൻ നായര്‍
        1919 ആഗസ്റ്റ് 22 ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് ശ്രീ. ഗുപ്തൻ നായർ ജനിച്ചത്. 1941ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും BA ഓണേഴ്സ് രണ്ടാം റാങ്കോടെ പാസ്സായ അദ്ദേഹം 1945ൽ അതേ കലാലയത്തിൽ അധ്യാപകനായ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1978ൽ കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം തലവനായ് വിരമിച്ചു. 1951 ൽ പ്രിസിദ്ധീകരിച്ച 'ആധുനിക സാഹിത്യ ' മാണ് ആദ്യ കൃതി. തുടർന്നങ്ങോട്ട് 35 ഓളം കൃതികൾ അദ്ദേഹം എഴുതി. സാഹിത്യ വിദ്യാർത്ഥികൾക്ക്  പാഠപുസ്തകമായ് ഉപയോഗിക്കാൻ സാധിക്കും വിധം ലളിതമായിരുന്നു അദ്ദേഹത്തിൻ്റെ കൃതികൾ. 'മനസാ സ്മരാമി' ആത്മകഥയാണ്. പ്രധാന കൃതികൾ



ആഗസ്ത് 22 പ്രൊഫ.എസ് ഗുപ്തൻ നായരുടെ ജൻമദിനം ആയിരുന്നു.  അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം
   ഒരച്ചിൽ ഒതുക്കാൽ കഴിയുന്ന വ്യക്തി ആയിരുന്നില്ല പ്രൊ. എസ് ഗുപ്തൻ നായർ . കേരളത്തിൻ്റെ സാഹിത്യ, സാംസ്ക്കാരിക ,വിദ്യാഭ്യാസ മണ്ഡലങ്ങളിലെ നിറസാനിധ്യമായിരുന്നു പ്രൊഫ. ഗുപ്തൻ നായർ . വിദ്യാഭ്യാസ ചിന്തകൻ, അധ്യാപകൻ, വിമർശകൻ, ബഹുഭാഷാ പണ്ഡിതൻ ,വിവർത്തകൻ, പത്രാധിപൻ, നടൻ, നാടകകൃത്ത് എന്നു തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ കൈയ്യൊപ്പ് ചാർത്താൽ അദ്ദേഹത്തിന് കഴിഞ്ഞു. ദീർഘകാലം കലാശാല അധ്യാപകനായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു വാഗ്മിയും ആയിരുന്നു. സ്ഥിരം 'ജുബ്ബാ മുണ്ടു 'കാരനായിരുന്ന അദ്ദേഹം കോളേജ് അങ്കണത്തിലെ ടെന്നീസ് കോർട്ടിൽ മണിക്കൂറുകൾ ഊർജസ്വലനായ് കളിച്ചിരുന്നതിനെപ്പറ്റി അദ്ദേഹത്തിൻ്റെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും വിസ്മയത്തോടെ പറഞ്ഞിട്ടുണ്ട്.
ആധുനിക സാഹിത്യം, ക്രാന്തദർശകൻ, ഇസങ്ങൾക്കപ്പുറം, കാവ്യ സ്വരൂപം, തിരയും ചുഴിയും, അസ്ഥിയുടെ പൂക്കൾ, ചങ്ങമ്പുഴ - കവിയും മനുഷ്യനും, കേരളവും സംഗീതവും








പുരസ്ക്കാരങ്ങൾ

എഴുത്തച്ചൻ പുരസ്ക്കാരം
വള്ളത്തോൾ പുരസ്ക്കാരം
വയലാർ അവാർഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
    കേരള സാഹിത്യ അക്കാദമി അവാർഡ് 
    ലളിതാംബിക അന്തർജനം അവാർഡ്
   പി.എൻ പണിക്കർ അവാർഡ്.




അധ്യാപകക്കൂട്ടത്തിന് വേണ്ടി,                                                           
അനീഷ് ബാബു.എം
ഗവ: മോഡൽ എൽ.പി.എസ് കുമ്പനാട്
പത്തനംതിട്ട.










Saturday, August 22, 2020

അധ്യാപകക്കൂട്ടം ദിനാചരണം

കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സഹോദരൻ അയ്യപ്പൻ്റെ ജൻമദിനമാണ് ആഗസ്ത് 21 അദ്ദേഹത്തിൻ്റെ പേര് ഉത്തരമായ് വരുന്ന കുറച്ചു ചോദ്യങ്ങൾ പരിചയപ്പെടാം
1. മിശ്രഭോജനത്തിലൂടെ പ്രശസ്തനായ നവോത്ഥാന നായകൻ ആര്?
2. കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
3. മാവേലി നാടുവാണീടും കാലം എന്ന കവിത രചിച്ചതാര്?
4. കേരളത്തിലെ ആദ്യ നിരീശ്വരവാദി മാസികയായ യുക്തിവാദി ആരംഭിച്ചതാര്?
5. സഹോദര സംഘം എന്ന സംഘടന സ്ഥാപിച്ചതാര്?
6. കൊച്ചി മന്ത്രിസഭയിലും തിരുക്കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന നവോത്ഥാന നായകൻ ആര്?

8. 1933ൽ തൊഴിലാളികൾക്കായ് വേലക്കാരൻ എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകൻ ആര്? 7. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് വേണം ധർമ്മം എന്ന് പറഞ്ഞതാര്?

ഉത്തരം - ശ്രീ.സഹോദരൻ അയ്യപ്പൻ


                      
    
അധ്യാപകക്കൂട്ടത്തിന് വേണ്ടി, 
                             അനീഷ് ബാബു.എം
                             ഗവ: മോഡൽ എൽ.പി .എസ് കുമ്പനാട്
                              പത്തനംതിട്ട.

ചിങ്ങമാസക്കാഴ്ച്ചകൾ..(കവിത)

അധ്യാപകക്കൂട്ടം ദിനാചരണം

ചിങ്ങമാസക്കാഴ്ച്ചകൾ..(കവിത)

 രചന: നസീമ വി.പി 

ജി.എൽ.പി.എസ്. കിഴക്കമ്പലം 

ആലാപനം: അനു,എ.ജെ.ബി.എസ്



Friday, August 21, 2020

അധ്യാപകക്കൂട്ടം ONLINE TALENT LAB DIGITAL DOCUMENTATION

കുട്ടികളുടെ ക്രിയാത്മക ബുദ്ധി വികാസത്തിന് ചെയ്യാവുന്ന BRAIN EXCERSISE കളെ പ്പറ്റിയുള്ള ക്ലാസ്സിന്‍റെ കുട്ടികളുടെ പ്രതികരണങ്ങള്‍..  


ഹരിനന്ദ് എം.എസ്സ്







ഋതു വർണ്ണിക


ദേവി കൃഷ്ണ


ദേവി കൃഷ്ണ(2)








നിരഞ്ജന




അധ്യാപകക്കൂട്ടം ദിനാചരണം

കൊതുകുകൾക്കായ്  ഒരു ദിനം.

ലോക ചരിത്രത്തിൽ ഏറ്റവും അധികം മനുഷ്യരെ കൊന്ന ജീവി ഏതാണെന്ന് പറയാമോ? 

ആന, സിംഹം, പുലി, കടുവ, സ്രാവ് എന്നിങ്ങനെ ആയിരിക്കും ചിലപ്പോൾ നിങ്ങളുടെ ഉത്തരം എന്നാൽ നാം എന്നും കാണുന്ന ഒരു ഇത്തിരിക്കുഞ്ഞനാണ് ഈ കൊലയാളി അതെ കൊതുകുതന്നെ ആ വില്ലൻ.   ചെറിയ പ്രാണി എന്നർഥം വരുന്ന മൊസ്ക എന്ന സ്പാനിഷ് പദത്തിൽ നിന്നാണ് മൊസ് ക്വിറ്റോ എന്ന പദം ഉണ്ടായത്. കൊതുക് ഒരു  ഷഡ്പദമാണ് ആറു കാലുകളുള്ള ജീവികളാണ് ഷഡ്പദങ്ങൾ എന്ന് കൂട്ടുകാർക്ക് അറിയാമല്ലോ? 
ജീവിതചക്രം കരയിലും വെള്ളത്തിലുമായ് പൂർത്തിയാക്കുന്ന കൊതുകിനെ പക്ഷെ ഉഭയജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കൊതുകിന് നട്ടെല്ലില്ല എന്നതാണ് ഇതിന് കാരണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 
സർ റൊണാൾഡ് റോസ്പെൺകൊതുകുകളാണ് മറ്റ് ജീവികളുടെ രക്തം കുടിക്കുന്നത്. പാവം ആൺ കൊതുകുകൾ ചെടിയുടെ ചാറും തേനുമൊക്കെ കുടിച്ചാണ് ജീവിക്കുന്നത്. കൊതുകിൻ്റെ ജീവിതചക്രത്തെപ്പറ്റി കൂട്ടുകാർ പഠിച്ചിട്ടുണ്ടല്ലോ അല്ലേ?

മുട്ട - ലാവ - പ്യൂപ്പ - കൊതുക് എന്നിവയാണ് അവ.
സാധാരണയായ് 2 ആഴ്ച്ചയാണ് ആൺ കൊതുകിൻ്റെ ആയുസ്സ് എന്നാൽ പെൺകൊതുക് 3 മാസം വരെ ജീവിച്ചിരിക്കും. സാധാരണ രീതിയിൽ പെൺകൊതുക് 250 മുതൽ 300 മുട്ടകൾ വരെ ഇടാറുണ്ട്. മഞ്ഞുമൂടിയ അൻ്റാർട്ടിക്ക, ഐസ് ലൻഡ് എന്നിവിടെ ഒഴികെ ലോകത്ത് എല്ലായിടത്തും കൊതുകുകളുണ്ട്.
   ഇനി ഇന്നത്തെ വിശേഷം പറഞ്ഞില്ലല്ലോ. ആഗസ്റ്റ് 20 അന്താരാഷ്ട്ര 
കൊതുകു ദിനമായ് ആണ് ആചരിക്കുന്നത്.1897- ആഗസ്റ്റ് 20ന്  ഇന്ത്യയിലെ  സെക്കന്തരാബാദിലെതൻ്റെ പരീക്ഷണശാലയിലാണ് സർ റൊണാൾഡ് റോസ് എന്ന ബ്രിട്ടീഷ് ഡോക്ടർ മലമ്പനി പരത്തുന്നത് അനോ ഫിലിസ് കൊതുകാണെന്ന് കണ്ടെത്തിയത്. റോമാ സാമ്രാജ്യത്തിൻ്റെ പതനത്തിന് വരെ കാരണമായ ലക്ഷക്കണക്കിന് മനുഷ്യ ജീവൻ കവർന്ന ഒരു മഹാ രോഗം അതോടെ മനുഷ്യന് നിയന്ത്രിക്കാനായി. ദുർഗന്ധവായു ശ്വസിക്കുന്നതിനാലാണ് മലേറിയ വരുന്നതെന്നായിരുന്നു അതുവരെ നമ്മൾ വിശ്വസിച്ചിരുന്നത്.ഈ കണ്ടുപിടുത്തത്തിന് 1902 ൽ  സർ റൊണാൾഡ് റോസിന്  നോബൽ സമ്മാനം ലഭിച്ചു. 


കൊതുക് പരത്തുന്ന രോഗങ്ങൾ

ക്യുലക്സ് _ ജപ്പാൻ ജ്വരം, വൈറൽ വാതപ്പനി


ഈഡിസ് കൊതുക് - ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, സിക

അനോഫി ലിസ് കൊതുക് - മലമ്പനി, മന്ത്, മലേറിയ

അധ്യാപകക്കൂട്ടത്തിന് വേണ്ടി,
      അനീഷ്ബാബു എം
      ഗവ: മോഡൽ എൽ. പി .എസ് കുമ്പനാട്
      പത്തനംതിട്ട.

കൊച്ചനുജൻ - ദൃശ്യാവിഷ്കാരo.

അധ്യാപകക്കൂട്ടം UP മലയാളം

ഏഴാം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയിലെ കൊച്ചനുജൻ എന്ന കവിതയുടെ ദൃശ്യാവിഷ്കാരo.
കവിതാലാപനം : അധ്യാപിക മേരി ജയ ജോർജ്ജ്. 
അഭിനേതാക്കൾ : നൂറ ഫാത്തിമ, മുഹമ്മദ് ഫായിസ്
എഡിറ്റിഗ് : റിസ്വാൻ
ക്യാമറ : മുംതാസ്

Holy ghost high school
Thottakatukara
Aluva 




Thursday, August 20, 2020

കൊതുകമ്മേ കൊതുകമ്മേ കടിച്ച് കൊല്ല്..

അധ്യാപകക്കൂട്ടം ദിനാചരണം

കൊതുക് ദിനം: ആഗ:20

പ്രശസ്ത കവി അയ്യപ്പപ്പണിക്കരുടെ "കൊതുകമ്മേ കൊതുകമ്മേ കടിച്ച് കൊല്ല് "
എന്ന കവിത.
ആലാപനം: എ.പി.അഷ്ടമൂർത്തി
എ.എൽ.പി.സ്ക്കൂൾ. കൊഴിക്കോട്ടിരി