🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label വീഡിയോ പാഠങ്ങള്‍. Show all posts
Showing posts with label വീഡിയോ പാഠങ്ങള്‍. Show all posts

Tuesday, June 9, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം 


ഡിജിറ്റല്‍ ക്ലാസ്സിലെ ജീവ ശാസ്ത്രം
വീഡിയോ പാഠങ്ങള്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കുള്ള ആശങ്കകളോടുള്ള പ്രതികരണം. 

ടി.വി.വിനീഷ് (SCERT RESEARCH OFFICER)


Saturday, June 6, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം 


ഓണ്‍ലൈന്‍ പഠനത്തില്‍ രക്ഷിതാക്കളുടെ പങ്ക്.

കുട്ടിയുടെ പഠനത്തിലെ സജീവ പങ്കാളിയാണ് രക്ഷിതാവ്. ഓരോ പഠന സന്ദർഭങ്ങളെയും എങ്ങനെ വിവിധ വിഷയങ്ങളുമായിബന്ധിപ്പിക്കാം. ഉദാഹരണ സഹിതമുള്ള ചർച്ചയാണ്.
ടി.വി/മൊബൈൽ/ ചിത്രം എന്നിവ മാത്രം കണ്ടാൽ പോര.നേരനുഭവം ഒരുക്കാനും ശ്രദ്ധിക്കണം. (വിവിധ തരം കൂട് നിരീക്ഷണം, വലുതും ചെറുതും)
ഓൺലൈൻ പഠനകാലത്തെ തുടർ പ്രവർത്തനങ്ങളും കുട്ടിക്ക് 
താൽപര്യമുളവാകും വിധം ആയിരിക്കണം.

Thursday, June 4, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠങ്ങള്‍

ഓണ്‍ ലൈന്‍ ക്ലാസ്സ്‌ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 10 കാര്യങ്ങള്‍.


ഓണ്‍ലൈന്‍ പഠനത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ് ക്യാമറ പൊസിഷന്‍, സൗണ്ട് തുടങ്ങിയവ.ഒരു ഓണ്‍ലൈന്‍ ക്ലാസ്സ്‌ വിജയിക്കുന്നതിന് വേണ്ട 10 ടിപ്പ്സ് ആണ് ഇവിടെ പങ്ക് വെക്കുന്നത്.


തയ്യാറാക്കിയത്

അഖിലേഷ് താമരശ്ശേരി 
MOB NO. 7034400113


വീഡിയോ കാണാനായി 

  

Sunday, May 24, 2020

വീഡിയോ എടുക്കുമ്പോള്‍ ഇത് കൂടി ശ്രദ്ധിക്കൂ



അധ്യാപകക്കൂട്ടം വീഡിയോ പാഠം 

കാവ്യപാഠം- ഡോ.ടി.പി.കലാധരന്‍ മാഷ്.


കുട്ടികളുടെ സർഗാത്മക ചൈതന്യത്തെ ഉണർത്താത്ത ഭാഷാ ക്ലാസുകൾക്ക് വിട പറയാം.
നമ്മളുടെ പാട്ട്.
പങ്കാളിത്ത കാവ്യരചനയുടെ അനുഭവമാതൃക.
വിവിധ ജില്ലകളിലെ അധ്യാപകർ പങ്കെടുക്കുന്നു. 
വിസ്മയത്തോടെയാണ് അവർ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞത്.
കാവ്യഭംഗിയുള്ള വരികൾ.
പ്രാദേശിക കാവ്യപാഠങ്ങൾ ഇങ്ങനെയും രൂപപ്പെടുത്താം.
അധ്യാപക ശാക്തീകരണത്തിൻ്റെ വേറിട്ട മാതൃക.
കാവ്യാസ്വാദന ചർച്ചയിലേക്ക് നാമ്പുനീട്ടുന്ന പ0ന തന്ത്രം.
നിങ്ങൾക്കും പങ്കെടുക്കാം..
നാടിൻ്റെ പാട്ടുണ്ടാക്കാം...
നമ്മളുടെ പാട്ട്..

ഒന്നാം ക്ലാസുകാരൻ ആദർശ് റാമും പങ്കാളിയായ കാവ്യപാഠം.




Saturday, May 23, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം

കാവ്യ ചര്‍ച്ച : ഡോ.ടി.പി.കലാധരന്‍ മാഷ് 

വിവിധ ജില്ലകളിലെ അധ്യാപകര്‍ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തന സാധ്യത പരിശോധിക്കുന്നു. ക്ലാസ്സ്‌ മുറിക്കുള്ളിലും പ്രയോഗികമാക്കാവുന്ന രീതി. കാവ്യാസ്വാദനത്തിന്‍റെ  വഴി നടത്തം. കണ്ടെത്തല്‍ പഠനത്തിന്‍റെ വെളിച്ചം.എന്‍റെ ആസ്വാദന പുസ്തകവും എന്ന ആശയവും അവതരിപ്പിക്കുന്നു. ആസ്വാദനക്കുറിപ്പിനു പ്രത്യേക ഘടന ആവശ്യമുണ്ടോ എന്ന ചോദ്യവും ഈ പ്രവര്‍ത്തനം ഉന്നയിക്കുന്നു. ലളിതമായ കവിതകളിലൂടെ കാവ്യ വിശകലന ചിന്താരീതി കുട്ടികളില്‍ വികസിപ്പിക്കണം. തുടര്‍ന്ന് പല മാനങ്ങളുള്ള കവിതകള്‍. 
കാവ്യാനുഭൂതിക്കാവണം ഊന്നല്‍.
  വരണ്ട അഭ്യാസങ്ങല്‍ക്കവരുതെന്ന് ഈ പ്രവര്‍ത്തനം ഓര്‍മിപ്പിക്കുന്നു.

അധ്യാപകക്കൂട്ടം വീഡിയോ പാഠം

ഡോ.ടി.പി. കലാധരൻ മാഷ്. 

1.ഓൺലൈൻ പഠന രീതിയുടെ ഒരു പ്രായോഗികമാതൃക ഉദാഹരണസഹിതം       വ്യക്തമാക്കുകയാണ്.

2. കുട്ടി, രക്ഷിതാവ്, അധ്യാപകർ എന്നിവരുടെ റോളുകളും സൂചിപ്പിക്കുന്നുണ്ട്.

3. ചെറിയ ക്ലാസുകളിലെ വായന, ലേഖനം, ആശയ പ്രകാശനം ,ഭാവന എന്നിവയും  

 ചർച്ച ചെയ്യുന്നു ഈ വീഡിയോ പാഠം.

4. ഇതിന് അധ്യാപക ശാക്തീകരണ ദൗത്യമാണുള്ളത്.

5. രക്ഷിതാക്കൾക്കും പ്രയോജനപ്പെടും.

6. നിർവഹണ സംവിധാനങ്ങൾക്കും പരിഗണിക്കാം.

(കുഞ്ഞുമലയാളത്തിന്‍റെ ഒരു ഓണ്‍ലൈന്‍ പഠന സാധ്യത പങ്ക് വെക്കുന്നു.)


Friday, May 22, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം.

അംശബന്ധവുമായ് ബന്ധപ്പെട്ട് ഹീര ടീച്ചർ തയ്യാറാക്കിയ ഒരു വീഡിയോ പാഠം.

(Heera.C.H, NAUPS Naminda Kozhikode)


കുട്ടികളില്‍ ട്രൈ ഔട്ട്‌ നടത്തി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?

പ്രക്രിയാധിഷ്ടിത ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നേരിടുന്ന വെല്ലുവിളികള്‍,പരിഹാരം എന്നിവ അറിയിക്കണേ...

വീഡിയോ കാണാന്‍


Friday, May 15, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം 

സവിശേഷമായ ഒരു വീഡിയോ പാഠമാണിത്.
ലളിതമായ രീതിയിൽ കഥാപാത്രത്തെ തത്സമയം സൃഷ്ടിച്ച് ആഖ്യാനം അവതരിപ്പിക്കുന്ന രീതി. ഇംഗ്ലീഷിൽ സംഭാഷണ രചനാ സന്ദർഭം സ്വാഭാവികമായി സൃഷ്ടിക്കുകയാണ് അയ്യപ്പൻകാവ് മുബാറക് എൽപി സ്കൂളിലെ അമ്പിളി ടീച്ചർ.

വീഡിയോ കാണാനായി


ചോദ്യക്കുട്ടികളുടെ ക്ലാസ്സ് മുറികൾ - ഡോ. ടി.പി. കലാധരൻ മാഷ്

പ്രിയപ്പെട്ട അധ്യാപകരെ


  • നമ്മുടെ ക്ലാസ് മുറികളിൽ കുട്ടികളുടെ ചോദ്യങ്ങൾ വിലമതിക്കപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടോ?


  • മികച്ച ചോദ്യങ്ങൾ ഉന്നയിക്കാൻ എല്ലാകുട്ടികൾക്കും അവസരം ഉണ്ടോ?

കേരളീയവും അന്തർദേശീയവുമായ രണ്ടു കെയ്സുകൾ അവതരിപ്പിച്ചു കൊണ്ട്
വിദ്യാർഥികളെ അന്വേഷകരാക്കി മാറ്റുന്ന പ്രക്രിയയിൽ അവരുടെ ചോദ്യങ്ങൾക്കുള്ള പ്രാധാന്യം അവതരിപ്പിക്കുകയാണ്

ഇതു കാണുന്ന നിങ്ങൾ സ്വന്തം ക്ലാസിൽ ഈ ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുമോ?

എന്താണ് അതിനായി നിങ്ങൾ സ്വീകരിക്കുന്ന തന്ത്രം? ഒന്നാം യൂണിറ്റിനെ ആസ്പദമാക്കി ചിന്തിച്ചാലോ?

നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്കിട്ടാൽ അത് ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.

ഈ വീഡിയോ പ്രസക്തമാണെന്ന് തോന്നുന്നുവെങ്കിൽ സഹപ്രവർത്തകർക്ക് പങ്കിടാം

എസ് ആർ ജി യിൽ ചർച്ചയും ചെയ്യാം






Thursday, May 14, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം



വയനാട്ടിലെ ശ്രുതി ടീച്ചറുടെ വീഡിയോ പാഠം ആധികാരിക പഠനത്തിന് (authentic learning) ഉദാഹരണമാണ്.

സജീവമായ ഒരു സാമൂഹിക സന്ദർഭത്തിൽ കുട്ടികളുടെ പ്രതികരണം ക്ഷണിക്കുകയാണ് ടീച്ചർ.

കൊവിഡ് കാലത്ത് ചെയ്യാവുന്ന ഏറ്റവും മികച്ച പ്രവർത്തനങ്ങളിലൊന്ന്.
കുട്ടികൾ അവരുടെ പ്രതികരണക്കുറിപ്പുകൾ യഥാർഥത്തിൽ എത്തേണ്ടവരിൽ തന്നെ എത്തിക്കാനാണ് ടീച്ചർ പറയുന്നത്.

കുട്ടികൾ അവർക്കു വഴങ്ങുന്ന രീതിയിൽ തെറ്റില്ലാത്ത ഭാഷയിൽ ഹൃദയം തൊട്ടെഴുതട്ടെ.

പേരും സ്കൂളും ക്ലാസും ചേർക്കാൻ മറക്കരുത്.

മറ്റാരും എഴുതാനിടയില്ലാത്ത രീതിയും ആശയങ്ങളും ഉൾക്കൊള്ളിക്കാൻ ശ്രമിക്കണേ.

ചിത്രങ്ങൾ അനുകരണങ്ങളാകാതിരിക്കാനും കരുതൽ വേണം.

കുട്ടികളുടെ തെരഞ്ഞെടുത്ത രചനകൾ അധ്യാപക കൂട്ടത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

വീഡിയോ കാണാനായി
CLICK HERE

അധ്യാപകക്കൂട്ടം വീഡിയോ പാഠം


ഗണിതത്തിൽ അളക്കൽ പോലെ തന്നെ പ്രാധാന്യം ഉണ്ട് ഊഹത്തിന്.

UP ഗണിതവുമായ് ബന്ധപ്പെട്ട ഹീര ടീച്ചറുടെ രണ്ടാമത് വീഡിയോ കാണാം.


CLICK HERE


ദശാംശ സംഖ്യകളുമായ് ഖന്ധപ്പെട്ട് കളിക്കാവുന്ന ഒരു Game കൂടി ഹീര ടീച്ചർ പരിചയപ്പെടുത്തുന്നു.


CLICK HERE

അധ്യാപകക്കൂട്ടം വീഡിയോ പാഠം


ശുചിത്വ ശീലങ്ങളുമായ് ബന്ധപ്പെട്ട ഒരു വീഡിയോ പാഠവുമായാണ് ഇത്തവണ വിദ്യ ടീച്ചർ വരുന്നത്.

സ്വാഭാവിക ഒഴുക്കോടെ കുട്ടികളെ പിടിച്ചിരുത്തുന്ന ശൈലിയിൽ കഥ പറഞ്ഞ് ഫലിപ്പിക്കാനുള്ള ടീച്ചറുടെ കഴിവ് ഇവിടെയും ടീച്ചർ പ്രയോജനപ്പെടുത്തിയിരിക്കുന്നു.

വീഡിയോ കാണാനായി


CLICK HERE


Tuesday, May 12, 2020

അധ്യാപകക്കൂട്ടം-വീഡിയോ പാഠം



G.L.P.S Kallurma, Nannammukku സ്കൂളിലെ ഉഷ ടീച്ചർ ചെയ്ത ഇംഗ്ലീഷുമായ് ബന്ധപ്പെട്ട രണ്ട് വീഡിയോ പാഠങ്ങളാണ് പങ്ക് വെക്കുന്നത്.

അധ്യാപകക്കൂട്ടം വഴി പങ്കിടുന്ന വീഡിയോ പാഠങ്ങൾ ട്രൈ ഔട്ട് നടത്തി അഭിപ്രായങ്ങൾ അറിയിക്കണേ...
Video 1



Video 2

അധ്യാപകക്കൂട്ടം വീഡിയോ പാഠം


യൂ.പി. ഗണിത വീഡിയോ പാഠങ്ങളുടെ അവതരണവും അവയുടെ ട്രൈ ഔട്ടിൽ കുട്ടികളുടെ പ്രതികരണവും അയച്ച് തന്നത് ഹീര ടീച്ചറാണ്. (NAUPS, Nanminda, Kozhikkod)

കോണുകൾ പഠിപ്പിക്കുന്നതിനുള്ള രണ്ട് ദിവസത്തെ പ്രവർത്തനങ്ങളാണ് ടീച്ചർ പരിചയപ്പെടുത്തുന്നത്.

ഒരു പനോപകരണ നിർമ്മാണവും, അതിൻ്റെ പ്രയോഗവും ഒന്നാം ദിവസം നടക്കുന്നു.

രണ്ടാം ദിവസം കോണുകൾ തിരിച്ചറിയാനുള്ള ഒരു Game ആണ് അവതരിപ്പിക്കുന്നത്.

ഇതിൽ ഒന്നാം ദിന പ്രവർത്തനങ്ങൾ ചെയ്ത കുട്ടികളുടെ ഉല്പന്നങ്ങളും പ്രതികരണവും ടീച്ചർ അയച്ച് തന്നു.

യു.പി. ഗണിതത്തിൽ വീഡിയോ പാഠങ്ങൾ എങ്ങനെ അവതരിപ്പിക്കും എന്നതിൻ്റെ ഉത്തരത്തിലേക്കൊരു ചൂണ്ട് പലകയായ് ഇതിനെ കാണാം.

............................................

ഹീര ടീച്ചറുടെ വീഡിയോ പാoങ്ങൾ കാണാൻ 

............................................

കുട്ടികളുടെ പ്രതികരണങ്ങൾ

............................................


Monday, May 11, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം


Conversation writing മായ് ബന്ധപ്പെട്ട ഒരു വീഡിയോ പാഠം അവതരിപ്പിക്കയാണ് പാലക്കാട് ജില്ലയിലെ SVMALPS, Nambullipura സ്കൂളിലെ  സുധ ടീച്ചർ.



അധ്യാപകക്കൂട്ടം വീഡിയോ പാഠം


ഓൺലൈൻ പഠനത്തിൽ വീഡിയോ പാഠങ്ങളുടെ സാധ്യത എത്രമാത്രം എന്ന് തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് അധ്യാപകക്കൂട്ടം വീഡിയോ പാഠ ചലഞ്ച്  മുന്നോട്ട് വെച്ചത്.

ദിനംപ്രതി ലഭിക്കുന്ന പ്രതികരണങ്ങൾ ആശാവഹവുമാണ്.

ഇന്ന് പ്രസിദ്ധീകരിക്കുന്നത് വിദ്യ ടീച്ചറുടെ വീഡിയോ പാഠമാണ്.


"വിദ്യ ടീച്ചർ എങ്ങനെയാണ് കുട്ടികളുടെ മനസ് കഥയിൽ ലയിപ്പിക്കേണ്ട രീതിയിൽ കഥ പറയുക എന്നതിന് സ്വയം സാക്ഷ്യമാവുകയാണ്.
വളരെ സ്വഭാവികതയോടെ പ്രവർത്തനങ്ങൾ കണ്ണി ചേർത്ത് അവതരിപ്പിച്ചിട്ടുമുണ്ട്."

-ഡോ.ടി.പി.കലാധരൻ


കഥയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താതെ തുടർ പ്രവർത്തനങ്ങൾ നൽകുന്നതിനും ടീച്ചർ ശ്രമിച്ചു.

........................................................................................

KLSUPS പെരുവനം, ചേർപ്പ്, തൃശൂർ സ്കൂളിലെ വിദ്യ ടീച്ചറുടെ വീഡിയോ പാഠം.


........................................................................................

 കുട്ടികളുടെ പ്രതികരണം
........................................................................................



Saturday, May 9, 2020

വീഡിയോ പാഠങ്ങൾ


ഓൺലൈൻ പഠനങ്ങളിൽ വീഡിയോ പാഠങ്ങൾ മുഖ്യമായപങ്ക് വഹിക്കാൻ സാധിക്കും.

ഈ തിരിച്ചറിവാണ് അധ്യാപകക്കൂട്ടം ഉൾപ്പടെയുള്ള നവ മാധ്യമങ്ങൾ വഴി വീഡിയോ പാഠങ്ങളുടെ പ്രചരണം ഏറ്റെടുത്തത്.


വൈവിധ്യമാർന്ന വീഡിയോ പാഠങ്ങളിൽ ആകൃഷ്ടരായി ദിനംപ്രതി കൂടുതൽ അധ്യാപകർ ഈ ഒരു സങ്കേതം ഉപയോഗിക്കാൻ മുന്നോട്ട് വരുന്നുണ്ട്.

കഴിഞ്ഞ ദിവസം വി.എസ്.ബിന്ദു ടീച്ചർ ( GMGHSS for Girls, പട്ടം, തിരുവനന്തപുരം)അവതരിപ്പിച്ച വീഡിയോ പാഠം (CLICK HERE For Video)
വഴിവിളക്കിലൂടെ ലഭിച്ച സിന്ധു ടീച്ചർ (St: Martin's UPS, നീണ്ടകര, ഏഴുപുന്ന,ആലപ്പുഴ) തൻ്റെ സ്കൂളിലെ കുട്ടികളിൽ നടത്തിയ ട്രൈ ഔട്ടിൻ്റെ ഫലം ഈ രംഗത്ത് വളരെ പ്രതീക്ഷകൾ നൽകുന്നത് തന്നെ.


പ്രസ്തുത വീഡിയോ പാഠത്തെപ്പറ്റി സിന്ധു ടീച്ചറുടെ കുറിപ്പ്:

''ശ്രാവ്യ പാഠത്തെ ആസ്പദമാക്കി ഒന്നിലേറെ വ്യവഹാര രൂപങ്ങളിൽ ആവിഷ്കാരം നടത്താനുള്ള അവസരം കുട്ടികൾ ആഘോഷിക്കുകയാണ്."

▶️ "ഇങ്ങനെയൊരു പുസ്തകം കുട്ടികൾ തയ്യാറാക്കിയത് അവരുടെ പഠനമികവിന്റെ തെളിവായി പൊതുവേദികളിൽ കാണിക്കാൻ സാധിക്കും

➡️ കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ പുസ്തക രൂപീകരണത്തിലൂടെ സാധിക്കും

➡️ ഈയൊരൊറ്റ പാഠത്തിലൂടെ വിവിധഭാഷാശേഷികൾ കുട്ടികൾ കൈവരിക്കുന്നു

➡️ രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നതു കൊണ്ട് കുട്ടികൾക്ക് കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കുന്നു

➡️ ഓൺലൈൻ വഴി കുട്ടികളുടെ ഗ്രൂപ്പിൽ പ്രവർത്തനം ചെയ്യുന്നതുകൊണ്ട് ധാരാളം വ്യവഹാര രൂപങ്ങൾ ഒരേസമയം പരിചയപ്പെടാൻ കുട്ടിക്ക് കഴിയുന്നു.ഓരോ കുട്ടിക്കും ടീച്ചർ നൽകുന്ന ഫീഡ്ബാക്ക് എല്ലാവർക്കും പ്രയോജനപ്പെടുന്നു "

🔰🔰🔰🔰🔰🔰🔰
എന്റെ ട്രൈ ഔട്ട് ക്ലാസിലൂടെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഇവയെല്ലാമാണ്
🔰🔰🔰🔰🔰🔰🔰

"രക്ഷിതാക്കളോടൊപ്പം താളമടിച്ച് പാടാനുള്ള അവസരം കൊടുത്തത് ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരു താല്പര്യം അവരിൽ ഉണ്ടാക്കി.തുടർന്ന് വരികൾ കൂട്ടിച്ചേർക്കാനുള്ള രണ്ടാമത്തെ നിർദേശം നൽകിയപ്പോൾ  തന്നിട്ടുള്ള വരികൾ ചൊല്ലിക്കേൾപ്പിച്ച് അക്ഷരങ്ങളുടേയും വാക്കുകളുടേയും ആവർത്തനം,താളം തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്തി.മറ്റു ചില കവിതകളും ഉദാഹരണത്തിനായി ചൊല്ലിക്കേൾപ്പിച്ചു. മൂന്നാമത്തെ നിർദേശം അനുസരിച്ച് കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾക്ക് ആവശ്യമായ ഫീഡ്ബാക്കുകൾ അപ്പപ്പോൾത്തന്നെ ഗ്രൂപ്പിൽ നൽകിക്കൊണ്ടിരുന്നു.
പേജുകൾ ഇനിയും കുട്ടികൾക്ക് ചെയ്തു തീർക്കാനുണ്ട്.എങ്കിലും ലഭിച്ച ഉല്പന്നങ്ങളിൽ നിന്നും ഇതൊരു മികച്ച പ്രവർത്തനമാണ് എന്ന നിഗമനത്തിലാണ് ഞാൻ എത്തിച്ചേർന്നത്. "

..............................................................................................

കുട്ടികളുടെ ലിഖിത രൂപത്തിലുള്ള പ്രതികരണങ്ങൾ കാണാം

...............................................................................................

☄️ചാഞ്ഞു നിൽക്കുന്ന പൂമരം, കൊയ്യുന്ന നേരത്ത് കൊയ്ത്തു പാട്ട്,തത്തപ്പൊത്തിൽതത്തക്കുഞ്ഞ്,നെൻമണികിട്ടാതെ നാട്ടുതത്തമ്മ പോലുള്ള ശബ്ദ ഭംഗിയുള്ള പദങ്ങൾ ഉപയോഗിച്ചുകൊണ്ട് ലളിതമായ ഭാഷയിൽ ഈണം ,താളം തുടങ്ങിയവ കൈവിടാതെ നാടിന്റെ സൗന്ദര്യം വായനക്കാരിലേക്ക് എത്തിക്കാൻ കുട്ടികൾ ശ്രമിച്ചിട്ടുണ്ട്.തന്റെ നാട്ടിലെ ഓരോ ദൃശ്യവും സൂക്ഷ്മമായി നിരീക്ഷിച്ച് ഭാവന കലർത്തി ചിത്രങ്ങളുടെ സഹായത്തോടെ ആകർഷകമായ ഭാഷയിൽ കവിതകളായും വിവരണങ്ങളായും കടങ്കഥകളായുംഡയറിക്കുറിപ്പുകളായും കൃഷി അനുഭവമായും വർണ്ണനകളായുമെല്ലാം കുറഞ്ഞ സമയംകൊണ്ട് കുട്ടികൾ ആവിഷ്കരിച്ചിരിക്കുന്നു.

 ☄️ഓരോ വ്യവഹാര രൂപത്തിനും അനുയോജ്യമായ ഭാഷാ ശൈലി കണ്ടെത്തുമ്പോൾ കുട്ടികളുടെ ഭാഷാശേഷി വികസിക്കുന്നു.അക്ഷരത്തെറ്റുകൾ പരിഹരിക്കാനും വാക്യഘടനകൾ പാലിച്ച് എഴുതാനും കുട്ടി ശ്രമിക്കുന്നു.അധ്യാപകർക്കൊപ്പം രക്ഷകർത്താക്കൾക്കും കുട്ടിയെ സഹായിക്കാൻ സാധിക്കുന്നു.കുട്ടികളുടെ മനസ്സിൽ ധാരാളം ആശയങ്ങൾ ഉണ്ട്.അവയെ വ്യത്യസ്ത വ്യവഹാര രൂപത്തിലേക്ക് മാറ്റാൻ കുട്ടിക്ക് സാധിക്കുന്നു.ചിഹ്നങ്ങൾ,വാക്യഘടന തുടങ്ങിയ കാര്യങ്ങളിൽ എന്റെ കുട്ടികൾക്ക് കുറച്ചുകൂടി വ്യക്തത കൈവരുത്താൻ എനിക്ക് സാധിച്ചാൽ അവർ  മികച്ച നിലവാരത്തിലേക്ക്ഇനിയും ഉയരും.


☄️ഒരു രചനയിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നപ്പോൾ അവരുടെ ഭാഷാശേഷി , ചിന്താശേഷി തുടങ്ങിയവ കൂടുന്നുണ്ടെന്ന് മനസ്സിലാക്കാം.സർഗാത്മക രചനകളിലേക്ക് കടക്കുമ്പോൾ അക്ഷരത്തെറ്റുകൾ ഇല്ലാതെ എഴുതാൻ ഇപ്പോഴും കുട്ടികൾക്ക് സാധിക്കുന്നില്ല.കുട്ടികൾ അക്ഷരങ്ങളേക്കാൾ പ്രാധാന്യം മനസ്സിലുള്ള ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് നൽകുന്നതുകൊണ്ടാണെന്ന് തോന്നുന്നു.

...............................................................................................

കുട്ടികളുടെ പ്രകടനങ്ങൾ ഓഡിയോ കേൾക്കാൻ.
...............................................................................................

Friday, May 8, 2020


വീഡിയോ പാഠം


നാട്ടുവൈവിധ്യവും ആവിഷ്കാര വൈവിധ്യവും 

വി.എസ് ബിന്ദു ടീച്ചർ തയ്യാറാക്കിയ ഈ വീഡിയോപാഠം കുട്ടികൾ എറ്റെടുത്തു "വഴി വിളക്കിൽ " 12 പേർ ട്രൈ ഔട്ട് ചെയ്യുന്നുണ്ട്.

വീഡിയോ കാണാനായി  CLICK HERE

ഒരു രചനയിൽ നിന്ന് ഒന്നിലേറെ രചനകൾ സ്വാഭാവിക ഉല്പന്നങ്ങളായി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഇതാ നാട്ടുപുസ്തക പൂന്തോട്ടത്തിനെക്കുറിച്ചുള്ള ഈ പാട്ട് അത്തരം ഒരു വാതിൽ തുറന്നിടുന്നു.

കുട്ടികൾ സ്വന്തം നാട്ടുപുസ്തകമാണ് തയ്യാറാക്കേണ്ടത്.

അതൊരു സചിത്ര പുസ്തകമാണ്.

ഓരോ താളും വ്യത്യസ്ത വ്യവഹാര രുപങ്ങൾ കൊണ്ട് ആഘോഷിച്ചിരിക്കും.

സ്വന്തം നാടിനെക്കുറിച്ച്

🟣 കവിതകൾ

🟣 കവിതാ പൂരണം

🟣 പ്രധാന സ്ഥല വിവരണം

🟣 വർണന

🟣 സംഭാഷണത്തിലൂടെ നാടിനെ പരിചയപ്പെടുത്തൽ

🟣 നാടിനെക്കുറിച്ച് കഥകൾ

🟣 നാടുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പ്

🟣 നാട്ടുവാർത്തകൾ

🟣 നാടെഴുതുന്ന കത്ത്

🟣 ആകാശത്ത് നിന്ന് നാടിനെ നോക്കൽ

🟣 നാട്ടു കൗതുകങ്ങൾ

🟣 നാട്ടു പെരുമ

എന്തുമാകാം......, കുട്ടിയുടെ സർഗാത്മക ചിന്തയെ വെല്ലുവിളിക്കൽ

കുട്ടിയുടെ ടാലൻ്റ് കണ്ടെത്താനും സഹായകം

ഓരോ പേജിലും ഭാഷാ ഭംഗി തുളുമ്പണം

അതിലാണ് അധ്യാപകർ ഫീഡ്ബാക്ക് നൽകേണ്ടത്.

.................................................................................

ഉഷ ടീച്ചർ കഥ പറഞ്ഞ് സംഭാഷണ രചനയിലേക്ക് കടക്കുകയാണ്. 

നീണ്ട ആഖ്യാനമല്ല. കുറച്ചു സമയം മാത്രം. കുട്ടികൾ രചന നടത്തിയ ശേഷം കഥ ടീച്ചർ പൂർത്തിയാക്കും (അതിവിടെയില്ല)

കഥാവതരണത്തിൽ ഭാവവും ശബ്ദ വ്യതിയാനവും ശിശു പക്ഷ സമീപനവും ഇവിടെ കാണാനാകും

ടീച്ചർ ഇത് ഓൺലൈനിൽ ട്രൈ ഔട്ട് നടത്തി ഫലസിദ്ധി ബോധ്യപ്പെട്ടതിനു ശേഷമാണ് പങ്കിടുന്നത്

വീഡിയോ കാണാനായി  CLICK HERE

Monday, May 4, 2020

അധ്യാപകക്കൂട്ടം വീഡിയോ ക്ലാസ് ചലഞ്ച്


ഓൺ ലൈൻ പഠനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ഒരു പഠനതന്ത്രമാണ് വീഡിയോ ക്ലാസ്സുകൾ.


വീഡിയോ ക്ലാസ്സുകളുടെ വ്യത്യസ്ത സാധ്യതകൾ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ ഡോ. ടി.പി.കലാധരൻ മാഷിൻ്റെ വിവിധ വീഡിയോ ക്ലാസ്സുകൾ ഇവിടെ കാണാം.


Video 1                                     Video 5 

Video 2                                     Video 6 

Video 3                                  



ഒപ്പം സംസ്ഥാനത്തെ വിവിധ അധ്യാപകർ നടത്തിയ വൈവിധ്യമാർന്ന വീഡിയോ ക്ലാസ്സുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

വീഡിയോ ക്ലാസ്സുകളുടെ സാധ്യത താങ്കൾക്കും ഉപയോഗിച്ച് കൂടെ?

 അധ്യാപകർ തങ്ങളുടെ കുട്ടികൾക്കായ് നടത്തുന്ന അത്തരം വീഡിയോ പാഠങ്ങൾ കലാധരൻ മാഷിന് അയച്ച് കൊടുക്കൂ.വ്യത്യസ്തത പുലർത്തുന്നവ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കുന്നതിന് ഞങ്ങൾ സഹായിക്കാം.