🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label സര്‍ഗാത്മക ചിന്തകള്‍. Show all posts
Showing posts with label സര്‍ഗാത്മക ചിന്തകള്‍. Show all posts

Monday, December 18, 2023

ചിറകുകൾ /adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

ചൂലൂർ എ എൽ പി സ്കൂളിലെ
 (കോഴിക്കോട്, കുന്ദമംഗലം സബ് ജില്ല) മുഴുവൻ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സർഗാത്മക രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്കൂൾ മാഗസിൻ  "ചിറകുകൾ "
കുട്ടികളുടെ സൃഷ്ടിയിൽ, സൃഷ്ടികൾക്ക്  അനുയോജ്യമായ അവരുടെ ചിത്രങ്ങൾ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Wednesday, July 12, 2023

മന്ദത്ത് കാവ് യു. പി സ്കൂളിലെ സചിത്ര SRG ബുക്ക്/Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

സമഗ്രശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ SCERT നടപ്പിലാക്കിയ സചിത്ര നോട്ട് പുസ്തകം കഴിഞ്ഞ അധ്യാപക പരിശീലനങ്ങളിൽ പ്രധാന ചർച്ചയായിരുന്നല്ലോ അതിന്റെ ഭാഗമായി രക്ഷിതാക്കളെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ പഠനോപകരണ നിർമ്മാണ ശില്പശാലയിലും സചിത്ര നോട്ട് പുസ്തകം നല്ല രീതിയിലുള്ള ചർച്ചയ്ക്ക് ഇടമൊരുക്കിയിരുന്നു . മന്ദത്ത് കാവ് യു. പി സ്കൂളിലെ SRG യോഗത്തിൽ ചർച്ച സമയത്ത് പ്രധാനാധ്യാപികയുടെ ചർച്ചയിൽ നിന്നും
 ഉരിതിരിഞ്ഞു വന്ന
സചിത്ര SRG മിനുട്സ് എന്ന ആശയം അനുകൂല ചർച്ചയ്ക്ക് ശേഷം പൂർത്തീകരിക്കുകയായിരുന്നു. എല്ലാ മേഖലയിലും സർഗാത്മകമായി എങ്ങനെ ഇടപെടാം എന്നതിന് ഒരു മാതൃക തന്നെയാണ് ഇതെന്ന് അനവധി അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.SRG യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നത് ചിത്രങ്ങളിലൂടെ മറുപടി പറയുകയാണ് മന്ദത്ത് കാവിന്റെ SRG മിനുട്സ്.
[പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ മൊബൈൽ ഫേ
ഫോണിൽ പകർത്തി സ്കൂളിലെ പ്രിൻറർ ഉപയോഗിച്ച് പ്രിൻറ് എടുത്താണ് ചിത്രങ്ങൾ മിനിറ്റ്സ് ബുക്കിൽ ചേർക്കുന്നത് ]



Wednesday, October 19, 2022

കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

കുട്ടികളുടെ ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിൽ സർഗാത്മമക ഡയറിക്കുറിപ്പുകളുടെ പങ്ക് തെളിയിക്കപ്പെട്ടതാണ്.
 രാജി ടീച്ചറുടെ രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ വായിക്കാം.
രാജി.എസ്
സെൻ്റ് പോൾസ് GLPS
ഐരാപുരം
കോലഞ്ചേരി




Friday, August 5, 2022

അമ്മനൂർ എ .എൽ .പി .സ്കൂളിലെ 1,2 ക്ലാസുകളിലെ വ്യത്യസ്തമായ ഡയറിക്കുറിപ്പുകൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

അമ്മനൂർ എ.എൽ.പി.സ്കൂളിലെ (പാലക്കാട്) 1,2 ക്ലാസുകളിലെ ഫാത്തിമത്ത് സുഹറ ടീച്ചറുടെ കുട്ടികൾ തയ്യാറാക്കിയ വ്യത്യസ്തമായ ഡയറിക്കുറിപ്പുകൾ പരിചയപ്പെടാം.

       കോവിഡ് മഹാമാരി വന്ന് നമ്മുടെ വിദ്യാലയങ്ങളെല്ലാം അടച്ചു പൂട്ടി കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം അവരുടേതായ കുഞ്ഞു ലോകത്തേക്ക് ജീവിതാനുഭവങ്ങൾ ചുരുങ്ങിപ്പോയപ്പോൾ .....
ഓൺലൈൻ ക്ലാസുകളും തുടർ പ്രവർത്തനങ്ങളുമൊക്കെയായി തുടരേണ്ടി വന്നപ്പോൾ ... 
പകർത്തിയെഴുത്തും ചിത്രം വരയും നിറംനൽകലും മാത്രമായപ്പോൾ .. 
( ഓൺലൈൻ ക്ലാസുകൾ രസകരമാക്കാൻ എല്ലാ കുട്ടികളുടേയും വീടുകളിൽ ചെലവു കുറഞ്ഞ രീതിയിൽ ബ്ലാക്ക് ബോർഡ്  സെറ്റ് ചെയ്ത് ചോക്കുകൾ നൽകി, മനോഹരമായ വർക്ക് ഷീറ്റുകളും കുട്ടിക്കഥകളുടേയും പാട്ടുകളുടേയും വീഡിയോസ് തയ്യാറാക്കി നൽകി, സ്ക്രീൻ റെക്കോർഡർ ഉപയോഗിച്ച് വായന രസകരമാക്കി, ഓൺലൈൻ ദിനാചരണ പ്രവർത്തനങ്ങൾ ഭംഗിയായി digital  document ചെയ്തു, പ്രവർത്തനങ്ങളിൽ ആനന്ദം പകരാൻ ഓൺലൈൻ ട്രോഫികളും മറ്റും നൽകി, രക്ഷിതാക്കൾക്കായി പ്രത്യേക പരിപാടികൾ കണ്ടെത്തി നൽകി ...'..) 


എന്നിട്ടും ....കുട്ടി സ്വതന്ത്രരചനകളിൽ ഏറെ പിന്നാക്കം പോയതായി മനസിലായപ്പോൾ .... വ്യത്യസ്തമായ ഏതു പ്രവർത്തനമാണ് അവർക്കിനി കൊടുക്കാൻ കഴിയുക എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരാശയം മനസ്സിൽ വന്നത്.

 ലക്ഷ്യം
        
       സ്വതന്ത്ര ചിന്തകൾക്കും രചനകൾക്കും സർഗാത്മക പ്രകടനങ്ങൾക്കും വ്യത്യസ്തമായ നിരവധി സന്ദർഭങ്ങളിലൂടെ ലേഖന പ്രവർത്തനങ്ങളിൽ മികവുറ്റവരാക്കാൻ പ്രാപ്തരാക്കുക

 ഘട്ടങ്ങൾ

🌹 വാചികമായ അനുഭവ വിവരണങ്ങൾക്ക് അവസരം നൽകി
🌹 വ്യത്യസ്ത വാചിക പ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകി

🌹വൈവിധ്യമേറിയ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവസരങ്ങൾ ഉണ്ടാകും വിധം പ്രചോദനം നൽകി
🌹 ആദ്യഘട്ടത്തിൽ അമ്മമാരുടെ സഹായത്തോടെ എഴുതിത്തുടങ്ങി ക്രമേണ സ്വന്തം വാചകങ്ങളിലും എത്തി.

 വ്യത്യസ്തമായ ഡയറികൾ

  രാവിലെ എണീറ്റു, പല്ലുതേച്ചു, , ചായ കുടിച്ചു, കളിച്ചു, കുളിച്ചു, കിടന്നുറങ്ങി എന്ന പതിവു ശൈലിയിൽ നിന്നും മാറി അതത് ദിവസത്തെ സന്തോഷം / സങ്കടം / പരിസര നിരീക്ഷണത്തിനിടയിൽ കണ്ട രസകരമായ കാഴ്ചകൾ / കളികൾക്കിടയിലെ തർക്കങ്ങൾ / അടുക്കളയിൽ അമ്മയുടെ പാചക രീതികൾ / കഴിച്ചഭക്ഷണം/ യാത്രകൾക്കിടയിൽ കണ്ട വേറിട്ട കാഴ്ചകൾ..... എല്ലാം ഡയറിയിലിങ്ങനെ നിറഞ്ഞുനിന്നു. ചിത്രീകരണ സാധ്യത കൂടി പരിഗണിച്ചിരുന്നതിനാൽ വരയും നിറം കൊടുക്കലും എല്ലാം ഇഷ്ടത്തോടെ ഏറ്റെടുത്തു.

 ഡയറിയെഴുത്ത് ഏറ്റെടുത്തവർ

     നിത്യവും നടക്കുന്ന ഓൺലൈൻ ക്ലാസ് തുടർപ്രവർത്തനങ്ങൾക്കു പുറമേ അധിക പ്രവർത്തനമായതിനാൽ ഒന്ന്, രണ്ട് ക്ലാസുകളിൽ നിന്നും സ്വയം സന്നദ്ധരായ കുട്ടികളെ ചേർത്ത് ലിറ്റിൽ സ്റ്റാർസ് എന്നൊരു ഗ്രൂപ്പ് തുടങ്ങി പ്രവർത്തനങ്ങൾ ചിട്ടയായി തുടർന്നു വന്നു. എല്ലാവരുടേയും സൗകര്യാർഥം രാത്രി 9 മണിക്കു ശേഷമാണ് രചനകൾ ഗ്രൂപ്പിലേക്കെത്തിയിരുന്നത്. അതിനു ശേഷം ഓരോ കുട്ടിയുടേയും ഡയറികൾ വായിച്ച് ഭംഗിയുള്ള സ്റ്റിക്കറുകളും പ്രോത്സാഹനങ്ങളും നൽകിക്കൊണ്ടിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതൽ കൃത്യമായി ഒരു ദിവസം പോലും മുടങ്ങാതെ എഴുതി വന്ന കുഞ്ഞു കൂട്ടുകാരും ഈ കൂട്ടത്തിലുണ്ട്.

 ഗാർഹിക പശ്ചാത്തലം
      
       വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന കുഞ്ഞു മക്കളുടെ അനുഭവങ്ങളും ഏറെ വ്യത്യസ്തമാണല്ലോ. കൃത്യമായ നിർദേശങ്ങളോടൊപ്പം ഓരോ കുട്ടിയേയും പരിഗണിച്ചു കൊണ്ടുള്ള വോയ്സ് മെസേജുകളും നൽകി ഗ്രൂപ്പിൽ സജീവമായതും രക്ഷിതാക്കൾ ആവേശത്തോടെ പിന്തുണയുമായി കൂടെ നിൽക്കാൻ സഹായകമായി. എഴുത്തിനോടും ഗ്രൂപ്പിനോടും കൂടുതൽ അടുക്കാൻ കുട്ടികൾ വായിച്ച് അയക്കുന്ന ഓഡിയോസ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി നൽകിയിരുന്നു.ഇത് വായനയോടുള്ള താത്പര്യം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

 വ്യത്യസ്തമായ കുറിപ്പുകൾ

      ആടിനെ നോക്കാൻ പോയത്, കണ്ണിമാങ്ങകൾ പെറുക്കാൻ പോയപ്പോൾ, അങ്ങാടിയിലെ വലിയ മരക്കൊമ്പുകളിൽ മാസ്കുകൾ തൂക്കിയിട്ടത് കണ്ടപ്പോൾ, തുടങ്ങിയ പല ചിന്തകളും ഡയറിയിലെ വരികളായി. സ്വന്തമായി നട്ട മല്ലികയിൽ പൂ വിരിഞ്ഞ സന്തോഷം, അതു പങ്കിടാനായി ഡയറിയിൽ വരച്ച മല്ലികപ്പൂ ,വിദ്യാലയത്തിലെ സൂര്യകാന്തിത്തോട്ടം, വിഷുവിന് പടക്കവും പൂത്തിരിയും കിട്ടാഞ്ഞതിന്റെ വേദന ,......... അങ്ങനെ ആകർഷകമായ ചിത്രങ്ങളും എഴുത്തുമൊക്കെയായി ഡയറിയിലെ പേജുകൾ മനോഹരമായി. 



 ലക്ഷ്യം കൈവരിച്ചത്

         സ്വന്തം നിരീക്ഷണങ്ങൾ ഏറെ രസകരമാക്കാൻ കുട്ടികൾ ശ്രമിച്ചിട്ടുണ്ട്‌. ചിത്രീകരണ സാധ്യതയുള്ള വിഷയങ്ങൾ തെരഞ്ഞെടുത്തിരുന്നതിനാൽ ഓരോ കുട്ടിയുടേയും ഡയറികൾ ഏറെ ആകർഷകമായി. ഓൺലൈനിലായതിനാൽ ഗ്രൂപ്പിലെ എല്ലാ രചനകളും അമ്മമാർ വായിച്ചിരുന്നു. (ഓൺലൈനായതിനാൽ പരിമിതികളും ഉണ്ടായിരുന്നു. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ലേഖന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്കായി ഓഫ് ലൈൻ ക്ലാസുകളാരംഭിച്ചപ്പോൾ പ്രത്യേക മൊഡ്യൂൾ വെച്ച് അധിക സമയം കണ്ടെത്തി പ്രവർത്തന ങ്ങളിൽ മുഴുകിയെങ്കിലും വീണ്ടും സ്കൂൾ അടച്ചതിനാലും മറ്റും തുടരാൻ കഴിഞ്ഞിട്ടില്ലായിരുന്നു) അതിനാൽ തന്നെ ഏറെ ആവേശത്തോടെ അമ്മമാരുടെ നല്ല പിന്തുണ ലഭ്യമായി-



 ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്താനും കുഞ്ഞു മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങളെ എഴുതി പ്രകടിപ്പിക്കാനും കുട്ടികൾക്കു കഴിയുന്നു.



കുട്ടികൾ എഴുതിയ കൂടുതൽ ഡയറിക്കുറിപ്പുകൾ കാണുന്നതിന്..








Thursday, July 21, 2022

കൈയ്യക്ഷരം നന്നാക്കാം/Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

കൈയ്യക്ഷരം നന്നാക്കാം.

കൈയ്യക്ഷരം ഭംഗിയുള്ളതാക്കാനുള്ള ടിപ്സ് പറഞ്ഞ് തരുന്ന വീഡിയോ.



Sunday, May 1, 2022

സ്വരം ഇ-മാഗസിൻ / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗ്ഗാത്മക ചിന്തകൾ

സ്വരം  ഇ-മാഗസിൻ

സെൻറ് പോൾസ് ഗവ.എൽ.പി.സ്കൂൾ ഐരാപുരത്തെ രണ്ടാം ക്ലാസ്സ് അധ്യാപിക രാജി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്വരം എന്ന ഇ-മാഗസിൻ പ്രസിദ്ധീകരിക്കുന്നു. സ്വരാക്ഷരങ്ങൾ ഉൾപ്പെടുത്തിയുള്ള കഥകളും കവിതകളുമാണ് സ്വരം ഇ-മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.







Saturday, February 12, 2022

വെളിച്ചം/Part: 2/Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗ്ഗാത്മക ചിന്തകൾ

വെളിച്ചം പദ്ധതിയുടെ ഭാഗമാ,യുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ മോഡ്യൂളുകളും അവ കൈകാര്യം ചെയ്യുന്നതിനുള്ള പാട്ടുകളുടേയും കഥകളുടേയും വീഡിയോകളും ഇതോടൊപ്പം അയക്കുന്നു.
മലയാളം അക്ഷരം പഠിക്കുവാൻ വേണ്ടി  തയാറാക്കിയ മോഡ്യൂൾ .
ഇത് പാട്ടുകളും കഥകളും മാത്രം ഉപയോഗിച്ച്  പാഠപുസ്തക രൂപത്തിൽ തയാറാക്കിയത് ആണ് .
മോഡ്യൂളുകളിൽ ഉപയോഗിച്ചിരിക്കുന്ന കഥകളും പാട്ടുകളും വീഡിയോ രൂപത്തിൽ തയാറാക്കിയിട്ടുണ്ട്.

ക്ലാസ് റൂം പഠന പ്രവർത്തനം നടത്തുന്നതു പോലെത്തന്നെയാണ് ഇതിലെ പ്രവർത്തനങ്ങളും മുന്നോട്ട് പോകേണ്ടത്.

-ശശിധരൻ കല്ലേരി.

Module

പിന്തുണാ സാമഗ്രികൾ

മോഡ്യൂൾ-13

മോഡ്യൂൾ - 14

മോഡ്യൂൾ - 15

മോഡ്യൂൾ - 16

മോഡ്യൂൾ - 17

മോഡ്യൂൾ - 18

മോഡ്യൂൾ - 19

മോഡ്യൂൾ-20

മോഡ്യൂൾ - 21

മോഡ്യൂൾ 22

മോഡ്യൂൾ 23

മോഡ്യൂൾ 24





Thursday, February 3, 2022

വെളിച്ചം//Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

വെളിച്ചം

മലയാളം അക്ഷരം പഠിക്കുവാൻ വേണ്ടി 5 ഭാഗങ്ങളായി തയാറാക്കിയ മോഡ്യൂൾ .
ഇത് പാട്ടുകളും കഥകളും മാത്രം ഉപയോഗിച്ച്  പാഠപുസ്തക രൂപത്തിൽ തയാറാക്കിയത് ആണ് .
മോഡ്യൂളുകളിൽ ഉപയോഗിച്ചിരിക്കുന്ന കഥകളും പാട്ടുകളും വീഡിയോ രൂപത്തിൽ തയാറാക്കിയിട്ടുണ്ട്.

ക്ലാസ് റൂം പഠന പ്രവർത്തനം നടത്തുന്നതു പോലെത്തന്നെയാണ് ഇതിലെ പ്രവർത്തനങ്ങളും മുന്നോട്ട് പോകേണ്ടത്.

-ശശിധരൻ കല്ലേരി.

Module: 1



മോഡ്യൂൾ 1 ൽ ഉപയോഗിച്ചിരിക്കുന്ന പാട്ടുകളും കഥകളും

വരിക്കച്ചക്ക - വ


നിറവെയിൽ
അരി

കാരക്കാപ്പഴം

ആലോലം
താമരക്കുളം


പാട്ട്

ഇല്ലം
ഞാറ്റുവേല

ഈറ്റ

പാറുവമ്മ






Sunday, December 5, 2021

ഗണിത കേളി / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

ഗണിത കേളി
ഗണിതം കഠിനം എന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. എന്നാൽ സർഗാത്മക സമീപനം ഗണിതവും മധുരമാക്കുമെന്നതാണ് അനുഭവപാഠങ്ങൾ.
  11 മുതൽ 20 വരെയുള്ള സംഖ്യകളുടെ വലുപ്പച്ചെറുപ്പം മനസ്സിലാക്കുന്നതിന് നൽകിയ വിവിധ പ്രവർത്തനങ്ങൾക്കൊപ്പം വി.എൽ.പി.എസ്. കടമ്പനാട് സ്കൂളിലെ ഒന്നാം ക്ലാസ് കുട്ടികൾക്ക് നൽകിയ ഒരു ഗണിത കേളി പരിചയപ്പെടുത്തുന്ന വീഡിയോ. രക്ഷാകർത്താക്കൾക്കും സഹായകരമാകും.
നിങ്ങൾ നടത്തി വിജയിച്ച വേറിട്ട ഇടപെടലുകൾ ഞങ്ങൾക്ക് അയച്ച് തരുമല്ലോ - (9048175724-Ratheesh Sangamam) അധ്യാപകക്കൂട്ടം ബ്ലോഗ് വഴി അവ മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കാം...


Wednesday, September 29, 2021

കൃഷ്ണ എ.എൽ.പി സ്കൂൾ അലനല്ലൂരിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സുമിത ടീച്ചർ //Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

സ്വാഭാവികവും തൻ്റേതെന്ന തോന്നൽ ഉളവാക്കും വിധവും അവതരിപ്പിച്ചാൽ കുട്ടിക്ക് പഠനം രസകരവും താല്പര്യവുമാർന്ന അനുഭവമാകും.
 കൃഷ്ണ എ.എൽ.പി സ്കൂൾ അലനല്ലൂരിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സുമിത ടീച്ചർ നടത്തിയ അത്തരം ഒരു ഭാഷാ ഇടപെടലാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സുമിത ടീച്ചർ


വ്യത്യസ്ത അനുഭവങ്ങൾ കുട്ടികളിലെത്തിക്കാനുദ്ദേശിച്ചുള്ള പരിപാടിയാണ്" അതിഥിയോടൊപ്പം". വ്യത്യസ്ത വ്യക്തികൾ,തൊഴിലുകൾ, സ്ഥലങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരത്തോടൊപ്പം ഏതു തൊഴിലിലേർപ്പെട്ടാലും സ്വന്തം കഴിവ് സമൂഹ നന്മക്കു കൂടി ഉപയോഗപ്രദമാക്കണമെന്ന ബോധം അവരിലുണരണമെന്നും ലക്ഷ്യമിടുന്നു. അഭിമുഖത്തിലൂടെ സ്വായത്തമാക്കുന്ന അനുഭവങ്ങൾ, വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ അവതരിപ്പിക്കാനവസരം നൽകി,   ഭാഷാ ശേഷി മെച്ചപ്പെടണമെന്നും ലക്ഷ്യമിടുന്നു. ആദ്യത്തെ "അതിഥിയോടൊപ്പം " പരിപാടി യുടെ ഉത്പന്നങ്ങൾ ലഭ്യമാക്കിയ രീതി ഇപ്രകാരമാണ്.
  •  Google meet വഴി അതിഥിയുമായി അഭിമുഖത്തിനവസരം.
  • അനുഭവം ഇഷ്ടമുള്ള വ്യവഹാര രൂപത്തിൽ തയ്യാറാക്കൽ.
  •  Note book ൽ എഴുതി photo എടുത്ത് അയച്ചത് ടീച്ചർ ആവശ്യമായ editing നടത്തി മെച്ചപ്പെടുത്തി നൽകുന്നു.
  •  Type ചെയ്യാൻ കഴിയുന്ന രക്ഷിതാക്കൾ type ചെയ്തിടുന്നു.
  • കുട്ടികളുടെ photo/ പേര് എന്നിവ വച്ച് വ്യവഹാര രൂപം രേഖപ്പെടുത്തി വായനാ കാർഡ് തയ്യാറാക്കി നൽകുന്നു.(മലയാളം editor appലാണ് ചെയ്തത് )
  •  എല്ലാ വായനാ കാർഡുകളും ക്ലാസ് whats app ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു.
  • കുട്ടികളെ 3 ഗ്രൂപ്പുകളാക്കി തിരിച്ചു നിർമിച്ച വായനാ ഗ്രൂപ്പുകളിൽ ദിവസവും ഓരോ വായനാ കാർഡ് വായിച്ചു Post ചെയ്യാനും/ Note book ൽ എഴുതാനും നിർദേശം.

അനുഭവക്കുറിപ്പ്, പത്ര വാർത്ത, ഡയറി, റിപ്പോർട്ട് തുടങ്ങി കുട്ടിയുടെ താല്പര്യത്തിന് അനുസരിച്ച് വ്യത്യസ്ത വ്യവഹാര രൂപങ്ങളിലാണ് കുട്ടികൾ രേഖപ്പെടുത്തലുകൾ തയ്യാറാക്കുന്നത്.
ലഭിക്കുന്ന ഉല്പന്നങ്ങളെ എഡിറ്റിങ്ങിന് ശേഷം അവരുടെ ചിത്രങ്ങൾ ചേർത്ത് വായനാ കാർഡ് രൂപത്തിൽ നൽകുമ്പോൾ തങ്ങളുടെ അല്ലെങ്കിൽ തങ്ങളുടെ സഹപാഠികളുടെ സൃഷ്ടി എന്ന നിലയിൽ അവ ഉപയോഗിക്കാൻ കുട്ടിയിൽ താല്പര്യം വർദ്ധിക്കുന്നു. 

തയ്യാറാക്കിയ ചില വായനാ കാർഡുകളുടെ മാതൃക.













Monday, September 13, 2021

PAMMUPS പാലക്കാട്//Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ


ഇവിടെ പരിചയപ്പെടുത്തുന്നത് P.A.M.M.U.P.S, Kallepully പാലക്കാട് സ്കൂളിലെ ചില വേറിട്ട പ്രവർത്തനങ്ങളും അവയ്ക്ക് ചുക്കാൻ പിടിക്കുന്ന ഒന്നാം ക്ലാസ് അധ്യാപികയായ ഷിജി ടീച്ചറുടെയും പ്രവർത്തനങ്ങളാണ്.














ഞാൻ  ഷിജി. പാലക്കാട്‌ സബ്ജില്ലയിലെ P. A. M. M. U. P. S, Kallepully യിലെ ഒന്നാം ക്ലാസ്സ്‌ അദ്ധ്യാപികയാണ്. വെല്ലുവിളികളും, പ്രതിസന്ധികളും നിറഞ്ഞ രണ്ടാമത്തെ അധ്യയന വർഷം. ആദ്യവർഷം തന്നെ ഡിജിറ്റൽ സാധ്യതകളെ പൂർണ്ണമായും പ്രയോജനപ്പെടുത്തിയ അദ്ധ്യാപകരെയും, വിദ്യാലയങ്ങളെയും എനിക്ക് നേരിട്ടറിയാം. അവരെ അഭിമാനത്തോടെ ഓർക്കുന്നു. എന്തുകൊണ്ടോ എനിക്ക് അതിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷം അവയെല്ലാം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാനും അധ്യയനം തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ കുട്ടികളെയും, രക്ഷിതാവിനെയും അടുത്തറിയാൻ കഴിഞ്ഞു. എന്റെ ക്ലാസ്സിൽ 49 കുട്ടികൾ ഉണ്ട്. എല്ലാ ദിവസവും google meet നടത്തുകയും follow up activities എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തുവരുന്നു.32 കുട്ടികൾ പങ്കെടുക്കാറുണ്ട്. ബാക്കി കുട്ടികളെ ആഴ്ചയിലൊരിക്കൽ ഫോണിൽ ബന്ധപ്പെട്ടു അവർ activities ചെയ്യുന്നുവെന്ന് ഉറപ്പാക്കാറുണ്ട്. ഗൂഗിൾമീറ്റിൽ കൊടുക്കുന്ന പ്രവർത്തനങ്ങൾ മുഴുവൻ അവർക്ക് എത്താറില്ല എന്ന ഒരു പരിമിതി ഉണ്ട്. ഒന്നാം ക്ലാസ്സിൽ കൊടുത്ത കുറച്ചു പ്രവർത്തനങ്ങൾ പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു.

🌹തുടർപ്രവർത്തനങ്ങൾക്ക് പുറമെ google meet ൽ ഓരോ ദിവസവും ഓരോ മേഖലയ്ക്ക് പ്രാധാന്യം കൊടുത്ത്--
വായന, എഴുത്ത്, പാട്ട്, കഥ,എന്നിവ യും, വെള്ളിയാഴ്ച ഒരാഴ്ച്ചത്തെ പ്രവർത്തനങ്ങൾ വിലയിരുത്തലും നടത്തുന്നു.
🌹Butterflies എന്നാണ് കുട്ടികളെ വിളിക്കാറുള്ളത്.
🌹1മണിക്കൂർ ദിവസം കുട്ടികളുടെ കൂടെ പഠനത്തിനായി ചിലവഴിക്കണം എന്നതുൾപ്പെടെ കുറെ കാര്യങ്ങൾ ചേർത്ത് daily chart നൽകിയിട്ടുണ്ട്.
🌹പഠിക്കാൻ സ്ഥിരമായി ഒരു സ്ഥലം നിശ്ചയിക്കാൻ പറഞ്ഞു. Googlemeet നടത്തുമ്പോൾ ഞാനും ഒരു സ്ഥിരം സ്ഥലം നിശ്ചയിച്ചു.
🌹രക്ഷിതാക്കളിൽ നിന്നും 5പ്രതിനിധികളെ തെരഞ്ഞെടുത്തു. മാസത്തിൽ 1CPTA. തീരുമാനങ്ങൾ പ്രതിനിധികൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ post ചെയ്യും
🌹papercraft, puppets ഉപയോഗിച്ച് കഥ, സംഭാഷണം എന്നിവയും തുടങ്ങി.
🌹ആഴ്ചയിൽ ഒരു ചിഹ്നം പരിചയപ്പെടുത്തൽ, വളരുന്ന പുസ്തകം
🌹ചെറിയ പ്രൊജക്റ്റ്‌ നൽകി വരുന്നു. Eg:Corona മുൻകരുതലുകൾ, വാർത്ത ആൽബം
🌹എല്ലാ ദിനാചരണങ്ങളിലും രക്ഷിതാവിനെയും ഉൾപ്പെടുത്താറുണ്ട്.
🌹വായന ദിനത്തിൽ എല്ലാ കുട്ടികൾക്കും colouring book+ crayons സമ്മാനം നൽകി.
🌹മത്സരങ്ങൾ അഭികാമ്യമായി തോന്നിയിട്ടില്ല. അതിനാൽ പങ്കെടുക്കുന്നവർക്ക് e- certificate നൽകാറുണ്ട്
🌹notebook സ്കൂളിൽ കൊണ്ട് വന്നു പരിശോധിക്കുകയും വേണ്ട തിരുത്തലുകൾ നടത്തുകയും ചെയ്യാറുണ്ട്.
🌹രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു
🌹കുട്ടികൾ activities ചെയ്യുന്നത് note ചെയ്തു വെയ്ക്കാറുണ്ട്. അവ CPTA യിൽ കാണിക്കാറുണ്ട്.
🌹ഇനി September ൽ ചെയ്യാനുദേശിക്കുന്ന പരിപാടി കൾ..
ഓൺലൈൻ Assembly,
ഓൺലൈൻ ബാലസഭ,
അമ്മമാർക്കായി ക്വിസ്.

Kite victers ന്റെ 1 st bell ക്ലാസുകൾക്ക് സമാന്തരമായി പാലക്കാട്‌ DIET നേതൃത്വം വഹിക്കുന്ന Interbell group ൽ ഗണിതത്തിന്റെ coordinator ആണ്.ഒന്നാം ക്ലാസ്സ്‌ കൂട്ടായ്മയ്ക്ക് സജീവനേതൃത്വം വഹിക്കുന്ന ശ്രീ. രാമകൃഷ്ണൻ സാറിന്റെ പ്രചോദനം ഗ്രൂപ്പ്‌ അംഗങ്ങൾക്ക് എന്നും വിലപ്പെട്ടതാണ്. ഇന്റർബെൽ ഗ്രൂപ്പിലെ കൂട്ടുകാരുടെ ക്ലാസ്സ്‌ പ്രവർത്തനങ്ങളുടെ പങ്കിടലും,ഡിജിറ്റൽ വിദ്യകൾ  എന്നിവ ഈ പ്രതിസന്ധി സമയത്ത് ഏറെ സഹായിച്ചിട്ടുണ്ട്.
അതുപോലെ സഹഅദ്ധ്യാപികയായ ശശികല ടീച്ചറുടെ കൂടെ ആഴ്ചയിൽ ഒരു ദിവസം ക്ലാസ്സിൽ ചെയ്യേണ്ട നൂതന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്ത് planning നടത്താറുണ്ട്.HM. Smt. ഉഷടീച്ചർ, Manager. സ്വരൂപ്‌ സാർ, സഹപ്രവർത്തകർ എന്നിവരെല്ലാം ഇത്തരം  വേറിട്ട പ്രവർത്തനങ്ങൾക്ക് എപ്പോഴും പൂർണ്ണ പിന്തുണയായി കൂടെയുണ്ട്. എല്ലാറ്റിനുമുപരി എന്റെ കുഞ്ഞുമക്കളും, രക്ഷിതാക്കളും കൂടെ നിൽക്കുമ്പോൾ ഇനിയും പുതിയ പഠനതന്ത്രങ്ങൾ അവർക്കായി അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
നന്ദി.🙏


പഠന അന്തരീക്ഷം ഒരുക്കുന്നതിൻ്റെ ഭാഗമായി
Google meetന്  സ്ഥിരമായ സ്ഥലം കുട്ടികൾക്ക് നിർദ്ദേശിച്ചപ്പോൾ ടീച്ചറും ആ രീതി തന്നെ പിന്തുടർന്നു.

പഠനത്തിനായി ഒരിടം 👆




കുട്ടികൾക്ക് പേര് പഠിക്കാൻ ചെയ്ത വിദ്യ.. Drg 1st std ൽ ലളിത ടീച്ചർ പറഞ്ഞു തന്നതാണ് 👆


കൊറോണക്കാലത്ത് നടത്തിയ പ്രവർത്തനം മാതൃഭൂമി പത്രവാർത്ത ആയപ്പോൾ ..




Daily chart👆












ടീച്ചർ കുട്ടികളെ പൂത്തുമ്പികൾ എന്നാണ് വിളിക്കാറ്. 1 A, 1B ക്ലാസ്സുകളിലെ പൂത്തുമ്പികൾ.



വായനദിനത്തിൽ ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം.

ഈ അദ്ധ്യാപകദിനത്തിൽ NCTS അംഗീകാരം ലഭിച്ചു. ഒരു വർഷത്തേക്ക് വിദ്യാലയം NCTS India ഏറ്റെടുത്തിരിക്കുകയാണ്.


PAM MUP സ്കൂളിനും ഷിജി ടീച്ചറിനും സഹപ്രവർത്തകർക്കും ടീം അധ്യാപകക്കൂട്ടത്തിൻ്റെ ആശംസകൾ...

Thursday, August 12, 2021

പാലോട് വാണി //Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

പാലോട് വാണി

 "പാലോട് ഹൃദയതാളം - പാലോട് വാണി"

 തിരുവനന്തപുരത്തെ പാലോട് ഗവൺമെന്റ് എൽപി സ്കൂൾ റേഡിയോ വാണിയുടെ മുദ്രാഗീതം ആണിത് പാലോട് മാത്രമല്ല ശ്രോതാക്കളുടെ മുഴുവൻ ഹൃദയതാളമായി മാറിയിരിക്കുന്നു.

2020 നവംബർ ഒന്നിന് തുടക്കം കുറിച്ച പാലോട് വാണി ഞായറാഴ്ച 2: 30നാണ് പ്രക്ഷേപണം ചെയ്യുന്നത് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സ്പെഷ്യൽ പാലോട് വാണിയും ഉണ്ടാകും. പരിപാടികളുടെ ബാഹുല്യം കാരണം ചില ആഴ്ചകളിൽ മൂന്നുവരെ പ്രക്ഷേപണം നടന്നിട്ടുണ്ട്.

 സ്കൂൾ ജീവനക്കാരുടെ നീണ്ടനാളത്തെ ആഗ്രഹമായിരുന്നു സ്കൂൾ റേഡിയോ 2019 സെപ്റ്റംബറിൽ അതിനു തുടക്കം കുറിച്ചു റേഡിയോ മുറ്റം എന്നാണ് പേരിട്ടത് ക്ലാസ്മുറികളിൽ സൗണ്ട് ബോക്സുകൾ സ്ഥാപിച്ച സ്കൂൾ സമയത്തിന്റെ ഇടവേളകളിൽ ദിവസേന പരിപാടികൾ അവതരിപ്പിക്കുന്നത് ആയിരുന്നു രീതി. കൊറോണവൈറസ് ലോകത്താകമാനമുള്ള സ്കൂളുകളെ താഴിട്ട് പൂട്ടിയതോടെ പാലൂർ പാലോട് സ്കൂളിലെ റേഡിയോ മുറ്റത്തിന് ശബ്ദം നിലച്ചു കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ 2020ഏപ്രിൽ കിഡ്സ് എന്നപേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. പക്ഷേ വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതിനാൽ ചാനൽ പ്രവർത്തനം മന്ദഗതിയിലായി. ആസൂത്രണത്തിലെ പിഴവ് ആയിരുന്നു പ്രധാന കാരണം. സ്കൂളുകൾക്ക് വീണ പൂട്ട് തുരുമ്പിച്ചു തുടങ്ങിയതോടെ റേഡിയോ മുറ്റം വെട്ടി വെടിപ്പാക്കാൻ സ്കൂൾ പിടിഎയും എസ് ആർ ജിയും തീരുമാനിച്ചു.  വീടുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങൾക്ക് ഉണർവേകുക ശ്രമകരമായ ജോലിയായിരുന്നു കുട്ടികളുടെ പരിപാടികൾ സ്മാർട്ട് ഫോണിൽ റെക്കോർഡ് ചെയ്ത് അധ്യാപകർക്ക് അയച്ചുകൊടുക്കണം. അധ്യാപകർ എഡിറ്റ് ചെയ്ത് പ്രേക്ഷേപണ യോഗ്യമാക്കി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ശ്രോതാക്കളിൽ എത്തിക്കുക  എന്നതായിരുന്നു പദ്ധതി.
 റേഡിയോ മുറ്റം എന്ന പേരിന് പഞ്ച് പോരെന്ന ബോധ്യത്തിൽ ആണ് പാലോട് വാണി എന്ന പേര് വന്നെത്തിയത്. പേരിലൂടെ കുട്ടികളും രക്ഷിതാക്കളും മാത്രമല്ല പാലോട് നിവാസികളിൽ എല്ലാം ഈ പരിപാടി ചേക്കേറി.

റേഡിയോ പ്രക്ഷേപണം സ്കൂൾ വളപ്പിൽ നിന്നും പുറത്ത് കടക്കുകയാണ്. ലോകത്തെവിടെ നിന്നും ഉള്ള ആൾക്കും ഇത് ലഭ്യമാകും അതുകൊണ്ടുതന്നെ പാലോട് സ്കൂളിന്റെ യും പാലോടിന്റെയും പേരും പ്രശസ്തിയും നിലനിർത്തുന്ന ചട്ടക്കൂട് ഉണ്ടാകണം. അങ്ങനെയാണ് അവതരണഗാനം രൂപപ്പെടുന്നത്.

  നവംബർ ഒന്നാം തീയതി 2.30 ന് ആദ്യ പാലോട് വാണി പ്രക്ഷേപണത്തിന് തയ്യാറായി. പ്രീ പ്രൈമറി വിഭാഗം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ മൂന്ന് എപ്പിസോഡുള്ള പരിപാടികളാണ് ലഭിച്ചത്. അതിൽനിന്നും അരമണിക്കൂറിനുള്ളവ തെരഞ്ഞെടുത്തു അധ്യാപകർ തിരക്കഥ തയ്യാറാക്കി. ജോക്കികൾക്ക് തിരഞ്ഞെടുത്ത അവതരിപ്പിക്കേണ്ട വാചകങ്ങൾ അയച്ചുകൊടുത്തു. അവതരിപ്പിക്കേണ്ട രീതി പറഞ്ഞു കൊടുത്തു. ഇങ്ങനെ തയ്യാറാക്കിയ ശബ്ദങ്ങളും പരിപാടികളും പ്രക്ഷേപണ യോഗ്യമാക്കി അധ്യാപകർ തന്നെ.
 ഇവിടെ സഹായകമായത് കൈറ്റ് വിക്ടേഴ്സ് വഴി വിദ്യാഭ്യാസ വകുപ്പ് തന്ന 4 ലാപ്ടോപ്പുകൾ ആണ്.

 ഒരു മാസത്തെ പരിശീലനമാണ് ആദ്യ പ്രക്ഷേപണത്തിനായി വേണ്ടി വന്നത് . രക്ഷിതാക്കൾ ഫോണിൽ ആലേഖനം ചെയ്ത് അയച്ച പരിപാടികളുടെ ശബ്ദരൂപം അധ്യാപകർ പരിശോധിക്കും. പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നിർദ്ദേശം നൽകും. അങ്ങനെ ഭാഷാപരവും ആശയപരവുമായ പോരായ്മകൾ പരിഹരിച്ചാണ് ഓരോ എപ്പിസോഡ്സിനും പരിപാടികൾ തയ്യാറാക്കുന്നത്.

കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ കൂടാതെ വാർത്ത,വാർത്താ വിശകലനം, എഴുത്തുപെട്ടി, ആശംസകൾ ദിനാചരണ സന്ദേശം തുടങ്ങിയവ എപ്പിസോഡുകളിൽ മാറിമാറി പ്രക്ഷേപണം ചെയ്യാം. തുടക്കത്തിൽ പരിപാടികൾ തിരഞ്ഞെടുക്കാനും അവതരിപ്പിക്കുവാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വാതന്ത്ര്യം നൽകിയിരുന്നു. പിന്നീട് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ തയ്യാറാക്കാൻ അധ്യാപകർ ബുദ്ധിപൂർവ്വമായ ഇടപെടലുകൾ നടത്തി.

 ആദ്യ കാലങ്ങളിൽ സ്കൂൾ അടിസ്ഥാനത്തിലായിരുന്നു പ്രക്ഷേപണം.  ഒരു മാസം പിന്നീടും മുൻപേ ക്ലാസ്സ് അടിസ്ഥാനത്തിൽ പരിപാടികൾ തയ്യാറാക്കാൻ തീരുമാനിച്ചു. രക്ഷിതാക്കളും വിദ്യാർത്ഥികളും പാലോട് വാണിയെ നെഞ്ചേറ്റിയത് പരിണിത ഫലമായിരുന്നു അത്. ക്ലാസ് അടിസ്ഥാനത്തിൽ ആദ്യ പാലോട് വാണി  അവതരിപ്പിച്ചത് പ്രീപ്രൈമറി വിദ്യാർത്ഥികളായിരുന്നു എന്നതാണ് ശ്രദ്ധേയം.

 ആഡോ സിറ്റിയിൽ എഡിറ്റ് ചെയ്തു എംപി3യിൽ എക്സ്പോർട്ട് ചെയ്താണ് പാലോട് വാണി പ്രക്ഷേപണ യോഗ്യമാക്കുന്നത്. പ്രക്ഷേപണം തുടങ്ങിയ മികച്ച അഭിപ്രായങ്ങൾ ലഭിച്ചതോടെ പൊടിയും മാറാലയും പിടിച്ചു കിടന്ന പാലോട് കിഡ്സ് എന്ന യൂട്യൂബ് ചാനലിനെ കുളിപ്പിച്ച് വൃത്തിയാക്കി എടുത്തു. പാലോട് വാണിയെ mp4 ഫോർമാറ്റിൽ ഒരുക്കിയെടുത്ത്‌ ചാനൽ വഴി സംപ്രേക്ഷണം ചെയ്തതോടെ കൂടുതൽ പേരിൽ എത്തിക്കാൻ കഴിഞ്ഞു. ഇതോടെ പാലോട് കിഡ്സ് യൂട്യൂബ് ചാനലിനും ജീവൻ വെച്ചു.

 വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത കുട്ടികൾക്ക് ഏറെ ആശ്വാസമായി പാലോട് വാണി. രക്ഷിതാക്കളും കുട്ടികളും വിരസതയിൽ നിന്നും രക്ഷപ്പെട്ടു എന്നതിന് തെളിവാണ് പിന്നീട് ചേർന്ന ക്ലാസ് പിടിഎ കളിലെ രക്ഷിതാക്കളുടെ അഭിപ്രായം സൂചിപ്പിച്ചത് കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മെച്ചപ്പെട്ടു എന്നതാണ് മറ്റൊരു നേട്ടം. കുട്ടികളും രക്ഷിതാക്കളും കഴിവുള്ളവർ ആണെന്ന ബോധം അവരെ തന്നെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞതും പാലോട് വാണിയുടെ സവിശേഷതയാണ്.  കുട്ടികളും രക്ഷിതാക്കളും അധ്യാപകരും എല്ലാം അടച്ചു പൂട്ടൽ കാലത്തും സജീവമായതിന് തെളിവാണ് ഒൻപത് മാസത്തിനുള്ളിൽ 50 എപ്പിസോഡുകൾ പിന്നിട്ടത്. ഇതിനിടയിൽ പാലോട് കിഡ്സ് എന്ന ചാനൽ ആമയും മുയലും പന്തയം കഥപോലെ 100 എപ്പിസോഡും പിന്നിട്ടു. 2021 ജൂൺ 1 മുതൽ ജൂലൈ 31 വരെ 51 ദിവസത്തിനുള്ളിൽ 89 എപ്പിസോഡ് ആണ് ചാനലിൽ സംപ്രേഷണം ചെയ്തത്.
 കോവിഡ് എന്ന മഹാമാരി യാതൊരു പിശുക്കും കാട്ടാതെ നൽകിയ വിരസതയെ ആട്ടിയോടിക്കാൻ ഈ പദ്ധതികളിലൂടെ കഴിഞ്ഞു എന്നതാണ് രണ്ട് ചാനലിന്റെയും സ്വീകാര്യത. ഇതിനെല്ലാമുപരി കുട്ടികളുമായും രക്ഷിതാക്കളും ആയും നിരന്തരം ഇടപെടാൻ കഴിഞ്ഞതോടെ ഓരോ വിദ്യാർഥിയുടെയും കുടുംബസാഹചര്യം യഥാസമയം മനസ്സിലാക്കുവാനും ആവശ്യമായ സഹായം എത്തിക്കുവാൻ സാധിച്ചു.
 പാലോട് വാണി ആരംഭിച്ചപ്പോൾ നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധി സ്മാർട്ട് ഫോണിന്റെ അപര്യാപ്തമായിരുന്നു. അധ്യാപകരുടെ ഇടപെടലിലൂടെ സ്മാർട്ട്ഫോൺ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് പോലും പാലോട് വാണിയിൽ അവസരം നഷ്ടപ്പെട്ടിട്ടില്ല.

 കുട്ടികളുടെ പരിപാടികൾ കൂടാതെ രക്ഷിതാക്കൾക്കും അവസരം നൽകിയത് പുതിയ ഒരു സംരംഭത്തിനു കൂടി നാന്ദി കുറി ക്കലായിരുന്നു. മാർച്ച് 8 വനിതാ ദിനത്തിൽ അമ്മമാരാണ് പാലോട് വാണി അവതരിപ്പിച്ചത് ജൂൺ ഒന്നിന് രക്ഷാകർതൃദിനത്തിൽ രക്ഷിതാക്കൾക്കും അവസരം നൽകി. രക്ഷിതാക്കൾ പാലോട് വാണിയെ രണ്ട് കൈയും നീട്ടി സ്വീകരിച്ചതിന്റെ ഫലമായി രക്ഷിതാക്കൾക്കായി മാസത്തിൽ ഒരിക്കൽ  പ്രക്ഷേപണം ചെയ്യുന്ന പാലോട് വേൾഡ് എന്ന പദ്ധതിക്ക് നാന്ദികുറിച്ചു. തുടക്കത്തിൽ തന്നെ 2എപ്പിസോഡ് ആണ് പ്രക്ഷേപണം ചെയ്തത്. പോസിറ്റീവിനെ ഭയപ്പെടുന്ന കാലത്ത് പോസിറ്റീവായി ചിന്തിക്കുന്നതിന്റെ ഫലപ്രാപ്തി എത്രത്തോളമാ യിരിക്കുമെന്ന് പാലോട് വാണി തെളിയിക്കുന്നു.
     
 സ്വാമിനാഥൻ കെ
9495301164


പാലോട് ഗവൺമെൻറ് എൽ പി സ്കൂൾ ലോകത്തിനുമുന്നിൽ - പാലോട് വാണിറേഡിയോ - കേരളകൗമുദിയിൽ വന്ന റിപ്പോർട്ട്-

Palode Kids - 111 ( ഹിരോഷിമ ദിനം)


Palode kids_ 100
























Sunday, July 11, 2021

വീടുതന്നെ ക്ലാസ്സ്‌ റൂം സ്റ്റുഡിയോ//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

വീട് തന്നെ വിദ്യാലയമായിക്കൊണ്ടിരിക്കുമ്പോള്‍ വീടുതന്നെ ക്ലാസ്സ്‌ റൂം സ്റ്റുഡിയോ ആക്കി മാറ്റിയ കഥയാണ് കണ്ണൂര്‍ ജില്ലയിലെ അധ്യാപക ദമ്പതികളായ രാജേഷ് മാഷിനും സിസിലി ടീച്ചറിനും പങ്ക് വെക്കാനുള്ളത്.

പാനൂര്‍ എലാങ്കോട് സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ പ്രഥമ അധ്യാപകനാണ് രാജേഷ് മാഷ്. അതെ വിദ്യാലയത്തിലെ അധ്യാപികയാണ് സിസിലി ടീച്ചര്‍.

VICTERS ചാനലില്‍ വരുന്ന ക്ലാസ്സുകളുടെ പൂരക പ്രവര്‍ത്തനങ്ങളാണ് പത്തോ പതിനഞ്ച് മിനിട്ടുകള്‍ വരുന്ന വീഡിയോ രൂപത്തില്‍ തയ്യാറാക്കി കുട്ടികള്‍ക്ക് അയക്കുന്നത്. 
വീട്ടില്‍ തന്നെ RECORDING സ്റ്റുഡിയോ ചെയ്യുന്നതിന് പതിനായിരം രൂപയാണ് ചെലവ് വന്നത്. റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ മൊബൈല്‍ ഫോണില്‍ KINE MASTER എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്യുന്നു.


കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആകര്‍ഷകമാക്കാന്‍ വാട്സാപ് ക്ലാസുകള്‍ മാത്രം പോര, സ്വന്തം അധ്യാപകര്‍ എടുക്കുന്ന ക്ലാസുകള്‍ കൂടുതല്‍ പ്രയോജനപ്രദമാകും എന്ന തിരിച്ചറിവുമാണ് ഇത്തരം ഒരു ഉദ്യമത്തിലേക്ക് നയിച്ചത്. 


സ്റ്റുഡിയോയിലേക്ക് ആവശ്യമായ സാധനങ്ങൾ ഓണ്‍ലൈന്‍ ആയാണ് വാങ്ങിയത്. കൂട്ടത്തില്‍ ചെലവേറിയത് ലൈറ്റും സ്റ്റാൻ്റും വാങ്ങുന്നതിനായിരുന്നു. എന്നാല്‍ വീഡിയോ ക്വാളിറ്റി കുറയാതിരിക്കാന്‍ മികച്ച ലൈറ്റ് ആവശ്യമാണ്.
 


എലാങ്കോട് സ്കൂളിലെ കുട്ടികളും ഹാപ്പിയാണ്.

 
ഓണ്‍ലൈന്‍ ആയി വാങ്ങിയ ഉപകരണങ്ങളും വിലയും  അവ വാങ്ങിയ ലിങ്കുകളും നല്‍കുന്നു. (പരസ്യമല്ല ONLINE PURCHASE ന്‍റെ അപകടങ്ങള്‍ അറിയാവുന്നത് കൊണ്ട് രാജേഷ് മാഷ് വാങ്ങിയ അനുഭവത്തില്‍ മികച്ചത് പരിചയപ്പെടുത്തുന്നു എന്നുമാത്രം.)
ഓരോ ഐറ്റം എഴുതിയിരിക്കുന്നതിനു മുകളില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ സൈറ്റില്‍ എത്തും.

lights with Stand - 4300

Tripode - 1500

Green screen with Stand - 2700

collar Mike - 1200


ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ ആകര്‍ഷക മാക്കുന്നതിന് ഇനിയും വൈവിധ്യമാര്‍ന്ന  കൂടുതല്‍ ക്രിയാത്മക ചിന്തകള്‍ ഉണ്ടാകട്ടെ...

                ടീം അധ്യാപകക്കൂട്ടത്ത്തിനു വേണ്ടി ,
                                                      രതീഷ്‌ സംഗമം. 

Tuesday, June 29, 2021

സ്റ്റിക്കർ മഹാത്മ്യം//adhyapakakkoottam

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

സ്റ്റിക്കർ മഹാത്മ്യം

പലരും ഓൺലൈൻ ക്ലാസ്സുകളിൽ പലതരം സ്റ്റിക്കറുകൾ ഉപയോഗിക്കുന്നുണ്ട്.

കുട്ടിയെ പോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാർഗ്ഗമാണല്ലോ സ്റ്റിക്കറുകൾ.
കുട്ടികളുടെ പ്രായം അഭിരുചി പരിഗണിച്ച് വ്യത്യസ്ത സ്റ്റിക്കറുകൾ ലഭ്യവുമാണ്.

അമിതമായാൽ അമൃതും വിഷം എന്ന അവസ്ഥ സ്റ്റിക്കറ്റിലും ബാധകമാണ്.
ഒപ്പം ഒരേ സ്റ്റിക്കറുകൾ എല്ലാ ദിവസവും ഉപയോഗിക്കുന്നതും ദോഷം ചെയ്യാം.
സ്റ്റിക്കറുകളുടെ ഉപയോഗത്തെ പല തരത്തിൽ പ്രയോജനപ്പെടുത്തുന്നവരുണ്ട്.
പ്രൈമറി ക്ലാസ്സുകളിൽ ഒന്നിലധികം വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ടാകും.

ഒരു പ്രത്യേക വിഷയത്തിന് അല്ലെങ്കിൽ വർക്കിന് ഒരു പ്രത്യേക സ്റ്റിക്കർ നൽകുന്നത് പ്രസ്തുത വിഷയവുമായ് ബന്ധപ്പെട്ട പ്രവർത്തനം എത്ര പേർ ചെയ്തു എന്ന് പെട്ടെന്ന് തിരിച്ചറിയാൻ അധ്യാപികയെയും സഹായിക്കും.

സ്റ്റിക്കറുകളിൽ കുട്ടികളുടെ തന്നെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

അനുഭവത്തിൽ മികച്ച ഒരു പ്രോത്സാഹന തന്ത്രമാണ് കുട്ടിക്ക് അവൻ്റെ ഫോട്ടോ ഉൾപ്പെടുന്ന Sticker നൽകുക എന്നത്.

സ്വന്തം ചിത്രം ഉൾപ്പെടുന്ന സ്റ്റിക്കറും അവക്കൊപ്പം കമൻ്റും ലഭിക്കുമ്പോൾ കുട്ടികൾ വളരെ ഉത്സാഹത്തോടെ പഠന പ്രവർത്തനങ്ങൾ ഏറ്റെടുക്കും എന്ന ചിന്തയിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്.

സായി ടീച്ചറുടെ  ഒന്നാം ക്ലാസ്സ് ഗ്രൂപ്പിലും എൻ്റെ മൂന്നാം ക്ലാസ്സിലും പരീക്ഷിച്ചു.

കുട്ടിയുടെ ചിത്രത്തോടൊപ്പം 'മിടുക്കൻ - മിടുക്കി' എന്നീ കമൻറുകളാണ് സായി ശ്വേത ടീച്ചര്‍ ഉപയോഗിച്ചത്.

സുമിഷമിടുക്കിയാണല്ലോ - 
നന്നായി ഗൗരി - 
ബിലാലും ശരിയായി ചെയ്തു - 
തുടങ്ങിയ രീതിയിൽ വാചകങ്ങളിലും വൈവിധ്യം  വരുത്തിയാണ് ഞാനവ മൂന്നാം ക്ലാസ്സിൽ ഉപയോഗിച്ചത്.


ഒന്നിലേയും മൂന്നിലേയും ക്ലാസ്സ് ഗ്രൂപ്പുകളിലാണെങ്കിലും കുട്ടികളുടെ പ്രതികരണം മികച്ചവയായിരുന്നു.

സ്വന്തം ഫോട്ടോ ഉൾപ്പെടുന്ന സ്റ്റിക്കറുകൾക്കായ് കുട്ടികൾ വേഗത്തിലും കൃത്യമായും പ്രവർത്തനങ്ങൾ ചെയ്തിടാൻ തുടങ്ങി.

(സായി ടീച്ചറുടെ രക്ഷാകർത്താക്കൾ അയച്ച ഓഡിയോ മെസ്സേജ്
കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ....)

ഇനി എങ്ങനെ ഈ സ്റ്റിക്കറുകൾ നിർമ്മിക്കാം എന്ന് കൂടി പറഞ്ഞിട്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാം എന്ന് കരുതുന്നു.

നമ്മൾ Select ചെയ്യുന്ന ചിത്രം ഉൾപ്പെടുത്തി stickerകൾ നിർമ്മിക്കാൻ സഹായിക്കുന്ന ധാരാളം ആപ്ലിക്കേഷനുകൾ ഉണ്ട്.

Sticker.Iy എന്ന app ആണ് ഞാൻ ഉപയോഗിച്ചത്.
Play Store ൽ നിന്നും download ചെയ്യാം.

Download ചെയ്ത് ഉപയോഗിക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോ കാണാനായി താഴെ കാണുന്ന Click Here എന്ന ബട്ടണിൽ Click ചെയ്യൂ..