🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, April 30, 2023

മേയ് - 1 ലോക തൊഴിലാളി ദിനം./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

മേയ് - 1 ലോക തൊഴിലാളി ദിനം.

ആവേശോജ്ജ്വലമായ  ചിക്കാഗോ സമരങ്ങളിൽ പങ്കെടുത്ത് ജീവൻ ബലി നൽകിയ ധീരരക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന ദിനമാണ് ലോക തൊഴിലാളി ദിനമായ മേയ് - 1 . ചിക്കാഗോ തെരുവീഥികളിലൂടെ, മേയ് ദിന ചരിത്രത്തിലേക്ക് ഒരു മടക്കയാത്ര....

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ,മുക്കം.
അവതരണം: കെ.വി. പ്രസാദ്, മുക്കം.




Saturday, April 29, 2023

ഉര്‍ദു: ഭാഷയുടെ ഉന്മാദം /Adhyapakakkoottam

അധ്യാപകക്കൂട്ടം Urdu

ഉര്‍ദു: ഭാഷയുടെ ഉന്മാദം
📝 നൗഫല്‍ പതിനാറുങ്ങല്‍

പല ഭാഷകളാല്‍ സമൃദ്ധമാണ് ഇന്ത്യ. കാലാന്തരേണ ചില ഭാഷകളൊക്കൊ അന്യമാക്കപ്പെട്ടു. സൗന്ദര്യവും സ്‌നേഹവും നിറഞ്ഞ ഇന്ത്യന്‍ ഭാഷയാണ് ഉര്‍ദു. മിസ്റ്റികും സാഹിത്യകാരനുമായ അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനം, നവംബര്‍ 9 ലോക ഉര്‍ദു ഭാഷാദിനമായി ആചരിക്കുന്നു. ഉര്‍ദു ഭാഷയെ നെഞ്ചേറ്റി കാവ്യങ്ങളായും മറ്റു രചനകളായും വ്യാപിപ്പിച്ചതിന് ഇഖ്ബാലിന് കിട്ടിയ അംഗീകരാണിത്.
രാജ്യത്ത് നാല് കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയാണ് ഉര്‍ദു. ഏകദേശം 80 കോടി ജനങ്ങള്‍ ഇന്ന് ഉര്‍ദു ഭാഷ സംസാരിക്കുന്നു. ലോകഭാഷകളില്‍ ഉര്‍ദുവിന് പതിനേഴാം സ്ഥാനമുണ്ട്. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഉര്‍ദു സംസാരിക്കുന്നവരുണ്ട്. സംസാരത്തിലും എഴുത്തിലും വ്യത്യസ്തത സൂക്ഷിക്കുന്ന ഉര്‍ദു അപരബഹുമാനത്തെ കൂടുതല്‍ മാനിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഉര്‍ദു എന്ന വാക്കിനര്‍ഥം പട്ടാളം, കൂട്ടം, താവളം എന്നൊക്കെയാണ്.
പതിമൂന്നാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരും സൈനികരും തദ്ദേശീയരായ കച്ചവടക്കാരുമായി ബന്ധം പുലര്‍ത്തിത്തുടങ്ങിയതോടെ പ്രദേശത്തെ ഭാഷയായ ഖഡീബോലിയില്‍ തുര്‍ക്കി, അറബി, പേര്‍ഷ്യന്‍ വാക്കുകളും പ്രയോഗങ്ങളും വന്നുചേര്‍ന്നു. അത് പുതിയൊരു ഭാഷയായി രൂപം പ്രാപിച്ചു. ഈ ഭാഷ പിന്നീട് ഉര്‍ദു എന്ന പേരില്‍ അറിയപ്പെട്ടു. തുടര്‍ന്ന് സബാനെ നെദ്‌ലവി, ദഖിനി, രേഖ്ത തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെട്ടു. 1750ന് ശേഷമാണ് ഉര്‍ദു എന്ന പേര് പ്രഖ്യാപിതമായത്.
പല ഭാഷകളേയും പിന്നിലാക്കി ഉര്‍ദു വികസിച്ചു. സംസാരവൃത്തത്തിന് പുറത്ത് കടന്ന് കവിതകള്‍, കഥകള്‍, ഗസലുകള്‍ തുടങ്ങിയ ശാഖകളിലൂടെയായിരുന്നു ഭാഷയുടെ വികാസം.
അതിന് പിന്നില്‍ ആ കാലഘട്ടത്തിലെ അറിയപ്പെട്ട എഴുത്തുകാരായ മീര്‍സാ ഗാലിബ്, അല്ലാമ മുഹമ്മദ് ഇഖ്ബാല്‍, സര്‍ സയ്യിദ് അഹ്മദ് ഖാന്‍ തുടങ്ങിയവരായിരുന്നു. അല്ലാമ മുഹമ്മദ് ഇഖ്ബാലാണ് ഈ ദൗത്യത്തിന് നിസ്തുലമായ പങ്ക് വഹിച്ചത്. ഉര്‍ദു ഭാഷയുടെ പിതാവായി അറിയപ്പെടുന്നത് സൂഫീവര്യന്‍ നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യനായ അമീര്‍ ഖുസ്രുവാണ്.
മുപ്പത്തിയഞ്ച് അക്ഷരങ്ങളിലായിട്ടാണ് ഉര്‍ദു ഭാഷ ഘടന. ഇരുത്തിയെട്ട് അറബി അക്ഷരങ്ങളും നാല് പേര്‍ഷ്യന്‍ അക്ഷരങ്ങളും മൂന്ന് സ്വതന്ത്ര അക്ഷരങ്ങളും.
ഉര്‍ദുവും ഹിന്ദിയും അഭേദ്യ ബന്ധമുണ്ട്. രണ്ടും ഖഡീബോലിയെന്ന പ്രാദേശിക ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണെന്ന് കരുതുന്നു. ഹിന്ദിക്ക് ബ്രഹ്മി ലിപിയില്‍ നിന്നുണ്ടായ ദേവനാഗിരി ലിപി ഉപയോഗിച്ചു പോന്നു. ഉര്‍ദുവാണെങ്കിലോ പേര്‍ഷ്യന്‍, അറബി ലിപികള്‍ ഉപയോഗിച്ചു. ഹിന്ദി സംസ്‌കൃത പാരമ്പര്യത്തിലേക്ക് മാറി. പിന്നീട് ആര്യസമാജക്കാരും കൂട്ടരും ഹിന്ദിയുടെ പുനരുദ്ധാരണത്തിന് ശ്രമിച്ചു. ഈ കാലഘട്ടം ഭാഷാകാര്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിഷയത്തില്‍ ഗാന്ധിജി ഇടപ്പെട്ടു. ദേവനാഗിരി ലിപിയും ഉര്‍ദു ലിപിയും എഴുതപ്പെടുന്ന ‘ഹിന്ദുസ്ഥാനി’ പൊതു ഭാഷയാക്കണമെന്ന നിര്‍ദേശമുണ്ടായി.
ഉര്‍ദുവിനെ ജനപ്രിയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച രണ്ട് പദ്യരൂപങ്ങളാണ് ഗസലും ഖവാലിയും. പത്താം നൂറ്റാണ്ടില്‍ ഇറാനിലാണ് ഗസലുകളുടെ തുടക്കം. അറബിഗാന ശാഖയായ ഖസ്വീദയില്‍ നിന്നാണത്രെ തുടക്കം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അഫ്ഗാനികളും തുര്‍ക്കികളും വഴി ഇന്ത്യയിലെത്തി.
സ്വാതന്ത്രസമര രംഗത്ത് ഉര്‍ദുവിന്റെ ഊര്‍ജവും ഉയര്‍ച്ചയും കാണാന്‍ കഴിയും. വൈദേശിക ശക്തികള്‍ക്കെതിരെ ശബ്ദിച്ച രണ്ട് ഉര്‍ദു പത്രങ്ങളായിരുന്നു ദില്ലി അഖ്ബാര്‍, സ്വാദിഖുല്‍ അഖ്ബാര്‍. ‘ഇന്‍ഖിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉര്‍ദുവിന്റെ സംഭാവനയാണ്.
കേരള ഉര്‍ദുവിന് വേറിട്ടൊരു ചരിത്രമുണ്ട്. പതിനാറാം നൂറ്റാണ്ടിലാണ് ഉര്‍ദു ഭാഷ കേരളത്തിലെത്തിയത്. 1530ല്‍ കോഴിക്കോടിനടുത്ത് ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ട ജയിച്ചടക്കുന്നതിന് സാമൂതിരി രാജാവ് ബീജാപൂര്‍ സുല്‍ത്താന്റെ സൈനിക സഹായം തേടുകയുണ്ടായി. അങ്ങനെ ആയിരക്കണക്കിന് സൈനികര്‍ കോഴിക്കോട്ടെത്തി. 1571ല്‍ ചാലിയന്‍ കോട്ട കീഴടക്കിയെങ്കിലും അവിടെ എത്തിയ പട്ടാളക്കാര്‍ തിരിച്ച് പോയില്ല. കുടുംബ സമേതം കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ താമസമുറപ്പിച്ചു. ഇവരുടെ ഭാഷ നഖ്‌വി ഉര്‍ദുവായിരുന്നു. അതോടെ കേരളത്തിലും ഉര്‍ദു ഭാഷയുടെ വേരോട്ടം തുടങ്ങി. പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന ഉര്‍ദു ഭാഷയിലെ പദങ്ങള്‍ വ്യാപകമായി മലയാളത്തിലും ഉപയോഗിച്ചു തുടങ്ങി. നാം ഉപയോഗിച്ച് പോരുന്ന പല വാക്കുകളും ഉര്‍ദുവില്‍ നിന്ന് വന്നതാണ്. ബേജാര്‍, നാശ്ത, ജാസ്തി, ബാല്‍ദി തുടങ്ങിയ ധാരാളം പദങ്ങള്‍.

Thursday, April 27, 2023

അധ്യാപകക്കൂട്ടം/Hindi- वर्ण गीत/आशय:आशादेवी टीचर/Adhyapakakoottam

അധ്യാപകക്കൂട്ടം HINDI

वर्ण गीत

आशय : आशादेवी टीचर
तैयारी : रैहाना टीचर, बिंदु टीचर, रिजी टीचर




Wednesday, April 26, 2023

LSS ചോദ്യ പേപ്പറും ഉത്തര സൂചികയും. /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ഇന്ന് (26/04/23) നടന്ന LSS ചോദ്യ പേപ്പറും ഉത്തര 
സൂചികയും.

ചോദ്യ പേപ്പർ


ഉത്തര സൂചിക


പേപ്പർ 2 
പാർട്ട് A
ഗണിതം

ഉത്തരങ്ങൾ

13.  a.  15868 രൂപ
         b.  1677 രൂപ
          c.   22 ദിവസം
14.   a. 4 cm
           b. 24 cm
             c. 32 cm
15.   8 മണിക്കൂർ 30 മിനുട്ട്
16.    300 പത്ത്
17.    ഏപ്രിൽ 29 ശനി
18.    D
19.    1100
20.    54  രൂപ
21.     62
22.    C
23.    13 cm 3 മില്ലിമീറ്റർ
24.    11024


LSS 2023 മലയാളം Answer key

1.ഓർമ -സ്മരണ
2. പി. ഭാസ്കരൻ
3. തുള്ളി +അണഞ്ഞു
4. ദൃക്സാക്ഷി വിവരണം
5. ഫുട്ബോൾ
6.തോടയം 
7. അങ്കണം, കരുണ, കുടിൽ, താവളം.
8. ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം
9. അനുബന്ദം
10. യാത്രസ്മരണകൾ
11.എ.കുടയായൊരു ---കാക്കക്കൂട്ടം
ബി.നീര് =വെള്ളം
സി.
12. എ. T v വന്നത്
ബി. ശ്രോതാക്കൾ
സി,

*LSS - GK Answer Key*

15. 2023
16. വാണിജയറാം
17. ഉത്തർപ്രദേശ് - ജോഷിമഡ്
18. അഷ്ടമുടിക്കായൽ
19. ശനി 
20. ചീറ്റപ്പുലി
21. Rakesh Sharma
22. ഫുട്ബോൾ
23. D. Y. ചന്ദ്രചൂഡ്
24. മീശ (S. ഹരീഷ്)


*ENGLISH*

13. A. Friendship
B. Happily
C. Paragraaph (Anna's Smile)

14a. C
b. predict
C. Description (what happened in the sea


*LSS ഉത്തരസൂചിക*

*പേപ്പർ 2* *EVS*

1. a) സൂര്യൻ - ഭൂമി- ചന്ദ്രൻ
b) ഭൂമി- ചന്ദ്രൻ- സൂര്യൻ

c) ചിത്രം ഒന്ന് പൗർണമി( വെളുത്ത വാവ് )

 ചിത്രം അമാവാസി (കറുത്തവാവ്)

(ചിത്രീകരണം)

d) 2023 ഏപ്രിൽ 4

2) a)
i)തെക്ക്
ii)തെക്ക്
iii)തെക്ക് പടിഞ്ഞാറ്
iv)പൂന്തോട്ടം സൂചിക നോക്കി വരയ്ക്കുക
b)വടക്കുനോക്കിയന്ത്രം

3. നാര് വേര്, ഏക ബീജപത്രം

4. A
5.  ഇക്കോ പാർക്ക്
6. C
7. താമരക്കോഴി
8. ഖേഡ സമരം
9.C
10. അരുണാചൽ പ്രദേശ്
11. D
12. മാസ് മീഡിയ






Uss/Science/Adhyapakakkoottam

അധ്യാപകക്കൂട്ടം USS

ഇന്ന് (26/04/23) നടന്ന USS SCIENCE ചോദ്യ
 പേപ്പറും ഉത്തര സൂചികയും.


USS/SANSKRIT/ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS

SANSKRIT

ഇന്ന് (26/04/23) നടന്ന USS സംസ്കൃതം ചോദ്യ
 പേപ്പറും ഉത്തര സൂചികയും.

Uss Sanskrit answer key :
Prepared by
Komalakrishnan
GHS AKALUR



USS ENGLISH/ ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS


ഇന്ന് (26/04/23) നടന്ന USS ENGLISH പരീക്ഷയുടെ ചോദ്യ
 പേപ്പറും ഉത്തര സൂചികയും.

 3 -ാംചോദ്യം ശരിയായ ഉത്തരം to look after 



USS Maths /Adhyapakakkoottam

അധ്യാപകക്കൂട്ടം USS

ഇന്ന് (26/04/23) നടന്ന USS Maths പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തര സൂചികയും.

Prepared by :

Aneesh Babu MT
VMHM UPS
Punarppa


USS പരീക്ഷയുടെ ചോദ്യ പേപ്പറും ഉത്തര സൂചികയും /Adhyapakakkoottam

അധ്യാപകക്കൂട്ടം USS

ഇന്ന് (26/04/23) നടന്ന USS പരീക്ഷയുടെ ചോദ്യ
 പേപ്പറും ഉത്തര സൂചികയും.

Prepared by :
Nithya KT
GHS AKALUR


അടിസ്ഥാന പാഠാവലി (BT )








അടിസ്ഥാന പാഠാവലി (AT)

Social Science




Tuesday, April 25, 2023

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ കറ്റാർവാഴ /Adhyapakakkoottam

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ

കറ്റാർവാഴ
ശാസ്ത്രീയനാമം:Aloe Barbadensis
സംസ്കൃതനാമം :കുമാരി


- മലബന്ധം തലവേദന എന്നിവയ്ക്ക് ഔഷധം
- കണ്ണെരിച്ചിൽ, കണ്ണിൽ ചുവപ്പ് നിറം,മുറിവുകൾ, പൊള്ളൽ തുടങ്ങിയവയ്ക്ക് അത്യുത്തമം.
-ഇതിന്റെ പൾപ് സൗന്ദര്യവർദ്ധനത്തിനും കേശവർദ്ധനത്തിനും ഉത്തമം ആണ്.
-ചെന്നിനായകം കറ്റാർവാഴ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.


-കുമാര്യാസവം
-കൃഷ്ണാദിഗുളിക
-രാജപ്രവർത്തിനി വടിക
-മുറിവെണ്ണ
എന്നീ ആയുർവേദ ഔഷധങ്ങളിലെ മുഖ്യ ചേരുവ.

തയ്യാറാക്കിയത്:
ധ്യാൻ ഭഗത് എം
പത്താംക്ലാസ് വിദ്യാർത്ഥി
ജി എച്ച് എസ് എസ് പുലാമന്തോൾ
മലപ്പുറം ജില്ല

Monday, April 24, 2023

വായനാ കാർഡുകൾ കളിച്ചെപ്പ് /Adhyapakakkoottam

അധ്യാപകക്കൂട്ടം വായനാ കാർഡുകൾ

കളിച്ചെപ്പ്

തയ്യാറാക്കിയത്:
ശശിധരൻ കല്ലേരി






പൊതുവിജ്ജാനം LSS GK../Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

പൊതുവിജ്ജാനം

LSS  GK..

🌷 ISRO യുടെ വാണിജ്യ സേവന സ്ഥാപനം   ?
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്.

🌷ഏറ്റവും വേഗത്തിലും ഏറ്റവും കൂടുതൽ തവണയും സൂര്യനെ ചുറ്റുന്ന ഗ്രഹം   ഏത് ?
ബുധൻ (88 ദിവസം കൊണ്ട് സൂര്യനെ ഒരുതവണ ചുറ്റുന്നു )

🌷സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏത് ?
വ്യാഴം (പുതിയതായി 12ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തി ശനിയെ പിന്തള്ളി.. ഇപ്പോൾ വ്യാഴത്തിന് 92 ഉപഗ്രഹങ്ങൾ )

🌷ഇയ്യിടെ അന്തരിച്ച പ്രശസ്ത സിനിമ താരത്തിന്റെ ആത്മ കഥയാണ് *ചിരിക്കു* *പിന്നിൽ*... ആരുടെ ?
ഇന്നസെന്റ്

🌷നീല പതാക സർട്ടിഫിക്കറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു  ?
ബീച്ചുകളുടെ ഗുണനിലവാരം.

🌷ലോക ജനസംഖ്യ യിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം   ഏത് ?
ഇന്ത്യ

🌷ക്ഷയരോഗ നിർമ്മാർജ്ജനത്തിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി  ?
അക്ഷയ കേരളം

🌷മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശം   ഏത് ?
പോണ്ടിച്ചേരി 

🌷ഇന്ത്യയിൽ ദേശീയോദ്യാനങ്ങൾ  ഇല്ലാത്ത സംസ്ഥാനമേത്  ?
പഞ്ചാബ്.

🌷ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള സംസ്ഥാനം  ഏത് ?
ഗുജറാത്ത്‌

 🌷 ജി 20 കൂട്ടായ്മ യുടെ അധ്യക്ഷ പദവി 2023ഇൽ വഹിക്കുന്ന രാജ്യം   ഏത് ?
ഇന്ത്യ

🌷2022 ലെ പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു ?
ഒരേ ഒരു ഭൂമി

🌷ഇന്ത്യയുടെ പതിനഞ്ചാമത്  രാഷ്‌ട്രപതി ആരാണ് ?
ദ്രൗപതി  മുർമു

🌷ഇന്ത്യയിലെ ഏറ്റവും കുറവ് ജില്ലകൾ ഉള്ള സംസ്ഥാനമേത് ?
ഗോവ ( 2 ജില്ലകൾ )

🌷  Statue of Knowledge ആരുടെ പ്രതിമയാണ് ,?
Dr. ബി. ആർ. അംബേദ്കർ

🌷കേരളത്തിൽ  ഒരേ ഒരു റെയിൽവേ  സ്റ്റേഷൻ മാത്രം ഉള്ള ജില്ല   ഏത്?
പത്തനം തിട്ട ( തിരുവല്ല റെയിൽവേ  സ്റ്റേഷൻ )

🌷5ലക്ഷം കുട്ടികൾക്ക് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകാൻ സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി  ഏത് ?
ഗോൾ.

🌷ആലപ്പുഴ ജില്ലയിലെ ഏക റിസർവ്വ് വനമേഖല  ഏതാണ്  ?
വിയ്യപുരം

 🌷കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ബന്ധിപ്പിക്കുന്നത്  ?
തിരുവനന്തപുരം   -  കാസർഗോഡ്


 *തയ്യാറാക്കിയത്..*
തസ്‌നീം ഖദീജ. എം
ജി. യു. പി. സ്കൂൾ. രാമനാട്ടുകര
കോഴിക്കോട്

Sunday, April 23, 2023

സഹിതം പോർട്ടലിനെപ്പറ്റി അറിയേണ്ടതെല്ലാം../Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

സഹിതം പോർട്ടലിനെപ്പറ്റി അറിയേണ്ടതെല്ലാം..



സഹിതത്തിൽ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ വ്യക്തമാകുന്ന ക്ലാസ്. 
ടീം അധ്യാപകക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ ക്ലാസ്സ് നയിച്ചത്
ശ്രീ. അജസ് വെള്ളു പറമ്പിൽ , SALPS എലക്കൽ.




Friday, April 21, 2023

ജന്മദിനത്തിന്റെ ഓർമ്മയ്ക്ക് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എ സ്.എസ് പഠന സഹായി

ജന്മദിനത്തിന്റെ ഓർമ്മയ്ക്ക് :-

1.ജവഹർ ലാൽ  നെഹ്‌റു --ശിശുദിനം.(നവംബർ 14)

Nehru---Children's Day

2.ഗാന്ധിജി ---ലോക അക്രമരാഹിത്യ  ദിനം.(ഒക്ടോബർ 2)

Gandhiji--World Non violence Day 

3.സുഭാഷ് ചന്ദ്രബോസ് --പരാക്രമ് ദിവസ് (ജനുവരി 23)

Subhash Chandra Bose--Parakram Divas.

4.മൗലാന അബ്ദുൾ കലാം  ആസാദ് ---ദേശീയ വിദ്യാഭ്യാസ ദിനം (നവംബർ 11)

Maulana Abdul Kalam Azad--National Education Day.

5.സ്വാമി വിവേകാനന്ദൻ ---ദേശീയ യുവജന ദിനം (ജനുവരി 12)

Swami Vivekanandan --National Youth Day.
6.ശ്രീനിവാസ രാമാനുജൻ ---ദേശീയ  ഗണിതശാസ്ത്ര ദിനം (ഡിസംബർ 22)

Sreenivasa Ramanujan--National Mathematics Day.

7.മേജർ ധ്യാൻചന്ദ് ---ദേശീയ കായിക ദിനം (ആഗസ്റ്റ്  29)

Major Dhyan Chand--National Sports Day.

8.ഡോ. S. രാധാകൃഷ്ണൻ --ദേശീയ അധ്യാപക ദിനം (സെപ്റ്റംബർ 5)

Dr. S. Radhakrishnan--National Teachers' Day.

9. ഡോ. BR. അംബേദ്കർ --അംബേദ്കർ ജയന്തി (ഏപ്രിൽ 14)

Dr. BR. Ambedkar --Ambedkar Jayanti.

10.ഏ. പി. ജെ. അബ്ദുൾ കലാം --ലോക  വിദ്യാർത്ഥി ദിനം (ഒക്ടോബർ 15)

A. P. J. Abdul  Kalam--World Students' Day.


Prepared by:-

Ramesh. P

Ghss Mezhathur.

ഏപ്രിൽ 22 : ലോക ഭൗമദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 ഏപ്രിൽ 22 : ലോക ഭൗമദിനം

പ്രപഞ്ചത്തിൽ ജീവൻ നിലനില്ക്കുന്ന ഏക ഗ്രഹമായ ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമല്ല .അനന്തകോടി സസ്യ - ജീവജാലങ്ങൾക്കും സൂക്ഷ്മജീവികൾക്കും കൂടി അവകാശപ്പെട്ടതാണ് നാം അധിവസിക്കുന്ന ഈ ഭൂമി.

മനുഷ്യൻ്റെ വിവേചനമില്ലാത്ത പ്രവൃത്തികൾ മൂലം ഭൂമിയിലെ സ്വാഭാവിക ആവാസ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ അടുത്തറിയാം.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.

അവതരണം: കെ.വി.പ്രസാദ്, മുക്കം







ആര്യവേപ്പ് /Adhyapakakkoottam

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ

ആര്യവേപ്പ്

 ശാസ്ത്രീയ നാമം :Azardirachta Indica
 സംസ്കൃതനാമം :നിംബ


-ഏവർക്കും പരിചിതമായ ഔഷധസസ്യമാണ് ആര്യവേപ്പ്.
-രക്തശുദ്ധിയുണ്ടാക്കുന്ന ഔഷധമായി ഉപയോഗിക്കുന്നു
-അന്തരീക്ഷത്തിലെ വിഷാണുക്കളെയും വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കാനുള്ള കഴിവ് വേപ്പിലക്കുണ്ട്.
-ജ്വരം,ത്വക് രോഗങ്ങൾ,പൂപ്പൽ രോഗങ്ങൾ, വയറിളക്കം,പല്ലുവേദന,മോണപഴുപ്പ്,മുടികൊഴിച്ചിൽ, വാതം, കൃമിശല്യം, തലവേദന, വായ്പ്പുണ്ണ്...തുടങ്ങിയവ ശമിക്കാൻ ആര്യവേപ്പില അത്യുത്തമമാണ്.

-നിംബാദി സിറപ്
-നിംബാദി തൈലം
-നിംബാമൃതാദി ഏരണ്ഡം
-നിംബാദി ചൂർണം
എന്നീ ആയുർവേദ ഔഷധങ്ങളിലെ മുഖ്യഘടകം.



ധ്യാൻ ഭഗത് എം
പത്താംക്ലാസ് വിദ്യാർത്ഥി
ജി എച്ച് എസ് എസ് പുലാമന്തോൾ
മലപ്പുറം ജില്ല

ശതാവരി /Adhyapakakkoottam

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ

ശതാവരി

 ശാസ്ത്രീയ നാമം :Asparagus recemosus
 സംസ്കൃത നാമം :ശതാവരി

-കിഴങ്ങാണ്  പ്രധാനമായും  ഔഷധ മായി ഉപയോഗിക്കുന്നത്
- ജ്വരം, രക്തപിത്തം, രക്തവാദം, അപസ്മാരം, മൂത്രസംബന്ധ രോഗങ്ങൾ,അൾസർ തുടങ്ങിയവയ്ക്ക് മുഖ്യ ഔഷധം.
-മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് ശതാവരി അത്യുത്തമം.
-കാൽസ്യം, ഇരുമ്പ് എന്നിവയുടെ അഭാവത്താൽ ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ ഔഷധം.
-വന്ധ്യത, സ്ത്രീരോഗങ്ങൾ എന്നിവക്കുള്ള ഔഷധ ങ്ങളിലെ മുഖ്യ ചേരുവ.
-രക്തവാദത്തിന് ഔഷധം.


-ശതാവരി മുഖ്യചേരുവ ആയ ഒരു ആയുർവേദ ഔഷധമാണ് ശതാവരിഗുളം.

ധ്യാൻ ഭഗത്
പത്താം ക്ലാസ്സ് വിദ്യാർഥി
ജി എച്ച് എസ് എസ് പുലാമന്തോൾ
മലപ്പുറം ജില്ല

Thursday, April 20, 2023

LSS മാതൃകാ ചോദ്യേ പേപ്പറും ഉത്തര സൂചികയും./Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Learn ICT Skills എന്ന LSS പരിശീലന ഗ്രൂപ്പ് തയ്യാറാക്കിയ LSS - Eng: & Malay: മീഡിയം മാതൃകാ ചോദ്യേ പേപ്പറും ഉത്തര സൂചികയും.
ഒപ്പം ഓരോ വിഷയവുമായി ബന്ധപ്പെടുത്തി ഇതുവരെ നൽകിയിട്ടുള്ള PDF ലഭിക്കുന്നതിനുള്ള 
ലിങ്കുകളുടെ PDF 


Dear Friends,

*എല്ലാ LSS pdf കളും ഒറ്റ pdf ൽ... ഒറ്റ ക്ലിക്കിൽ..*

*Learn ICT Skills*  ന്റെ LSS പരിശീലന ഗ്രൂപ്പിലൂടെ ഓരോ ദിവസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ  നൽകിയ എല്ലാ pdf കളും ഒറ്റ pdf ലായി നൽകുന്നു.

Pdf open ചെയ്ത്  ഒരു വിഷയത്തിൽ click ചെയ്യുമ്പോൾ, ആ വിഷയവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ open ആകുന്നു ( flip ചെയ്യാവുന്ന രീതിയിൽ ).*finger ഉപയോഗിച്ച് slide ചെയ്ത് next page കൾ കാണുക.*

ശ്രദ്ധിക്കുക :ആർകെങ്കിലും  ഈ pdf open ആകുന്നില്ലെങ്കിൽ . അവർ mobile ൽ Adobe reader or pdf reader play സ്റ്റോർ ൽ നിന്നും ഇൻസ്റ്റാൾ ചെയ്യുക. നിലവിൽ ഉള്ളവർ Update ചെയ്യുക🙏








Wednesday, April 19, 2023

LSS / GK /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS GK
തയ്യാറാക്കിയത് :
സുധ ടീച്ചർ 
(SVMALPS Nambullipura,Mundur, Palakkad)


Warrenty കഴിഞ്ഞ laptop ൻ്റെ complaint register ചെയ്യുന്നതിൻ്റെ help file..amc complaint registration. / Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

Warrenty കഴിഞ്ഞ laptop ൻ്റെ complaint register ചെയ്യുന്നതിൻ്റെ help file..amc complaint registration.



Lss Gk / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Lss Gk

 📌 പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ മികച്ച രചനകൾ പുസ്തകരൂപത്തിലാക്കി സമഗ്ര ശിക്ഷ കേരളം പുറത്തിറക്കുന്ന പ്രസിദ്ധീകരണം   ?
 *എഴുത്തു പച്ച*

📌 നീല സ്വർണ്ണം എന്നറിയപ്പെടുന്നത് ?
 *ജലം*

📌 ശിശു മരണ നിരക്ക് കുറക്കാൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് രൂപം നൽകിയ പദ്ധതി  ഏത് ?
 *ഹൃദ്യം*

📌സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ   (  കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ  നടപ്പിലാക്കുന്ന പദ്ധതി )പുതിയ പേര് ?
 *വിദ്യാകിരണം*

📌വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മയ്ക്കായി വിനോദ സഞ്ചാര വകുപ്പ് കോഴിക്കോട് ബേപ്പൂരിൽ നിർമിക്കുന്ന സ്മാരകം   ?
 *ആകാശ മിട്ടായി*

 📌മൂന്ന് ഫുട്ബോൾ ലോക കപ്പുകൾ നേടിയ ഏക ഫുട്ബോൾ താരം  ? ( ഈ അടുത്ത് അന്തരിച്ചു )
 *പെലെ*

 📌 ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വിവ കേരളം പദ്ധതിയുടെ ഉദ്ദേശ്യം എന്ത് ?
 *വിളർച്ചയിൽ നിന്ന്* *വളർച്ചയിലേക്ക്*

📌പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ  ?
 *കേരള ജ്യോതി, കേരള* *പ്രഭ, കേരള* *ശ്രീ.*   (നവംബർ 1 ന് വിതരണം )

📌ഏത് ഭരണ ഘടന പദവി വഹിക്കുന്നയാളാണ് രാജ്യ സഭയുടെ അധ്യക്ഷൻ ആവുന്നത്  ?
 *ഉപ രാഷ്ട്രപതി*

📌ഏത് മേഖലയുടെ മുഖഛായ മാറ്റുന്നതിനുള്ള കേരള സർക്കാർ പദ്ധതിയാണ് ചായം   ?
 *അങ്കണവാടി*

📌കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല  ?
 *പാലക്കാട്‌*

📌 കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധ സസ്യം  ?
 *വേപ്പ്*

📌 പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത് ?
 *കമ്മ്യൂണിറ്റി റിസർവ്വ്*
 📌 ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ് ?
 *കടലുണ്ടി കമ്മ്യൂണിറ്റി* *റിസർവ്വ്*

📌കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം   ?
 *മംഗള വനം*

📌രാജ്യ സഭയിലേക്ക് നാമ  നിർദ്ദേശം  ചെയ്യപ്പെട്ട പ്രഥമ മലയാളി വനിത   ?
 *പി. ടി. ഉഷ*

📌മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുന്നതിനുള്ള നാസ യുടെ പദ്ധതി  ?
 *ആർട്ടെമിസ്*

📌മഹാ പരി നിർവാൺ ദിവസ് ആരുടെ ചരമ ദിനമാണ്  ?
 *Dr. ബി. ആർ.* *അംബേദ്കർ*

📌ശുക്രന്റെ  ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠി ക്കുന്നതിനായുള്ള   ISRO യുടെ ദൗത്യം  ഏത് ?
 *ശുക്രയാൻ.1*

 📌അംഗനവാടി കുട്ടികളിലെ കുഷ്ഠ രോഗ നിർണ്ണയ പരിപാടി  ഏത് ? 
 *ബാല മിത്ര*

📌 ദേശീയ ഭിന്നശേഷി ദിനം  എന്ന് ?
 *ഡിസംബർ 3*

 
 തയ്യാറാക്കിയത് : 

തസ്‌നീം ഖദീജ..
ജി യു പി സ്കൂൾ, രാമനാട്ടുകര

Monday, April 17, 2023

LSS GK /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ് പഠന സഹായി

LSS GK

ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള നദി  ?
ഭാരത പ്പുഴ

ദേശീയ നദി സംരക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ ഏക നദി  ?
പമ്പ

കേരളത്തിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി  ?
കുന്തി പ്പുഴ ( സൈലന്റ് വാലി യിലൂടെ ഒഴുകുന്നു )

ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി  ?
പെരിയാർ

തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി ഏത് ദേശീയോദ്യാ ന ത്തിലാണ്  സ്ഥിതി ചെയ്യുന്നത്  ?
ഇരവികുളം

കേരള സർക്കാർ കൈത്തറി  ദിനമായി ആചരിക്കുന്നത്   ഏത് ദിവസം  ?
ചിങ്ങമാസത്തിലെ അത്തം ദിനം

സംസ്ഥാന കൃഷി വകുപ്പ് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിൽ  ?
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്

അഞ്ച് ലോകകപ്പ് കളിൽ ഗോൾ നേടുന്ന ആദ്യ ഫുട്ബോൾ താരം  ?
ക്രിസ്റ്റിയാനോ റൊണാൾഡോ

ഐക്യരാഷ്ട്ര സംഘടന 2023 നെ ഏത് വർഷമായി ആചരിക്കുന്നു  ?
ചെറു ധന്യങ്ങളുടെ വർഷം.
സൂപ്പർ ഫുഡ്‌ എന്നറിയപ്പെടുന്നത് ?
ചെറു ധാന്യങ്ങൾ

,2022 -- ലെ ONV പുരസ്‌കാരം നേടിയതാര്  ?
ടി. പത്മനാഭൻ 

പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്ത കേരളത്തിലെ ആദ്യ ആദിവാസി പൈതൃക ഗ്രാമം ?
എൻ ഊര്  ( വയനാട് )

സർക്കാർ,  എയി ഡഡ് സ്കൂളുകളിലെ  ഉച്ച ഭക്ഷണ പദ്ധതിയുടെ പേര് ?
പ്രധാന മന്ത്രി പോഷൺ പദ്ധതി

സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷ പരിജ്ഞാനം  നിർബന്ധം ആക്കിയ ഇന്ത്യൻ സംസ്ഥാന മേത്  ?
കേരളം

നോബൽ സമ്മാനമാതൃകയിൽ ശാസ്ത്രഗവേഷകർക്ക് കേന്ദ്ര സർക്കാർ നൽകാൻ ആലോചിക്കുന്ന പുരസ്‌കാരം ?
വിജ്ഞാൻ

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്‌കാരങ്ങളുടെ ഭാഗമായ കേരള ജ്യോതി നേടിയത്   ആര്?
എം. ടി. വാസുദേവൻ നായർ

 തയ്യാറാക്കിയത് : -
തസ്‌നീം ഖദീജ
ജി. യു. പി. സ്കൂൾ. രാമനാട്ടുകര.

Sunday, April 16, 2023

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് /കാസർകോട് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
കാസർകോട്

1.കേരളത്തിലെ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ?

2 .കേരളത്തിൽ പുകയില ഉൽപ്പാദിപ്പിക്കുന്ന ജില്ല ?

3. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ?

4. വടക്കേ അറ്റത്തെ ജില്ല ?

5.ഏറ്റവും ഒടുവിൽരൂപീകൃതമായ ജില്ല ? (1984)

6.ഏറ്റവും കുറച്ച് വിസ്തീർണ്ണം ഉള്ള രണ്ടാമത്തെ ജില്ല ?

7.തുളു ഭാഷ സംസാരിക്കപ്പെടുന്ന ജില്ല ?

8.ഇന്ത്യയിലെ രണ്ടാമത്തെ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല ?

9.സപ്തഭാഷാ ( Malayalam, Kannada, , Tulu, Beary bashe, Konkani , Urdu , English )സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല ?

10.യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഏക ജില്ല ?

11.കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം സ്ഥാപിച്ചത് എവിടെ ?

12രാജ്യത്തെ ആദ്യത്തെ പൂർണ രക്തദാന ഗ്രാമപഞ്ചായത്തായ മടിക്കൈ എവിടെയാണ് ?

13.വൈ.ഫൈ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായ 
 തൃക്കരിപ്പൂർ എവിടെയാണ് ?

1 4.നിർമൽ ഗ്രാമ പുരസ്കാരം നേടിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായ പീലിക്കോട് എവിടെയാണ് ?

15.കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ അസംബ്ലി മണ്ഡലവും, പാർലമെന്റ് മണ്ഡലവുമായ മഞ്ചേശ്വരം എവിടെയാണ് ?

16.ഇന്ത്യയിലെ ആദ്യത്തെ ഇ- പെയ്മെൻറ് ഗ്രാമപഞ്ചായത്തായ ,വടക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷനായ മഞ്ചേശ്വരം എവിടെയാണ് ?

17.കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ കായലായ ഉപ്പള കായൽ ഏത് ജില്ലയിലാണ് ?

18.കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ കടന്നുപോകുന്ന ജില്ല ?

19.കേരളത്തിലെ ഏറ്റവും വലിയ കോട്ടയായബേക്കൽ കോട്ട എവിടെയാണ് ?

20കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമമായ തലപ്പാടി ഏത് ജില്ലയിലാണ് ?

21കേരളത്തിലെ ഏറ്റവും കൂടുതൽ ഭാഷകൾ ഉപയോഗത്തിലുള്ള ജില്ല ?

22.ഏത് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമാണ് നീലേശ്വരം ?

23..കേരളത്തിലെ ബോക്സൈറ്റ് നിക്ഷേപം കൂടുതലുള്ള നീലേശ്വരം ഏത് ജില്ലയാണ് ?

24. തളങ്കരയിലെ മാലിക് ദിനാർ പള്ളി ഏത് ജില്ലയിലാണ് ?

25.ചെറുവത്തൂർ മത്സ്യബന്ധന തുറമുഖം ഏത് ജില്ലയിലാണ് ?

26.സെൻട്രൽ പ്ലാന്റേഷൻ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?

27.കേരളത്തിൽ സ്ഥാപിതമായ കേന്ദ്രീകൃത സർവകലാശാലയുടെ ആസ്ഥാനം ?

28ഒന്നാം ലോകസഭയിൽ എ കെ ഗോപാലൻ പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലം?

29.ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലമായ നീലേശ്വരം എവിടെയാണ് ?

30.കേരള നിയമസഭയുടെ ചരിത്രത്തിൽ എതിരില്ലാതെ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലമായ മഞ്ചേശ്വരം ( ഉമേഷ് റാവു ) ഏത് ജില്ലയിലാണ് ?

തയ്യാറാക്കിയത്

അമ്പിളി ജയകുമാർ
ഗവ. എൽ.പി.എസ്.
ഓടനാവട്ടം, വെളിയം
കൊല്ലം

LSS TRAINING--GK /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--GK

1.When do we celebrate 'farmer's day in Kerala?

Ans.Chingam 1.

കർഷക ദിനം എന്നാണ്?

Ans.ചിങ്ങം.1.

2.When is 'World Literacy Day'?

Ans.September 8

ലോക സാക്ഷരതാ ദിനം എന്നാണ്?

Ans. സെപ്റ്റംബർ.8

3.Whose birthday is celebrated as 'Maths Day'?

Ans.Ramanujan.

ആരുടെ ജന്മദിനമാണ് ' ഗണിത ദിന' മായി ആചരിക്കുന്നത്?

Ans. രാമാനുജൻ.

4.Which place is known as the 'Green lung of Kochi'?

Ans.Mangalavanam.

'കൊച്ചിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്നത്?

Ans. മംഗളവനം

5.Who composed the song "Varika varika  Sahajare....."?

Ans.Amshi Narayana Pillai.

"വരിക വരിക സഹജരെ" എന്ന ദേശഭക്തി ഗാനം രചിച്ചത്  ?

Ans. അംശി  നാരായണപ്പിള്ള.

6.When is 'Non_Resident Indian Day'?

Ans.January 9.
"ഭാരതീയ പ്രവാസി ദിനം" എന്നാണ്?

Ans. ജനുവരി 9.

7.Kallen Pokkudan was born at ----

Ans.Kannur.
കല്ലേൻ പൊക്കുടൻ്റെ ജന്മസ്ഥലം?

Ans.കണ്ണൂർ.

8.The state which is known as the 'Sugar Bowl Of India'?

Ans.Uttar Pradesh.

"ഇന്ത്യയുടെ  പഞ്ചസാരക്കിണ്ണം" എന്നറിയപ്പെടുന്ന സംസ്ഥാനം?

Ans.ഉത്തർ പ്രദേശ്.

9.:Name a plant which does not prepare food.

Ans.Mushroom.
സ്വയം ആഹാരം പാചകം ചെയ്യാത്ത ഒരു സസ്യം?

Ans.കൂൺ.

10.  The festival held every 12 years on the shore of Bharathapuzha.

Ans. Mamankam.

ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന ഉത്സവം?

Ans.മാമാങ്കം.


11.ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്  വരാൻ പോകുന്നത് ?

Ans.ചിന്നസ്വാമി   സ്റ്റേഡിയം.(ബംഗളൂരു)
Which is world's first solar powered cricket  stadium?

Ans. Chinnaswami Stadium (Bengaluru)


12.  2019 ലെ ഏറ്റവും പ്രശസ്തയായ കൗമാരക്കാരിയായി UNO    പ്രഖ്യാപിച്ച വ്യക്തി?

Ans.മലാല യൂസുഫ് സായ്.

Who  was the most famous teenager of 2019 as  declared by UNO?

Ans.Malala Yusuf Sai.


13.കാസർഗോഡ് - തിരുവനന്തപുരം അതിവേഗ  റെയിൽവേ പദ്ധതിയുടെ പേരെന്ത്?

Ans. സിൽവർ ലൈൻ.

The higher speed rail line that connects Thiruvananthapuram and Kasaragod is ----

Ans.Silver line project.

14.ലോക ഗജദിനം എന്നാണ്?

Ans. ഓഗസ്റ്റ് 12.

World Elephant Day?

Ans.August 12.

15.2021ലെ. ലോക പരിസഥിതിദിനാഘോഷത്തിന് വേദിയായ രാജ്യം?

Ans.പാകിസ്താൻ.

----was the host country of environment day celebration 2021.

Ans.Pakistan.

16.കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ  പദ്ധതി?

Ans.സഹായഹസ്തം.

-----is the loan scheme of Kerala Government for Kudumbasree.

Ans.'Sahayahastham.'


17.2021 ജനുവരിയിൽ അമേരിക്കയുടെ 46-മത് പ്രസിഡൻ്റായി  സ്ഥാനമേറ്റത്?

Ans ജോ ബൈഡൻ.

Who became the 46th president of America?

Ans.Joe Biden.

18  .2021 ഹരിവരാസന പുരസ്കാരത്തിന് അർഹനായ വ്യക്തി?

Ans.MR .വീരമണി രാജു.

Who got 'Harivarasana Puraskaram'in 2021?

Ans.MR.Veeramani Raju.

19. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?

Ans. നിഹാൽ സരിൻ.

Who is the youngest grandmaster in chess in  Kerala?

Ans.Nihal Sarin.

Ans.നിഹാൽ സരിൻ.

20. കേരളത്തിലെ ആദ്യത്തെ ട്രൈബൽ താലൂക്ക്?

Ans.അട്ടപ്പാടി.

Which is Kerala's first tribal taluk?

Ans.Attappady.

Prepared by:

Ramesh P

GHSS MEZHATHUR.

പഴമയുടെ പെരുമ കിരിയാത്ത് (നിലക്കാഞ്ഞിരം) Adhyapakakkoottam

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ

കിരിയാത്ത് (നിലക്കാഞ്ഞിരം)
ശാസ്ത്രീയനാമം :Andrographis paniculata
സംസ്കൃതനാമം : മഹാതിക്ത


ഈ സസ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഔഷധയോഗ്യമാണ്.
കിരിയാത്തയ്ക്ക് രക്തം കട്ടപിടിക്കുന്നതു തടയുന്നതിനുള്ള കഴിവുണ്ട്.

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വിഭജനവും തടയുന്നതിനു കിരിയാത്തയ്ക്കു കഴിയും.

-ത്വക്ക് രോഗങ്ങൾക്കെതിരെ അനുയോജ്യം.
-പ്രമേഹത്തിന് വളരെ ഫലപ്രദമായ ഔഷധം ആണ് 
-കീടനാശിനി നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.
-ജ്വരത്തിന് അത്യുത്തമമായ ഔഷധമാണ് കിരിയാത്ത.
 -കഫപിത്ത രോഗങ്ങളേയും കുഷ്ഠം, കാസം, ദാഹം, ചൊറി ഇവയേയും ശമിപ്പിക്കും.

-കിരാതാരിഷ്ടം
-ചന്ദനാസവം
-ധാന്വന്തരം ഗുളിക
എന്നീ ആയുർവേദ ഔഷധങ്ങളിൽ ഇത്‌ ഉപയോഗിക്കുന്നുണ്ട്.





ധ്യാൻ ഭഗത് എം
പത്താംക്ലാസ് വിദ്യാർത്ഥി
ജി എച്ച് എസ് എസ് പുലാമന്തോൾ
മലപ്പുറം ജില്ല

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് കണ്ണൂർ /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

കണ്ണൂർ

1. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് ?

2 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല ?

3.കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ?

4. ഭൂരഹിതരില്ലാത്ത, ഇന്ത്യയിലെ ആദ്യത്തെ ജില്ല ?

5.ബീഡി വ്യവസായത്തിൽ പ്രസിദ്ധമായ ജില്ല ?.

6 കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യത്തെ മെഡിക്കൽ കോളേജായ പരിയാരം മെഡിക്കൽ കോളേജ് എവിടെയാണ് ?

7കേരളത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ച് (മുഴുപ്പിലങ്ങാട്) എവിടെയാണ്?

8.കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷൻ ആറളം. ( ഏറ്റവും കുറച്ച് റിസർവ് വനമുള്ള ഫോറസ്റ്റ് ഡിവിഷൻ ) എവിടെയാണ് ?

9.ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്ത് ശ്രീകണ്ഠാപുരം എവിടെയാണ് ?

10.കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ആയ വളപട്ടണം എവിടെയാണ് ?

11.ബ്രിട്ടീഷ് ഭരണകാലത്ത് കാനനൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലം ?

12.തറിയുടെയും തിറയുടെയും നാട് എന്ന് വിളിക്കുന്നത് ഏത് നാടിനെ ?

13.ബ്രിട്ടീഷുകാർ നിർമ്മിച്ച തലശ്ശേരി കോട്ട എവിടെയാണ് ?

14. ബ്രിട്ടീഷുകാർ നിർമിച്ചസെൻറ് ആഞ്ചലോ കോട്ട എവിടെയാണ് ?

15.ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ എഴിമല നാവികഅക്കാദമി എവിടെയാണ് ?

16ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രമായ തലശ്ശേരി എവിടെയാണ് ?

17.കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം ?

18.പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന എ കെ ഗോപാലന്റെ ജന്മദേശം.

19ഇന്ത്യയിലെ ആദ്യത്തെ സർക്കസ് കമ്പനിയാണ് 1904 ൽ ആരംഭിച്ച മലബാർ ഗ്രാൻഡ് സർക്കസ് . ഇത് എവിടെയാണ് ?

20 കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനമായ ചിറക്കൽ എവിടെയാണ് ?

21.പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ഏത് ജില്ലയിലാണ്?

22.മലബാർ കാൻസർ സെൻറർ ഏത് ജില്ലയിലാണ് ?

23.കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന പന്നിയൂർ ഏത് ജില്ലയാണ് ?

24.വിസ്മയ തീം പാർക്ക് ഏത് ജില്ലയിലാണ്?

25.കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം ആയ പിണറായി ഏത് ജില്ലയിലാണ് ?

26.അളകാപുരി വെള്ളച്ചാട്ടം എവിടെയാണ് ?

27.കേരളത്തിലെ ഏക കന്റോൺമെന്റ് ?

28.കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ ഏത് ജില്ലയിലാണ് ?

29.കേരളത്തിലെ മനോഹരമായ മീൻകുന്ന് കടപ്പുറം ഏത് ജില്ലയിലാണ് ?

30.കോലത്തിരി മാരുടെ കുടുംബക്ഷേത്രമായ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം ഏത് ജില്ലയിലാണ് ?

31.കെന്ത്രോൻ .പാട്ട് എന്ന അനുഷ്ഠാന കലാരൂപം പ്രചാരത്തിൽ ഇരിക്കുന്ന ജില്ല ?

32.പഴശ്ശി അണക്കെട്ട് എവിടെയാണ് ?

33. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എവിടെയാണ് ?


തയ്യാറാക്കിയത്.
അമ്പിളി ജയകുമാർ
ഗവ.എൽ.പി. എസ്
ഓടനാവട്ടം, വെളിയം.
കൊല്ലം

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് /കോഴിക്കോട് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

 കോഴിക്കോട്

1.ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം ?

2.ഇന്ത്യയിലെ ആദ്യത്തെ ചവർ രഹിത (litter free-2004) നഗരം?

3.ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിത ( hunger free city )കോഴിക്കോട് ?

4.കേരളത്തിൽ ആദ്യമായി 3ജി മൊബൈൽ സംവിധാനം ലഭ്യമാക്കിയ നഗരം ? (2010 )

5.  1920-ൽ പ്രഥമ കേരള സന്ദർശനം നടത്തിയപ്പോൾ ഗാന്ധിജി പ്രസംഗിച്ച സ്ഥലം ?

6.സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് ?

7മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ കുറ്റ്യാടി എവിടെയാണ് ?

8.കേരളീയർ ആദ്യമായി സിനിമ പ്രദർശനത്തിന് സാക്ഷ്യം വഹിച്ച സ്ഥലം ?

9.ഇന്ത്യയിലെ ആദ്യത്തെ അവയവദാന ഗ്രാമമായി പ്രഖ്യാപിച്ച ചെറുകുളത്തൂർ ( സമ്പൂർണനേത്രദാന ഗ്രാമം) എവിടെയാണ് ?

10.കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്ലറ്റ് സ്ഥാപിക്കപ്പെട്ട സ്ഥലം ?

11.കേരളത്തിലെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ എവിടെയാണ് ?

12.കേരളത്തിലെ ആദ്യത്തെ കരകൗശല ഗ്രാമമായ ഇരിങ്ങൽ ഏത് ജില്ലയാണ് ?

13.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ല ?

14.ആദ്യമായി യൂറോപ്യന്മാർ ഇന്ത്യയിൽ എത്തിയ സ്ഥലം ?

15.കേരളത്തിലെ ആദ്യത്തെ നാളികേര ജൈവോ ദ്യാനം (കുറ്റ്യാടി )സ്ഥാപിച്ചത് എവിടെ ?

16.നല്ലളം താപനിലയം ഏത് ജില്ലയിലാണ് ?

17.കടലാമയുടെ സംരക്ഷണത്തിന് പ്രസിദ്ധമായ കൊളാവിപ്പാലം ഏത് ജില്ലയിലാണ് ?

18.കേരളത്തിലെ രണ്ടാമത്തെ റേഡിയോ സ്റ്റേഷൻ തുടങ്ങിയത് എവിടെ ?

19.ഡോൾഫിൻസ് പോയിൻറ് കേരളത്തിലെ ഏത് ജില്ലയിലാണ് ?

 20.സുൽത്താൻ പട്ടണം എന്ന് ടിപ്പുസുൽത്താൻ പേര് നൽകിയ സ്ഥലമായ ബേപ്പൂർ എവിടെയാണ് ?

21.സത്യത്തിന്റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത് ?

22.ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന കടലുണ്ടി പക്ഷി സങ്കേതം എവിടെയാണ്?

23. സാമൂതിരിയുടെ ആസ്ഥാനം ?

24.ജാനകിക്കാട് ഇക്കോ ടൂറിസം എവിടെയാണ് ?

25.ടിപ്പുസുൽത്താൻ തന്റെ അധീനതയുള്ള മലബാർ പ്രദേശങ്ങളുടെ ഭരണകേന്ദ്രമാക്കിയ ഫറോക്ക് എവിടെയാണ്?

26.സുഗന്ധവിള ഗവേഷണ കേന്ദ്രം?

27.വി കെ കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ് ?

28,പഴശ്ശിരാജ മ്യൂസിയം -വെസ്റ്റ് ഹിൽ എവിടെയാണ് ?

29,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് എവിടെയാണ് ?

30.  നല്ലളം താപനിലയം എവിടെയാണ് ?

31.ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടങ്ങൾ . ഉള്ള സ്ഥലം ആയ പെരുമണ്ണ മുഴി എവിടെയാണ് ?

32.കേരളത്തിലെ മൂന്നാമത്തെ ഐ.ടി ഹബ്ബ് ? (സൈബർ പാർക്ക്)

33.മത്സ്യബന്ധന തുറമുഖമായ പുതിയയാപ്പ ഏത് ജില്ലയിലാണ് ?

34.സാമൂതിരിമാരുടെ  കുടുംബക്ഷേത്രമായ തളിക്ഷേത്രം എവിടെയാണ് ?
35. ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയ o [കുന്ദമംഗലം ] എവിടെ ?

തയ്യാറാക്കിയത് :
അമ്പിളി ജയകുമാർ
ഓടനാവട്ടം, വെളിയം
കൊല്ലം.

ചോദ്യങ്ങൾ -പലത് ഉത്തരം ഒന്ന് വയനാട് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ -പലത് ഉത്തരം ഒന്ന്

വയനാട്

1.കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?

2.തമിഴ്നാടുമായും കർണാടകവുമായി അതിർത്തി പങ്കിടുന്ന ജില്ല ?

3ഏറ്റവും കുറവ് വില്ലേജുകൾ ഉള്ള ജില്ല ?

4.ഏറ്റവും കുറവ് നഗരസഭകൾ ഉള്ള ജില്ല?

5.ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല ?

6. ഏറ്റവും കുറച്ച് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ജില്ല ?

7.ഏറ്റവും കുറച്ച് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ?

8.ഏറ്റവും കുറവ് വാഹനങ്ങളുള്ള ജില്ല ?

9.ഏറ്റവും കുറവ് നഗരവാസികൾ ഉള്ള ജില്ല ?

10..ഏറ്റവും കൂടുതൽ പട്ടികവർഗ്ഗ ജനസംഖ്യയുള്ള ജില്ല ?

11.ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യയുള്ള ജില്ല ?

12.കേരളത്തിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല ?

13.പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല ?

14.കേരളത്തിൽ ആദ്യമായി മൈക്രോഹൈഡൽ പ്രോജക്ട് ആരംഭിച്ച ജില്ല ?

15.വനവിസ്തൃതിയിൽ കേരളത്തിൽ രണ്ടാം സ്ഥാനമുള്ള ജില്ല ?

16.ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള ജില്ല ?

17.ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ജില്ല ?

18.കേരളത്തിലെ ഏറ്റവും കുറച്ച് സർക്കാർ സ്കൂളുകൾ ഉള്ള ജില്ല ?

19കുരുമുളക് ഉല്പാദത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല ?

20കേരളത്തിൽ കാപ്പി ഉത്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള ജില്ല ?

21.കേരളത്തിലെ ഏറ്റവും കുറവ് ബാലവേല നടക്കുന്ന ജില്ല ?

22കേരളത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഏറ്റവും പിന്നിലുള്ള ജില്ല ?

23.കരാപ്പുഴ ജലസേചന പദ്ധതി എവിടെയാണ് ? 

24.ഇന്ത്യയിലെ ആദ്യത്തെ ജലത്തിൽ പൊങ്ങിക്കിടക്കുന്ന സൗരോർജ നിലയം  സ്ഥാപിച്ച ബാണാസുരസാഗർ അണക്കെട്ട് [ ഇന്ത്യയിൽമണ്ണുകൊണ്ട് നിർമിച്ച ഏറ്റവും വലിയ അണക്കെട്ട് ]ഏത് ജില്ലയിലാണ് ?

25.കേരളത്തിലെ ആദ്യ പാൻ മസാല രഹിത ജില്ല ?

26.ദക്ഷിണേന്ത്യയിലെ ആദ്യ ഗിരിവർഗ്ഗ കലാപമായ കുറിച്യ കലാപം നടന്നത് ?

2.7കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നും മന്ത്രി സ്ഥാനത്ത് എത്തിയ ആദ്യ വ്യക്തിയായ പി കെ ജയലക്ഷ്മിയുടെ (ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി ) നാട് ?

28.കേരളത്തിൽ ഇഞ്ചി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ?

29കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം?

30.കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ മീൻമുട്ടി (300 മീ) എവിടെയാണ് ?

31.കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയർ എവിടെയാണ് ?

32.പൗരാണിക രേഖകളിൽ മയ ക്ഷേത്രം എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം?

33.സഹ്യപർവ്വത നിരയിലെ ചെമ്പ്ര കൊടുമുടി ഏത് ജില്ലയിലാണ് ?

34.ഏത് ജില്ലയിലാണ് പക്ഷിപാതാളം ?

35.ഇടയ്ക്കൽ ഗുഹ [
അമ്പുകുത്തി മല] ഏത് ജില്ലയിൽ ?

36.ആദിവാസി സമരം നടന്ന മുത്തങ്ങ ഏത് ജില്ലയിലാണ് ?

37.പത്തനംതിട്ടയിലല്ലാതെ അടവി .ഇക്കോ ടൂറിസം സെന്റർസ്ഥിതി ചെയ്യുന്നത് എവിടെ ?

36.കേരളത്തിലെ ഏക പീഠഭൂമി ജില്ല ഏത് ?

37. :പഴശ്ശിരാജ സ്മൃതികുടീരമായ മാനന്തവാടി എവിടെയാണ് ?

38.തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്ന പനമരം എവിടെയാണ് ?

39ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന അമ്പലവയൽ എവിടെയാണ് ?

40. ഇഞ്ചിഗവേണ കേന്ദ്രം  [അമ്പലവയൽ ] എവിടെയാണ്?

തയ്യാറാക്കിയത്

അമ്പിളി ജയകുമാർ
ഗവ.എൽ .പി .എസ്
ഓടനാവട്ടം .

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് - മലപ്പുറം /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

 - മലപ്പുറം

1.അക്ഷയ പദ്ധതി ആരംഭിച്ച ജില്ല ?

2.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?

3.മുസ്ലിങ്ങൾ എണ്ണത്തിലും ശതമാനടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല ?

4.കേരളത്തിലെ ഏറ്റവും കൂടുതൽ അസംബ്ലി നിയോജകമണ്ഡലങ്ങൾ ഉള്ള (16 ) ജില്ല?

5.ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല ?

6.ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ല ?

7 ഇന്ത്യയിൽ ആദ്യമായി ഈ ഗവേണൻസ് ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പിലാക്കിയ നഗരസഭയായ തിരൂർ എവിടെയാണ് ?

8.ഇന്ത്യയിലെ ആദ്യത്തെ വൈ.ഫൈ മുൻസിപ്പാലിറ്റി (2015 ) ഏത് ?


9.കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല ?

10.കേരളത്തിൽഏറ്റവും കൂടുതൽ സർക്കാർ സ്ക്കുളുകൾ ഉള്ള ജില്ല ?

11..ഏറ്റവും കൂടുതൽ ഗ്രാമവാസികൾ ഉള്ള ജില്ല ?

12കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സസ് നാച്ചുറൽ പാർക്ക് [നിലമ്പൂർ ] എവിടെയാണ് ?

13.കേരളത്തിലെ ആദ്യത്തെ പരാതി രഹിത മുൻസിപ്പാലിറ്റി?

14.ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് തോട്ടമായ  നിലമ്പൂരിലെ കൊനോലി പ്ലോട്ട് (ചാലിയാറിന്റെ തീരത്ത് ) ഏത് ജില്ലയിലാണ് ?

15.ആയുർവേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന കോട്ടയ്ക്കൽ എവിടെയാണ് ?

16.ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക് ആയ കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?

17.മാമാങ്ക വേദിയായിരുന്ന തിരുനാവായ [ഭാരതപ്പുഴയുടെ തീരത്ത്)ഏത് ജില്ലയിലാണ് ?

18. കേരളത്തിലെ മെക്ക (ചെറിയ മക്ക ) എന്നറിയപ്പെടുന്ന സ്ഥലമായ പൊന്നാനി എവിടെയാണ് ?

19.തുഞ്ചൻപറമ്പ് സ്ഥിതിചെയ്യുന്ന തിരൂർ എവിടെയാണ് ?

20.കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂർ ഏത് ജില്ലയിൽ ? 

21കാലിക്കറ്റ് സർവകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പാലം ഏത് ജില്ലയിൽ ?

22.ഇഎംഎസ് ജനിച്ച ഏലംകുളം മന (കടലുണ്ടിപ്പുഴയുടെ തീരത്ത് ) എവിടെയാണ് ?

23.ആഡ്യൻ പാറ, കേരളം കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങൾ ഏതു ജില്ലയിലാണ് ?

24 മലയാളം റിസർച്ച് സെന്റർ [ തിരൂർ ] എവിടെയാണ് ?

25.തിരുനാവായ ക്കടുത്ത ചന്ദനക്കാവിലുള്ളമേൽപ്പത്തൂർ സ്മാരകം ഏത് ജില്ലയിലാണ് ?

26.കേരള വുഡ് ഇൻഡസ്ട്രീസ് ആസ്ഥാനം ആയ നിലമ്പൂർ എവിടെയാണ് ?

27.ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം ആയ നിലമ്പൂർ എവിടെയാണ് ?

28.വാഗൺ ട്രാജഡി മെമ്മോറിയൽ  [തിരൂർ ] എവിടെയാണ് ?

29.കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രമായ ആനക്കുളം ഏത് ജില്ലയിലാണ് ?

30.കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി [തവനൂർ ] എവിടെയാണ്?


തയ്യാറാക്കിയത്

അമ്പിളി ജയകുമാർ 
ഗവ എൽ പി .എസ്
നെട്ടയം, വെളിയം
കൊല്ലം

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് /പാലക്കാട് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

പാലക്കാട്

1വിസ്തീർണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ?

2.ഏറ്റവും  കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല ?

3 ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല ?

4.ഏറ്റവും വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല ?

5.ഏറ്റവും കൂടുതൽ റവന്യൂ വില്ലേജുകൾ ഉള്ള ജില്ല ?

6.ഇന്ത്യയിലെയും , കേരളത്തിലെയും സമ്പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ജില്ല ?

7കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ജില്ല ?

8.കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിൽ എവിടെയാണ് (കഞ്ചിക്കോട്) സ്ഥാപിച്ചത് ?

9.കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത താലൂക്ക് ഓഫീസായ ഒറ്റപ്പാലം ഏത് ജില്ലയിലാണ് ?

10. കേരളത്തിലെ ആദ്യത്തെ വിവരസാങ്കേതികവിദ്യ ജില്ല ?

11.പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ആയ പെരുമാട്ടി ഏത് ജില്ലയിലാണ് ?

12.കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ആയ മലമ്പുഴ എവിടെയാണ് ?

12.കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽൽ ഏറ്റവും വലുതായ ഷോർണൂർ ഏത് ജില്ലയിലാണ് ?

13.ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ജില്ല ?

14.കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ആയ സൈലൻറ് വാലി (സിംഹവാലൻകുരങ്ങുകൾക്ക് പ്രസിദ്ധമായ  ദേശീയോദ്യാനം) ഏത് ജില്ലയിലാണ് ?

15.മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഷൊർണൂർ (കേരളത്തിലെ റെയിൽവേസിറ്റി ) എവിടെയാണ് ?

16.ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതമായ പറമ്പിക്കുളം ഏത്ജില്ലയിലാണ് ?

17..പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശമായ പാലക്കാട് ചുരം (കേരളത്തിലേക്കുള്ള കവാടം ] എവിടെയാണ് ?

18.കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?

19.കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനം എവിടെയാണ് ?

20.കേരളത്തിലെ റെയിൽവേ സിറ്റി എന്നറിയപ്പെടുന്ന ഷോർണൂർ ഏത് ജില്ലയിലാണ് ?

21.കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നായ കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം ഏത് ജില്ലയിലാണ് ?

22. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലമായ ലക്കിടി ,കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവ ഏത് ജില്ലയിലാണ്?

23.ജൈനിമേട് എന്ന കുന്ന്ഏത് ജില്ലയിലാണ് ?

24ഇന്ത്യൻ ടെലിഫോൺ ഇൻഡസ് (ടീസ്  (കഞ്ചിക്കോട്) എവിടെയാണ് ?

25.കേരള സർക്കാരിന്റെ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം ആയ നെല്ലിയാമ്പതി എവിടെയാണ് ?

26. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ടെക്നോളജി എവിടെയാണ് ?

27. കേരളത്തിലെ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതിയായ മീൻ വല്ലം എവിടെയാണ് ?

28.മീനാക്ഷി നാടകം എന്ന നൃത്ത നാടകം പ്രചാരത്തിലുള്ളത് ഏത് ജില്ലയിലാണ് ?

29.നാറാണത്ത് ഭ്രാന്തനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മലയായ രായിരനല്ലൂർ മല എവിടെയാണ് ?

30.കൈപ്പത്തി പ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമായ കല്ലേ കുളങ്ങര ഭഗവതി ക്ഷേത്രം എവിടെയാണ് ?

31.കേരളത്തിലെ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രധാന പ്രദേശമായ ചിറ്റൂർ ( പരുത്തികൃഷിക്ക് അനുയോജ്യം ) എവിടെയാണ് ?

തയ്യാറാക്കിയത്

അമ്പിളി ജയകുമാർ
ഗവ. എൽ.പി.എസ്.
നെട്ടയം, വെളിയം.
കൊല്ലം.

Lss Gk /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Lss Gk

ദേശീയ പക്ഷി നിരീക്ഷണദിനം  --നവംബർ 12 ( Dr സലിം അലിയുടെ ജന്മ ദിനം )

 ഏറ്റവും വലിയ കൂടൊരുക്കുന്ന പക്ഷി ?
വീവർ പക്ഷി (തെക്കേ ആഫ്രിക്കയിലെ കലഹാരി മരുഭൂമി യിൽ കാണപ്പെടുന്നു )

വംശ നാശം സംഭവിച്ച ഡോഡോ പക്ഷികൾ ഏത് ദ്വീപിൽ ആണ് ഉണ്ടായിരുന്നത്?
മൗറീഷ്യസ്.

ഡോഡോ പക്ഷി യുടെ വംശ നാശം കാരണം നശിക്കപ്പെട്ട വൃക്ഷം  ?
കാൽവേരിയ മേജർ

ഏറ്റവും കൂടുതൽ ദൂരം ദേശാടനം  നടത്തുന്ന പക്ഷി  ?
ആർട്ടിക് ടേൺ

പക്ഷി പാതാളം - പക്ഷി സങ്കേതം ഏത് ജില്ലയിൽ ?
വയനാട്

ലോക പക്ഷി നിരീക്ഷണ ദിനം  ?
ഏപ്രിൽ 9

കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത് ?
നൂറനാട്

അരിപ്പ  പക്ഷി സങ്കേതം ഏത് ജില്ലയിൽ ?
തിരുവനന്തപുരം

സലീം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്   ?
ഗോവ

കേരളത്തിലെ ഏക നിത്യ ഹരിത പ്രദേശം   ഏത് ?
സൈലന്റ് വാലി

വംശ നാശ  ഭീഷണി നേരിടുന്ന ജീവികളുടെയും സസ്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം ഏത് ?
Red ഡാറ്റ book

Red ഡാറ്റ book തയ്യാറാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം  ഏത് ?
കേരളം

മര മഞ്ഞൾ, മഹാളി ക്കിഴങ്ങ് തുടങ്ങി ഒട്ടനവധി അപൂർവ ഔഷധ സസ്യങ്ങളുടെ സാന്നിധ്യത്തിൽ IUCN ന്റെ Red ഡാറ്റ Book ഇൽ ഇടം പിടിച്ച വന്യ ജീവി സങ്കേതം  ഏത് ?
പറമ്പിക്കുളം വന്യ ജീവി സങ്കേതം

പറമ്പിക്കുളം വന്യ സങ്കേതത്തിന്റെ ആസ്ഥാനം  ?
തുണക്കടവ് ( പാലക്കാട്‌ ജില്ല )

തമിഴ് നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വന്യ ജീവി സങ്കേതം  ?
പറമ്പിക്കുളം

വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം  ?
കുമരകം

കൊച്ചിയുടെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന സംരക്ഷിത വന പ്രദേശം  ഏത് ?
മംഗള വനം
( കൊച്ചിയുടെ ശ്വാസകോശം എന്ന് അറിയപ്പെടുന്നു )

വനം വകുപ്പ് വംശ നാശ ഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി നടപ്പിലാക്കുന്ന പദ്ധതി ?
കുരുവിക്കൊരു കൂട്

ലോക അങ്ങാടി ക്കുരുവി ദിനം  ?
മാർച്ച്‌ 20

 *തയ്യാറാക്കിയത്*..
തസ്‌നീം ഖദീജ
ജി യു പി സ്കൂൾ. രാമനാട്ടുകര
കോഴിക്കോട്