🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, April 30, 2022

അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പഠന സഹായി LSS TRAINING-GK (കലകൾ) / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പഠന സഹായി

LSS TRAINING-GK (കലകൾ)

1.'കലകളുടെ രാജാവ്'--കഥകളി.

2. കഥകളിയുടെ ആദ്യരൂപം--രാമ നാട്ടം.

3. കഥകളിയുടെ സാഹിത്യ രൂപം-ആട്ടക്കഥ.

4.കഥകളിയുടെ ഉപജ്ഞാതാവ്--കൊട്ടാരക്കര തമ്പുരാൻ.

5. കേരളത്തിൻ്റെ പരമ്പരാഗത നാടകാഭിനയ രൂപം--കൂടിയാട്ടം.

6. കേരളത്തിൻ്റെ തനത് ലാസ്യ നൃത്ത രൂപം--മോഹിനിയാട്ടം.

7."തപ്പ്' പ്രധാന വാദ്യമായി ഉപയോഗിക്കുന്ന കലാ രൂപം--പടയണി.

8. UNESCO യുടെ  അംഗീകാരം ലഭിച്ച കലാരൂപം?

Ans.കൂടിയാട്ടം.

9.സാമുഹ്യ തിന്മകളെ വിമർശിക്കുന്ന കലാരൂപം--തുള്ളൽ.

10'ഗർഭ ശ്രീമാൻ ' എന്നറിയപ്പെടുന്നതാരാണ്?

Ans.സ്വാതി തിരുനാൾ.

11. ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരത്തിലുള്ള കലാരൂപം?

Ans. മാർഗംകളി.

12.കൂടിയാട്ടത്തിലെ പുരുഷ വേഷം--ചാക്യാർ.

12.കൂടിയാട്ടത്തിലെ സ്ത്രീവേഷം--നങ്ങ്യാർ.



Prepared by :
Ramesh.P
Ghss Mezhathur.


1.'King of Arts'--Kadhakali.

2.The literary form of kadhakali--Attakadha.

3.The earlier form of Kadhakali--Ramanattam

4.Founder of Kadhakali--Kottarakkara Thampuran.

5 The graceful dance form of Kerala ---Mohiniyattam.

6'.Thapp' is used in ---Ans.Padayanni.

7.The art form recognized by UNESCO --Koodiyattam.

8.Which art form mocks at the evils of society--Thullal.

9.'Garbhasreeman'--Swathi Thirunal.

10.The art form which is
 popular  among the christians in Kerala--Margamkali.

11.Which is the classical dramatic art form of Kerala?

Ans.Koodiyatam.

12.Male actor in Koodiyattam--Chakyar.

13.Female actor in Koodiyattam--Nangyar.

Prepared by 

Ramesh P

Ghss Mezhathur.


Friday, April 29, 2022

അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പഠന സഹായി LSS TRAINING-- കേരളം./Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പഠന സഹായി

LSS TRAINING-- കേരളം..

1. കേരളത്തിലെ ഏറ്റവും വലിയ ജില്ല?

പാലക്കാട്

2. കേരളത്തിലെ  ഏറ്റവും ചെറിയ ജില്ല?

Ans. ആലപ്പുഴ

3. കേരളത്തിൻ്റെ  വടക്കേ അറ്റത്തെ ജില്ല?
Ans. കാസർഗോഡ്.

4. കേരളത്തിൻ്റെ തെക്കേ അറ്റത്തെ ജില്ല?

Ans. തിരുവനന്തപുരം.

5. കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം?

Ans.തൃശൂർ.

6. വാസ് കോഡ ഗാമ  കേരളത്തിൽ കപ്പലിറങ്ങിയതെവിടെ?

കാപ്പാട്(കോഴിക്കോട്)

7. ഇടുക്കി ജില്ലയുടെ ആസ്ഥാനം?

Ans പൈനാവ്.

8. വയനാട് ജില്ലയുടെ ആസ്ഥാനം?

Ans.കൽപ്പറ്റ.

9. ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല?

Ans.ഇടുക്കി.

10 കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല?

Ans. കാസർഗോഡ്.

11 കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?

Ans.മലപ്പുറം.

12.'അറബിക്കടലിൻ്റെ റാണി' എന്ന് അറിയപ്പെടുന്ന തുറമുഖം?

Ans. കൊച്ചി.

13. പൂക്കോട് തടാകം എവിടെ സ്ഥിതി ചെയ്യുന്നു?

Ans. വയനാട്.

14. കേരളത്തിലെ ഏറ്റവും അവസാനം രൂപം കൊണ്ട കോർപ്പറേഷൻ?

Ans.കാസർഗോഡ്.

15.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

Ans.പെരിയാർ.

Prepared by:

Ramesh.P
Ghss Mezhathur.

LSS TRAINING-Kerala

1.The largest district in Kerala--Palakkad.

2.The smallest district in Kerala--Alappuzha.

3.The northernmost district in Kerala--Kasaragod.

4.The southernmost district in Kerala--Thiruvananthapuram.

5.The cultural capital of Kerala--Thrissur.

6.Where did Vascoda Gama land in Kerala?

Kappad beach(Kozhikode)

7.The headquarter of Idukki --Painav.

8.The head quarter of Wayanad--Kalpetta.

9.Iravikulam National Park is located in ---Ans.Idukki.

10.The last formed district of  Kerala--Kasaragod.

11.The most populous district in Kerala--Malappuram.

12."Queen Of Arabian sea"--Kochi.

13.Pookode lake is located in ---Wayanad.

14.The last formed corporation  in  Kerala--Kannur.

15.The longest river in Kerala--Periyar.

Prepared by :

Ramesh.P
Ghss Mezhathur.


ഉ,ഊ,ഋ,എ, ഏ, ചന്ദ്രക്കല - എന്നീ ചിഹ്നങ്ങൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം വായനാക്കാർഡുകൾ

ഉ,ഊ,ഋ,എ, ഏ, ചന്ദ്രക്കല - എന്നീ ചിഹ്നങ്ങൾ

തയ്യാറാക്കിയത് :
ജ്യോതി ടീച്ചർ (Rtd)
കൃഷ്ണ എ.എൽ.പി.എസ്, അലനല്ലൂർ,
പാലക്കാട്.




അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി / LSS TRAINING-GK

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING-GK


കായികം

1.ദേശിയ കായിക  ദിനം-- ആഗസ്റ്റ് 29.

2.ഇന്ത്യയുടെ ദേശീയ കായിക വിനോദം?

Ans. ഹോക്കി.

3.കായിക രംഗത്ത് ഭാരതം നൽകുന്ന  പരമോന്നത ബഹുമതി  ഏത്?

Ans.രാജീവ്ഗാന്ധി  ഖേൽ രത്ന പുരസ്കാരം.

4. ലോക ബാഡ്മിൻ്റൺ  ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത?

Ans. പി. വി. സിന്ധു.

5.ഒളിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തിൽ സ്വർണം നേടിയ ആദ്യത്തെ ഇന്ത്യൻ താരം?

Ans. അഭിനവ് ബിന്ദ്ര.

6.2022 ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം?

Ans.ഖത്തർ.

7. 'കറുത്ത മുത്ത് ' എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം?

Ans.ഐ.എം.വിജയൻ.

8. ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിൻ്റെ ആത്മകഥയുടെ പേരെന്താണ്?
Ans.' ദി ഗോൾ'.

9.ഒരു ചെസ്സ് ബോർഡിലെ ആകെ കളങ്ങളുടെ എണ്ണം എത്ര?

Ans .64.

10.'പയ്യോളി എക്സ്പ്രസ്സ് ' എന്നറിയപ്പെടുന്ന കായിക താരം?

Ans.പി. ടി.ഉഷ.

Prepared by:
Ramesh.P
Ghss Mezhathur.

LSS TRAINING-GK (Sports)

1.'National Sports Day'--August 29.

2.National Sports Game--Hockey.


3.The biggest award in sports in India--Rajiv Gandhi Khel Ratna Award.

4. The first Indian who won an individual Olympic gold medal--Abinav Bindra.

5.The first Indian woman who won gold medal in Badminton championship--P.V.Sindhu.

6.Which  Indian football player   is known as 'black pearl'?

Ans.I.M.Vijayan.

7.Name the autobiography of Dhyan Chand-'The Goal'.

8.Who is known as 'Payyoli express'?

Ans .P T Usha.

9 How many squares are there in a chess board?

Ans 64.

10.FIFA Football World  Cup 2022 will  be held in --Qatar.

11.Who is known as 'Hockey Wizard' ?

Ans.Dhyan Chand.

Prepared by: Ramesh.P
Ghss Mezhathur.

Wednesday, April 27, 2022

LSS/വർഷങ്ങളുടെ പ്രാധാന്യം/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS  പരിശീലനം

വർഷങ്ങളും പ്രാധാന്യവും

1757-പ്ലാസി യുദ്ധം

1857- ഒന്നാം സ്വാതന്ത്ര്യ സമരം.

1915--- ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന്  ഇന്ത്യയിലേക്ക് തിരിച്ചെത്തി.

1917_  ചമ്പാരൻ സത്യഗ്രഹം.

1918_ഖേഡ സമരം.

1919-- ജാലിയൻവാലാബാഗ് ദുരന്തം.

1920- നിസഹകരണ സമരം.

1921--വാഗൺ  ദുരന്തം.

1922--ചൗരി ചൗര സംഭവം.

1924--വൈക്കം സത്യഗ്രഹം.

1930--ദണ്ഡിയാത്ര

1931--ഗുരുവായൂർ സത്യഗ്രഹം

1936---ക്ഷേത്ര പ്രവേശന വിളംബരം.

1942--ക്വിറ്റ് ഇന്ത്യ സമരം

1947- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.

1948-ഗാന്ധിജി വധിക്കപ്പെട്ടു.

1950-ഇന്ത്യ റിപ്പബ്ലിക് ആയി.

1956-കേരള സംസ്ഥാനം നിലവിൽ വന്നു.


ദിനങ്ങൾ:-

ജനുവരി 9-- ഭാരതീയ പ്രവാസി ദിനം.

ജനുവരി 26--റിപ്പബ്ലിക് 
ദിനം

ജനുവരി 30--രക്തസാക്ഷി ദിനം.

ഓഗസ്റ്റ് 9- ക്വിറ്റ് ഇന്ത്യ ദിനം.

ഓഗസ്റ്റ് 15--സ്വാതന്ത്ര്യ ദിനം.

ഒക്ടോബർ 2--ലോക അഹിംസാ ദിനം.

ഏപ്രിൽ13--ജാലിയൻവാലാബാഗ് ദിനം.

നേതാക്കന്മാർ:--
ചാച്ചാജി--നെഹ്റു.

നേതാജി-സുബാഷ് ചന്ദ്രബോസ്

ബീഹാർ ഗാന്ധി--Dr.S.രാജേന്ദ്രപ്രസാദ്

അതിർത്തി ഗാന്ധി -ഖാൻ അബ്ദുൾ ഗാഫർ ഖാൻ.

ഇന്ത്യയുടെ വാനമ്പാടി--സരോജിനി നായിഡു

സഞ്ചരിക്കുന്ന ലൈബ്രറി--ഭഗത് സിംഗ്.

ലോകമാന്യ-ബാല ഗംഗാധര തിലക്

കേരള ഗാന്ധി--കെ.കേളപ്പൻ.

ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ--സർദാർ വല്ലഭ്ഭായി പട്ടേൽ.

കേരള സിംഹം __പഴശ്ശിരാജ.

ലാൽ_പാൽ__ബാൽ--ലാലാ ലജ്പത് റായ്,ബിപിൻ ചന്ദ്ര പാൽ, ബാല ഗംഗാധര തിലകൻ.

LSS  TRAINING_GK

1757--Battle of Plassey

1857--First war of Independence.

1915_Gandhiji came back
 from South Africa.

1917- Champaran satyagraha.

1918_ Kheda struggle

1919_ Jallianwallabagh incident.

1920__ Non co-operation movement.

1921_ Wagon Tragedy.

1922_ Chauri chaura incident.

1924- Vaikom satyagraha.

1930_ Salt satyagraha.

1931__ Guruvayur Satyagraha.

1936_Temple Entry proclamation.

1942_ Quit India Movement.

1947_India got independence.

1948_ Assassination of Gandhiji.

1950--India became Republic.

1956--Formation of Kerala.

Important Days:

August 9_ Quit India Day

August 15_ Independence Day

January 9_ Non resident Indian Day 

October 2_ World Non_violence Day

January 26_Republic Day

January 30_ Martyrs' Day

April 13_Jallianwallabagh  Day



Leaders and their nick name;

Chachaji_ Jawaharlal Nehru

Netaji_ Subhash Chandra Bose

Bihar Gandhi_ Dr S. Rajendra Prasad.

Frontier Gandhi_ Khan Abdul Gaffar Khan.

Nightingale of India_. Sarojini Naidu

Moving Library__ Bhagat Singh

Lokamanya_ Balagangadhar Tilak

Kerala Gandhi_ K.Kelappan


Iron man of  India_. Sardar Vallabhbhai Patel.

Lal_Pal_Bal:- Lala Lajapatrai, Bipin Chandra Pal, Bala Gangadhar Tilak.

Lion of Kerala_ Pazhassi Raja


Who said these?

"Give me your blood, I will give you freedom'"_. Subhash Chandra Bose.

"Do or die"__Gandhiji

"Swaraj is my birthright. I shall have it"_ Balagangadhar Tilak


Prepared By :

Ramesh P
GHSS MEZHATHUR.

വചനങ്ങൾ:-

'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക'-- ഗാന്ധിജി.

'  നിങ്ങൾ  എനിക്ക് രക്തം തരൂ.ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം'-സുബാഷ് ചന്ദ്ര ബോസ്.

' സ്വരാജ്യം എൻ്റെ   ജന്മാവകാശമാണ്.ഞാൻ അതു നേടുക തന്നെ ചെയ്യും'-ബാല ഗംഗാധര തിലക്

Prepared by:
Ramesh.P
GHSS MEZHATHUR.

Monday, April 25, 2022

കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ / Adhyapakakkoottam

Adhyapakakkoottam Motivation

കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ

അധ്യാപകരും രക്ഷാകർത്താക്കളും അറിയേണ്ടത്.



Sunday, April 24, 2022

എൽ.എസ്.എസ് പഠന സഹായി LSS_Gk//Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS_Gk

1.ഇപ്പോഴത്തെ കേരള

 മുഖ്യമന്ത്രി?....

Ans.പിണറായി വിജയൻ.

2.കേരളത്തിലെ ഇപ്പോഴത്തെ  ഗവർണർ?

Ans.ആരിഫ് മുഹമ്മദ് ഖാൻ.

3. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി?

Ans. നരേന്ദ്രമോഡി.

4. കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി?

Ans. വി.ശിവൻകുട്ടി.

5. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?

Ans. ജോസഫ് മുണ്ടശ്ശേരി.

6. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
E.M . ശങ്കരൻ നമ്പൂതിരി പ്പാട്.

7. കേരളത്തിലെ ഇപ്പോഴത്തെ  ധനമന്ത്രി?

Ans.K.N. ബാലഗോപാൽ.

8.ഇപ്പോഴത്തെ ISRO ചെയർമാൻ?

Ans.S. സോമനാഥ്.

9.ഇപ്പോഴത്തെ ലോക്സഭാ സ്പീക്കർ?

Ans.ഓം.ബിർള.

10.ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ?
Ans.M.B. രാജേഷ്.

11.ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണർ?

Ans.ശക്തി കാന്താ ദാസ്.

12.ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ?

Ans.സുശീൽ ചന്ദ്ര.

13.ഇപ്പോഴത്തെ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ?
Ans.A. ഷാജഹാൻ.

14.ഇപ്പോഴത്തെ രാഷ്ട്രപതി?

Ans. രാം നാഥ് കോവിന്ദ്.

15. ഇപ്പോഴത്തെ ഉപരാഷ്ട്രപതി?

Ans. വെങ്കയ്യ നായിഡു.

16. ഇപ്പൊഴത്തെ സുപ്രീം കോടതി ചീഫ്  ജസ്റ്റിസ്?
Ans.N.V  രമണ.

17. കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി?

Ans.വീണാ ജോർജ്.

18.കേരളത്തിലെ ഇപ്പോഴത്തെ ഗതാഗത മന്ത്രി?

Ans. ആൻറണി രാജു

19. കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി?

Ans.P.പ്രസാദ്.

20. ഇപ്പോഴത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്?

Ans.S.മണികുമാർ.


Prepared by:

RAMESH.P
GHSS MEZHATHUR.

1.Chief Minister of Kerala_ Pinarayi Vijayan.

2.Governor of Kerala. __Arif Mohammed Khan 

3.Present prime minister of India --Narendra Modi.

4.Present minister of education in Kerala__V.Sivankutty.

5.Present Health Minister Of Kerala __Veena George.

6.Present Finance Minister. Of Kerala__K.N. Balagopal.

7 Present ISRO Chairman ---S.Somanath.

8.Present Lok Sabha Speaker__Om.Birla.

9. Present Reserve Bank Governor__Shakti Kanta Das.

10.Present Kerala Speaker __M.B.Rajesh.

11.Chief Election Commissioner Of India__Sushil Chandra.

12.State Election Commissioner----A. Shajahan.

13.Present president of India---Ram Nath Kovind.

14.Present Vice president of India --Venkayya Naidu.

15.Present Supreme court Chief Justice ---N.V.Ramana.

16. High court Chief Justice__S.Manikumar.

17.Present Transportation minister in Kerala __Antony Raju

18.Present Agriculture Minister in Kerala --P.Prasad.

19.First Minister of education in Kerala--Joseph Mundassery.

20.First Chief Minister of Kerala--EM.Sankaran Namboothirippad.

Prepared by:

Ramesh.P
Ghss Mezhathur.

പേപ്പർ മീനുകൾ / പ്രകാശൻ മാഷ് / Adhyapakakkoottam

അധ്യാപകക്കൂട്ടം ഒറിഗാമി / ക്രാഫ്റ്റ്

പേപ്പർ ഉപയോഗിച്ച് മീനുകളെ നിർമ്മിക്കാൻ  പഠിപ്പിക്കയാണ് പ്രകാശൻ മാഷ്.

പ്രകാശൻ.കെ.വി
രാമന്തളി പഞ്ചായത്ത് എൽ.പി.എസ്
പയ്യന്നൂർ 
കണ്ണൂർ.



എൽ.എസ്.എസ് പഠന സഹായി /ദിനാചരണങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ദിനാചരണങ്ങൾ

ചുവടേ നൽകിയിരിക്കുന്ന മാസങ്ങളുടെ പേരുകളിൽ Click ചെയ്താൽ ആ മാസത്തെ പ്രധാന ദിനങ്ങൾ ലഭിക്കും. 

ജനുവരി

ഫെബ്രുവരി

മാർച്ച്

ഏപ്രിൽ

മേയ്

ജൂൺ

ജൂലൈ

ഓഗസ്റ്റ്

സെപ്തംബർ

ഒക്ടോബർ

നവംബർ

ഡിസംബർ


ആഫ്രിക്കൻ ഭീമൻ ഒച്ച് Giant African Snail/Adhyapakakkoottam

അധ്യാപകക്കൂട്ടം Science

ആഫ്രിക്കൻ ഭീമൻ ഒച്ച്
Giant African Snail

- ശാസത്രചങ്ങാതി-



Saturday, April 23, 2022

ദിനാചരണം __ചോദ്യങ്ങൾ(LSS) Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ .എസ്.എസ് പഠന സഹായി

ദിനാചരണം __ചോദ്യങ്ങൾ(LSS) 
[Malayalam & English Medium]


1. ലോക പരിസ്ഥിതിദിനം എന്നാണ്?
ജൂൺ 5

2  . 2021ലെ  പരിസ്ഥിതി ദിനത്തിൻ്റെ സന്ദേശം എന്തായിരുന്നു?

ആവാസവ്യവസ്ഥ പുനസ്ഥാപിക്കുക.

3. എന്നാണ് ലോക സമുദ്രദിനം?

ജൂൺ 8

4.വായനാദിനം എന്നാണ്?

ജൂൺ 19.

5.ആരുടെ ചരമദിനത്തിൻ്റെ ഓർമ്മയ്ക്കായാണ് വായനാദിനം ആചരിക്കുന്നത്?

പി.എൻ.പണിക്കർ.

6 അന്താരാഷ്ട്ര യോഗാദിനം എന്നാണ്?

ജൂൺ 21.

7. പി. എൻ. പണിക്കരുടെ മുഴുവൻ പേരെന്താണ്?

പുതുവായിൽ നാരായണപ്പണിക്കർ.

8.ബഷീർ ചരമദിനം എന്നാണ്?

ജൂലൈ 5.

9.ലോക സംഖ്യാ ദിനം എന്നാണ്?

ജൂലൈ 11.

10. ചാന്ദ്രദിനം എന്നാണ്?

ജൂലൈ 21.

11.ചന്ദ്രനിൽ കാലു കുത്തിയ രണ്ടാമത്തെ ആൾ?

എഡ്വിൻ  ആൽഡ്രിൻ.

12.ഭൂമിയുടെ ഉപഗ്രഹം?
ചന്ദ്രൻ.
13. A.P.J അബ്ദുൾ  കലാ മിൻ്റെ ആത്മകഥയുടെ പേരെന്താണ്?

അഗ്നിച്ചിറകുകൾ.
14. ലോക നാളികേര ദിനം എന്നാണ്?
സെപ്റ്റംബർ 2.

15.ലോക ഓസോൺ ദിനം?
സെപ്റ്റംബർ 16.

16.ലോക മുള ദിനം എന്ന്?
സെപ്റ്റംബർ 18.

17. ദേശീയ അധ്യാപക ദിനം എന്ന്?

സെപ്റ്റംബർ 5.

18.  ആരുടെ ജന്മദിനത്തി ൻ്റെ ഓർമ്മയ്ക്കായാണ് ദേശീയ അധ്യാപക ദിനം ആചരിക്കുന്നത്?

Dr.S.രാധാകൃഷ്ണൻ്റെ.

19. ലോക അഹിംസാ ദിനം എന്ന്?
ഒക്ടോബർ 2

20.ക്വിറ്റ് ഇന്ത്യാ ദിനം എന്ന്?
ഓഗസ്റ്റ് 9.

21.ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?

Dr.S.രാധാകൃഷ്ണൻ.

22.ലോക കൊതുക് ദിനം എന്ന്?
ഓഗസ്റ്റ് 20.

23.കേരളപ്പിറവി ദിനം എന്ന്?
 നവംബർ 1.

24കേരളം നിലവിൽ വന്ന വർഷം?

1956 നവംബർ 1ന്.

25. ശിശുദിനം എന്നാണ്?

നവംബർ 14.

26.നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

ശാന്തിവനം.
27.ലോക എയ്ഡ്സ് ദിനം എന്ന്?
ഡിസംബർ 1.

28.ദേശീയ ഗണിത ദിനം എന്ന്?
ഡിസംബർ 22.

29 ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ്?

നവംബർ 12.

30.ദേശീയ വിദ്യാഭ്യാസ ദിനം എന്ന്?

നവംബർ 11.

31.ഇന്ത്യയുടെ ആദ്യത്തെ  വിദ്യാഭ്യാസ മന്ത്രി?
മൗലാന അബ്ദുൾ കലാം ആസാദ്.

32. 'ഇന്ത്യയുടെ പക്ഷി മനുഷ്യൻ ' എന്നറിയപ്പെടുന്നതാര്?

Dr. സലീം അലി.

33.ദേശീയ കായിക ദിനം?
ഓഗസ്റ്റ് 29.

34.ദേശീയ ശാസ്ത്ര ദിനം?
ഫെബ്രുവരി 28.

35. അന്താരാഷ്ട്ര വനിതാദിനം എന്ന്?
മാർച്ച്.8

36.ലോക ജലദിനം?
മാർച്ച് 22.
37.ലോക പുസ്തകദിനം?
ഏപ്രിൽ 23.

38.ലോക ഭൗമദിനം?
ഏപ്രിൽ 22.

39.ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി.

40.ജാലിയൻവാലാബാഗ് ദിനം എന്നാണ്?
ഏപ്രിൽ 13.

41.ആരുടെ ജന്മദിന ത്തിന്റെ ഓർമ്മയ്ക്കായാണ് ദേശീയ കായിക ദിനം ആചരിക്കുന്നത്?

മേജർ ധ്യാൻചന്ദ്

Prepared by:

Ramesh.P

Ghss Mezhathur.


LSS TRAINING---Gk.
 
1.World Environment day_June 5

2 .Message of World Environment Day 2021__Ecosystem restoration.

3.World Ocean Day__8th June.

4.Reading Day_June 19.

5.Whose death day is observed as' Reading Day'?

Puthuvayil Narayana Panicker(P.N.Panicker)

6.International Yoga Day__June 21.

7.Death Day of Basheer__July.5

8.World Population Day_July 11.

9.Lunar Day__July 21.

10.The second man who landed on the moon_Edwin Aldrin.

11 Satellite of the earth__moon.

12.Autobiography of APJ Abdul Kalam__'Wings of Fire.'

13.World Coconut day_September 2.

14.World Ozone Day_September 16.


15.World Bamboo Day__September 18.

16.National Teachers' Day_September 5

17.Whose birthday is  observed as 'National  Teachers' Day'

Ans.Dr.S. Radhakrishnan (India's first Vice president)

18.World Non Violence Day_October 2.

19.Quit India Day__August 9.

20.World Mosquito Day__August 20.

21.Keralappiravi  Dinam __November 1.

22.Kerala was formed on 1st November,1956.

23.Childrens' Day _November 14.

24. Where was Nehru cremated?
Shantivan.

25.World Aids Day__December 1.

26.National Mathematics Day__December 22.

27.National Bird Watching Day_November 12.


28.National Education Day_November 11.

29.India's first minister of Education__Maulana Abdul Kalam Azad.

30 'The Bird Man of India'_ Dr. Salim Ali.

31.National Sports Day_August 29.

32.National Science Day_February 28.

33 International Women's Day_March 8.

34.World water day _March 22.

35.World Books Day_April 23.

36.World Earth day _April 22.

37.India's first woman prime minister_Indira Gandhi.

38.Jallianwallavagh day_April 13.

39.Whose birthday is observed as 'National Sports Day'?

 Dhyan Chand .

40 'Missile  man of India'_ Dr.A P.J Abdul Kalam.

Prepared by:

Ramesh.P
Ghss Mezhathur.


അധ്യാപകക്കൂട്ടം/ व्यंजन - शब्द और चित्र सहित/आशादेवी टीचर/ADHYAPAKAKKOOTTAM

       അധ്യാപകക്കൂട്ടം UP Hindi

 व्यंजन - शब्द और चित्र सहित

 रंग भरें और शब्द लिखें

 हिंदी जगत दलवालों की प्रस्तुति

 आशय - आशादेवी टीचर

 तैयारी - रुक्मिणी टीचर

 


 

ഇ, ഈ, ഉ എന്നിവയുടെ ചിഹ്നങ്ങൾ ഉറപ്പിക്കുന്നതിനുള്ള വായന കാർഡുകൾ.

അധ്യാപകക്കൂട്ടം വായനാ  കാർഡുകൾ

ഇ, ഈ, ഉ എന്നിനിവയുടെ ചിഹ്നങ്ങൾ ഉറപ്പിക്കുന്നതിനുള്ള വായനാ കാർഡുകൾ.

തയ്യാറാക്കിയത് :
ജ്യോതി .പി (Rtd)
കൃഷ്ണ എ.എൽ.പി.എസ്
അലനല്ലൂർ
പാലക്കാട്.


എൽ.എസ്.എസ് പഠന സഹായി അവാർഡുകൾ മലയാളം,ഇംഗ്ലീഷ് മീഡിയം / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

അവാർഡുകൾ മലയാളം,ഇംഗ്ലീഷ് മീഡിയം

അവാർഡുകൾ:

1.ആദ്യ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി).

2 2020 ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans ഏഴാച്ചേരി രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽക്കാലം)

3. 2021 ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans.ബെന്യാമിൻ(മാന്തളിരിലെ 20കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)

4. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans. ശൂരനാട് കുഞ്ഞൻപിള്ള.

5.2020 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans പോൾ സക്കറിയ,

6.2021 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans പി.വത്സല

7 ആദ്യത്തെ വള്ളത്തോൾ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. പാലാ നാരായണൻ നായർ,

8.2019 ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans പോൾ സക്കറിയ.

9, 2020 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans M. ലീലാവതി,

10:2021 ലെ ഒ. എൻ. വി സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans. വൈരമുത്തു.

11,2020 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans.ഓംചേരി എൻ.എൻ. പിളള (ആകസ്മികം

12.2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. ജോർജ് ഓണക്കൂർ(ഹൃദയരാഗങ്ങൾ)

13,2021, ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. സാറാ ജോസഫ് (ബുധിനി)

14. 2020 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans നീൽമണി ഫുക്കൻ

15, 2021 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്? 
Ans, ദാമോദർ മൗസേ

16, 2019 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്? Ans അക്കിത്തം അച്യുതൻ നമ്പൂതിരി

17. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans = ജി.ശങ്കരക്കുറുപ്പ് (ഓടക്കുഴൽ)

18. 2020 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans. സച്ചിദാനന്ദൻ,

19, 2021 ലെ ഉള്ളൂർ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്? Ans സുനിൽ പി ഇളയിടം

20 2021 ലെ ബഷീർ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. സച്ചിദാനന്ദൻ ('ദുഃഖം എന്ന വീട്' എന്ന കവിതാ സമാഹാരത്തിന്)

21, 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏത്

കഥക്കാണ്?

Ans:വാങ്ക്(ഉണ്ണി.R

22, 2021 ലെ ദാദാ സാഹേ ബ് ഫാൽക്കെ അവാർഡു ലഭിച്ചത് ഏത് നടനാണ്?

Ans . രജനീകാന്ത്.

23, കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏതാണ്?

A1s എഴുത്തച്ഛൻ പുരസ്കാരം

24, ഖേൽരത്ന പുരസ്കാരം നേടുന്ന മൂന്നാമത്തെ മലയാളി കായികതാരവും, ആദ്യ മലയാളി പുരുഷതാര വുമായ വ്യക്തി?

Ans ശ്രീജേഷ്,

25. ആദ്യത്തെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,

Prepared by:

Ramesh P

Ghss Mezhathur.

Award winners:-

1.Vayalar award winner 2021__Benyamin (Manthalirile 20 communist varshangal)

2.Ezhuthachan  award 2021_P.Valsala.

3. Vallathol award winner 2019_Paul Zacharia.

4. O.N.V literary award 2021_Vairamuthu.

5. Kendra Sahitya Academy Award winner 2021_George Onnakoor.

6.  Odakkuzhal award winner 2021_Sara Joseph.(Budhini)

7.Jnanapith award winner  2021_Damodar Mauzo.

8. Basheer Award winner 2021_Sachidhanandan.

9.Dadha Saheb Falke Award winner 2021_Rajani kanth.

10. The  third Keralite  who got Khel Ratna Award_PR Sreejesh.

Prepared by:
Ramesh.P

Ghss Mezhathur.

Friday, April 22, 2022

പൊതു വിദ്യാലയ നേട്ടങ്ങൾ / സപ്തസല്ലാപം / Adhyapakakkoottam

അധ്യാപകക്കൂട്ടം പൊതു വിദ്യാലയ നേട്ടങ്ങൾ

സപ്തസല്ലാപം

കോഴിക്കോട് മുക്കം ഉപജില്ലയിലെ നീലേശ്വരം ഗവ.ഹയർ സെക്കൻററി സ്കൂളിൽ  വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന തനത് പ്രവർത്തനമാണ്  സപ്തസല്ലാപം. കോവിഡ് കാലഘട്ടത്തിൽ  കുട്ടികളിലെ സാഹിത്യാഭിരുചി വളർത്താനുപകരിക്കുന്ന വിധം
ഏഴു മാസങ്ങളിലായി സെപ്റ്റംബർ മുതൽ മാർച്ച് വരെ നടന്ന online programme ആണിത്.

കവിതാ രചന, കഥാരചന, നാടൻപാട്ട് പുസ്തകാസ്വാദനം, അഭിനയം, ചിത്രരചന,കാവ്യാലാപനം എന്നിങ്ങനെ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന മത്സരങ്ങളിലെ 7 മേഖലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയ പ്രോഗ്രാം, വിദഗ്ദ്ധർക്കൊപ്പം അവർക്ക് സല്ലപിക്കാനവസരം നല്കി.

പോസ്റ്ററുകളും ഓരോ മാസവും നടന്ന പ്രോഗ്രാമുകളുടെ PDF
 










 

പൊതു വിദ്യാലയ നേട്ടങ്ങൾ / മണിയാർ ഗവ.യു.പി.എസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം പൊതു വിദ്യാലയ നേട്ടങ്ങൾ

മണിയാർ ഗവ.യു.പി.സ്കൂളിലെ 2021-22 അധ്യായന വർഷത്തെ മികവുകളുടെ ആവിഷ്കാരം.



അധ്യാപകക്കൂട്ടം പൊതു വിദ്യാലയ നേട്ടങ്ങൾ വീട്ടിലെ ഉപകരണങ്ങൾ എല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാംകാം/Adhyapakakkoottam

അധ്യാപകക്കൂട്ടം പൊതു വിദ്യാലയ നേട്ടങ്ങൾ


വീട്ടിലെ ഉപകരണങ്ങൾ എല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനായി സ്വന്തമായി ആപ്പ് തയ്യാറാക്കി ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ്. എസ് ലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾ.

ഈ ആപ്പിലൂടെ വീട്ടിലെ ഉപകരണങ്ങൾ കൈ തൊടാതെ പ്രവർത്തിപ്പിക്കാനാകും. കൂടാതെ കർട്ടൻ നീക്കാനും  ടാപ്പ് തുറക്കാനും ഈ ആപ്പ് വഴിയാകും.


 ആപ്പ് ഉപയോഗിച്ച് വോയിസ് കമാന്റായോ വെബ് കൺട്രോൾ ആയോ എല്ലാ ഉപകരണങ്ങളും നിയന്ത്രിക്കാനാകും. ഇവയുമായി ബന്ധിപ്പിച്ച  ഉപകരണങ്ങളെ ബ്ലൂടൂത്ത് വഴി നിയന്ത്രിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.




 കേരള സർക്കാറിന് കീഴിലുള്ള സ്ഥാപനമായ കെ - ഡിസ്കിന്റെ യങ് ഇനോവേറ്റേഴ്സ് പ്രോഗ്രാമിൽ വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പ്രോജക്ട് അവതരിപ്പിച്ചു.



 സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്ന കോവിഡ് രോഗികൾക്കും അംഗവൈകല്യമുള്ളവർക്കും ഏറെ ഉപയോഗപ്പെടുത്തുന്നതാണ് ആപ്പ്. വിദ്യാർത്ഥികളായ എം. മുഹമ്മദ് സിമാൽ, എം. നഷ് വ, കെ. ദീപു, ആദിത്യ മേനോൻ എന്നിവർ ചേർന്നാണ് ആപ്പ് തയ്യാറാക്കിയത്. അധ്യാപകനും സയൻസ് ക്ലബ്‌ കൺവീനറുമായ കെ. വി ഷൗക്കത്ത്‌ പിന്തുണയുമായുണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ടി. സുനത, പ്രഥമാധ്യാപകൻ പി കെ അബ്ദുൽ ജബ്ബാർ, പിടിഎ പ്രസിഡന്റ് കെ.പി ശംസുദ്ധീൻ, മാനേജർ ഇൻ ചാർജ് ഡോ: കെ പി ഇബ്രാഹിം  തുടങ്ങിയവർ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഉപകരണത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളർക്ക് മുഹമ്മദ്‌ സിമാനെ ബന്ധപ്പെടാം. 96333 02482

Thursday, April 21, 2022

അധ്യാപകക്കൂട്ടം/ स्वराक्षर - शब्द और चित्र सहित/ हिंदी जगत दलवालों की प्रस्तुति। / आशय - आशादेवी टीचर/ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം UP Hindi

 स्वराक्षर - शब्द और चित्र सहित

 रंग भरेंं वर्ण तथा शब्द लिखेें

 हिंदी  जगत दलवालों की प्रस्तुति।

  आशय - आशादेवी टीचर

  तैयारी - बिंदु टीचर

 

 


അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ ലോക ഭൗമദിനം - ഏപ്രിൽ 22//Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലോക ഭൗമദിനം - ഏപ്രിൽ 22
🌎🌎🌎🌎🌎🌎🌎
പ്രപഞ്ചത്തിൽ ജീവൻ നിലനില്ക്കുന്ന ഏക ഗ്രഹമായ ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമല്ല .അനന്തകോടി സസ്യ - ജീവജാലങ്ങൾക്കും സൂക്ഷ്മജീവികൾക്കും കൂടി അവകാശപ്പെട്ടതാണ് നാം അധിവസിക്കുന്ന ഈ ഭൂമി.
⭕⭕⭕⭕⭕⭕⭕
പ്രകൃതിയുടെ സ്വാഭാവിക രീതികൾക്കനുസരിച്ച് പൊരുത്തപ്പെടേണ്ട മനുഷ്യൻ പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങി.
🟢🟢🟢🟢🟢🟢
മനുഷ്യൻ്റെ വിവേചനമില്ലാത്ത പ്രവൃത്തികൾ മൂലം ഭൂമിയിലെ സ്വാഭാവിക ആവാസ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ അടുത്തറിയാം.
🔴🔴🟠🔴🟠🟡🟡
അവതരണം: കെ.വി.പ്രസാദ്, മുക്കം



Monday, April 18, 2022

ദിനാചരണങ്ങൾ // ഏപ്രിൽ 22 ഭൗമദിനം// Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഏപ്രിൽ 22 ഭൗമദിനം

ഭൗമദിനം ക്വിസ്

- ശാസ്ത്രചങ്ങാതി -



Sunday, April 17, 2022

ഹിന്ദി അക്ഷരങ്ങൾ എഴുതി പഠിക്കുന്നതിനുള്ള എളുപ്പവഴി //Adhyapakakkoottam

അധ്യാപകക്കൂട്ടം class 5 Hindi

ഹിന്ദി അക്ഷരങ്ങൾ എഴുതി പഠിക്കുന്നതിനുള്ള ഒരു എളുപ്പവഴി അവതരിപ്പിക്കയാണ് ആശ ടീച്ചർ (റിട്ട. ഹിന്ദി ടീച്ചർ), മലപ്പുറം









PART: 1

PART :2





Tuesday, April 12, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ ഏപ്രിൽ 12 ഇന്ന് ബഹിരാകാശ യാത്രാദിനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


ഏപ്രിൽ 12 ഇന്ന് ബഹിരാകാശ യാത്രാദിനം ..

ബഹിരാകാശത്തെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ വളരെ വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നു....
ചന്ദ്രനെ തേടിയൊരു യാത്ര  |
കണ്ടറിയാം... കേട്ടറിയാം.... അടുത്തറിയാം....






Monday, April 11, 2022

അധ്യാപകക്കൂട്ടം വായനശാല പുസ്തക പരിചയം: എം.പി.വീരേന്ദ്രകുമാറിൻ്റെ 'ഹൈമവതഭൂവിൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പുസ്തക പരിചയം: എം.പി.വീരേന്ദ്രകുമാറിൻ്റെ
'ഹൈമവതഭൂവിൽ' എന്ന പുസ്തകം പരിചയപ്പെടുത്തുകയാണ് ഗീത ടീച്ചർ (SPMUPS ആയിക്കുന്നം, കൊല്ലം)

യാത്രികരുടെ മനസ്സിലെ അത്ഭുതാദരങ്ങളുടെ കൊടുമുടിയിലാണ് എന്നും ഹിമാലയത്തിന്റ സ്ഥാനം. യാത്രവിവരണ ഗ്രന്ഥകാരന്മാർ ഹിമാവാനിലേക്കുള്ള യാത്രകൾ ഹർഷോന്മാദത്തോടെ തങ്ങളുടെ ഗ്രന്ഥങ്ങളിലേക്ക് ആവാഹിക്കാൻ ശ്രമിച്ചു. എഴുത്തിന്റെ മോടി കൂട്ടാനുള്ള വർണ്ണനകളും പൊടിപ്പും തൊങ്ങലും ഒക്കെ ഹിമവാൻ തന്നെ അവർക്ക് കനിഞ്ഞു നൽകുകയും ചെയ്തു. ശ്രീ എം. പി വീരേന്ദ്രകുമാറിന്റെ ഹിമാലയ യാത്രാവിവരണ ഗ്രന്ഥമാണ് 'ഹൈമവതഭൂവിൽ '

        മാധ്യമ പ്രവർത്തന രംഗത്തെ അതികായനും മികച്ച രാഷ്ട്രീയ നേതാവും വാഗ്മിയും കറകളഞ്ഞ മനുഷ്യ സ്നേഹിയും പ്രകൃത്യുപാസകനും ആണ് ശ്രീ എം. പി.വീരേന്ദ്രകുമാർ. സമന്വയത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിന്റെ അനന്യമായ പാരമ്പര്യത്തിൽ അദ്ദേഹം അഭിമാനിക്കുന്നു . എങ്കിലും തന്റെ സാഹിത്യ കൃതികളിലൂടെ 'വിശ്വമാനവൻ 'എന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.ദീർഘദർശിയായ ആ പ്രകൃതിസ്‌നേഹി 1987ൽ കേരളത്തിന്റെ വനം മന്ത്രിയായി സ്ഥാനമേറ്റ ദിവസം തന്നെ ഇറക്കിയ ഉത്തരവ് ഇതാണ് *'കാട്ടിലെയും നദീതീരങ്ങളിലെയും നദികളുടെ ഉത്ഭവസ്ഥാനങ്ങളിലെയും മരങ്ങൾ മുറിക്കരുത്!*

          മലയാളത്തിന്റെ സഞ്ചാരസാഹിത്യ ചക്രവർത്തിയെ പോലും അതിശയിക്കുന്ന തരത്തിൽ എന്ന് Dr. M. ലീലാവതി 'ഹൈമവതഭൂവിൽ 'എന്ന കൃതിയെപ്പറ്റി പറഞ്ഞപ്പോൾ ഒട്ടൊരു അത്ഭുതത്തോടെയാണ് പുസ്തകത്തെ സമീപിച്ചത്. അത് സത്യമാണ്. ചരിത്രം പുരാണം മിത്ത് ഐതിഹ്യങ്ങൾ എന്നിവയിലൂടെ ഭൂതകാലത്തിലേക്കും കാഴ്ചകൾ അനുഭവങ്ങൾ അനുഭൂതികളിലൂടെ വർത്തമാനകാലത്തിലും ഉത്കണ്ഠകളിലൂടെയും പ്രതീക്ഷകളിലൂടെയും സ്വപ്നങ്ങളിലൂടെയും ഭാവി കാലത്തിലേയ്ക്കും അറബിക്കഥകളിലെ പറക്കും പരവതാനിയിലേറി എന്നപോലെ അനായാസമായി ശ്രീ വീരേന്ദ്രകുമാർ വായനക്കാരെ കൊണ്ടുപോകുന്നു.
        ഒരു പ്രദേശത്തിന്റ പുരാണേതിഹാസ ബന്ധങ്ങൾ
ഒരു കഥാകൃത്തിന്റെ വൈഭവത്തോടും അത്‍ഭുതകരമായ ഒതുക്കത്തോടും, വിവിധ മതഗ്രന്ഥങ്ങളുമായി ബന്ധിപ്പിച്ച്  വിവരിക്കുന്നു. പിന്നെ അവിടുത്തെ ചരിത്ര വിവരങ്ങൾ അപാര ശ്രദ്ധയോടും പണ്ഡിതനിർവിശേഷമായ കൃത്യതയോടും പറയുകയായി. അതേ സ്ഥലത്തിന്റെ വർത്തമാനകാലസ്ഥിതികൾ അന്വേഷണപടുവിന്റെ നേട്ടം എന്നപോലെ ഇതൾവിരിയുകയായി പിന്നീട്. ആ നാടിന്റെ സ്വാതന്ത്ര്യസമരവുമായുള്ള ബന്ധം ഒരു ദേശസ്നേഹിയുടെ അഭിമാനത്തോടെ ഉത്തരേന്ത്യയിൽ നിന്നും കേരളംവരെ എത്തുന്നതരത്തിൽ ബന്ധിപ്പിച്ച് പറഞ്ഞുതരുന്നു. അതേസ്ഥലത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ നീറുന്ന ഹൃദയത്തോടെ നിരാശനായി എഴുതുകയാണ് പിന്നീട്.

   കാളിദാസൻ, Ruskin Bond, ശ്രീ ശങ്കരൻ, ഖലീൽ ജിബ്രാൻ, ഭർത്തൃഹരി, ദാരാ ശുക്കോവ്‌, മാനവവിക്രമൻ അനിയൻരാജ, വയലാർ, വ്യാസൻ, വസിഷ്ഠൻ തുടങ്ങിയ അനവധി പേരെ എഴുത്തിന്റെ മേഖലയിൽ നിന്ന് നമുക്കീ കൃതിയിലൂടെ അടുത്തറിയാം. നിരവധി പ്രദേശങ്ങൾ , പ്രകൃതി പ്രതിഭാസങ്ങൾ  പ്രമേയങ്ങൾ, സംഭവങ്ങൾ. അടയാളങ്ങൾ, അനുഭവങ്ങൾ, കഥാപാത്രങ്ങൾ ശ്ലോകങ്ങൾ ഒക്കെ ഉൾക്കൊണ്ട  ബൃഹത്തായഈ യാത്രാനുഭഗ്രന്ഥമാണ് ഹൈമവതഭൂവിൽ!

എം. പി. വീരേന്ദ്ര കുമാർ ദേവഭൂമിയിലേക്കുള്ള തന്റെ യാത്ര ആരംഭിക്കുന്നത് തലസ്ഥാനനഗരിയിൽ നിന്നാണ്.സാക്ഷാൽ *ഇന്ദ്രപ്രസ്ഥം*.   വ്യത്യസ്തവും ആയ അറിവുകൾ  വീരേന്ദ്ര കുമാർ നമുക്ക് നൽകുന്നു!
 അക്ഷരർത്ഥത്തിൽ ഒരു റഫറൻസ് ഗ്രന്ഥം തന്നെയാണ് 'ഹൈമവതഭൂവിൽ '

വീരേന്ദ്രകുമാറിന്റെ ഔദ്യോഗിക ജീവിതത്തിൽ സുപ്രധാന സ്ഥാനമാണ് ഡൽഹിക്കുള്ളത്. എം. പി. കേന്ദ്ര മന്ത്രി, ന്യൂസ്‌ പേപ്പർ സൊസൈറ്റി ചെയർമാൻ തുടങ്ങി ഉന്നത സ്ഥാനങ്ങളിൽ അദ്ദേഹം വിരാജിച്ചത് ഡൽഹിയിൽ തന്നെ. ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ തുടങ്ങി രാഷ്ട്രീയ ഉന്നത ശീർഷന്മാരുമായെല്ലാം അദ്ദേഹത്തിന്റെ ബന്ധം സുദൃഢമായതും ഡൽഹിയിൽ ആയിരുന്ന കാലത്താണ്. മഹാഭാരത നായകന്മാരായ പാണ്ഡവരുടെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ നിർമ്മിതി, മയന്റെ സഭാമന്ദിര നിർമ്മാണം, സഭാമന്ദിരത്തുൽ  ദുര്യോധനനുണ്ടായ സ്ഥലജല വിഭ്രാന്തിയും പഞ്ചലിയുടെ പൊട്ടിച്ചിരിയും അങ്ങനെ *കുരുക്ഷേത്ര യുദ്ധത്തിന്റെ* നാന്ദി കുറിക്കൽ വരെ അദ്ദേഹം വിവരിക്കുന്നു.

      മൗര്യന്മാരുടെ ഭരണശേഷം സുൽത്താനെറ്റ് ഭരണത്തിന്റെ വിശദമായ ചിത്രം നൽകുന്ന വിവരണമാണ് തുടർന്നു നടത്തുന്നത്.മകൻ തീർത്ത തടവറയിൽ താൻ നിർമിച്ച പ്രേമകാവ്യ ശില്പമായ താജ്മഹൽ നോക്കി കഴിഞ്ഞ ഷാജഹാനും അദ്ദേഹത്തിന്റെ ദുഃഖപുത്രിയായ മകൾ ജഹനാരയും നമ്മുടെ ഉള്ളിൽ സഹതാപം വളർത്തുന്നു. ജഹനാരാ സാഹിത്യവാസന ഉള്ളവളും തന്റെ സഹോദരൻ ദാരാ ശുക്കോവിൽ നിന്നും വേദസാരം ഗ്രഹിച്ചവളും ആയിരുന്നു.അൻപത്തിരണ്ട് ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്
*ദാരാ രാജകുമാരൻ* ചരിത്രത്തിലും നമ്മുടെ മനസ്സിലും ഇടം നേടിയിരിക്കുന്നു.

       ബ്രിട്ടീഷ് ഭരണകാലത്ത് പ്രഗത്ഭരായ ശില്പികളുടെ നേതൃത്വത്തിൽ നഗരനിർമാണം പുരോഗമിച്ചു.അതിൽ *ലുട്യൻസിന്റെ* പേര് സുവർണ ലിപികളിൽ കുറിക്കാം. വൈസ്രോയ് പാലസ്, ഇന്ത്യാ ഗേറ്റ്, സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ ഹൈദരാബാദ് ഹൗസ്, കൊണാട്ട് പ്ളേസ് തുടങ്ങി പ്രൗഢമായ നിർമ്മിതികളെല്ലാം അദ്ദേഹത്തിന്റെതാണ്.
*ഡൽഹി ഹരിതവൽക്കരണം* ലുട്യൻസിന്റെ സേവനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ്.തീവ്ര വേഗവും തിരക്കും വായുമാലിനികരണവും നേരിടുന്ന ആ നഗരം ഫലവൃക്ഷങ്ങളാലും ഔ ഷധ സസ്യങ്ങളാലും സമ്പന്നമാക്കിയതിന് നാമെല്ലാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. 

    ശേഷം സ്വാതന്ത്ര്യപ്രഖ്യാപനവും ഗാന്ധിജിയുടെ രക്തസാക്ഷിത്വവും ലേഖകൻ ഓർക്കുമ്പോൾ ഈ രണ്ട് സമയത്തും പ്രഗത്ഭ വാഗ്മി കൂടിയായ നമ്മുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വികാരനിർഭരമായ പ്രസംഗങ്ങൾ ഇവിടെ ചേർക്കാൻ മറക്കുന്നില്ല.
തുടർന്ന് ഗാസിയാബാദിൽ, അവിടുത്തെ വ്യവസായവത്കരണവും അത് വരുത്തിയ പരിസ്ഥിതി പ്രശ്നങ്ങളും ചർച്ച ചെയ്യുന്നു. പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ, സമരങ്ങൾ ഒക്കെ  വീരേന്ദ്രകുമാറിന്റെ ജീവിതത്തിൽ ഇഴചേർന്നു നിൽക്കുന്നു.വിശ്വാസങ്ങളുടെ സംഗമഭൂമി എന്നദ്ദേഹം വിശേഷിപ്പിക്കുന്ന *മീററ്റിലെത്തുമ്പോൾ* ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ മീററ്റിന്റെ പങ്ക് വിശദമാക്കുന്നു. തുടർന്ന് യാത്ര തുടരുന്നു; ദേവഭൂമിയിലേക്കുള്ള കവാടമായ ഹരിദ്വാറിലേക്ക്!        

         ഹരിദ്വാറിലെ ഹർ കി പൗരിയിലെ ഭർതൃ ഹരിയുടെയും വിക്രമാദിത്യന്റെയും സഹോദരൻ വരരുചിയുടെയും അദ്ദേഹത്തിന്റെ ഭാര്യ പറയ സ്ത്രീയായ പഞ്ചമിയുടെയും കഥയാണ്.അത് കേരളത്തിലെ വേദഭൂമിയായ തൃത്താലയും പരിസരവും ചേർന്ന പ്രദേശത്തേക്ക് നീളുന്നു.പന്തിരുകുലത്തിലെ ഓരോ കഥാപാത്രത്തെ പറ്റിയും ഈ കൃതിയിൽ വിശദമായി പ്രതിപാദിക്കുന്നത് കൗതുകത്തോടെ മാത്രമേ നമുക്ക് വായിക്കാനാകൂ.

 ഭർതൃ നിർദ്ദേശപ്രകാരം പഞ്ചമിയാൽ ഉപേക്ഷിക്കപ്പെട്ട മക്കൾ വിവിധ ജാതിക്കാരാൽ എടുത്തു വളർത്തപ്പെട്ട് നാനാ ജാതിക്കാരായി വളർന്നെങ്കിലും തമ്മിൽ എന്നും സ്നേഹവും ബഹുമാനവും കരുതലും സൂക്ഷിച്ചു. കേരളത്തിൽ പരിവർത്തനത്തിന്റ വഴി തെളിച്ചു തുടങ്ങിയത് ഇവർ തന്നെയല്ലേ. ഈ പ്രദേശത്തു നിന്ന് തന്നെയാണ് വി. ടി. ഭട്ടത്തിരിപ്പാട്, എം. ആർ. ബി.തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ ഉജ്വലമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതെന്നുള്ളത് സ്വാഭാവികം.വി. ടി. ഭട്ടത്തിരിപ്പാടിനെപ്പറ്റി മക്കൾ കൂടുതൽ വായിച്ചറിയണം.സ്വന്തം സമുദായത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി അദ്ദേഹംഎങ്ങനെയാണ് ആഞ്ഞടിച്ചതെന്ന് വായിച്ചു മനസ്സിലാക്കണം.പിതാവായ വരരുചിക്കു ശ്രാദ്ധമൂട്ടാൻ മക്കൾ തൃത്താലയ്ക്കടുത്തുള്ള *വേമഞ്ചേരി മനയിലാണ്* ഒത്തു കൂടിയിരുന്നത്. ആയിരത്തിലേറെ വർഷങ്ങൾക്ക് ശേഷം 1997ൽ വരരുചിക്കു ശ്രാദ്ധമൂട്ടാൻ വിവിധ ജാതികളിൽ പെട്ട പതിനൊന്നു പേരുടെ പിൻഗാമികൾ വേമഞ്ചേരി മനയിൽ എത്തിയത് ചരിത്രമായി!

അഗ്നിഹോത്രി കുടുംബത്തിലെ ഇന്നത്തെ തലമുറയിലെ അംഗങ്ങളെ പറ്റിയും അവർ കൊണ്ടുവന്ന് അവരോധിച്ച ശാലാ വൈദ്യന്മാർ വൈദ്യമഠത്തെ പറ്റിയും അതിലെ ഇന്നത്തെ തലമുറയിൽ പെട്ട വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെ പറ്റിയും വിശദമായി പുസ്തകത്തിൽ പറയുന്നു.ഈ വിധത്തിൽ ഹൃദയഹാരിയായ അനുഭവങ്ങളുമായി ഹൈമവതഭൂവിൽ വായനക്കാരെ കാത്തിരിക്കുന്നു.



വരൂ നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.... ഭക്തിയുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും പുരാണ കഥകളുടെയും പുതപ്പിൽ ഹിമാലയസാനുക്കളിലൂടെ വീരേന്ദ്രകുമാരിനൊപ്പം.
             
          ഹരിദ്വാറിൽ ഭക്തരുടെ തോളിലെ കാവടികൾ കാണുമ്പോൾ ലേഖകന്റെ മനസ്സിൽ ഒരു മയിൽ പീലിവിടർത്തി തുടങ്ങുന്നു. ശില്പകലയിലും സംഗീതത്തിലും പശ്ചാത്യ മിഥോളജിയിലും പുരാണങ്ങളിലും ഈസോപ്പ് കഥകളിലും മറ്റുമൊക്കെ മയിലിന് എത്ര മഹത്തരമായ സ്ഥാനമാനുള്ളതെന്ന് പരിശോധിക്കുന്നു.കഥകളിയിൽ വേഷത്തിലും ആട്ടത്തിലും സാഹിത്യത്തിലും, മയിലിനും പീലിക്കും ഒക്കെയുള്ള വലിയ സ്ഥാനം ശ്രദ്ധേയമാണ് മഹാനടന്മാർ *കേകി*' ആടുമ്പോൾ അനേകം മയിലുകൾ പീലി നിവർത്തി ആടുന്ന കാഴ്ച നാം കാണാറില്ലേ!

  അമൃത വാഹിനികളായ നദികൾക്ക് ഭാരതീയ സംസ്കാരത്തിൽ അതീവ പ്രാധാന്യമാണുള്ളത്.
അഹല്യ സ്വാതന്ത്രഭരണം നടത്തിയതായി പറയുന്ന 'മഹേശ്വർ 'എന്ന സ്ഥലത്ത് പോയത് വീരേന്ദ്ര കുമാർ ഓർക്കുന്നു. 'താങ്കൾ ഏത് നാട്ടുകാരൻ?'എന്ന് ചോദിക്കുന്നതിനു പകരം, *താങ്കൾ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?* എന്നാണയാൾ ചോദിച്ചത്!പക്ഷെ ഇവിടെയും നദികൾ ചൂഷണം ചെയ്യപ്പെടുന്നു. പുണ്യനദിയായ ഗംഗയുടെ കാര്യവും ഭിന്നമല്ല. ഇവിടെ മറ്റ് ലോക രാജ്യങ്ങളിലെയും ജലചൂഷണവും അണക്കെട്ട് നിർമാണവും തുടർന്നുള്ള പ്രക്ഷോഭങ്ങളും ലേഖകൻ ചർച്ച ചെയ്യുന്നുണ്ട്.

   യമുനോത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയുള്ള ഹനുമാൻ ഛട്ടിയിലെത്തുമ്പോൾ ഭക്തശിരോമണിയായ ഹനുമാനെപ്പറ്റിയുള്ള വൈവിധ്യമാർന്ന കഥകളും ചിന്തകളും അറിവുകളും പങ്കുവയുകയാണ്. യമുനോത്രിയിൽ എത്തുന്നത്തോടെ രാധാകൃഷ്ണ സങ്കല്പത്തിൽ ആറാടുകയാണ് മനസ്സ്.ഭാഗവതത്തിലല്ല *ഗർഗ ഭാഗവതത്തിലാണ്* രാധാ സങ്കല്പം ഉണ്ടായിട്ടുള്ളത്. പിന്നീടത് പല മഹാകവികളും ഏറ്റെടുത്തു പാടുകയും മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് രാധാകൃഷ്ണ പ്രണയം ഇപ്പോഴും ഒഴുകിയെത്തുകയും ചെയ്യുന്നു.

 ഗീതഗോവിന്ദവും നാരായണീയവും സോപാനസംഗീത ശാഖയും അടക്കം ഒരുപാട് കൃതികൾ ഇവിടെ പരാമർശിക്കപ്പെടുന്നു.
ഉത്സാഹപൂർണമായ ആഘോഷമായിരുന്നു ശ്രീകൃഷ്ണന് ജീവിതം!
ധർമ്മാധർമങ്ങളുടെ മാറ്റുരച്ചു നോക്കലല്ല അവരവരുടെ കർമങ്ങൾ ഫലേച്ഛകൂടാതെ ചെയ്യാൻ പ്രേരിപ്പിക്കുന്നു കൃഷ്ണൻ.

       ഉത്തരകാശിയും കടന്ന് ഗംഗോത്രിയിൽ എത്തുമ്പോൾ ഗംഗാദേവിയും ഭഗീരഥനും ശ്രീപരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളാകുന്നു. രുദ്രപ്രയാഗിൽ നാരദൻ തന്റെ സംഗീത ജ്ഞാനപൂർണതയ്ക്ക് വേണ്ടി നാദസ്വരൂപനായ പരമേശ്വരനെ തപസ്സുചെയ്തതായാണ് ഐതിഹ്യം. പിന്നീട് നമ്മുടെ പുസ്തകം സംഗീത സാന്ദ്രമാകുന്നു.ഉത്തര ദക്ഷിണേന്ത്യൻ സംഗീതം സംഗീതവേദമായ സാമവേദം രവീന്ദ്രസംഗീത ശാഖ സൂഫി സംഗീതം ഖവ്വാലി തുടങ്ങി സംഗീതത്തിന്റ അനന്ത മേഖലകൾ.....
ഖവ്വാലികളായ മുസ്ലിം സംഗീതജ്ഞർ പാടുന്ന കബീർ ദാസ് രചനകളും രാധാകൃഷ്ണ പ്രണയവും ആത്മാവിൽ നിന്നും ആത്മാവിലേക്ക് ഒഴുകിയെത്തുന്നത് നിർവൃതിദായകം എന്ന് ഞാനും ഓർത്തുപോകുന്നു!
*സംഗീതവിരോധികളിലേക്ക് ഞങ്ങളെ വിട്ടുകൊടുക്കരുതേ*' എന്ന ഋഗ്വേദപ്രാർത്ഥന മനഃശാസ്ത്ര ശാഖയിൽ പഠനവിധേയമാക്കേണ്ട ആശയം അല്ലേ?
                                            കേദാർന്നാഥിലേക്കുള്ള വഴിയിൽ 'അഗസ്ത്യ മുനിയിൽ 'അദ്ദേഹം എത്തുമ്പോൾ അഗസ്ത്യരെ പ്പറ്റിയുള്ള  അത്ഭുതകരമായ അറിവുകൾ പങ്കുവയ്ക്കുന്നു.
    പുണ്യസ്ഥലങ്ങളിലേയ്ക്കും  പുരാണങ്ങളിലേയ്ക്കും ഉള്ള തീർത്ഥയാത്ര അവസാനിക്കുന്നില്ല.....

*വീണ്ടും വരും ... ഈ ആത്മീയാനുഭൂതിയിലേക്ക്,അനന്തനിർവൃതിയിലേക്ക്,അനുപമരമണീയ ദൃശ്യങ്ങളിലേക്ക്*......
എന്ന് ഓരോ യാത്രികനെക്കൊണ്ടും പറയിയ്ക്കുന്നു ഹിമാലയം.
*ഹൈമവതഭൂവിൽ*  ഇത് തന്നെ പറയുന്നു...
വീണ്ടും വീണ്ടും വായിയ്ക്കുക.

             സോനപ്രയാഗിൽ നിന്ന് ഡോലിയിലും കുതിരപ്പുറത്തുമായാണ് യാത്രികർ കേദാർ നാഥിലേക്ക് പോകുന്നത്. ജ്യോതിർ ലിംഗം ആണ് അവിടെ പ്രതിഷ്ഠ.ദീപാവലിയ്ക്ക് നട അടച്ചാൽ പിന്നെ ശിവരാത്രിയ്ക്കാണ് തുറക്കുക. ഈ അടഞ്ഞുകിടക്കുന്ന അതിശൈത്യകാലത്ത് നാരദരാണ് പൂജിയ്ക്കുന്നത് എന്നാണ് സങ്കല്പം. അത്രയും കാലം അകത്ത് പൂജാരി കത്തിച്ചു വച്ച കെടാവിളക്ക് നിറഞ്ഞു കത്തും.
ഹിമാലയത്തിൽ മിക്കയിടത്തും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ താല്പര്യം ഇല്ലാത്ത സന്യാസിമാരെ കാണാം.ഫോട്ടോ എടുക്കാൻ തുനിഞ്ഞ ലേഖകന്റെ സഹ യാത്രികനെ *'ലീവ് മി എലോൺ*' എന്ന് ഉറച്ച ശബ്ദത്തിൽ ഒരു സന്യാസി ശാസിക്കുന്നുണ്ട്.
തന്ത്രശാസ്ത്രത്തിന് പ്രാധാന്യമുള്ള പ്രദേശമാണ് കേദാർനാഥ്. തന്ത്ര ശാസ്ത്രത്തെപ്പറ്റി വിശദമായി പ്രതി പാദിക്കുന്നുണ്ടിവിടെ.

      കേദാറിൽ നിന്നുള്ള മടക്ക യാത്രയിൽ *കർണപ്രയാഗിൽ* എത്തുന്നു.. തുടർന്ന് കർണന്റെ പ്രൗഢഗംഭീരമായ ജീവിതസപര്യ! യാത്രാനുഭവ വിവരണ ഗ്രന്ഥത്തിലെ അങ്ങേയറ്റം ഹൃദയസ്പർശിയായ രംഗംനോക്കാം.

*കർണപ്രയാഗിൽ കർണനെ ഓർത്ത്*

    കുരുക്ഷേത്ര യുദ്ധത്തിൽ കർണനെ ഏതാണ്ട് നായക സ്ഥാനത്ത് നിർത്തി നടത്തുന്ന വിവരണമാണ് ഇവിടെ. മഹാഭാരതത്തിലെ മഹാനുഭാവന്മാരെയെല്ലാം അതിശയിക്കുന്ന തരത്തിലുള്ള കർണന്റെ ധീരവും, ത്യാഗോജ്വലവും, ഒരിക്കലും മാറ്റു കുറയാത്ത, മാറ്റുരയ്ക്കാനാകാത്ത വ്യക്തിവൈശിഷ്ട്യത്തെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ദുഃഖപർവവും ആർദ്ര മനസ്കനായി ലേഖകൻ വരച്ചു കാട്ടുന്നത് ഒരു ചലച്ചിത്രത്തിന്റ മിഴിവിലാണ്. വികാരനിർഭരമായ സംഭാഷണങ്ങളോടെ ആ രംഗങ്ങൾ വായനക്കാരന്റ മനസ്സിനെ പിടിച്ചുലയ്ക്കുന്നു. കർണന്റെ മഹത്വം എല്ലാവരിലും മീതെയാണെന്നറിഞ്ഞ ശ്രീകൃഷ്ണൻ കർണന്റെ ആവശ്യപ്രകാരം കർണന്റെ ശരീരം കുതിരപ്പുറത്തേറ്റി സ്വന്തം മാറ് കൊണ്ട് താങ്ങി കർണപ്രയാഗിലെ കന്യാഭൂമിയിലേയ്ക്ക് യാത്രയായി. അവിടെയൊരുക്കിയ ചന്ദന ചിതയിൽ തന്റെ ഹൃദയത്തിൽ ഇടം നേടിയ കർണന്റെ ജീവനറ്റ ശരീരം കിടത്തി. ജ്വലിച്ചു നിന്ന ചിതയിലേക്ക് നോക്കി കൃഷ്ണൻ നിന്നു. "പ്രഥമ കൗന്തേയനായ എന്റെ പ്രിയപ്പെട്ട കർണൻ എന്റെ പ്രിയങ്കരനായ കർണൻ " കൃഷ്ണൻ ഒരു നിമിഷം വിതുമ്പി.

കഥകളി പ്രേമികൾ *എന്തിഹ മന്മാനസേ'*...... എന്ന് സന്ദേഹിച്ചുതുടങ്ങിയില്ലേ? അതെ, ആചാര്യന്മാർ പ്രസിദ്ധവും ജനകീയവുമാക്കിത്തീർത്ത കഥകളിയിലെ കർണൻ. ആദിത്യഭഗവാനെ സാക്ഷിയാക്കിയുള്ള കർണശപഥം!

ബദരിയിൽ എത്തുമ്പോൾ ശ്രീശങ്കരൻ പ്രതിഷ്ഠ നടത്തുകയും പൂജാവിധികൾ ചിട്ടപ്പെടുത്തുകയും ചെയ്ത  വിഷ്ണുക്ഷേത്രം. മലയാളിയായ ബദരിനാഥാണ്ഇവിടുത്തെ റാവൽജി (പൂജാരി ). അതിർത്തി നിറയെ സൈനിക ബാരക്കുകൾ ആണ്.ഇവിടുത്തെ ക്ഷേത്രങ്ങൾ പോലും അടച്ചിടുന്ന കൊടും മഞ്ഞുകാലത്തും ഇവിടെയും നമ്മുടെ പട്ടാളക്കാർ കാവൽ നിൽക്കുന്നു.
ജയ് ജവാൻ!
നരനാരായണ പർവതങ്ങളുടെ സംഗമസ്ഥാനത്താണ് ചക്രതീർത്ഥം. അതിൽ സ്നാനം ചെയ്തു തപസ്സു ചെയ്താണ് അർജുനൻ പാശുപതാസ്ത്രം നേടിയത്. 

വ്യാസഗുഹയിൽ എത്തുകയാണ് പിന്നീട് ലേഖകൻ . *ലോക ക്ലാസ്സികുകളുടെ ക്ലാസ്സിക്കായ* മഹാഭാരത രചയിതാവായ വ്യാസൻ. മാനുഷിക വ്യാപാരങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ച ലോകോത്തര രചനയായ മഹാഭാരതത്തെ അനുവർത്തിച്ച് ഉണ്ടായ കൃതികൾ വിവരിക്കുന്നതിനിടെ കോട്ടയത്ത്തമ്പുരാന്റെയും ഇരയിമ്മൻ തമ്പിയുടെയും ആട്ടകഥകളെ പറ്റിയും ഈ കൃതിയിൽ സൂചനയുണ്ട്. തുടർന്നു ജോഷിമഠത്തിലെത്തുകയും ശ്രീശങ്കരൻ ആദ്യം സ്ഥാപിച്ച മഠം സന്ദർശിക്കയും ചെയ്യുന്നു.
ദേവപ്രായാഗിനും ഹൃഷിക്കേശിനും ഇടക്കാണ് വസിഷ്ഠഗുഹ.വസിഷ്ഠ ന്റെ പുത്രനായ ശക്തിയുടെ പുത്രൻ പരാശരൻ. പരാശരന്റെ പുത്രനാണ് വ്യാസൻ. യോഗവാസിഷ്ഠം ഒക്കെ ഇവിടെ പ്രതിപാദിക്കുന്നു. പിന്നീട് കുമഊൺ മലനിരകളിലെ കൗസാനിയിൽ എത്തുമ്പോൾ ഗാന്ധിജിയുടെ അനാസക്തി ആശ്രമത്തിൽ.... അദ്ദേഹത്തിന്റെ ഗീതാഭാഷ്യം 'അനാസക്തിയോഗ ' യുടെയും ആമുഖം ഇവിടെവച്ചാണ്  എഴുതിയത്. ഗാന്ധിജിയെ ഏതു സന്ദർഭത്തിൽ ഓർത്താലും അതീവ ബഹുമാനത്തോടും ആരാധനായോടും അദ്ദേഹത്തിന്റെ ചിന്തയും സ്വപ്നവും ജീവിതവും ഒക്കെ ശ്രീവീരേന്ദ്രകുമാർ വിവരിക്കാറുണ്ട് .

ഹിമാലയ യാത്രാവിവരണം ഇവിടെ അവസാനിപ്പിക്കുകയാണ്  ലേഖകൻ. പക്ഷെ തുടർന്നു പോയ സ്ഥലങ്ങളുടെ പട്ടിക അദ്ദേഹം അവതരിപ്പിക്കുന്നത് എങ്ങനെയെന്നോ? പ്രദേശങ്ങളുടെ ചരിത്രപ്രാധാന്യമോ സവിശേഷതയോ അദ്‌ഭുതകരമായ പാടവത്തോടെ ഒറ്റവരിയിൽ കുറുക്കിയെടുത്ത അവതരണം, 
ഒന്ന് വായിയ്‌ക്കേണ്ടത് തന്നെ!
യാത്രകൾ അവസാനിക്കുന്നില്ല!

*( അവസാനിച്ചു)*

ഏപ്രിൽ 13- ജാലിയൻവാലാബാഗ് ദിനം./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഏപ്രിൽ 13- ജാലിയൻവാലാബാഗ് ദിനം.
🩸🩸🩸🩸🩸🩸
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ചോരയിൽ കുതിർന്ന കറുത്ത ഒരധ്യായം - ജാലിയൻവാലാബാഗ് കൂട്ടക്കൊല ....അമൃത് സർ കൂട്ടക്കൊല ..... ബ്രിട്ടീഷ് ഇരുട്ടറ....
⭕⭕⭕⭕⭕⭕⭕
അനീതിയുടെ മുമ്പിൽ ശിരസ്സ് നമിക്കുന്നതിനെക്കാൾ അഭികാമ്യം മരണമാണെന്ന് തിരിച്ചറിഞ്ഞ ധീര രക്തസാക്ഷികളുടെ ചുടുനിണം വീണ് ചുവന്ന ജാലിയൻവാലാബാഗിലെ മണ്ണ് ....
🟢🟢🟢🟢🟢🟢🟢
കൂട്ടക്കൊലക്ക് ഉത്തരവാദിയായ പഞ്ചാബ് ഗവർണറെ നീണ്ട കാത്തിരിപ്പിനു ശേഷം, ബ്രിട്ടനിൽ വെച്ച് വെടിവെച്ച് കൊന്ന് പ്രതികാരം തീർത്ത്, ഇന്ത്യൻ വിപ്ലവകാരികൾക്ക് ആവേശവും ഊർജവും പകർന്നു നൽകിയ ധീര രക്തസാക്ഷി ഷഹീദ് ഉദ്ദംസിംങ് ....
🟥🟥🟥🟥🟥🟥🟥
ജാലിയൻവാലാബാഗ് ഒരു ഓർമപ്പെടുത്തലാണ് സാമ്രാജ്യത്വ വിരുദ്ധതയുടെ, ജനാധിപത്യ ബോധത്തിൻ്റെ മതനിരപേക്ഷതയുടെ, ശക്തമായ ഓർമപ്പെടുത്തൽ.....
🔸🔸🔸🔸🔸🔸🔸
ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരവും രക്തരൂക്ഷിതവും പൈശാചികവുമായ വെടി വെപ്പിൻ്റെയും നരഹത്യയുടെയും അകക്കാഴ്ചകളിലൂടെ ഒരു പ്രയാണം
അവതരണം : കെ. വി പ്രസാദ്, മുക്കം






കുട്ടുമുയലിൻ്റെ പിറന്നാൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കഥകൾ

കുട്ടുമുയലിൻ്റെ പിറന്നാൾ


Prepared by,
ഫാത്തിമത്ത് സുഹ്റ
ALPS അമ്മനൂർ
പട്ടാമ്പി.





Thursday, April 7, 2022

Cerify'em ഉപയോഗിച്ച് E certificate/Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി


Cerify'em ഉപയോഗിച്ച്  E certificate എളുപ്പത്തിൽ  തയ്യാറാക്കുന്ന വിധം വിശദമാക്കുന്ന വീഡിയോ..
അവതരണം - സുധ ടീച്ചർ 
SVMALPS നാമ്പുള്ളിപ്പുര, മുണ്ടൂർ , പാലക്കാട്.



EVS : Very far Little far. (Notes) / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

EVS : Very far Little far. (Notes)

Prepared by:

Ramesh. P
GHSS
Mezhathur
Palakkad



Sunday, April 3, 2022

LSS/English model questions./Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി


English model questions.









  




                  

സാഹിത്യ ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം LSS, USS, PSC

കോഴിക്കോട് മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി വിവിധ സ്കൂളുകളിൽ നടത്തിയ സകുടുംബം സാഹിത്യക്വിസ്.

LSS, USS, PSC പോലുള്ള മത്സര പരീക്ഷകൾക്കും പ്രയോജനപ്രദം.

തയ്യാറാക്കിയത് :

മീന ജോസഫ്
GHSS നീലേശ്വരം
കോഴിക്കോട്






മഴയിൽ നനഞ്ഞ് (കവിത) Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

മഴയിൽ നനഞ്ഞ്

(കവിത)

രചന, ആലാപനം :
Nisha B
Marianad ALPS
PAMBRA WAYANAD