🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, September 30, 2022

കഥാകഥനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം

കഥാകഥനം

അവതരണം:
ശിവാനി കോട്ടക്കാട്
തേവലപ്പുറംGLPS
ആലപ്പുഴ.



MATHS FAIR Puzzle, Game,Still Model / Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിതമേള

MATHS FAIR Puzzle, Game,Still Model
ഗണിതശാസ്ത്ര മേളയ്ക്കായി തയ്യാറെടുക്കുവാനായി ഉദാഹരണ സഹിതം വിശദമാക്കുന്നു.



Number Chart, Geometrical Chart/Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിതമേള

Number Chart, Geometrical Chart
ശാസ്ത്ര മേളയ്ക്കായി തയ്യാറെടുക്കുവാനായി ഉദാഹരണ സഹിതം വിശദമാക്കുന്നു.



ഗണിത ശാസ്ത്രമേള അറിയേണ്ട കാര്യങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിതമേള

ഗണിത ശാസ്ത്രമേള അറിയേണ്ട കാര്യങ്ങൾ






Thursday, September 29, 2022

കുട്ടികളുടെ വിവരങ്ങൾ വെബ് സൈറ്റിൽ ചേർക്കുന്ന വിധം./Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

മേളകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ
വെബ് സൈറ്റിൽ ചേർക്കുന്ന വിധം.


മേളക്കൊഴുപ്പോടെ ഗണിത മേള ഭാഗം: 2/Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിതമേള

മേളക്കൊഴുപ്പോടെ ഗണിത മേള

ഭാഗം: 2

ഗണിത മേളയിൽ LP, UP വിഭാഗങ്ങളിൽ ഗണിതമേളക്ക് ഒരുങ്ങുന്ന സ്കൂളുകൾക്ക് സഹായകരമായ ലേഖന പരമ്പര.



തങ്കമണി ടീച്ചർ. (victers fame, Rtd. CCUPS നാദാപുരം)



ഗണിത മേളയിൽ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ.


നമ്പർചാർട്ട്:- സവിശേഷതയുള്ള സംഖ്യകൾ ( ഉദാ:വർഗ്ഗ സംഖ്യകൾ, ത്രികോണ സംഖ്യകൾ,  ഫിബോനാച്ചി ശ്രേണി, പാസ്ക്കൽ ത്രികോണം തുടങ്ങിയവ) ഇവയൊക്കെ വിഷയമായി എടുക്കാം.
ഇവയുടെ പ്രത്യേകതകൾ സംഖ്യാ രൂപത്തിൽ 3 ചാർട്ടുകളിലായി അവതരിപ്പിക്കാം.
ഓരോ പ്രത്യേകതകളും സാമാന്യവല്ക്കരിക്കുന്നത് നല്ലതാണ്.
നമ്പർ ചാർട്ടിൽ കഴിവിൻ്റെ പരമാവധി സംഖ്യകളും അവയുടെ സാമാന്യ വല്ക്കരണവും മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. തലവാചകം മാത്രം ഭാഷയിൽ എഴുതുക.
മറ്റുള്ളതെല്ലാം കുട്ടിയുടെ വിവരണത്തിലാണ് ഉണ്ടാവേണ്ടത്.
ചാർട്ടിൻ്റെ മൂല്യനിർണ്ണയ സൂചകങ്ങൾ.
---------------------------------
1. Knowledge of content & Mathematical value - 30%
2. Relationship with curriculum -20%
3.Mode of presentation & write up - 25%
4.Beauty & perfection - 15%
5.Exhibition - 10%
ജ്യോമട്രിക്കൽ ചാർട്ട്:-
പരമാവധി 3 ചാർട്ടുകൾ ഉപയോഗിക്കാം.
മൂന്ന് ചാർട്ടുകളും ഒരേ ആശയത്തെ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം.
ഉദാഹരണമായി ഒരു വൃത്തത്തെ സമഭാഗമാക്കിക്കൊണ്ട് വരക്കുന്നവയാണെങ്കിൽ എല്ലാ ചാർട്ടിലും അതു തന്നെയാവണം ആശയം.
വരകൾ വരഞ്ഞുകൊണ്ടും നിറം കൊടുത്തു കൊണ്ടും ചാർട്ടിനെ മനോഹരമാക്കാം.
ചിത്രം വരച്ചത് പോലെ തന്നെ പ്രധാനമാണ് അതിലെ ഗണിതപരമായ ആശയവും. ആ ജ്യോമട്രിക്കൽ ചാർട്ടിലൂടെ പറയാൻ കഴിയുന്ന എല്ലാ ഗണിത ആശയങ്ങളെയും കുട്ടിക്ക് വിശദീകരിക്കാൻ കഴിയണം.
പാഠഭാഗവുമായി ബന്ധപ്പെടുത്താനും കഴിയണം.

ജ്യോമട്രിക്കൽ ചാർട്ടിൻ്റെ  മൂല്യനിർണ്ണയ സൂചകങ്ങൾ
---------------------------
1. Knowledge of content & Mathematical value - 30%
2. Relationship with curriculum - 20%
3.Mode of presentation  - 25%
4.Beauty & perfection - 15%
5.Exhibition - 10%

സ്റ്റിൽ മോഡൽ
----------------------------
ഗണിതാശയങ്ങളെ അടിസ്ഥാനമാക്കി ജ്യാമിതീയ രൂപങ്ങൾ ചേർത്തുണ്ടാക്കുന്ന ത്രിമാന രൂപമാണ് സ്റ്റിൽ മോഡൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഉപയോഗിക്കുന്ന വസ്തുക്കൾ Eco friendly ആയിരിക്കണം.
പരമാവധി 2 ചതുരശ്ര മീറ്ററിൽ ഒതുങ്ങുന്നതും ഉയരം 2 മീറ്ററിൽ കുറവും ആയിരിക്കണം.

സ്റ്റിൽ മോഡൽ
മൂല്യനിർണ്ണയ സൂചകങ്ങൾ.
___________________
1. Knowledge of content & mathematical value - 30%
2. Relation with curriculum - 20%
3. Mode of presentation & write up - 25%
4. Utility and craftsmanship - 15%
5.Exhibition - 10%

പസിൽ
---------------
കൗതുകമുണർത്തുന്നതും ഗണിതശാസ്ത്ര ആശയങ്ങളിലൂടെ യുക്തിപൂർവ്വം ഉത്തരത്തിലെത്തുന്ന ഒരു പസിൽ ആണ് അവതരിപ്പിക്കേണ്ടത്.
ചാർട്ടുകളും പസിലിനാവശ്യമായ മോഡലുകളും മത്സര സ്ഥലത്തുവെച്ച് ഉണ്ടാക്കാം.
ചോദ്യം ഒരു ചാർട്ടിൽ എഴുതുന്നത് നല്ലതായിരിക്കും.
കൂടാതെ ഉത്തരത്തിലെത്തുന്ന രീതിയും എഴുതി വെക്കാം.


പസിലിൻ്റെ മൂല്യനിർണ്ണയ സൂചകങ്ങൾ.
-------------------------
1. Knowledge of content & mathematical value - 30%
2. Relationship with curriculum - 20%
3.Mode of presentation & write up - 25%
4. Logical thinking & reasoning - 15%
5.Exhibition - 10%

ഗെയിം
---------------
രണ്ടോ അതിലധികം പേർക്കോ ഒരേ സമയം കളിക്കാവുന്ന ഒരു ഗെയിം ആണ് അവതരിപ്പിക്കേണ്ടത്.
മത്സരബുദ്ധിയുള്ളതും ഗണിതശാസ്ത്ര ആശയങ്ങളുള്ളതും കൃത്യമായ നിയമമുള്ളതും അന്തിമഫലം ഉള്ളതുമായിരിക്കണം ഗെയിം.
കളിക്കളവും കരുവും മത്സര സ്ഥലത്തുവെച്ച് ഉണ്ടാക്കണം.


ഗെയിം മൂല്യനിർണ്ണയ സൂചകങ്ങൾ.
-----------------------------------
1. Knowledge of content & mathematical value - 30%
2. Relationship with curriculum - 20%
3.Mode of presentation & write up
4. Enjoyment value and creativity of the game-15%
5.Exhibition - 10%.

ക്വിസ് .
----------------
ഒരു കുട്ടിയാണ് ക്വിസിൽ പങ്കെടുക്കേണ്ടത്.
ക്വിസിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടിയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് മറ്റു കുട്ടി കുട്ടികളുടെ മാർക്കിൻ്റെ ഗ്രേഡ് നിശ്ചയിക്കുന്നത് .

LP വിഭാഗത്തിൽ
ക്വിസ്, നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, പസിൽ ,സ്റ്റിൽ മോഡൽ ഇവയുടെ ഗ്രേഡും സ്ഥാനവും നോക്കിയാണ് സ്ക്കൂളിൻ്റെ ചാമ്പ്യൻഷിപ്പ് കണക്കാക്കുന്നത്.

ചാമ്പ്യൻഷിപ്പ്
-------------------------
ഗ്രേഡ് സ്കോർ
A- 5
B - 3
C - 1
സ്ഥാനത്തിൻ്റെ പോയൻ്റ് .
ഒന്നാം സ്ഥാനം -5
രണ്ടാം സ്ഥാനം - 3
മൂന്നാം സ്ഥാനം -1


ഗ്രേഡ് സ്കോറും സ്ഥാനത്തിൻ്റെ സ്കോറും കൂട്ടിയുള്ള പോയൻ്റാണ് ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നത്.
ഒരേ പോയൻ്റ് ലഭിച്ച ഒന്നിലധികം സ്ക്കൂളുകളുണ്ടെങ്കിൽ അവർക്ക് ലഭിച്ച ഒന്നാം സ്ഥാനങ്ങളുടെ എണ്ണം നോക്കിയാണ് ചാമ്പ്യൻഷിപ്പ് തീരുമാനിക്കുക.


ഗ്രേഡും ശതമാനവും.
-------------------------------------
A ഗ്രേഡ്-80% വും അതിനു മേലെയും.
B ഗ്രേഡ്-70% മുതൽ 79 % വരെ .
C ഗ്രേഡ്- 60% മുതൽ 69 % വരെ
60% ത്തിന് ചുവടെ ഗ്രേഡില്ല.

മറ്റു മത്സര ഇനങ്ങൾ.
(ചാമ്പ്യൻഷിപ്പിന് പരിഗണിക്കാത്തവ)
-------------------------------------
ഗണിത മാഗസിൻ (LP & UP)
1.പുറംചട്ട ഉൾപ്പെടെ പരമാവധി 50 പേജ്.
2. A4 പേപ്പറിൻ്റെ വലുപ്പം.
3. കൈയെഴുത്ത് പ്രതി ആയിരിക്കണം.
4. ചിത്രങ്ങൾ തുടങ്ങിയവ ഒട്ടിക്കാൻ പാടില്ല.
5. പുറംചട്ട ബൈൻഡ് ചെയ്യാം.
സ്പൈറൽ ബൈൻഡിംഗ് പാടില്ല.
6. ഗണിതപരമായ, വൈവിധ്യമുള്ള കാര്യങ്ങളായിരിക്കണം മാഗസിനിൽ ഉണ്ടാവേണ്ടത്.
7. മാഗസിന് ഒരു പേര് വേണം.
8. സ്ക്കൂളിൻ്റെ പേരോ മറ്റു തിരിച്ചറിയുന്ന കാര്യങ്ങളോ ഉണ്ടാവാൻ പാടില്ല.
9. മാഗസിൻ നേരത്തെ തന്നെ തയ്യാറാക്കി റജിസ്ട്രേഷൻ സമയത്ത് ഏല്പിക്കേണ്ടതാണ്.

മാഗസിൻ
മൂല്യനിർണ്ണയ സൂചകങ്ങൾ.
-------------------------
1. Mathematical value - 40%
2. Variety - 30%
3. Layout - 20%
4. Accuracy & beauty - 10%

ഭാസ്ക്കരാചാര്യ സെമിനാർ.
----------------------------
UP വിഭാഗത്തിന് ഭാസ്ക്കരാചാര്യ സെമിനാർ എന്നൊരു മത്സര വിഭാഗം ഉണ്ട്.
ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്തില്ല.
ഈ വർഷം മുതൽ സെമിനാറും on the spot മത്സരമാണ്.
സെമിനാറിൻ്റെ 3 വിഷയങ്ങൾ നേരത്തെ അറിയിക്കും.
മത്സരദിനം അവയിൽ നിന്ന് ഒരു വിഷയം നറുക്കെടുക്കും.
ആ വിഷയത്തിൻ്റെ സെമിനാർ റിപ്പോർട്ട് തത്സമയം തയ്യാറാക്കി വിധികർത്താക്കളുടെ മുന്നിൽ സെമിനാർ അവതരിപ്പിക്കുകയും വിധികർത്താക്കളുമായുള്ള interview - ൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയുമാണ് വേണ്ടത്.



UP വിഭാഗത്തിൽ ക്വിസ്, നമ്പർ ചാർട്ട്, ജ്യോമടിക്കൽ ചാർട്ട്, പസിൽ ,സ്റ്റിൽ മോഡൽ, ഗെയിം എന്നീ മത്സര ഇനങ്ങളുടെ ഗ്രേഡും സ്ഥാനവും നോക്കിയാണ് സ്ക്കൂളിൻ്റെ ചാമ്പ്യൻഷിപ്പ് കണക്കാക്കുന്നത്.

Wednesday, September 28, 2022

ഗണിത മേള / Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിത മേള

മേളക്കൊഴുപ്പോടെ ഗണിത മേള

ഭാഗം: 1

ഗണിത മേളയിൽ LP, UP വിഭാഗങ്ങളിൽ ഗണിതമേളക്ക് ഒരുങ്ങുന്ന സ്കൂളുകൾക്ക് സഹായകരമായ ലേഖന പരമ്പര.

ഗണിത മേളക്ക് LP, UP എന്തെല്ലാം ഇനങ്ങൾ എന്ന് പരിചയപ്പെടുത്തുകയാണ് തങ്കമണി ടീച്ചർ. (victers fame, Rtd. CCUPS നാദാപുരം)




ഗണിതമേള എൽ.പി വിഭാഗം:
 മൂന്നു മണിക്കൂർ സമയ ദൈർഘ്യമുള്ള ഓൺ ദ സ്പോട്ട് മത്സരമാണ് ഗണിതമേളയ്ക്കുള്ളത്.
 
എൽ.പി വിഭാഗം മത്സര ഇനങ്ങൾ.

1.നമ്പർ ചാർട്ട് 
2.ജ്യോമെട്രിക്കൽ ചാർട്ട് 
3.സ്റ്റിൽ മോഡൽ 
4.ക്വിസ് 
5,മാഗസിൻ 
6.പസിൽ
ചാർട്ട് വിഭാഗത്തിൽ ഒരേ ആശയത്തെ സൂചിപ്പിക്കുന്ന പരമാവധി മൂന്ന് ചാർട്ടുകൾ ഉപയോഗിക്കാം. ചാർട്ടിന്റെ ഒരു പുറത്തു മാത്രമേ എഴുതുവാനും വരയ്ക്കുവാനും പാടുള്ളു.

മോഡൽ വിഭാഗം :- പരമാവധി രണ്ട് ചതുരശ്ര മീറ്റർ സ്ഥലത്ത് ഒതുങ്ങണം കൂടാതെ പരമാവധി രണ്ട് മീറ്റർ ഉയരമേ പാടുള്ളൂ. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ ഉണ്ടാക്കാവു.

പസിൽ:- ഒരു പസിൽ മാത്രമേ അവതരിപ്പിക്കാൻ പാടുള്ളു. അതിനായി ചാർട്ടുകൾ ഉപയോഗിക്കാം.

മാഗസിൻ :- പുറംചട്ട ഉൾപ്പെടെ പരമാവധി 50 പേജ്. ബൈൻഡ് ചെയ്യാം. പക്ഷേ സ്പൈറൽ ബൈൻഡിങ് പാടില്ല. A4പേപ്പറിന്റെ വലുപ്പമാണ് ഓരോ പേജും. പേപ്പറിന്റെ ഒരു വശം മാത്രമേ എഴുതാൻ പാടുള്ളൂ. മാഗസിന് ഒരു പേര് ഉണ്ടായിരിക്കണം. സ്കൂളിൻറെ പേരോ മറ്റ് അടയാളങ്ങളോ ഉണ്ടാവാൻ പാടില്ല.

NB : മാഗസിൻ ഒഴികെ മറ്റു മത്സരയിനങ്ങൾ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നവയാണ്. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടിയുടെ പോയിന്റ് അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നിർണയിക്കുന്നത്. 

ഗണിതശാസ്ത്രമേള യുപി വിഭാഗം മത്സര ഇനങ്ങൾ

1. നമ്പർ ചാർട്ട് 
2.ജോമട്രിക്കൽ ചാർട്ട് 
3.സ്റ്റിൽ മോഡൽ 
4.ക്വിസ് 
5,മാഗസിൻ 
6.ഭാസ്കരാചാര്യ സെമിനാർ
7. പസിൽ
 ഇതിൽ ഭാസ്കരാചാര്യ സെമിനാർ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതല്ല. 

ഗെയിം :-ഒരു ഗെയിം മാത്രമേ അവതരിപ്പിക്കാവൂ. രണ്ടോ അതിലധികമോ പേർക്ക് ഒരേസമയം കളിക്കാവുന്നതും ഗണിതശാസ്ത്ര ആശയങ്ങൾ ഉൾപ്പെടുന്നത് ആയിരിക്കണം. 
കളിക്കളവും കരുവും കളിക്ക് ഒരു നിയമവും വിജയിയെ പ്രഖ്യാപിക്കാനും കഴിയണം.


ഭാഗം: 2
കുട്ടികളെ മേളകൾക്ക് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ..(തുടരും)


Tuesday, September 27, 2022

ലഘുപരീക്ഷണങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ലഘുപരീക്ഷണങ്ങൾ

അല്ല എന്താ ആ പ്ലേറ്റ് ഗ്ലാസ്സിനൊപ്പം ഉയർന്ന് വരാൻ കാരണം? ഞങ്ങള് ചെയ്തപ്പോ ശരിയായില്ലല്ലോ...

കഴിഞ്ഞ ആഴ്ച പങ്കിട്ട ഗ്ലാസ്സിനൊപ്പം ഉയർന്ന് വന്നപ്ലേറ്റിൻ്റെ പിന്നാമ്പുറക്കഥകൾ - ഒപ്പം തീ കത്തുമ്പോൾ ഓക്സിജൻ തീരുന്നത് മാത്രമാണോവായൂർ മർദ്ധത്തെ കുറക്കുന്നത് ...
രതീഷ് സംഗമം
അധ്യാപകക്കൂട്ടം
വി.എൽ.പി.എസ്
കടമ്പനാട്.




ഒക്ടോബർ 2 മുതൽ 8 വരെ വന്യ ജീവി വാരത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്വിസ്./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഒക്ടോബർ 2 മുതൽ 8 വരെ
വന്യ ജീവി വാരത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്വിസ്.

- ശാസ്ത്രചങ്ങാതി -



ഒക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധി ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഒക്ടോബർ 2

ഗാന്ധിജയന്തി

ഗാന്ധി ക്വിസ്

 - ശാസ്ത്ര ചങ്ങാതി -



Sunday, September 25, 2022

അധ്യാപകക്കൂട്ടം Hindi/विनु का सपना  रिधा.एन /Adhyapakakkoottam

   അധ്യാപകക്കൂട്ടം Hindi

  विनु का सपना
 पाँचवीं कक्षा
  इकाई -२
  रिधा.एन
  जी.यू.पी.एस भीमनाड
       
      V I D E O

അധ്യാപകക്കൂട്ടം ലഘു പരീക്ഷണങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ലഘു പരീക്ഷണങ്ങൾ

ശാസ്ത്രദിനത്തോടനുബന്ധിച്ച് ഹോളി ഫാമിലി ASBS, കുമ്പള, കാസർഗോഡിലെ കുട്ടികൾ ചെയ്ത ലഘു പരീക്ഷണങ്ങൾ.



Saturday, September 24, 2022

ലഘു പരീക്ഷണങ്ങൾ / ബലൂൺ പൊട്ടിയോ? എങ്ങനെ?/Adhyapakakkoottam

അധ്യാപകക്കൂട്ടം ലഘു പരീക്ഷണങ്ങൾ

ബലൂൺ പൊട്ടിയോ? എങ്ങനെ?

കുട്ടികൾക്ക് താല്പര്യം ഉണ്ടാകും വിധം ഒരു ലഘു പരീക്ഷണം അവതരിപ്പിക്കുകയാണ് വി.എൽ.പി.എസ് കടമ്പനാട് സ്കൂൾ കുട്ടികൾ.



Friday, September 23, 2022

അധ്യാപകക്കൂട്ടം വായനാ ക്കാർഡുകൾ /തേൻ മൊഴികൾ /

അധ്യാപകക്കൂട്ടം വായനാ ക്കാർഡുകൾ

തേൻ മൊഴികൾ

മണവും മധുരവും എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി കരപ്പുറം മിഷൻ യു.പി.എസ്സ്
കളവംകോടം, ചേർത്തല സ്കൂളിലെ സന്ധ്യ ടീച്ചർ തയ്യാറാക്കിയ വായനാക്കാർഡുകൾ..



Wednesday, September 21, 2022

ശ്രീനാരായണഗുരു വചനങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ശ്രീനാരായണഗുരു വചനങ്ങൾ

സമ്പാദനം:
ജ്യോതി ടീച്ചർ (Rtd)
കൃഷ്ണ എ.എൽ.പി.എസ്
അലനല്ലൂർ.




Tuesday, September 20, 2022

അധ്യാപകക്കൂട്ടം HINDI/गाँँधी जयंती - प्रश्नोत्तरी/Adhyapakakkoottam

അധ്യാപകക്കൂട്ടം HINDI

गाँँधी जयंती - प्रश्नोत्तरी

  

വായൂമർദ്ധം: ലഘുപരീക്ഷണം/Adhyapakakkoottam

അധ്യാപകക്കൂട്ടം ലഘു പരീക്ഷണങ്ങൾ

ഹമ്പട്ട വായൂ ...
വായൂമർദ്ധം: ലഘുപരീക്ഷണം
വി.എൽ.പി.എസ്
കടമ്പനാട്.



Monday, September 19, 2022

അധ്യാപകക്കൂട്ടം/हिंदी कविता - प्रतियोगिता के लिए/Adhyapakakkoottam

അധ്യാപകക്കൂട്ടം 

         हिंदी कविता - प्रतियोगिता के लिए

  1.'सबसे खतरनाकहोता है, हमारे सपनों
   का मर जाना' अवतार सिंह संधू 'पाश'

         VIDEO 1 

  2.खूब लड़ी मरदानी

          VIDEO 2

   3. एक चीख रात को चीर के माँ के हृदय तक आई।

           VIDEO 3

  4. सुनो द्रौपदी शस्त्र उठा लो

          VIDEO 4

   5. आँसू

          VIDEO 5

അധ്യാപകക്കൂട്ടം ലഘുപരീക്ഷണങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ലഘുപരീക്ഷണങ്ങൾ

സോപ്പ് ലായനിയിൽ വീണ മഞ്ഞൾപ്പൊടി :
ഉദ്വേഗജനകമായ ഒരു ചോരക്കഥ.

അവതരണം:
വിസ്മയ.ബി
വി.എൽ.പി.എസ്
കമ്പനാട്.



Saturday, September 17, 2022

നീലരാവിൻ ജാലകപാളികൾ.. ലളിതഗാനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ലളിതഗാനം

നീലരാവിൻ ജാലകപാളികൾ..
ലളിതഗാനം

Singer :
Anaghadas V.
CHMHSS pookolathoor 
Kizhisseri sub district


സെപ്തംബർ :16 ലോകമുളദിനം പോസ്റ്ററുകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സെപ്തംബർ :18 ലോകമുളദിനം
പോസ്റ്ററുകൾ

തയ്യാറാക്കിയത്:
രതീഷ് സംഗമം
(അധ്യാപകക്കൂട്ടം)
വി.എൽ.പി.എസ്
കടമ്പനാട്.



Friday, September 16, 2022

സെപ്റ്റംബർ 18 : ലോക മുളദിനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സെപ്റ്റംബർ 18 :
ലോക മുളദിനം

- ശാസ്ത്രചങ്ങാതി -



Wednesday, September 14, 2022

സെപ്തംബർ - 16 ഓസോൺ ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


സെപ്തംബർ - 16 ഓസോൺ ദിനം

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തി ഭൂമിയെ സംരക്ഷിക്കുന്ന പാളിയാണ് ഓസോൺ. 'ജീവന്റെ കുടയായ ഓസോണിന്റെ പ്രാധാന്യവും സവിശേഷതകളും.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.





സെപ്റ്റംബർ 16 ഓസോൺ ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സെപ്റ്റംബർ 16 
ഓസോൺ ദിനം

ഭൂമിക്കൊരു രക്ഷാകവചം

- ശാസ്ത്രചങ്ങാതി-



ഓസോൺ ദിന പോസ്റ്ററുകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഓസോൺ ദിന പോസ്റ്ററുകൾ
( Up/ HS)

തയ്യാറാക്കിയത്:
രതീഷ് സംഗമം
(അധ്യാപകക്കൂട്ടം)
വി.എൽ.പി.എസ്
കടമ്പനാട്



Tuesday, September 13, 2022

ദേശീയ ഹിന്ദി ദിനത്തിൽ ഹിന്ദി ഭാഷയുടെ ചരിത്രവും പ്രാധാന്യവും അടുത്തറിയാം./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ദേശീയ ഹിന്ദി ദിനത്തിൽ ഹിന്ദി ഭാഷയുടെ ചരിത്രവും പ്രാധാന്യവും അടുത്തറിയാം.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി. പ്രസാദ്, മുക്കം.



ഹിന്ദി ദിനം : ഡിജിറ്റൽ മാഗസിൻ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഹിന്ദി ദിനം : ഡിജിറ്റൽ മാഗസിൻ
തയ്യാറാക്കിയത് :

രാഹുൽ നിലമേൽ
എൽ. പി. എസ്. പഴിഞ്ഞം, ഉമ്മന്നൂർ
കൊട്ടാരക്കര.


സെപ്റ്റംബർ 16 ഓസോൺ ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സെപ്റ്റംബർ 16
ഓസോൺ ദിനം

👉🏿 ക്വിസ്

- ശാസ്ത്രചങ്ങാതി -



Sep 14 NATIONAL HINDI DIVAS ദേശീയ ഹിന്ദി ദിനം. Quiz/ Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

Sep 14
NATIONAL HINDI DIVAS
ദേശീയ ഹിന്ദി ദിനം.
Quiz




  



Sunday, September 11, 2022

പൂതപ്പാട്ട് / നൃത്താവിഷ്കാരം / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേത

പൂതപ്പാട്ട്
നൃത്താവിഷ്കാരം :
മായാ പണിക്കർ & ടീം
K.P മെമ്മോറിയൽ UPS
മുഹമ്മ
ആലപ്പുഴ


Thursday, September 8, 2022

ഓണ സന്ദേശം മാജിക്കിലൂടെ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഓണ സന്ദേശം മാജിക്കിലൂടെ
- രതീഷ് സംഗമം (അധ്യാപകക്കൂട്ടം)
വി.എൽ.പി.എസ് കടമ്പനാട്.


Tuesday, September 6, 2022

ഓണക്കാലമതോർമ്മക്കാലം / ഓണപ്പാട്ട് / Adhyapakakkoottam

അധ്യാപകക്കൂട്ടം ഓണപ്പാട്ട്


ഓണക്കാലമതോർമ്മക്കാലം
മാലോകർക്കേകും സത്ചിന്ത കാലം.
മാറാം മർത്യനുമമൃത പാനീയർതൻ ലോകമെ -
 ന്നോതിടും നല്ല കാലം.
ഒന്നായി നിന്നാലൊരുമിച്ച് നിന്നാലീ - ലോകമതത്രേ സ്വർഗ്ഗലോകം.
സത്യവും നീതിയുമൊന്നിച്ച് വാണപ്പോ
അസുരനുമീ ലോകമിന്ദ്ര ലോകം.

രചന:
 രതീഷ് സംഗമം
(അധ്യാപക ക്കൂട്ടം)
വി.എൽ.പി.എസ്
കടമ്പനാട്.

ആലാപനം:

ജിഷ.കെ.പി
ജി.യു.പി.എസ് വീമ്പൂർ
മലപ്പുറം.


ഊഞ്ഞാല് കെട്ടാതെ പൂക്കളമൊരുക്കാതെ ഇന്നെൻ്റെ മുറ്റത്തും ഓണം വന്നു./Adhyapakakkoottam

അധ്യാപകക്കൂട്ടം ഓണപ്പാട്ട്

ഇന്നത്തോണം: ഓണപ്പാട്ട്

രചന:
രതീഷ് സംഗമം
(അധ്യാപകക്കൂട്ടം)
വി.എൽ.പി.എസ്
കടമ്പനാട്.

ആലാപനം :

Adarsh viswanath
Elamiplasseri house 
Meppayur
Kozhikode.





ഊഞ്ഞാല് കെട്ടാതെ
പൂക്കളമൊരുക്കാതെ
ഇന്നെൻ്റെ മുറ്റത്തും
ഓണം വന്നു.

ഓണക്കളിയില്ലാതെ
ഫോണിക്കളിയുമായ്
ഇന്നെൻ്റെ കുട്ടികൾ,
ഓണം കൊണ്ടു.

അത്തം കറുത്തില്ല
പേമാരി നിന്നില്ല
എന്നിട്ടുമോണം
 കറുത്തതില്ല.

പുത്തരിയില്ലാതെ
ചാക്കരിച്ചോറിനാൽ
ഇന്നെൻ്റെ വീട്ടിലും
ഓണം ഉണ്ടു.

തുമ്പപ്പൂ കണ്ടില്ല
തെച്ചിയും പൂത്തില്ല
പ്ലാസ്റ്റിക് പൂവിന്
മണവുമില്ല.

- രതീഷ് സംഗമം

Monday, September 5, 2022

ഓണച്ചൊല്ലുകൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഓണച്ചൊല്ലുകൾ

ഉള്ളത് കൊണ്ട് ഓണം പോലെ.

കാണം വിറ്റും ഓണം ഉണ്ണണം.

അത്തം പത്തിന് പൊന്നോണം.

അത്തം വെളുത്താൽ ഓണം കറുക്കും.

അത്തം പത്തോണം.

ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര.


ഓണം കേറാമൂല.


കാണം വിറ്റും ഓണമുണ്ണണം.


ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്ബിളില്‍ തന്നെ കഞ്ഞി.



ഓണം വരാനൊരു മൂലം വേണം.


ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?


ഓണത്തിനല്ലയൊ ഓണപ്പുടവ.


ഓണത്തേക്കാള്‍ വലിയ വാവില്ല.

ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.

ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.

ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.


അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.



ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.



ചിങ്ങ മാസത്തിൽ തിരുവോണത്തിൻ നാളിൽ പൂച്ചക്ക് വയറു വേദന.



ഏഴോണവും ചിങ്ങത്തിലെ ഓണവും ഒരുമിച്ചു വന്നാലോ?


ഓണത്തേക്കാൾ വലിയ മകമുണ്ടോ?


ഓണത്തേക്കാൾ വലിയ മകമുണ്ടോ?

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,/അദ്ധ്യാപക ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,


അദ്ധ്യാപക ദിനം

പോസ്റ്റർ എളുപ്പത്തിൽ നിർമ്മിക്കാം
         
                         VIDEO
ഡോ എസ് രാധാകൃഷ്ണൻ Documentary*

                          VIDEO

അദ്ധ്യാപക ദിനം Quiz*

                 VIDEO 
                  
                        
ആശംസകാർഡ് നിർമ്മാണം*

                          VIDEO

പ്രസംഗം മലയാളം*
       
                           VIDEO

പ്രസംഗം ഇംഗ്ലീഷ്*

                            VIDEO

ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് അധ്യാപകദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്. 1888 സെപ്റ്റംബർ അഞ്ചിനാണ് അദ്ദേഹം ജനിച്ചത്. പണ്ഡിതനും തത്വജ്ഞാനിയും ഭാരത രത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു. Teachers Day: കൂടുതൽ വിഡിയോകൾ

                         
                           VIDEO

    

       
        
           



 

Sunday, September 4, 2022

പൊന്നോണപ്പുലരി പുലർന്നേ/ഓണപ്പാട്ട് / Adhyapakakkoottam

അധ്യാപകക്കൂട്ടം ഓണപ്പാട്ട്

പൊന്നോണപ്പുലരി പുലർന്നേ
തുമ്പപ്പൂ നിന്ന് ചിരിച്ചേ
ഓണത്തിൻ നാളിത് വന്നേ
ഓണക്കിളി കൂവിപ്പാടി .....
കാക്കപ്പൂ പുഞ്ചിരി തൂകി
കാറ്റിലലിഞ്ഞു ചാഞ്ചാടി ....
മുറ്റത്തോ പൂക്കളമിടുവാൻ
മുക്കൂറ്റിപ്പൂവത് വന്നേ...
ഓണത്തിൻ നാളിത് വന്നേ 
ഓണക്കിളി കൂവിപ്പാടി .....

ആശയം: രതീഷ് സംഗമം (അധ്യാപകക്കൂട്ടം)
ആലാപനം: ശ്രീലേഖ ടീച്ചർ, പാലക്കാട്.



അധ്യാപക ദിനം (PDF) / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

അധ്യാപക ദിനം (PDF)

Rahul
LPS Pazhinjam
Ummannoor
Veliyam


അധ്യാപക ദിനം ഡോ.എസ്.രാധാകൃഷ്ണനെ കൂടുതൽ അറിയാം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

അധ്യാപക ദിനം

ഡോ.എസ്.രാധാകൃഷ്ണനെ കൂടുതൽ അറിയാം.


Saturday, September 3, 2022

അധ്യാപകക്കൂട്ടം ഓണപ്പാട്ട് / ഓണപ്പൂക്കളമൊരുക്കേണ്ടേ.. / Adhyapakakkoottam

അധ്യാപകക്കൂട്ടം ഓണപ്പാട്ട്

ഓണപ്പൂക്കളമൊരുക്കേണ്ടേ..
രചന:
രതീഷ് സംഗമം
(അധ്യാപകക്കൂട്ടം)
വി.എൽ.പി.എസ് കടമ്പനാട്
പത്തനംതിട്ട

ആലാപനം:
ശ്രുതി.ആർ
ഊരാളുങ്കൽ എൽ.പി.എസ്
മടപ്പള്ളി
കോഴിക്കോട്.








സെപ്തംബർ - 5 | അധ്യാപകദിനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


സെപ്തംബർ - 5 
| അധ്യാപകദിനം 

ക്ലാസ് മുറികളുടെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് അധ്യാപകർ വിദ്യാർഥികൾക്ക് പകർന്നു നൽകുന്നത് വിശാലമായ ലോകത്തെക്കുറിച്ചുള്ള അറിവുകളാണ്. അധ്യാപകദിനത്തിൽ ഉത്തമ ഗുരുനാഥനെ തേടിയൊരു യാത്ര.......
🖊️🖊️🖊️🖊️🖊️
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.







സെപ്തംബർ - 5 ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സെപ്തംബർ - 5
ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനം

ക്രാന്തദർശിയായ അധ്യാപകൻ, ലോകം ദർശിച്ച മികച്ച തത്വചിന്തകൻ, വാഗ്മി, എഴുത്തുകാരൻ , നയതന്ത്രജ്ഞൻ, ഭരണകർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഡോ.എസ്.രാധാകൃഷ്ണന്റെ ജീവിതത്തിലൂടെ.......
✨✨✨✨✨
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം. അവതരണം: കെ.വി. പ്രസാദ്, മുക്കം




Friday, September 2, 2022

ഓണപ്പാട്ട് / Adhyapakakkoottam

അധ്യാപകക്കൂട്ടം ഓണപ്പാട്ട്

രചന:
രതീഷ് സംഗമം
അധ്യാപകക്കൂട്ടം
വി.എൽ.പി.എസ്
കടമ്പനാട്.

ആലാപനം:
ശ്രീജാവർമ്മ.ജി
STMUPS പുതിയേടം
ആലുവ.





Thursday, September 1, 2022

ഓണപ്പാട്ട് / ഓണക്കാലമിതോമൽക്കാലം.. / Adhyapakakkoottam

അധ്യാപകക്കൂട്ടം ഓണപ്പാട്ട്

ഓണക്കാലമിതോമൽക്കാലം..

രചന: രതീഷ് സംഗമം
ആലാപനം: ഹീര റിജേഷ്



ഓണം വന്നേ (ഓണപ്പാട്ട്) / Adhyapakakkoottam

അധ്യാപകക്കൂട്ടം ഓണപ്പാട്ട്

ഓണം വന്നേ (ഓണപ്പാട്ട്)

രചന: രതീഷ് സംഗമം
(അധ്യാപകക്കൂട്ടം) 
വി.എൽ.പി.എസ് കടമ്പനാട്

ആലാപനം:
ഗീത.പി
എസ്.പി.എം.യു.പി.എസ്
ആയിക്കുന്നം, ശാസ്താംകോട്ട
കൊല്ലം.



ഓണപ്പാട്ട് / Adhyapakakkoottam

അധ്യാപകക്കൂട്ടം ഓണപ്പാട്ട്

ഓണപ്പാട്ട്

രചന: അനിത ശ്രീരാഗ്, GLPS കുതിരപ്പന്തി, തഴവ
ആലാപനം: ഹീര റിജേഷ്