🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, January 31, 2024

Description/class 4 English

അധ്യാപകക്കൂട്ടം Class 4 English

How did Pingala become the prince?. Describe.

King Vidyadhara had no children. To find his successor, he distributed seeds to all the children. The child who  grows the best plant would be the prince or the princess. He had given the roasted seeds. They would never grow. But, all the children came with beautiful plants. Pingala had an empty pot. The king knew Pingala's honesty. Thus he selected Pingala as his successor.


2.Anna and the fat boy became true friends. How?. Describe it.

Ans. Anna was playing with her paper boats in the stream. Then, the fat boy overturned her boat. She became angry. Her aunt, Arundhati made boats for both of them. When Anna played with her new boat, it caught in a heap of mud and stones. Suddenly, the fat boy saved her boat. They smiled at each other. They became good friends.



3.How did Ivan learn the language of birds? Describe.

Ans. One day,Ivan was sent to forest to fetch firewood. There was heavy rain with lightning and thunder. He stood under a large tree. There were four small birdies in a nest. There was no one to protect them. Ivan protected them with his clothes. When the mother bird came back, she thanked Ivan. She agreed to teach him the bird's language.

4.How did the boy lose his parents in the festival ground? Describe.

Ans. The boy was fascinated by the sights in the festival ground. He wanted to get toys, sweets, balloons and garlands. But, his parents did not mind him. He wanted to go on giant wheel. He looked his parents. They were not there.

5.  How did the shoemaker and his wife become rich? Describe.

Ans. The shoemaker and his wife were very poor. They had only a few leather.At night, two elves came and made pretty shoes. This was repeated.Many customers came to buy his shoes. They became rich.


Prepared by:-

Ramesh. P
Gups Kizhayur.

Tuesday, January 30, 2024

ഉപ്പുസത്യാഗ്രഹം /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 

61 . ഉപ്പുസത്യാഗ്രഹം
         
       നികുതി നിഷേധം ഉൾപ്പെടെയുള്ള സിവിൽ നിയമലംഘന പരിപാടി തുടങ്ങാനായിരുന്നു കോൺഗ്രസിന്റെ ലാഹോർ സമ്മേളനം തീരുമാനിച്ചത്. സമരത്തിൻറെ രൂപവും സമരം തുടങ്ങുന്ന തീയതിയും സ്ഥലവും ഒന്നും തീരുമാനിച്ചിരുന്നില്ല. കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി യോഗം ഇതെല്ലാം തീരുമാനിക്കാൻ ഗാന്ധിജിയെ ചുമതലപ്പെടുത്തി. ഗാന്ധിജി വൈസ്രോയി ഇർവിനു മുമ്പാകെ പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.  ഈ ആവശ്യങ്ങൾ അനുവദിച്ചില്ലെങ്കിൽ സിവിൽ നിയമലംഘനം തുടങ്ങുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല എന്ന് ഗാന്ധിജി മുന്നറിയിപ്പു നൽകി. ആവശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നവ ഇവയൊക്കെയാണ്:
   ലഹരിപദാർത്ഥങ്ങൾ വേണ്ടെന്നു വയ്ക്കുക .
    ഉപ്പ് നികുതി പിൻവലിക്കുക.
 നികുതികൾ പകുതിയായി ചുരുക്കുക.
 കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരൊഴികെ നാടു കടത്തപ്പെട്ടതോ ജയിലിൽ അടയ്ക്കപ്പെട്ടതോ ആയ എല്ലാ ഇന്ത്യക്കാരെയും വിട്ടയക്കുക .
ഇന്ത്യൻ സമുദ്രതീരം ഇന്ത്യൻ കപ്പലുകൾക്ക് മാത്രം എന്ന നിയമം കൊണ്ടുവരിക.
 ആത്മരക്ഷാർത്ഥം ആയുധം കൈവശം വയ്ക്കാനുള്ള അധികാരം ഇന്ത്യൻ ജനതയ്ക്ക് നൽകുക.
ഉദ്യോഗസ്ഥന്മാരുടെ വേതനം വർദ്ധിപ്പിക്കുക.
      ആവശ്യങ്ങൾ അനുവദിക്കാനാവില്ലെന്ന് ഉടനെ വൈസ്രോയി മറുപടി നൽകി.
    ഈ സാഹചര്യത്തിലാണ് ഗാന്ധിജി ചരിത്രപ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിന് തുനിഞ്ഞത്. തിരഞ്ഞെടുക്കപ്പെട്ട എഴുപത്തെട്ട് അനുയായികളുമായി ഉപ്പു നിയമം ലംഘിക്കാൻ ദണ്ഡിയിലേക്ക് യാത്ര ആരംഭിക്കാൻ ഗാന്ധിജി തീരുമാനിച്ചു.
        ഗുജറാത്തിലെ ഒരു കടലോര ഗ്രാമമാണ് ദണ്ഡി. 
    സബർമതി ആശ്രമത്തിൽ നിന്നും ഇരുനുറ്റിനാൽപ്പതിൽപരംമൈൽ  അകലെ കാമ്പെ ഉൾക്കടൽ തീരത്ത്.  ദണ്ഡിയാത്ര യാത്ര ആരംഭിക്കുന്നതിനു രണ്ടുദിവസം മുമ്പ് തന്നെ സബർ മതി ആശ്രമപ്രാന്തം ജനനിബിഡമായി. വിദേശികളും സ്വദേശികളുമായി നിരവധി പത്ര റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരും അവിടെ എത്തി. 
1930 മാർച്ച് 12ന് രാവിലെ ആറര മണി. ഗാന്ധിജി സബർമതി ആശ്രമത്തിന്റെ മുൻ വാതിലിലൂടെ പ്രത്യക്ഷപ്പെട്ടു. വലതു കൈയിൽ സന്തതസഹചാരിയായ ഉണക്കക്കമ്പ്. ഇടംകൈയിൽ ഖാദി വസ്ത്രം കൊണ്ടുള്ള ഒരു കൊച്ചു ഭാണ്ഡം. ഉടുവസ്ത്രമായി ഒറ്റമുണ്ട്. അവിടെ തടിച്ചുകൂടിയവരോട് ഗാന്ധിജി യാത്രാമൊഴിയായി ഇങ്ങനെ പറഞ്ഞു.
 "ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും. പരാജയപ്പെട്ടാൽ ഞാൻ എൻ്റെറ ജഡം സമുദ്രത്തിനു സംഭാവന നല്കും."
  ഗാന്ധിജിയോടൊപ്പം, ശുഭ്ര ഖാദി വസ്ത്രവും ഗാന്ധിത്തൊപ്പിയും കൊച്ചു ഭാണ്ഡങ്ങളുമായി സത്യഗ്രഹികളും ദണ്ഡി ലക്ഷ്യമാക്കി നടന്നു.
    മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെയായിരുന്നു യാത്ര. സർദാർ വല്ലഭായി പട്ടേലും കുറച്ചു നേതാക്കളും ഗാന്ധിജിയുടെ ആഗമന വാർത്ത അറിയിച്ചുകൊണ്ട് ഇത്തിരി മുന്നേ യാത്ര തുടങ്ങിയിരുന്നു. അതു കാണാൻ വഴിയോരങ്ങളിൽ ജനങ്ങൾ തിരക്കുകൂട്ടി. തോരണങ്ങൾ തൂക്കിയും മറ്റും യാത്രാപഥം ചമയിച്ചൊരുക്കിയിരുന്നു.
   വഴിവക്കിലുള്ള വീടുകളിൽ നെയ്ത്തിരി  വിളക്കുകൾ കത്തിച്ചും പൂജാദി കർമ്മങ്ങൾ നടത്തിയും സത്യഗ്രഹികൾക്ക് വരവേൽപ്പ് ഒരുക്കി. 24 ദിവസത്തെ യാത്ര വേണ്ടിവന്നു സത്യഗ്രഹികൾക്കു ദണ്ഡിയിലെത്താൻ. ഏപ്രിൽ അഞ്ചിന് പ്രഭാതം എത്തും മുമ്പ് ഗാന്ധിജിയും സംഘവും ദണ്ഡിയിലെത്തി. ആറിനാണ് ഉപ്പുകുറുക്കി തുടങ്ങാൻ നിശ്ചയിച്ചിരുന്നത് .ഉപ്പു നിയമലംഘനം നടത്താനുള്ള ഒന്നാമത്തെ സത്യഗ്രഹി ഗാന്ധിജി തന്നെയായിരുന്നു.കർപ്പൂരത്തരികൾ കണക്കെ വെൺമയാർന്ന ഒരുപിടി ഉപ്പുവാരി കൈക്കുള്ളിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഗാന്ധിജി ഉദ്ഘോഷിച്ചു: "അഹിംസാവ്രതക്കാരനായ സത്യഗ്രഹിയുടെ കൈക്കുള്ളിലെ ഈ ഒരുപിടി ഉപ്പ് ഭാരതീയന്റെ സങ്കല്പത്താൽ ഈ നിമിഷം  മുതൽ ശക്തിയുടെ പ്രതീകമായി മാറിയിരിക്കുന്നു. ഇത് ഒതുക്കിപ്പിടിച്ചിരിക്കുന്ന മുഷ്ടി തല്ലി തകർത്തേക്കാം. എന്നിരിക്കിലും ഇത്-- ഇന്ത്യക്കാരന്റെ കൈക്കുള്ളിലുള്ള ഈ ഉപ്പ്-- അവൻ വിട്ടുകൊടുക്കില്ല". ഗാന്ധിജിയുടെ വാക്കുകൾ പാഴായില്ല .കൈക്കുള്ളിലെ ഉപ്പ് സംരക്ഷിക്കാൻ സത്യഗ്രഹികൾ ശത്രുവിന് തച്ചുടയ്ക്കാൻ ശിരസ്സു കാട്ടി കൊടുത്തു. വെടിയുണ്ട ഏൽക്കാൻ വിരിമാറു കാട്ടിക്കൊടുത്തു. മർദ്ദനമേറ്റു ബോധം നശിക്കുമ്പോഴും അവൻറെ കൈക്കകത്തെ ഉപ്പ് പാഴായി പോകാതിരിക്കാൻ കൈമടക്കി നെഞ്ചിനോട് ചേർത്തുപിടിച്ചു.
   കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളം അന്നേവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ യുദ്ധ ത്തിന്റെ കാഹളം മുഴങ്ങി. സമുദ്രതീരം പടക്കളമായി. സത്യഗ്രഹികളുടെ രക്തത്തുള്ളികൾ വീണ് വെൺമണൽത്തരികൾ ചുവന്ന വൈഡൂര്യങ്ങളായി മാറി. സമുദ്രതീരത്തിന് പോലീസ് കാവൽ വന്നു. ബോംബെ മുതൽ തെക്ക് കന്യാകുമാരി വരെയും അവിടെ നിന്നു കിഴക്ക് കല്ക്കത്ത വരെയുമുള്ള കടലോരങ്ങൾ കലാപഭൂമികളായി.
     കേരളത്തിലും 
ഉപ്പുസത്യഗ്രഹത്തിന്റെ കാറ്റ് കടൽത്തീരങ്ങളിൽ ശക്തമായ തരംഗമാലകൾ ഉയർത്തി.  പയ്യന്നൂരിൽ ആയിരുന്നു തുടക്കം പയ്യന്നൂർ കടപ്പുറത്ത് കോഴിക്കോട്ട് നിന്നുമാണ് സത്യഗ്രഹികളുടെ ഒന്നാമത്തെ സംഘം പുറപ്പെട്ടത്.  കെ. കേളപ്പന്റെ നേതൃത്വത്തിൽ ഒരു വലിയ പൗരസഞ്ചയം ആരതി നേർന്നും പ്രാർത്ഥന നടത്തിയും പുഷ്പമാല്യങ്ങൾ അണിയിച്ചും സത്യഗ്രഹിളെ യാത്രയയച്ചു. മാധവൻ നായർ സത്യഗ്രഹികളേ ഖാദി കൊണ്ടുള്ള മാല്യമണിയിച്ചു. ടി.ആർ.കൃഷ്ണസ്വാമി, കെ മാധവൻ നായർ , ടി വി സുന്ദരയ്യർ , പി അച്ചുതൻ,  കൊണ്ടാട്ടില്‍ രാമൻ മേനോൻ,കെ എ കേരളീയൻ തുടങ്ങിയവരായിരുന്നു ജാഥയിൽ.ദണ്ഡി യാത്രയുടെ ശൈലിയിലാണ് കേളപ്പൻ യാത്ര സംഘടിപ്പിച്ചത് അവർക്ക് സ്വീകരണം നൽകാൻ വഴിനീളെ ആളുകൾ തടിച്ചുകൂടി.

'വരിക വരിക സഹജരെ,
സഹന സമര സമയമായ്
കരളുറച്ചു കാൽകൾ നീട്ടി
കാൽനടയ്ക്കു പോകനാം'
      എന്ന ദേശഭക്തി ഗാനം ആലപിച്ചുകൊണ്ടാണ് സത്യഗ്രഹികൾ നീങ്ങിയത്.
         കോഴിക്കോട്ടു നിന്നും പുറപ്പെട്ട ഉപ്പുസത്യഗ്രഹ ജാഥ വടക്ക് പയ്യന്നൂരിലെത്തിയത് ഉത്തരകേരളത്തിലെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളും സ്പർശിച്ചു കൊണ്ടായിരുന്നു. ബാലുശ്ശേരി , പുതുപ്പാടി, പേരാമ്പ്ര തുടങ്ങിയ ഗ്രാമങ്ങളിലൂടെ .വഴിനീളെ സ്വീകരണവും പൊതുയോഗങ്ങളും. അന്ന് മയ്യഴി ഫ്രഞ്ച് അധീന പ്രദേശമായിരുന്നു. ഫ്രഞ്ച് പോലീസ് ജാഥയെ മയ്യഴിയിൽ വെച്ച് തടഞ്ഞു. മുദ്രാവാക്യം വിളിക്കുന്നതും ദേശഭക്തിഗാനങ്ങൾ ആലപിക്കുന്നതും പാടില്ലെന്ന് വിലക്കി. എന്നാൽ നിരോധനം വകവെക്കാതെയാണ് ജാഥ യാത്ര തുടർന്നത്. തലശ്ശേരി, കണ്ണൂർ, പരിയാരം , കല്യാശ്ശേരി, തളിപ്പറമ്പ് വഴി ഏപ്രിൽ 22ന് ജാഥ പയ്യന്നൂരിൽ എത്തി.
       മറ്റൊരു ജാഥ ആർ വി ശർമ്മയുടെ നേതൃത്വത്തിൽ ഏപ്രിൽ 19ന് ഒലവക്കോട്ട് ശബരി ആശ്രമത്തിൽ നിന്ന് പുറപ്പെട്ടു .കൊല്ലങ്കോട്, തിരുവില്വാമല, ലക്കിടി, ഒറ്റപ്പാലം വഴി ഷൊർണൂർ വരെ പദയാത്ര നടത്തി. അവിടെ നിന്നും തീവണ്ടി മാർഗ്ഗം പയ്യന്നൂരിൽ എത്തി.
         പയ്യന്നൂരിലും കോഴിക്കോട്ടും നടന്ന സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ തിരുവിതാംകൂറിൽ നിന്നും വാളണ്ടിയർമാർ ജാഥയായാണ് എത്തിയത്. പയ്യന്നൂരിൽ സത്യഗ്രഹം ആരംഭിച്ചത് 1930 ഏപ്രിൽ 23നാണ് വളണ്ടിയർമാർ കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറത്തെത്തി. അവിടെ കടലിൽ നിന്നു മാറി, ഒരു ഉപ്പു പടന്നയുണ്ടായിരുന്നു.പടന്നകളിൽ സമുദ്രജലം കയറ്റി, വെയിൽനാളത്തിൽ,അടിയിൽ ഊറിക്കൂടുന്ന ഉപ്പ് സ്വരൂപിച്ചെടുക്കുകയാണ് ചെയ്യുന്നത് .
            എന്നാൽ, സത്യഗ്രഹികൾ പുറപ്പെട്ടിരിക്കുന്നു എന്ന വാർത്ത കിട്ടിയപ്പോൾ തന്നെ 'സാൾട്ട് ഉദ്യോഗസ്ഥന്മാർ 'അവ കിളച്ചുമറിച്ച് അലങ്കോലപ്പെടുത്തിയിരുന്നു. എന്നിട്ടും സത്യഗ്രഹികൾക്ക് ശേഖരിക്കാൻ മാത്രം ഉപ്പ് അതിനകത്ത് ചെളി പുരളാതെ കിടന്നിരുന്നു. ഈ ഉപ്പാണ് സത്യഗ്രഹികൾ ശേഖരിച്ചത്. സത്യഗ്രഹികൾ ഉപ്പു ശേഖരിക്കാൻ തുടങ്ങിയപ്പോൾ ആയിരക്കണക്കിന് ആളുകൾ ഉപ്പു പടന്നയിൽ ഇറങ്ങി ചാക്കുകളിൽ ഉപ്പ് ശേഖരിച്ചു .പോലീസും ഉദ്യോഗസ്ഥന്മാരും നോക്കിനിന്നു .അവർ നിരോധിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തില്ല . ആദ്യഘട്ട ഉപ്പുസത്യാഗ്രഹം സമാധാനപരമായിരുന്നു. എന്നാൽ പെട്ടെന്നാണ് ഗവൺമെൻറ് സമീപനം മാറ്റിയത്. ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ രണ്ടാംഘട്ട സത്യഗ്രഹത്തെ തുടർന്ന് താൻ ഉപ്പു നിയമം ലംഘിച്ചാൽ സർക്കാർ തന്നെ അറസ്റ്റ് ചെയ്യും എന്നാണ് ഗാന്ധിജി കണക്കുകൂട്ടിയത്. ഗാന്ധിജിയെ അറസ്റ്റ് ചെയ്താൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് സർക്കാരിന് നന്നായി ബോധ്യമുണ്ടായിരുന്നു. അറസ്റ്റില്ലാതെ സമരം വിജയിക്കില്ലെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. സംഘർഷം ഇല്ലാത്ത ഒരു സമരവും വിജയിക്കില്ലെന്ന് ഗാന്ധിജിക്ക് ബോധ്യമുണ്ടായിരുന്നു. അതിനാൽ ഗാന്ധിജി പുതിയ ഒരു അടവ് സ്വീകരിച്ചു. ഗുജറാത്ത് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ധാരാസന ഉപ്പ് ശേഖരം സത്യഗ്രഹികൾ കൈയ്യേറാൻ പരിപാടിയിട്ടിരിക്കുന്നതായി ഗാന്ധിജി വൈസ്രോയിയെ അറിയിച്ചു. വെള്ളവും വായുവും പോലെ ഉപ്പും പ്രകൃതിയുടെ ഒരു വരദാനമാണെന്നും, അത് ഗോഡൗണുകളിൽ ശേഖരിക്കാൻ ഉള്ളതല്ലെന്നും ഗാന്ധിജി മുന്നറിയിപ്പു നൽകി അഹിംസാ മാർഗ്ഗത്തിലൂടെ ത്തന്നെ ധാരാസന കൈയടക്കുമെന്നും ഗാന്ധിജി വെളിപ്പെടുത്തി. ഇതേ തുടർന്ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യാൻ വൈസ്രോയി ഉത്തരവിട്ടു. അഞ്ചിന് പുലരും മുമ്പ് ഗാന്ധിജിയെ സത്യഗ്രഹാശ്രമത്തിൽ ചെന്ന് ഉറക്കമുണർത്തി. കാട്ടുതീ പോലെയാണ് വാർത്ത ഇന്ത്യയിലെങ്ങും പരന്നത് .അതോടെ ജനം ഇളകി മറിഞ്ഞു. ഭാരതം മറ്റൊരു അഖിലേന്ത്യാ ഹർത്താൽ ആചരിച്ചു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. തൊഴിൽശാലകൾ പ്രവർത്തനരഹിതമായി. ബോംബെയിൽ മാത്രം 50,000 തൊഴിലാളികൾ തൊഴിൽ ശാല വിട്ട് തെരുവിലിറങ്ങി. തീവണ്ടികൾ ഓടിയില്ല. പലയിടത്തും അക്രമം നടന്നു .പോലീസ് ഔട്ട് പോസ്റ്റുകൾ അഗ്നിക്കിരയാക്കി. പലയിടത്തും അക്രമം നടന്നു. ഷോളാപ്പൂരിൽ ക്ഷോഭിച്ച ജനക്കൂട്ടം, ആറ് പോലീസ് ഔട്ട്‌പോസ്റ്റുകൾ അഗ്നിക്കിരയാക്കി. പലയിടത്തും വെടിവെപ്പു നടന്നു. ഇരുപത്തഞ്ചു പേർ മരിച്ചു. നൂറുകണക്കിനാളുകൾക്ക് വെടിയുണ്ടകൊണ്ടും പരിക്കുപറ്റി. 
   അലഹബാദിൽ കോൺഗ്രസ് പ്രവർത്തകസമിതിയുടെ പ്രത്യേക യോഗം ചേർന്നു. ഗാന്ധിജിയുടെ അസാന്നിധ്യത്തിൽ ഉപ്പുസത്യാഗ്രഹം നിർത്തണമോ തുടരണമോ എന്നതായിരുന്നു പ്രശ്നം. തുടരാനാണ് തീരുമാനിച്ചത്. ഉപ്പ് സമരത്തോടൊപ്പം ബഹിഷ്കരണ പരിപാടി കൂടുതൽ ശക്തമായി തുടരാനും കമ്മിറ്റി തീരുമാനിച്ചു .
    ഗാന്ധിജി നിശ്ചയിച്ചിരുന്നതിനനുസരിച്ച് ധാരാസന ഉപരോധിക്കാൻ  സത്യഗ്രഹികൾ ഒരുങ്ങി. ബദറുദീൻ തയാബ്ജിയായിരുന്നു സമരം നയിച്ചത്. തയാബ്ജി അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് നേതൃത്വം ഏറ്റെടുത്തത് സരോജിനി നായിഡു ആയിരുന്നു.
    സത്യഗ്രഹികൾ യുദ്ധക്കളത്തിലേക്ക് എന്നപോലെ യാത്ര ആരംഭിച്ചു. അപ്പോൾ ലാത്തിയും തോക്കുമായി പട്ടാളവും പോലീസും വഴിമുടക്കാൻ എത്തി. സരോജിനി നായിഡുവിനെയും സത്യഗ്രഹികളെയും പ്രതിരോധിച്ചുകൊണ്ട് നിലകൊണ്ടു. സത്യാഗ്രഹികൾ അതിക്രമിച്ചില്ല. തടഞ്ഞേടത്തുനിന്നും മടങ്ങി പോകാൻ ആജ്ഞയുണ്ടായി. അതനുസരിച്ചില്ല. ഒരേ നിൽപ്പ്, ഒരു നിശ്ചല ദൃശ്യം കണക്കെ. മണിക്കൂറുകളോളം. അതിനിടയിൽ സരോജിനി നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഏതോ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
      ഗാന്ധിജിയുടെ അറസ്റ്റിനെ ത്തുടർന്നു ഉപ്പുസത്യാഗ്രഹത്തോടൊപ്പം നികുതി നിഷേധം പോലുള്ള നിയമലംഘനങ്ങൾ കൂടി തുടങ്ങാൻ കോൺഗ്രസ്സ് അനുമതി നൽകിയപ്പോൾ, ഇന്ത്യ അക്ഷരാർത്ഥത്തിൽ ത്തന്നെ ഒരു പടക്കളമായി മാറിക്കഴിഞ്ഞു. ബോംബെയിൽ ധാരാസന പോലുള്ള ഉപ്പുശേഖരങ്ങളിൽ കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. മദ്രാസിലും ബംഗാളിലും ബീഹാറിലും ഒറീസയിലും വെടിവെപ്പും ലാത്തിച്ചാർജ്ജും ഉണ്ടായി. കേരളത്തിലും സ്ഥിതിഗതികൾ മാറി. സത്യഗ്രഹികളെ പരക്കെ അറസ്റ്റ് ചെയ്യുകയും മർദ്ദിച്ചൊതുക്കുകയും ചെയ്തു. തൃക്കരിപ്പൂരിൽ റെയിൽവേ സ്റ്റേഷനിൽ ഉപ്പു വിറ്റുകൊണ്ട് നടന്ന കേളപ്പൻ അറസ്റ്റിലായി. ഉപ്പു വാങ്ങിയതിന്റെ പേരിൽ  സി എം കുഞ്ഞിരാമൻ നായരെ അറസ്റ്റ് ചെയ്തു. ഉപ്പു കൈവശം വെച്ചു എന്ന പേരിൽ ക്യാപ്റ്റൻ ആയിരുന്നു കെ പി കുഞ്ഞിരാമൻ നമ്പ്യാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അവരെ മൂന്നു നാഴിക ദൂരം നടത്തിച്ച് ചന്തേരയിലേക്ക് കൊണ്ടുപോയി. ചന്തേര പോലീസ് കുറ്റപത്രം തയ്യാറാക്കി ജാമ്യത്തിൽ വിടാൻ ഒരുങ്ങി. പ്രതികൾ അതിനു തയ്യാറുണ്ടായിരുന്നില്ല. ഒടുവിൽ അവരെ മോചിപ്പിച്ചു. ചെറുവണ്ണൂരിൽ ഉപ്പു വിറ്റുനടന്ന പി.കൃഷ്ണപിള്ളയെയും മറ്റും അറസ്റ്റ് ചെയ്തു വിട്ടയച്ചു. ഉപ്പുസത്യാഗ്രഹികൾക്ക് കേരളത്തിൽ രൂക്ഷമായ മർദ്ദനം ഏൽക്കേണ്ടി വന്നത് കോഴിക്കോട്ട് നടന്ന സമരത്തിലാണ്. നിയമലംഘനത്തിന് കോഴിക്കോട്ട് കടപ്പുറത്ത് എത്തിയ സത്യഗ്രഹികളെ പോലീസ് കടന്നാക്രമിച്ചു. നിസ്സഹകരണ പ്രസ്ഥാനവും ഉപ്പുസത്യാഗ്രഹവും മദ്യവർജന സമരവും മലബാറിൽ ഒപ്പത്തിനൊപ്പമാണ് നടന്നത്. മദ്യശാലപിക്കറ്റിംഗും വിദേശ വസ്ത്ര ബഹിഷ്കരണവും ഗ്രാമങ്ങളെ പോലും സജീവമാക്കി .നിരവധി അറസ്റ്റുകൾ നടന്നു. മൊത്തം അഞ്ഞൂറിലേറെ  സ്വാതന്ത്ര്യ സമരഭടന്മാർ ജയിലിലടയ്ക്കപ്പെട്ടു. സമരത്തിൽ പങ്കുചേരാൻ പലരും ഉദ്യോഗം വലിച്ചെറിഞ്ഞു .അന്യനാടുകളിൽ ഉയർന്ന ഗവൺമെൻറ് ജോലിയിൽ ഇരിക്കുന്നവർ പോലും ഉദ്യോഗം ഉപേക്ഷിച്ച് ദേശീയധാരയിൽ ലയിച്ചു. പ്രസ്ഥാനത്തിൽ ചേരാനുള്ള ആവേശം അതിവേഗത്തിൽ ആളിപ്പടർന്നു .ദേശീയ പ്രസ്ഥാനത്തിൻറെ സന്ദേശം എത്തിച്ചേരാത്ത ഒരു ഗ്രാമവും അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.
 തയ്യാറാക്കിയത്: പ്രസന്നകുമാരി.ജി.

Monday, January 29, 2024

ജനുവരി 30 രക്തസാക്ഷി ദിനം, adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 ജനുവരി 30
രക്തസാക്ഷി ദിനം
*******************
ഗാന്ധിജി രക്തസാക്ഷിത്വം വരിച്ച ദിനം.
✨✨✨✨✨✨
ഗാന്ധിജി എന്ന മൂന്നക്ഷരം ഇനിയും അസ്തമിക്കാത്ത സൂര്യനാണ്. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജീവിതത്തിലൂടെ .....
✨✨✨✨✨✨
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.


https://youtu.be/JQIzTId8c68?si=9q_CqYtAMUqWYonA

Friday, January 26, 2024

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ് DAY 101 To 1025/adhyapakakkoottam

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്

DAY  101 To 1025

501) ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത് 
 ഉത്തരം  : മുംബൈ 
  
502) ഇന്ത്യയിലെ ഏറ്റവും വലിയ നഗരം (ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ  നഗരം )
 ഉത്തരം  : മുംബൈ 

503) ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്
 ഉത്തരം : മുംബൈ  

504) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ശില്പങ്ങൾക്ക് പ്രസിദ്ധമായ ഗുഹാക്ഷേത്രം 
ഉത്തരം : എലിഫന്റ ഗുഹ( മുംബൈ)  

505) ഇന്ത്യയുടെ സാമ്പത്തിക,  വിനോദ, വാണിജ്യ  തലസ്ഥാനം എന്നറിയപ്പെടുന്നത് 
 ഉത്തരം  : മുംബൈ

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന xക്വിസ്*

DAY  102

506) കന്നഡ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്ന് രൂപീകരിച്ച സംസ്ഥാനം  
 ഉത്തരം  : കർണാടക 
  
507) കർണാടകയുടെ തലസ്ഥാനം 
 ഉത്തരം  : ബെoഗളൂരു   

508) പ്രധാന ഭാഷ 
 ഉത്തരം : കന്നഡ 

509) ഏറ്റവും വലിയ നഗരം
ഉത്തരം : ബെoഗളൂരു  

510) ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്
 ഉത്തരം  : ബെoഗളൂരു 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന xക്വിസ്*

DAY  103

511) സ്വന്തമായി ലോഗോയുള്ള രാജ്യത്തെ ആദ്യ സിറ്റി  
 ഉത്തരം  : ബെoഗളൂരു 
  
512) കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം  
 ഉത്തരം  : ആന( ഏഷ്യൻ എലെഫന്റ് )

513) ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ഉദ്യാനം 
 ഉത്തരം : ലാൽബാഗ്  

514) ടിപ്പുസുൽത്താന്റെ വേനൽക്കാലവസതിയായിരുന്ന ടിപ്പുസുൽത്താൻ സമ്മർ പാലസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 
ഉത്തരം : ബെoഗളൂരു  

515) ഇംഗ്ലണ്ടിലെ വിൻഡ് സോർ പാലസിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ചരിത്ര സ്മാരകം   
 ഉത്തരം  : ബാംഗളൂർ പാലസ്‌ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  104

516) മഹിഷാസുരന്റെ നാട് എന്നർത്ഥം വരുന്ന  സ്ഥലം  
 ഉത്തരം  : മൈസൂർ (കർണാടക)
  
517) വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന സ്ഥലം 
 ഉത്തരം  : ഹംപി (കർണാടക ) 

518) കർണാടകയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം  
 ഉത്തരം : ജോഗ് വെള്ളച്ചാട്ടം ( ഷിമോഗ ജില്ല )

519) ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലിൽ പണിത പ്രതിമയായി കണക്കാക്കുന്നത്
 ഉത്തരം  : ഗോമാധേശ്വര  പ്രതിമ,  ശ്രവണബലഗോള (കർണാടക )

520) പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്  
 ഉത്തരം : കർണാടക

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  105

521) ഇന്ത്യയിൽ സ്വർണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം  
 ഉത്തരം  : കർണാടക
  
522) ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്
 ഉത്തരം  : കർണാടക  

523) ഇന്ത്യയിലെ ആദ്യത്തെ മയിൽ സംരക്ഷണ കേന്ദ്രം 
 ഉത്തരം :  (Bankapura peacock sanctuary,  കർണാടക)

524) കർണാടകത്തിലെ നൃത്തരൂപം 
 ഉത്തരം  : യക്ഷഗാനം 

525) ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം 
 ഉത്തരം : കർണാടക

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  106

526) ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നഗരം
 ഉത്തരം  : കുടക് (കർണാടക)
  
527) കുടകു ജില്ലയിലെ ബ്രഹ്മഗിരിയിൽ ഉത്ഭവിക്കുന്ന നദി
 ഉത്തരം  : കാവേരി  

528) ഇന്ത്യൻ ക്ഷേത്ര ശില്പ കലയുടെ കളിത്തൊട്ടിൽ
 ഉത്തരം : ഐഹോൾ   (കർണാടക)

529) ചന്ദനഗരം എന്നറിയപ്പെടുന്നത്
 ഉത്തരം  : മൈസൂർ (കർണാടക) 

530) മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി
 ഉത്തരം : ടിപ്പുസുൽത്താൻ

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  107

531) സ്വർണ്ണഖനിയുടെ നാട് എന്നറിയപ്പെടുന്നത്
 ഉത്തരം  : കർണാടക
  
532) സ്വർണ്ണഖനനത്തിന് പേരുകേട്ട കർണാടകയിലെ സ്ഥലം  
 ഉത്തരം  : കോലാർ 

533) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
 ഉത്തരം :  കർണാടക

534) കർണാടക സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതി 
 ഉത്തരം  : കർണാടക രത്നം 

535) ഇന്ത്യയിലെ സംസ്കൃത ഗ്രാമം
 ഉത്തരം : മാട്ടൂർ  ( കർണാടക)

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  108

536) ഇന്ത്യയിൽ ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യത്തെ സംസ്ഥാനം
 ഉത്തരം  : ആന്ധ്രപ്രദേശ് 
  
537) ആന്ധ്രപ്രദേശിന്റെ തലസ്ഥാനം 
 ഉത്തരം  : അമരാവതി 

538) പ്രധാന ഭാഷ 
 ഉത്തരം : തെലുങ്ക് 

539) പ്രധാന നഗരo
 ഉത്തരം  : വിശാഖപട്ടണo

540) ആന്ധ്രപ്രദേശിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട രണ്ട് നദികൾ 
 ഉത്തരം : കൃഷ്ണ, ഗോദാവരി 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  109

541) 'ഇന്ത്യയുടെ അരി പാത്രം' എന്നറിയപ്പെടുന്ന  സംസ്ഥാനം 
 ഉത്തരം  : ആന്ധ്രപ്രദേശ് 
  
542) ആന്ധ്രപ്രദേശിലെ ഒരു പ്രമുഖ പ്രകൃതിദത്ത തുറമുഖം  
 ഉത്തരം  : വിശാഖപട്ടണം  

543) ആന്ധ്രപ്രദേശിന്റെ തനത് നൃത്തരൂപം 
 ഉത്തരം : കുച്ചുപ്പുടി 

544) ഇന്ത്യയുടെ ബഹിരാകാശ തുറമുഖം 
 ഉത്തരം  :ശ്രീഹരിക്കോട്ട ( സതീഷ് ധവാൻ സ്പേസ് സെന്റർ ) 

545) ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല 
 ഉത്തരം : നെല്ലൂർ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  110

546) ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം
 ഉത്തരം  : രോഹിണി 
  
547) ഇന്ത്യയിലെ ആദ്യമായി ഡിജിറ്റൽ പെയ്മെന്റ് സംവിധാനം നടപ്പിലാക്കിയത്  
 ഉത്തരം  : ആന്ധ്ര പ്രദേശ് 

548) ഇന്ത്യയുടെ നെൽക്കിണ്ണം എന്നറിയപ്പെടുന്ന പ്രദേശം
 ഉത്തരം : കൃഷ്ണാ ഗോദാവരി നദീതടം 

549)' കോഹിനൂർ ഓഫ് ഇന്ത്യ 'എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം  
 ഉത്തരം  : ആന്ധ്രപ്രദേശ്  

550) ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം 
 ഉത്തരം : തിരുപ്പതി ക്ഷേത്രം (ആന്ധ്രപ്രദേശ് )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  111

551)ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം 
 ഉത്തരം  : കേരളം 
  
552)കേരളത്തിന്റെ തലസ്ഥാനം 
 ഉത്തരം  : തിരുവനന്തപുരം

553)കേരളത്തിൽ എത്ര ജില്ലകൾ
ഉത്തരം : 14

554)കേരളത്തിലെ ഏറ്റവും വലിയ ജില്ല 
ഉത്തരം :  ഇടുക്കി

555)ഏറ്റവും ചെറിയ ജില്ല 
 ഉത്തരം  : ആലപ്പുഴ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  112

556)കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല 
 ഉത്തരം  : കാസർഗോഡ് 
  
557)കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല 
 ഉത്തരം  : തിരുവനന്തപുരം

558)കേരളത്തിലെ പ്രധാനഭാഷ 
ഉത്തരം : മലയാളം 

559) ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്
ഉത്തരം : 1956 നവംബർ 1 

560) കേരളത്തിന്റെ അയൽപക്ക സംസ്ഥാനങ്ങൾ  
 ഉത്തരം  : കർണാടക, തമിഴ്നാട്  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  113

561)കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 
 ഉത്തരം  : തിരുവനന്തപുരം (1951)
  
562)തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി 
 ഉത്തരം  : ശ്രീനാരായണഗുരു 

563)ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം 
ഉത്തരം : ചെമ്പഴന്തി ( തിരുവനന്തപുരം )

564)'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് '  ആരുടെ വാക്കുകൾ?
ഉത്തരം : ശ്രീനാരായണഗുരു 

565) ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം   
 ഉത്തരം  : ശിവഗിരി, വർക്കല ( തിരുവനന്തപുരം)

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  114

566)കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല 
 ഉത്തരം  : ഇടുക്കി

567) കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
 ഉത്തരം  : ഇരവികുളം നാഷണൽ പാർക്ക് 
  
568) ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല  
 ഉത്തരം  : കാസർഗോഡ്   

569) കേരളത്തിൽ ആകെയുള്ള 44 നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ
ഉത്തരം : 41

570) കിഴക്കോട്ട് ഒഴുകുന്ന നദികൾ  
ഉത്തരം : 3 ( കബനി,  ഭവാനി, പാമ്പാർ  )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  115

571) ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്  
 ഉത്തരം  : 1950 ജനുവരി 26 
  
572) 2024ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്
 ഉത്തരം  : 75

573) ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്
 ഉത്തരം : ഡോക്ടർ ബി. ആർ. അംബേദ്കർ   

574) ലിഖിത ഭരണഘടനകളിൽ ഏറ്റവും  ബൃഹത്തായ  ഭരണഘടന ഏതു രാജ്യത്തിന്റെത് 
 ഉത്തരം  : ഇന്ത്യ 

575) ലിഖിത ഭരണഘടനകളില്ലാത്ത ഏതെങ്കിലും രണ്ട് രാജ്യങ്ങൾ  
 ഉത്തരം : ന്യൂസിലൻഡ്,  കാനഡ,  (സൗദി അറേബ്യ,  ഇസ്രയേൽ, ചൈന, U. K )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  116

576) റിപ്പബ്ലിക് ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തത് 
 ഉത്തരം  : ഡോക്ടർ രാജേന്ദ്രപ്രസാദ് 

577) റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം 
 ഉത്തരം  : ജനക്ഷേമ രാഷ്ട്രം 
  
578) ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ
 ഉത്തരം  : എം. എൻ.റോയ്    

579) ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്
ഉത്തരം : ആമുഖം 

580) ഏതു രാജ്യത്ത് നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് 
ഉത്തരം : അമേരിക്ക

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  117

581) റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്ന്
 ഉത്തരം  : രാഷ്ട്രപതി ഭവൻ  

582) റിപ്പബ്ലിക് സല്യൂട്ട് സ്വീകരിക്കുന്നത് ആര് 
 ഉത്തരം  : രാഷ്ട്രപതി
  
583) റിപ്പബ്ലിക് എന്ന പദം ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് ഉണ്ടായത്
 ഉത്തരം  : റെസ് പബ്ലിക    

584) റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ് 
ഉത്തരം : ഫ്രാൻസ് 

585) റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാന തലസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത് 
ഉത്തരം : ഗവർണർ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  118

586) ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയുടെ ഭാഗം
 ഉത്തരം  : ആമുഖം

587)" ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് 
 ഉത്തരം  : ആർട്ടിക്കിൾ 32 
  
588) ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ചത് ആര്  
 ഉത്തരം  :  കെ .എം. മുൻഷി   

589) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്
ഉത്തരം : ജവഹർലാൽ നെഹ്റു  

590) ഇന്ത്യൻ ഭരണഘടനയിൽ എത്ര അനുച്ഛേദങ്ങളാണ് ഉണ്ടായിരുന്നത്?
ഉത്തരം : 395 (ഇപ്പോൾ 448 )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  119

591) ഇന്ത്യയുടെ ദേശീയ മുദ്ര 
 ഉത്തരം  :  സിംഹ മുദ്ര 

592) ഇന്ത്യയുടെ ദേശീയ ഗീതം 
 ഉത്തരം  : വന്ദേമാതരം  
  
593) ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത് 
 ഉത്തരം  : ബങ്കിo ചന്ദ്ര ചാറ്റർജി  

594) ഏതു ഭാഷയിലാണ് ദേശീയമായ വന്ദേമാതരം എഴുതിയത് 
ഉത്തരം : സംസ്കൃതം  

595) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 
ഉത്തരം : ഇന്ത്യ

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  120

596) ഇന്ത്യയുടെ ദേശീയ ഗാനം 
 ഉത്തരം  :  ജന ഗണ മന 

597) ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത്
 ഉത്തരം  : രവീന്ദ്രനാഥ ടാഗോർ 
  
598) ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയം
 ഉത്തരം  : 52 സെക്കൻഡ് 

599) ഏതു ഭാഷയിലാണ് ദേശീയഗാനം യഥാർത്ഥത്തിൽ രചിച്ചത്
ഉത്തരം : ബംഗാളി 

600)' ജന ഗണ മന' ദേശീയ ഗാനമായി അംഗീകരിച്ചത് 
ഉത്തരം : 1950 ജനുവരി 24 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  121

601) ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യമായി ആലപിച്ചത് 
 ഉത്തരം  : 1911 ഡിസംബർ 27 

602) എവിടെയാണ് ആദ്യമായി ആലപിച്ചത്
 ഉത്തരം  : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കത്ത സമ്മേളനത്തിൽ 
  
603) ബംഗാളിയിൽ രചിച്ച ദേശീയ ഗാനത്തിന്റെ ആദ്യത്തെ പേര് 
 ഉത്തരം  : ഭാഗ്യവിധാത  

604) ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി  ആലപിച്ചത്
ഉത്തരം : 1950 ജനുവരി 24

600) രവീന്ദ്രനാഥ ടാഗോറിന് 1913  ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി
ഉത്തരം : ഗീതാഞ്ജലി 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  122

606) ഇന്ത്യയുടെ ദേശീയ മത്സ്യം
 ഉത്തരം  : അയല
  
607) ഇന്ത്യയുടെ ദേശീയ ജലജീവി 
 ഉത്തരം  : ഗംഗാ ഡോൾഫിൻ 

608) ഇന്ത്യയുടെ ദേശീയ നദി 
 ഉത്തരം : ഗംഗ  

609) ഇന്ത്യയുടെ ദേശീയ നദിയായി  ഗംഗയെ അംഗീകരിച്ച വർഷം 
 ഉത്തരം  : 2008 നവംബർ 4

610) ഇന്ത്യയുടെ  ദേശീയ പുഷ്പം  
 ഉത്തരം : താമര 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  123

611) ഇന്ത്യയുടെ ദേശീയ മൃഗം
 ഉത്തരം  : കടുവ
  
612) ഇന്ത്യയെ കൂടാതെ കടുവ ദേശീയ മൃഗമായ രാജ്യങ്ങൾ
 ഉത്തരം  : ബംഗ്ലാദേശ്,  ദക്ഷിണ കൊറിയ  

613) ഇന്ത്യയുടെ ദേശീയ ഫലം
 ഉത്തരം : മാങ്ങ   

614) ഇന്ത്യയെ കൂടാതെ മാങ്ങ ദേശീയ ഫലം ആയിട്ടുള്ള രാജ്യങ്ങൾ 
 ഉത്തരം  :  പാക്കിസ്ഥാൻ,  ഫിലിപ്പീൻസ്  

615) ഇന്ത്യ റിപ്പബ്ലിക് ആവുന്നതിന് ഒരു ദിവസം മുൻപ് മരിച്ച നവോത്ഥാന നായകൻ 
 ഉത്തരം : ഡോക്ടർ പൽപ്പു  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  124

621) ഭരണഘടനയുടെ ഒറിജിനൽ പതിപ്പ് സൂക്ഷിച്ചിരിക്കുന്നത് എവിടെ
 ഉത്തരം  : പാർലമെന്റ് ലൈബ്രറി 

622) എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്  
 ഉത്തരം  : 2 വർഷം 11 മാസം 18 ദിവസം 
  
623) ഭരണഘടനകൾ എത്ര തരത്തിലുണ്ട്  
 ഉത്തരം  : 2  ( ലിഖിതം, അലിഖിതം )

624) സ്വാതന്ത്ര്യം,  സമത്വം, സാഹോദര്യം എന്നീ ആദർശങ്ങൾ ആമുഖത്തിൽ സ്വീകരിച്ചിരിക്കുന്നത് ഏത് വിപ്ലവത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ് 
ഉത്തരം : ഫ്രഞ്ച് വിപ്ലവം  

625) ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച നവംബർ 26 ഏതു ദിനമായിട്ടാണ് ആചരിക്കുന്നത് 
ഉത്തരം : ദേശീയ നിയമ ദിനം  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  125

621) ഇന്ത്യയുടെ ദേശീയ കലണ്ടർ  ( ഔദ്യോഗിക സിവിൽ കലണ്ടർ )
 ഉത്തരം  : ശകവർഷം 
  
622) ഇന്ത്യയുടെ ദേശീയ പക്ഷി 
 ഉത്തരം  : മയിൽ 

623) ഇന്ത്യയുടെ ദേശീയ ഫലം
 ഉത്തരം :  മാമ്പഴം  

624) ഇന്ത്യയുടെ ദേശീയ വൃക്ഷം   
 ഉത്തരം  : പേരാൽ 

625) ഇന്ത്യയുടെ  ദേശീയ കറൻസി 
 ഉത്തരം : ഇന്ത്യൻ രൂപ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

തിരുവനന്തപുരം / ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് / adhyapakakkoottam

അധ്യാപകക്കൂട്ടം ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

LSS / Uss / PSC

തിരുവനന്തപുരം

അമ്പിളി എസ്.
ഗവ.എൽ.പി.എസ്
ഓടനാവട്ടം, വെളിയം ,കൊല്ലം

 
1. കേരളത്തിലെ ആദ്യത്തെ സിറ്റി കോർപ്പറേഷൻ .

2.കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം.

3.കേരളത്തിൽ ആദ്യമായി ലോ കോളേജ് ആരംഭിച്ചത് എവിടെ ?

4.കേരളത്തിലെ ആദ്യത്തെ എൻജിനീയറിങ് കോളേജ് ആരംഭിച്ചത് എവിടെ ?

5.കേരളത്തിലെ ആദ്യത്തെ വനിതാ കോളേജ് ആരംഭിച്ചത് എവിടെ ?

6.കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് എവിടെ ?

7.കേരളത്തിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിച്ചത് എവിടെ ?.

 8.കേരളത്തിലെ ആദ്യത്തെ ഫൈനാൻസ് കോളേജ് എവിടെയാണ് സ്ഥാപിച്ചത് ?

 9.കേരളത്തിൽ ആദ്യമായി സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?

 10.കേരളത്തിലെ ആദ്യത്തെ ഹോമിയോ കോളേജ് .എവിടെയാണ് ?

 11.കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലനം എവിടെയാണ് ?

12.കേരളത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയായ കേരള യൂണിവേഴ്സിറ്റി സ്ഥാപിച്ചത് എവിടെ ? [ ഇത് 1932ൽ ട്രാവൽ യൂണിവേഴ്സിറ്റി എന്ന പേരിൽ ആരംഭിച്ചു 1957 നിലവിലത്തെ പേര് സ്വീകരിച്ചു ? ]

13. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്ക്കൂൾ (ജി.വി.രാജ സ്പോർട്സ് സക്കൂൾ ] സ്ഥാപിച്ചതെവിടെ?

14.കേരളത്തിലെ ആദ്യത്തെ മ്യൂസിയം എവിടെയാണ് ?

15.കേരളത്തിലെ ആദ്യത്തെ മൃഗശാല എവിടെയാണ് ?

16.കേരളത്തിലെ ആദ്യത്തെ ജയിൽ സ്ഥാപിച്ചത് എവിടെയാണ് ?

17.കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി എവിടെയാണ് ?

18.കേരളത്തിലെ ആദ്യത്തെ വാന നിരീക്ഷണശാല സ്ഥാപിച്ചതെവിടെയാണ്. ?

19.കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തുടങ്ങിയത് എവിടെയാണ് ?

20.കേരളത്തിലെ ആദ്യത്തെ ടെലഫോൺ സ്ഥാപിച്ചത് എവിടെയാണ് ?

21.കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചത് എവിടെ ?

22.കേരളത്തിലെ ആദ്യത്തെ ദൂരദർശൻ കേന്ദ്ര സ്ഥാപിച്ചത് എവിടെ ?

23.കേരളത്തിലെ ആദ്യത്തെ ഫ്ലയിങ് ക്ലബ് എവിടെയാണ് ?

24.കേരളത്തിലെ ആദ്യത്തെ റബ്ബറാധിഷ്ഠിത വ്യവസായ സ്ഥാപനമായ ട്രാവൻകൂർ റബ്ബർ വർക് സ്തുടങ്ങിയതെ
വിടെ ?

25.കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിച്ചതെവിടെ?

26.കേരളത്തിലെ ആദ്യത്തെ പൊതുമേഖലയിലെ സിനിമ തിയേറ്റർ സ്ഥാപിച്ചത് എവിടെ?

27.കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് പാലം നിർമ്മിച്ചത് എവിടെ ?

2.8 .കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്ര o സ്ഥാപിച്ചതെവിടെ.? 

24.കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ സ്ഥാപിച്ചത് എവിടെ ?

25.കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി തുടങ്ങിയതെവിടെ? 

26.കേരളത്തിലെ ആദ്യത്തെ ചെഷയര്‍ ഹോം സ്ഥാപിച്ചത് എവിടെ ?

27.കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് സ്ഥാപിച്ചത് എവിടെ ?

2.8 .കേരളത്തിലെ ആദ്യത്തെ പ്ലാനിറ്റോറിയം സ്ഥാപിച്ചതെവിടെ ?

29കേരളത്തിലെ ഏറ്റവും കൂടുതൽ ബാലവേല നടക്കുന്ന ജില്ല ഏത് ?

30.കേരളത്തിലെ ഏറ്റവും കൂടുതൽ റെയിൽവേ ' സ്റ്റേഷനുകൾ ഉള്ള ജില്ല ?

31.കേരളത്തിലെ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല ?

32.കേരളത്തിന്റെ  തെക്കേ അറ്റത്തുള്ള ജില്ല ?

33.കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിസ്ഥാപിച്ചത് എവിടെ ?

34.കേരളത്തിലെ ആദ്യത്തെ വൈമാനിക പരിശീലന കേന്ദ്രം സ്ഥാപിച്ചത് എവിടെ ?

35.കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽസ്ഥാപിച്ചത് എവിടെ ?

36.കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് എവിടെയാണ് സ്ഥാപിച്ചത് ?

37.കേരളത്തിലെ ആദ്യത്തെ ബ്രയ്ലി പ്രസ്സ് ആരംഭിച്ച സ്ഥലം ?

38.തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിക്കപ്പെട്ട സ്ഥലം ?

39. കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം എവിടെയാണ് ?

40.ബയോളജിക്കൽ പാർക്കായ അഗസ്ത്യ വനം എവിടെയാണ് ?

41 കോയിക്കൽ കൊട്ടാരം , നെയ്യാർ ഡാം, ആറ്റുകാൽ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, അഞ്ചുതെങ്ങ്, തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം എന്നിവ എവിടെയാണ് ?

42. കേരളത്തിലെ ഏറ്റവും വലിയ പ്രതിമ ( ശ്രീചിത്തിര തിരുനാൾ ) എവിടെയാണ് ?

തയ്യാറാക്കിയത് 

അമ്പിളി എസ് ,
ഗവ. എൽ. പി.എസ് 
ഓടനാവട്ടം , വെളിയം
കൊല്ലം

Thursday, January 25, 2024

റിപ്പബ്ലിക് ദിന പ്രശ്നോത്തരി-2024/adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 റിപ്പബ്ലിക് ദിന പ്രശ്നോത്തരി-2024

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രശ്നോത്തരി . 

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.




റിപ്പബ്ലിക് ദിന ക്വിസ് /adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്


റിപ്പബ്ലിക് ദിന ക്വിസ്

1.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത സംഘടന?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

2. ഭാരതം എന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ, " ഈ വരികൾ ഏത് വള്ളത്തോൾ കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത്?

ദിവാസ്വപ്നം

3.ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ നേതാവ് ആര്?

  സുഭാഷ് ചന്ദ്രബോസ്

4ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ അനുയായികളാണ്ചെങ്കുപ്പായക്കാർ എന്ന പേരിൽ അറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ (അതിർത്തി ഗാന്ധി )

5.കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
കെ. കേളപ്പൻ

6.ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം ?

1950 ജനുവരി 26 [ ഇന്ത്യ റിപ്പബ്ലിക് ആയത് ]

7.ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തതാര് ?

പി o ഗാലി വെങ്കയ്യ

8.22വർഷത്തിനുശേഷം ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി ?
രാജനാഥ് സിംഗ്

9.നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യയിൽ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാൻ ഒരുക്കുന്ന കേരളത്തിലെ നഗരം ?

കൊച്ചി

10.ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആര്?

റോബർട്ട് ക്ലെെവ്'

11.ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറ ഇട്ട യുദ്ധം ഏത് ?

പ്ലാസി യുദ്ധം

12.ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ?

ദാദാഭായി നവറോജി

13.ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചത് ആര്?

ഇർവിൻ പ്രഭു

14.ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ?

ജവഹർലാൽ നെഹ്റു

15.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ?

ക്ലമൻ്റ് ആറ്റ്ലി

16കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 35 മത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായത് ?

എം. ശ്രീശങ്കർ

17.യുനെസ്കോയുടെ സാഹിത്യ നഗര പദവി നേടുന്ന ആദ്യത്തെ ഇന്ത്യൻ നഗരം?

കോഴിക്കോട്

18. '2023 നവംമ്പർ ഒന്നു മുതൽ നവംമ്പർ 7 വരെ കേരളത്തിൽ തിരുവനന്തപുരത്ത് നടന്ന സാംസ്കാരിക മഹോത്സവം ഏത് പേരിലാണ് അറിയപ്പെടുന്നത്?
 
കേരളീയം


19. എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ദേശീയ അവാർഡിന് അർഹനായത് ?

ശശി തരൂർ

20.സ്വന്തമായി ചെടി, വൃക്ഷം, പക്ഷി , ജന്തുഎന്നിവയെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ജില്ല എന്നറെക്കോർഡ് നേടിയ കേരളത്തിലെ ജില്ല?

കാസർകോഡ്

21.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?

ഇ.എം എസ് നമ്പൂതിരിപ്പാട്

22ഇന്ത്യയുടെപരമോന്നത നീതിപീഠം ?

സുപ്രീം കോടതി

23.ഒരു ഇരുണ്ടപശ്ചാത്തലത്തിലെ പ്രകാശനമാനമായ ബിന്ദു എന്ന് വിശേഷിപ്പിച്ചത് ആരെ ?

ഝാൻസി റാണി

24.ഗാന്ധിജിആരംഭിച്ച പത്രം ഏത്?

യംങ്ഇന്ത്യ

25പഠിക്കൂ, പോരാടു ,സംഘടിക്കു ആരുടെ ഉദ്ബോധനമാണ്?

ഡോക്ടർ ബി ആർ അംബേദ്കർ

26പഴശ്ശിരാജയെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചതാര് ?

 സർദാർ' കെ . എംപണിക്കർ

27കേരളത്തിലെ ഉപ്പുസത്യാഗ്രഹ ഗാനം ഏത് ?

വരിക വരികസഹചരേ

 രചന :അംശി നാരായണപിള്ള

28ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നതാര് ?

സരോജിനി നായിഡു

29.ആധുനികകാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ് ?

 ക്ഷേത്രപ്രവേശന വിളംബരം

30ആഗസ്റ്റ് 15ന് ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര് ?

 അരവിന്ദഘോഷ്

തയ്യാറാക്കിയത് :
അമ്പിളി എസ്
ഗവ. എൽ. പി.എസ്
ഓടനാവട്ടം
കൊല്ലം

Friday, January 19, 2024

പൂർണ്ണ സ്വരാജ്/ adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 60 . പൂർണ്ണ സ്വരാജ്
           കോൺഗ്രസ് സമ്മേളനങ്ങളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു ലാഹോറിൽ നടന്ന സമ്മേളനം.  1929 ഡിസംബർ 31ന് ആയിരുന്നു സമ്മേളനത്തിന്റെ തുടക്കം. രാവിനദീതീരം ജനസമുദ്രമായിരുന്നു. കാത്തിരുന്ന അനർഘ നിമിഷം വന്നുചേരാൻ വേണ്ടി നിമിഷങ്ങൾ എണ്ണി കഴിയുകയായിരുന്നു ജനസഹസ്രങ്ങൾ.
       ജവഹർലാൽ നെഹ്റു ആയിരുന്നു അധ്യക്ഷ സ്ഥാനത്ത് . സമ്മേളന വേദിയിൽ ഗാന്ധിജി ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം ഉപവിഷ്ടരായിരുന്നു. എല്ലാവരുടെയും ശ്രദ്ധ അവരവരുടെ കൈത്തണ്ടയിലുള്ള വാച്ചിന്റെ നിമിഷസൂചിയുടെ ചലനത്തോടൊപ്പമായിരുന്നു.
       ഒടുവിൽ അവർ ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷം വന്നു. അർദ്ധരാത്രി എന്നറിയിച്ചുകൊണ്ട് 12 മണി ശബ്ദം മുഴങ്ങി. ജവഹർലാൽ എഴുന്നേറ്റു നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു. 
"അവർക്ക് നാം അനുവദിച്ചു കൊടുത്തിരുന്ന സമയം അവസാനിച്ചിരിക്കുന്നു."
    1928 ൽ കൽക്കത്തയിൽ നടന്ന സമ്മേളനം ബ്രിട്ടീഷ് ഭരണം ഒരു വർഷത്തിനകം ഇന്ത്യക്ക് പുത്രികാരാജ്യപദവിയെങ്കിലും അനുവദിച്ചില്ലെങ്കിൽ സിവിൽ നിയമലംഘന സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മോത്തിലാൽ നെഹ്റുവിൻറെ അധ്യക്ഷതയിലുണ്ടായിരുന്ന കമ്മറ്റിയാണ് ഈ തീരുമാനമെടുത്തത്. 'അവർക്ക് അനുവദിച്ച സമയം' എന്നതുകൊണ്ട് നെഹ്റു ഉദ്ദേശിച്ചത് ഇതായിരുന്നു.
     അധ്യക്ഷ വേദിയിൽ നിന്നും ഇറങ്ങി സമ്മേളനപ്പന്തലിന്റെ മുൻവശത്ത് നാട്ടിയ കൊടിമരത്തിനു നേരെ ചെന്ന ജവഹർലാൽ നെഹ്റു സമ്മേളനം ആരംഭിക്കുന്നതിന്റെ പ്രാരംഭ ചടങ്ങായി കോൺഗ്രസിന്റെ ചക്രാങ്കിത ത്രിവർണ പതാക ഉയർത്തി.  കോൺഗ്രസിന്റെ പതാക ഇദം പ്രദമമായി ഉയർത്തിയത് ഈ സമ്മേളനത്തിലായിരുന്നു.
       ലാഹോർ സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡൻറ് എന്ന നിലയിൽ കന്നി പ്രസംഗം നടത്തിയ ജവഹർലാൽ നെഹ്റു തിലകന്റെ പ്രസിദ്ധമായ വാക്യം ഉദ്ധരിച്ചുകൊണ്ട് ആവേശപൂർവ്വം പ്രഖ്യാപിച്ചു.
   " നമ്മുടെ ലക്ഷ്യം ഇന്ത്യയ്ക്ക് പൂർണ്ണ സ്വരാജ് ലഭിക്കുക എന്നതാണ്. അതിൽ കുറഞ്ഞ ഒന്നും നമുക്ക് സ്വീകാര്യമല്ല"  പൂർണ സ്വരാജിന്റെ പ്രഖ്യാപനം പുറത്തുവന്നപ്പോൾ രാജ്യമെമ്പാടും ഒരു പുതിയ ഉണർവിന്റെ ആവേശം അലയടിച്ചു. രാഷ്ട്രീയമായ വൈജാത്യങ്ങൾ മാറ്റിവെച്ചുകൊണ്ട് ജനങ്ങൾ പൂർണ സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചു.  ബ്രിട്ടീഷുകാരോട് അനുകൂല സ്വഭാവമുള്ള ചില പ്രാദേശിക സംഘടനകളും മുസ്ലിം ലീഗും വിട്ടുനിന്നു. പൂർണ്ണ സ്വരാജിനു വേണ്ടിയുള്ള വാദം അവർ അംഗീകരിച്ചിരുന്നില്ല. മറ്റ് എല്ലാ പാർട്ടികളും പൂർണ്ണ മനസ്സോടെ തന്നെ സഹകരിക്കാൻ തീരുമാനമെടുത്തു.
    ഇന്ത്യ ഒട്ടുക്കും ഒരേ ദിവസം ,ഒരേ മുഹൂർത്തത്തിൽ ഒരു പ്രതിജ്ഞ എടുക്കാനുള്ള ദിവസവും തീരുമാനിച്ചിരുന്നു. ജനുവരി 26.
    1930 ജനുവരി 26ന് രാജ്യത്തുടനീളം 'പൂർണ്ണസ്വരാജ്'  പ്രതിജ്ഞ എടുക്കുന്ന പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. വൻ വിജയമായിത്തീർന്ന ഈ പരിപാടി ജനങ്ങളിൽ പുതിയൊരാവേശം സൃഷ്ടിച്ചു . നമ്മുടെ റിപ്പബ്ലിക് ദിനമായി ജനുവരി 26 അംഗീകരിക്കാൻ പ്രേരണ നൽകിയത് അന്ന് പൂർണ്ണ സ്വരാജ് പ്രതിജ്ഞാ ദിനം ആയതുകൊണ്ടാണ്.  
    പൂർണ്ണ സ്വാതന്ത്ര്യ പ്രതിജ്ഞ
____________________

      രാജ്യത്താകമാനം 1930 ജനുവരി 26 പൂർണ്ണ സ്വാതന്ത്ര്യ ദിനമായി കൊണ്ടാടപ്പെട്ടു. ദിനാചരണത്തിന്റെ ഭാഗമായി വായിച്ചംഗീകരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനം കോൺഗ്രസ് കമ്മിറ്റി തയ്യാറാക്കി. പിൽക്കാലത്ത് പലതവണ ആവർത്തിക്കപ്പെടുകയും ജനങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്ത പ്രഖ്യാപനം ഇപ്രകാരമായിരുന്നു             
      "മറ്റെല്ലാ ജനവിഭാഗങ്ങൾക്കുമെന്നപോലെ ഇന്ത്യൻ ജനതയ്ക്കും സ്വാതന്ത്ര്യം കിട്ടാനും തങ്ങളുടെ അധ്വാനഫലമനുഭവിച്ച് ജീവിതാവശ്യങ്ങൾ നിറവേറ്റാനും അങ്ങനെ പൂർണ്ണവളർച്ചയിലെത്താനുമുള്ള അവകാശം ഉണ്ടെന്നും അതാരും അപഹരിച്ചുകൂടെന്നും നാം വിശ്വസിക്കുന്നു. ഏതെങ്കിലും ഒരു ഗവൺമെൻറ്, ജനങ്ങളുടെ ഈ അവകാശം നിഷേധിക്കുന്ന പക്ഷം ആ ഗവൺമെന്റിനെ മാറ്റാനും തകർക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കൂടി നാം വിശ്വസിക്കുന്നു. ബ്രിട്ടീഷ് ഗവൺമെൻറ് ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യം അപഹരിച്ചെടുക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. ആ ഭരണം തന്നെ ജന ചൂഷണത്തെ ആസ്പദമാക്കിയുള്ളതാണ്. അത് ഇന്ത്യയെ സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും ആത്മീയമായും നശിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു ബ്രിട്ടനുമായുള്ള ബന്ധം വേർപെടുത്തി ഇന്ത്യ പൂർണ്ണ സ്വാതന്ത്ര്യം നേടണമെന്ന് നാം വിശ്വസിക്കുന്നു.
    സാമ്പത്തികമായി ഇന്ത്യ നശിപ്പിക്കപ്പെട്ടിരിക്കുകയാണ് . നമ്മുടെ ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി നമ്മുടെ വരവിനെക്കാൾ എത്രയോ കവിഞ്ഞതാണ്. നമ്മുടെ ശരാശരി വരുമാനം ഒന്നേ മുക്കാൽ അണയാണ്. നാം കൊടുക്കുന്ന നികുതിയിലാകട്ടെ 20 ശതമാനവും  കൃഷിക്കാരിൽ നിന്നു പിരിക്കുന്ന ഭൂനികുതിയാണ്. ദരിദ്ര ജനതയെ വൻതോതിൽ ബാധിക്കുന്ന ഉപ്പ് നികുതിയിൽ നിന്നാണ് മറ്റൊരു മൂന്നുശതമാനം.
    കൈകൊണ്ടുള്ള നൂൽ നൂല്ക്കൽ അടക്കം ഗ്രാമീണ വ്യവസായങ്ങളാകെ തകർക്കപ്പെട്ടിരിക്കുന്നു. ഇതിൻറെ ഫലമായി ഒരു വർഷത്തിൽ നാലുമാസമെങ്കിലും ജോലിയില്ലാത്ത സ്ഥിതിയിലാണ് കൃഷിക്കാർ. മറ്റു കൈവേലകളൊന്നും ഇല്ലാത്തതിനാൽ അവർ ബുദ്ധിപരമായി മുരടിച്ചിരിക്കുകയാണ്. കൈത്തൊഴിലുകൾ നശിപ്പിക്കപ്പെട്ട മറ്റു രാജ്യങ്ങളിലെപ്പോലെ ഇവിടെ പകരം ജോലി ഒന്നും കിട്ടാനില്ല. കൃഷിക്കാരുടെ മേലുള്ള  ബാധ്യത വർദ്ധിപ്പിക്കത്തക്ക രീതിയിലാണ് ചുങ്കവ്യവസ്ഥയും  നാണയവും നിയന്ത്രിക്കപ്പെട്ടിരിക്കുന്നത് . 
     ബ്രിട്ടീഷ് വ്യാവസായിക ചരക്കുകളാണ് നമ്മുടെ ഇറക്കുമതിയിൽ ഭൂരിഭാഗവും. ബ്രിട്ടീഷ് വ്യവസായികൾക്ക് അനുകൂലമായ പക്ഷപാതം ചുങ്കനിരക്കുകളിൽ വ്യക്തമായി കാണാം. അതുവഴി ഖജനാവിൽ വന്നുചേരുന്ന പണമാകട്ടെ ജനങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കാനല്ല ദുഷ് ചെലവുകൾ നടത്തുന്ന ഒരു ഭരണം നിലനിർത്താനാണ് ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളുമായുള്ള വിനിമയ നിരക്കും കോടിക്കണക്കിന് പണം ചോർത്തി കൊണ്ടുപോകാൻ സഹായിക്കുന്ന രീതിയിലാണ് നിയന്ത്രിക്കപ്പെടുന്നത്.
   രാഷ്ട്രീയമായി നോക്കിയാൽ,  ഇന്ത്യയുടെ പദവി, ബ്രിട്ടീഷ് ഭരണത്തിൽ കീഴിലെ പോലെ മറ്റൊരിക്കലും മോശമായിരുന്നില്ല ഇതുവരെ നടപ്പിലാക്കിയ ഭരണപരിഷ്കാരമൊന്നും യഥാർത്ഥ രാഷ്ട്രീയ അധികാരം ജനങ്ങളിലേക്ക് കൈമാറിയിട്ടില്ല. നമ്മളിൽ വെച്ച് ഏറ്റവും ഉന്നതരായിട്ടുള്ളവർ പോലും വിദേശീയരായ ഭരണാധികാരികളുടെ മുമ്പിൽ തലകുനിക്കേണ്ടി വരുന്നു. അഭിപ്രായപ്രകടനത്തിനും
 സംഘടനയ്ക്കുമുള്ള സ്വാതന്ത്ര്യമെന്ന നമ്മുടെ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടുകാരിൽ വളരെപ്പേർ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിദേശരാജ്യങ്ങളിൽ ജീവിക്കാൻ നിർബന്ധിതരായിരിക്കുകയാണ് .ഭരണരംഗത്ത് നമ്മുടെ ആളുകൾ കാണിക്കുന്ന കഴിവുകൾക്കൊന്നും പ്രകാശന സ്വാതന്ത്ര്യമില്ല. തുച്ഛമായ ഗ്രാമീണ ജോലിയും ഗുമസ്തപ്പണിയും കൊണ്ട് ജനങ്ങൾ തൃപ്തിപ്പെടേണ്ടിയിരിക്കുന്നു.
        സാംസ്കാരികമായി നോക്കിയാൽ നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥ നമ്മെ നമ്മുടെ ദേശീയ അടിത്തറയിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു നമ്മെ കെട്ടിയിട്ടുള്ള ചങ്ങലയെ ചുംബിക്കാൻ വേണ്ട പരിശീലനമാണ് നമുക്ക് കിട്ടുന്നത്.
  " ആത്മീയമായിട്ടാകട്ടെ, നിർബന്ധപൂർവ്വമായ നിരായുധീകരണം മൂലം നമ്മുടെ പൗരുഷം നഷ്ടപ്പെട്ടിരിക്കുന്നു .ഏതു രൂപത്തിലുള്ള എതിർപ്പിനെയും അടിച്ചമർത്തുന്നതിന് മാരകമാം വിധം ഉപയോഗിക്കപ്പെടുന്ന വിദേശീയ സൈന്യം നമ്മിൽ നിസ്സഹായത ബോധം വളർത്തി . വിദേശീ യാക്രമണങ്ങൾ കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആക്രമണങ്ങൾ എന്നിവയ്ക്കെതിരായി പ്രതിരോധം സംഘടിപ്പിക്കാൻ നമുക്ക് കരുത്തില്ലെന്ന പ്രതീതി യുളവാക്കുന്നു.
   ഈ ചതുർമുഖമായ വിപത്ത് നമ്മുടെ രാജ്യത്തിൻറെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ള ഈ ഭരണത്തിന് ഇനിയൊരു നിമിഷം പോലും കീഴടങ്ങാൻ നാം തയ്യാറായാൽ അത് മനുഷ്യനോടും ദൈവത്തോടും ചെയ്യുന്ന ഒരപരാധം ആയിരിക്കുമെന്ന് നാം വിശ്വസിക്കുന്നു .അതേ അവസരത്തിൽ സ്വാതന്ത്ര്യം നേടാനുള്ള നമ്മുടെ ഏറ്റവും ഫലപ്രദമായ മാർഗം അഹിംസാപരമായിരിക്കുമെന്നും നാം വിശ്വസിക്കുന്നു അതുകൊണ്ട് ബ്രിട്ടീഷ് ഗവൺമെൻറുമായി സ്വാഭീഷ്ടമനുസരിച്ചുള്ള എല്ലാ ബന്ധവും കഴിവിന്റെ പരമാവധി വരെ പിൻവലിക്കാനും നികുതി നിഷേധമടക്കമുള്ള നിയമലംഘനം നടത്താനും നാം തയ്യാറായിരിക്കും. സ്വാഭീഷ്ടമനുസരിച്ചുള്ള സഹായം പിൻവലിച്ച് നികുതി നിഷേധം തുടങ്ങുകയും, എത്ര വലിയ പ്രകോപനം ഉണ്ടായാലും ബലപ്രയോഗം നടത്താതിരിക്കുകയും ചെയ്യാൻ നമുക്ക് കഴിഞ്ഞാൽ മനുഷ്യത്വഹീനമായ ഈ ഭരണമവസാനിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്.
    അതുകൊണ്ട് പൂർണ്ണ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി കോൺഗ്രസ്സ് അപ്പപ്പോൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന് നാം ഗൗരവപൂർവ്വം പ്രതിജ്ഞ ചെയ്യുന്നു."

 തയ്യാറാക്കിയത്: പ്രസന്നകുമാരി .ജി

Monday, January 15, 2024

കയ്യെത്താദൂരത്ത് കണ്ണെത്താദൂരത്ത് /adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 4 EVS 

നാലാം ക്ലാസ്സിലെ പരിസരപഠനം കയ്യെത്താദൂരത്ത് കണ്ണെത്താദൂരത്ത് എന്ന പഠഭാഗവുമായി ബന്ധപ്പെട്ട് ആൽബിൻ മാഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യൂമെന്ററി.


Sunday, January 14, 2024

USS GK Part: 2/adhyapakakkoottam

അധ്യാപകക്കൂട്ടം USS


GK Part: 2

അവതരണം :
Sujatha.M
[victers fame]
Govt. UPS
Kongad
Palakkad.




Lss Training/Gk /adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പഠനസഹായി

Lss Training... Gk

1.2023 ലെ  ഓടക്കുഴൽ അവാർഡ്  ലഭിച്ചത് ആർക്കാണ്?

Ans. P. N. ഗോപികൃഷ്ണൻ.( കവിത മാംസഭോജിയാണ് )
Oodakuzhal award winner 2023?

Ans. P. N. Gopikrishnan( Kavitha Mamsabhojiyanu)


2. 2022 ലെ  ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?

Ans. ദാമോദർ മൗസോ.

Jnanapitha award winner 2022?

Ans. Damodar Mauzo.


3.  2023 ലെ   കേന്ദ്ര സാഹിത്യ  അക്കാദമി  അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. ഇ. വി. രാമകൃഷ്ണൻ (കൃതി - മലയാള നോവലിന്റെ ദേശകാലങ്ങൾ ).


Kendra Sahitya Academy Award winner 2023?

Ans. E. V. Ramakrishnan(Malayala novelinte DeshaKalangal)



4.2023 ലെ  എഴുത്തച്ഛൻ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. S. K. വസന്തൻ.

Ezhuthachan Award Winner 2023?

Ans. S. K. Vasanthan.


5.2023 ലെ  വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം )

Vayalar award winner 2023?

Ans. Sreekumaran Thampi(Jeevitham oru Pendulam).

6.2023 ലെ ഒ. എൻ. വി. സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?

Ans. സി. രാധാകൃഷ്ണൻ.

ONV award winner 2023?

Ans. C. Radhakrishnan.


7.ഇപ്പോഴത്തെ ലോക സഭാ സ്പീക്കർ -ഓം ബിർല.

Present Loka Speaker- Om Birla.


8.ഇപ്പോഴത്തെ റിസർവ്  ബാങ്ക് ഗവർണർ?

Ans. ശക്തികാന്ത ദാസ്

Present Reserve Bank Governor:-

Ans. Sakthikantha Das.

9.   ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌?

Ans. D. Y. ചന്ദ്രചൂഡ്.

Present Supreme Court Chief Justice?

Ans. D. Y. Chandrachood.

10.ഇപ്പോഴത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌?

Ans.ആശിഷ് ജിതേന്ദ്ര ദേശായി.

Present High court chief justice?  

Ans. Asish Jithendra Desayi.


11.ഇപ്പോഴത്തെ കേരള മുഖ്യ മന്ത്രി?

Ans. പിണറായി വിജയൻ.
Present Chief Minister?

Ans. Pinarayi Vijayan


12.ഇപ്പോഴത്തെ കേരള ഗവർണർ?

Ans. ആരിഫ് മുഹമ്മദ്‌ ഖാൻ.

Present Kerala Governor?

Ans. Arif Muhammed Khan.
13.ഇപ്പോഴത്തെ രാഷ്ട്രപതി?

Ans. ദ്രൗപദി മുർമു


Present president of India?
Ans. Draupati Murmu.

14.ഇപ്പോഴത്തെ ഉപരാഷ്ട്രപതി?

Ans.ജഗദീപ് ധൻക്കർ.

Present vice president of India?

Ans. Jagadeep Dhankar.

15.കേരളത്തിലെ ഇപ്പോഴത്തെ സ്പീക്കർ?

Ans. എ. എൻ. ഷംസീർ.

Present speaker of Kerala?

Ans. A. N. Shamseer.

16.കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി?

Ans. വീണാ ജോർജ്.

Kerala's present health minister?

Ans. Veena George.

17.കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി?

Ans. വി. ശിവൻകുട്ടി.

Present Educational Minister of Kerala?

Ans. V. Sivankutty.

18. കേരളത്തിലെ  ഇപ്പോഴത്തെ ധനമന്ത്രി?

Ans. K N ബാലഗോപാൽ.

Kerala's present finance minister?

Ans. K. N Balagopal.

19.കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി?

Ans. P. പ്രസാദ്.

Present Agricultural minister of Kerala?

Ans. P. Prasad.


Prepared by:-

Ramesh. P
Gups Kizhayur.

LSS, USS GK : CURRENT AFFAIRS-2024/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠനസഹായി

LSS, USS GK : CURRENT AFFAIRS-2024

📌2024-ഏത് വർഷമായിട്ട് ആചാരിക്കാനാണ് UN തീരുമാനിച്ചിരിക്കുന്നത്?
അന്താരാഷ്ട്ര ഒട്ടക വർഷം (InterNational Year Of Camelids )

📌2023 - ലെ ഓടക്കുഴൽ അവാർഡ് നേടിയത്.?
കവി. പി.എൻ ഗോപി കൃഷ്ണൻ (കവിത മാംസഭോജിയാണ്   എന്ന കാവ്യസമാഹാരത്തിന്)

📌 ലോക ഹിന്ദി ദിനം എന്ന്?
ജനുവരി 10

📌 ജയ് ജവാൻ ജയ് കിസാൻ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച സ്വതന്ത്രഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആര്?
ലാൽ ബഹദൂർ ശാസ്ത്രി

📌 കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ചിരുന്നു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരം ഏത്?
പ്രാഗ്

📌ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ സംവിധാനം എവിടെ ?
കൊച്ചി

📌മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും നിയോജക മണ്ഡലങ്ങളിൽ നേരിട്ടെത്തി ജനങ്ങളോട് സംവദിക്കുന്ന പരിപാടി ഏത് പേരിലാണ് അറിയപ്പെടുന്നത് ?
നവ കേരള സദസ്സ്

📌 ഭക്ഷ്യ സുരക്ഷ സൂചികയിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
കേരളം

📌 ഇന്ത്യയുടെ പ്രഥമ സൗര ദൗത്യം ആദിത്യ LI ഒന്നാം ലഗ്രാഞ്ച് (LI ) ബിന്ദുവിന് ചുറ്റും ഹെയ് ലോ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച തിയ്യതി എന്ന്?
2024 ജനുവരി - 6

📌 കേരള ഭാഗ്യക്കുറിയുടെ ഭാഗ്യമുദ്ര ഏത്?
പച്ചക്കുതിര

📌കേരള സംസ്ഥാനം രൂപികരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതിഏത്?
നവ കേരള മിഷൻ

📌 സമൂഹ ത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടിട്ടുള്ള ചികിത്സ പദ്ധതി ഏത്?
സമാശ്വാസം

📌േ കേരളഗവൺമ്മെന്റിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി ഏത്?
സുകൃതം

📌 പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര ഗവൺമ്മെന്റ് തിരഞ്ഞെടുത്തത്  എന്ത്?
അക്ഷയ കേരളം

📌  2023 - ലെ ദേശീയ ഊർജ്ജ കാര്യക്ഷമത പുരസ്കാരം നേടിയ സംസ്ഥാനം ഏത്?
കേരളം

📌 അന്താരാഷ്ട്ര പർവ്വത ദിനംഎന്ന്?
ഡിസംബർ 11

📌അടുത്തിടെ UNESCO പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം ഏത് ? ഗർബ നൃത്തം

📌ലോക മണ്ണ് ദിനം എന്ന് ?
ഡിസംബർ 5

📌2023- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് ആര് ?
ഇ. വി. രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശ കാലങ്ങൾ എന്ന കൃതിക്ക് )

📌ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി സ്വന്തമാക്കിയ നഗരം ഏത് ?
കൊൽക്കത്ത

📌എല്ലാ വർഷവും ഇന്ത്യയിൽ സംവിധാൻ ദിവസ് ആയി ആചരിക്കുന്നത് എന്ന് ?
നവംബർ 26 ( ദേശീയ ഭരണ ഘടനാ ദിനം )

📌2023 - ലെ ജെ. സി. ബി. പുരസ്‌കാരം നേടിയത് ?
പെരുമാൾ മുരുകൻ.

തയ്യാറാക്കിയത്

 തസ്‌നീം ഖദീജ. എം
 GUPS രാമനാട്ടുകര

സചിത്ര ബുക്ക് : ഞാനാണ് താരം/Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 2 മലയാളം

സചിത്ര ബുക്ക് : ഞാനാണ് താരം

prepared by:
Lisha N.E
EALPS
Eruvellipra
Thiruvalla


അധ്യാപകക്കൂട്ടം USS GK /ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS

GK 
അവതരണം :

Sujatha.M
[victers fame]
Govt. UPS
Kongad
Palakkad.




Saturday, January 13, 2024

പ്രാണവായുവും ജീവരക്തവും എന്ന പാഠത്തിലെ രക്തകോശ നിരീക്ഷണം /adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 7 SCIENCE

CLASS 6 AND 7

ഏഴാം ക്ലാസിലെ പ്രാണവായുവും ജീവരക്തവും എന്ന പാഠത്തിലെ രക്തകോശ നിരീക്ഷണം ക്ലാസ്.

Prepared by:
Sujatha.M
[victers fame]
Govt. UP school 
Kongad
Palakkad.



Tuesday, January 9, 2024

ചതിയൻ ചെന്നായ /adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കഥകൾ

കുഞ്ഞു മക്കൾക്ക് കേട്ട് രസിക്കാൻ "ചതിയൻ ചെന്നായ " എന്ന കഥ മനോഹരമായി അവതരിപ്പിക്കുകയാണ്  
സ്വപ്ന മോഹൻ ടീച്ചർ.  

എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ
(ഗവൺമെൻ്റ് ഫ്രഞ്ച് ഹൈസ്കൂൾ മാഹി)



Thursday, January 4, 2024

സൈമൺ കമ്മീഷൻ /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

 59.  സൈമൺ കമ്മീഷൻ
                 ബ്രിട്ടീഷ് ഗവൺമെൻ്റ്1928-ൽ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വീണ്ടും ഒരു കമ്മീഷനെ  നിയോഗിച്ചു . സർ ജോൺ സൈമണായിരുന്നു കമ്മീഷന് നേതൃത്വം നൽകിയത്. ഇന്ത്യക്കാർക്ക് പ്രാതിനിധ്യമില്ലാത്ത സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചു. 1928 ഫെബ്രുവരി 3 ന് ബോംബെയിൽ കപ്പലിറങ്ങിയപ്പോൾ കരിങ്കൊടികളും പ്രതിഷേധ പ്രകടനങ്ങളുമാണ് സൈമൺ കമ്മീഷനെ എതിരേറ്റത്. കമ്മീഷൻ പോയ സ്ഥലങ്ങളിലെല്ലാം ഇതായിരുന്നു സ്ഥിതി. എങ്ങും മുഴങ്ങിക്കേട്ട ഒരേയൊരു മുദ്രാവാക്യം ഇതായിരുന്നു . "സൈമൺ കമ്മീഷൻ ഗോ ബാക്ക്" 
     തികച്ചും സമാധാനപൂർണമായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. ഒരിടത്തും ഒരു മാർഗ്ഗ തടസ്സം പോലുമുണ്ടായില്ല.
    എന്നാൽ പോലീസ് വെറുതെ നിന്നില്ല .അവർ ശല്യം ചെയ്തു കൊണ്ടിരുന്നു. ചിലയിടങ്ങളിൽ ലാത്തിച്ചാർജു നടത്തി.
     ലാഹോറിലാണ് സ്ഥിതി ഏറ്റവും മോശമായത്. അവിടെ പ്രകടനത്തിന് നേതൃത്വം നൽകിയത് ലാലാ ലജ്പത് റായി ആയിരുന്നു. പതിനായിരക്കണക്കിന് പ്രകടനക്കാരെ നയിച്ചുകൊണ്ടും സമാധാനഭംഗമുണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടും മുൻനിരയിൽ തന്നെ നിന്നിരുന്നു മഹാനായ ആ നേതാവ്. യാതൊരു പ്രകോപനവുമില്ലാതെ ഒരു മുൻപക തീർക്കാനെന്നോണം യുവാവായ ഒരു ഇംഗ്ലീഷുകാരൻ ലാലാജിയുടെ നെഞ്ചിൽ തോക്കിന്റെ പാത്തികൊണ്ട് വീശിയടിച്ചു. ലാലാജി മറിഞ്ഞുവീണു.
    ലാലാജി അന്നു മുതൽ രോഗാതുരനായി. ഏതാനും ആഴ്ചകൾക്ക് ശേഷം മരിച്ചു.
      സൈമൺ കമ്മീഷൻ തിരിച്ചുപോയി . ഒന്നും നേടാതെ. എന്നാൽ എല്ലാം തങ്ങൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു എന്ന വ്യർത്ഥമായ പൊങ്ങച്ചത്തോടെ, അവർ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. സ്വന്തം നിലയിൽ ചില റിപ്പോർട്ടുകളുണ്ടാക്കി ഗവൺമെൻ്റിന് സമർപ്പിച്ചു. അതിൽ ഒരു സത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
       " 1919-ൽ മൊണ്ടേഗു ഭരണപരിഷ്കാര സമയത്തു കണ്ട ഇന്ത്യയല്ല,  ഇന്നത്തെ ഇന്ത്യ. അവരിപ്പോൾ കരുത്തരാണ്". 
    സൈമൺ കമ്മീഷൻ വിരുദ്ധ സമരം  ഇന്ത്യയൊട്ടുക്കും ഒരു കൊടുങ്കാറ്റായി വീശിയടിച്ചപ്പോൾ കേരളത്തിലും അതിൻ്റെ ശക്തി രൂക്ഷമായി. മലബാർ കലാപത്തിനുശേഷം ആലസ്യം പൂണ്ട് കിടന്നിരുന്ന മലബാറിന്റെ ദേശീയ ചൈതന്യം വീണ്ടും കത്തിജ്ജ്വലിച്ചു തുടങ്ങിയത് ഇതോടുകൂടിയായിരുന്നു.
       1924-ൽ  കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരണം തുടങ്ങിയ 'മാതൃഭൂമി' പത്രവും,  മുഹമ്മദ് അബ്ദുറഹിമാൻ 1928-ൽ ആരംഭിച്ച 'അൽ അമീൻ' പത്രവും ദേശീയ സമരത്തിൻ്റെ സന്ദേശവാഹകരായി .
    കെ. കേളപ്പൻ,  മുഹമ്മദ് അബ്ദുറഹിമാൻ തുടങ്ങിയവരായിരുന്നു നേതാക്കൾ. മലബാറിലെ പോലെ അത്ര സജീവമായിരുന്നില്ല കൊച്ചിയിലെ ദേശീയ പ്രസ്ഥാനം. മലബാറിന്റെ രാഷ്ട്രീയാന്തരീക്ഷവും നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയാന്തരീക്ഷവും തമ്മിലുള്ള അടിസ്ഥാനപരമായ വൈജാത്യമായിരുന്നു ഇതിനു കാരണം.
    കൊച്ചിയിൽ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ഒരു ജില്ലാ ഘടകമുണ്ടായിരുന്നു. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു ഒന്നാമത്തെ പ്രസിഡൻ്റ്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാന കാലത്ത് മലബാറിനെപ്പോലെ തന്നെ സജീവമായിരുന്നു കൊച്ചിയും. അതുമായി ബന്ധപ്പെട്ടുകൊണ്ട് കുറൂരും മറ്റു ചില നേതാക്കളും അറസ്റ്റ് വരിച്ചിരുന്നു.
      കൊച്ചിയിലെ ആദ്യകാല നേതാക്കളിൽ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്ന പ്രമുഖന്മാർ ഇക്കണ്ടവാരിയരും പനമ്പള്ളി ഗോവിന്ദമേനോനും, എ.ആർ .മേനോനും, സി.അച്യുതമേനോനും, ഇ.ഗോപാലകൃഷ്ണമേനോനും മറ്റുമായിരുന്നു . രാജഭരണത്തിനെതിരെ, ജനാധിപത്യഭരണം  കൈവരുത്താനുള്ള ലക്ഷ്യമിട്ടുകൊണ്ട് അവർ ആരംഭിച്ച ജനകീയ പ്രസ്ഥാനമായിരുന്നു പ്രജാമണ്ഡലം. നാട്ടുരാജ്യങ്ങളിൽ നാഷണൽ കോൺഗ്രസിന് സജീവ പ്രവർത്തനങ്ങൾ അന്ന് നിഷേധിക്കപ്പെട്ടിരുന്നു. അവിടങ്ങളിൽ പ്രവർത്തനം ശക്തമാക്കേണ്ടതില്ലെന്ന് കോൺഗ്രസ്സും തീരുമാനമെടുത്തു. എന്നാൽ,  ഗാന്ധിജിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവിടങ്ങളിലെ ജനകീയ പ്രസ്ഥാനങ്ങൾ സജീവമായി നടപ്പാക്കിയിരുന്നു.
     തിരുവിതാംകൂറിൽ ബാരിസ്റ്റർ എ. കെ. പിള്ളയായിരുന്നു നേതാവ്. അദ്ദേഹം ഇംഗ്ലണ്ടിൽ നിന്ന് നിയമ ബിരുദം എടുത്തിരുന്നു. ഗാന്ധിജിയോടുള്ള ആരാധനാഭാവമാണ് എ കെ പിള്ളയെയും മറ്റും തിരുവിതാംകൂറിൽ കോൺഗ്രസ്ഘടകം ആരംഭിക്കാൻ പ്രേരിപ്പിച്ചത്. തിരുവിതാംകൂറിലും,  കൊച്ചിയിലെപ്പോലെ കോൺഗ്രസിന്റെ ഒരു ജില്ലാ ഘടകം തുടങ്ങുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു.
 എന്നാൽ തിരുവിതാംകൂറിൽ ഇങ്ങനെയൊരു ജനകീയ പ്രസ്ഥാനം തുടങ്ങുന്നതിന് എത്രയോ വർഷം മുമ്പുതന്നെ രാജഭരണത്തിനെതിരെ പടവാളെടുത്ത ദേശാഭിമാനിയായിരുന്നു കെ .രാമകൃഷ്ണപിള്ള. തൂലിക പടവാളാക്കി മാറ്റിയ ധീരനായ ഒരു പത്രപ്രവർത്തകനായിരുന്നു രാമകൃഷ്ണപിള്ള. ദിവാൻ ഭരണത്തിന്റെ കൊള്ളരുതായ്മകളെ ശക്തിയുക്തം എതിർത്തു പത്രാധിപന്മാരുടെ കൂട്ടത്തിലെ ആ ഭീഷ്മാചാര്യൻ.
 ദിവാൻ മാത്രമായിരുന്നില്ല രാമകൃഷ്ണപിള്ളയുടെ കടന്നാക്രമണത്തിന് ശരവ്യമായത്. രാജാവിന് നേരെയും , രാജാവിനെ വലയം ചെയ്തിരുന്ന ദൂഷിത വർഗ്ഗങ്ങൾക്കു നേരെയും അദ്ദേഹം തൻറെ നിശിതാസ്ത്രങ്ങൾ തൊടുത്തുവിട്ടു.  ഒടുവിൽ ഇരിക്കപ്പൊറുതികിട്ടാതെ, അദ്ദേഹത്തെ രാജാവും  ദിവാനും ചേർന്ന് തിരുവിതാംകൂറിൽ നിന്ന് നാടുകടത്തി.
     തിരുവിതാംകൂറിലെ ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനം എന്ന നിലയിൽ എടുത്തു പറയാനുള്ളത് തിരുവനന്തപുരത്ത് നടന്ന വിദ്യാർത്ഥി സമരമായിരുന്നു. 1921-ൽ ഫീസ് വർദ്ധനവിനെതിരായി വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭണം!  എന്നാൽ ആ പ്രക്ഷോഭണത്തിന് വേണ്ടത്ര വിജയം വരിക്കാൻ കഴിഞ്ഞില്ല.
 തയ്യാറാക്കിയത് :പ്രസന്ന കുമാരി ജി.

Tuesday, January 2, 2024

ചിറ്റഗോങ് കലാപം./ad

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം,/ സംഭവങ്ങൾ.

 58. ചിറ്റഗോങ് കലാപം.
     സായുധ സമരത്തിലൂടെ ഇന്ത്യയുടെ മോചനം സ്വപ്നം കാണുകയും ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ജീവൻ പണയപ്പെടുത്തി പൊരുതുകയും ചെയ്ത ഒരു സംഘം വിപ്ലവകാരികൾ നയിച്ച സമരമാണ് ചിറ്റഗോങ് കലാപം.
           ചിറ്റഗോങ് ബംഗാളിലാണ്. കൽക്കത്തയിൽ നിന്ന് മുന്നൂറ്റിഅറുപതിൽപ്പരം കിലോമീറ്റർ കിഴക്കു മാറി,  ബംഗാൾ ഉൾക്കടലിന്റെ കിഴക്കേത്തീരത്തുള്ള തീരഭൂമി.  നിരവധി കടലിടുക്കുകളോടും ചെങ്കുത്തായ പാറകളോടും കൊച്ചു കൊച്ചു മലകളോടും കാടുകളോടും കൂടിയത്. പലയിടത്തും അപ്രാപ്യമായ പാറക്കൂട്ടങ്ങളും മലയിടുക്കുകളും വാസയോഗ്യമല്ലാത്ത നിരവധി ഭൂഭാഗങ്ങളുമുള്ള ഒരു പ്രദേശം.
      സ്കൂൾ അധ്യാപകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന സൂര്യസെൻ 1922 ൽ അവിടെ ഒരു പുതിയ പ്രസ്ഥാനത്തിന് രൂപം നൽകി. ഇരുപതിന് താഴെ പ്രായമുള്ളവരെ അംഗങ്ങളായി ചേർത്തുകൊണ്ട്  ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. അവർ രഹസ്യമായി യുദ്ധ പരിശീലനം നേടി. ഒളിപ്പോരിൽ വൈദഗ്ദ്ധ്യം സമ്പാദിച്ചു. സായുധ കലാപം വഴി ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
    അവർക്ക് വേണ്ടത്ര ആയുധമില്ലായിരുന്നു. അതും കൊള്ള ചെയ്ത് ശേഖരിക്കാൻ സൂര്യസെൻ പുതിയ പദ്ധതിയിട്ടു. ചിറ്റഗോങിലെ ബ്രിട്ടീഷ് പട്ടാളത്തിന്റെ ആയുധശേഖരങ്ങളും പോലീസ് സ്റ്റേഷനുകളും ആക്രമിക്കുക, ആയുധം പിടിച്ചെടുക്കുക, തുടങ്ങിയവ പദ്ധതിയിൽ ഉണ്ടായിരുന്നു. സൂര്യസെന്നിൻറെ സുസംഘടിതമായ ഈ സംഘത്തിൽ ആയുധ പരിശീലനം ലഭിച്ച വിപ്ലവകാരികളായ യുവതികളും ഉണ്ടായിരുന്നു.
   1930 ഏപ്രിൽ 18ന് ചിറ്റഗോങിലെ ബ്രിട്ടീഷുകാരുടെ മൂന്ന് ആയുധ ശേഖരങ്ങൾ ആക്രമിച്ചു കീഴടക്കാൻ അവർ പരിപാടിയിട്ടു. ചിറ്റഗോങ് പട്ടണത്തിലും മൈമൻ സിങ്ങിലും ബാരിസാലിലുമായിരുന്നു ബ്രിട്ടീഷുകാരുടെ മൂന്ന് ആയുധ ശേഖരങ്ങൾ.  ഈ മൂന്ന് കേന്ദ്രങ്ങളും ഒരേ സമയത്ത് ആക്രമിക്കുകയായിരുന്നു ലക്ഷ്യം. അതിനായി സൂര്യസെൻ തൻ്റെ സംഘത്തെ മൂന്നായി വിഭജിച്ചു. ഗണേഷ്ഘോഷ്, അനന്ത സിങ്, അംബികാ ഭട്ടാചാര്യ തുടങ്ങിയവരും കൽപ്പന ദത്ത്,  പ്രീതിലത, സുഹാസിനി, സാവിത്രി എന്നീ മഹിളകളും ചേർന്നതായിരുന്നു ഇതിന്റെ നേതൃത്വം. ആക്രമണം തുടങ്ങും മുമ്പ് ചിറ്റഗോങും ഇതര ഭാഗങ്ങളും തമ്മിലുള്ള വാർത്താവിനിമയ ബന്ധങ്ങളും തകരാറിലാക്കിയിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാരുടെ യൂണിഫോറത്തിലായിരുന്നു സൂര്യസെന്നിന്റെ സംഘം.
     റിപ്പബ്ലിക്കൻ സൈന്യം ചിറ്റഗോങ്ങ് ആയുധപ്പുര വളഞ്ഞു . കാവൽക്കാരെ വെടിവെച്ചു വീഴ്ത്തി. അകത്തുണ്ടായിരുന്ന യൂറോപ്യന്മാരെയും വകവരുത്തി. കാറുകളിൽ ആയുധങ്ങൾ കടത്തി. അതിനിടയിൽ ആയുധപ്പുരയുടെ മുമ്പിലുണ്ടായിരുന്ന യൂണിയൻ ജാക്ക് (ബ്രിട്ടീഷ് പതാക) വലിച്ചുകീറുകയും, റിപ്പബ്ലിക്കൻ പതാക പകരം ഉയർത്തുകയും ചെയ്തു. ചിറ്റഗോങ് പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു. സൂര്യസെൻ ഭരണം ഏറ്റെടുത്തതായും പ്രസിഡൻ്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
       വളരെ കഴിഞ്ഞാണ് പോലീസ് സംഘം എത്തിയത്. അവർ കലാപകാരികളെ ആക്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. പുലരുന്നതിന് മുമ്പ് റിപ്പബ്ലിക്കൻ സൈന്യം അവരുടെ ഒളിസങ്കേതമായ ജലാലാബാദ് കുന്നിലേക്ക് കടന്നു. പോലീസ് പിന്തുടർന്നു . കുന്നിൻ മുകളിൽ രണ്ടു വിഭാഗവും ഏറ്റുമുട്ടി. ഇരുഭാഗത്തും ആൾനാശമുണ്ടായി. വിപ്ലവകാരികളിൽ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പോലീസ് സേനയിലും മരണമുണ്ടായി. 64 പേർ. കുന്നിൻ മുകളിൽ കയറിച്ചെന്ന് കലാപകാരികളുടെ സങ്കേതം തകർക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. അത്രയും ശക്തമായ പ്രതിരോധമാണ് കലാപകാരികൾ സൃഷ്ടിച്ചിരുന്നത് . പോലീസ് തിരിച്ചു പോന്നു.
      കലാപകാരികൾ പിന്നീട് ചെറു സംഘങ്ങളായി പിരിഞ്ഞ് ഒളിപ്പോരിൽ ഏർപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ അവർ പോലീസ്സുമായി നിരന്തര സംഘട്ടനത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. റെയിൽവേ സ്റ്റേഷൻ ആക്രമിക്കുക, തീവണ്ടി ഗതാഗതം സ്തംഭിപ്പിക്കുക, ഖജാനകൾ കൊള്ളയടിക്കുക ഇതൊക്കെയായിരുന്നു പരിപാടി.
    സൂര്യസെൻ അതോടെ ബംഗാളികളുടെ ആരാധനാപാത്രമായി. ഇതിഹാസ പുരുഷനായി.
      വിപ്ലവകാരികൾ യുദ്ധം തുടർന്നു. ഇരുഭാഗത്തും നാശനഷ്ടങ്ങൾ ഉണ്ടായി. പോലീസിനു പകരം പട്ടാളം രംഗത്തിറങ്ങി. പിടിക്കപ്പെട്ട മുറയ്ക്ക് വിപ്ലവകാരികളെ ആന്തമാനിലേക്ക് നാടുകടത്തുകയോ വെടിവെച്ചു കൊല്ലുകയോ ദീർഘകാലത്തേക്ക് ജയിലിൽ അടയ്ക്കുകയോ ചെയ്തുകൊണ്ടിരുന്നു .
    ഒരു ഘട്ടത്തിൽ റിപ്പബ്ലിക് സംഘത്തിലെ വീര വനിതയായ  പ്രീതിലതയും ഒരു സംഘം ഒളിപ്പോരാളികളും ഒരു യൂറോപ്യൻ ക്ലബ്ബ് ആക്രമിച്ചു. അതിനകത്ത് സായിപ്പന്മാരുടെ ഒരു വിരുന്ന് സൽക്കാരം നടക്കുകയായിരുന്നു. അവരെ കൊന്നുമുടിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. കലാപം തുടങ്ങിയതിൽ പിന്നെ വളരെ കരുതലോടെ കഴിയുകയായിരുന്നു യൂറോപ്യന്മാർ. ആത്മരക്ഷയ്ക്ക് അവർ ഉറക്കത്തിൽ പോലും ആയുധം കൊണ്ടു നടക്കുമായിരുന്നു. അവർ പ്രത്യാക്രമണം നടത്തി. പ്രീതിലതയും സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രീതിലതയെ അവർക്ക് പിടിക്കാൻ കഴിഞ്ഞു. ഒപ്പം കൊണ്ടുനടന്ന പൊട്ടാസ്യം സയനൈഡ് എന്ന മാരകമായ വിഷ ഗുളിക കഴിച്ച് ജീവനൊടുക്കി.
       അവസാനം ഒരു ഒറ്റുകാരന്റെ സഹായത്തോടെ സൂര്യസെന്നിനെ പോലീസ് കുടുക്കിലാക്കി .ഒരു ഗ്രാമക്കുളത്തിലെ ചെടിപ്പടർപ്പുകളുടെ നടുവിൽ സൂര്യസെന്നും സംഘവും ഒളിച്ചിരിക്കുകയായിരുന്നു. കാമറൂൺ എന്ന സായിപ്പിന്റെ നേതൃത്വത്തിൽ പോലീസ് സേന കുളം വളഞ്ഞു .ചതി മനസ്സിലാക്കിയ സൂര്യ സെൻ, സംഘട്ടനത്തിൽ കാമറൂണിനെ  വധിച്ചു.
പക്ഷേ സൂര്യസെൻ പിടിക്കപ്പെട്ടു. പട്ടാളക്കോടതി സൂര്യ സെന്നിന്  വധശിക്ഷ വിധിച്ചു.
     തൂക്കി കൊന്നിട്ടും ബ്രിട്ടീഷുകാർക്ക് സൂര്യ സെന്നിനോട്  പക തീർന്നില്ല. വേലുത്തമ്പി ദളവയെ ചെയ്തതുപോലെ സൂര്യ സെന്നിന്റെ ജഡം അവർ അറുത്തു മുറിച്ച് ചാക്കിൽ കെട്ടി ഒരു കപ്പലിൽ ആഴക്കടലിലേക്ക് കൊണ്ടുപോയി വലിച്ചെറിഞ്ഞു. മഹാനായ ആ വിപ്ലവകാരിയുടെ ജഡം പോലും ഇന്ത്യൻ മണ്ണിൽ ലയിക്കാൻ അവസരം നൽകില്ല എന്ന ദുർവാശിയോടെ.
    സൂര്യസെൻ ഒളിവിൽ കഴിയുന്ന ദിവസങ്ങളിൽ സാവിത്രി എന്ന വിധവയാണ് അഭയം നൽകിയിരുന്നത്. അവരെ പോലീസ് പിടിച്ചു. എന്നാൽ,  പ്രീതിലതയുടെ ശൈലിയിൽ ആ സ്ത്രീയും വിഷഗുളിക കഴിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
     ഗണേഷ് ഘോഷിനെ പോലീസ് അറസ്റ്റു ചെയ്യുകയും തൂക്കിക്കൊല്ലുകയും ചെയ്തു. അവസാനനിമിഷം പോലും വിപ്ലവ സംഘത്തെപ്പറ്റിയോ, പ്രവർത്തനങ്ങളെപ്പറ്റിയോ, സൂര്യ സെൻ എവിടെ ഒളിച്ചിരിക്കുന്നു എന്നതിനെപ്പറ്റിയോ ഒരക്ഷരം ഗണേഷ് ഘോഷ് മിണ്ടിയില്ല. തൂക്കി കൊല്ലപ്പെടുന്നതിന്റെ അന്ത്യ നിമിഷം വരെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ അദ്ദേഹത്തെ മർദ്ദിച്ചവശനാക്കിയിരുന്നു. അവർക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ "സൂര്യസെൻ എവിടെ?" ഗണേഷ് ഘോഷ് വാ തുറന്നില്ല.
    ഒടുവിൽ സഹികെട്ട് ഗണേഷിനെ പീഡിപ്പിച്ച പോലീസ് മേധാവി ടൈഗാർട്ട് കോപാക്രാന്തനായി അലറിയത്രെ.  "അവനെ കിട്ടാൻ വേണ്ടി ഞങ്ങൾക്ക് 64 ജീവൻ ഉപേക്ഷിക്കേണ്ടിവന്നു".
 ടൈഗാർട്ടിന്റെ കണക്ക് കളവായിരുന്നു .ബ്രിട്ടീഷ് സൈന്യത്തിലെ നൂറ്റിയറുപത് പേരാണ് വധിക്കപ്പെട്ടത്.
     കൽപ്പനാദത്ത് ഉൾപ്പെടെ സംഘടനയിൽ അവശേഷിച്ചവർ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.