🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, December 30, 2023

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്/adhyapakakkoottam

അധ്യാപകക്കൂട്ടം  ക്വിസ്

പ്രതിദിന ക്വിസ്

അധ്യാപകക്കൂട്ടം വാട്സ്ആപ് ഗ്രൂപ്പുകൾ വഴി പ്രസിദ്ധീകരിക്കുന്ന പ്രതിദിന ക്വിസ് 76 മുതൽ 100 വരെ.

376) ലോകത്തിലെ ആദ്യ അന്താരാഷ്ട്ര റസിഡൻഷ്യൽ  സർവകലാശാലയായ നളന്ദ ഏതു സംസ്ഥാനത്ത് 
 ഉത്തരം  : ബീഹാർ  
  
377) തലസ്ഥാനം 
 ഉത്തരം  : പാറ്റ്ന  

378)പാറ്റ്ന നഗരത്തിന്റെ പഴയപേര്
 ഉത്തരം : പാടലീപുത്രം    

379) ഔദ്യോഗിക  ഭാഷ   
 ഉത്തരം  : ഹിന്ദി 

380) ബീഹാറിന്റെ ദുഃഖം (ഇന്ത്യയുടെ ദുഃഖം) എന്നറിയപ്പെടുന്ന നദി  
 ഉത്തരം : കോസി 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്

DAY  77

381) പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം 
 ഉത്തരം  : ബീഹാർ  
  
382) ബുദ്ധ   വിഹാരങ്ങളുടെ നാട് എന്ന അർത്ഥത്തിൽ പേര് ലഭിച്ച സംസ്ഥാനം  
 ഉത്തരം  : ബീഹാർ  

383) ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈഫൈ ശൃംഖലയുള്ള നഗരം 
 ഉത്തരം : പാറ്റ്ന   

384) ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്     
 ഉത്തരം  : ഗംഗ 

385) ബീഹാറിന് സംസ്ഥാന പദവി ലഭിച്ച വർഷം 
 ഉത്തരം : 1950 ജനുവരി 26  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  78

386) ഭൂമിശാസ്ത്രപരമായി സിംഹഭാഗവും    ച്ചോട്ടാ നാഗ്പൂർ പീഠഭൂമിയിൽ  ഉൾപ്പെടുന്ന സംസ്ഥാനം 
 ഉത്തരം  :  ഝാർഖണ്ഡ്  
  
387) ഝാർഖണ്ഡിന്റെ തലസ്ഥാനം  
 ഉത്തരം  : റാഞ്ചി  

388) ഔദ്യോഗിക ഭാഷ  
 ഉത്തരം : ഹിന്ദി  

389)  ഝാർഖണ്ഡ് രൂപീകൃതമായത് 
 ഉത്തരം  : 2000 നവംബർ 15 

390) ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപീകരിച്ചത്  
 ഉത്തരം : ബീഹാർ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM.

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  79

391) ഇന്ത്യയിലെ 28 മത്തെ സംസ്ഥാനം  
 ഉത്തരം  :  ഝാർഖണ്ഡ്  
  
392) ഇന്ത്യയുടെ ഉരുക്കു നഗരo
 ഉത്തരം  : ജംഷഡ്പൂർ  (ഝാർഖണ്ഡ്)

393) കുറ്റിക്കാടുകളുടെ നാട് എന്ന പേരിന് അർത്ഥമുള്ള സംസ്ഥാനം  
 ഉത്തരം :  ഝാർഖണ്ഡ്

394) ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
 ഉത്തരം  : ഝാർഖണ്ഡ്

395) ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്
 ഉത്തരം :  ഝാർഖണ്ഡ്

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  80

396) 'എല്ലാ സാംസ്കാരിക സവിശേഷതകളുടെയും കേന്ദ്രം 'എന്നറിയപ്പെടുന്ന സംസ്ഥാനം 
 ഉത്തരം  :  പശ്ചിമബംഗാൾ  
  
397) തലസ്ഥാനം  
 ഉത്തരം  : കൊൽക്കത്ത

398) ഔദ്യോഗിക ഭാഷ  
 ഉത്തരം : ബംഗാളി   

399) രൂപീകൃതമായത് 
 ഉത്തരം  : 1947 

400) മിന്നൽ പിണരുകളുടെ നാട് എന്നറിയപ്പെടുന്നത് 
 ഉത്തരം : ഡാർജിലിംഗ്  ( പശ്ചിമബംഗാൾ  )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

DAY  81

401) നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ
 ഉത്തരം  : രവീന്ദ്രനാഥ ടാഗോർ ( പശ്ചിമബംഗാൾ)  
  
402) രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം   
 ഉത്തരം  : 1913 ( ഗീതാഞ്ജലി)

403) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമബംഗാളിലെ വന്യജീവി സങ്കേതം  
 ഉത്തരം : സുന്ദർബൻസ് ദേശീയോദ്യാനം   

404) ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ എന്നറിയപ്പെടുന്നത് 
 ഉത്തരം  : സുന്ദർബൻസ്  

405) ലോകത്തിലെ ഏറ്റവും വലിയ  കണ്ടൽ വനം (നദീജന്യ കണ്ടൽക്കാട്  ) 
 ഉത്തരം : സുന്ദർബൻസ് ( പശ്ചിമബംഗാൾ  )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  82

406) അൽബേനിയയിൽ ജനിച്ച് കൊൽക്കത്തയിൽ  ജീവിതം സമർപ്പിച്ച ക്രൈസ്തവ സന്യാസിനി  
 ഉത്തരം  : മദർ തെരേസ.  
  
402) രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം   
 ഉത്തരം  : 1913 ( ഗീതാഞ്ജലി)

403) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമബംഗാളിലെ വന്യജീവി സങ്കേതം  
 ഉത്തരം : സുന്ദർബൻസ് ദേശീയോദ്യാനം   

404) ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ എന്നറിയപ്പെടുന്നത് 
 ഉത്തരം  : സുന്ദർബൻസ്  

405) ലോകത്തിലെ ഏറ്റവും വലിയ  കണ്ടൽ വനം (നദീജന്യ കണ്ടൽക്കാട്  ) 
 ഉത്തരം : സുന്ദർബൻസ് ( പശ്ചിമബംഗാൾ  )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  83

411) ഹിമാലയൻ താഴ് വര പർവ്വതങ്ങളാൽ   ചുറ്റപ്പെട്ട കൊച്ചു സംസ്ഥാനം   
 ഉത്തരം  :  സിക്കിം 
  
412) തലസ്ഥാനം
 ഉത്തരം  : ഗാങ് ടോക്ക്   

413) ഔദ്യോഗിക ഭാഷ 
 ഉത്തരം : നേപ്പാളി,  ഇംഗ്ലീഷ്  

414) സ്വച്ച് ഭാരത്  മിഷന്റെ ഭാഗമായി തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശുചിത്വ വിനോദ സഞ്ചാര കേന്ദ്രം 
 ഉത്തരം  : ഗാങ് ടോക്ക്

415) ഈ സംസ്ഥാനത്ത് ഉൾപ്പെടുന്ന  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്ന് 
 ഉത്തരം : കാഞ്ചൻ  ജംഗ 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  84

416) ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
 ഉത്തരം  :  സിക്കിം 
  
417) സിക്കിമിലെ ഏറ്റവും വലിയ നഗരം
 ഉത്തരം  : ഗാങ് ടോക്ക് 

418) പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി 
 ഉത്തരം : കാഞ്ചൻ  ജംഗ 

419) ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനം ആണ് സിക്കിം 
 ഉത്തരം  :  22

420) പുതിയ കൊട്ടാരം എന്ന്  പേരിനർത്ഥമുള്ള ഇന്ത്യൻ സംസ്ഥാനം 
 ഉത്തരം : സിക്കിം 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  85

421) ഹിമാലയൻ താഴ്വരയുടെ  കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതുമായ ഇന്ത്യൻ  സംസ്ഥാനം 
 ഉത്തരം  : ആസാം  
  
422) ആസാമിന്റെ തലസ്ഥാനം 
 ഉത്തരം  : ദിസ്പൂർ 

423) ആസാമിലെ പ്രധാന പട്ടണം 
 ഉത്തരം : ഗുവാഹത്തി  

424) പ്രധാന ഭാഷ 
 ഉത്തരം  : ആസാമീസ്   

425) ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത് 
 ഉത്തരം : ആസാം  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  86

426) ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 
 ഉത്തരം  : ആസാം  
  
427) ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
 ഉത്തരം  : ബ്രഹ്മപുത്ര

428) ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം
 ഉത്തരം : ആസാം   

429) വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന് ലോകപ്രസിദ്ധമായ ദേശീയോദ്യാനം 
 ഉത്തരം  : കാസിരംഗ ദേശീയോദ്യാനം 

430) കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്  
 ഉത്തരം : ആസാം  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  87

431) നാഗങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
 ഉത്തരം  : നാഗാലാൻഡ് 
  
432) തലസ്ഥാനം 
 ഉത്തരം  : കൊഹിമ 

433) പ്രധാന പട്ടണം ( ഏറ്റവും വലിയ നഗരം)
 ഉത്തരം : ദിമാപൂർ  

434) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : ഇംഗ്ലീഷ്    

435) കിഴക്കിന്റെ സ്വിറ്റ്സർലൻഡ്  എന്നറിയപ്പെടുന്നത് 
 ഉത്തരം : നാഗാലാൻഡ്   

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  88

436) രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ 
 ഉത്തരം  : കൊഹിമ   (നാഗാലാൻഡ് )
  
437) കൊഹിമയുടെ പഴയ പേര് 
 ഉത്തരം  : കെവീര 

438) ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം 
 ഉത്തരം : നാഗാലാൻഡ്   

439) നാഗാലാൻഡുമായി അതിർത്തിയുള്ള വിദേശ രാജ്യം 
 ഉത്തരം  : മ്യാൻമർ  (ബർമ്മ )

440) നാഗാലാൻഡിലെ പ്രധാന വെള്ളച്ചാട്ടം
 ഉത്തരം : ട്രിപ്പിൾ വെള്ളച്ചാട്ടം ( Triple water falls )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  89

441) യൂറോപ്യന്മാർക്ക് പോളോ ഗെയിം പരിചയപ്പെടുത്തിയതിന്റെ ബഹുമതി ലഭിച്ച സംസ്ഥാനം  
 ഉത്തരം  : മണിപ്പൂർ  
  
442) തലസ്ഥാനം 
 ഉത്തരം  : ഇംഫാൽ   

443)ഏറ്റവും വലിയ നഗരം
 ഉത്തരം : ഇoഫാൽ  

444) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : മണിപ്പൂരി      

445) മണിപ്പൂർ സംസ്ഥാനo നിലവിൽ വന്നത് 
 ഉത്തരം : 1972 ജനുവരി 21  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  90

446) ഇന്ത്യയുടെ രത്നം എന്നു മണിപ്പൂരിനെ വിശേഷിപ്പിച്ചത്  
 ഉത്തരം  : ജവഹർലാൽ നെഹ്റു    
  
447) ജുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്
 ഉത്തരം  : മണിപ്പൂർ സുവോളജിക്കൽ പാർക്ക്   

448)'മണിപ്പൂരിന്റെ ഉരുക്കു വനിത ' ,  മെൻ ഗൗബി (Menoubi) എന്നീ പേരുകളിൽ അറിയപ്പെടുന്നത്
 ഉത്തരം : ഇറോം ഷർമ്മിള   

449) ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്  
 ഉത്തരം  : ഇംഫാൽ ( മണിപ്പൂരിൽ )      

450) ലോകത്തിലെ ഒഴുകുന്ന ഏകദേശിയോദ്യാനം ഏത് 
 ഉത്തരം : കെയ്ബുൾ ലംജാവോ  (മണിപ്പൂർ)

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  91

451)മിസോയുടെ നാട് (പാർവ്വതവാസികൾ ) എന്നറിയപ്പെടുന്നത് 
 ഉത്തരം  : മിസോറാം 
  
452) തലസ്ഥാനം 
 ഉത്തരം  : ഐസ് വാൾ 

453)ഏറ്റവും വലിയ നഗരം
 ഉത്തരം :   ഐസ് വാൾ 

454)' ഐസ് വാൾ ' എന്ന വാക്കിനർത്ഥം
ഉത്തരം : ഏലത്തിന്റ ഭൂമിക

455) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : മിസോ, ഇംഗ്ലീഷ്     

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന  ക്വിസ്*

DAY  92

456) ആസാം,  മണിപ്പൂർ എന്നിവയുടെ അയൽ സംസ്ഥാനവും വ്യവസായങൾ ഏറ്റവും കുറവുമായ  നാട് 
 ഉത്തരം  : മിസോറാം 
  
457)മിസോറമിലെ ഏറ്റവും വലിയ തടാകം
 ഉത്തരം  : പാലക്‌ തടാകം 

458)മിസോറം സംസ്ഥാനം നിലവിൽ വന്നത് 
 ഉത്തരം :  1987 ഫെബ്രുവരി 20


459) കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട്‌ എന്ന്‌ പേരിനര്‍ഥമുള്ള സംസ്ഥാനം 
 ഉത്തരം  : മിസോറം   
 

460)കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി ( restricted holiday )നല്‍കുന്ന ഏക സംസ്ഥാനം?
ഉത്തരം  : മിസോറം 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  93

461)മേഘങ്ങളുടെ നാട്  എന്നറിയപ്പെടുന്നത് 
 ഉത്തരം  : മേഘാലയ 
  
462) തലസ്ഥാനം 
 ഉത്തരം  : ഷില്ലോങ്ങ് 

453)ഏറ്റവും വലിയ നഗരം
 ഉത്തരം :  ഷില്ലോങ്ങ് 

464)ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ 
ഉത്തരം : ചിറാപ്പുഞ്ചി, മൗസിന്റo 

465) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : ഖാസി, ഇംഗ്ലീഷ് 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന  ക്വിസ്*

DAY  94

466)കിഴക്കിന്റെ സ്കോട്ട്ലൻഡ്' എന്നറിയപ്പെടുന്നത് 
 ഉത്തരം  : ഷില്ലോങ്ങ് (മിസോറാം) 
  
467) മേഘാലയയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം  
 ഉത്തരം  : ഷില്ലോങ്ങ് കൊടുമുടി 

468) മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക രാജ്യം 
 ഉത്തരം :  ബംഗ്ലാദേശ് 


469)ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം  
 ഉത്തരം  : നൊഹ് കാലികൈ വെള്ളച്ചാട്ടം ( ചിറാപുഞ്ചി )
 

470) മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക ഇന്ത്യൻ സംസ്ഥാനം 
ഉത്തരം  : ആസാം 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  95

471) ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംസ്ഥാനം 
 ഉത്തരം  : ത്രിപുര  
  
472) തലസ്ഥാനം 
 ഉത്തരം  : അഗർത്തല 

473)ഏറ്റവും വലിയ നഗരം
 ഉത്തരം : അഗർത്തല 

474) ത്രിപുര സംസ്ഥാനo നിലവിൽ വന്നത് 
ഉത്തരം : 1972 ജനുവരി 21 

475) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : ബംഗാളി 

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  96

476) ഏത് ഇന്ത്യൻ സംസ്ഥാനമാണ് ഒറീസ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്
 ഉത്തരം  : ഒഡീഷ 
  
477) തലസ്ഥാനം 
 ഉത്തരം  : ഭുവനേശ്വർ  

478)ഏറ്റവും വലിയ നഗരം
 ഉത്തരം : ഭുവനേശ്വർ 

479) ഒഡീഷ  സംസ്ഥാനo നിലവിൽ വന്നത് 
ഉത്തരം : 1936 ഏപ്രിൽ 1 

480) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : ഒഡിയ ( ഒറിയ )

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  97

481) കരിങ്കൽ ഖ്വാറികൾക്കും ധാന്യുല്പാദനത്തിനും  പഞ്ഞി കൃഷിക്കും പ്രസിദ്ധമായ വാറങ്കൽ ഏതു സംസ്ഥാനത്ത്  
 ഉത്തരം  : തെലുങ്കാന 
  
482) തെലുങ്കാനയുടെ തലസ്ഥാനം 
 ഉത്തരം  : ഹൈദരാബാദ് 

483)ഏറ്റവും വലിയ നഗരം
 ഉത്തരം : ഹൈദരാബാദ്   

484) തെലുങ്കാന സംസ്ഥാനം നിലവിൽ വന്നത്
ഉത്തരം : 2014 ജൂൺ 2 ന് 

485) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : തെലുങ്ക്

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM*

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  98

486) ഏതു സംസ്ഥാനം വിഭജിച്ചാണ് തെലുങ്കാന രൂപം കൊണ്ടത് 
 ഉത്തരം  : ആന്ധ്ര പ്രദേശ് 
  
487) പ്രശസ്തമായ കോഹിനൂർ രത്നം  ലഭിച്ച ഗോൽകൊണ്ട എന്ന രത്ന ഖനി   ഏത് ജില്ലയിൽ
 ഉത്തരം  : ഹൈദരാബാദ് ( തെലുങ്കാന )

488) ഗോൽകൊണ്ട എന്ന വാക്കിനർത്ഥം 
 ഉത്തരം : വൃത്താകൃതിയിലുള്ള കുന്ന്    

489) ഹൈദരാബാദ് പട്ടണം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
ഉത്തരം : മുസി  

490) രാമോജി ഫിലിം സിറ്റി ഏത് നഗരത്തിലാണ് 
 ഉത്തരം  : ഹൈദരാബാദ്

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  99

491) പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി 1591ൽ നിർമ്മിച്ച  സ്മാരകം 
 ഉത്തരം  : ചാർമിനാർ ( ഹൈദരാബാദ് )
  
492)' ചാർമിനാർ' എന്നതിന്റെ അർത്ഥം  
 ഉത്തരം  : നാലു മിനാരങ്ങൾ ഉള്ള പള്ളി  

493) തെലുങ്കാനയിലെ ഇരട്ട നഗരങ്ങൾ
 ഉത്തരം : ഹൈദരാബാദ്, സെക്കന്തരാബാദ് 

494) ഇവയെ തമ്മിൽ വേർതിരിക്കുന്ന തടാകം
ഉത്തരം : ഹുസൈൻ സാഗർ തടാകം

495) തെലുങ്കാനയെ കൂടാതെ മറ്റേത് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ് ഹൈദരാബാദ് 
 ഉത്തരം  : ആന്ധ്ര പ്രദേശ്

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  100

496) ഋഗ്വേദത്തിൽ  രാഷ്ട്ര എന്നറിയപ്പെടുന്നതും അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുമായ സംസ്ഥാനം 
 ഉത്തരം  : മഹാരാഷ്ട്ര 
  
497) മഹാരാഷ്ട്രയുടെ തലസ്ഥാനം   
 ഉത്തരം  : മുംബൈ 

498) പ്രധാന ഭാഷ 
 ഉത്തരം : മറാഠി 

499) ഏറ്റവും വലിയ നഗരം
ഉത്തരം : മുംബൈ 

500) മുംബൈ നഗരം മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്
 ഉത്തരം  : ബോംബെ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

Thursday, December 28, 2023

57 . ഭഗത് സിങ്, രാജഗുരു, സുഖ്ദേവ് എന്നിവർക്ക് വധശിക്ഷ/adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

 57 . ഭഗത് സിങ്,  രാജഗുരു, സുഖ്ദേവ് എന്നിവർക്ക് വധശിക്ഷ.
      സാൻഡേഴ്സ് വധത്തെ തുടർന്ന് ഭഗത് സിങും മറ്റും ഒളിവിൽ കഴിഞ്ഞിരുന്ന കാലത്താണ് ജനദ്രോഹപരമായ രണ്ട് ബില്ലുകൾ കേന്ദ്ര അസംബ്ലിയിൽ ചർച്ചയ്ക്ക് വന്നത്.  പൊതുരക്ഷാഭേദഗതി ബില്ലും വ്യാപാരത്തർക്കബില്ലും.  തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ വേണ്ടിയുള്ളതായിരുന്നു പൊതുരക്ഷാഭേദഗതി ബിൽ . ബിൽ ഒരുതവണ ചർച്ചയ്ക്ക് വന്നെങ്കിലും അസംബ്ലിയിൽ ഭൂരിപക്ഷം ലഭിച്ചില്ല. ആദ്ധ്യക്ഷപദവിയിൽ വിതൽ ഭായി പട്ടേൽ ആയിരുന്നു. ബില്ലിനെതിരെ ഭൂരിപക്ഷം ഉണ്ടാക്കി പാസ്സാക്കാൻ കഴിയാതെ വന്നാലും അന്നത്തെ ചട്ടപ്രകാരം വൈസ്രോയി പാസ്സാക്കും. ഇതിനെതിരെ ഇന്ത്യക്കാരുടെ രോഷം പ്രകടിപ്പിക്കാൻ അസംബ്ലിക്കുള്ളിൽ ബോംബെറിയണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ തീരുമാനിച്ചു. ബോംബെറിയാൻ ഭഗത് സിങും ബദുകേശ്വർ  ദത്തുമാണ്  നിയോഗിക്കപ്പെട്ടത്.
       ഇങ്ങനെയൊരു സംരംഭത്തിൽ ഏർപ്പെടുന്നതിന് പാർട്ടിക്ക് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു.  പാർട്ടി വളരണമെങ്കിൽ, കുറ്റം ചെയ്യുകയും ഒളിച്ചു നടന്നുകൊണ്ട് കുറ്റവിമുക്തരാവാൻ ശ്രമിക്കുകയും ചെയ്യുന്നത് നന്നല്ല. അങ്ങനെ ചെയ്യുന്നത് മൂലം ജനങ്ങൾ തങ്ങളെ ഭീരുക്കളാണെന്നാണ് മുദ്രകുത്തുക. വ്യക്തിപരമായി ധീരതയും ത്യാഗവും കാട്ടി ബഹുജനാവേശം തട്ടിയുണർത്തണം. അതിനായി ചിലപ്പോൾ ആത്മബലിക്ക് തന്നെ തയ്യാറാവണം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഭഗത് സിങും ബദുകേശ്വരും  പോലീസിന് പിടി കൊടുക്കാനും അതുവഴി രക്തസാക്ഷിയാകേണ്ടി വന്നാൽ അതിനും തയ്യാറായി അസംബ്ലിയിൽ ബോംബുമായി പ്രത്യക്ഷപ്പെടാനും തീരുമാനിച്ചത്.
      ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഈ ബിൽ പാസ്സാക്കുക എന്നത് അന്തസ്സിന്റെ പ്രശ്നമായിരുന്നു. വിദേശികളായ സന്ദർശകരെ മൂക്കുകയറിടാനുള്ളതായിരുന്നു ഈ നിയമം. 1927ൽ അന്നത്തെ ബ്രിട്ടീഷ് പാർലമെൻറ് മെമ്പർ ആയിരുന്ന  ഷപൂർജിസക്ലത്ത് വാലയും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു നേതാവായ സെല്ലും ഇന്ത്യ സന്ദർശിച്ചു.  അവർ ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾ സന്ദർശിച്ചുകൊണ്ട് ഉജ്ജ്വല പ്രഭാഷണങ്ങൾ നടത്തി. കൃഷിക്കാരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അവരുടെ സന്ദർശനവും പ്രഭാഷണങ്ങളും. ഇത് അട്ടിമറി ശ്രമമായി ബ്രിട്ടീഷ് സർക്കാർ കണ്ടു. സർക്കാരിനെ മറിച്ചിടാനുള്ള വിദേശികളുടെ ഇത്തരം സംരംഭങ്ങൾ നിയമം മൂലം തടയാൻ വേണ്ടിയായിരുന്നു ഈ ബില്ല്.  രണ്ട് തവണയും പാസ്സാക്കാൻ കഴിയാതിരുന്നപ്പോൾ വൈസ്രോയിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മൂന്നാമതും ബിൽ അവതരിപ്പിച്ചു.
    ഭഗത് സിങും ബദുകേശ്വർദത്തും സന്ദർശക ഗ്യാലറിയിൽ കയറിപ്പറ്റി .1929 ഏപ്രിൽ എട്ടിനായിരുന്നു സംഭവം. വ്യാപാര തർക്കബില്ലും പൊതുരക്ഷാബില്ലും പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള വൈസ്രോയിയുടെ കൽപ്പന യോഗത്തിൽ ധനകാര്യ മന്ത്രി വായിക്കുകയായിരുന്നു. ഈ സന്ദർഭത്തിലാണ് സന്ദർശക ഗ്യാലറിയിൽ നിന്നും ഭഗത് സിങ്  ഉള്ളം കയ്യിൽ ഒതുക്കിപ്പിടിച്ചിരുന്ന ബോംബ് വീശി എറിഞ്ഞത്. രണ്ടാമത്തെ ബോംബ് ബദുകേശ്വരും എറിഞ്ഞു. രണ്ടും മന്ത്രിമാർ ഇരിക്കുന്ന ഇരിപ്പിടത്തിന് പിന്നിലെ ചുവരിൽ ചെന്നുകൊണ്ടു പൊട്ടിത്തെറിച്ചു .അവർക്ക് ആരെയെങ്കിലും കൊല്ലണമെന്ന വിചാരം ഉണ്ടായിരുന്നില്ല. അക്കാര്യം അവർ പിന്നീട് അസംബ്ലിയിൽ തന്നെ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.
     ബോംബു കൊണ്ട് ഹാളിൽ പുകപടലം ഉയർന്നതിനിടയിൽ പലരും ആത്മരക്ഷ തേടി പരക്കം പാഞ്ഞു.  അസംബ്ലിയിൽ അവതരിപ്പിച്ച മന്ത്രി ഒരു മേശയ്ക്കടിയിൽ ചെന്നൊളിച്ചു . പലരും പരക്കം പാഞ്ഞപ്പോൾ ഒരാൾ മാത്രം ഇരുന്നേടത്ത് സ്ഥിരചിത്തതയോടെ ഇരിപ്പുണ്ടായിരുന്നു. ആദ്ധ്യക്ഷപദവി അലങ്കരിച്ചിരുന്ന വിതൽ ഭായി പട്ടേൽ . ഭഗത് സിങ് ഉറക്കെ മുദ്രാവാക്യം മുഴക്കി. ബദു കേശ്വർ ദത്ത് ഏറ്റുവിളിച്ചു. " ഇങ്ക്വിലാബ് സിന്ദാബാദ്" 
      നമുക്ക് നമ്മുടെ സ്വാതന്ത്ര്യസമര രംഗത്ത് ധാരാളം മുദ്രാവാക്യങ്ങൾ മുഴക്കേണ്ടി വന്നിട്ടുണ്ട്. വന്ദേമാതരം, സാമ്രാജ്യത്വം നശിക്കട്ടെ,  ഭാരത് മാതാ കീ ജയ്,  മഹാത്മാഗാന്ധി കീ ജയ്, ചലോ ദില്ലി,  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നിങ്ങനെ നിരവധി. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഇന്ത്യൻ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത വ്യക്തി എന്ന നിലയിലും കൂടി ഭഗത് സിങിന് ഇന്ത്യാ ചരിത്രത്തിൽ സ്ഥാനമുണ്ട്.
     ഭഗത് സിങ് മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ ബദുകേശ്വർദത്ത്  സന്ദർശക ഗ്യാലറിയിൽ നിന്നും താഴെയിറങ്ങി ഒപ്പം കൊണ്ടുവന്നിരുന്ന ചുവന്ന നിറമുള്ള ലഘുലേഖകൾ വലിച്ചെറിഞ്ഞു.
    ഭഗത് സിങ്  ഉടൻ ഒരു പ്രസ്താവന ചെയ്തു."അറച്ചു നിൽക്കാതെ ഞങ്ങൾക്ക് കൈവിലങ്ങ് വയ്ക്കണമെന്ന് ഉദ്ദേശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ  കൃത്യം നിർവഹിക്കാം ഓടിരക്ഷപ്പെടാൻ ഞങ്ങൾക്കു കഴിയാഞ്ഞിട്ടല്ല .ആരെയും കൊല്ലണമെന്ന ഉദ്ദേശ്യവും ഞങ്ങൾക്കില്ല. ബോംബ് കൈപ്പിഴ കൊണ്ട് ചുവരിൽ ചെന്ന് തട്ടിയതുമല്ല. ലക്ഷ്യം തെറ്റാതെ എറിയാനും വെടിയുണ്ട പായിക്കാനും മറ്റാരെയുംകാൾ മിടുക്കുള്ളവരാണ് ഞങ്ങൾ. ഞങ്ങളത്  പലവട്ടം തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഞങ്ങൾ ബോംബെറിഞ്ഞത് ഒച്ചയുണ്ടാക്കാനാണ്. അതുവഴി ഭാരതത്തിൻറെ ദീനരോദനം ബ്രിട്ടീഷ് ഗവൺമെന്റിന്റെ ബാധിര്യം ബാധിച്ച ശ്രവണപുടങ്ങളിൽ എത്തിക്കാനാണ് ശ്രമിച്ചത്."
  ഇതൊക്കെ  പറയുമ്പോഴും വിപ്ലവകാരികളുടെ അടുത്തേക്ക് ചെല്ലാൻ അറച്ചുനിൽക്കുന്ന പോലീസിനു നേരെ കൈകൾ ഉയർത്തിക്കൊണ്ട് അവർ ഉറക്കെ വിളിച്ചു പറഞ്ഞു "നിങ്ങൾക്ക് നിങ്ങളുടെ കൃത്യം നിർവഹിക്കാൻ വരാം. ഞങ്ങൾ നിരായുധരാണ് ഭയപ്പെടാതെ വന്നോളൂ!"
    രണ്ടുപേരും കൈകൾ ഉയർത്തി നില്ക്കെ, പോലീസ് കൈയ്യാമവും ചങ്ങലയുമായി അവരെ സമീപിച്ചു.
    അസംബ്ലിക്കകത്ത് ഇത്രയും കാര്യങ്ങൾ നടന്നുകൊണ്ടിരുന്ന വേളയിൽ, പുറത്ത് ചന്ദ്രശേഖർ ആസാദും മറ്റു കൂട്ടുകാരും ആകാംക്ഷാഭരിതരായി നിൽപ്പുണ്ടായിരുന്നു. പോലീസിന്റെ ശ്രദ്ധയിൽ പെടാത്ത രീതിയിൽ . അവർ നോക്കിനിൽക്കെ ഭഗത് സിങിനേയും ബദുകേശ്വർദത്തിനേയും ഇരുമ്പുചങ്ങലയിട്ടു കൊണ്ട് പോലീസ് ലോക്കപ്പിലേക്ക് കൊണ്ടു പോയി. 
   അസംബ്ലിയിൽ ബോംബെറിഞ്ഞതും ഭഗത് സിങിനെ അറസ്റ്റ് ചെയ്തതും നാട്ടിലുടനീളം സജീവ ചർച്ചയായി. ബോംബറിഞ്ഞ കേസിൽ  ഭഗത് സിങിനും കൂട്ടുകാരനും ജീവപര്യന്തം തടവായിരുന്നു കോടതി വിധിച്ച ശിക്ഷ . എന്നാൽ ഭഗത് സിങിനെ വക വരുത്തണമെന്ന വാശിയിലായിരുന്നു ബ്രിട്ടീഷ് ഭരണം. അവർ മറ്റു പല കള്ള കേസുകളും കെട്ടിച്ചമച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗൂഢാലോചന നടത്തി എന്ന 'ഗുരുതര' മായ കുറ്റത്തിന്  ഭഗത് സിങിനേയും, രാജഗുരു, സുഖദേവ് എന്നിവരെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കേസുകളുടെ വിചാരണകൾക്കിടയിൽ ഭഗത് സിങ് കോടതിയിൽ ചെയ്ത പ്രസ്താവനകൾ വിപ്ലവകാരികളുടെ നിലപാടുകൾ വിശദീകരിക്കുന്നവയായിരുന്നു. വ്യക്തിഗത ഭീകര പ്രവർത്തനമല്ല, വിപ്ലവത്തിൻറെ മാർഗ്ഗമെന്ന് ഭഗത് സിങിന് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. കോടതിയിൽ ഭഗത് സിങ് പറഞ്ഞു ," വിപ്ലവത്തിൽ വ്യക്തിഗത പ്രതികാര വാഞ്ചയ്ക്ക് ഒരു സ്ഥാനവുമില്ല. വിപ്ലവത്തിൻറെ അർത്ഥം ബോംബിനെയും തോക്കിനെയും പൂജിക്കുകയുമല്ല . വിപ്ലവം കൊണ്ട് ഞങ്ങൾ അർത്ഥമാക്കുന്നത് അനീതി നിറഞ്ഞ ഇന്നത്തെ വ്യവസ്ഥിതി മാറ്റുകയാണ്.
    ജയിലിലും ഭഗത് സിങും കൂട്ടുകാരും അനീതിക്കും വിവേചനങ്ങൾക്കുമെതിരെ സമരം തുടർന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യപ്പെട്ട ജതീന്ദ്രദാസ് , ഭഗത് സിങിനോടൊപ്പം ലാഹോർ ജയിലിൽ ഉണ്ടായിരുന്നു. ജയിലിലെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് തടവുകാർ നിരാഹാര സത്യാഗ്രഹം തുടങ്ങി. ആദ്യമെല്ലാം അധികൃതർ സമരം കണ്ടില്ലെന്നു നടിച്ചു. തടവുകാർ ഒറ്റക്കെട്ടായി സമരം തുടർന്നപ്പോൾ ജയിലിലെ സ്ഥിതി അന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു. ചില പരിഷ്കാരങ്ങൾ ജയിലിൽ വരുത്തുകയും ചെയ്തു. ഇതേ തുടർന്ന് സത്യഗ്രഹം പിൻവലിച്ചെങ്കിലും ജതീന്ദ്രദാസ് പിൻമാറിയില്ല. നിരാഹാര സത്യഗ്രഹം 63 ദിവസം പിന്നിട്ടു. ശരീരത്തിന്റെ ചലനശേഷി നഷ്ടമായെങ്കിലും ആ മനസ്സ് പതറിയില്ല. വിപ്ലവകാരി അവസാനം ആവശ്യപ്പെട്ടത് ഇതായിരുന്നു ."ഒരു മതാചാരവും എന്റെ ജഡത്തെ  സ്വൈര്യം കെടുത്തരുത്. 29 സെപ്റ്റംബർ 13ന് നിരാഹാര സത്യാഗ്രഹത്തിന്റെ 64 ആം ദിവസം ആ ധീര ദേശാഭിമാനി അന്ത്യശ്വാസം വലിച്ചു. 
        25 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ജതീന്ദ്ര ദാസിന്റെ മരണം ജനങ്ങളെ ദുഃഖത്തിലാഴ്ത്തി.ലാഹോർ ജയിലിൽ നിന്നും  ജതീന്ദ്ര ദാസിന്റെ ജഡം സ്വന്തം നാടായ ബംഗാളിലേക്ക് കൊണ്ടുപോയി. തീവണ്ടിയിലായിരുന്നു ജഡം കൊണ്ടുപോയത്. തീവണ്ടി കടന്നുപോയ വഴിയിൽ പ്രധാന സ്റ്റേഷനുകളിൽ എല്ലാം ജതീന്ദ്ര ദാസിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചു കൂടിയിരുന്നു. കൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നിന്നും കിയോർത്തല ശ്മശാന ത്തിലേക്കുള്ള വിലാപയാത്രയിൽ ആറു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. കൽക്കത്ത കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു. അത്.
     ജതീന്ദ്ര ദാസിന്റെ മരണത്തിൽ സാർവ്വത്രികമായി പ്രകടിപ്പിക്കപ്പെട്ട ദുഃഖം, അന്ന് വിപ്ലവകാരികളോട് നാട്ടിലുടനീളം വളർന്നുവന്ന അനുഭാവത്തിന്റെ ഒരു സൂചന കൂടിയായിരുന്നു.
     ഭഗത് സിങിനെയും, രാജ്ഗുരു, സുഖ്ദേവ് എന്നിവരെയും തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ വ്യാപകമായ പ്രതിഷേധം ഉയർന്നു. ദേശീയ നേതാക്കന്മാർ വധശിക്ഷയെ അപലപിച്ചു.
   ഗാന്ധി- ഇർവിൻ കരാറിലെ വ്യവസ്ഥകളിൽ ഒന്നായി ഭഗത് സിങിന്റെ വധശിക്ഷ ഒഴിവാക്കൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ അതൊന്നും യാഥാർത്ഥ്യ മായില്ല.  1931 മാർച്ച് 31ന് വധശിക്ഷ നടപ്പാക്കി. ജയിലിൽ തൂക്കിക്കൊല്ലുക അതികാലത്താണ്. ഭഗത് സിങിന്റെയും കൂട്ടരുടെയും കാര്യത്തിൽ ഈ പതിവും ബ്രിട്ടീഷുകാർ  ലംഘിച്ചു. വൈകിട്ടായിരുന്നു വധശിക്ഷ നടപ്പാക്കിയത്.ജഡം പോലും ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല .
    ലാഹോർ ഗൂഢാലോചന കേസിൽ ഭഗത് സിങ് രാജഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിക്കൊല്ലാനും ഏഴുപേരെ ജീവപര്യന്തം നാടുകടത്താനുമാണ് ശിക്ഷിച്ചത് . മറ്റുചിലരെ വിവിധ കാലയളവിലേക്ക് കഠിനതടവിനു ശിക്ഷിച്ചു. വിപ്ലവ പ്രസ്ഥാനത്തിൻറെ കരുത്തരായ നേതാക്കന്മാരായിരുന്നു ഇവരെല്ലാം. കിഷോരിലാൽ, ജയദേവ, ശിവവർമ്മ, ഗയാപ്രസാദ്, മഹാവീർ സിങ് തുടങ്ങി ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചവർ ഉത്തരേന്ത്യയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരായിരുന്നു. ഇവരിൽ മഹാവീർ സിംഗ് ആന്തമാൻ ദ്വീപിലെ ജയിലിൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കവേ മരണമടഞ്ഞു. ശിവവർമ്മ, ഗയാപ്രസാദ് തുടങ്ങിയവർ ജയിലിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഭഗത് സിങിന്റെ അടുത്ത സഹപ്രവർത്തകനും ലാഹോർ ഗൂഢാലോചന കേസിലെ പ്രതിയുമായിരുന്ന അജയഘോഷും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു  അജയഘോഷ്.  
 ഭഗത് സിങിനെ കൊലചെയ്തതോടൊപ്പം വിപ്ലവകാരികളെ അമർച്ച ചെയ്യാൻ ബ്രിട്ടീഷ് ഭരണാധികാരികൾ  കോണ്ടുപിടിച്ച ശ്രമം നടത്തി . പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ചന്ദ്രശേഖർ ആസാദായിരുന്നു അധികൃതരുടെ ഒരു പേടി സ്വപ്നം. 
        ഉരുക്കുപോലെ ഉറച്ച ശരീരവും അതിനൊത്ത മനസ്സുള്ള ചന്ദ്രശേഖർ ആസാദ് ഉത്തരേന്ത്യയിലെ വിപ്ലവകാരികളെ കോർത്തിണക്കി കർമ്മ നിരതരാക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത് .1931 ഫെബ്രുവരിയിൽ അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ വച്ചു  നടന്ന ഏറ്റുമുട്ടലിൽ ആ ധീര വിപ്ലവകാരി കൊലചെയ്യപ്പെട്ടു.
    ചന്ദ്രശേഖർ ആസാദിന്റെ മരണം വിപ്ലവ പ്രസ്ഥാനത്തിന് കനത്ത ആഘാതമായി . ബ്രിട്ടീഷ് ഭരണത്തിന്റെ സംഘടിതമായ കടന്നാക്രമത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. മുപ്പതുകളുടെ മധ്യത്തോടെ പ്രസ്ഥാനം ക്ഷയിച്ചു ക്ഷയിച്ച് അപ്രത്യക്ഷമായി.
 തയ്യാറാക്കിയത്: പ്രസന്നകുമാരി

Tuesday, December 26, 2023

Lss Training/adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്. എസ് പഠന സഹായി

Lss Training

1.Father of our nation--Gandhiji

നമ്മുടെ രാഷ്ട്ര പിതാവ് --ഗാന്ധിജി.

2. Father of radio--Marconi.

റേഡിയോയുടെ പിതാവ് --മാർക്കോണി.

3. Father of First Aid--Dr. Ismark.

പ്രഥമ ശുശ്രൂഷയുടെ  പിതാവ് --ഡോ. ഇസ്മാർക്ക്.

4. Father of Indian  Constitution --Dr. BR. Ambedkar.

ഇന്ത്യൻ ഭരണഘടനയുടെ  പിതാവ് ---ഡോ. BR. അംബേദ്കർ.

5. Father of electric bulb---Thomas  Alva  Edison

വൈദ്യുത ബൾബിന്റെ  പിതാവ് --തോമസ്  ആൽവാ  എഡിസൺ.

6.Father of radio---Marconi.

റേഡിയോയുടെ പിതാവ് -മാർക്കോണി.

7. Father  of Computer---Charles Babbage.

'കമ്പ്യൂട്ടറിന്റെ പിതാവ്' -ചാൾസ് ബാബേജ്.

8. Father of cell phone--Martin  Cooper.


'സെൽഫോണിന്റെ പിതാവ് '--മാർട്ടിൻ കൂപ്പർ.

9.Father of Kathakali- Kottarakkara Thampuran.

കഥകളിയുടെ പിതാവ് - കൊട്ടാരക്കര തമ്പുരാൻ.
Lss training....


One day  6  questions

1.When is world Radio Day?

Ans. February 13.

ലോക  റേഡിയോ ദിനം  എന്നാണ്?

Ans. ഫെബ്രുവരി 13.

2. When is National  Human Rights Day?

Ans. December 10.

ദേശീയ മനുഷ്യാവകാശ  ദിനം  എന്നാണ്?

Ans. ഡിസംബർ 10.

3.  Who was India's first law  minister?

Ans. Dr. BR Ambedkar.

ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി?

Ans. ഡോ. BR. അംബേദ്കർ.

4. Who was the first Indian woman to win jnanpith award?

Ans. Ashapoorna Devi.

ജ്ഞാനപീഠ പുരസ്‌കാരം നേടിയ  ആദ്യത്തെ  ഇന്ത്യൻ വനിത?

Ans. ആശാ പൂർണ  ദേവി.

5. Who is the present speaker of  Kerala  Assembly?

Ans. AN. Shamseer.



ഇപ്പോഴത്തെ  നിയമ സഭാ സ്പീക്കർ?

AN ഷംസീർ.

6.Which is the pilgrim capital of Kerala?

Ans. Pathanamthitta.

കേരളത്തിന്റെ തീർത്ഥാടന തലസ്ഥാനം?

Ans. പത്തനംതിട്ട.

Lss Training..

One day 6 questions-

1.1. Who is the head of Municipality?

Ans. Municipal Chairman.

മുനിസിപ്പാലിറ്റിയുടെ തലവൻ?

Ans. മുനിസിപ്പൽ ചെയർമാൻ.

2.Which is the largest ocean in the world?

Ans. Pacific ocean.

ലോകത്തിലെ ഏറ്റവും വലിയ  സമുദ്രം?

Ans. പസഫിക്  സമുദ്രം.

3. Whose birthday is observed as National Youth Day?

Ans. Swami Vivekanandan.

ആരുടെ  ജന്മദിനത്തിന്റെ ഓർമ്മയ്ക്കായാണ്  ദേശീയ യുവജനദിനം  ആചരിക്കുന്നത്?

Ans. സ്വാമി വിവേകാനന്ദൻ.

4. Who is known  as 'Rajaji'?

Ans. C. Rajagopalachari.

'രാജാജി 'എന്നറിയപ്പെടുന്നത് ആരാണ്?

Ans. സി. രാജഗോപാലാചാരി.

5.Which is the largest bird sanctuary in India?

Ans. Bharathpur Bird sanctuary in Rajasthan.

ഇന്ത്യയിലെ ഏറ്റവും വലിയ  പക്ഷി സങ്കേതം?

Ans. ഭരത്പൂർ  പക്ഷി സങ്കേതം (രാജസ്ഥാൻ )

6.When was Aryabhatta launched?

Ans. 1975.

ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ  ആര്യഭട്ട വിക്ഷേപിക്കപ്പെട്ട വർഷം?

Ans.1975.

ദിനാചരണം __ചോദ്യങ്ങൾ(LSS)

1. ലോക പരിസ്ഥിതിദിനം എന്നാണ്?
ജൂൺ 5

2  . 2023 ലെ  പരിസ്ഥിതി ദിനത്തിൻ്റെ സന്ദേശം എന്തായിരുന്നു?

പ്ലാസ്റ്റിക് മലിനീകരണം തടയുക.

3. എന്നാണ് ലോക സമുദ്രദിനം?

ജൂൺ 8

4.വായനാദിനം എന്നാണ്?

ജൂൺ 19.

5.ആരുടെ ചരമദിനത്തിൻ്റെ ഓർമ്മക്കായാണ് വായനാദിനം ആചരിക്കുന്നത്?

പി.എൻ.പണിക്കർ.

6 അന്താരാഷ്ട്ര യോഗാദിനം എന്നാണ്?

ജൂൺ 21.

7. പി. എൻ. പണിക്കരുടെ മുഴുവൻ പേരെന്താണ്?

പുതുവായിൽ നാരായണപ്പണിക്കർ.

8.ബഷീർ ചരമദിനം എന്നാണ്?

ജൂലൈ 5.

9.ലോക സംഖ്യാ ദിനം എന്നാണ്?

ജൂലൈ 11.

10. ചാന്ദ്രദിനം എന്നാണ്?

ജൂലൈ 21.

11.ചന്ദ്രനിൽ കാലു കുത്തിയ രണ്ടാമത്തെ ആൾ?

എഡ്വിൻ  ആൽഡ്രിൻ.

12.ഭൂമിയുടെ ഉപഗ്രഹം?
ചന്ദ്രൻ.
13. A.P.J അബ്ദുൾ  കലാ മിൻ്റെ ആത്മകഥയുടെ പേരെന്താണ്?

അഗ്നിച്ചിറകുകൾ.
14. ലോക നാളികേര ദിനം എന്നാണ്?
സെപ്റ്റംബർ 2.

15.ലോക ഓസോൺ ദിനം?
സെപ്റ്റംബർ 16.

16.ലോക മുള ദിനം എന്ന്?
സെപ്റ്റംബർ 18.

17. ദേശീയ അധ്യാപക ദിനം എന്ന്?

സെപ്റ്റംബർ 5.

18.  ആരുടെ ജന്മദിനത്തി ൻ്റെ ഓർമ്മക്കായാണ് ദേശീയ അധ്യാപക ദിനം ആചരിക്കുന്നത്?

Dr.S.രാധാകൃഷ്ണൻ്റെ.

19. ലോക അഹിംസാ ദിനം എന്ന്?
ഒക്ടോബർ 2

20.ക്വിറ്റ് ഇന്ത്യാ ദിനം എന്ന്?
ഓഗസ്റ്റ് 9.

21.ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?

Dr.S.രാധാകൃഷ്ണൻ.

22.ലോക കൊതുക് ദിനം എന്ന്?
ഓഗസ്റ്റ് 20.

23.കേരളപ്പിറവി ദിനം എന്ന്?
 നവംബർ 1.

24കേരളം നിലവിൽ വന്ന വർഷം?

1956 നവംബർ 1ന്.

25. ശിശുദിനം എന്നാണ്?

നവംബർ 14.

26.നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

ശാന്തിവനം.
27.ലോക എയ്ഡ്സ് ദിനം എന്ന്?
ഡിസംബർ 1.

28.ദേശീയ ഗണിത ദിനം എന്ന്?
ഡിസംബർ 22.

29 ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ്?

നവംബർ 12.

30.ദേശീയ വിദ്യാഭ്യാസ ദിനം എന്ന്?

നവംബർ 11.

31.ഇന്ത്യയുടെ ആദ്യത്തെ  വിദ്യാഭ്യാസ മന്ത്രി?
മൗലാന അബ്ദുൾ കലാം ആസാദ്.

32. 'ഇന്ത്യയുടെ പക്ഷി മനുഷ്യൻ ' എന്നറിയപ്പെടുന്നതാര്?

Dr. സലീം അലി.

33.ദേശീയ കായിക ദിനം?
ഓഗസ്റ്റ് 29.

34.ദേശീയ ശാസ്ത്ര ദിനം?
ഫെബ്രുവരി 28.

35. അന്താരാഷ്ട്ര വനിതാദിനം എന്ന്?
മാർച്ച്.8

36.ലോക ജലദിനം?
മാർച്ച് 22.
37.ലോക പുസ്തകദിനം?
ഏപ്രിൽ 23.

38.ലോക ഭൗമദിനം?
ഏപ്രിൽ 22.

39.ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി.

40.ജാലിയൻവാലാബാഗ് ദിനം എന്നാണ്?
ഏപ്രിൽ 13.

41. ദേശീയ ബഹിരാകാശ  ദിനം എന്നാണ്?

Ans. ആഗസ്റ്റ് 23.

42.ലോക വന ദിനം?

Ans. മാർച്ച്‌ 21.

43. ലോകാരോഗ്യ ദിനം എന്നാണ്?

Ans.ഏപ്രിൽ 7

Lss Training...

One day 6 Questions.

1.Who founded the stupa at Saranath?

Ans. Emperor Asoka.

സാരനാഥിൽ   ബുദ്ധ സ്തംഭം  നിർമ്മിച്ചത്  ആരാണ്?

Ans. അശോക ചക്രവർത്തി.

2.When was the national song first sung?

Ans. 1896.

ദേശീയ ഗീതം  ആദ്യമായി  ആലപിച്ച  വർഷം?

Ans.1896.

3. When is World water day?

Ans. March 22.

ലോക ജലദിനം  എന്നാണ്?

Ans. മാർച്ച്‌ 22.

4.Which was India's  first artificial satellite?

Ans. Aryabhatta.

ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ  കൃത്രിമോപഗ്രഹം?
ആര്യഭട്ട.

5. Who is known as the heroine of 'Quit India Movement'?

Ans. Aruna Asafali.

'ക്വിറ്റ് ഇന്ത്യാ സമര  നായിക ' എന്നറിയപ്പെടുന്നത് ആരാണ്?

Ans. അരുണ ആസഫലി.

6. When did Vasco da Gama first land in Kerala?

Ans. 1498.



വാസ്കോഡ ഗാമ  കേരളത്തിൽ   ആദ്യമായി  കപ്പലിറങ്ങിയ  വർഷം?

Ans.1498.

LSS പരിശീലനം
മലയാളം

1. കൃഷ്ണഗാഥ രചിച്ചത് ആര്?

Ans. ചെറുശ്ശേരി.

2. കൃഷ്ണഗാഥയുടെ മറ്റൊരു പേരെന്ത്?
 കൃഷ്ണപ്പാട്ട്

3.ആരുടെ നിർദ്ദേശ പ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത്?
കോലത്തുനാട്ടിലെ ഉദയവർമ രാജാവിൻ്റെ.

4. അഞ്ചിതം എന്ന വാക്കിൻ്റെ അർത്ഥം എന്ത്?

മനോഹരം.

5. പൂതപ്പാട്ട്  രചിച്ചത് ആര്
Ans.  ഇടശ്ശേരി ഗോവിന്ദൻ നായർ.

6. നിത്യ ചൈതന്യ യതിയുടെ ആദ്യത്തെ പേര്?

 ജയചന്ദ്രൻ.

7. 'സത്യത്തിൻ്റെ മുഖങ്ങൾ' എന്ന കൃതി ആരുടെയാണ്?

നിത്യചൈതന്യയതിയുടെ.

8. നീതി എന്ന വാക്കിൻ്റെ വിപരീതാർഥം എന്ത്?

അനീതി.

9.  'കുടയില്ലാത്തവർ' എന്ന കവിത രചിച്ചത് ആര്?
 ഒ. എൻ . വി.കുറുപ്പ്.

10. ഒ. എൻ. വി.കുറുപ്പിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച വർഷം?

2007.

11. 'ഭൂമിക്കൊരു ചരമഗീതം' എന്ന കൃതി ആരുടെയാണ്?
ഒ. എൻ. വി. കുറുപ്പ്.

12.പീഡ എന്ന വാക്കിൻ്റെ അർത്ഥം?
ഉപദ്രവം.

13.'മഞ്ഞപ്പാവാട' എന്ന കൃതി ആരുടെ?
ഡോ . കെ. ശ്രീകുമാർ.

14. എൻ്റെ പനിനീർച്ചെടി എന്ന കവിത എഴുതിയത് ആര്?
മേരി ജോൺ കൂത്താട്ടുകുളം.
   
15. കുരുന്നില എന്ന വാക്ക് പിരിച്ചെഴുതുമ്പോൾ;
കുരുന്ന്+ഇല

16. 'കാടുണരുന്നു' എന്ന കൃതി രചിച്ചത് ആര്?

പി ണ്ടാണി എൻ. ബി. പിള്ള.

17മിഠായിപ്പൊതി എന്ന കൃതി രചിച്ചത് ആര്?
സുമംഗല.

18. പണ്ട് കാലത്ത് ധാന്യങ്ങൾ സംഭരിച്ച് സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്ന കർഷികോപകരണം?
പത്തായം.

19. പത്തായം പണിയാൻ ഉപയോഗിച്ചിരുന്ന മരം ഏതാണ്?
പ്ലാവ്.

20. 'ഓർമയിലെ കൃഷിക്കാഴ്ചകൾ' ആരുടെ കൃതിയാണ്?
മുരളീധരൻ തഴക്കര.

21. 'ഏഴരപ്പൊന്നാന' എന്ന കൃതി ആരുടെ?

ഏറ്റുമാനൂർ സോമദാസൻ

22. ഗതകാലം എന്ന വാക്കിൻ്റെ അർത്ഥം?

കഴിഞ്ഞ കാലം

23. കൃഷിയുമായി ബന്ധപ്പെട്ട ഒരു ചൊല്ല് എഴുതുക?

വിത്താഴം ചെന്നാൽ പത്തായം നിറയും.
24. 'ഒരു ചെടിയും നട്ടു വളർത്തീ
ലോണപ്പൂവെങ്ങനെ നുള്ളാൻ'?- ഈ വരികൾ രചിച്ചത് ആര്?
എൻ. വി. കൃഷ്ണവാരിയർ.

25. 'നാന്ദി കുറിക്കുക' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത്?
ആരംഭിക്കുക.

26. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി?

ജവഹർലാൽ നെഹ്റു.

27. 'ഇന്ത്യ യുടെ വാനമ്പാടി' എന്നറിയപ്പെടുന്നത്?

സരോജിനിനായിഡു.

28. "ഇന്ത്യയുടെ പൂങ്കുയിൽ"എന്നറിയപ്പെടുന്നത്?

ലതാ മങ്കേഷ്കർ

29."ഏഷ്യയുടെ പ്രകാശം" എന്നറിയപ്പെടുന്നത്?
 ശ്രീബുദ്ധൻ.

30'. വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്നത്?

ഫ്ലോറൻസ് നൈറ്റിംഗേൽ

31.' കേരളസിംഹം' എന്ന് അറിയപ്പെടുന്നത്?

പഴശ്ശിരാജ

32. തുള്ളി+ചാടി എന്ന് ചേർത്തെഴുതുമ്പോൾ:
തുള്ളിച്ചാടി

33. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായലിൽ.

34. ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ല് എഴുതുക.
അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം.
35. പഴമൊഴിപ്പത്തായം എന്ന പുസ്തകം രചിച്ചത് ആര്?
കുഞ്ഞുണ്ണി മാഷ്.
36. അക്ബർ ചക്രവർത്തിയുടെ മന്ത്രി ആരായിരുന്നു?

ബിർബൽ.
37. ഐതിഹ്യമാല രചിച്ചത് ആര്?
കൊട്ടാരത്തിൽ ശങ്കുണ്ണി.

38. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം?
പാലക്കാട് ജില്ലയിലെ

കിളളിക്കുറിശ്ശിമംഗലം.

39. നമ്മുടെ സംസ്ഥാന ഫലം?

ചക്ക.
40.'കുറ്റിപ്പെൻസിൽ' ആരുടെ കൃതിയാണ്?
കുഞ്ഞുണ്ണി മാഷ്.

Lss  Training....

One day 6 questions:-

1.When is world earth day?

Ans. April 22.

എന്നാണ് ലോക ഭൗമദിനം?

Ans. ഏപ്രിൽ 22.

2. When is World Mosquito Day?

Ans. August 20.

ലോക കൊതുക് ദിനം  എന്നാണ്?

Ans. ആഗസ്റ്റ്  20.

3.Who is known as 'hero of quit India movement'?

Ans. Jayaprakash Narayan.

'ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ  നായകൻ 'എന്നറിയപ്പെടുന്നത് ആരാണ്?

Ans ജയപ്രകാശ് നാരായണൻ

4.  Which is  the district in Kerala shares its boundary with Tamil Nadu and Karnataka?

Ans. Wayanad.

രണ്ട് അയൽ സംസ്ഥാനങ്ങളായി അതിർത്തി പങ്കിടുന്ന ജില്ല?

Ans. വയനാട്.

5. Who is  the Wayalar award winner 2022?

Ans.S. Hareesh(Novel-Meesa)

2022 ലെ  വയലാർ അവാർഡ് ലഭിച്ചത്  ആർക്കാണ്?

Ans.S. ഹരീഷ് (മീശ  എന്ന നോവലിന്).

6. Who is  known as 'the iron lady of India'?

Ans. Indira Gandhi.

'ഇന്ത്യയുടെ ഇരുക്ക് വനിത ' എന്നറിയപ്പെടുന്നത് ആരാണ്?

Ans. ഇന്ദിരാഗാന്ധി.

Lss  Training....



Prepared by:-

Ramesh. P
Gupa Kizhayur.

അധ്യാപകക്കൂട്ടം USS സംസ്കൃതം /adhyapakakkoottam

അധ്യാപകക്കൂട്ടം USS

സംസ്കൃതം

അസ്മദ് ശബ്ദത്തിന്റെ 
7 വിഭക്തികളിൽ

ഏകവചന രൂപങ്ങൾ 

പ്രഥമ - അഹം
ദ്വിതീയ - മാം/
തൃതീയ - മയാ
ചതുർത്ഥി - മഹ്യം
പഞ്ചമി - മത്
ഷഷ്ഠീ - മമ
സപ്തമി - മയി 

ബഹുവചനരൂപങ്ങൾ 

പ്രഥമ - വയം
ദ്വിതീയ - അസ്മാൻ
തൃതീയ - അസ്മാഭി:
ചതുർത്ഥി - അസ്മഭ്യം
പഞ്ചമീ _ അസ്മത് 
ഷഷ്ഠീ - അസ്മാകം 
സപ്തമീ - അസ്മാസു 

ഇതിലെ രൂപങ്ങൾ  യു. എസ് . എസിന് 
ചോദിക്കാറുണ്ട് .

11 ചോദ്യങ്ങൾ 

1. വേദേ പ്രയുജ്യമാന: ലകാര: ക: ?

ഉ. ലേട് 

2. സംസ്കൃത ഭാഷായാ നിർമ്മിത പ്രഥമ 
ചലനചിത്രം കിം?

ഉ. ശ്രീ ശങ്കരാചാര്യ :

3. സംസ്കൃതഭാഷയാ പ്രസിദ്ധീക്രിയമാണയാ: ദിനപത്രികായാ: നാമ കിം ?

ഉ. സുധർമ്മാ 

4. ആശ്ചര്യചൂഢാമണിർനാമ നാടകസ്യ രചയിതാ ക: ? 

ഉ. ശക്തിഭദ്ര:

5. പ്രസ്ഥാനത്രയസ്യ ഭാഷ്യകാര: ക: ?

ഉ. ശ്രീ ശങ്കരാചാര്യ :

6.  പ്രിയമാനസം നാമ സംസ്കൃത ചലന ചിത്രേ നായകരൂപേണ അഭിനയം കൃതവത: നടസ്യ നാമ കിം ?

ഉ. ജയറാം 


7. ഭവത് ശബ്ദസ്യ ഷഷ്ഠീ വിദക്തി ഏകവചന രൂപം കിം ?

ഉ. ഭവത: 

8. മാതൃ ശബ്ദസ്യ സംബോധനാ വിഭക്തി ഏകവചന രൂപം കിം ?

ഉ. ഹേ മാത: 

9.  പഞ്ചമഹാ കാവ്യാനാമപി ടീകാകാരേണ പ്രസിദ്ധ: കവി: ക: ?

ഉ. മല്ലീനാഥ: I

10 . ദാശരഥീ ക: ?
ഉ. രാമ: 

11. കസ്യാ: നദ്യാ:  അപരനാമ ഭവതി 
ജാഹ്നവീ ? 

ഉ. ഗംഗാ നദ്യാ:


ഷൈൻ . കെ.ജി എം 
ദേവീ വിലാസം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കുമാരനല്ലൂർ 
കോട്ടയം

Saturday, December 23, 2023

56 . വിപ്ലവകാരികളുടെ മുന്നേറ്റം. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ 

56 . വിപ്ലവകാരികളുടെ മുന്നേറ്റം.
       നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവെച്ചത്, ആവേശപൂർവ്വം സമര രംഗത്തേക്ക് വന്ന  യുവാക്കളെ നിരാശരാക്കി. സായുധസമരമാണ് മോചനപാത എന്ന ആശയം വീണ്ടും ശക്തിപ്പെടാൻ തുടങ്ങിയത്  ഈ പശ്ചാത്തലത്തിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ദേശീയ രംഗത്തെ ത്രസിപ്പിച്ച ഭീകരപ്രവർത്തനം, ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ഏറെക്കുറെ ശ്രമിച്ചിരുന്നു. അതിസാഹസിക വിപ്ലവ പ്രസ്ഥാനത്തിൻറെ ആദ്യഘട്ടം അങ്ങനെ അവസാനിക്കുകയും ചെയ്തു. എന്നാൽ പുതിയ ഭാവത്തിലും രൂപത്തിലും കൂടുതൽ ഊർജ്ജസ്വലതയോടെയാണ് ഭീകര വിപ്ലവ പ്രസ്ഥാനം വീണ്ടും തലപൊക്കിയത്. റഷ്യൻ വിപ്ലവത്തിന്റെ വിജയവും, ആ വിപ്ലവത്തിന് വഴികാട്ടിയായ മാർക്സിസ്റ്റ് ആശയങ്ങളും സായുധസമരത്തിന്റെ മാർഗ്ഗത്തിലേക്ക് തിരിയാൻ ഇന്ത്യൻ യുവാക്കൾക്ക് പ്രേരണയായിത്തീർന്നു. പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, ബംഗാൾ തുടങ്ങിയ ഭാഗങ്ങൾ ആയിരുന്നു അവരുടെ പ്രവർത്തനങ്ങളുടെ മുഖ്യ കേന്ദ്രങ്ങൾ എങ്കിലും അവരുടെ ധീരസാഹസികത രാജ്യത്തെയാകെ ആവേശം കൊള്ളിച്ചു. യുഗാന്ധർ, അനുശീലൻ, ബംഗാൾ വളണ്ടിയേഴ്സ്, ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി, നൗജവാൻ ഭാരത് സഭ തുടങ്ങിയ ഒട്ടനവധി ഗ്രൂപ്പുകളായാണ് ഈ വിപ്ലവകാരികൾ സംഘടിച്ചിരുന്നത്.
      ഉത്തരേന്ത്യയിൽ പലഭാഗങ്ങളിലായി ചിതറിക്കിടന്ന തീവ്രവാദികളെയും വിപ്ലവകാരികളെയും ഒന്നിപ്പിച്ച് ഒരു സംഘടനയ്ക്ക് രൂപം നൽകാൻ മുൻകൈയെടുത്തത് രാം പ്രസാദ് ബിസ്മിൻ, ജോഗേഷ് ചാറ്റർജി,  സജീന്ദ്രനാഥ് സന്യാൽ തുടങ്ങിയവരായിരുന്നു. 1924 ഒക്ടോബറിൽ ഇവർ ഒത്തുകൂടി "ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ' എന്ന സംഘടന രൂപീകരിച്ചു. കൊളോണിയൽ ഭരണം അട്ടിമറിക്കാനും, അതിൻറെ സ്ഥാനത്ത് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു റിപ്പബ്ലിക് സ്ഥാപിക്കാനുമായി സായുധ വിപ്ലവം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘടന പ്രഖ്യാപിച്ചു. സായുധ വിപ്ലവം സംഘടിപ്പിക്കാൻ ഏറെ പണച്ചെലവ് വരും. ആയുധവും വേണം. വിപ്ലവകാരികൾക്ക് പരിശീലനം നൽകണം. ഇതിനെല്ലാം പണം സ്വരൂപിക്കുന്നതിന് കൊള്ള നടത്താൻ അവർ മടിച്ചില്ല. ഒരു തീവണ്ടി കൊള്ളയ്ക്കും അവർ തയ്യാറായി. ഒരു പാസഞ്ചർ വണ്ടി കൊള്ള ചെയ്യാനായിരുന്നു പരിപാടി.  1925 ആഗസ്റ്റ്  ഒമ്പതിനായിരുന്നു സംഭവം .ആ വണ്ടി തിരഞ്ഞെടുത്തതിന് പ്രത്യേക കാരണമുണ്ടായിരുന്നു. റെയിൽവേ ജീവനക്കാർക്കുള്ള ശമ്പളം കൊടുക്കാൻ 'പേ മാസ്റ്റർ' ആ വണ്ടിയിൽ വരുന്നു എന്ന് അവർക്ക് വിവരം കിട്ടി.
     തീവണ്ടി  തടയാൻ വിപ്ലവകാരികൾ ലക്ഷ്യമിട്ടിരുന്നത് ലക്നോ സ്റ്റേഷനിൽ നിന്നും 14 നാഴിക അകലെ അഹമ്മദ് നഗറിനും കക്കോരി എന്ന ഒരു ഗ്രാമത്തിനും ഇടയിൽ വച്ചായിരുന്നു . കക്കോരി എന്ന പേരിൽ അവിടെ ഒരു റെയിൽവേ സ്റ്റേഷനും ഉണ്ടായിരുന്നു.
    വിപ്ലവകാരികൾ ഷാജഹാൻപൂർ  സ്റ്റേഷനിൽ വെച്ച് വണ്ടിയിൽ കയറി. ഗാർഡിൻറെ മുറിക്കകത്താണ്  പേ മാസ്റ്റർ (ശമ്പളം വിതരണം ചെയ്യുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ) സഞ്ചരിച്ചിരുന്നത്.
      രാത്രി ഏഴേകാൽ മണിക്ക് വണ്ടി കക്കോരി റെയിൽവേ സ്റ്റേഷൻ വിട്ടു. ലക്നോവിലേക്കാണ് വണ്ടി പൊയ്ക്കൊണ്ടിരുന്നത്. വണ്ടിയിളകിത്തുടങ്ങിയപ്പോൾ ഗാർഡിൻറെ ശ്രദ്ധയിൽപ്പെടാതെ മുറിക്കകത്ത് കയറിക്കൂടിയിരുന്ന നാലു യുവാക്കൾ ഗാർഡിന്റെ അടുത്ത് ചെന്ന് തങ്ങളുടെ പെട്ടികൾ സ്റ്റേഷനിൽ മറന്നു വെച്ച്പോയെന്നും, അത് എടുത്തുകൊണ്ടു വരുവോളം വണ്ടി നിർത്തി ഇടണമെന്നും ആവശ്യപ്പെട്ടു. ഗാർഡ് കൂട്ടാക്കിയില്ല. ഉടനെ രണ്ടുപേർ റിവോൾവർ കാട്ടി ഗാർഡിനെ നിശ്ചലനാക്കുകയും മുറിക്കകത്തെ വാർത്താവിനിമയ ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അപ്പോഴേക്കും പല മുറികളിൽ നിന്നും ചാടിയിറങ്ങി വന്ന പതിനാറ് ആയുധധാരികൾ മുറിക്കകത്ത് കയറി പണപ്പെട്ടി കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു . 
       വണ്ടി നിറുത്തിയത് കണ്ട് യാത്രക്കാർ ഇറങ്ങി നിന്നു. ഗാർഡിന്റെ മുറിയിലെ ബഹളം കേട്ട് അക്കൂട്ടത്തിൽ ഉണ്ടായിരുന്ന തോക്ക്ധാരിയായ  ഗൂർഖാ പട്ടാളക്കാരൻ തോക്ക്‌ ചൂണ്ടാൻ ഭാവിച്ചപ്പോഴേക്കും വിപ്ലവകാരികളിൽ ഒരാളുടെ വെടിയേറ്റ് അയാൾ മരിച്ചുവീണു. ഒരു യൂറോപ്യൻ യാത്രക്കാരൻ വിപ്ലവകാരികളുടെ നേരെ തോക്കുമായി പാഞ്ഞടുത്തു. അയാൾക്ക് വെടിയേറ്റു മാരകമായി പരിക്കുപറ്റി.
    അപ്പോഴേക്കും ലക്നോവിൽ  നിന്നുമുള്ള (എതിർ ദിശയിലേക്ക്) ഒരു തീവണ്ടി കുതിച്ചുവരികയായിരുന്നു. വണ്ടി അവിടെ നിർത്തിയേക്കും എന്ന് മനസ്സിൽ തോന്നിയ വിപ്ലവകാരികൾ പണപ്പെട്ടിയുമായി തീവണ്ടിയിൽ നിന്നും ചാടിയിറങ്ങി സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.
    പോലീസ് വിപ്ലവകാരികൾക്ക് വേണ്ടി തിരച്ചിൽ നടത്തി. നാലുമാസത്തെ തീവ്രശ്രമത്തിനുശേഷം ഡിസംബർ 25ന് രാംപ്രസാദ് ബിസ്മിനെയും രാജേന്ദ്രനാഥ് ലാഹരിയെയും, റോഷൻ സിംഗ് എന്ന മറ്റൊരു വിപ്ലവകാരിയെയും പിടിച്ചു. ദിവസങ്ങൾക്കുള്ളിൽ സംഘത്തിൽ പെട്ട വേറെ ചിലരും പിടിയിലായി. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റു ചില കേസുകളിലും പ്രതികളായിരുന്നു. പിടികിട്ടാത്തവരെ  'കിട്ടാപ്പുള്ളി' കളായി പ്രഖ്യാപിച്ചുകൊണ്ട് കേസ്സു വിചാരണ തുടർന്നു.     കക്കോരി ഗൂഢാലോചനക്കേസ് തീവ്രവാദി പ്രസ്ഥാനത്തിന് ഏറ്റവും കനത്ത ആഘാതമായിരുന്നു. ഈ തിരിച്ചടി അതിജീവിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ യുവാക്കളായ ഒട്ടേറെ പേർ സന്നദ്ധരായി. യു.പി. യിലെ അജയഘോഷ്, ബിജോയ് കുമാർ സിൻഹ, ശിവ വർമ്മ, പഞ്ചാബിലെ ഭഗത് സിങ്, ഭഗവതി ചരൺ വോറ, സുഖദേവ് തുടങ്ങിയവർ ഇവരിൽ ഉൾപ്പെടും .
   ഇവരെയെല്ലാം ഒത്തൊരുമിപ്പിക്കുന്ന ചുമതല ചന്ദ്രശേഖർ ആസാദിനായിരുന്നു. 1928 സെപ്റ്റംബർ 9, 10 തീയതികളിൽ ഡൽഹിയിലെ ഫിറോഷാകോട്ല ഗ്രൗണ്ടിൽ ഉത്തരേന്ത്യയിലെ യുവ വിപ്ലവകാരികൾ യോഗം ചേർന്നു. ഒരു കൂട്ടുനേതൃത്വത്തിന് യോഗം രൂപം നൽകി. തങ്ങളുടെ ലക്ഷ്യം സോഷ്യലിസം ആണെന്ന് യോഗത്തിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു. ഈ ലക്ഷ്യത്തിന് യോജിച്ച തരത്തിൽ പാർട്ടിയുടെ പേർ "ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ" എന്നാക്കി മാറ്റുകയും  ചെയ്തു പുതിയ കാഴ്ചപ്പാട് ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തന ശൈലിയിലേക്ക് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനും അതിൻറെ നേതൃത്വവും നീങ്ങിക്കൊണ്ടിരുന്നു.  വ്യക്തിഗത അതിസാഹസികത ആയിരുന്നു അതുവരെ തീവ്രവാദികളായ വിപ്ലവകാരികളുടെ മുഖമുദ്ര. ഈ രീതിയിൽ നിന്നും മാറാൻ തുടങ്ങുമ്പോഴാണ് 1928 ഒക്ടോബർ 30ന് ലാഹോറിൽ ദേശീയ നേതാവ് ലാലാ ലജ്പത് റായിയെ പോലീസ് ഭീകരമായി മർദ്ദിച്ചത്. പോലീസിൻറെ നിഷ്ഠൂരമായ ലാത്തിച്ചാർജിൽ പരിക്കേറ്റ ലാലാ ലജ്പത് ഏതാനും നാളുകൾക്കകം  മരിച്ചു.
    ലാലാ ലജ്പത്റായി  യിയുടെ നേരെ നടന്ന ലാത്തിച്ചാർജിന്റെ ചുമതല വഹിച്ചിരുന്നത്  പോലീസ്സ് സൂപ്രണ്ട്  സാൻഡേഴ്‌സ് ആയിരുന്നു.
 സാൻഡേഴ്സിനെ കൊലചെയ്ത് പകരം വീട്ടിയാൽ മാത്രമേ തങ്ങൾ അടങ്ങുകയുള്ളൂ എന്ന് ഭഗത് സിങും  അദ്ദേഹത്തിൻറെ വിപ്ലവപ്പാർട്ടിയിലെ യുവാക്കളും തീരുമാനിച്ചു. ലാലാജിയുമായി ഭഗത് സിങിന് വേറെയും ബന്ധമുണ്ടായിരുന്നു. ഗുരുശിഷ്യബന്ധം . ലാഹോർ കോളേജിൽ ലാലാ ജി ഭഗത് സിംഗിന്റെ ഗുരുനാഥനായിരുന്നു.
     1929 ഡിസംബർ 17ന്  ലാഹോറിലെ പോലീസ് സ്റ്റേഷന് സമീപം വെച്ച് സാൻഡേഴ്സ് വെടിയേറ്റ് മരിച്ചു. ഭഗത് സിങും, രാജഗുരുവും, ചന്ദ്രശേഖർ ആസാദുമായിരുന്നു സാൻഡേഴ്സനെ  കൊലചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. പോലീസിനു പിടികൊടുക്കാതെ രക്ഷപ്പെടാൻ ഭഗത് സിങിനും കൂട്ടുകാർക്കും കഴിഞ്ഞു.  
     സാൻഡേഴ്സിന്റെ ഘാതകന്മാർക്ക് വേണ്ടി ഉത്തരേന്ത്യയിൽ അങ്ങോളമിങ്ങോളം പോലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പം കിട്ടിയില്ല. അപകടം പതിയിരിക്കുന്ന ലാഹോറിൽ നിന്നും രക്ഷപ്പെടാൻ വിപ്ലവകാരികൾ ശ്രമിച്ചു. കല്ക്കത്തയിലേക്ക് കടന്നുകളയാനാണ് തീരുമാനിച്ചത് .അതിനായി മൂന്നുപേരും വേഷം മാറി. ഭഗത് സിങ്  അപ്പോഴേക്കും തിരിച്ചറിയാൻ പാടില്ലാത്ത തരത്തിൽ വേഷം മാറിയിരുന്നു.തല നിശ്ശേഷം  മൊട്ടയടിച്ചു. സായിപ്പിൻറെ വേഷവിധാനങ്ങൾ സ്വീകരിച്ചു. തലയിൽ സായിപ്പിൻറെ മട്ടിൽ തൊപ്പിയും കറുത്ത കണ്ണടയും ധരിച്ചു.
       ചന്ദ്രശേഖർ ആസാദ് ഒരു ഹിന്ദു സന്യാസിയുടെ വേഷമാണ് സ്വീകരിച്ചിരുന്നത്. ഒരു ഹൈന്ദവ സന്യാസി വാരണാസിയിലേക്ക് യാത്ര പോകുന്ന ഒരു തീർത്ഥാടക സംഘത്തിൻറെ ഒപ്പമുള്ള യാത്ര തികച്ചും സുരക്ഷിതമായിരുന്നു. തീവണ്ടിയിൽ ഒന്നാം ക്ലാസ് മുറിയിലാണ് ഭഗത് സിംഗ് യാത്ര ചെയ്തത് സംശയം തോന്നാതിരിക്കാൻ ഭഗവതി ചരൺ വോറയുടെ സഹധർമ്മിണി ദുർഗാദേവിയെയും സചി എന്ന പേരുള്ള അവരുടെ കുഞ്ഞിനെയും കൊണ്ടുപോയിരുന്നു. ഒരു ധനിക കുടുംബം എന്ന പ്രതീതിയുളവാക്കാൻ രാജഗുരു ധനികന്റെ പരിചാരകനായും. ബംഗാളിൽ നിന്ന് അവർ പിന്നീട് ആഗ്രയിലേക്ക് പോയി അവിടെ ഒരു രഹസ്യ മുറി വാടകയ്ക്ക് വാങ്ങി താമസം തുടങ്ങി.
 തയ്യാറാക്കിയത് : പ്രസന്നകുമാരി. ജി.

Monday, December 18, 2023

ചിറകുകൾ /adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

ചൂലൂർ എ എൽ പി സ്കൂളിലെ
 (കോഴിക്കോട്, കുന്ദമംഗലം സബ് ജില്ല) മുഴുവൻ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സർഗാത്മക രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്കൂൾ മാഗസിൻ  "ചിറകുകൾ "
കുട്ടികളുടെ സൃഷ്ടിയിൽ, സൃഷ്ടികൾക്ക്  അനുയോജ്യമായ അവരുടെ ചിത്രങ്ങൾ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


റോമൻ നമ്പർ /adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

റോമൻ നമ്പർ 
കോഡ് ഉപയോഗിച്ച് റോമൻ നമ്പരുകൾ കൃത്യമായി എഴുതാൻ പഠിപ്പിക്കുകയാണ് ഹന്ന ടീച്ചർ.


Saturday, December 16, 2023

LSS... TRAINING /adhyapakakkoottam

അധ്യാപകക്കൂട്ടം എൽ എസ്. എസ്. പഠനസഹായി


LSS... TRAINING

1.Which is the largest planet?

Ans. Jupiter.

ഏറ്റവും വലിയ  ഗ്രഹം?

Ans. വ്യാഴം.

2. Which is smallest planet in the solar system?

Ans. Mercury.

സൗരയൂഥത്തിലെ  ഏറ്റവും ചെറിയ ഗ്രഹം?

Ans. ബുധൻ.

3. Which planet is known as 'red planet'?

Ans. Mars.

"ചുവന്ന ഗ്രഹം " എന്നറിയപ്പെടുന്ന ഗ്രഹം?

Ans. ചൊവ്വ.

4.  When did the man first land into the moon?

Ans. 1969.
മനുഷ്യൻ  ആദ്യമായി  ചന്ദ്രനിൽ  കാലുകു ത്തിയ  വർഷം?

Ans.1969.

5. How many days are there between a full moon day and the next new moon day?

Ans. 14 days.


ഒരു വെളുത്ത വാവിനും അടുത്ത കറുത്ത വാവിനും ഇടയിലുള്ള  ദിവസങ്ങളുടെ  എണ്ണം?
Ans.14  ദിവസം.

6. Which is coldest planet?

Ans. Uranus

ഏറ്റവും തണുപ്പ് കൂടിയ  ഗ്രഹം?

Ans. യുറാനസ്.


7.Which is the headquarter of Idukki?

Ans. Painav.

ഇടുക്കി ജില്ലയുടെ ആസ്ഥാനം?

Ans. പൈനാവ്.

8. Which is the fourth state of the matter?

Ans. Plasma.

ദ്രവ്യത്തിന്റെ നാലാമത്തെ  അവസ്ഥ?

Ans. പ്ലാസ്മ.

9....  is an amphibian.

Ans. Frog.

---ഒരു ഉഭയ ജീവിയാണ്.

Ans. തവള.

10. Moving air is called ----

Ans. Wind.

ചലിക്കുന്ന  വായു?

Ans. കാറ്റ്.

11. Who is the head of corporation?

Ans. Mayor.

കോർപ്പറേഷന്റെ ഭരണത്തലവൻ?

Ans. മേയർ.

12. Which is  the  cultural capital of Kerala?

Ans. Thrissur.

 കേരളത്തിന്റെ സാംസക്കാരിക  തലസ്ഥാനം?

Ans. തൃശ്ശൂർ.

Maths...



13. The largest four digit number?
Ans.9999

14..The largest five digit number?

Ans.99999

15, The smallest four digit number?

Ans.1000

16. The smallest five digit number?

Ans.10000

17.  9-0=9

18.  8-8=0

19.   0-0=0

20,  7634-5326=2308.

21. 3000-2870=130.

22. Triangle has three sides.

23.Rectangle has four sides.

24. Rectangle with all sides equal is a square.

25,.Perimeter of a rectangle= length+breadth×2.

26. Perimeter of a square=4×length of one side.

27.Sum of the three sides of a triangle is its perimeter.

28. The length of a rectangle is 8cm and it's perimeter is 24cm.What is its length?

Ans. Beadth= 12-8=4cm.

29 .9×0=0.

30, 0x0 = 0

31. 10×10=100
32.100×10=1000
33.1000×10=10000
34.120×4=480
35.120×40=4800.

36. 1×9=9.

37.9÷9=1

38. 8÷1=8

39.---×9=72.
Ans .72÷9=8.

40, Dividend= Quotient×divisor+remainder.

41.Divisor=Dividend÷quotient.

42. Remainder is always less than divisor.

43.When we divide a number by 9, the remainder will be the digits sum of that number.
Evs

43.Bihar Gandhi:- Dr. Rajendra Prasad.

44. Frontier Gandhi:- Khan Abdul Gaffar Khan.

45.Prince of martyrs:- Bhagat singh.

46. Birdman of India:- Dr. Salim Ali.

47. Founder of kathakali:- Kottarakara Thampuran.

48. Founder of Thullal:- Kunchan Nambiar.

49. Composer of 'omanathinkal kidavo':- Irayimman Thampi.

50.Composer of 'Varika varika Sahajare':- Amshi Narayana Pillai.

51.Garbha sreeman:- Swathi Thirunal.

52.Renowned poets of Mappilappattu:- Moyieen kutty Vaidhyar.

53.August 9:- Quit India Day.

54.October 2:- World Non violence Day.

55, April 13:- Jallianwallabagh Day.

56. March 20:- World Sparrow Day.

57.November 1:- Keralappiravi Day.


58, Champaran:-Bihar
59. Jallianwallabagh :- Punjab
60. Kheda :- Gujarat.

61. Ahemadabad:- Gujarat.

62. Chauri chaura:- Uttarpradesh.
63. Ulliyathukadavu:- Kannur.
64.  Bird village of Kerala:- 
65, Nooranad(Alappuzha).

English... Learning Materials.(Std. 4)


.Fill in the blanks:-
66. ---- birds have webbed feet. (Some/ all)

Ans. Some.

67 .-----birds have feathers.
(Some/all)

Ans. All.

68.Who am I?

Iam the smallest bird. I can fly backwards. I have long wings.

Ans. Humming bird.

69. Description about the forest:-

The forest is an ecosystem. There are many trees in the forest. We can see many animals in  the forest. Many birds  live in the forest. There is a river in the forest. We like to walk  through the forest.


70, Description about the sea:-

The sea is very beautiful. We like to play in the sea shore. There are waves in the sea. There are many ships and boats in the sea. There are many fishes in the sea. There are many animals in the sea.

71. Describe about the festival ground:-

There are many people in the festival ground. So it is a busy place. There are elephants and horses in it. There are balloonmen, sweet sellers and flower sellers. People buy things from the shops. There is a giant wheel. It is a happy place.

72. Write the plural forms:-

1. Man--Men
2.Woman-- Women.
3.Child--Children.

73. Fill in the blanks:-

1.Manu is sitting ---Raju and Siju.(at/up/between)

Ans. between.

2.An old woman is sitting ----the tree.(in/on/under)

Ans. Under.

3.Many birds are flying ----the tree. (With/on/over)

Ans. over.

4.A man is standing ----balloons. (In/on/with)

Ans. with.

5.There is a photo .....the wall. (between /at/on)

Ans. on.

Find the odd one:
(Walk, began, yell)

Ans. began(it shows the past action).

74. Important facts:-
Prepared by
Ramesh P
GUPS KIZHAYUR 

Evs Lss Training Materials /adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്. എസ് പഠന സഹായി

Evs Lss Training Materials:-


1.അനുകൂലനങ്ങൾ :- ചുറ്റുപ്പാടിൽ ജീവിക്കുന്നതിന്  സഹായകമായ ജീവികളുടെ ശാരീരിക സവിശേഷതകൾ.


2.മത്സ്യങ്ങളുടെ ശ്വസനാവയവം :- ചെകിളപ്പൂക്കൾ.

3. ആവാസവ്യവസ്ഥ :- ഒരു  പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ജീവിയവും അജീവിയവുമായ  ഘടകങ്ങൾ  ഉൾപ്പെട്ടതാണ് ആവാസവ്യവസ്ഥ.

4. ഏറ്റവും വലിയ തവള :- ഗോലിയാത്ത് തവള.

5. തവള കരയിലാവുമ്പോൾ ശ്വസിക്കുന്നത്?

Ans. നാസാരന്ധ്രങ്ങൾ (മൂക്ക് )
6 ജലത്തിലാവുമ്പോൾ  തവള ശ്വസിക്കുന്നത് ---ലൂടെയാണ്.
Ans. ത്വക്ക് 
7. ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ :-

Ans. വനനശീകരണം, മണൽ ഖനനം, പ്ലാസ്റ്റിക് വലിച്ചെറിയൽ, കീടനാശിനി പ്രയോഗം, വയൽ നികത്തൽ.

8. തായ് വേരു  പടലമുള്ള സസ്യങ്ങൾളുടെ ഇലകൾ ജാലികാ സിരാ വിന്യാസത്തിലായിരിക്കും. അവ ദ്വിബീജ പത്രസസ്യങ്ങൾ ആയിരിക്കും.

9. നാരു വേരു പടലമുള്ള സസ്യങ്ങളുടെ ഇലകൾ സമാന്തര സിരാവിന്യാസത്തിലായിരിക്കും. അവ ഏക ബീജപത്രസസ്യങ്ങളായിരിക്കും.

10. വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്ത് വരുന്ന ഭാഗം :- ബീജമൂലം (ബീജമൂലം  ചെടിയുടെ വേരായി മാറുന്നു )

11. ബീജ മൂലത്തിനു ശേഷം വളരുന്ന ഭാഗം?

Ans ബീജ ശീർഷം (ബീജ ശീർഷം ചെടിയുടെ കാണ്ഡമായി മാറുന്നു ).

12.ബീജ ശീർഷത്തിൽ കാണുന്ന കട്ടിയുള്ള ഇലകൾ പോലെയുള്ള ഭാഗം?

Ans. ബീജ പത്രം.

13.സത്യാഗ്രഹം എന്ന വാക്കിന്റെ അർത്ഥമെന്ത്?

Ans സത്യത്തെ മുറുകെ പിടിക്കുക.

14. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണ സമരം?

Ans. ചമ്പരാൻ  സത്യാഗ്രഹം (1917)

15. ജാലിയൻ വാലാബാഗ് ദുരന്തം :-

Ans. 1919.ൽ  നടന്നു. റൗലറ്റ് നിയമത്തിൽ പ്രതിഷേധിച്ചാണ് നടന്നത്. പഞ്ചാബിലെ ജാലിയൻ വാലാബാഗ് മൈതാനത്തിൽ  കൂടിയിരുന്ന ജനങ്ങൾക്ക് നേരെ ജനറൽ ഓ ഡയറും കൂട്ടരും വെടിവെച്ചു. കുറേ പേർ മരിച്ചു. ദാരുണമായ ഈ സംഭവമാണ് ജാലിയൻ വാലാബാഗ് ദുരന്തം.

16. ഉപ്പു സത്യാഗ്രഹം :-1930 ൽ  നടന്നു. ഉപ്പു നിയമത്തിൽ പ്രതിഷേധിച്ചാണ് നടന്നത്. ഗാന്ധിജിയും കൂട്ടരും ദണ്ഡി കടൽ തീരത്ത് എത്തി ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

17. വാഗൺ ദുരന്തം :- 1921 ൽ  നടന്നു. മലബാർ കലാപത്തോട് അനുബന്ധിച്ചാണ് നടന്നത്. സമരക്കാരെ ബ്രിട്ടീഷ്കാർ ഒരു  വാഗണിലെ റൂമിൽ പൂട്ടിയിട്ട് തിരൂരി ൽ  നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി.കുറേ പേർ ശ്വാസം കിട്ടാതെ മരിച്ചു പോയി.

18 ക്വിറ്റ് ഇന്ത്യാ സമരം :- 1942  ൽ  നടന്നു. ബ്രിട്ടീഷുക്കാരോട്   ഇന്ത്യ വിട്ടു പോകുവാൻ ഈ സമരത്തിലൂടെ ഇന്ത്യക്കാർ ആവശ്യപ്പെട്ടു.

19. പക്ഷികളെ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?

Ans. വിത്തു വിതരണത്തെ സഹായിക്കുന്നു. കീട നിയന്ത്രണം, പരിസരം വൃത്തിയാക്കുന്നു. എലികൾ പെരുകുന്നത് തടയുന്നു.

20. ദേശാടനപക്ഷികൾ ദിശ മനസ്സിലാക്കുന്നത് എങ്ങനെയാണ്?

Ans. പകൽ സൂര്യന്റെ സഹായത്തോടെയും, രാത്രി നക്ഷത്രങ്ങളുടെ സഹായത്തോടെയുമാണ് ദേശാടനപ്പക്ഷികൾ ദിശ മനസ്സിലാക്കുന്നത്.


Prepared by :-

Ramesh. P
Gups Kizhayur.

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം / സംഭവങ്ങൾ 55 . കമ്മ്യൂണിസ്റ്റു പ്രസ്ഥാനം./adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം / സംഭവങ്ങൾ

 55 . കമ്മ്യൂണിസ്റ്റു പ്രസ്ഥാനം.
     ദേശീയ രംഗത്ത് ഈ കാലഘട്ടത്തിൽ പുതിയൊരു പ്രസ്ഥാനം കൂടി കടന്നുവന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഒട്ടേറെ സംഭവ വികാസങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും സമരങ്ങളായിരുന്നു ഒരു മുഖ്യഘടകം. ഈ സമരങ്ങളിൽ പങ്കെടുക്കുകയും അവയ്ക്കു നേതൃത്വം നൽകുകയും ചെയ്ത പലരും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായി. നിസ്സഹകരണ പ്രസ്ഥാനം പെട്ടെന്ന് നിർത്തിവെച്ചത് സമരത്തിൽ ആവേശപൂർവ്വം പങ്കെടുത്ത യുവാക്കളിൽ കടുത്ത നിരാശയാണ് സൃഷ്ടിച്ചത് .ഗാന്ധിജിയുടെ സമര ശൈലിയെയും അക്രമരാഹിത്യ സിദ്ധാന്തത്തെയും അവർ ചോദ്യം ചെയ്തു. പുതിയ മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവർ നിർബന്ധിതരായി. അവരെ ആകർഷിച്ച സിദ്ധാന്തങ്ങളിൽ പ്രമുഖമായ ഒന്ന് മാർക്സിസം ആയിരുന്നു. ഇന്ത്യക്ക് പുറത്തുണ്ടായ ഏറ്റവും വലിയ സംഭവ വികാസം 1917 ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവമാണ്. 
      സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന ജനങ്ങൾക്കു മുമ്പിൽ പുതിയൊരു പാത റഷ്യൻ വിപ്ലവം തുറന്നിട്ടു. ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും പുതുമയുള്ളതായിരുന്നു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും പ്രതിനിധികളാണ് അധികാരത്തിൽ വന്നത്. ഈ വിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് അവിടെ മുൻതൂക്കം ലഭിച്ചു. 
     റഷ്യയിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ കാണാൻ ഇന്ത്യൻ വിപ്ലവകാരികളിൽ പലരും അവിടെ പോയി. കാബൂൾ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ദേശീയ വിപ്ലവകാരികൾ ആയിരുന്നു അവരിൽ ഭൂരിപക്ഷവും. ബർക്കത്തുള്ള ,എംപി ബി.ടി. ആചാര്യ, അബ്ദുൾ റബ്ബ് തുടങ്ങി പലരും മോസ്കോയിൽ എത്തി ലെനിനുമായി ചർച്ച നടത്തി. മറ്റു ചിലർ യൂറോപ്പ് വഴിയാണ് റഷ്യയിൽ എത്തിയത്. ബെർലിൻ ആസ്ഥാനമായി അക്കാലത്ത് നിരവധി ദേശീയ വിപ്ലവകാരികൾ പ്രവർത്തിച്ചിരുന്നു .യൂറോപ്പ് വഴി റഷ്യയിൽ എത്തിയവരിൽ ഒരാൾ എം. എൻ. റോയ് ആയിരുന്നു. ബംഗാളിലെ യുഗാന്തർ പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു മാനവേന്ദ്രനാഥ റോയ്. 1887 ഫെബ്രുവരി 6നാണ് റോയ് ജനിച്ചത്. വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ പോലീസിന്റെ നോട്ടപ്പുള്ളി ആയിത്തീർന്ന റോയ് ആദ്യം ജപ്പാനിലേക്കും പിന്നീട് അമേരിക്കയിലേക്കും പോയി. അത് അമേരിക്കയിൽ നിന്നും റോയ് മെക്സിക്കോയിലെത്തി. മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാൾ എം.എൻ.റോയ് ആയിരുന്നു. മെക്സിക്കോയിൽ നിന്നാണ് ബെർലിൻ വഴി അദ്ദേഹം റഷ്യയിൽ എത്തിയത്. മോസ്കോയിൽ നടന്ന കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിന്റെ രണ്ടാം സമ്മേളനത്തിൽ റോയ് പങ്കെടുത്തിരുന്നു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ എം. എൻ. റോയ് പ്രധാന പങ്കുവഹിച്ചു. എം.എൻ.റോയ്ക്  പുറമേ അക്കാലത്ത് കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മറ്റൊരു ദേശീയ വിപ്ലവകാരി അബനിമുഖർജി ആയിരുന്നു. 
      കാബൂൾ ആസ്ഥാനമായി പ്രവർത്തനങ്ങൾ നടത്തിയ കമ്മ്യൂണിസ്റ്റ് ആശയക്കാരായ വിപ്ലവകാരികൾ 1920 ഒക്ടോബർ 17ന് കാബൂളിൽ യോഗം ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കകത്തും ഈ ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ രൂപപ്പെട്ടുവരികയായിരുന്നു. ബോംബെയിൽ എസ്.എ.ഡാങ്കെ, കൽക്കത്തയിൽ മുസഫർ അഹമ്മദ്, മദ്രാസിൽ ശിങ്കാരവേലു ചെട്ടിയാർ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നൽകിയത്.  നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഡാങ്കെ,1921ൽ പ്രസിദ്ധീകരിച്ച ഒരു ചെറു ഗ്രന്ഥം അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. "ഗാന്ധിയും ലെനിനും"  എന്ന ഈ പുസ്തകത്തിൽ ഗാന്ധിജിയുടെ സമര ശൈലിയെ ഇടതുപക്ഷ ചിന്താഗതിക്കാർ വിമർശിക്കാനുള്ള കാരണങ്ങൾ വിശദീകരിച്ചു. 1922ൽ "സോഷ്യലിസ്റ്റ്''  എന്ന പേരിൽ ഒരു വാരിക ഡാങ്കെ പ്രസിദ്ധീകരിച്ചു. ബംഗാളിൽ മുസാഫർ അഹമ്മദ് തുടങ്ങിയ "ഗണവാണി" യും മദ്രാസിൽ ശിങ്കാരവേലു ചെട്ടിയാർ ആരംഭിച്ച "ലേബർ കിസാൻ ഗസറ്റും" ലാഹോറിൽ ഗുലാം ഹുസൈൻ്റ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച "ഇങ്ക്വിലാബും" മാർക്സിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ച പ്രധാന മാധ്യമങ്ങൾ ആയിരുന്നു.
       കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണത്തെയും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ  രൂപം കൊള്ളുന്നതിനെയും അതീവ ആശങ്കയോടെയാണ് ബ്രിട്ടീഷ് ഭരണാധികാരികൾ കണ്ടത്. 'കമ്മ്യൂണിസ്റ്റ് വിപത്ത്'  മുളയിൽ തന്നെ നുള്ളാൻ അവർ ദൃഢനിശ്ചയം ചെയ്തു. 1924 ൽ കോൺപൂർ ബോൾഷെവിക് ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തി ,ഡാങ്കെ, മുസാഫർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത തുടങ്ങിയ വിപ്ലവകാരികളെ അറസ്റ്റ് ചെയ്തു . ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്നതായിരുന്നു അവരുടെ മേൽ ചുമത്തിയ കുറ്റം. കള്ളക്കേസിൽ കുടുക്കി അവരെയെല്ലാം ശിക്ഷിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനം തടയാൻ ബ്രിട്ടീഷ് ഭരണ ത്തിന് കഴിഞ്ഞില്ല. ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികൾ 1925 ഡിസംബർ 28 മുതൽ 30 വരെ  കോൺപൂരിൽ സമ്മേളിച്ചു. സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷൻ ഹസ്രത്ത് മൊഹാനിയായിരുന്നു. 1921ൽ കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ പൂർണ്ണ സ്വരാജ് എന്ന ആവശ്യം ഉന്നയിച്ച പ്രമുഖ കോൺഗ്രസ് നേതാവാണ് ഹസ്രത് മൊഹാനി. ആധ്യക്ഷം  വഹിച്ചത് ശിങ്കാരവേലു ചെട്ടിയാർ. മദ്രാസിലെ പ്രമുഖനായ ട്രേഡ് യൂണിയൻ നേതാവായിരുന്നു അദ്ദേഹം. 1922 ൽ  ഗയയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഹസ്രത്ത് മൊഹാനിയെ പോലെ "പൂർണ്ണ സ്വരാജ്" ആയിരിക്കണം കോൺഗ്രസിന്റെ ലക്ഷ്യം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു .ഇന്ത്യൻ കമ്മ്യൂണിസ്റ്റ്പാർട്ടി രൂപം കൊണ്ടതായി സമ്മേളനം പ്രഖ്യാപിച്ചു.
     തൊഴിലാളികളുടെയും യുവാക്കളുടെയും ഇടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം വർദ്ധിച്ചുവരുന്നത് ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉറക്കം കെടുത്തി .1928 -29 കാലത്ത് തൊഴിലാളി സമരങ്ങൾ കൂടുതലായത് കമ്മ്യൂണിസ്റ്റുകാരുടെ സ്വാധീനത്തിന്റെ ഫലമാണെന്ന് അവർ വിലയിരുത്തി. കൂടുതൽ കർക്കശമായ നടപടികളിലൂടെ കമ്മ്യൂണിസ്റ്റുകാരെ ഒതുക്കാൻ ഭരണാധികാരികൾ തീരുമാനിച്ചു. ഇതിൻറെ ഭാഗമായി മറ്റൊരു ഗൂഢാലോചന കേസ് കൂടി കെട്ടിച്ചമച്ചു. "മീററ്റ് ഗൂഢാലോചന കേസ്" . ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന ഏറ്റവും പ്രസിദ്ധമായ കള്ളക്കേസുകളിൽ ഒന്നായിരുന്നു ഇത് .32 കമ്മ്യൂണിസ്റ്റുകാരെയാണ് ഗൂഢാലോചന കേസിൽ കുടുക്കിയത്.എം. എൻ. റോയ്, ബ്രിട്ടീഷ് പൗരനായ ഹുച്ചിൻസൻ എന്നിവർ ഒഴികെയുള്ളവരെയെല്ലാം  1929 മാർച്ചിൽ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യപ്പെട്ടവരിൽ എസ്. എ. ഡാങ്കെ, മുസഫർ അഹമ്മദ്,  ജി. അധികാരി,  പി. സി. ജോഷി,  എസ്. എസ്. മിറാജ്ക്കർ, സോഹൻസിങ് ജോഷ്, ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരായ ഫിലിപ്പ് സ്റ്റ്രാറ്റ്,  ബെഞ്ചമിൻ ബ്രാഡ്ലെ എന്നിവർ ഉൾപ്പെടും.  "ബ്രിട്ടീഷ് രാജാവിന് ഇന്ത്യയുടെ മേലുള്ള പരമാധികാരം ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി" എന്നതായിരുന്നു പ്രതികളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. വിചാരണയുടെ ദൈർഘ്യത്തിന്റെ കാര്യത്തിലും മീററ്റ് ഗൂഢാലോചന കേസ്സ് കുപ്രസിദ്ധി നേടി. 1929 മാർച്ച് 15ന് ആരംഭിച്ച കേസ്സിന്റെ വിചാരണ നാലര വർഷത്തിലേറെ നീണ്ടുപോയി. നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കി തടവിലിട്ടത്, രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിയൊരുക്കി. 1929 ഒക്ടോബർ 27ന് ഗാന്ധിജി മീററ്റ് ജയിലിൽ തടവിൽ കഴിയുന്നവരെ സന്ദർശിച്ചു ചർച്ച നടത്തി. തടവുകാരെ സഹായിക്കാൻ  പണ്ഡിറ്റ് നെഹ്റു ജനങ്ങളോട് അഭ്യർത്ഥിച്ചു. "മീററ്റ് കേസ് തൊഴിലാളി വർഗ്ഗത്തിന് നേരെയുള്ള ഒരു ആഘാതമാണെന്ന്"  നെഹ്റു പറഞ്ഞു. പ്രഗത്ഭരായ അഭിഭാഷകരുടെ ഒരു നിര തന്നെ കേസ്സു വാദിക്കാൻ രംഗത്തുവന്നു.  കെ. എഫ്. നരിമാൻ, എം. സി.ഛഗ്ല, സി.പി. ഗുപ്ത,  ഡി.പി. സിന്ഹ തുടങ്ങിയവർ അവരിൽ ഉൾപ്പെടും. നീണ്ട വിചാരണയ്ക്കു ശേഷം 1933 ജനുവരി 17ന് കോടതി വിധി പ്രഖ്യാപിച്ചു. മിക്ക പ്രതികൾക്കും ദീർഘകാലത്തെ കഠിനതടവായിരുന്നു വിധിച്ചത്.  മുസഫർ അഹമ്മദിനേയും മറ്റും നാടുകടത്താനും ശിക്ഷിച്ചു. ഈ വിധിക്ക് എതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ശിക്ഷയുടെ കാലാവധി ഗണ്യമായി കുറയ്ക്കാൻ  കഴിഞ്ഞു.
   തയ്യാറാക്കിയത്: പ്രസന്നകുമാരി ജി

Thursday, December 14, 2023

തൊഴിലാളികൾ ദേശീയ ധാരയിൽ /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

  54.  തൊഴിലാളികൾ ദേശീയ ധാരയിൽ.
            മതത്തിൻറെ പേരിൽ ജനങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ വർഗീയശക്തികൾ ശ്രമിക്കുമ്പോൾ തന്നെ,  ഇത്തരം വിഭാഗീയ ചിന്തകൾക്കതീതമായി ജനങ്ങളെ സംഘടിപ്പിക്കാനും അണിനിരത്താനും ചില പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ വളർന്നുവന്നിരുന്നു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും സംഘടനകളും പ്രസ്ഥാനങ്ങളുമായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ തുടക്കവും ഈ കാലഘട്ടത്തിലായിരുന്നു.
     19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയിൽ വ്യവസായശാലകൾ ഉണ്ടായിത്തുടങ്ങിയത്. വ്യവസായശാലയോടൊപ്പം അനിവാര്യമായും ഉണ്ടാകുന്നത് ഒരു വിഭാഗം തൊഴിലാളികളാണ്. ഫാക്ടറികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് തൊഴിലാളികളുടെ എണ്ണവും പെരുകിത്തുടങ്ങി. തുണി മില്ലുകളും ചണമില്ലുകളുമായിരുന്നു ആദ്യകാലത്തെ പ്രധാന വ്യവസായശാലകൾ. ബ്രിട്ടീഷുകാർ ആരംഭിച്ച തോട്ടങ്ങളിലും തൊഴിലാളികളെ ജോലിക്ക് എടുത്തിരുന്നു. തൊഴിലാളികളുടെ സ്ഥിതി ഇന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര ദുരിതം നിറഞ്ഞതായിരുന്നു. ദിവസവും  16 മണിക്കൂർ ജോലി ചെയ്യണം . 18 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ച സ്ഥാപനങ്ങളും ഉണ്ടായിരുന്നു. കൂലിയാണെങ്കിൽ തുച്ഛം. തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ ഒന്നുമില്ല. അതീവ ശോചനീയമായ ഈ ദു:സ്ഥിതിയിൽ
 തൊഴിലാളികൾക്ക് പ്രതിഷേധവും രോഷവും ഉണ്ടാവുക സ്വാഭാവികം. എന്നാൽ യോജിച്ചു നിന്നു പ്രതിഷേധിക്കാനുള്ള സാഹചര്യമില്ലായിരുന്നു. അവർ സംഘടിതരായിരുന്നില്ല. തൊഴിലാളികളുടെ ദയനീയ ജീവിത സാഹചര്യത്തിൽ ചില മനുഷ്യസ്നേഹികൾ അവരെ സംഘടിപ്പിക്കാനും സഹായിക്കാനും മുന്നോട്ടു വന്നു. അവരിൽ അവിസ്മരണീയനായ ഒരാൾ  എൻ. എം. ലോഖാണ്ഡെയാണ്. മഹാരാഷ്ട്രയിൽ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൻറെ നായകനായിരുന്ന മഹാത്മ ഫൂലെയുടെ സഹപ്രവർത്തകനായിരുന്നു ലോഖാണ്ഡെ.
    തൊഴിലാളികളുടെ യോഗങ്ങൾ വിളിച്ചുകൂട്ടി അവരിൽ ഐക്യബോധം വളർത്താൻ ലോഖാണ്ഡെ കിണഞ്ഞു ശ്രമിച്ചു. അദ്ദേഹത്തിൻറെ നിരന്തര യജ്ഞത്തിന്റെ ഫലമായി 1890 ൽ "ബോംബെ മിൽ ആൻ്റ് മിൽഹാൻസ് അസോസിയേഷൻ" എന്ന സംഘടന രൂപീകരിച്ചു. ജോലിസമയം കുറയ്ക്കുക, വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങൾ സംഘടനയുടെ പേരിൽ അധികൃതർക്ക് സമർപ്പിച്ചു. 5500 തൊഴിലാളികൾ വരെ  നിവേദനങ്ങളിൽ ഒപ്പുവച്ചു. ബംഗാളിലെ ചണമിൽ തൊഴിലാളികളെ സഹായിക്കാൻ ഇതേപോലെ ചിലർ രംഗത്തു വന്നു. കൽക്കത്തയുടെ പ്രാന്ത പ്രദേശമായ ബരാന ഗോരിൽ ശശിപാദ ബാനർജി തൊഴിലാളികൾക്ക് വേണ്ടി നിശാപാഠശാലകളും മറ്റും തുടങ്ങി. "ഭാരത് ശ്രമജീവി" എന്ന് ഒരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു.
        ബംഗാൾ വിഭജനത്തിനെതിരായ ജനങ്ങളുടെ മുന്നേറ്റവും അതോടനുബന്ധിച്ചുള്ള സ്വദേശി പ്രസ്ഥാനവും തൊഴിലാളികളിൽ വമ്പിച്ച സ്വാധീനം ചെലുത്തി. തൊഴിലാളികൾ സംഘടനകൾ ഉണ്ടാക്കി.  പണിമുടക്കുകൾ വർദ്ധിച്ചു പണിമുടക്കുന്ന തൊഴിലാളികൾക്ക് പിന്തുണ നൽകിക്കൊണ്ട് ബിബിൻ ചന്ദ്രപാൽ, സി ആർ ദാസ്,  ലിയാഖത്ത് ഹുസൈൻ തുടങ്ങിയ നേതാക്കന്മാർ തൊഴിലാളികളുടെ യോഗങ്ങളിൽ പ്രസംഗിച്ചു. 1905 ൽ ബംഗാൾ വിഭജനം സംബന്ധിച്ച വിജ്ഞാപനം അടങ്ങുന്ന ഗസറ്റ് അച്ചടിക്കാൻ കൽക്കത്ത ഗവൺമെൻറ് പ്രസ്സിലെ തൊഴിലാളികൾ വിസമ്മതിച്ചു . ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്ന 1905 ഒക്ടോബർ 16ന് ബംഗാളിൽ നടന്ന ഹർത്താലിൽ നിരവധി വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾ പങ്കെടുത്തു. 
   സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട തൊഴിലാളി സമരങ്ങൾ ബംഗാളിൽ മാത്രമായി ഒതുങ്ങിയില്ല. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സുബ്രഹ്മണ്യ ശിവയെയും, ചിദംബരം പിള്ളയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൂത്തുക്കുടിയിലും തിരുനെൽവേലിയിലും തൊഴിലാളികൾ പണിമുടക്കി. പഞ്ചാബിലെ റാവൽപിണ്ടിയിലും തൊഴിലാളികൾ പണിമുടക്കി സ്വദേശി പ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ചു. ഈ കാലയളവിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ സമരം ബോംബെയിലായിരുന്നു. 1908ൽ  ബാലഗംഗാധരതിലകനെ ആറു വർഷത്തെ തടവിന് ശിക്ഷിച്ചപ്പോൾ ബോംബെയിലെ രണ്ടുലക്ഷത്തോളം തുണിമിൽ തൊഴിലാളികൾ പണിമുടക്കി.  പണിമുടക്ക് ആറ് ദിവസം നീണ്ടുനിന്നു. ഒരു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ഒരു ദിവസം എന്നതോതിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പണിമുടക്ക് ആയിരുന്നു ഇത്. 
     ഒന്നാം ലോകയുദ്ധവും തുടർന്നുള്ള സാമ്പത്തിക കുഴപ്പവും ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ വർദ്ധിപ്പിച്ചു. വിലക്കയറ്റം രൂക്ഷമായി. ബ്രിട്ടീഷ് ഭരണാധികാരികളാണെങ്കിൽ  റൗലത്ത് ആക്ട് പോലുള്ള കരി നിയമങ്ങളും മർദ്ദനവും വഴി ജനങ്ങളെ അടിച്ചമർത്താനാണ് ശ്രമിച്ചത്. ഇതിനെതിരായി എതിർപ്പ് പലരൂപങ്ങളിലും ജനങ്ങൾ പ്രകടിപ്പിച്ചു. 1919- 22 കാലത്ത് രാജ്യത്തിൻറെ പലഭാഗങ്ങളിലും തൊഴിലാളികൾ സമര രംഗത്ത് വന്നു. 1920 ന്റെ ആദ്യത്തെ 6 വർഷങ്ങളിൽ 15 ലക്ഷത്തിലധികം തൊഴിലാളികൾ പങ്കെടുത്ത ഇരുന്നൂറിലേറെ പണിമുടക്കുകളാണ് നടന്നത്. തൊഴിലാളികളുടെ സംഘടനകൾ പലസ്ഥലങ്ങളിലും രൂപം കൊള്ളാൻ തുടങ്ങി. 1918ൽ മദ്രാസിൽ സംഘടിപ്പിച്ച മദ്രാസ് ലേബർ യൂണിയൻ ആയിരുന്നു ഇവയിൽ ഒന്ന്.  ബി വി വാദിയ, വി കല്യാണസുന്ദരം,  ചക്കര ചെട്ടിയാർ തുടങ്ങിയവരായിരുന്നു മദ്രാസിലെ തൊഴിലാളി പ്രസ്ഥാനത്തിൻറെ ആദ്യകാല നേതാക്കൾ.
    1920 ഒക്ടോബർ 31ന് ബോംബെയിൽ നടന്ന സമ്മേളനത്തിൽ വച്ച് അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് രൂപംകൊണ്ടു.(എ. ഐ. ടി. യു. സീ.) തൊഴിലാളി പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ സംഭവം .ഇന്ത്യയിലെ തൊഴിലാളികളുടെ ആദ്യത്തെ ദേശീയ സംഘടനയാണിത്. സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് ലാല ലജ്പത് റായിയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുക്കാൻ സമ്മേളനം പുറപ്പെടുവിച്ച അഭ്യർത്ഥനയിൽ തൊഴിലാളികളോട് ആവശ്യപ്പെട്ടു. സി ആർ ദാസ്, സി എഫ് ആൻഡ്രൂസ്,  മോത്തിലാൽ നെഹ്റു ,ആനി ബസന്റ്, സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്റു തുടങ്ങി ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖ നേതാക്കന്മാരെല്ലാം തന്നെ തുടർന്നുള്ള കാലത്ത് എഐടിയുസിയുമായി ബന്ധപ്പെട്ടിരുന്നു. തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന കൂലി, ജോലിസമയം, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾക്ക് പുറമേ രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിലും സമരം ചെയ്യാൻ തൊഴിലാളികൾ തയ്യാറായിരുന്നു.
   രാജകുമാരന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ബോംബെയിലും മറ്റും നടന്ന പഠിപ്പ് മുടക്കുകൾ ഇതിൻറെ നല്ല ഉദാഹരണങ്ങളാണ്. 1922ൽ നടന്ന എഐടിയുസി സമ്മേളനം "പൂർണ സ്വരാജ്"  ആണ് നമുക്ക് ആവശ്യം എന്ന് പ്രഖ്യാപിച്ചു .കോൺഗ്രസ് നേതൃത്വം അന്നൊന്നും 'പൂർണ സ്വരാജ്'  എന്ന് ആവശ്യം ഉന്നയിച്ചിരുന്നില്ല ഏഴ് വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസ് പൂർണസ്വരാജ് ഒരു ലക്ഷ്യമായി അംഗീകരിച്ചത്.
    1922 മുതൽ 1927 വരെയുള്ള കാലത്ത് തൊഴിലാളി പ്രസ്ഥാനം പൊതുവേ നിർജ്ജീവമായിരുന്നു. സൈമൺ കമ്മീഷൻ ബഹിഷ്കരിക്കാൻ ഉള്ള പ്രക്ഷോഭത്തോടെയാണ് ദേശീയ ജീവിതത്തിൽ തൊഴിലാളി പ്രസ്ഥാനം വീണ്ടും കരുത്താർജ്ജിച്ചത്. സൈമൺ കമ്മീഷൻ ബോംബെയിൽ വന്നിറങ്ങിയ 1928 ഫെബ്രുവരി മൂന്നിന്, നിരോധനം ലംഘിച്ചുകൊണ്ട് മുപ്പതിനായിരത്തിൽ പരം തൊഴിലാളികളാണ് പ്രകടനം നടത്തിയത്. "ജോലി സമയം എട്ടുമണിക്കൂർ ആക്കുക," "ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ," "സ്വാതന്ത്ര്യത്തിൽ കുറഞ്ഞ മറ്റൊന്നും ഞങ്ങൾക്ക് ആവശ്യമില്ല," തുടങ്ങിയവയായിരുന്നു തൊഴിലാളികളുടെ മുദ്രാവാക്യങ്ങൾ .1928 ഡിസംബറിൽ കൽക്കത്തയിൽ കോൺഗ്രസ് സമ്മേളനം നടക്കുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികളും കൃഷിക്കാരും പ്രകടനമായി എത്തി. ഉന്നയിച്ച ആവശ്യങ്ങൾ തൊഴിലാളികളുടെ സമരോത്സുകതയുടെ തെളിവായിരുന്നു. രണ്ടുമണിക്കൂറോളം സമ്മേളന പന്തൽ പ്രകടനക്കാരുടെ നിയന്ത്രണത്തിലായി. അവർ ഒരു പ്രമേയവും അംഗീകരിച്ചു .
"പൂർണ്ണ സ്വാതന്ത്ര്യം നേടും വരെ തൊഴിലാളികളും കൃഷിക്കാരും അടങ്ങിയിരിക്കില്ലെന്ന് തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഈ യോഗം പ്രഖ്യാപിക്കുന്നു".
1928 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ബോംബെയിലെ തുണിമിൽ തൊഴിലാളികൾ ഗിർണികാംഗർ യൂണിയൻറെ നേതൃത്വത്തിൽ നടത്തിയ ആറുമാസം നീണ്ടുനിന്ന ഐതിഹാസിക സമരം തൊഴിലാളി പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ്.
 തയ്യാറാക്കിയത്: പ്രസന്നകുമാരി ജി

class 4 Maths/adhyapakakkoottam

അധ്യാപകക്കൂട്ടം class 4 Maths

Maths...

Points to remember:

1.The largest four digit number?
Ans.9999

2.The largest five digit number?

Ans.99999

3.The smallest four digit number?

Ans.1000

4.The smallest five digit number?

Ans.10000

5.  9-0=9

6.  8-8=0

7.  0-0=0

8.  7634-5326=2308.

9.  3000-2870=130.

10.Triangle has three sides.

11.Rectangle has four sides.

12.Rectangle with all sides equal is a square.

13.Perimeter of a rectangle= length+breadth×2.

14.Perimeter of a square=4×length of one side.

15.Sum of the three sides of a triangle is its perimeter.

16.The length of a rectangle is 8cm and it's perimeter is 24cm.What is its length?

Ans. Beadth= 12-8=4cm.

17.9×0=0.

18.0×0=0

19.10×10=100
20.100×10=1000
21.1000×10=10000
22.120×4=480
23.120×40=4800.

24.1×9=9.

25.9÷9=1

26.8÷1=8

27.---×9=72.
Ans .72÷9=8.

28.Dividend= Quotient×divisor+remainder.

29.Divisor=Dividend÷quotient.

30. Remainder is always less than divisor.

31.When we divide a number by 9, the remainder will be the digits sum of that number.

Prepared by:-

Ramesh.P
Gups Kizhayur.

class 4 Evs/Adhyapakakkoottam

അധ്യാപകക്കൂട്ടം class 4 Evs

1.Bihar Gandhi:- Dr. Rajendra Prasad.

2.Frontier Gandhi:- Khan Abdul Gaffar Khan.

3.Prince of martyrs:- Bhagat singh.

4.Birdman of India:- Dr. Salim Ali.

5. Founder of kathakali:- Kottarakara Thampuran.

6.Founder of Thullal:- Kunchan Nambiar.

7.Composer of 'omanathinkal kidavo':- Irayimman Thampi.

8.Composer of 'Varika varika Sahajare':- Amshi Narayana Pillai.

9.Garbha sreeman:- Swathi Thirunal.

10.Renowned poets of Mappilappattu:- Moyieen kutty Vaidhyar.

11.August 9:- Quit India Day.

12.October 2:- World Non violence Day.

13. April 13:- Jallianwallabagh Day.

14. March 20:- World Sparrow Day.

15.November 1:- Keralappiravi Day.


Champaran:-Bihar
Jallianwallabagh :- Punjab
Kheda :- Gujarat.

Ahemadabad:- Gujarat.

Chauri chaura:- Uttarpradesh.
Ulliyathukadavu:- Kannur.
 Bird village of Kerala:- Nooranad(Alappuzha).

Prepared by :-

Ramesh. P
Gups Kizhayur.

Tuesday, December 12, 2023

Learning Materials.(Std. 4) adhyapakakkoottam

അധ്യാപകക്കൂട്ടം class 4 English

English... Learning Materials.(Std. 4)


.Fill in the blanks:-

1.---- birds have webbed feet. (Some/ all)

Ans. Some.

2.-----birds have feathers.
(Some/all)

Ans. All.

3.Who am I?

Ans.Iam the smallest bird. I can fly backwards. I have long wings.

Ans. Humming bird.

Description about the forest:-

The forest is an ecosystem. There are many trees in the forest. We can see many animals in  the forest. Many birds  live in the forest. There is a river in the forest. We like to walk  through the forest.


Description about the sea:-

The sea is very beautiful. We like to play in the sea shore. There are waves in the sea. There are many ships and boats in the sea. There are many fishes in the sea. There are many animals in the sea.

Describe about the festival ground:-

There are many people in the festival ground. So it is a busy place. There are elephants and horses in it. There are balloonmen, sweet sellers and flower sellers. People buy things from the shops. There is a giant wheel. It is a happy place.

Write the plural forms:-

1. Man--Men
2.Woman-- Women.
3.Child--Children.

Fill in the blanks:-

1.Manu is sitting ---Raju and Siju.(at/up/between)

Ans. between.

2.An old woman is sitting ----the tree.(in/on/under)

Ans. Under.

3.Many birds are flying ----the tree. (With/on/over)

Ans. over.

4.A man is standing ----balloons. (In/on/with)

Ans. with.

5.There is a photo .....the wall. (between /at/on)

Ans. on.

Find the odd one:
(Walk, began, yell)

Ans. began(it shows the past action).


Prepared by:-

Ramesh. P
Gups Kizhayur.

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 53. സ്വരാജ് പാർട്ടി/Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 53. സ്വരാജ് പാർട്ടി
      നിയമലംഘന സമരം പെട്ടെന്ന് പിൻവലിച്ചത് ജനങ്ങളിൽ നിരാശയുണ്ടാക്കി. സമരത്തോടുള്ള ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവി പരിപാടികൾ നിർദ്ദേശിക്കാനുമായി 1922 ജൂണിൽ എ ഐ സി സി ഒരു കമ്മറ്റിയെ നിയോഗിച്ചു. മോത്തിലാൽ നെഹ്റു ആയിരുന്നു കമ്മറ്റിയുടെ തലവൻ. രാജ്യത്തിൻറെ പല ഭാഗങ്ങളിലും കമ്മറ്റി പര്യടനം നടത്തി .ഇന്ത്യൻ മനസ്സിനെ നയിക്കുന്നത് ഗാന്ധിജി ആണെന്നായിരുന്നു കമ്മറ്റിയുടെ അനുഭവം വിലയിരുത്തി കൊണ്ട് മോത്തിലാൽ നെഹ്റു അഭിപ്രായപ്പെട്ടത് .
     ഭാവി സമരമാർഗ്ഗങ്ങളെക്കുറിച്ച് കോൺഗ്രസിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ വളർന്നു. 1922 ഡിസംബറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഈ അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി രംഗത്ത് വന്നു. ചിത്തരഞ്ജൻ ദാസ് ആയിരുന്നു അന്ന് കോൺഗ്രസ് പ്രസിഡൻറ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്ന് സി ആർ ദാസ്, മോത്തിലാൽ നെഹ്റു തുടങ്ങിയവർ വാദിച്ചപ്പോൾ എല്ലാ രംഗത്തും ബഹിഷ്കരണവും നിർമ്മാണാത്മക പ്രവർത്തനങ്ങളും തുടരണമെന്നായിരുന്നു മറ്റൊരു വിഭാഗത്തിൻറെ നിലപാട്.  സർദാർ വല്ലഭായി പട്ടേൽ, രാജേന്ദ്രപ്രസാദ്, രാജഗോപാലാചാരി തുടങ്ങിയവർ ആയിരുന്നു ഇവരിൽ പ്രമുഖർ. നിയമസഭ ബഹിഷ്കരണം ഉപേക്ഷിക്കണം എന്ന് വാദിച്ചവർ മാറ്റത്തെ അനുകൂലിക്കുന്നവരും മറ്റു വിഭാഗക്കാർ മാറ്റത്തെ അനുകൂലിക്കാത്തവരുമായാണ് അറിയപ്പെട്ടത് .ഗയാ സമ്മേളനത്തിൽ നിയമസഭാ ബഹിഷ്കരണം ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സി ആർ ദാസ് ഇപ്രകാരം പറഞ്ഞു .'കൂട്ടത്തോടെ ഒരു നിയമലംഘന പ്രസ്ഥാനത്തിന് സമയമായില്ല എന്നാണ് എൻറെ അഭിപ്രായം. നിയമനിർമ്മാണ സഭകൾ എന്നതിന് പകരം നിയമസഭകളിൽ കടന്നുചെന്ന് അകത്തു വച്ച് നിസ്സഹകരണ പ്രസ്ഥാനം നയിക്കാം. നദിയെ അതിൻറെ ഉത്ഭവ സ്ഥാനത്തുതന്നെ തടഞ്ഞുനിർത്തുന്നതാണ് ഏറെ ഫലപ്രദം. മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളെ അസംബ്ലിയുടെ അകത്തു നിന്നുകൊണ്ട് എതിർത്തു തോൽപ്പിക്കാം. നിയമനിർമ്മാണ സഭകളിൽ വെച്ച് തന്നെ അതിനു തടയിടാം.' അധ്യക്ഷന്റെ ഈ വാദഗതി പലരും അംഗീകരിച്ചു. ഇതാണ് ഫലപ്രദമായ മാർഗം എന്ന് പലരും സമർത്ഥിച്ചു. എന്നാൽ കോൺഗ്രസ്സിലെ വലിയ ഭൂരിപക്ഷം നിയമസഭകളിൽ കടന്നുചെല്ലുന്നതിനെ എതിർത്തു .അഭിപ്രായ ഭിന്നത രൂക്ഷമായപ്പോൾ വോട്ടിനിട്ട് ഒരു തീരുമാനത്തിലെത്താം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. പ്രമേയം ഇങ്ങനെയായിരുന്നു,
" ഗവൺമെന്റിന്റെ പ്രവർത്തനം അസാധ്യമാക്കിത്തീർക്കുന്നതിന് നിയമസഭകളിലും കൗൺസിലുകളിലും ഏകീകൃതവും അനസ്യൂതവും ആയ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി തീരുമാനിക്കുന്നു."
 പ്രമേയം വോട്ടിനിട്ടപ്പോൾ പ്രതികൂലമായി 1740 വോട്ടുകളും അനുകൂലമായി 890 വോട്ടുകളും ലഭിച്ചു. പ്രമേയം തിരസ്കരിക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് സി ആർ ദാസ് അധ്യക്ഷ പദവി ഒഴിയാൻ തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ സി ആർ ദാസ് പറഞ്ഞു.
 "അസംബ്ലിയിലും കൗൺസിലുകളിലും സ്ഥാനം വഹിക്കാനുള്ള ദുർമോഹം കൊണ്ടല്ല ഞാൻ ഈ പ്രമേയം അവതരിപ്പിച്ചത് .അങ്ങനെ മോഹിക്കുന്നവരിൽ അവസാനത്തെ ആൾ പോലും ആവില്ല ഞാൻ. എനിക്ക് ഗാന്ധിജിയോടും, അദ്ദേഹം നയിക്കുന്ന പ്രസ്ഥാനങ്ങളോടും അതിരറ്റ കൂറും ബഹുമാനവും ഉണ്ട് .എന്നെ ഇക്കാര്യത്തിൽ ദയവായി സംശയിക്കാതിരിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു .ഞാൻ കൂടുതൽ ഫലപ്രദമായ ഒരു ക്രിയാമാർഗ്ഗം നിർദ്ദേശിച്ചു എന്ന് മാത്രം നിയമനിർമാണത്തിന്റെ ഉരുക്കു ചട്ടക്കൂട് പണിയുന്ന ബ്രിട്ടീഷുകാരെ നിർബാധം വിടുകയും പിന്നീട് നിയമങ്ങൾ തിരസ്കരിക്കുകയും ചെയ്യുന്നതിന് പകരം ചട്ടക്കൂടിനകത്ത് കടന്നു ചെന്ന് അതിനെ തകർക്കുക എന്നതാണ് കൂടുതൽ ബുദ്ധിപരവും പ്രയോജനകരവും എന്ന് ഞാൻ വിശ്വസിക്കുന്നു.''  സി ആർ ദാസിന്റെ ഉജ്ജ്വല ഭാഷണം കേട്ട് സദസ്സ് സ്തബ്ദരായിരിക്കെ,  അദ്ദേഹം സഭ വിട്ടിറങ്ങി. പട്ടേലും, ഹക്കീം അജ്മൽ ഖാനും, മദൻ മോഹൻമാളവ്യയും വേറെ ചിലരും  സി ആർ ദാസിനെ അനുഗമിച്ചു. നിലവിലുള്ള സംവിധാനം തന്നെ തുടർന്നാൽ മതി എന്ന് അഭിപ്രായക്കാരായ ഭൂരിപക്ഷത്തെ നയിച്ചതിൽ പ്രധാനികൾ രാജഗോപാലാചാരിയും ഡോക്ടർ അൻസാരിയും വല്ലഭായി പട്ടേലും ജവഹർലാൽ നെഹ്റുവും ആയിരുന്നു.
   ഇറങ്ങിപ്പോയശേഷം അവർ പ്രത്യേക യോഗം ചേർന്ന് ഒരു പുതിയ പാർട്ടി ഉണ്ടാക്കി. കോൺഗ്രസ്- ഖിലാഫത്ത് -സ്വരാജ് പാർട്ടി എന്നായിരുന്നു തുടക്കത്തിലെ പേര്. ഖിലാഫത്ത് പ്രസ്ഥാനക്കാരുടെ സഹകരണവും ഇക്കൂട്ടർക്കുണ്ടായിരുന്നു
ഒടുവിൽ സ്വരാജ് പാർട്ടി എന്ന നാമത്തിൽ മാത്രം ഈ പ്രസ്ഥാനം അറിയപ്പെട്ടു. 
  കോൺഗ്രസിലെ ഭിന്നിപ്പ് ഗാന്ധിജിയെ വല്ലാതെ വ്യാകുലനാക്കി .സി ആർ ദാസിന്റെയും മറ്റും ഈ നവീകരണ പ്രസ്ഥാനവുമായി ഗാന്ധിജിക്ക് തെല്ലും യോജിപ്പുണ്ടായിരുന്നില്ല. ഇക്കാര്യം മോത്തിലാൽ നെഹ്റുവിനെയും മറ്റും കണ്ട് ഗാന്ധിജി വ്യക്തമാക്കിയിരുന്നു. പരാജയം ഒരു പ്രശ്നമാക്കേണ്ടതില്ലെന്നും അത് താൽക്കാലികം ആണെന്നും ഗാന്ധിജി പറഞ്ഞു നോക്കി .പക്ഷേ ഫലമുണ്ടായില്ല. സ്വരാജ് പാർട്ടി അതിൻറെ ശൈലിയിൽ തന്നെ പ്രവർത്തനം തുടർന്നു .1923  ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനുള്ള കർമ്മപദ്ധതികളുമായി മുന്നോട്ടു നീങ്ങി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സ്വരാജ് കക്ഷി പലയിടത്തും ജയിച്ചു. വ്യക്തമായ ഭൂരിപക്ഷവും ലഭിച്ചു.
    സെൻട്രൽ പ്രൊവിൻസിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സ്വരാജ് പാർട്ടി ഉയർന്നു. ഐക്യസംസ്ഥാനത്തും അസമിലും രണ്ടാംസ്ഥാനത്തായിരുന്നു. ബംഗാളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ എത്തിയെങ്കിലും ഭരിക്കാൻ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതിനാൽ ചില മുസ്ലിം സ്വതന്ത്രന്മാരുടെ കൂട്ടുകെട്ടോടെ ഭരണസമിതി ഉണ്ടാക്കി. നിയമസഭയിൽ 101 സ്ഥാനങ്ങളിൽ 42 സീറ്റ് സ്വരാജ് പാർട്ടി നേടിയെടുത്തു. 1923 ൽ ഡൽഹിയിൽ വിളിച്ചുകൂട്ടിയ പ്രത്യേക സമ്മേളനത്തിൽ ഇരുവിഭാഗക്കാരും തമ്മിൽ ധാരണയിലെത്തി. സ്വരാജ് കക്ഷി നിയമസഭകളിൽ അവരുടെ പ്രവർത്തന ശൈലി അനുസരിച്ച് മത്സരിക്കുകയും അസംബ്ലിയിൽ പങ്കെടുക്കുകയും ചെയ്യണം. മറ്റുള്ളവർ സംഘടനയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.രമ്യമായ ഈ ഒത്തു തീർപ്പിൽ ഇരു വിഭാഗക്കാരും സംതൃപ്തരായിരുന്നു. എന്നാൽ സ്വരാജ് കക്ഷിക്ക് അവർ ഉദ്ദേശിച്ച രീതിയിൽ അസംബ്ലിക്ക് അകത്ത് തിളക്കം ലഭിച്ചില്ല .അത്രയും ദുസഹമായ കടമ്പകൾ സൃഷ്ടിച്ചിരുന്നു ബ്രിട്ടീഷ് ഭരണാധികാരികൾ. എടുത്ത് പറയത്തക്ക ഒരു നേട്ടം 1925 ൽ സ്വരാജ് നേതാവായ വിതൽഭായി പട്ടേലിന് കേന്ദ്ര നിർമ്മാണ സഭയുടെ അധ്യക്ഷ പദവിയിൽ ഇരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു. സി ആർ ദാസിന് കൽക്കത്ത നഗരത്തിന്റെ മേയർപദവി ലഭിച്ചു എന്നതായിരുന്നു മറ്റൊന്ന്.
 1925ൽ സ്വരാജ് പാർട്ടിയുടെ ഏറ്റവും കരുത്തനായ നേതാവായ സി ആർ ദാസ് അന്തരിച്ചു. സ്വരാജ് കക്ഷി പ്രതിസന്ധിയിലായി. സ്വരാജ് പാർട്ടിക്കകത്ത് ഛിദ്രവാസന തിരി നീട്ടിത്തുടങ്ങി. ഗവൺമെന്റിന്റെ നയങ്ങൾ മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.
   മൊണ്ടേഗു- ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ അതേപടി നടപ്പാക്കുക എന്നല്ലാതെ പുതുതായി ഒന്നും തന്നെ നടപ്പാക്കാൻ ബ്രിട്ടൻ ഒരുക്കമല്ല എന്നും വ്യക്തമായി.
    ഒടുവിൽ സഹികെട്ട് മോത്തിലാൽ നെഹ്റു കുറ്റസമ്മതത്തോടെ പറഞ്ഞു," ഞങ്ങൾ നീട്ടിയ സഹകരണ ഹസ്തം അവർ നിന്ദാപൂർവ്വം തട്ടിമാറ്റുന്നു .ഈ അവസ്ഥയിൽ ഇനിയെന്ത് എന്ന് ചിന്തിക്കേണ്ട സമയമായി"
    സ്ഥാനമോഹം ലഹരിയായി മാറിയ ചില നേതാക്കളാണെങ്കിൽ കാലുറക്കാത്ത നിലയിൽ പെരുമാറാനും തുടങ്ങി. മധ്യപ്രദേശിലെ ഒരു സ്വരാജ് പാർട്ടി അംഗം പിൻവാതിലിലൂടെ ഭരണപക്ഷത്തേക്കു മാറുകപോലും ചെയ്തു. പാർട്ടിയിൽ വളർന്നുവന്ന ഈ അന്ത:ഛിദ്രവും അധികാര മോഹവും കണ്ട് മനം മടുത്ത് ജയ്ക്കർ, കേൽക്കര്‍ തുടങ്ങിയ ചില പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു . ചിലർ ചേർന്ന് 'ഇന്ത്യൻ നാഷണൽ പാർട്ടി' എന്ന ഒരു പുതിയ സംഘടന ഉണ്ടാക്കി. ചിലർ ഹിന്ദുമഹാസഭയിൽ ചേർന്നു.
   ലാലാ ലജ്പത് റായി, മദൻ മോഹൻ മാളവ്യ എന്നീ നേതാക്കൾ പാർട്ടി വിട്ടുകൊണ്ട് "ഇൻഡിപ്പെൻഡൻസ് കോൺഗ്രസ്" എന്ന പുതിയ ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു. ഇതൊക്കെ കണ്ട് മനം മടുത്ത മോത്തിലാൽ  നെഹ്റു പാർട്ടിയുടെ അന്തസ്സിന് കളങ്കം വരുത്തുന്നവരെ കഠിനമായി ശാസിച്ചിരുന്നു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി

Monday, December 11, 2023

അധ്യാപകക്കൂട്ടം class 4EVS Important facts:- Evs (std. 4) Second Term exam./adhyapakakkoottam

അധ്യാപകക്കൂട്ടം class 4EVS

Important facts:-
Evs (std. 4)
Second Term exam.

1.Gandhiji's first satyagraha experiment in India- Champaran Satyagraha (1917)

2.Kerala Gandhi-K. Kelappan

3.Movement against  salt law- Salt Satyagraha.

4.Bihar Gandhi- Dr. Rajendraprasad.

5.India's first educational minister - Maulana Abdul Kalam Azad.

6.Nightingale of India- Sarojini Naidu.

7.Founder of INA- S ubhash Chandra Bose.

8.Wagon Tragedy Memmorial- Thirur(Malappuram)

9.Political Guru of Gandhiji- Gopala Krishna Gokhale.

10. Lokamanya- Bala Gangadhar Tilak.

11.Study of birds:- Ornithology.

12.Birdman  of India:- Dr. Salim Ali.

13.Author of the book 'Birds of Kerala'- Indhuchoodan.

14.National Bird Watching Day- November 12.

15.Largest bird:- Ostrich.

16.Smallest bird:- Humming bird.

17.Migratory bird which travels far:- Arctic Tern.

18.World sparrow day :- March 20.

19.Centre of the solar system:- Sun.

20.Moon Day- July 21.

21. First man who stepped onto the moon - Neil Armstrong.

22.Duration of rotation- 24hours(1day)

23.Duration of revolution - 1year.

24. Reason for day and night- rotation of the earth.

25. Reason for  changes in season :- Revolution.

26.First artificial satellite of India:- Aryabhatta (1975)

27. Study of the moon :- Selenology.

28.Natural satellite of the earth:- Moon.

29.Male role in Koodiyattam- Chakyar.

29.Female role in koodiyattam- Nangyaar.

30.Literary form of Kathakali:- Attakadha.

31.Earlier form of Kathakali:- Ramanattam.

32. king of arts :- Kadhakali.

33. World famous painter in Kerala:- Raja Ravi Varma.

34. Ruler who  was a musician:- Swathi Thirunal.

35.Composer  of 'Omana Thinkal Kidavo'- Irayimman Thampi.

36. Mappilappattu:- Moyeen  Kutty  Vaidhyar.

37.Songs of a locality:- Folk songs.

38.Songs about Thacholi Othenan, Unniyarcha etc.- -- Vadakkanppattu.

39.Moving Air:- Wind.

40.Solid form of water:- Ice.

41. Gas form of water:- water vapour.

42.Most populous district in Kerala:- Malappuram.

43.Least populated district:- Wayanad.

44.Head quarter of Idukki:- Painav.

45.Art form with humour:- Ottanthullal.


Prepared by:-

Ramesh. P
Gups Kizhayur.