🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്‌. Show all posts
Showing posts with label അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്‌. Show all posts

Tuesday, March 7, 2023

LSS / കേരളം /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പ്ലസ്

കേരളം

1. കേരള സംസ്ഥാനം രൂപീകൃതമായത് എന്ന്?
1956 നവംബർ 1
2. കേരളത്തിലെ ആകെ ജില്ലകളുടെ എണ്ണം?
14
3. ഏറ്റവും വലിയ ജില്ല?
 പാലക്കാട്
4. ഏറ്റവും ചെറിയ ജില്ല?
 ആലപ്പുഴ
5. വടക്കേ അറ്റത്തുള്ള ജില്ല?
 കാസർഗോഡ്
5. തെക്കേ അറ്റത്തുള്ള ജില്ല
 തിരുവനന്തപുരം
6. കേരളത്തിലെ ആകെ നദികളുടെ എണ്ണം എത്രയാണ്?
44
7. ഏറ്റവും വലിയ നദി?
 പെരിയാർ
8. ഏറ്റവും ചെറിയ നദി?
 മഞ്ചേശ്വരം പുഴ
9. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?140
10. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
 തൃശ്ശൂർ
11. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളം ഏത്?
 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
12. കേരളത്തിലെ ഏറ്റവും വലിയ ഡാം ഏത്?
 മലമ്പുഴ ഡാം
 13. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?
 ഇരവികുളം ദേശീയോദ്യാനം (ഇടുക്കി)
14. ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ഏത്?
 പാമ്പാടും ചോല (ഇടുക്കി )
15. കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല?
 കണ്ണൂർ
16. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
 മുഴപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
17. റെയിൽവേ പാതകളില്ലാത്ത ജില്ലകൾ ഏതെല്ലാം?
 വയനാട് ഇടുക്കി
18. കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര? ഏതെല്ലാം?
3, ഭവാനി കബനി പാമ്പാർ
19. കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട് ഏത്?
 ബാണാസുരസാഗർ (വയനാട്)
20.കേരളത്തിലെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?
 എറണാകുളം
21. എല്ലാ വീടുകളും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
 കേരളം
22. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
 കേരളം
23. കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല ഏത്?
 കാസർഗോഡ്
24. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
 കണ്ണൂർ
25. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത്?
 ഷൊർണൂർ

റൈഹാന റഹിം
തേവലപ്പുറം G L P S
കൃഷ്ണപുരം, കായംകുളം

മന്ത്രിമാർ/ LSS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

മന്ത്രിമാർ

1. ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി ?                              ഉ.പിണറായി വിജയൻ    
2. ആദ്യത്തെ മുഖൃമന്ത്രി  ? 
ഉ.ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്
3. ഇപ്പോഴത്തെ പ്രധാനമന്ത്രി ?                 ഉ.നരേന്ദ്രമോഡി                 
4.  ഇപ്പോഴത്തെ രാഷ്ട്രപതി                               ഉ.ദ്രൗപതി മുർമു                
5, ആദൃത്തെ രാഷ്ട്രപതി  ?
   ഉ.ഡൊ.രാജേന്ദ്ര പ്രസാദ്                                   
6. ഇപ്പോഴത്തെ ഉപരാഷ്ട്രപതി ?                 ഉ.ജഗ്ദീപ് ധൻകർ              
7.ഇപ്പോഴത്തെ ഗവർണർ ?
     ഉ.ആരിഫ് മുഹമ്മദ് ഖാൻ                                        8.  ഇപ്പോഴത്തെ ആരോഗൃ മന്ത്രി?                                 ഉ.വീണാ ജോർജ്                  
9. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി                  ഉ.വി.ശിവൻകുട്ടി                     
10, ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?                                    ഉ.ജോസഫ് മുണ്ടശ്ശേരി        
11. ഇപ്പോഴത്തെ ധനമന്ത്രി ?  ഉ.കെ.എൻ.ബാലഗോപാൽ                                      12.  ഇപ്പോഴത്തെ ഗതാഗത മന്ത്രി ?
        ഉ.ആന്റണി രാജു                 
13. ഇപ്പോഴത്തെ കൃഷി വകുപ്പ് മന്ത്രി                          ഉ.പി.പ്രസാദ്                            
14.ഇപ്പോഴത്തെ ഹൈകോടതി ചീഫ് ജസ്റ്റിസ്                                   ഉ.എസ്.മണികുമാർ.            
15, ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്         ഉ.ഡി.വൈ.ചന്ദ്രചൂഡ്          
16. ഇപ്പോഴത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ?                     
ഉ.അരുൺ ഗോയൽ            
17. ഇപ്പോഴത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ?                      
ഉ.എ.ഷാജഹാൻ                      
18. ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ              ഉ.ശക്തികാന്തദാസ്            
19. ഇപ്പോഴത്തെ കേരള നിയമസഭ സ്പീക്കർ          ഉ.എ.എൻ.ഷംസീർ

Sanjay.N 
4A
GHSS mezhathur

EVS / LSS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

EVS - പരിസര പഠനം 

1. ഉഭയ ജീവിക്ക് ഒരു ഉദാഹരണം

ഉ: തവള

2. കഥകളിയുടെ ആദ്യ രൂപം ഏതാണ്?

ഉ: രാമനാട്ടം 

3. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?

ഉ: K. കേളപ്പൻ

4.ഏറ്റവും വലിപ്പം കൂടിയ തവള ഏതാണ്?

ഉ: ഗോലിയാത്ത് തവള

5. സ്വതന്ത്ര ഭാരതത്തിൻ്റെ ആദ്യത്തെ രാഷ്ട്രപതി

ഉ: Dr. രാജേന്ദ്ര പ്രസാദ്

6.  വിത്തിൽ  ആദ്യം മുളച്ച് വേരായി മാറുന്ന ഭാഗം ഏത്?

ഉ: ബീജമൂലം

7. കരയിലെ ഏറ്റവും വലിയ ജീവി ഏതാണ്

ഉ:  ആന

8. ലോകത്തിലെ ഏറ്റവും വലിയ ജീവി?

ഉ: നീല തിമിംഗലം

9. ഭൂമിയെ എല്ലാ ഊർജ്ജത്തിൻ്റെയും ഉറവിടമായ ഒരു അജീവീയ ഘടകം?

ഉ; സൂര്യൻ

10. സായാഹ്ന നക്ഷത്രം, പ്രഭാത നക്ഷത്രം എന്ന പേരുകളിൽ അറിയപെടുന്ന  ഗ്രഹം എതാണ്?

ഉ: ശുക്രൻ

11.ഗ്രഹങ്ങളെ വലം വെക്കുന്ന ആകാശ ഗോളങ്ങൾക്ക് പറയുന്ന പേരെന്ത്?

ഉ: ഉപഗ്രഹങ്ങൾ

12.തീ, ഇടിമിന്നൽ എന്നിവ ദ്രവ്യത്തിൻ്റെ ഏതു അവസ്ഥയിലാണ് കാണപ്പെടുന്നത്?

ഉ: പ്ലാസ്മ

13. കൂടിയാട്ടത്തിൽ സ്ത്രീ വേഷം അറിയപ്പെടുന്നത് എങ്ങനെ?

ഉ: നങ്ങ്യാർ

14. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്?

ഉ: k. കേളപ്പൻ

15.ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്?

ഉ: ഖിലാഫത്ത് സമരം

16. നമ്മുടെ സംസ്ഥാന പക്ഷി ഏതാണ്?

ഉ: മലമുഴക്കി വേഴാമ്പൽ

17. മുമ്പോട്ടും പുറകോട്ടും പറക്കാൻ സാധിക്കുന്ന പക്ഷി ഏതാണ്?

ഉ: humming bird

18. നമ്മുടെ സംസ്ഥാന മത്സ്യം ഏതാണ്?

ഉ: കരിമീൻ

19. കർഷകൻ്റെ മിത്രം എന്നറിയപെടുന്ന പക്ഷി ഏതാണ്?

ഉ: മൂങ്ങ

20. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സത്യാഗ്രഹ സമരം ഏതാണ്?

ഉ: ചമ്പാരൻ സത്യാഗ്രഹ

21.സമാധാനത്തിൻ്റെ പ്രതീകമായ പക്ഷി ഏതാണ്?

ഉ: പ്രാവ്

22.ഒരു ജീവിക്ക് അതിൻ്റെ വാസ സ്ഥലത്ത് ജീവിക്കാൻ സഹായകമായ സവിശേഷതക്ക് പറയുന്ന പേര് എന്താണ്?

ഉ: അനുകൂലനം

23.പറക്കും കുറുക്കൻ എന്നറിയപ്പെടുന്ന പക്ഷി എത്?

ഉ: വവ്വാൽ

24.മത്സ്യങ്ങൾ ശ്വസിക്കുന്നത് എങ്ങനെ ആണ്?

ഉ: ചെകിള പൂക്കൾ

25.പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഉ: കഴുകൻ

26. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ?

ഉ: സർദാർ വല്ലഭായ് പട്ടേൽ

27."ലോകമാന്യ " എന്നറിയപ്പെടുന്നത് ആരാണ്?

ഉ: ബാലഗംഗാധര തിലക്

28. ഭാരതീയ പ്രവാസി ദിനം?

ഉ: ജനുവരി 9

29.ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നത്?

ഉ: അരുണ ആസിഫലി


30. കേരളത്തിലെ പരമ്പരാഗത നാടകീയ കലാരൂപം?

ഉ: കൂടിയാട്ടം

Prepared by
Niranjan.P
GHSS Mezhathur 
Palakkad

Monday, March 6, 2023

തൂലിക നാമങ്ങൾ/ LSS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

തൂലിക നാമങ്ങൾ

1. പൂന്താനം -   ബ്രഹ്മദത്തൻ
2. മാധവികുട്ടി - കമലാ സുരയ്യ
3. മുല്ലനേഴി - നീലകണ്ഠൻ
4.പാലാ - പാലാ നാരായണൻ നായർ
5.വിലാസിനി - എം. കെ മേനോൻ
6. ഇടശ്ശേരി - ഗോവിന്ദൻ നായർ
7. സുമംഗല - ലീല നമ്പൂതിരിപ്പാട്
8. തിക്കോടിയൻ - കുഞ്ഞനന്ദൻ നായർ
9. അക്കിത്തം - അക്കിത്തം അച്യുതൻ നമ്പൂതിരി
10. ആനന്ദ് - പി. സച്ചിദാനന്ദൻ
11. കോവിലൻ - വി. വി. അയ്യപ്പൻ
12. കാക്കനാടൻ  - ജോർജ് വർഗീസ്
13. കാരൂർ  - കാരൂർ നീലകണ്ഠപിള്ള
14. കടമ്മനിട്ട  - കടമ്മനിട്ട രാമകൃഷ്ണൻ
15. ഇന്ദുചൂഡൻ  - കെ. കെ നീലകണ്ഠൻ
16. നന്തനാർ - പി. സി ഗോപാലൻ
17. ജി  - ജി. ശങ്കരക്കുറുപ്പ്
18.പൊൻകുന്നം - പൊൻകുന്നം വർക്കി
19. പി. - പി. കുഞ്ഞിരാമൻ നായർ
20. തകഴി - തകഴി ശിവശങ്കരൻ പിള്ള
21. വി. ടി - വി. ടി ഭട്ടതിരിപ്പാട്
22. ഒളപ്പമണ്ണ - ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
23. ൻ. ൻ. കക്കാട് - കെ. നാരായണൻ നമ്പൂതിരി
24. ആഷ മേനോൻ  - കെ. ശ്രീകുമാർ 
25. ഉറൂബ് - പി. സി ഗോപാലൻ
26. പ്രേമം ജി - എം. പി. ഭട്ടതിരിപ്പാട്
27. ചങ്ങമ്പുഴ - ചങ്ങമ്പുഴ കൃഷ്ണപിള്ള
28. നാലാപ്പാടൻ - നാലപ്പാട്ട് നാരായണ മേനോൻ
29. കേസരി - വേങ്ങയിൽ കുഞ്ഞിരാമൻ നായർ
30. ചെറുകാട് - സി. ഗോവിന്ദപിഷാരടി
31. സഞ്ചയൻ - മാണിക്കോത്ത് രാമുണ്ണി നായർ 
32. കാവാലം - കാവാലം നാരായണ പണിക്കർ
33. അഭയ ദേവ് - അയ്യപ്പൻ പിള്ള
34. ഇടമറുക് - ടി. സി ജോസഫ് ഇടമറുക്
35. ഇ.എം. സ് - ഇ. എം ശങ്കരൻ നമ്പൂതിരിപ്പാട്

Prepared by
Abhimanyu.U
GHSS mezhathur
Thrithala palakkad


അവാർഡുകൾ / LSS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

അവാർഡുകൾ


1.ആദ്യ  വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്?
Ans : ലളിതാംബിക അന്തർജനം ( അഗ്നിസാക്ഷി)
2. 2020ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്?
Ans: ഏഴാച്ചേരി രാമചന്ദ്രൻ ഒരു വെർജിനിയം വെയിൽകാലം)
3. 2021 വയലാർ അവാർഡ് ലഭിച്ചതാർക്കാണ്
Ans: ബെന്യാമിൻ (മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ )
4. 2022ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്
Ans: എസ് ഹരീഷ്( മീശ )
5. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം
 ലഭിച്ചത് ആർക്ക്  ആണ്?
Ans: ശൂരനാട് കുഞ്ഞൻപിള്ള
6.2020ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans: പോൾ സക്കറിയ
7. 2021ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans: പി വത്സല
8. 2022ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans: എ സേതുമാധവൻ
9. ആദ്യത്തെ വള്ളത്തോൾ അവാർഡ് ലഭിച്ചതാർക്ക്?
Ans: പാലാ നാരായണൻ നായർ
10. 2019ലെ വള്ളത്തോൾ അവാർഡ് ലഭിച്ചതാർക്ക്
Ans: പോൾ സക്കറിയ
11. വള്ളത്തോൾ പുരസ്കാരം നേടിയ ആദ്യ വനിത?
Ans : ബാലാമണിയമ്മ(1995)
12. 2020ലെ ഓ എൻ വി സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans: എം ലീലാവതി
13. 2021 ലെ ഒഎൻവി സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans: വൈര മുത്തു
14. 2022ലെ ഓ എൻ വി സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans: ടി പത്മനാഭൻ
15. 2020ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കാണ്?
Ans: ഓം ചേരി എൻ എൻപിള്ള (
ആകസ്മികം )
16. 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കാണ്?
Ans: ജോർജ് ഓണക്കൂ ർ (ഹൃദയ രാഗങ്ങൾ )
17. 2021ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്കാണ്
Ans: സാറാ ജോസഫ് (ബുധിനി )
18. 2022ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ആർക്കാണ്?
Ans: അംബികാസുതൻ മങ്ങാട് (പ്രാണവായു )
19. ഓടക്കുഴൽ പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
20.  ആദ്യജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക്
Ans: ജി ശങ്കരക്കുറുപ്പ്
21. 2020 ലേ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans: നീൽ മണി ഫുക്കൻ
22. 2021 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതു ആർക്കാണ്?
Ans: ദാമോദർ മൗസൊ
23. കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏതാണ്?
Ans: എഴുത്തച്ഛൻ പുരസ്കാരം
24. 2021ലെ ഉള്ളൂർ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans: സുനിൽ പി ഇളയിടം
25. 2021 ലെ ബഷീർ അവാർഡ് ലഭിച്ചത് ആർക്കാണ്?
Ans: സച്ചിദാനന്ദൻ (ദുഃഖം എന്ന വീട്)

Prepared by
DRUPAK DEV. N. S
GHSS MEZHATHUR
PALAKKAD

Sunday, March 5, 2023

കായിക രംഗം / LSS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

കായിക രംഗം

1ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ കായിക രൂപം ഏത് ?
   ഫുട്ബോൾ
2.ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന ഏത് ?
    ഫിഫ
3.ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഏതാണ് ?
സന്തോഷ് ട്രോഫി
4.കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം ആര് ?
ഐ എം വിജയൻ
5.ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരം ഏത് ?
    ഗോൾഡൻ ബോൾ അവാർഡ്
6.ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരം ഏത് ?
     ഒളിമ്പിക്സ്
7.ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത് ?
ഹോക്കി
8.ദേശീയ കായിക ദിനം എന്ന് ?
ഓഗസ്റ്റ് 29
9.ആരുടെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത് ?
    ധ്യാൻചന്ദ്
10.ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ?
    ഇംഗ്ലണ്ട്
11.ഒരു ഫുട്ബോൾ ടീമിൽ എത്ര അംഗങ്ങളുണ്ട് ?
    11
12.പിവി സിന്ധു ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബാഡ്മിൻറൺ
13.ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ ഉണ്ട് ?
    5
14.ഒളിമ്പിക്സ് ആരംഭിച്ച രാജ്യം ഏത് ?
  ഗ്രീസ്
15.സോക്കർ എന്ന പേരുള്ള കായിക വിനോദം ?
  ഫുട്ബോൾ
16.കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം ഏത് ?
      ജി വി രാജ         പുരസ്കാരം
17.ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമുള്ള കായിക വിനോദം ഏത് ?
    ഗോൾഫ്
18 .ചെസ്സിന്റെ ഉത്ഭവം ഏത് രാജ്യത്താണ് ?
   ഇന്ത്യ
19.ഭാരതരത്ന നേടിയ ആദ്യ കായിക താരം?
   സച്ചിൻ ടെണ്ടുൽക്കർ
20,ധ്യാൻചന്ദിന്റെ ആത്മകഥയുടെ പേര് ?
      ഗോൾ
21.ആഗാഖാൻ കപ്പ് ഏത് കളിയുമായിബന്ധപ്പെട്ടിരിക്കുന്നു ?
    ഹോക്കി
22 -ലോക ചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരൻ ?
വിശ്വനാഥൻ ആനന്ദ്
23.ഒരു ഫുട്ബോൾ മാച്ചിന്റെ ദൈർഘ്യം ?
  90 മിനുട്ട്
24.ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
    പി.ടി ഉഷ
25.ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
കർണം മല്ലേശ്വരി
26 .ഒരു ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം ?
    64
27.ഒരു ഷട്ടിൽ കോക്കിലെ തൂവലുകളുടെ എണ്ണം ?
     16
28.ഫുട്ബോൾ ക്രിക്കറ്റ് ഹോക്കി എന്നിവയിലെ കളിക്കാരുടെ എണ്ണം ?
    11
29.ഒരു ബാസ്ക്കറ്റ്ബോൾ ടീമിൽ എത്ര കളിക്കാർ ആണ് വേണ്ടത് ?
    5
30.പുന്നമടക്കായലിൽ നടക്കുന്ന പ്രധാന വള്ളംകളി ഏത് ?
    നെഹ്റു ട്രോഫി വള്ളംകളി
31.രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് പുതിയ പേര് ?
ധ്യാൻചന്ദ്ഖേൽരത്നഅവാർഡ് (2021 മുതൽ)
32. ദുലീപ്ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റ്
33.2022 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ വേദി ?
   കേരളം
34 .2022 ലെ സന്തോഷ് ട്രോഫി വിജയി ?
   കേരളം
35.കേരളം എത്ര തവണ സന്തോഷ് ട്രോഫി നേടിയിട്ടുണ്ട് ?
     7
36.പയ്യോളി എക്സ്പ്രസ്,ഗോൾഡൻ ഗേൾഎന്നീ പേരുകളിൽ അറിയപ്പെടുന്ന കായികതാരം?
പി.ടി ഉഷ
37.ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻറെ ഇപ്പോഴത്തെ പ്രസിഡണ്ട് ?
പി.ടി.ഉഷ (ആദ്യത്തെ വനിത പ്രസിഡന്റും കൂടിയാണ്)
38.2026 ലെ ലോകകപ്പ് ഫുട്ബോൾ വേദികൾ?
   കാനഡ,      മെക്സികോ 
അമേരിക്ക
39.2024ലെഒളിമ്പിക്സിന്ആതിഥേയത്വം വഹിക്കുന്ന രാജ്യം ? ഫ്രാൻസ് (പാരീസ് ).         2028 - ലോസ് ആഞ്ചലസ്
40. ഖത്തർ ലോകകപ്പ് വിജയി ?
 അർജന്റീന
41.പറക്കും സിംഗ് എന്നറിയപ്പെടുന്ന കായിക താരം?
    മിൽഖാ സിംഗ്
42.തോമസ്കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബാഡ്മിൻറൺ
43.ഡ്യൂറന്റ് കപ്പ്ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫുട്ബോൾ
44. 68 മത് നെഹ്റു ട്രോഫി (2022 )നേടിയത് ആര് ?
മഹാദേവി കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ 
45. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?
   രോഹിത് ശർമ
46.ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര ഗവൺമെന്റിന്റെ പരമോന്നത  പുരസ്കാരം ?
ധ്യാൻ ചന്ദ് പുരസ്കാരം
47.2021 ൽ ധ്യാൻ ചന്ദ്പുരസ്കാരം നേടിയ മലയാളി ?
 P R ശ്രീജേഷ്.
48.20 22 ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?
   അജന്ത ശരത് കമൽ (ബാഡ്മിന്റൻ )
49. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ?
     മൻപ്രീത് സിംഗ്
50. ഒളിമ്പിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത് ഏത് ഇനത്തിലാണ് ?
    ഹോക്കി
Prepared by,
Anusree R
GMUPS Irumbuzhi
Malappuram

Sunday, February 5, 2023

പരീക്ഷണങ്ങളിലൂടെ../Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്


പരീക്ഷണങ്ങളിലൂടെ..

04/02/23 ൽ  Simple experimentമായ് ബന്ധപ്പെട്ട്
 നടന്ന ക്ലാസും കുട്ടികളുടെ പ്രതികരണ ഭാഗമായ് അവർ തയ്യാറാക്കിയ ലഘു പരീക്ഷണങ്ങളുമാണ് ഈ പേജിൽ പ്രസിദ്ധീകരിക്കുന്നത്.

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ ലഘു പരീക്ഷണ വീഡിയോ അയച്ച് തരാവുന്നതാണ്. 
അധ്യാപകക്കൂട്ടം ബ്ലോഗ് വഴി അവ പരമാവധി കുട്ടികളിൽ എത്തിക്കാൻ ഞങ്ങൾ  ശ്രമിക്കുന്നതാണ് ...
വീഡിയോ അയക്കേണ്ട നമ്പർ : 9048175724

[ചുവടേ bold ആയി നൽകിയിരിക്കുന്ന പേരുകൾക്ക് മുകളിൽ ക്ലിക്ക് ചെയ്താൽ യൂട്യൂബിൽ വീഡിയോ കാണാം ]



























Friday, January 13, 2023

മലയാളം : ആശംസാ കത്ത് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

മലയാളം : ആശംസാ കത്ത്



അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ് പഠന രീതി ഈ വർഷം എൽ.എസ്. എസ്. എഴുതുന്ന കുട്ടികളെ മാത്രം ലക്ഷ്യം വെച്ചല്ല.
പഠന രീതി വ്യക്തമാക്കുന്നു. ഒപ്പം ആശംസാ കത്ത് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സ്വപ്ന ടീച്ചർ (VLPS കടമ്പനാട്) നയിച്ച ക്ലാസ്സ് , കുട്ടികളുടെ പ്രതികരണം എന്നിവ ഉൾപ്പെടുത്തിയ വീഡിയോ കാണുന്നതിന് ചുവടേ നൽകിയിരിക്കുന്ന click here എന്ന ഭാഗം പ്രസ് ചെയ്യുക.


Monday, December 5, 2022

പൊതു വിജ്ഞാനം : അവാർഡുകൾ അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

പൊതു വിജ്ഞാനം : അവാർഡുകൾ

വിവരേ ഖരണം : തസ്നീം ഖദീജ ടീച്ചർ ( GUPS രാമനാട്ട്കര, കോഴിക്കോട്)
അവതരണം : രതീഷ് സംഗമം (അധ്യാപകക്കൂട്ടം, വി.എൽ.പി.എസ് കടമ്പനാട് )


Tuesday, December 14, 2021

LSS/ Model Question / Set: 2/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ എൽ.എസ്.എസ് മാതൃകാചോദ്യപേപ്പർ Set: 2 പങ്കിടുന്നു.

GK Answer Key

1. ആർദ്രം പദ്ധതി
2. തെയ് തെയ്
3. മാർച്ച് - 20
4.  യക്ഷഗാനം
5, മിഠായി
6. പോൾ സക്കറിയ
7. പായൽ (ആൽഗ)
8.  മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന 
9. നവംബർ 26
10. ആർട്ടമിസ്



LSS Modelquestion and answers / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ എൽ.എസ്.എസ്. മാതൃക ചോദ്യപേപ്പർ - set 1 ഉത്തരസൂചികയും പങ്ക് വെക്കുന്നു.



Saturday, December 4, 2021

എൽ.എസ്.എസ് പ്ലസ് // EVS//Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

04/12/21 ൽ ക്രിസ്റ്റീറ്റീന ടീച്ചർ എടുത്ത EVS ക്ലാസ്സ്.




Friday, December 3, 2021

ENGLISH Unit: 1 The Seed of Truth //Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്


ENGLISH

Unit: 1

The Seed of Truth


Preethi. B, Govt. LPS,Kozhimukku South, Edathua, Alappuzha.
ക്ലാസ്സ് കാണുന്നതിന്:

PDF Materials:







Wednesday, April 28, 2021

എല്‍.എസ്.എസ് പ്ലസ്‌//GK //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്‌


അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്‌, തസ്നീം ഖദീജ ടീച്ചറുടെ GK ക്ലാസ്സ്‌ .



Tuesday, April 27, 2021

അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പ്ലസ്:GK: നൗഫൽ മാഷ്.//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്‌


അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പ്ലസ്:GK: നൗഫൽ മാഷ്.
എൽ.എസ്.എസ് പരീക്ഷയിലെ പൊതു വിജ്ഞാനം എങ്ങനെ പഠിക്കണം? ഏതൊക്കെ മേഖലകൾ?