🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, September 28, 2020

ലൂയി പാസ്ചർ ചരമദിനം Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണം


സെപ്തംബർ 28 ലൂയി പാസ്ചർ ചരമദിനം ഫ്രാൻസിലെ ഒരു പരീക്ഷണശാലയിൽ കൂട്ടിലടച്ച ഒരു പേപ്പട്ടിയുടെ സമീപത്ത് ഒരാൾ നിൽക്കുന്നു. പേപ്പട്ടിയുടെ വായിൽ നിന്ന് ഒരു കുഴൽ ഉപയോഗിച്ച് ഉമിനീർ വലിച്ചെടുക്കുകയായിരുന്നു അദ്ദേഹം. പേവിഷ ബാധക്ക് എതിരെയുള്ള മരുന്ന് കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങളായിരുന്നു അവിടെ നടന്നുവന്നത്.നായയുടെ ഉമിനീരിൽ നിന്നെടുക്കുന്ന ആ ദ്രവം മറ്റൊരു നായയിൽകുത്തിവെച്ച് അത്യന്തം അപകടകരമായ പരീക്ഷണങ്ങൾ നടത്തിയ ആ വ്യക്തിയാണ് ലൂയി പാസ്ചർ. 1822 ൽ ഫ്രാൻസിലാണ് ലൂയി പാസ്ചർ ജനിച്ചത്. കുട്ടിക്കാലത്ത് തൻ്റെ ഗ്രാമത്തിലിറങ്ങിയ ഒരു പേവിഷബാധയുള്ള ചെന്നായ വളരെയധികം ആളുകളെ കടിക്കുകയും അവരിൽ പലരും പേവിഷബാധയാൽ മരിച്ചതും കുഞ്ഞു ലൂയിയെ വല്ലാതെ വേദനിപ്പിച്ചു. കടിയേറ്റ ഭാഗത്ത് ചുട്ടുപഴുത്ത കമ്പി ഉപയോഗിച്ച് കരിക്കുക എന്ന ഒരു ചികിത്സ മാത്രമേ അന്നുണ്ടായിരുന്നുള്ളു. പേവിഷബാധയേറ്റാൽ മരണം നിശ്ചയമായിരുന്നു അന്ന്. ഫ്രാൻസ് വൈനുകൾക്ക് പ്രശസ്തമായ സ്ഥലമാണ്. വില കൂടിയ വൈനുകളാണ് ഫ്രാൻസിൽ ഉൽപ്പാദിപ്പിച്ചിരുന്നവയിൽ ഭൂരിഭാഗവും.1856 ൽ വൈൻ നിർമ്മാതാക്കൾ ഒരു പ്രശ്നവുമായ് പാസ്ച റെ സമീപിച്ചു. വൈൻ പഴകും തോറും കയ്പ്പുള്ളതായ് മാറുന്നു എന്നതായിരുന്നു പ്രശ്നം. വൈൻ സാമ്പിളുകൾ മൈക്രോസ് കോപ്പിലൂടെ പരിശോധിച്ച പാസ്ചർ രണ്ടു തരത്തിലുള്ള ഈസ്റ്റുകൾ എന്ന ഫംഗസ്സുകളെ കണ്ടെത്തി.ഉരുണ്ട ആക്കിയിലുള്ളതും ദണ്ഡ് ആക്കിയിലുള്ളതുമായ ഈസ്റ്റുകളായിരുന്നു അവ. പഴകിയ വൈനിലുള്ള ദണ്ഡ് ആകൃതിയിലുള്ള യീസ്റ്റ് ഫംഗസ്സാണ് ആൽക്കഹോളിനെ കയ്പ്പുള്ളതാക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ദണ്ഡ് ആകൃതിയിലുള്ള ഫംഗസ്സ് നശിക്കുന്നതിന് വൈനിനെ 120 ഡിഗ്രി ഫാരൻ ഹീറ്റിൽ ചൂടാക്കിയാൽ മതി എന്ന് അദ്ദേഹം നിർദ്ദേശിച്ചു.ഈ കണ്ടെത്തൽ അക്ഷരാർത്ഥത്തിൽ ഫ്രാൻസിലെ വൈൻ വ്യവസായത്തെ രക്ഷിച്ചു. പിന്നീട് പാസ്ചറൈസേഷൻ എന്ന മഹത്തായ കണ്ടുപിടുത്തത്തിലേക്കും ഇത് നയിച്ചു. പാല് അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ വാണിജ്യ ഉത്പാദനം നടത്താൻ ഈ കണ്ടുപിടുത്തം സഹായിച്ചു.ഇത് ഭക്ഷ്യ വ്യവസായ രംഗത്തെ വലിയൊരു കാൽവെപ്പായ് മാറി. ഈ കണ്ടുപിടുത്തത്തിൻ്റെ പേറ്റൻറിലൂടെ കോടികൾ നേടാമായിരുന്നിട്ടും ഈ പേറ്റൻ്റ് പൊതുസമൂഹത്തിനായ് സമർപ്പിച്ച് അദ്ദേഹം ലോകത്തിന് മാതൃകയായ് തീർന്നു. അക്കാലത്ത് ഫ്രാൻസിൽ പട്ടുനൂൽപ്പുഴുക്കൾ അജ്ഞാതരോഗത്താൽ നശിക്കുവാൻ തുടങ്ങി.തൻ്റെ ഗവേഷണഫലമായ് ഈ പകർച്ചവ്യാധിയെ പ്രതിരോധിക്കുവാനള്ള മാർഗ്ഗങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. അങ്ങനെ ഫ്രാൻസിലെ പട്ട് വ്യവസായത്തെ രക്ഷിച്ചെടുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. 1870 കളോടെ കന്നുകാലികളിൽ ഉണ്ടാവുന്ന ആന്ത്രാക്സ് രോഗത്തെപ്പറ്റി അദ്ദേഹം പഠിക്കുകയും ആന്ത്രാക്സിനെതിരെ ഉളള വാക്സിൻ വികസിപ്പിക്കുകയും ചെയ്തു . ഇതിൻ്റെ തുടർപരീക്ഷണമാണ് പേവിഷബാധക്കെതിരെ ഉള്ള വാക്സിൻ വികസിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. 1888 ൽ അദ്ദേഹം പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. പേവിഷബാധക്കെതിരെയുള്ള വാക്സിൻ അദ്ദേഹം വികസിപ്പിച്ചിരുന്നെങ്കിലും അത് മൃഗങ്ങളിൽ മാത്രമാണ് പരീക്ഷിച്ചിരുന്നത്. അതെല്ലാം വിജയവും ആയിരുന്നു. അക്കാലത്ത് പേവിഷബാധയേറ്റാൽ മരണം സുനിശ്ചിതമായിരുന്നു.അങ്ങനെ മരുന്ന് പരീക്ഷിക്കേണ്ട ഒരു ഘട്ടം വന്നു ചേർന്നു. പേപ്പട്ടിയുടെ കടിയേറ്റ ജോസഫ് മെയ്സ്റ്റർ എന്ന 9 വയസ്സുകാരനായിരുന്നു അത്. പേവിഷബാധയേറ്റാൽ മരണം സുനിശ്ചിതമായിരുന്ന അക്കാലത്ത് കണ്ണീരോടെ നിന്ന ആ അമ്മയുടെ അഭ്യർത്ഥന മാനിച്ച് മരുന്ന് പരീക്ഷിക്കുവാൻ പാസ്ചർ തീരുമാനിച്ചു. പല ദിവസങ്ങളായ് 14 കുത്തിവെപ്പുകൾ നൽകി ആകുട്ടിയെ ലൂയി പാസ്ചർ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നു. ലോകമെങ്ങും അദ്ദേഹത്തിൻ്റെ പ്രശസ്തി പരന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത റാബീസ് എന്ന മഹാമാരിയെ തടഞ്ഞ ലൂയി പാസ്ചറുടെ നാമം മാനവരാശി നിലനിൽക്കുന്ന കാലമത്രയും ഓർമ്മിക്കപ്പെടും.
തയ്യാറാക്കിയത്:ഗവ: മോഡൽ എൽ.പി .എസ് കുമ്പനാട്
 അനീഷ് ബാബു.എം
പത്തനംതിട്ട                                                           

No comments:

Post a Comment