🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, September 18, 2020

സെപ്തംബര്‍:18 ലോക മുള ദിനം Adhyapakakkoottam.

ധ്യാപകക്കൂട്ടം ദിനാചരണം

സെപ്തംബര്‍:18 ലോക മുള ദിനം
Jump to navigationJump to search
മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേള്‍ഡ് ബാംബ ഓര്‍ഗനൈസേഷന്‍  ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാണ്ട് ആണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 
2009- ൽ ബാങ്കോക്കില്‍ വച്ചു ചേർന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത്.

മുളയുടെ ഗുണങ്ങള്‍

ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഉൗന്നുവടിയാകുമെന്നതിൽ സംശയമില്ല.മുളകൾക്കും പൂക്കലാമുണ്ട്. എന്നാൽ മുള ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ. അതോടെ അതു നശിക്കും. പുല്ലുവർഗത്തിൽപെട്ട മിക്കവയുടെയും സ്ഥിതി അതാണ്. എന്നാൽ വർഷം തോറും പൂക്കുന്ന ചുരുക്കം ചില ഇനങ്ങളും മുളക്കുടുംബത്തിലുണ്ട്. അവ പുഷ്പിക്കലിനെ തുടർന്ന് നശിക്കുകയുമില്ല. പൂക്കുന്നതിന് മുമ്പ് മൂത്ത ഇലകൾ കൊഴിഞ്ഞു പോകും. പിന്നെ ഇലയില്ലാതെ പൂക്കൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പൂക്കൾ പൊതുവെ വളരെ ചെറുതാണ്. അവ ഒന്നുചേർന്ന് കുലകളായി കാണപ്പെടുന്നു. സാധാരണയായി നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്.
മുളയരിക്ക് നെല്ലിനും ഗോതമ്പിനുമൊക്കെ സമാനമായ ആകൃതിയും പോഷകഗുണവുമുണ്ട്. മുളയരി പോറു വയ്ക്കാൻ നല്ലതാണ്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്. ഒരിക്കൽ മാത്രം പുഷ്പിക്കുന്ന മുളകൾ അവയുടെ കായ മൂത്തു പാകമാകുമ്പോഴേക്കും ഉണങ്ങിക്കഴിഞ്ഞിരിക്കും.

മുളയുടെ ഉപയോഗങ്ങള്‍

വലിയ പാലംമുതല്‍ ചെറുതും ശരാശരി വലുപ്പത്തിലുള്ളതുമായ പാര്‍പ്പിടങ്ങള്‍ വരെ മുളകള്‍കൊണ്ട് നിര്‍മിക്കാറുണ്ട്. കടലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുകൂടിയാണിത്. പന്തല്‍ വച്ചുകെട്ടിയുണ്ടാക്കുന്നതിനും, കോണ്‍ക്രീറ്റ് കെട്ടിടനിര്‍മാണത്തില്‍ താല്‍ക്കാലികമായ താങ്ങുകളായും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഓടക്കുഴല്‍ നിര്‍മാണത്തിന് വിവിധതരം ഓടകള്‍ ഉപയോഗിക്കുന്നു. വട്ടി, കുട്ട,മുറം, വിവിധതരം മീന്‍പിടുത്ത ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് മുളകള്‍ എല്ലാസ്ഥലങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ മുളയുടെ തളിര് ഭക്ഷണമാണ്. ചിലയിടങ്ങളില്‍ മുളയുടെ കൂമ്പ് അച്ചാറിനും ഉപയോഗിക്കുന്നു. വള്ളം ഊന്നുന്നതിന് മുളയുടെ കഴുക്കോല്‍ ഉപയോഗിക്കാറുണ്ട്. ആഴം കൂടിയ നദികളിലും, കായലിലും സഞ്ചരിക്കുന്ന വലിയ വള്ളങ്ങള്‍ വലിയ കഴുക്കോല്‍ വെള്ളത്തിനടിയില്‍ മണ്ണില്‍ ആഴ്ത്തി അതില്‍ പ്രയോഗിക്കുന്ന ബലംകൊണ്ടാണ് സഞ്ചരിക്കുന്നത്. സഞ്ചാരപാതയില്‍ ഇവയുടെ ഉപയോഗം വളരെക്കാലം മുമ്പേ തുടങ്ങിയതാണ്. മുളവര്‍ഗത്തില്‍പ്പെട്ട ഇല്ലി നാട്ടിന്‍ പുറങ്ങളില്‍ ഏണിയായി ഉപയോഗിക്കുന്നു. പ്രധാനമായും തെങ്ങുകയറ്റത്തിനായിരുന്നു ഇത്തരം കോണികള്‍ ഉപയോഗിച്ചിരുന്നത്. വന്യമൃഗങ്ങളില്‍നിന്ന് രക്ഷനേടാനും കൃഷിയുടെ സംരക്ഷണ ലക്ഷ്യംവച്ചും നിര്‍മിക്കുന്ന ഏറുമാടങ്ങള്‍ മുളകള്‍ വച്ചുകെട്ടിയാണ് നിര്‍മിക്കാറുള്ളത്. മുളയുടെ ഇളം തളിരിലകള്‍, മുട്ടുകള്‍, വേര് തുടങ്ങിയവയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. നമ്മുടെ നാട്ടില്‍ ആനകളുടെ ഇഷ്ട ഭക്ഷണമായി മുളയുടെ വിഭാഗത്തില്‍പ്പെട്ട ഈറ്റകള്‍ ധാരാളമായി ഉപയോഗിക്കുന്നു. അതുപോലെ ചൈനയില്‍ പാണ്ടകള്‍ ഭക്ഷണത്തിന് മുളം കൂമ്പുകളും ഇളം തണ്ടുകളും ഇലകളും ഉപയോഗിക്കുന്നു
കേരളത്തിലെ മുളകള്‍


ചെറുമുളകള്‍കേരളത്തില്‍ പ്രധാനമായും ബാംബുസ, ഡെന്‍ഡ്രോകലാമസ്, ഓക്ലാന്‍ഡ്ര എന്നീ വിഭാഗത്തില്‍പ്പെട്ട മുളകളാണ് ധാരാളമായി കണ്ടുവരുന്നത്. ബാംബുസയും ഡെന്‍ഡ്രോകലാമസും വലുപ്പംകൂടിയ ഇനം മുളകളാണ്. വലുപ്പം നന്നേ കുറഞ്ഞവയാണ് ഓക്ലാന്‍ഡ്ര വിഭാഗത്തില്‍പ്പെട്ടവ. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്നത് "ബാംബുസ ബാംബോസ്' എന്ന പൊള്ളന്‍ മുളയാണ്. പുറത്ത് മുള്ളുകളുള്ള ഇവ പുഴയോരങ്ങളിലും ഈര്‍പ്പമുള്ള ഇലകൊഴിയും കാടുകളിലും ഹരിതവനങ്ങളിലും സമൃദ്ധമായി വളരാറുണ്ട്. ഇടതൂര്‍ന്നു വളര്‍ന്ന് കൂട്ടമായി പൂക്കുന്നവയാണിത്. 35-45 വരെ വര്‍ഷം അകലം രണ്ടു പൂക്കാലങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. കൂടുതലായും നട്ടുവളര്‍ത്തുന്ന ഇനം മുളകളാണ് "ബാംബുസ വള്‍ഗാരിസ്'. "മഞ്ഞ മുള' എന്നാണ് ഇവ അറിയപ്പെടുന്നത്. താഴത്തെ മുട്ടുകളില്‍ വേരുകള്‍ നിറഞ്ഞിരിക്കുന്ന ഇവ ഇടതൂര്‍ന്ന് വളരാറില്ല. മഞ്ഞ നിറമുള്ള, അഗ്രം കൂര്‍ത്തിരിക്കുന്ന ഇലകള്‍ക്ക് ത്രികോണാകൃതിയാണ്. മേല്‍പ്പറഞ്ഞ രണ്ടിനം മുളകള്‍ കഴിഞ്ഞാല്‍ 8-16 മീറ്റര്‍വരെ പൊക്കംവയ്ക്കുന്ന "ഡെന്‍ഡ്രോകലാമസ് സ്ട്രിക്ട്രസ്' എന്ന ഇനമാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്. ഉള്ളില്‍ പൊള്ള കുറവായ ഇവയെ "കല്ലന്‍മുള' എന്നും പറയാറുണ്ട്. ഇളം പച്ചനിറമാണ് ഇവയ്ക്ക്. ഇതേ കുടുംബത്തില്‍പ്പെട്ട "ഡെന്‍ഡ്രോകലാമസ് ലോന്‍ജിസ്പാഥസ്' എന്ന ഇനം മുളകള്‍ കേരളത്തില്‍ ഉണ്ടെങ്കിലും ഇന്ത്യയുടെ കിഴക്കന്‍പ്രദേശങ്ങളില്‍ കൂടുതലായി കാണുന്നു. 18 മീറ്റര്‍വരെ ഉയരംവയ്ക്കുന്ന ഇവയ്ക്ക് കല്ലന്‍മുളയോട് ഏറെ സാമ്യമുണ്ട്. കേരളത്തില്‍ കുറഞ്ഞതോതില്‍ കാണുന്ന ഒരു മുളയാണ് "സെന്‍ഡ്രോകലാമസ് ബ്രാന്‍ഡിസി'. പച്ചയോ ചാരമോ കലര്‍ന്ന തവിട്ടുനിറത്തില്‍ കാണുന്ന ഇവയ്ക്ക് 33 മീറ്റര്‍വരെ പൊക്കംവയ്ക്കാറുണ്ട്. കൊല്ലം ജില്ലയില്‍ പട്ടാഴിയില്‍ 1989ല്‍ നീളത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മുള ഗിന്നസ്ബുക്കില്‍ ഇടംനേടി

കേരളത്തിലെ ചെറുമുളകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് ഈറ്റ അഥവാ "ഓക്ലാന്‍ഡ്ര ട്രാവന്‍കൂറിക്ക'. ഏഴുവര്‍ഷത്തിലൊരിക്കലാണ് ഇതിന്റെ പൂക്കാലം. അധികം പൊക്കംവയ്ക്കാത്ത ഇവ 1000 മീറ്ററിലധികം ഉയര്‍ന്ന പ്രദേശങ്ങളില്‍ തിങ്ങികൂട്ടമായി വളരുന്നു. ഈറല്‍, ഓട എന്നീ പേരുകളും ഈറ്റയ്ക്കുണ്ട്. പുഴയോരങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന കൂര്‍ത്ത ഇലയോടുകൂടിയ ഒരിനം ഈറ്റയാണ് "ഓക്ലാന്‍ഡ്ര സ്ക്രിപ്റ്റോറിയ'. ഒട്ടല്‍, കൊളഞ്ഞി എന്നറിയപ്പെടുന്ന ഇവ മണ്ണൊലിപ്പു തടയാനും പേപ്പര്‍ നിര്‍മാണത്തിനും ധാരാളമായി ഉപയോഗിക്കുന്നു.കേരളത്തില്‍ കാണുന്ന ആറു മീറ്ററോളം പൊക്കംവയ്ക്കുന്ന ഒരിനം ഈറ്റയാണ് "ഓക്ലാന്‍ഡ്ര സെറ്റിജെറ'. ഇവയുടെ ഇലയുടെ അടിഭാഗത്ത് നേരിയ നാരുകളുണ്ട്. മണ്ണൊലിപ്പു തടയാനും മണ്ണിടിച്ചില്‍ ഒഴിവാക്കാനും അനുയോജ്യമായ "ഈറ' എന്നയിനവും കേരളത്തിലുണ്ട്് "ഓക്ലാന്‍ഡ്ര ബ്രാന്‍ഡിസി' എന്നാണ് ഇതിന്റെ ശാസ്ത്രനാമം.

        മരത്തിന്‌ പകരം മുളയോ?



ഭാവിയില്‍ മരത്തിന്‌ പകരം മുളയും മുളയുല്‍പ്പന്നങ്ങളുമാണ്‌ വരാന്‍ പോകുന്നതെന്ന്‌ ഈ മേഖലയിലുള്ളവര്‍ പറയുന്നു. മുള കൊണ്ടുള്ള വീടുകളും ഇപ്പോള്‍ വിപണിയില്‍ സജീവമാകുകയാണ്‌. ആദിവാസികള്‍ പണ്ട്‌ മുള ഉപയോഗിച്ച്‌ നിര്‍മിച്ചിരുന്ന വീടുകള്‍ക്ക്‌ നൂറ്‌ വര്‍ഷത്തോളം ആയുസുണ്ടായിരുന്നു. ചൈന, തായ്‌വാന്‍ എന്നിവിടങ്ങളിലേതിനേക്കാള്‍ ഉറപ്പും ഈടുമുള്ള ജനുസില്‍ ഉള്ളതാണ്‌ കേരളത്തിലെ മുളകള്‍. എന്നാല്‍ മുളയെക്കുറിച്ചും മുളയുല്‍പ്പന്നങ്ങളെക്കുറിച്ചും ജനങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളും തെറ്റിദ്ധാരണകളും വളരെ വലുതാണ്‌. ഈ വ്യവസായത്തിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന പ്രധാന ഘടകമാണിത്‌. മുള കുത്തിപ്പോകുമോയെന്ന തെറ്റിദ്ധാരണയും നിലനി ല്‍ക്കുന്നു. എന്നാല്‍ മുളയ്‌ക്കകത്തെ ഷുഗര്‍, വെള്ളം എന്നിവ വലിച്ചെടുത്ത്‌ ഇവ മരത്തിന്‌ പകരം ഉത്തമമായിത്തന്നെ ഉപയോഗിക്കാവുന്നതാണ്‌.

മുളയരി

വളരെഔഷധഗുണമുള്ളഭക്ഷ്യവസ്തുവാണ് മുളയരിയെന്ന് വിലയിരുത്തപ്പെടുന്നു. മിക്കവാറും മുളകള്‍ആയുസ്സില്‍ഒരുതവണമാത്രമാണ്പൂക്കുക.പൂക്കാലംകഴിഞ്ഞുണ്ടാകുന്നവിത്തുകള്‍മുളയരിയായികണക്കാക്കുന്നു.ഇവഏറെഔഷധപ്രാധാന്യമുള്ളതാണ്.അതോടൊപ്പംഇത്പോഷകഗുണവും നല്‍കുന്നു.

മുളങ്കാട്ടിലെ ശലഭങ്ങള്‍

മുളങ്കാടുകള്‍ ആവാസസ്ഥലമാക്കിയ നിരവധി ശലഭങ്ങളുണ്ട്. പുല്‍മേടുകളില്‍ വിഹരിക്കുന്നതോടൊപ്പം മുട്ടയിടാനും, ലാര്‍വകള്‍ക്ക് ഭക്ഷണമാക്കാനും മുളയുള്‍പ്പെടെയുള്ള പുല്ലുകളെ ഇവ ആശ്രയിക്കുന്നു.  അപൂര്‍വ കരിയില ശലഭം നമ്മുടെ ഈറ്റക്കാടുകളില്‍ മാത്രം കാണുന്ന ഇനമാണ്. ഒരുകാലത്ത് നാമാവശേഷമായി എന്നു കരുതിയ ഈ ശലഭത്തെ 1994ല്‍ തേക്കടിയില്‍ കണ്ടെത്തി. തേനിനൊപ്പം മരനീരും ചീഞ്ഞ പഴങ്ങളും ആഹാരമാക്കുന്ന ശലഭമാണിത്. ചിലപ്പോള്‍ പനങ്കള്ളും ആഹാരമാക്കും. പുല്ലിലകളിലും ഉണക്കപ്പുല്ലിലും മുട്ടയിടും. മുട്ട വിരിഞ്ഞാല്‍ പുഴുക്കള്‍ പുല്ലിലകളിലേക്ക് ഇഴഞ്ഞുപോകും. മുളന്തവിടന്‍: മുളങ്കാടുകള്‍ പ്രിയപ്പെട്ട ആവാസസ്ഥലമായ ശലഭമാണിത്. മുളകളുടെ ഇലകളില്‍ മുട്ടയിടുന്നു. ശലഭപ്പുഴു മുളന്തണ്ടും തളിരിലയും ആഹാരമാക്കും. ഇരുണ്ട തവിട്ടുനിറമുള്ള ഇവ രാവിലെയും വൈകിട്ടും മുളങ്കാടുകളില്‍ കൂട്ടത്തോടെ പാറിപ്പറക്കാറുണ്ട്. പൂങ്കണ്ണി: പ്രധാനമായും പശ്ചിമഘട്ടത്തിലെയും ശ്രീലങ്കയിലെയും മുളങ്കാടുകളില്‍ പറന്നുല്ലസിക്കുന്നു. സാവധാനം പറക്കുന്ന ഇവയ്ക്ക് മരനീരും ചീഞ്ഞ പഴങ്ങളുടെ സത്തും ഏറെ ഇഷ്ടമാണ്. പുല്‍ച്ചെടികളില്‍ മുട്ടയിടുന്നു. തെളിയപ്പുള്ളി ശരശലഭം: പശ്ചിമഘട്ടത്തില്‍ കാണുന്ന ശലഭമാണിത്. മുളങ്കാടുകളിലും പുല്‍മേടുകളിലും വിഹരിക്കുന്ന ഇവ പുല്‍വര്‍ഗ സസ്യങ്ങളില്‍ മുട്ടയിടും. ചെങ്കണ്ണി: കടും ചുവപ്പു കണ്ണുകളുള്ള ശലഭമാണിത്. മുളങ്കാടുകളിലും ഇലപൊഴിയും വനങ്ങളിലും കാണുന്നു. വളരെ വേഗം പറക്കുന്ന ഇവ തേന്‍കൊതിയന്മാരാണ്. മുളവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളില്‍ മുട്ടയിടുന്നു. ഇവയുടെ ലാര്‍വകള്‍ കുഴലിന്റെ ആകൃതിയില്‍ ഇല ചുരുട്ടി അതിനുള്ളില്‍ കഴിയുന്നു.

മുളകള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ വെട്ടി നശിപ്പിക്കുന്നതുമൂലം കാട്ടാനകള്‍ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. ആനകളുടെ ആവാസമേഖലയില്‍പോലും ഇവ നിഷ്ക്കരുണം മുറിച്ചുമാറ്റപ്പെടുകയാണ്. മുളകള്‍ പൂക്കുന്ന കാലം വരെയെങ്കിലും അവയുടെ ആയുസ്സ് നിലനിര്‍ത്തേണ്ടത് വന്യജീവികള്‍ക്കും മുളയുടെ വംശം നിലനിര്‍ത്തുവാനും വളരെ അത്യാവശ്യമാണ്.മുളകളെ ആശ്രയിച്ച് ജീവിച്ചുവന്നിരുന്ന ആദിവാസി ജനവിഭാഗങ്ങളും മുളയുടെ നാശത്തോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്‌.









Courtesy: wikipedia and online sites


No comments:

Post a Comment