🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, November 30, 2020

നല്ലെഴുത്ത്

അധ്യാപകക്കൂട്ടം മലയാളം


നല്ലെഴുത്ത്-14

ചെമപ്പ്
∆ 
ചുവപ്പ്, ചുമപ്പ്, ചുകപ്പ്, ചൊവപ്പ്, ചൊമപ്പ്, ചൊകപ്പ്, ചോപ്പ് ... എന്നിങ്ങനെ പല രൂപങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യാറുണ്ട്.
എന്നാൽ ഇതിൽ ഏതാണ് ശരിയായ വാക്ക് ?
ചെമപ്പ് ശരി.
രക്തവർണ്ണത്തെ കുറിക്കുന്നതിന് ചെം എന്നതിന് ചെമന്ന നിറമാകുക എന്നാണർത്ഥം. അതിൽനിന്നുണ്ടാകുന്ന നാമം ചെമപ്പ് എന്നാവാനേ ന്യായമുള്ളൂ. വിശേഷണമായി ചെമന്ന എന്നും ക്രിയമായി ചെമക്കുക
എന്നും ആകും.
(ചെം + താമര = ചെന്താമര, ചെം + കല്ല് = ചെങ്കല്ല്, ചെം + കൊടി = ചെങ്കൊടി, ചെം തളിർ = ചെന്തളിൽ )


✒️ നല്ലെഴുത്ത്-15

പ്രചരണം - പ്രചാരണം
പ്രചരണവും പ്രചാരണവും രണ്ടിന്റെയും അർത്ഥം ഒന്നെന്നമട്ടിൽ നമ്മൾ യഥേഷ്ടം ഉപയോഗിച്ചു വരുന്നു.
പ്രചരണം = പ്രചരിക്കൽ
പ്രചാരണം = പ്രചരിപ്പിക്കൽ
പ്രചരണം സ്വമേധയാ വ്യാപിക്കലാണ്. അവിടെ മറ്റൊരാളുടെ ഇടപെടൽ ഇല്ല.
പ്രചാരണം - അവിടെ മറ്റൊരാളുടെ ഇടപെടൽ ഉണ്ട്.
ഇലക്ഷൻ പ്രചരണം അല്ല , ഇലക്ഷൻ പ്രചാരണം എന്നായാലേ ശരിയാകു.
പ്രചരണയോഗമല്ല, പ്രചാരണയോഗമാണ്.
ആശയപ്രചരണമല്ല,
ആശയപ്രചാരണമാണ്.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം

നല്ലെഴുത്ത്-16

സമ്പാദകൻ: സുനിൽ.പി. മതിലകം.

യാചിക
യാചക
ന്റെ സ്ത്രീലിംഗ രൂപം യാചകി
യെന്നാണ് പലരുടെയും ധാരണ.
അത് തെറ്റായ ധാരണയാണ്.
യാചിക
യാണ് ശുദ്ധരൂപം.

കൻ
എന്നവസാനിക്കുന്ന പുല്ലിംഗ ശബ്ദങ്ങളുടെ സ്ത്രീലിംഗ രൂപങ്ങൾ
ഇക
ന്നാകും.

അഭിഭാഷിക 
യെ 'അഭിഭാഷക' എന്നും
ഗവേഷിക
യെ 'ഗവേഷക' എന്നും
പ്രവർത്തിക
യെ 'പ്രവർത്തക' എന്നും
നിരൂപിക
യെ 'നിരൂപക' എന്നുമൊക്കെ എഴുതുന്നത് തെറ്റാണ്.
✒️

നല്ലെഴുത്ത്-17

പ്രേഷകൻ
ഔദ്യോഗികക്കത്തുകളിൽ ഇംഗ്ലീഷിലെ From - ന് പകരമായി പ്രേക്ഷിതൻ, പ്രേഷിതൻ എന്നൊക്കെ പൊതുവേ എഴുതിക്കാണുന്നു.
പ്രേക്ഷിതൻ = കാണപ്പെട്ടവൻ
പ്രേക്ഷിക്കുക = കാണുക , നോക്കുക, ആലോചിക്കുക
പ്രേക്ഷിതൻ = പ്രേഷണം ചെയ്യപ്പെട്ടവൻ ( അയയ്ക്കപ്പെട്ടവൻ)
പ്രേക്ഷിതൻ എന്നതിന് മറ്റാരേ എങ്ങോട്ടോ പറഞ്ഞയച്ചവൻ എന്നാണ് അർത്ഥം വന്നുചേരുന്നത്.
അപ്പോൾ പ്രേഷകൻ എന്ന വാക്കുപയോഗിച്ചാലേ ശരിയായ അർത്ഥം ലഭിക്കു. (പ്രേഷണം ചെയ്തവൻ = സന്ദേശം അഥവാ കത്തയച്ചവൻ)
പ്രേഷിക- സ്ത്രീലിംഗമായും ഉപയോഗിക്കാം.

നല്ലെഴുത്ത്-18

രാപകൽ
രാപ്പകൽ എന്നെഴുതായാലേ ചിലർക്ക് തൃപ്തി വരു...
രാ + പകൽ , രാവ് + പകൽ എന്ന് പിരിച്ചെഴുതാവുന്നതാണ് രാപകൽ .
രാവും പകലും എന്നർത്ഥം കിട്ടാൻ രാപകൽ എന്നേ പ്രയോഗിക്കേണ്ടതുള്ളൂ...
ഇവിടെ പകലിന്റെ വിശേഷണമല്ല രാ.
അർത്ഥത്തിന് തുല്യ പ്രാധാന്യമുള്ള രണ്ട് ഘടക പദങ്ങളാണ് രാ, പകൽ എന്നിവ.
അങ്ങനെയുള്ളിടത്ത് ഇരട്ടിപ്പു വേണ്ട എന്നാണ് ഭാഷാനയം.
വിശേഷണവിശേഷ്യങ്ങൾ തമ്മിൽ ചേരുമ്പോഴേ ഇരിട്ടിപ്പ് വേണ്ടൂ...
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം

നല്ലെഴുത്ത്-19

വായനദിനം
വായനാദിനം, വായനാവാരം എന്നെല്ലാം എഴുതുതുമ്പോഴും പറയുമ്പോഴും ഒരു സുഖം കിട്ടുമെങ്കിലും അത് തെറ്റായ പദപ്രയോഗങ്ങളാണ്.

മലയാള സന്ധിയിൽ ദീർഘം ഒരിടത്തും കടന്നുവരുന്നില്ല.

വായന എന്ന ഹൃസ്വാന്തത്തോടാണ് ദിനം എന്ന പദം ചേരുന്നത്.
വായനദിനം, വായനവാരം,
ചുമതലബോധം, വായ്പനയം, വളർച്ചനിരക്ക്, കേരളസർക്കാർ
എന്നിവയെല്ലാം ശുദ്ധമലയാള പദങ്ങാണ്.
വായനാദിനം, വായനാവാരം, ചുമതലാബോധം, വായ്പാനയം, വളർച്ചാ നിരക്ക്, കേരളാസർക്കാർ .....
എന്നിവയെല്ലാം തെറ്റായ പദപ്രയോഗങ്ങളാണ്.
✒️
സഹായ ഗ്രന്ഥം : പദശുദ്ധി കോശം

No comments:

Post a Comment