കുഞ്ഞുങ്ങളെ കഥകളുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനായ് തുടങ്ങിയ കുഞ്ഞിക്കഥകളോടൊപ്പം വായനയെ ഗൗരവപൂര്‍വ്വം കാണുന്നവര്‍ക്കായ് അധ്യാപകക്കൂട്ടം ഒരുക്കുന്ന ഒരു വേദിയാണിത്.
പാഠഭാഗങ്ങളിലെയും,ഇതര വിഭാഗങ്ങളിലെയും കഥകള്‍ വായിച്ചവതരിപ്പിക്കാം.ഇതിനു നിയതമായൊരു രീതിശാസ്ത്രം മുന്നോട്ട് വയ്ക്കുന്നില്ല.
ആസ്വാദനത്തിനു ഉതകും വിധം ശബ് ദ വിന്യാസത്തിലൂടെ വായനയുടെ വ്യത്യസ്തതലങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതിനോടൊപ്പം കേള്‍വിക്കാരനെ വായനയുടെ വിസ്മയലോകത്തേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം ഓരോ വായനയും.
പരമാവധി അഞ്ച് മിനുട്ട് മാത്രം ഓരോ അവതരണത്തിനും എടുക്കാന്‍ ശ്രമിക്കുക. ആസ്വാദനത്തിനു കോട്ടം തട്ടാത്ത വിധം തുടര്‍ വായനക്ക് പ്രേരണയേകുന്നപ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണേ..
നിങ്ങളുടെ വയനാ വീഡിയോകള്‍ ഞങ്ങളുമായ് പങ്ക് വെക്കുമല്ലോ...
No comments:
Post a Comment