അധ്യാപകക്കൂട്ടം വായന ചലഞ്ച്
വായന മാസാചരണത്തോടനുബന്ധിച് അധ്യാപകക്കൂട്ടം പൊതുവിദ്യാലയങ്ങളിലെകുട്ടികള്‍ക്കായി നടത്തിയ അധ്യാപകക്കൂട്ടം വായന ചലഞ്ചില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളുടെ വീഡിയോ പങ്കിടുന്നു.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ നിരവധി കുട്ടികളാണ് ഇതില്‍ പങ്കാളി കളായത്. അവയില്‍ നിന്നും തെരഞ്ഞെടുത്തവ മാത്രം പ്രസിദ്ധീകരിക്കുന്നു.
അധ്യാപകക്കൂട്ടത്തിന്‍റെ വായന ചലഞ്ചില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍ !
ഒപ്പം കുട്ടികള്‍ക്ക് വേണ്ട പിന്തുണയേകിയ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും നന്ദി.
അധ്യാപകക്കൂട്ടത്തിന്‍റെ ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും ഈ പിന്തുണ പ്രതീക്ഷിക്കുന്നു.
സാങ്കേതിക കാരണങ്ങളാലോ, മാനദണ്ഡം പാലിക്കപ്പെടാതിരുന്നതിനാലോ കുറച്ചധികം വീഡിയോകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആ കുട്ടികളുടെ ശ്രമവും മാനിക്കുന്നു.
ആ കുട്ടികളുടെ ശ്രമവും മാനിക്കുന്നു.
ഇനിയും മെച്ചപ്പെട്ട പ്രകടനങ്ങള്‍ ഉണ്ടാകട്ടെ.
അന്‍പതോളം വീഡിയോകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ ഡ്രൈവില്‍ എത്തും.
അവിടെ കാണുന്ന 12പേജുള്ള pdf ഡൌണ്‍ലോഡ് ചെയ്യുക.
ഓപ്പണ്‍ ചെയ്യുമ്പോള്‍ കുട്ടികളുടെ പേരും സ്കൂള്‍ വിലാസവും കാണാം.
അവക്ക് താഴെ click here എന്ന button ക്ലിക്ക് ചെയ്താല്‍ അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ എത്താം.
അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജില്‍ നേരിട്ട് കയറുന്നതിനും കൂടുതല്‍ വിദ്യാഭാസ സംബന്ധമായ പോസ്റ്റുകള്‍ കാണുന്നതിനും താഴെക്കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പേജ് ലൈക് ചെയ്താല്‍ തുടര്‍ന്ന് വരുന്ന പോസ്റ്റുകളുടെ NOTIFICATIONS ലഭിക്കുന്നതാണ്.
പാർവണ കെ ക്ലാസ് 7 ജി.യുപിഎസ് ഉണ്ണികുളം ബാലുശ്ശേരി കോഴിക്കോട് ഈ അഡ്രസ്സിൽ അയച്ച വായനാ കുറിപ്പ് വീഡിയോ അത്യാവശ്യം കുഴപ്പമില്ലാത്ത ഒന്നായിരുന്നു. എന്നാൽ അതിലും നിലവാരം കുറഞ്ഞ ചില വീഡിയോകൾ സെലക്ട് ചെയ്ത് അതിൽ കണ്ടു.എന്താണ് സംഭവിച്ചതെന്ന് അറിയാൻ താല്പര്യമുണ്ട്
ReplyDelete