അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ
ചക്കരമാവിൻ ചില്ലയിലിപ്പോൾ
കാക്ക കരഞ്ഞതു കേട്ടില്ലേ?
ഛിൽഛിൽ പാടി ചാടിത്തുള്ളി
അണ്ണാൻ കുഞ്ഞ് ചിലച്ചല്ലോ?
പടപടവീശിപ്പാറിപ്പാറി
വട്ടം ചുറ്റി പരുന്തച്ഛൻ
തെങ്ങിൻ പൊത്തിൽ തത്തിത്തത്തി
ചുണ്ടു ചുവന്നൊരു തത്തമ്മ
മഞ്ഞക്കിളിയോ ഓലത്തുമ്പിൽ
കിലുകിലുപാടിക്കളിയാടി
കീയംകീയം ചൊല്ലി ച്ചൊല്ലി
കോഴിക്കുഞ്ഞതാ മുറ്റത്ത്
അരിമണി തിന്നാൻ വായോ വായോ
വയറുനിറച്ചതു തിന്നീടാം (2)
രചന:
സമിത.എസ്.ആർ
ശ്രേയ എൽ.പി.എസ്
തിരുവനന്തപുരം.
ആലാപനം:
അനു എബ്രഹാം
എ.ജെ.ബി.എസ്
കിഴക്കുംപുറം
ചക്കരമാവിൻ ചില്ലയിലിപ്പോൾ
കാക്ക കരഞ്ഞതു കേട്ടില്ലേ?
ഛിൽഛിൽ പാടി ചാടിത്തുള്ളി
അണ്ണാൻ കുഞ്ഞ് ചിലച്ചല്ലോ?
പടപടവീശിപ്പാറിപ്പാറി
വട്ടം ചുറ്റി പരുന്തച്ഛൻ
തെങ്ങിൻ പൊത്തിൽ തത്തിത്തത്തി
ചുണ്ടു ചുവന്നൊരു തത്തമ്മ
മഞ്ഞക്കിളിയോ ഓലത്തുമ്പിൽ
കിലുകിലുപാടിക്കളിയാടി
കീയംകീയം ചൊല്ലി ച്ചൊല്ലി
കോഴിക്കുഞ്ഞതാ മുറ്റത്ത്
അരിമണി തിന്നാൻ വായോ വായോ
വയറുനിറച്ചതു തിന്നീടാം (2)
രചന:
സമിത.എസ്.ആർ
ശ്രേയ എൽ.പി.എസ്
തിരുവനന്തപുരം.
ആലാപനം:
അനു എബ്രഹാം
എ.ജെ.ബി.എസ്
കിഴക്കുംപുറം
No comments:
Post a Comment