🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, July 24, 2020

അധ്യാപകക്കൂട്ടം ദിനാചരണം

ഏകദിന ചാന്ദ്രദിന ക്വിസ്സ്

2020 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു ദിവസത്തെമാത്രം  അറിയിപ്പില്‍ അധ്യാപകക്കൂട്ടം  നടത്തിയ ചാന്ദ്രദിന  ക്വിസ്സും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പ്രതികരിച്ച കേരളത്തിലെ ആയിരക്കണക്കായ കുഞ്ഞുങ്ങളോടും അവരെ പ്രേരിപ്പിച്ച/ പ്രപ്തരാക്കിയ രക്ഷാകര്‍ത്താക്കളോടും അധ്യാപകരോടും നന്ദി അറിയിക്കുന്നു.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സമഗ്രമായൊരു വീഡിയോ തന്ന ശേഷം അതില്‍ നിന്നുമുള്ള ചോദ്യങ്ങളാണ് നല്‍കിയത്.  ഒരു മത്സരം എന്നതിനപ്പുറം കുട്ടി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയട്ടെ എന്നതായിരുന്നു ലക്‌ഷ്യം. അപ്പോള്‍ പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങളും വിജയികളായി എന്ന് പറയാം.


കുട്ടികളുടെ പ്രകടനങ്ങള്‍ക്ക് അവസരം നല്‍കി ദിനാചരനങ്ങളെ ആഘോഷിക്കാന്‍ അവസരം ഒരുക്കാനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നല്‍കിയിരുന്നു. എല്‍.പി.ക്ക് ചന്ദ്രനെപ്പറ്റി ആംഗ്യപ്പാട്ട്,യു.പിക്ക് പ്രസംഗം, എച്ച് .എസ്സിന് അഭിമുഖം(ചോദ്യവും ഉത്തരവും കുട്ടി തന്നെ അവതരിപ്പിക്കണം) എന്നിവയാണ് നല്‍കിയത്.

മുന്നോരുക്കങ്ങള്‍ക്ക് അധികം സമയം നല്‍കാതെ ഒരു ദിവസത്തെ അറിയിപ്പില്‍ നടത്തിയിട്ട് പോലും ഓരോ വിഭാഗത്തിലും ഇരുന്നൂറിനു മേലെ വീഡിയോകള്‍ കിട്ടി എന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ പ്രകടന മികവിന്‍റെ നേര്‍ സാക്ഷ്യമായ്‌ കണക്കാക്കാം.

ഇവയില്‍ തെരഞ്ഞെടുത്ത പത്തോളം വീഡിയോകള്‍ മാത്രം പ്രസിദ്ധീകരിക്കുന്നു. ഇതൊരു വിലയിരുത്തല്‍ അല്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ. സാങ്കേതിക തടസ്സം ഉള്ളതിനാലാണ് എല്ലാ വീഡിയോയും ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്നത്. മികച്ച ധാരാളം പ്രകടനങ്ങള്‍ ഒഴിവക്കേണ്ടി വന്നു. സദയം ക്ഷമിക്കുക.
അധ്യാപകക്കൂട്ടതിന്‍റെ ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.


എല്‍.പി.വിഭാഗം കുട്ടികളുടെ ആംഗ്യപ്പട്ടുകളില്‍ തെരഞ്ഞെടുത്തവ അധ്യാപകക്കൂട്ടം ഫേസ് ബുക്ക്‌ പേജില്‍ നല്‍കിയിട്ടുണ്ട്.

നേരിട്ട് അധ്യാപകക്കൂട്ടം ഫേസ്ബുക്ക്‌ പേജില്‍ എത്താന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് SCROLL ചെയ്ത് നോക്കാം.

അധ്യാപകക്കൂട്ടം ഫേസ് ബുക്ക്‌ പേജ്

തെരഞ്ഞെടുത്ത എല്‍.പി വിഭാഗം വീഡിയോകള്‍ കാണാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..
തുടര്‍ന്ന് GOOGLE DRIVE ല്‍  OPEN ചെയ്യുന്ന പേജില്‍ കുട്ടികളുടെ പേരിനു നേര്‍ക്ക് CLICK ചെയ്താല്‍ വീഡിയോ കാണാം.

യു.പി.വിഭാഗം കുട്ടികളില്‍ പത്തോളം കുട്ടികളുടെ പ്രകടനം കോര്‍ത്തിണക്കിയ വീഡിയോ കാണാം...

എച്ച്.എസ്സ്  വിഭാഗം കുട്ടികളില്‍ പത്തോളം കുട്ടികളുടെ പ്രകടനം കോര്‍ത്തിണക്കിയ വീഡിയോ കാണാം...



No comments:

Post a Comment