🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, August 24, 2020

ആഗസ്ത് 26 മദർ തെരേസ ജന്മദിനം

അധ്യാപകക്കൂട്ടം ദിനാചരണം

ആഗസ്ത് 26 മദർ തെരേസ ജന്മദിനം
അഗതികളുടെ അമ്മ
 ലോകമെങ്ങും തെരുവിൽ അലഞ്ഞു തിരിയുന്നവർക്കും കുഷ്ടരോഗികൾക്കും അനാഥർക്കുമായ് തൻ്റെ ജീവിതം സമർപ്പിച്ച മദർ തെരേസയുടെ ജൻമദിനമാണ് ഇന്ന് . ജൻമംകൊണ്ട് അൽബേനിയക്കാരിയും  കർമ്മം കൊണ്ട് ഇന്ത്യക്കാരിയുമായിരുന്നു മദർ തെരേസ . 1910 ൽ അൽബേനിയയിലെ (ഇന്നത്തെ മാസിഡോണിയയിലെ )    സ്കോപ് ജേ എന്ന നഗരത്തിലാണ് ആഗ്നസ് ജനിച്ചത്. 8-ാം വയസ്സിൽ അച്ഛനെ നഷ്ടമായ ആഗ്നസ് 12-ാം വയസ്സിലാണ് കന്യാസ്ത്രീ ആകണമെന്ന് സ്വയം തീരുമാനമെടുക്കുന്നത്.18-ാം വയസ്സിൽ ഇന്ത്യയിലെ ( ബംഗാൾ) ലെറേറ്റോ മഠത്തിലേക്ക് അപേക്ഷ ആയക്കുകയും 1929-ൽ ഇന്ത്യയിൽ എത്തുകയും ചെയ്തു. തെരേസ എന്ന നാമം സ്വീകരിച്ച് അധ്യാപന ജോലി ആരംഭിച്ചു എന്നാൽ ചുറ്റുമുള്ള സമൂഹത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും മദറിനെ വല്ലാതെ അസ്വസ്ഥയാക്കി. മദർ ആശ്രമം വിട്ട് കൊൽക്കത്തയിലെ തെരുവുകളിലേക്കിറങ്ങി. 1946 ലെ കലാപം ബംഗാളിനെ കുരുതിക്കളമാക്കിയിരുന്നു. കലാപത്തിൽ പരുക്കു പറ്റിയവർക്കും  അനാഥരായ കുട്ടികൾക്കും വേണ്ടി മദർ തെരേസ അഹോരാത്രം പ്രവർത്തിച്ചു. കന്യാസ്ത്രീ വസ്ത്രം ഉപേക്ഷിച്ച് നീല വരയുള്ള വെള്ള കോട്ടൻസാരി വസ്ത്രമായ് സ്വീകരിച്ചു. 1950ൽ മിഷനറീസ് ഓഫ് ചാരിറ്റി രൂപീകരിച്ചു. 1955 ൽ. അശരണർക്കായ് നിർമ്മല ഹൃദയം എന്ന ആശ്രമം സ്ഥാപിച്ചു. കുഷ്ഠരോഗികളെ സമൂഹത്തിൽ നിന്ന് ആട്ടിയോടിച്ചിരുന്ന സമയമായിരുന്നു അത് കുഷ്ഠരോഗികളെ പരിചരിക്കുന്നതിനായ് മദർ ശാന്തിനഗർ എന്ന സത്രം കൂടി നിർമ്മിച്ചു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കായ് 1955 ൽ നിർമ്മല ശിശുഭവനും സ്ഥാപിച്ചു.പുരുഷൻമാർക്കായ് ബ്രദേഴ്സ് ഓഫ് ചാരിറ്റി എന്ന സംഘടനയും രൂപീകരിക്കപ്പെട്ടു. മിഷനറീന്ന് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ പതിയെ ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന പന്ത്രണ്ട് പേരിൽ നിന്ന് ഇന്ന് 140 ഓളം വിദേശ രാജ്യങ്ങളിൽ പടർന്നു  പന്തലിച്ചു കിടക്കുന്ന ഒരു മഹാ പ്രസ്ഥാനമായ് ഇന്ന് മിഷനറീസ് ഓഫ് ചാരിറ്റി മാറി.1979 ൽ മദർ തെരേസയെ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി ലോകം ആദരിച്ചു. സമ്മാനത്തുക മുഴുവൻ (ഏതാണ് 88 ലക്ഷം രൂപ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് ചെലവഴിച്ചു. 1962-ൽ ഇന്ത്യ മദർ തെരേസയെ പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു. ഇന്ത്യക്ക് പുറത്ത് ജനിച്ച ഒരാൾക്ക് ആദ്യമായാണ് ഈ പുരസ്ക്കാരം നൽകിയത്.1980-ൽ  ഭാരതത്തിലെ ഏറ്റവും ഉന്നതമായ പുരസ്ക്കാരമായ ഭാരതരത്നം നൽകി രാജ്യം അവരെ ആദരിച്ചു.1997 സെപ്റ്റംബർ 5ന് മദർ തെരേസ ഈ ലോകത്തിനോട് വിട പറഞ്ഞു.  2003 ൽ കത്തോലിക്കാ സഭ മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായ പ്രഖ്യാപിച്ചു.

മദർ തെരേസ ക്വിസ്

1.മദർ തെരേസയുടെ യഥാർത്ഥ പേരെന്ത്?
അന്യേസ (ആഗ്നസ് ) ഗോർജെ സോയാ ജ്യൂ
2.മദർ തെരേസ ജനിച്ചത് ഏത് രാജ്യത്താണ്?
അൽബേനിയ ( മാസിഡോണിയ)
3.മദർ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹത്തിൻ്റെ പേരെന്ത്?
മിഷനറീസ് ഓഫ് ചാരിറ്റി
4.ഇന്ത്യക്ക് പുറത്ത് ജനിച്ച് ഭാരതരത്ന പുരസ്ക്കാരത്തിന് അർഹയായ ആദ്യ വ്യക്തി ആര്?
മദർ തെരേസ
5. മാഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?
മദർ തെരേസ
6. മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?
1979
7. മിഷനറീസ് ഓഫ് ചാരിറ്റിയിൽ മദർ തെരേസ യോടൊപ്പം വന്നു ചേർന്ന ആദ്യ  ശിഷ്യ ആര്?
സുഭാഷിണി ദാസ് (സിസ്റ്റർ ആഗ്നസ് )
8.  മദർ തെരേസയുടെ പേരിലുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യമേത്?
അൽബേനിയ

അധ്യാപകക്കൂട്ടത്തിന് വേണ്ടി                                 


അനീഷ് ബാബു.എം                                  
ഗവ: മോഡൽ എൽ.പി.എസ് കുമ്പനാട്
പത്തനംതിട്ട.





1 comment: