അധ്യാപകക്കൂട്ടം ദിനാചരണം
സന്തോഷം അഭിമാനം.
ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അധ്യാപകക്കൂട്ടം
യു.പി ഹിന്ദി ഓൺലൈൻ സപ്പോർട് ഗ്രൂപ്പ് അംഗങ്ങൾ ആശ ടീച്ചറിൻ്റെ
നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ.
നമ്മുടെ രാഷ്ട്രഭാഷയെ സ്നേഹിക്കുന്ന ഒരു കൂട്ടം അധ്യാപകർ
അധ്യാപകക്കൂട്ടത്തിൻ്റെ ഭാഗമായിട്ടുണ്ട് എന്നതിൻ്റെ തെളിവ്
കൂടിയാണ് ഈ ഉൽപ്പന്നം.
അധ്യാപകക്കൂട്ടം ഗ്രൂപ്പ് ക്രിയേറ്റർ അഡ്മിൻ എന്ന നിലയിൽ അഭിമാനം
നൽകുന്ന നിമിഷം.
ഇതിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഓരോ അധ്യാപകർക്കും ഒപ്പം
മാഗസിനെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിൽ സാങ്കേതികമായ ഇടപെടൽ
നടത്തിയ നവനീത് മാഷിനും അധ്യാപകക്കൂട്ടം ഗ്രൂപ്പിൻ്റെ പേരിലുള്ള നന്ദി
ഈ അവസരത്തിൽ അറിയിക്കുന്നു.
ഇതു പോലെ സർഗ്ഗാത്മകമായ കൂടുതൽ ഇടപെടലുകൾക്ക് അധ്യാപകക്കൂട്ടം
ഹിന്ദി ഗ്രൂപ്പ് ടീമിനനും ഒപ്പം മറ്റു ഗ്രൂപ്പുകള്‍ക്കും കഴിയട്ടെ.
സ്നേഹാശംസകളോടെ,
രതീഷ് സംഗമം.

No comments:
Post a Comment