അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
ശ്രീ നാരായണ ഗുരു ജയന്തി
ആഗസ്ത് 28 കേരള നവോത്ഥാനത്തിൻ്റെ പിതാവായ ശ്രീനാരായണ ഗുരു ജയന്തി. ജാതിവിവേചനത്തിനെതിരെയും സമത്വത്തിനു വേണ്ടിയും ഗുരു നടത്തിയ പോരാട്ടത്തിൻ്റെ കൂടി ഫലമായാണ് നാം ഇന്നു കാണുന്ന കേരളം രൂപപ്പെട്ടത്. ശ്രീ നാരായണ ഗുരുവുമായ് ബന്ധപ്പെട്ട കുറച്ചു ചോദ്യങ്ങളും ശ്രീനാരായണ വചനങ്ങളും ഇന്ന് പരിചയപ്പെടാം
ശ്രീ നാരായണ ഗുരു - ക്വിസ്
1. കേരള നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിപ്പെടുന്നതാര്?
ശ്രീനാരായണ ഗുരു
2. ശ്രീ നാരായണ ഗുരു ജനിച്ചതെവിടെ?
ചെമ്പഴന്തി
3. കേരള നവോത്ഥാനത്തിലെ വിപ്ലവകരമായ ഒരു സംഭവമായിരുന്നു അരുവിപ്പുറം ശിവ പ്രതിഷ്ഠ ആരാണ് ഇതിന് നേതൃത്വം നൽകിയത്?
ശ്രീനാരായണ ഗുരു
4 .ശ്രീനാരായാണ ഗുരു രൂപീകരിച്ച സംഘടന ഏത്?
എസ്.എൻ.ഡി.പി
5.എസ്.എൻ.ഡി.പി യുടെ ആദ്യ സെക്രട്ടറി ആര്?
കുമാരനാശാൻ
6. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യമേത്?
ശ്രീലങ്ക
7. ശ്രീനാരായണ ഗുരുവും ടാഗോറും 1922 നവംബർ 22ന് കണ്ടു മുട്ടിയപ്പോൾ ദ്വിഭാഷിയായ് ഉണ്ടായിരുന്നത് ആര്?
കുമാരനാശാൻ
8. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച സമയത്ത് ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി
ആര്?
സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)
9. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിൽ കണ്ടുമുട്ടിയതെന്ന്?
1925 മാർച്ച് 12 (ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം)
10. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി ആര്?
ശ്രീനാരായണ ഗുരു (1965)
11. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര്?
ജി.ശങ്കരക്കുറുപ്പ്
12. ശ്രീനാരായണ ഗുരുവിനെക്കാൾ ആത്മീയത കൈവന്ന ആരെയും ദർശിക്കാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് അഭിപ്രായപ്പെട്ട താരാണ്?
രവീന്ദ്രനാഥ ടാഗോർ
ശ്രീനാരായണ ഗുരു വചനങ്ങൾ
മതമേതായാലും മനുഷ്യൻ നന്നായാൽ മതി
അവനവനാത്മസുഖത്തിന്നാ ചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്
ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്
മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
വിദ്യകൊണ്ട് സ്വതന്ത്ര രാവുക
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.
സംഘടിച്ച് ശക്തരാകുകിൻ
വിദ്യകൊണ്
പ്രബുദ്ധരാകുക
തയ്യാറാക്കിയത്:
അനീഷ് ബാബു.എം
ഗവ: മോഡൽ എൽ.പി.എസ് കുമ്പനാട്
പത്തനംതിട്ട.
No comments:
Post a Comment