അധ്യാപകക്കൂട്ടം വായനശാല
ഞാനെൻ്റെ വയലില് ഞാറ് നട്ടേ...
കഴിഞ്ഞ കുറച്ച് നാളുകളായി ജീവിക്കുന്നത് തന്നെ അധ്യാപകക്കൂട്ടം ഗ്രൂപ്പുകളിലാണ് എന്ന് തോന്നിയിട്ടുണ്ട്.
വിശാലമായ ഈ കൂട്ടുകുടുംബത്തിൽ താങ്ങും തണലുമാകുന്നതിൽ മുഖ്യപങ്ക് അതിൻ്റെ അഡ്മിൻസ് ഗ്രൂപ്പ് തന്നെെ.
ഒരിക്കൽ എന്തോ വിഷമഘട്ടത്തിൽ കുത്തിക്കുറിച്ചതാണ് -ഞാനെൻ്റെ വയലില് ഞാറ് നട്ടേ.. എന്ന വരികൾ..
Fbപേജിൽ ഇട്ടത് പതിവ് പോലെ Admins ഗ്രൂപ്പിലും share ചെയ്തു.
അതിങ്ങനെയായിരുന്നു:
ഞാനെൻ്റെ വയലില് ഞാറ് നട്ടേ
ഞാറ് കൊത്തീടുവാൻ കിളികൾ വന്നേ
പച്ചക്കിളിയും അരിപ്പിറാവും
തത്തയും മൈനയും പറന്ന് വന്നേ
ഞാറ് മുളക്കട്ടെ നെല്ലരിയാകട്ടെ
വിത്തൊന്ന് കൊയ്തീടാൻ കാത്തിടണേ..
ഞാറ് മുളച്ചീല നെല്ലരിയായില്ല
വിത്തൊന്നും കൊയ്തീടാൻ ശേഷിച്ചില്ല..
ഞാറൊന്നും മുളച്ചീല അരിയൊനും വന്നീല്ല
എൻ വയലില് തരിശ് വയലില്
പച്ചക്കിളിയും അരിപ്പിറാവും
തത്തയും മൈനയും പറന്നകന്നേ...
- അഡ്മിൻസ് ഗ്രൂപ്പിലിട്ട പാട്ട് പാടിയും കമൻ്റിട്ടും അവർ മെച്ചപ്പെടുത്തി. ആദ്യം പറഞ്ഞത് പോലെ
സന്തോഷത്തിൽ മാത്രമല്ല വിഷമങ്ങളിലും ഒന്നിച്ച് നിൽക്കുന്നവർ - അവരാ പാട്ടിനെ ഉഴുത് മറിച്ചു. അതിലെ വിഷമത്തിൻ്റെ കളകളെ പിഴുതെറിഞ്ഞു. പാട്ട് മാറ്റി എഴുതിക്ക കൂടി ചെയ്താണ് അന്നാ ചർച്ച അവസാനിപ്പിച്ചത്.
മാറ്റി എഴുതപ്പെട്ട വരികൾ ഇന്നലെ ഗീത ടീച്ചർ വീണ്ടും പാടി അയച്ചു. പിന്നീടത് സുരേഷ് സാറിന് അയച്ച് കൊടുക്കുകയും സാറത് വീഡിയോ രൂപത്തിൽ മാറ്റിത്തരുകയും ചെയ്തു.
വരികളുടെ മെച്ചമല്ല - കൂട്ടായ്മകളുടെ / സൗഹൃദങ്ങളുടെ ശക്തി ഒരുവനെ എത്തരത്തിൽ ഗുണപരമായി സ്വാധീനിക്കുന്നു എന്നതിൻ്റെ തെളിവായ് സമർപ്പിക്കുന്നു...
രചന: രതീഷ് സംഗമം.
ആലാപനം: പി.ഗീത.
എഡിറ്റിംഗ്: എ. സുരേഷ് കുമാർ.
വരികളിലും ഈണത്തിലും ഗ്രാമീണ ഭംഗി.
ReplyDeleteBeautiful lines and nice voice
ReplyDelete