🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, August 21, 2020

അധ്യാപകക്കൂട്ടം ദിനാചരണം

കൊതുകുകൾക്കായ്  ഒരു ദിനം.

ലോക ചരിത്രത്തിൽ ഏറ്റവും അധികം മനുഷ്യരെ കൊന്ന ജീവി ഏതാണെന്ന് പറയാമോ? 

ആന, സിംഹം, പുലി, കടുവ, സ്രാവ് എന്നിങ്ങനെ ആയിരിക്കും ചിലപ്പോൾ നിങ്ങളുടെ ഉത്തരം എന്നാൽ നാം എന്നും കാണുന്ന ഒരു ഇത്തിരിക്കുഞ്ഞനാണ് ഈ കൊലയാളി അതെ കൊതുകുതന്നെ ആ വില്ലൻ.   ചെറിയ പ്രാണി എന്നർഥം വരുന്ന മൊസ്ക എന്ന സ്പാനിഷ് പദത്തിൽ നിന്നാണ് മൊസ് ക്വിറ്റോ എന്ന പദം ഉണ്ടായത്. കൊതുക് ഒരു  ഷഡ്പദമാണ് ആറു കാലുകളുള്ള ജീവികളാണ് ഷഡ്പദങ്ങൾ എന്ന് കൂട്ടുകാർക്ക് അറിയാമല്ലോ? 
ജീവിതചക്രം കരയിലും വെള്ളത്തിലുമായ് പൂർത്തിയാക്കുന്ന കൊതുകിനെ പക്ഷെ ഉഭയജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കൊതുകിന് നട്ടെല്ലില്ല എന്നതാണ് ഇതിന് കാരണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 
സർ റൊണാൾഡ് റോസ്പെൺകൊതുകുകളാണ് മറ്റ് ജീവികളുടെ രക്തം കുടിക്കുന്നത്. പാവം ആൺ കൊതുകുകൾ ചെടിയുടെ ചാറും തേനുമൊക്കെ കുടിച്ചാണ് ജീവിക്കുന്നത്. കൊതുകിൻ്റെ ജീവിതചക്രത്തെപ്പറ്റി കൂട്ടുകാർ പഠിച്ചിട്ടുണ്ടല്ലോ അല്ലേ?

മുട്ട - ലാവ - പ്യൂപ്പ - കൊതുക് എന്നിവയാണ് അവ.
സാധാരണയായ് 2 ആഴ്ച്ചയാണ് ആൺ കൊതുകിൻ്റെ ആയുസ്സ് എന്നാൽ പെൺകൊതുക് 3 മാസം വരെ ജീവിച്ചിരിക്കും. സാധാരണ രീതിയിൽ പെൺകൊതുക് 250 മുതൽ 300 മുട്ടകൾ വരെ ഇടാറുണ്ട്. മഞ്ഞുമൂടിയ അൻ്റാർട്ടിക്ക, ഐസ് ലൻഡ് എന്നിവിടെ ഒഴികെ ലോകത്ത് എല്ലായിടത്തും കൊതുകുകളുണ്ട്.
   ഇനി ഇന്നത്തെ വിശേഷം പറഞ്ഞില്ലല്ലോ. ആഗസ്റ്റ് 20 അന്താരാഷ്ട്ര 
കൊതുകു ദിനമായ് ആണ് ആചരിക്കുന്നത്.1897- ആഗസ്റ്റ് 20ന്  ഇന്ത്യയിലെ  സെക്കന്തരാബാദിലെതൻ്റെ പരീക്ഷണശാലയിലാണ് സർ റൊണാൾഡ് റോസ് എന്ന ബ്രിട്ടീഷ് ഡോക്ടർ മലമ്പനി പരത്തുന്നത് അനോ ഫിലിസ് കൊതുകാണെന്ന് കണ്ടെത്തിയത്. റോമാ സാമ്രാജ്യത്തിൻ്റെ പതനത്തിന് വരെ കാരണമായ ലക്ഷക്കണക്കിന് മനുഷ്യ ജീവൻ കവർന്ന ഒരു മഹാ രോഗം അതോടെ മനുഷ്യന് നിയന്ത്രിക്കാനായി. ദുർഗന്ധവായു ശ്വസിക്കുന്നതിനാലാണ് മലേറിയ വരുന്നതെന്നായിരുന്നു അതുവരെ നമ്മൾ വിശ്വസിച്ചിരുന്നത്.ഈ കണ്ടുപിടുത്തത്തിന് 1902 ൽ  സർ റൊണാൾഡ് റോസിന്  നോബൽ സമ്മാനം ലഭിച്ചു. 


കൊതുക് പരത്തുന്ന രോഗങ്ങൾ

ക്യുലക്സ് _ ജപ്പാൻ ജ്വരം, വൈറൽ വാതപ്പനി


ഈഡിസ് കൊതുക് - ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, സിക

അനോഫി ലിസ് കൊതുക് - മലമ്പനി, മന്ത്, മലേറിയ

അധ്യാപകക്കൂട്ടത്തിന് വേണ്ടി,
      അനീഷ്ബാബു എം
      ഗവ: മോഡൽ എൽ. പി .എസ് കുമ്പനാട്
      പത്തനംതിട്ട.

No comments:

Post a Comment