അധ്യാപകക്കൂട്ടം ദിനാചരണം
മിലേ സുർ മേരാ തുമാരാ
ഭാരതത്തിൻ്റെ ദേശീയതയിൽ സ്വർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ ദിനം
സമുചിതമായി ആഘോഷിക്കേണ്ടത് ഓരോ ഭാരതീയറേയും കടമ തന്നെയാണ്.
പക്ഷേ
കൊറോണ വൈറസ് (കോവിഡ്-19)
വരിഞ്ഞ് മുറുക്കിയ
വർത്തമാനകാലത്തിൽ
ആഘോഷ സാഹചര്യം നിഷേധിക്കപ്പെടുമെന്ന തോന്നലുണ്ടായപ്പോൾ ചോമ്പാല ഉപജില്ലയിലെ ഒരു കൂട്ടം അധ്യാപകർ സബ് ജില്ലയുടെ ചുമതലയുള്ള ഐ ടി കോർഡിനേറ്റും കൈറ്റ് മാസ്റ്റർ ട്രൈനറുമായ ശ്രീ. ജയ്ദീപ് കെ യുടെ നേതൃത്വത്തിൽ ഒരു ദേശഭക്തിഗാനം ചിട്ടപ്പെടുത്തിയെടുത്തു.
ചോമ്പാല ഉപജില്ലയിലെ
വിവിധ വിദ്യാലയങ്ങളിലെ ഏഴ് അധ്യാപകർ
(ഷീജ ആർ - ഊരാളുങ്കൽ എൽ പി സ്കൂൾ,
ദിവിൻരാജ് -നരിക്കുന്ന് യു പി സ്കൂൾ,
ശ്രുതി ആർ-ഊരാളുങ്കൽ എൽ പി സ്കൂൾ,
രശ്മി - കല്ലാമല യു പി സ്കൂൾ,
രമ്യ - പനാടേമ്മൽ യു പി സ്കൂൾ,
പ്രമിന - ഊരാളുങ്കൽ വി വി എൽ പി സ്കൂൾ,
അനുപ്രിയ - അഞ്ചാംപീടിക എം എൽ പി സ്കൂൾ)
അവരവരുടെ വീട്ടിൽ നിന്ന് പാടി
റെക്കോർഡ് ചെയ്ത്
ഫ്രീ ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ് വേയറായ ലിനക്സ് - ഉബുണ്ടുവിലെ വീഡിയോ എഡിറ്ററിലൂടെ സമന്വയിപ്പിച്ച്
അഞ്ചര മിനുട്ട് ദൈർഘ്യമുള്ള
വീഡിയോ തയ്യാറാക്കി.
ഉപജില്ലയിലെ റിസോഴ്സ് ഗ്രൂപ്പ്
തയ്യാറാക്കിയ
Art Kitchen (ACE - art_ culture_education)
എന്ന യുട്യൂബ് ചാനൽ വഴി ആഗസ്റ്റ് 14 ന് അർദ്ധരാത്രി പ്രകാശനം ചെയ്തു.
ചോമ്പാല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ
ശ്രീ. വിജയൻ മാസ്റ്റർ വീഡിയോ പ്രകാശനം ചെയ്ത് ആശംസകളറിയിച്ചു.
വീഡിയോ നിർമ്മിതിയിൽ ഒപ്പം നിന്ന്
ഓർക്കസ്ട്രേഷൻ കൈകാര്യം ചെയ്ത ജോർജ്ജ് ഫിലിപ്പ്,
ട്രാക്ക് എഡിറ്റ് ചെയ്ത അമൽജിത്ത്,
ഡിജിറ്റൽ സാങ്കേതിക സഹായം നൽകിയ
കൈറ്റ് മാസ്റ്റർ ട്രൈനർ ജയ്ദീപ് മാസ്റ്റർ എന്നിവർക്ക്
പ്രോഗ്രാം കോ-ഓർഡിനേറ്റർ
ഷീജ ടീച്ചർ
നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment