അധ്യാപകക്കൂട്ടം ദിനാചരണം
ഇന്ന് ആഗസ്റ്റ് 28 മഹാത്മ അയ്യങ്കാളി ജൻമദിനം . ഞങ്ങളുടെ കുഞ്ഞുങ്ങളെ സ്കൂളുകളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കും. നൂറ്റാണ്ടുകളായ് വിദ്യാഭ്യാസം നിക്ഷേധിക്കപ്പെട്ട ഒരു സമൂഹത്തിന് വേണ്ടി ഉയർന്ന ശക്തമായ ശബ്ദമായിരുന്നു അത്. വഴി നടക്കാൻ അവകാശമില്ലാതിരുന്ന, മേൽവസ്ത്രം ധരിക്കാൻ അവകാശം ഇല്ലാതിരുന്ന ഒരു ജനതക്ക് വേണ്ടി വെള്ളക്കാളകളെ കെട്ടിയ വില്ലുവണ്ടിയിൽ അരക്കയ്യൻ ബനിയനും മേൽമുണ്ടും ഇട്ട് രാജപാതയിലൂടെ നടത്തിയ യാത്ര കേരള നവോത്ഥാനത്തിലെ ഒരു സുവർണ്ണ ഏടാണ്.
മഹാത്മ അയ്യങ്കാളി - ക്വിസ്
1. അയ്യങ്കാളിയുടെ കുട്ടിക്കാലത്തെ പേരെന്ത്?
കാളി
2. അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത്?
തിരുവനന്തപുരത്തെ വെങ്ങാനൂർ
3. കല്ലുമാല പ്രക്ഷോഭത്തിൻ്റെ നേതാവാര് ?
ശ്രീ അയ്യങ്കാളി
4. അയ്യങ്കാളി സ്ഥാപിച്ച സംഘടന ?
സാധുജന പരിപാലന സംഘം
5. പെരിനാട് ലഹള എന്നറിയപ്പെടുന്ന സമരം?
കല്ലുമാല സമരം
6. വില്ലുവണ്ടി സമരം നടത്തിയതാര്?
ശ്രീ അയ്യങ്കാളി
7. അയ്യങ്കാളി പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തതാര്?
ശ്രീമതി ഇന്ദിരാഗാന്ധി
8. അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്നു വിളിച്ചതാര്?
ശ്രീമതി ഇന്ദിരാഗാന്ധി
9. തിരുവിതാംകൂറിൽ ആദ്യത്തെ കർഷകത്തൊഴിലാളി പണിമുടക്ക് സംഘടിപ്പിച്ചതാര്?
ശ്രീ അയ്യങ്കാളി
10. അയ്യങ്കാളി പിന്നോക്ക ജാതിയിലെ കുട്ടികൾക്കായ് സ്കൂൾ ആരംഭിച്ചതെവിടെ?
വെങ്ങാനൂർ
11. എൻ്റെ സമുദായത്തിൽ നിന്ന് പത്ത് പേരെയെങ്കിലും ബി.എ ക്കാരായി കണ്ടിട്ട് വേണം എനിക്ക് മരിക്കാൻ എന്ന് ഗാന്ധിജിയോട് പറഞ്ഞതാര്?
ശ്രീ അയ്യങ്കാളി
12. അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചതാര്?
ശ്രീമതി ഇന്ദിരാഗാന്ധി
13. കേരള സർക്കാർ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ഏത്?
2010
14. ആളിക്കത്തിയ തീപ്പൊരി എന്ന് അറിയപ്പെടുന്ന നവോത്ഥാന നായകൻ ആര്?
ശ്രീ അയ്യങ്കാളി
15. തിരുവനന്തപുരത്തെ വി.ജെ .ടി ഹാളിൻ്റെ പുതിയ പേരെന്ത്?
അയ്യങ്കാളി ഹാൾ
അധ്യാപകക്കൂട്ടത്തിന് വേണ്ടി
അനീഷ് ബാബു.എം
ഗവ: മോഡൽ എൽ.പി.എസ് കുമ്പനാട്
പത്തനംതിട്ട.
No comments:
Post a Comment