🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, August 11, 2020

അധ്യാപകക്കൂട്ടം കുട്ടിക്കവിതകള്‍

ബാല്യചന്തം        

പൂവിതൾ പോലെ,
പുഞ്ചിരി പോലെ,
പൂങ്കുയിൽ പോലെ
പൂമ്പാറ്റ പോലെയി ബാല്യം
പുണ്യ സുരഭില കാലം
അക്ഷരപ്പൂക്കളിൽ പിച്ച നടക്കും കാലം
അമ്മയും ഉൺമയെ തേടിയോടുന്നൊരു കാലം
അനവദ്യസുന്ദര കാലം
എത്രയകലേയ്ക്ക് പോയാലും
എത്ര വലിയവനായാലും പിന്നെയും മോഹിക്കും കാലം
വർണ്ണ മനോഹര കാലം
നന്മ നിറയ്ക്കുന്ന ബാല്യം
ഓർമ്മയിൽ പൂക്കുന്ന കാലം
വേരാഴ്ന്നിറങ്ങി വൻമരമാവാൻ
വിദ്യ വിതയ്ക്കുന്ന കാലം

രചന: ഫില്ലിസ് ജോസഫ്സംഗീതം, ആലാപനം: അസിം സലിം

No comments:

Post a Comment