🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, September 22, 2020

സെപ്റ്റംബർ 22 മൈക്കേൽ ഫാരഡേ ജൻമദിനം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണം

സെപ്റ്റംബർ 22 മൈക്കേൽ ഫാരഡേ ജൻമദിനം

 

 ഒരു ശാസ്ത്രജ്ഞനാകാൻ ഉന്നത വിദ്യാഭ്യാസം ആവശ്യമാണോ? പ്രാഥമിക വിദ്യാഭ്യാസം പോലും ശരിയായ് ലഭിക്കാത്ത ഒരാൾക്ക് ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്താൻ സാധ്യമാണോ?  അതും 13 വയസ്സ് വരെ തെരുവുകൾ തോറും അലഞ്ഞു നടന്ന ഒരാൾക്ക്? അതെ  മൈക്കൾ ഫാരഡെ സമൂഹത്തിലെ ഈ ധാരണകളെയെല്ലാം മാറ്റിമറിച്ച ഒരു മഹാപ്രതിഭയായിരുന്നു. തെരുവ് ബാലനിൽ നിന്നും വൈദ്യുതിയുടെ പിതാവ് എന്ന വിശേഷണത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച വളർന്നു വരുന്ന എല്ലാ കുട്ടികൾക്കും മാതൃകയാണ്. കഠിനാധ്വാനവും ശാസ്ത്രത്തിനോടുള്ള കടുത്ത അഭിനിവേശവും അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചു.  ബുക്ക് ബൈൻ്റ് ചെയ്യുന്ന റീ ബോ എന്ന വ്യക്തിയുടെ കീഴിൽ 13-ാം വയസ്സിൽ ബുക്ക് ബൈൻ്റ് ചെയ്ത് തുടങ്ങിയ കുഞ്ഞു മൈക്കൾ ബൈൻ്റ് ചെയ്യുന്നതിലും വേഗത്തിൽ പുസ്തകങ്ങൾ വായിച്ചു തീർത്തു. മാർ സെറ്റിൻ്റ കോൺവർസേഷൻസ് ഇൻ കെമ സ്ട്രിയും എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ വൈദ്യുതിയെക്കുറിച്ചുള്ള ഭാഗങ്ങളും ആ ബാലനിൽ തീപ്പൊരിയായ് പടർന്നു കയറി. തനിക്ക് ലഭിച്ച ഒരു പ്രവേശന ടിക്കറ്റാണ് മൈക്കളിൻ്റെ ജീവിതം മാറ്റിമറിച്ചത്.പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഹംഫ്രി ഡേവി റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന പ്രഭാഷണ പരമ്പര കേൾക്കുവാനുള്ള ടിക്കറ്റായിരുന്നു അത്.പ്രസംഗം കേൾക്കുക മാത്രമല്ല അതിനെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുകയും അത് റോയൽ സൊസൈറ്റിയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. കൂടെ ലാബോറട്ടറിയിലേക്ക് എന്തെങ്കിലും ജോലി നൽകണമെന്ന അപേക്ഷയും.
   ലബോറട്ടറിയിൽ ഉണ്ടായ ഒരു അപകടംമൂലം ഹംഫ്രി ഡേവിക്ക് ഒരു സഹായിയെ ആവശ്യമായ് വന്നു. മൈക്കളിന് നറുക്ക് വീണു. ഫാര ഡെയുടെ യഥാർത്ഥ പഠനം അവിടെ തുടങ്ങുകയായിരുന്നു.
             ഒരു ലാബിലെ പരീക്ഷണ സാധനങ്ങൾ കഴുകുന്ന ആളായോ ബുക്ക്  ബൈൻ്റ് ചെയ്യുന്ന ഒരാളായോ അവസാനിക്കേണ്ട ഒരു ജീവിതം നിരന്തര പരിശ്രമത്തിലൂടെ എങ്ങനെ  മൈക്കൾ മാറ്റിമറിച്ചു എന്നത്  നമ്മൾ എല്ലാവരും കണ്ടു പഠിക്കേണ്ട ഒരു കാര്യമാണ്.
    തൻ്റെ ഗുരുവായ ഹംഫ്രി ഡേവിയോടൊപ്പം നടത്തിയ യൂറോപ്യൻ പര്യടനത്തിൽ വോൾട്ടയെപ്പോലുള്ള ശാസ്ത്രജ്ഞരെ പരിചയപ്പെടാൻ സാധിച്ചത്  അദ്ദേഹത്തിൻ്റെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളായി. ബെൻസീൻ്റ കണ്ടെത്തലും സ്റ്റെയിൻ ലെസ് സ്റ്റീൽ രൂപകൽപ്പന ചെയ്തതും എല്ലാമുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ പ്രശസ്തി വാനോളം ഉയർത്തിയത് കമ്പിച്ചുരുളും കാന്തവും ഉപയോഗിച്ച് അദ്ദേഹം നടത്തിയ ആ മാജിക്കായിരുന്നു. മനുഷ്യരാശിയുടെ തലവര മാറ്റിയ കണ്ടുപിടുത്തമായിരുന്നു അത്. ഡൈനാമോയെപ്പറ്റി അദ്ദേഹം ബ്രിട്ടീഷ് റോയൽ സൊസൈറ്റിയിൽ പ്രസംഗിച്ചപ്പോൾ ശ്രോതാക്കളിൽ ഒരാളായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു സംശയം ചോദിച്ചു. മിസ്റ്റൾ ഫാരഡെ താങ്കളുടെ ഈ കണ്ടുപിടുത്തം കൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും ഒരു  പ്രയോജനം ഉണ്ടാവുമോ? 
   ഫാരഡെ നൽകിയ മറുപടി ഈ വിധമായിരുന്നു. പ്രധാനമന്ത്രി, എൻ്റെ ഈ കണ്ടുപിടുത്തം മൂലം ഇന്ന് പരീക്ഷണശാലയിലെ ഒരു കൗതുകം മാത്രമായ വൈദ്യുതി ഭാവിയിൽ വീടുകളിൽപ്പോലും എത്തും. അന്ന് താങ്കളുടെ പിൻഗാമികളായ പ്രധാനമന്ത്രിമാർക്ക്  അതിൻ്റെ പേരിൽ ജനങ്ങളിൽ നിന്ന്  വൈദ്യുതിക്കരവും ഏർപ്പെടുത്താൻ കഴിയും. കാലത്തിനും മുമ്പേ സഞ്ചരി മനുഷ്യനായിരുന്നു ഫാരഡേ. 
.....................................

മൈക്കേൽ ഫാരഡെ
ജനനം - സെപ്റ്റംബർ 22
രാജ്യം - ഇംഗ്ലണ്ട്
വിശേഷണം -വൈദ്യുതിയുടെ പിതാവ്
സംഭാവനകൾ - ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. വൈദ്യുതകാന്തിക പ്രേരണം, വൈദ്യുത വിശ്ലേഷണ നിയമങ്ങൾ തുടങ്ങിയവക്ക് രൂപം കൊടുത്തു. ഡൈനാമോ കണ്ടു പിടിച്ചു.


തയ്യാറാക്കിയത്:
 അനീഷ് ബാബു.എം
ഗവ: മോഡൽ എൽ.പി .എസ് കുമ്പനാട്
പത്തനംതിട്ട


No comments:

Post a Comment