🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, September 15, 2020

ഓസോണ്‍ ദിനം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണം

ഓസോണ്‍ ദിനം

സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോണ്‍ സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്.Jump to navigationJump to searcപ്രദർശിപ്പിക്കുകഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. അന്തരീക്ഷത്തില്‍ വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ജല ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അള്‍ട്രാവയലറ്റ് രശ്മികള്‍. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്‍റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്.സ്ട്രാറ്റോസ്ഫിയറിന്‍റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.

സി.എഫ്.സി.കളും ഹാലോണുകളും

ഓസോൺപാളിയുടെ ശോഷണത്തിന്‍റെ മുഖ്യകാരണം സി.എഫ്.സി.കളും ഹാലോണുകളുമാണ്. കാർബൺ, ഫ്ളൂറിൻ, ക്ലോറിൻ എന്നീ മൂലകങ്ങളടങ്ങിയ ദ്രാവക രൂപത്തിലോ വാതകരൂപത്തിലോ ഉള്ള മനുഷ്യ നിർമിതമായ രാസസംയുക്തങ്ങളാണ് സി.എഫ്.സി.കൾ അഥവാ ക്ളോറോഫ്ളൂറോ കാർബണുകൾ. ഫ്രിയോണുകൾ എന്ന പേരിലാണ് ഇവ വിൽക്കപ്പെടുന്നത്. ഹാലോണുകളിൽ ക്ളോറിനുപകരം ബ്രോമിനാണുള്ളത്. നിറമോ മണമോ വിഷപ്രഭാവമോ സ്ഫോടനസാധ്യതയോ ഇല്ലാത്ത രാസപദാർഥങ്ങളാണ് സി. എഫ്.സി.കൾ. അതുകൊണ്ട് ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. റഫ്രിജറേറ്ററുകളിലും എയർകണ്ടീഷനറുകളിലും എയറോസോൾ സ്പ്രേകളിലും ഇവ ധാരാളമായി ഉപയോഗിക്കുന്നു. കംപ്യൂട്ടറുകളിലേയും ഫോണുകളിലേയും ഇലക്ട്രോണിക് സർക്യൂട്ട്ബോർഡുകൾ ക്ലീൻ ചെയ്യുന്നതിനും സി.എഫ്.സി.കൾ ഉപയോഗിക്കുന്നുണ്ട്. ഉപകരണങ്ങളിൽനിന്നും മറ്റും പുറത്തുവരുന്ന സി. എഫ്. സി.കളും ഹാലോണുകളും സാവധാനം സ്ട്രാറ്റോസ്ഫിയറിൽ എത്തുന്നു. അൾട്രാവയലറ്റ് രശ്മികൾ ഏറ്റ് ഇവയിൽനിന്ന് ക്ലോറിൻ ആറ്റങ്ങൾ സ്വതന്ത്രമാകുന്നു. ക്ലോറിൻ ആറ്റങ്ങൾ ഓസോണിനെ വിഘടിപ്പിച്ച് ഓക്സിജനാക്കിമാറ്റുന്നു. ഒരു ക്ലോറിൻ ആറ്റത്തിനുതന്നെ ഒരു ലക്ഷത്തോളം ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാനാകും.

ഓസോണ്‍ പാളി ശോഷണം എങ്ങനെ ബാധിക്കും?

ഓസോൺ പാളിയുടെ ശോഷണം അപകടകാരികളായ അൾട്രാവയലറ്റ് രശ്മികൾ ധാരാളമായി ഭൂമിയിലെത്താൻ കാരണമാകും.മനുഷ്യരിൽ ചർമാർബുദത്തിന്റെ തോത് വർധിപ്പിക്കും. ചർമം ചുക്കിച്ചുളിഞ്ഞ് വാർധക്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും . നേത്രരോഗങ്ങൾ വർധിക്കുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും.സസ്യങ്ങളുടെ ഇലകൾ ചെറുതാകും. അതുവഴി വിത്തുണ്ടാകാൻ സമയമെടുക്കുകയും വിളവുകുറയുകയും ചെയ്യും.ജലാശയങ്ങളിലെ ഭക്ഷ്യശൃംഖലയുടെ അടിത്തറയായ സസ്യപ്ലവകങ്ങൾ നാശമടയും. അതുവഴി അവിടത്തെ ഭക്ഷ്യശൃംഖല മൊത്തത്തിൽ അപകടത്തിലാകും.അൾട്രാവയലറ്റ് രശ്മികൾ വലിയതോതിൽ പതിച്ച് പെയിന്റുകളുടെയും വസ്ത്രങ്ങളുടെയും നിറം മങ്ങും. പ്ലാസ്റ്റിക് ഉപകരണങ്ങളും പൈപ്പുകളും വളരെ വേഗത്തിൽ കേടുവരും.

സ്കൂളുകളില്‍ എന്തെല്ലാം നടത്താം?

പ്രസംഗം,പ്രഭാഷണം,പോസ്റ്റര്‍ നിര്‍മ്മാണം,ക്വിസ്, ബോധവല്‍ക്കരണ ക്ലാസ്സ്‌,വീഡിയോ-ഓഡിയോ പ്രദര്‍ശനം,പ്രൊജക്റ്റ്‌.

                              OZONE DAY SONG






COURTESY: WICKI,MATHRUBHOOMI,ONLINE SIGHTS



No comments:

Post a Comment