അധ്യാപകക്കൂട്ടം HS മലയാളം നാടകീയ ശബ്ദരേഖ
9, 10 ക്ലാസുകളിലെ മലയാളം പുസ്തകങ്ങളിലെ പാഠഭാഗങ്ങൾ ശബ്ദ നാടകമായി ആവിഷ്കരിക്കുകയാണ് ഒരു അധ്യാപക കുടുംബം.തിയേറ്റർ ക്ലാസ് റൂം എന്ന നാടക സിദ്ധാന്തത്തിൻ്റെ പുതിയ പ്രായോഗിക പരീക്ഷണമാണിത്. ഒരേ സമയം പാഠഭാഗങ്ങൾ നാടകീയമായി വിശകലനം ചെയ്യുകയും കലാവിഷ്കാരമായും അവതരിപ്പിക്കുകയാണ് ഇവിടെ.നാടകത്തിലൂടെ അധ്യയനം എന്ന Theatre/Teaching സങ്കേതത്തിലൂടെ പഠനാനുഭവവും കലാനുഭവവും ഒരു പോലെ പങ്കുവയ്ക്കുന്നു. പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപകനും നാടകപ്രവർത്തകനുമായ നാടകക്കാരൻ മനോജ് സുനിയും കുടുംബവും ചേർന്നാണ് ഈ ശബ്ദ നാടക സീരീസിന് അദ്യമായി തുടക്കമിട്ടിരിക്കുന്നത്.ഇതേ സ്കൂളിലെ വിദ്യാർത്ഥിനികളായ മക്കൾ ഗൗരി നന്ദന, ദേവി നന്ദന ഭാര്യ ജ്യോതി ലക്ഷ്മി (കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ) എന്നിവരാണ് കൂടെ പ്രവർത്തിക്കുന്നത്.
Kollam
ReplyDeleteഅധ്യാപകക്കൂട്ടത്തിനും രതീഷ് മാഷിനും മഴവില്ലിൻ്റെ നന്ദി സ്നേഹം
ReplyDelete