🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, January 18, 2021

അധ്യാപകക്കൂട്ടം റിപബ്ലിക് ദിന ക്വിസ് 2021

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

അധ്യാപകക്കൂട്ടം റിപബ്ലിക് ദിന ക്വിസ് 2021

1.FOR DOWNLOAD THIS QUIZ : 



       1.ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനം     

     എന്നാണ് ആഘോഷിച്ചത്?

   1950 ജനുവരി 26

      2.ഇന്ത്യയുടെ 2021- ലെ റിപ്പബ്ലിക് ദിന പരേഡിൽ          വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്ന രാഷ്ട്രത്തലവനാര്?

    ബോറിസ് ജോൺസൺ (ഇംഗ്ലണ്ട്) 

    3. 2021 -ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?

        72

      4. 2020- ൽ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു?

     ജൈർ ബൊൽസൊനാരോ (ബ്രസീലിയൻ പ്രസിഡന്റ്)

5.5, ഭരണഘടനകൾ എത്ര തരത്തിലുണ്ട്?

    രണ്ട് (ലിഖിതം, അലിഖിതം)

    6. എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?

    രണ്ടു വർഷം 11മാസം 18 ദിവസം      

7  7 . ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?

     ഡോ ബി ആർ അംബേദ്കർ

    8. ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി ആരായിരുന്നു

    ഡോ. ബി ആർ അംബേദ്കർ

     9 . റിപ്പബ്ലിക് എന്ന പദം ഏത് ലാറ്റിൻ പദത്തിൽ നിന്നാണ്  ഉണ്ടായത്?

     റെസ്പബ്ലിക്ക

    10, ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആര്?

     പിംഗലി വെങ്കയ്യ

     11.ഇന്ത്യയുടെ ദേശീയ മുദ്ര?

     സിംഹ മുദ്ര

      12. റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്      ആര്?

     ഡോ. രാജേന്ദ്ര പ്രസാദ്

   13. ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ         ആരാണ് ?

      നന്ദലാൽ ബോസ്

      14. ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ

     അതിഥി  ആരായിരുന്നു  

     അഹമ്മദ് സുകാർണോ (ഇന്തോനേഷ്യൻ പ്രസിഡന്റ്)

       15. ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഏത്?

        ഇന്ത്യൻ ഭരണഘടന

       16. റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

      ജനക്ഷേമ രാഷ്ട്രം

        17. ഇന്ത്യയുടെ ദേശീയ മുദ്ര?

      സിംഹ മുദ്ര

       18. റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്നാണ്?    

      രാഷ്ട്രപതി ഭവൻ

       19. റിപ്പബ്ലിക് ദിന പരേഡിനിടയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടക്കുന്നത്        എവിടെ വെച്ചാണ്?

      വിജയ് ചൗക്ക്

       20. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏത്?

       ഭാരതരത്നം

        21. ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന ആശയം     ആദ്യമായി മുന്നോട്ടു വെച്ച ഇന്ത്യക്കാരൻ ആരാണ്?

     എം എൻ റോയ്

     22. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആരാണ്?    

    രാഷ്ട്രപതി

2    23. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് എന്നാണ്?

                1949 നവംബർ 26

       24. ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്

    ആമുഖം

      25.ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാര്?

     രവീന്ദ്ര നാഥ ടാഗോർ

      26. ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ച വർഷം?   

              1950 ജനുവരി 24

       27. വന്ദേ മാതരം രചിച്ചത് ആര്?

      ബങ്കിം ചന്ദ്ര ചാറ്റർജി

       28. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്?

      സാൻ മരീന

      29. ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത് ഏതു പേരിൽ

     റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ

       30, റിപ്പബ്ലിക്ക് ദിനത്തിൽ സംസ്ഥാനങ്ങളിൽ പതാക ഉയർത്തുന്നത് ആര്?

      ഗവർണർ

         31. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ സമാപന ചടങ്ങുകളുടെ പേരെന്ത്?

        ബീറ്റിങ് റിട്രീറ്റ്

     

           PREPARED BY:                                                                                                                                                                                             RATHEESH SANGAMAM          

                ADHYAPAKAKKOOTTAM

                                                                                    

      

                                                                                      

                                                                                       




  


No comments:

Post a Comment