അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍
പത്ര വാര്‍ത്തകളും റേഡിയോ വാര്‍ത്തകളും ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനഭാഗമാക്കികുട്ടികളുടെ WORD MEANING , PRONOUNCIATION എന്നിവ മെച്ചപ്പെടുത്തിയ അനുഭവം പങ്കിടുകയാണ് പാലക്കാട് കൃഷ്ണ എ.എല്‍.പി.എസ്സിലെ സുമിത ടീച്ചര്‍.
വിദ്യാഭ്യാസ സമ്പ്രദായത്തിൽ വന്ന പുതുമകളുടെ ഭാഗമായി പത്രവായനയും, വാർത്ത എഴുത്തും, വാർത്ത വായനയും,വർഷങ്ങളായി കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇത്തവണ Covid മഹാമാരി വിദ്യാഭ്യാസം വീട്ടിലൊതുക്കിയപ്പോൾ ഇതിനൊരു കോട്ടം തട്ടുന്നുണ്ടോ എന്നു സംശയം തോന്നി.
- പത്രം വരുത്തുന്നവരോട് വാർത്ത തയ്യാറാക്കി ക്ലാസ് വാട്സ് ആപ്പ്ഗ്രൂപ്പിലവതരിപ്പിക്കാൻ പറഞ്ഞു.
- പത്രം വരുത്താത്തവർക്കായി ആകാശവാണി വാർത്തകൾ പങ്കുവച്ചു.
- അപ്പോഴാണ് അധ്യാപക ഗ്രൂപ്പുകളിലൊന്നിൽ സ്ഥിരമായി വരുന്ന ഇംഗ്ലീഷ് ന്യൂസ് ശ്രദ്ധയിൽ പെട്ടത്.
- അതും സ്ഥിരമായി ക്ലാസ് ഗ്രൂപ്പിൽ പങ്കുവച്ചb തുടങ്ങി.
- ആദ്യ ദിവസങ്ങളിൽ കുട്ടികളോട് വെറുതെ കേൾക്കാൻ ആവശ്യപ്പെട്ടു. പിന്നീട് മനസ്സിലാക്കാനായ ഒന്നോ രണ്ടോ പദങ്ങൾ ഗ്രൂപ്പിൽ പങ്കുവക്കാനാവശ്യപ്പെട്ടു.
- അത് വാക്യ ങ്ങളിലേക്കു മാറി.
- പിന്നീട് ദിവസവും വാർത്ത കേട്ട് മനസ്സിലാക്കുന്ന5 Wordsഅതിൻ്റെ അർത്ഥം കണ്ടു പിടിച്ച് notebook ൽ എഴുതി വക്കാൻ നിർദേശിച്ചു.
- ഒപ്പം മറ്റുള്ളവർക്കായത് ഗ്രൂപ്പിൽ പങ്കുവക്കാനും .
- പ്രവർത്തനം കൃത്യമായി ഏറ്റെടുത്ത വരുടെ പദസമ്പത്തിൽ ഗണ്യമായ മാറ്റമാണുണ്ടായിരിക്കുന്നത്.
കുട്ടികള്‍ എഴുതി അയച്ച ചില പ്രവര്‍ത്തനങ്ങള്‍
വാർത്തകൾ വായിക്കുന്നത് ...
No comments:
Post a Comment