അധ്യാപകക്കൂട്ടം ഓണ്‍ലൈന്‍ ക്ലാസ്സ് റൂം
ഓണ്‍ലൈന്‍ പഠനത്തില്‍ അധ്യാപകര്‍ സ്വീകരിച്ച വ്യത്യസ്ത പഠന തന്ത്രങ്ങള്‍ പങ്കിടുന്നതിനാണ് ഈ പംക്തി. നിങ്ങള്‍ നടത്തിയ ക്ലാസ്സ് റൂം ഇടപെടലുകളുടെ ഡിജിറ്റല്‍ ഡോക്യുമെൻ്റേഷന്‍ ഞങ്ങള്‍ക്ക് അയച്ചു തരിക (9048175724 Ratheesh Sangamam), ഞങ്ങളവയില്‍ തിരഞ്ഞെടുക്കപ്പെടുന്നവ അധ്യാപകക്കൂട്ടം ബ്ലോഗ് വഴി share ചെയ്യുന്നതാണ്.
ഓൺലൈൻ പഠനത്തിന്റെ വിരസത ഇല്ലാതാക്കാനായി പാലക്കാട് ജി.എച്ച്.എസ്.എസ്സിലെ രമേഷ് സാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ന് പങ്കിടുന്നത്. സ്കിറ്റ് രൂപത്തിലുള്ള വീഡിയോകള്‍ക്ക്പ്രാധാന്യം നല്‍കിയാണ് പഠഭാഗങ്ങളും ദിനാചരണങ്ങളും സംഘടിപ്പിച്ചത്. കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കും മറ്റു കുട്ടികൾക്കും പ്രചോദനമായി.
4ആം ക്ലാസ്സിലെ സ്വാതന്ത്ര്യത്തിലേക്ക് എന്ന പാഠത്തിൽ നേതാക്കന്മാരെയും അവരുടെ വചനങ്ങളെയും പരിചയപ്പെടുത്താൻ നടത്തിയ പ്രവർത്തനം.
കുഞ്ചൻനമ്പ്യാരുടെ ജീവിത ചരിത്രം കുട്ടികൾ അവതരിപ്പിക്കുന്നു . ഊ ണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചെയ്ത പ്രവർത്തനം.
Nov. 14 ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തിയ skit. കുട്ടികൾക്ക് script നൽകി വേണ്ട ഇടപെടലുകൾ നടത്തി. നെഹ്‌റുവിന്റെ കുട്ടിക്കാലത്തെ ഒരു ചെറിയ സംഭവമാണ് ഈ സ്കിറ്റിന്റെ വിഷയം : ഒരു പേനാക്കഥ.
കൃഷിപാട്ടിന്റെ ദൃശ്യാവിഷ്‌കാരം. Evs ഇൽ നാടൻപാട്ടുകൾ എന്ന ഭാഗവുമായി ബന്ധപെട്ടു നടത്തിയ പ്രവർത്തനം. രക്ഷിതാക്കൾ വളരെ നന്നായി ഈ പ്രവർത്തനം നടത്താൻ സഹായിച്ചു.
കൂടാതെ ആയിഷ നസ്‌വിൻ തയാറാക്കിയ പതിപ്പ് വിക്‌ടേഴ്‌സ് ചാനലിൽ അവതരിപ്പിച്ചു.
Very good sir proud off you and Ur teaching
ReplyDelete