🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, June 29, 2021

സ്റ്റിക്കർ മഹാത്മ്യം//adhyapakakkoottam

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

സ്റ്റിക്കർ മഹാത്മ്യം

പലരും ഓൺലൈൻ ക്ലാസ്സുകളിൽ പലതരം സ്റ്റിക്കറുകൾ ഉപയോഗിക്കുന്നുണ്ട്.

കുട്ടിയെ പോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാർഗ്ഗമാണല്ലോ സ്റ്റിക്കറുകൾ.
കുട്ടികളുടെ പ്രായം അഭിരുചി പരിഗണിച്ച് വ്യത്യസ്ത സ്റ്റിക്കറുകൾ ലഭ്യവുമാണ്.

അമിതമായാൽ അമൃതും വിഷം എന്ന അവസ്ഥ സ്റ്റിക്കറ്റിലും ബാധകമാണ്.
ഒപ്പം ഒരേ സ്റ്റിക്കറുകൾ എല്ലാ ദിവസവും ഉപയോഗിക്കുന്നതും ദോഷം ചെയ്യാം.
സ്റ്റിക്കറുകളുടെ ഉപയോഗത്തെ പല തരത്തിൽ പ്രയോജനപ്പെടുത്തുന്നവരുണ്ട്.
പ്രൈമറി ക്ലാസ്സുകളിൽ ഒന്നിലധികം വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ടാകും.

ഒരു പ്രത്യേക വിഷയത്തിന് അല്ലെങ്കിൽ വർക്കിന് ഒരു പ്രത്യേക സ്റ്റിക്കർ നൽകുന്നത് പ്രസ്തുത വിഷയവുമായ് ബന്ധപ്പെട്ട പ്രവർത്തനം എത്ര പേർ ചെയ്തു എന്ന് പെട്ടെന്ന് തിരിച്ചറിയാൻ അധ്യാപികയെയും സഹായിക്കും.

സ്റ്റിക്കറുകളിൽ കുട്ടികളുടെ തന്നെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

അനുഭവത്തിൽ മികച്ച ഒരു പ്രോത്സാഹന തന്ത്രമാണ് കുട്ടിക്ക് അവൻ്റെ ഫോട്ടോ ഉൾപ്പെടുന്ന Sticker നൽകുക എന്നത്.

സ്വന്തം ചിത്രം ഉൾപ്പെടുന്ന സ്റ്റിക്കറും അവക്കൊപ്പം കമൻ്റും ലഭിക്കുമ്പോൾ കുട്ടികൾ വളരെ ഉത്സാഹത്തോടെ പഠന പ്രവർത്തനങ്ങൾ ഏറ്റെടുക്കും എന്ന ചിന്തയിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്.

സായി ടീച്ചറുടെ  ഒന്നാം ക്ലാസ്സ് ഗ്രൂപ്പിലും എൻ്റെ മൂന്നാം ക്ലാസ്സിലും പരീക്ഷിച്ചു.

കുട്ടിയുടെ ചിത്രത്തോടൊപ്പം 'മിടുക്കൻ - മിടുക്കി' എന്നീ കമൻറുകളാണ് സായി ശ്വേത ടീച്ചര്‍ ഉപയോഗിച്ചത്.

സുമിഷമിടുക്കിയാണല്ലോ - 
നന്നായി ഗൗരി - 
ബിലാലും ശരിയായി ചെയ്തു - 
തുടങ്ങിയ രീതിയിൽ വാചകങ്ങളിലും വൈവിധ്യം  വരുത്തിയാണ് ഞാനവ മൂന്നാം ക്ലാസ്സിൽ ഉപയോഗിച്ചത്.


ഒന്നിലേയും മൂന്നിലേയും ക്ലാസ്സ് ഗ്രൂപ്പുകളിലാണെങ്കിലും കുട്ടികളുടെ പ്രതികരണം മികച്ചവയായിരുന്നു.

സ്വന്തം ഫോട്ടോ ഉൾപ്പെടുന്ന സ്റ്റിക്കറുകൾക്കായ് കുട്ടികൾ വേഗത്തിലും കൃത്യമായും പ്രവർത്തനങ്ങൾ ചെയ്തിടാൻ തുടങ്ങി.

(സായി ടീച്ചറുടെ രക്ഷാകർത്താക്കൾ അയച്ച ഓഡിയോ മെസ്സേജ്
കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ....)

ഇനി എങ്ങനെ ഈ സ്റ്റിക്കറുകൾ നിർമ്മിക്കാം എന്ന് കൂടി പറഞ്ഞിട്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാം എന്ന് കരുതുന്നു.

നമ്മൾ Select ചെയ്യുന്ന ചിത്രം ഉൾപ്പെടുത്തി stickerകൾ നിർമ്മിക്കാൻ സഹായിക്കുന്ന ധാരാളം ആപ്ലിക്കേഷനുകൾ ഉണ്ട്.

Sticker.Iy എന്ന app ആണ് ഞാൻ ഉപയോഗിച്ചത്.
Play Store ൽ നിന്നും download ചെയ്യാം.

Download ചെയ്ത് ഉപയോഗിക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോ കാണാനായി താഴെ കാണുന്ന Click Here എന്ന ബട്ടണിൽ Click ചെയ്യൂ..





No comments:

Post a Comment