🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, June 22, 2021

സര്‍ഗാത്മക ചിന്തകള്‍// TWEENCRAFT//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

ഒരു കഥ സൊല്ലട്ടുമാ..
ഒരു Tweencraft കഥ..
എന്താണ് Tweencraft എന്നും അധ്യാപകർക്കത് എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്നുമുള്ള കഥ.
തുടക്കത്തിലേ പറയാം കഥാനായകൻ Tween craft ആള് Simple ആണ് Powerful ഉം..
കഥ മുഴുവൻ വായിച്ച ശേഷം നിങ്ങളും പറയും- യെവനാള് പുലിയാണ് കെട്ടോ ..

LSS പരിശീലനം നടക്കുന്നതിനിടെ മലപ്പുറത്തുള്ള മൈമൂനത്ത് ടീച്ചർ അയച്ച വീഡിയോ പാഠങ്ങളിലാണ് Tweencraft നെ ആദ്യം പരിചയപ്പെടുന്നത്.
കണക്കിലെ കുരുക്കൾ നിറഞ്ഞ സൂത്രവാക്യങ്ങൾ പഠിപ്പിക്കുന്ന കാർട്ടൂൺ ടീച്ചറെ കുട്ടികൾക്കും ക്ഷ പുടിച്ചു.

കഴിഞ്ഞ ദിവസം സായി ശ്വേത ടീച്ചർ ഒരു കഥ പറഞ്ഞത് അയച്ച് തന്നു.
"വികൃതിയായ കുഞ്ഞിക്കോഴിയുടെ കഥ" മട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ പറഞ്ഞ് ഒരു പാട് കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ടീച്ചറായ ശ്വേത ടീച്ചർ ഇത്തവണ Tweencraft എന്ന application ഉപയോഗിച്ച് കാർട്ടൂൺ കഥാപാത്രങ്ങളെ അണിനിരത്തിയാണ് കഥ പറഞ്ഞിരിക്കുന്നത്.

കഥ കാണാനായി CLICK HERE എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യൂ,
ഇതിനിടെ ശ്വേത ടീച്ചറുടെ അടുത്ത കഥയും എത്തി. "കാട്ട് മരവും മുല്ലവള്ളിയും" എന്ന കഥയിൽ ശബ്ദവും  മീനു എന്ന കാർട്ടൂൺ കഥാപാത്രത്തിൻ്റേത് തന്നെയാണ് നൽകിയിരുന്നത്.



കഴിഞ്ഞ വർഷം വിക്ടേർസിൽ ക്ലാസ് എടുക്കുന്നതിനിടെ ചില കാർടൂൺ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സന്ധ്യ ടീച്ചറും Tweencraft ഉപയോഗിച്ചിരുന്നു.
കഥകൾ കണ്ടും കേട്ടും ഇരുന്നപ്പോളാണ് ഓർത്തത് എന്‍റെ ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ സമയമായി.
ഗൂഗിള്‍ മീറ്റ് വഴിയാണ് മുഖ്യമായും ക്ലാസ്സ് എടുക്കുന്നത്.
പതിവ് പോലെ മൂന്ന് നാല് പേർ ഇന്നും Join ചെയ്തിട്ടില്ല.

ഇനി പഠിപ്പിച്ച കാര്യങ്ങൾ അവരെ അറിയിക്കാനും - പഠിച്ചവർക്ക് ഒരു ഓർമ്മപ്പെടുത്തലിനും അത്യാവശ്യ നിർദ്ദേശങ്ങളും നൽകണം.
Watsapp Audio തന്നെ ശരണം.

സത്യം പറയാല്ലോ എൻ്റെ കർണ്ണകഠോര ശബ്ദം എനിക്ക് തന്നെ പുടിത്തമല്ല.
ഞാനയക്കുന്ന Voice Message കൾ ഞാൻ പോലും രണ്ടാമത് കേൾക്കാറില്ല.
പാവം കുട്ടികൾ അവരത് എങ്ങനെ സഹിക്കുന്നോ ആവോ..

പെട്ടെന്നാണ് Tweencraft നെ ഓർമ്മ വന്നത്.
ഒരു cartoonവീഡിയോ ചെയ്തു.
ആ വീഡിയോ ക്ലാസ് ഗ്രൂപ്പിൽ apload ചെയ്തു.
ഹാ.. സംഭവം പൊളി.



സായി ശ്വേത ഇതിനിടെ Tween craftഉപയോഗിച്ച് ഒരു പാട് പരീക്ഷണങ്ങളുമായി മുന്നേറിക്കഴിഞ്ഞു.
ഒന്നാം ക്ലാസ്സിൻ്റെ ഒന്നാം പാഠ ഭാഗത്തിൻ്റെ പ്രവേശക പ്രവർത്തനം ഉൾപ്പടെ ചെയ്യുക മാത്രമല്ല അവയിൽ Green Screen കൂടി Mix ചെയ്തു.

ഒന്നാം ക്ലാസ്സ്‌ ഒന്നാം പാഠം വീട് നല്ല വീടിന്‍റെ പ്രവേശക പ്രവര്‍ത്തനം.

ഗ്രീന്‍ സ്ക്രീന്‍ (Green screen) സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ചിത്ര വായന.
ഇനി എങ്ങനെ യാണ് ഈ പുപ്പുലിയെ നമ്മുടെ ക്ലാസ്സിലും ഉപയോഗിക്കാന്‍ പാകത്തില്‍ മെരുക്കുന്നത് എന്ന് നോക്കാം.
ANDROID ഫോണില്‍ PLAY STORE വഴി APP ഡൌണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം.
https://play.google.com/store/apps/details?id=com.kk.tweencraft
DOWNLOAD ചെയ്താല്‍ മാത്രം പോരല്ലോ.
എങ്ങനെ ഉപയോഗിക്കും എന്നറിയണ്ടേ? തുടക്കകാര്‍ക്ക് ഈ വീഡിയോ സഹായകരമാകും.
TUTORIAL  VIDEO







No comments:

Post a Comment