അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍
വീട് തന്നെ വിദ്യാലയമായിക്കൊണ്ടിരിക്കുമ്പോള്‍ വീടുതന്നെ ക്ലാസ്സ് റൂം സ്റ്റുഡിയോ ആക്കി മാറ്റിയ കഥയാണ് കണ്ണൂര്‍ ജില്ലയിലെ അധ്യാപക ദമ്പതികളായ രാജേഷ് മാഷിനും സിസിലി ടീച്ചറിനും പങ്ക് വെക്കാനുള്ളത്.
പാനൂര്‍ എലാങ്കോട് സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ പ്രഥമ അധ്യാപകനാണ് രാജേഷ് മാഷ്. അതെ വിദ്യാലയത്തിലെ അധ്യാപികയാണ് സിസിലി ടീച്ചര്‍.
VICTERS ചാനലില്‍ വരുന്ന ക്ലാസ്സുകളുടെ പൂരക പ്രവര്‍ത്തനങ്ങളാണ് പത്തോ പതിനഞ്ച് മിനിട്ടുകള്‍ വരുന്ന വീഡിയോ രൂപത്തില്‍ തയ്യാറാക്കി കുട്ടികള്‍ക്ക് അയക്കുന്നത്.
വീട്ടില്‍ തന്നെ RECORDING സ്റ്റുഡിയോ ചെയ്യുന്നതിന് പതിനായിരം രൂപയാണ് ചെലവ് വന്നത്. റെക്കോര്‍ഡ് ചെയ്ത വീഡിയോ മൊബൈല്‍ ഫോണില്‍ KINE MASTER എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നു.
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആകര്‍ഷകമാക്കാന്‍ വാട്സാപ് ക്ലാസുകള്‍ മാത്രം പോര, സ്വന്തം അധ്യാപകര്‍ എടുക്കുന്ന ക്ലാസുകള്‍ കൂടുതല്‍ പ്രയോജനപ്രദമാകും എന്ന തിരിച്ചറിവുമാണ് ഇത്തരം ഒരു ഉദ്യമത്തിലേക്ക് നയിച്ചത്.
സ്റ്റുഡിയോയിലേക്ക് ആവശ്യമായ സാധനങ്ങൾ ഓണ്‍ലൈന്‍ ആയാണ് വാങ്ങിയത്. കൂട്ടത്തില്‍ ചെലവേറിയത് ലൈറ്റും സ്റ്റാൻ്റും വാങ്ങുന്നതിനായിരുന്നു. എന്നാല്‍ വീഡിയോ ക്വാളിറ്റി കുറയാതിരിക്കാന്‍ മികച്ച ലൈറ്റ് ആവശ്യമാണ്.
എലാങ്കോട് സ്കൂളിലെ കുട്ടികളും ഹാപ്പിയാണ്.
ഓണ്‍ലൈന്‍ ആയി വാങ്ങിയ ഉപകരണങ്ങളും വിലയും അവ വാങ്ങിയ ലിങ്കുകളും നല്‍കുന്നു. (പരസ്യമല്ല ONLINE PURCHASE ന്‍റെ അപകടങ്ങള്‍ അറിയാവുന്നത് കൊണ്ട് രാജേഷ് മാഷ് വാങ്ങിയ അനുഭവത്തില്‍ മികച്ചത് പരിചയപ്പെടുത്തുന്നു എന്നുമാത്രം.)
ഓരോ ഐറ്റം എഴുതിയിരിക്കുന്നതിനു മുകളില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ സൈറ്റില്‍ എത്തും.
lights with Stand - 4300
Tripode - 1500
Green screen with Stand - 2700
collar Mike - 1200
ടീം അധ്യാപകക്കൂട്ടത്ത്തിനു വേണ്ടി ,
രതീഷ് സംഗമം.

No comments:
Post a Comment