അധ്യാപകക്കൂട്ടം CLASS 3 MALAYALAM
മഹാത്മാഗാന്ധി
·
ഏതു ജോലിയും
വിശുദ്ധമാണ്.
·
പ്രവർത്തിക്കുക
അല്ലെങ്കിൽ മരിക്കുക.
·
ഹിംസയിലൂടെ നേടുന്ന
വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം.
·
എന്റെ ജീവിതമാണ്
എന്റെ സന്ദേശം.
·
പാപത്തെ വെറുക്കുക
പാപിയെ സ്നേഹിക്കുക.
·
കണ്ണിന് കണ്ണ്
എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
·
ഇന്നു ചെയ്യുന്ന
പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
·
സമാധാനത്തിലേക്ക്
ഒരു പാതയില്ല. സമാധാനമാണ് പാത.
·
ഒരു ശിശുവിന്റെ
ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ്
വിദ്യാഭ്യാസം
·
ലോകത്തിന്റെ
വെളിച്ചമാണ് പുസ്തകങ്ങൾ
·
കോപം അഗ്നി
പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
·
സത്യം വെറുമൊരു
വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം
·
ഞാൻ ചോക്ലേറ്റുകളിൽ
മരണത്തെ കാണുന്നു
·
പ്രാർഥനാനിരതനായ
ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.
·
ഞാൻ ഒരു
പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
·
സത്യം ആണ് എന്റ
ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ
അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
·
നിർമലമായ
സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല
·
നിങ്ങൾ
ചെയ്യുന്നതെല്ലാം നിസ്സാരമായിരിക്കും, പക്ഷേ നിങ്ങൾ അത് ചെയ്യേണ്ടത് വളരെ
പ്രധാനമാണ്..
·
ദുർബലർക്ക്
ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. പാപമോചനമാണ് ശക്തരുടെ ഗുണം.
·
പാപത്തെ വെറുക്കുക, പാപിയെ
സ്നേഹിക്കുക.
ശ്രീബുദ്ധന്‍
·
പാത്രം നിറയുന്നത്
തുള്ളികളായാണ്.
·
നന്നായി
കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല
മനുഷ്യൻ ആയിരിക്കണമെന്നില്ല.
·
മറയ്ക്കാൻ പറ്റാത്ത
മൂന്ന് കാര്യങ്ങൾ :സൂര്യൻ, ചന്ദ്രൻ, സത്യം.
·
നമ്മെ
നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.
·
ആയിരം തിരികൾക്ക്
വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ്
കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.
·
നിങ്ങൾ നിങ്ങൾക്കു
തന്നെ പ്രകാശമായി വർത്തിക്കുക
·
ഇന്നലെകളെ
ഓർത്തുംകൊണ്ട് ജീവിക്കരുത്ത്.നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ
മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.
·
അസൂയക്കാരനു
ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല.
·
നന്നായി ജീവിച്ചവൻ
മരണത്തെപോലും ഭയക്കുന്നില്ല.
·
അമ്പത്
പേരെസ്നേഹിക്കുന്നവനു അമ്പത് വ്യഥകളുണ്ടാവും.ഒരുവനേയും സ്നേഹിക്കാത്തവനു ഒരു
വ്യഥ്യപോലുമുണ്ടാവില്ല.
·
ചെയ്തതെന്തൊക്കെ
എന്നു ഞാൻ നോക്കാറില്ല.ഇനി ചെയ്യാനുള്ളതെന്ത് എന്നേ ഞാൻ നോക്കാറുള്ളു.
·
ക്ഷമയാണ് ഏറ്റവും
വലിയ പ്രാർത്ഥന
·
വിഡ്ഢികൾ പാതി
നിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയാട്ടുന്നു. ബുദ്ധിമാന്മാർ തടാകം പോലെ
ശാന്തരായിരിക്കും.
·
ആത്മാർത്ഥതയില്ലാത്ത
സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകർമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം.
എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും.
·
ആശയാണ് എല്ലാ
നിരാശക്കും കാരണം
സ്വാമി
വിവേകാനന്ദന്‍
·
"നാം കുട്ടിക്കാലം മുതൽക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും
കുറ്റം ചുമത്താനാണു് യത്നിച്ചു കൊണ്ടിരിക്കുന്നതു്; നാം എപ്പോഴും മറ്റുള്ളവരെ
നേരെയാക്കാനാണു നിലകൊള്ളുന്നതു് , നമ്മെത്തന്നെയല്ല."
·
"പാപം എന്നൊന്നുണ്ടെന്നു് വേദാന്തം സമ്മതിക്കില്ല;ശരിയാണു്.
തെറ്റുകളിൽ വച്ചേറ്റവും വലിയതു ഞാൻ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണു്."
·
വിദ്യാഭ്യാസം
മനുഷ്യരിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്കാരമാണ്-
·
അനുസരണ, സന്നദ്ധത, ലക്ഷ്യത്തിനോടുള്ള
താത്പര്യം, എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും
കഴിയില്ല
·
ആദ്യം തന്നിൽ തന്നെ
വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും.
·
രാഷ്ട്രീയവും
സാമൂഹ്യവുമായ സ്വാതന്ത്ര്യം ഒരാൾ നേടിയിരിക്കാമെങ്കിലും അയാൾ തന്റെ
ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അടിമയാണെങ്കിൽ പരിശുദ്ധമായ സന്തോഷവും യഥാർഥ
സ്വാതന്ത്ര്യവും അയാൾ അനുഭവിക്കുന്നില്ല.
·
ദൈവം എല്ലാ
ജീവനിലും സാന്നിധ്യം ചെയ്യുന്നു,
അതിനപ്പുറം ഒരു ദൈവവുമില്ല. ജീവസേവ
നടത്തുന്നവർ ദൈവസേവയാണ് നടത്തുന്നത്.
·
നിങ്ങളുടെ മനസ്സിൽ
നിന്ന് സഹായം എന്ന വാക്ക് വെട്ടിക്കളയുക. നിങ്ങൾക്ക് സഹായിക്കുവാനാവില്ല. അത്
ദൈവനിന്ദയാണ്! നിങ്ങൾക്ക് ആരാധിക്കാം. നിങ്ങൾ ഒരു നായയ്ക്ക് അല്പം ഭക്ഷണം
നല്കുമ്പോൾ നിങ്ങൾ ആ നായയെ ദൈവമായിക്കണ്ട് ആരാധിക്കണം. അവൻ എല്ലാമാണ്. അവൻ
എല്ലാറ്റിലുമുണ്ട്.
·
എല്ലാം സത്യത്തിനു
വേണ്ടി ത്യജിക്കാം. എന്നാൽ സത്യം ഒന്നിനും വേണ്ടി ത്യജിച്ചുകൂടാ..
·
ആരാണ് ലോകത്തിന്
വെളിച്ചമെത്തിക്കുക? മുൻപ് ത്യാഗം കുറവായിരുന്നു. അത്ഭുതമെന്നു പറയട്ടെ, വരാനിരിക്കുന്ന
കാലത്തും അതുതന്നെയാണ് സ്ഥിതി. എല്ലാവരുടെയും ക്ഷേമത്തിനും ധാരാളം പേരുടെ
നന്മയ്ക്കുമായി ഭൂമിയിലെ മികവും ധൈര്യവുമുള്ളവർ സ്വയം ത്യാഗം വരിക്കേണ്ടതുണ്ട്.
·
എല്ലാ വികാസവും
ജീവിതവും എല്ലാ സങ്കോചവും മരണവുമത്രെ.
·
സത്യം, പരിശുദ്ധി, നിസ്വാർഥത - ഈ
മൂന്നുമുള്ളയാളെ തകർക്കാൻ സൂര്യനു കീഴെയോ ഉപരിയോ യാതൊരു
ശക്തിയുമുണ്ടായിരിക്കുകയില്ല. ഇവയുള്ള വ്യക്തിക്ക് മുഴുവൻലോകത്തിന്റെയും
എതിർപ്പിനെ നേരിടാനാവും.
·
ഇന്ത്യയുടെ ദേശീയ
ആദർശം പരിത്യാഗവും സേവനവുമാണ്. ആ വഴിക്ക് അവളെ തീവ്രമാക്കൂ, ബാക്കിയെല്ലാം
അതതിന്റെ വഴിക്ക് നടന്നുകൊള്ളും.
·
സദുദ്ദേശ്യവും
ആത്മാർഥതയും അപരിമേയമായ സ്‌േനഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങൾ
ഉൾക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടെയും നിർദയരുടെയും
ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും.
·
ഒരു ആശയം
സ്വീകരിക്കുക. അതിനെക്കുറിച്ച് ചിന്തിച്ചും സ്വപ്‌നം കണ്ടും അത് നിങ്ങളുടെ
ജീവിതമാക്കുക. മറ്റെല്ലാ ആശയങ്ങളും വിട്ട് അതിനെ സർവകോശങ്ങളിലും നിറയ്ക്കുക. ഇതാണ്
വിജയത്തിലേക്കുള്ള മാർഗം.
·
എല്ലാ പ്രേമവും
വികാസവും എല്ലാ സ്വാർഥവും സങ്കോചവുമാണ്. അതിനാൽ സ്‌നേഹമാണ് ജീവിതത്തിന്റെ ഏക
നിയമം. സ്‌നേഹിക്കുന്നവൻ ജീവിക്കുന്നു, സ്വാർഥി മരിക്കുന്നു. അതിനാൽ സ്‌നേഹിക്കുവാനായി
സ്‌നേഹിക്കുക; കാരണം, അത് ജീവിക്കുവാൻ ശ്വസിക്കുക എന്നതുപോലെ ജീവിതത്തിന്റെ നിയമമാണ്.
·
" നമ്മൾ നമ്മുടെ ചിന്തകളുടെ നിർമിതിയാണ്. അതുകൊണ്ട്
ചിന്തിക്കുന്നതിനെ ക്കുറിച്ച് സൂക്ഷ്മത പുലർത്തുക."
രബീന്ദ്രനാഥ് ടാഗോർ
·
സ്നേഹം ആരുടെ
ഭാഗത്തുനിന്നുണ്ടായാലും ശരി,
അതു ആദരിക്കേണ്ടുന്ന വികാരം
തന്നെയാണു്"
·
"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ
ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക
·
പക്ഷികൾക്ക് ചിറകു
കിട്ടിയാൽ അതൊരിക്കലും ആകാശത്ത് പറക്കുകയില്ല
·
നമ്മുടെ വിനയം
വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്
സോക്രട്ടീസ്
·
ജീവിക്കാൻ വേണ്ടി
ഭക്ഷിക്കുക. ഭക്ഷിക്കാൻ വേണ്ടി ജീവിക്കാതിരിക്കുക.
- തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും
ചെയ്യുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
- ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ
രണ്ടാണ്. ഒന്ന് , നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകൃതമാകുക. രണ്ട് അവ സഫലീകൃതമാകാതിരിക്കുക
- സുഹൃത്ത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം
സ്ഥാപിക്കുക , എന്നാൽ സഥാപിച്ചു കഴിങ്ങാലോ അതിൽ ദൃഡമായി ഉറച്ചു നിൽക്കുക
- ജീവിക്കുക എന്നതിലല്ല കാര്യം . നന്നായി
ജീവിക്കുക എന്നതിലാണ്
- ലോകത്തെ മാറ്റിമറിക്കാൻ ഇറങ്ങിതിരിക്കുന്നവൻ
ആദ്യം സ്വയം മാറ്റിമറിയ്ക്കട്ടെ
- എനിക്ക് അറിവില്ല , എന്ന തിരിച്ചറിവ് മാത്രമാണ്
എനിക്കുള്ള അറിവ്
- നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം
അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ
നിങ്ങൾക്ക് വിജയം ലഭിക്കുന്നു;
വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല.
കൺഫ്യൂഷ്യസ്
- പ്രതികാരം വീട്ടാനായി ഇറങ്ങിതിരിക്കുന്നതിന്
മുമ്പ് രണ്ട് ശവകുഴികൾ ഒരുക്കുക.
- ഞാൻ ക്കേൾക്കുന്നത് മറക്കുന്നു, കാണുന്നത് ഓർക്കുന്നു, ചെയ്യുന്നത്
മനസ്സിലാക്കുന്നു.
- അജ്ഞത മനസ്സിന്റെ രാത്രിയാണ് .എന്നാൽ നിലാവും
നക്ഷത്രവുമില്ലാത്ത രാത്രി.
- യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല.
നിർത്താതെ തുടരുക.
- നിങ്ങൾ നിങ്ങളെ തന്നെ ബഹുമാനിക്കുക .എങ്കിൽ
മറ്റുള്ളവരും നിങ്ങളെ ബഹുമാനിച്ചുകൊള്ളും.
- സത്യം മനസ്സിലാക്കിയശേഷം അത്
പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്തമാണ്
- കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ
പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.
- തുല്യരെ മാത്രം സുഹൃത്തായി സ്വീകരിക്കുക
- ഒരിക്കലും ചതിക്കാത്ത ആത്മസുഹൃത്താണ് മൗനം
- നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ
ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും
അധ്വാനിക്കേണ്ടി വരില്ല.
- ആയിരം കാതങ്ങളുടെ യാത്രയായിരുന്നാലും
തുടങ്ങുന്നത് ഒരൊറ്റ ചുവടുവെയ്പ്പോടെയാണ്
- അന്യൂനമായ കല്ലിനെക്കാൾ നല്ലത് പോരായ്മയുള്ള
വജ്രമാണ്
- ജീവിതം ലളിത തരമാണ്, നാമാണ് അതിനെ
ക്ലേശതരമാക്കുന്നത്
- നല്ല ഭരണക്കർത്താക്കൾ ഭരിക്കുന്ന രാജ്യത്ത്
ദാരിദ്ര്യം ലജ്ജാകരമാണ്. ദുർഭരണമാണ് നടമാടുന്നതങ്കിൽ , സമ്പത്ത് ലജ്ജാകരമാണ്.
- അവനവന്റെ അജ്ഞത തിരിച്ചറിയുക എന്നതാണ് യഥാർഥ
ജ്ഞാനം
- വീഴ്ച്ചകൾ ഒന്നുംതന്നെ പറ്റാതിരിക്കുന്നതിലല്ല
മാഹാത്മ്യം. ഒരോ തവണയും എഴുന്നേൽക്കുന്നതിലാണ്.
- ഐശ്വര്യം ഉണ്ടാവുമ്പോൾ എല്ലാം കൂടി ഒരുമിച്ച്
ചെലവഴിക്കരുത്.
- എല്ലാത്തിലും സൗന്ദര്യമുണ്ട്. എന്നാൽ എല്ലാവരും
അതു കാണുന്നില്ല
- കുടുംബ ഭദ്രതതിലാണ് ദേശസുരക്ഷത.
- ഇരുട്ടിനെ ശപിക്കാതെ. ഒരു മെഴുകുതിരി
കത്തിക്കൂ.
- , കർത്തവ്യങ്ങൾ മറക്കുന്ന മകനോളം കുറ്റക്കാരനാണ് അവനെ കർത്തവ്യങ്ങൾ
പഠിപ്പിക്കാത്ത പിതാവും.
- ദുഷ്ടന്മാരെ കാണുകയും ശ്രവിക്കുകയും
ചെയ്യുന്നത് ദുഷ്ടതയുടെ തുടക്കമായിരിക്കും.
ശ്രീനാരായണഗുരു
- ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
- മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
- മദ്യം വിഷമാണ്;
അതുണ്ടാക്കരുത്,
കൊടുക്കരുത്,
കുടിക്കരുത്.
- മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന്
ഒരുമിച്ചു കഴിഞ്ഞുകൂടാം.
- മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം
എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട് , പരസ്പരം വിവാഹം ചെയ്യുന്നത്
കൊണ്ടും പന്തിഭോജനം നടത്തുന്നത്കൊണ്ടും യാതൊരു തെറ്റുമില്ല.
- കൃഷി ,
കച്ചവടം,
കൈതൊഴിൽ,
ഇവ അഭിവൃദ്ധിപ്പെടുത്തുന്നതിനെപ്പറ്റിയും , മിതവ്യയത്തെപ്പറ്റിയും
പ്രസംഗിക്കുക
- വിദ്യകൊണ്ട് സ്വതന്ത്രരാവുക
- അതിരുകവിഞ്ഞ ദുരയുടെ കാര്യത്തിൽ മനുഷ്യമൃഗം
മറ്റ് മൃഗങ്ങളേക്കാൾ മോശം.
- വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്.
സംശയനിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം
- മടിയന്മാരായിരുന്ന് ഉപജീവിക്കുന്നത് സമുദായ
നീതിക്ക് വിരുദ്ധമാണ്
- "അയലു തഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചീടണം"
- അവനവൻ ആത്മ സുഖത്തിനാചരിക്കുന്നവ അപരന്
സുഖത്തിനായി വരേണം.
സമ്പാദനം: രതീഷ് സംഗമം, വി.എല്‍.പി.എസ്,കടമ്പനാട് (Adhyapakakkoottam)
No comments:
Post a Comment