അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
അമ്പിളിമാമനെപ്പറ്റി മനോഹരമായൊരു കുട്ടിക്കവിത കേട്ടാലോ?
രചന: നസീമ.പി.വി,
കിഴക്കമ്പലം എൽ.പി.എസ്
കോലഞ്ചേരി, എറണാകുളം
ആലാപനം: SAJNABI .V
MAKKOOTTAM AMUPS
KUNNAMANGALAM
KOZHIKKODE
അമ്പിളിമാമൻ്റെ വീടു കാണാൻ
നമ്മുടെ മാമൻമാർ
പോയി പണ്ട്
ആകാശയാത്ര നടത്തിയവർ
മാമൻ്റെ വീട്ടിൽ കടന്നു ചെന്നു
കുണ്ടും കുഴികളും ,പാറകളും
അല്ലാതെ മറ്റൊന്നും കണ്ടതില്ല
കാറ്റില്ല, കുളിരില്ല, വായു വില്ല
ദാഹമകറ്റുവാൻ വെള്ളമില്ലാ..
താഴേന്നു കാണുന്ന
ചന്തമൊന്നും
മാമനെക്കണ്ടപ്പോൾ
തോന്നിയില്ലാ..
കൂരിരുൾ മൂടിക്കിടപ്പാണെങ്ങും..
വെട്ടവുമില്ലാ വെളിച്ചമില്ല
രാത്രിയുമില്ല, പകലുമില്ല
ഒച്ചയനക്കങ്ങളൊന്നുമില്ല
കിട്ടിയ കല്ലുകൾ കയ്യിലേന്തി
മാമൻ മാർ വേഗം
തിരിച്ചു പോന്നു
No comments:
Post a Comment