അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍
ജൂലൈ : 5 ബഷീര്‍ ദിനം
ബഷീര്‍ കൃതികളിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ക്വിസ്.
തയ്യാറാക്കിയത്: രാജേഷ്.എസ് വള്ളിക്കോട്
03/07/21 ശനിയാഴ്ച രാത്രി 10 മണിക്ക് മുമ്പ് ചുവടെയുള്ള CLICK HERE എന്ന ബട്ടണ്‍ അമര്‍ത്തി ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കൂ..
1000 രൂപ സമ്മാനം നേടാം.
ചോദ്യങ്ങള്‍ PDF ലഭിക്കുന്നതിന്........
ചോദ്യങ്ങളും ഉത്തരങ്ങളും
ബഷീർ കൃതികളിലൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ക്വിസ് .
1. ലുട്ടാപ്പി. എന്ന പേര് ഇന്ന് മലയാളികൾക്ക് ഏറെ പ്രീയപ്പെട്ടതാണ്. ബാലമാസികയിലെ കഥാപാത്രം എന്ന നിലയിൽ എല്ലാവർക്കും ലുട്ടാപ്പിയെ അറിയാം.
എന്നാൽ ഈ പേര് ബഷീറിന്റെ പ്രശസ്തമായ നോവലിൽ സഹോദരൻ സഹോദരിയെ വിളിക്കുന്ന ഓമനപ്പേരാണ്. ഏത് നോവലിൽ ? ആര് ആരെ വിളിക്കുന്നത്.?
2. കുറേ സമയം കഴിഞ്ഞു ഞാൻ ഒക്കടയിൽ നിന്നും പഴുത്ത പേരയ്ക്ക എടുത്തു രണ്ടായി മുറിച്ചു. മഞ്ഞ പേരക്കയുടെ അകം ചോരപോലെ ചുവന്നിരുന്നു ഒരു പകുതി അവർക്ക് കൊടുത്തു . അതിനു നല്ല മധുരം ഉണ്ടായിരുന്നു .
അവർ ചോദിച്ചു
എൻറെ കഥ എഴുതുമോ ?.
എഴുതാം.
എന്ത് പേരിടും
എന്തെങ്കിലും നല്ല പേര്
എന്നാലുംഎന്ത് പേരിടും
ഞാൻ പറഞ്ഞു.
..................
ചിരിക്കുന്ന മരപ്പാവ എന്ന ബഷീർ കഥാ സമാഹാരത്തിലെ ഈ കഥ അവസാനിക്കുന്നത് ആ കഥയുടെ പേര് പറഞ്ഞു കൊണ്ടാണ്
എന്താണ് കഥയുടെ പേര് ?
3.മരണത്തിനു മുമ്പ് തനിക്ക് ദാഹജലമായി ലഭിച്ചതിൽ നിന്നും പകുതി ജലം അയാൾ തേന്മാവിന് ജീവാമൃതമായി നൽകുന്നു . ആ ഫക്കീർ ജീവിപ്പിച്ച തേന്മാവ് തന്നെയാണ്റഷീദിനെയും അസ്മ യെയും ഒന്നിപ്പിക്കുന്നത്. തേന്മാവ് എന്ന കഥയിലെ ആ ഫക്കീറിന്റെ പേര് തന്നെയാണ് ഈ ദമ്പതികൾ മകന് നൽകിയത്. എന്താണ് ആ പേര്. ?
4. "സ്ഥലത്തെ പ്രധാന ദിവ്യൻ" എന്ന കൃതിയിലെ കഥാപാത്രങ്ങൾ ,പശ്ചാത്തലം, ആഖ്യാനരീതി ഇവയ്ക്ക് ബഷീറിന്റെ തന്നെ മറ്റൊരു കൃതിയുമായി സമാനതകളുണ്ട്. ഏതാണ് ആ കൃതി?
5. 'സൈനബാ മണ്ടൻ മുത്തപ്പാ പതുക്കെ വിളിച്ചു.. ആ വിളിയിൽ സ്നേഹവും വേദനയും പരിഭവവും മറ്റും കലർന്നിട്ടുണ്ടായിരുന്നു. എന്നാണ് ചരിത്രം.
'ഒ' എന്ന് സൈനബ പതുക്കെ വിളി കേട്ടു.
നീയീച്ചെയ്തത് നല്ലതാണോ ?
'ഹല്ല,
ഞ്ഞിങ്ങനെ ചെയ്യുമോ?
ഹില്ല.
എന്താണ് സൈനബ ചെയ്ത തെറ്റ്: ?
6. "നമുക്ക് പറക്കാൻ കഴിയുന്നതിനും
അപ്പുറത്ത് ആകാശങ്ങളുണ്ടെന്ന് കാണിച്ചു തന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തിലേക്ക് ഒരാത്മസഞ്ചാരം " എന്ന അടിക്കുറപ്പോടെയാണ് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് മലയാളത്തി പ്രശസ്ത സാഹിത്യകാരന്റെ പുസ്തകമായ ബഷീറിന്റെ ആകാശങ്ങൾ പുറത്തിറങ്ങിയിരിക്കുന്നത് :
ആരാണ് ഈ പുസ്തകം രചിച്ചത്.?
7 "ചുവന്ന കണ്ണുകൾ .ചിരിക്കുന്ന മുഖഭാവം ചെവികളിലും മുതുകിലും വാലിലും ലേശം ചുവപ്പുരാശിപ്പുണ്ട് .ബാക്കി എല്ലാം തൂവെള്ള . തറച്ചു മുഖത്തുനോക്കി മ്യാ ഓ എന്ന് പറയുന്നത് കേട്ടാൽ വാരിയെടുത്ത് ഓമനിക്കാൻ തോന്നും. "
മാന്ത്രികപൂച്ചയിലെ പൂച്ചക്കുട്ടിയെ ബഷീർ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
എന്താണ് ഈ പൂച്ചക്കുട്ടിയുടെ പേര് ?
8.വരിക്ക പ്ലാവിൽ ചക്ക കിടക്കുന്നത് ഇട്ടു കൊണ്ടുവരാൻ ഭാര്യ പറഞ്ഞു. അതു തിന്നുന്ന പക്ഷികളോടും അണ്ണാറക്കണ്ണനോടും ക്ഷേമ പറഞ്ഞ് അത് പറിച്ചു കൊടുത്തു.
ഭാര്യ പറഞ്ഞു .
"ഭവാനെപ്പോലെയുള്ളവർ കല്യാണം കഴിച്ച് വീടും കുടിയും മക്കളുമായി കഴിയാതെ തുണിയും കോണോനുമില്ലാതെ അനങ്ങാതിരുന്നു തപസ്സുചെയ്യുകയാണ് നല്ലത് "
പ്രകൃതിയിലെ ജീവജാലങ്ങൾക്ക് സ്വന്തം ഭൂമിയിൽ അധികാരവും സ്വാതന്ത്ര്യവും ഉറപ്പിക്കാൻ വേണ്ടി ബഷീർ കലഹിച്ചിരുന്നത്. ഇത്രയൊന്നും പരിക്കുകൾ ഭൂമിക്ക് ഏൽക്കാതിരുന്ന കാലഘട്ടത്തിലാണ്. ബഷീറിന്റെ പരിസ്ഥിതി ദർശനം വെളിവാകുന്ന കൃതി എന്ന വിശേഷിപ്പിക്കാവുന്ന രചനയിലെ ഒരു ഭാഗമാണ് മുകളിൽ വായിച്ചത് ?
കൃതി ഏത്?
9. ബഷീറിന്റെ മഹാ പ്രസ്ഥാനത്തിലെ ശാന്തിപർവ്വമാണ് ഈ മനോഹരമായ കൃതി. യാത്ര അവസാനിപ്പിച്ച് ഇടം. യാത്രികൻ വിശ്രമിച്ചു പിന്നിട്ട വഴിയിലേക്ക് നോക്കി ആശ്വാസം കൊണ്ട ഇടം. ............ ശേഷവും മഹത്തായ കൃതികൾ ബഷീർ എഴുതിയിട്ടുണ്ട്. പക്ഷേ ഞാൻ പറയും അദ്ദേഹം തന്റെ കഴിവിന്റെ ഉച്ചകോടിയിലെത്തുന്നത് ഈ പുസ്തകത്തിൽ ആണ് എന്ന്.
ബഷീറിന്റെ ഏത് കൃതിയെക്കുറിച്ചാണ് ടി.പത്മനാഭൻ ഇങ്ങനെ പറയുന്നത് (ബഷീർ വ്യക്തിയും നോവലിസ്റ്റും)
10. : നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോകയാണ്.
നീ മാത്രം
ബഷീറിന്റെ പ്രസ്തമായ കഥ അവസാനിക്കുന്നതും തുടങ്ങുന്നതും ഈ വാക്യങ്ങളാൽ . ഏത് കഥ 7
11.നാട്ടിൽ ചെന്ന് എത്താനുള്ള കാശുമായി വലിയ ജയിൽ ഗേറ്റിലൂടെ ഞാൻ വെളിയിൽ ഇറങ്ങി. ജയിലിന്റെ പടുകൂറ്റൻ വാതിൽ ഭയങ്കര ശബ്ദത്തോടെ എൻറെ പിറകിൽ അടഞ്ഞു .ഞാൻ തനിച്ചായി . ഞാൻ ആ സുഗന്ധം പരത്തുന്ന ചുവന്ന റോസാപ്പൂ കയ്യിലെടുത്തു നോക്കി കൊണ്ട് ആ പെരുവഴിയിൽ സ്തബ്ധനായി വളരെ നേരം നിന്നു .
എന്നവസാനിക്കുന്ന ബഷീർ നോവലിലെ നായികയുടെ പേരെന്ത് ?
12. ഒരു മനുഷ്യൻ എന്ന കഥയിൽ ദയവ് എന്ന പേര് ലഭിക്കുന്നയാളുടെ തൊഴിൽ എന്താണ്?
13. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പതിനാറാം സമ്മേളനത്തിൽ അഭിനയിക്കുവാൻ വേണ്ടി സാഹിത്യകാരന്മാരുടെ ജീവിതാന്തരീക്ഷം കേന്ദ്രമാക്കിയുള്ള രചന വേണമെന്നുള്ള പരിഷത്ത് ഭാരവാഹികളുടെ നിബന്ധന മുൻനിർത്തി ബഷീർ രചിച്ച കൃതിയുടെ പേര് എന്ത് ?
14. ഐഷുക്കുട്ടി, ടൈഗർ , നൈരാശ്യം. കള്ളനോട്ട് , ഒരു ചിത്രത്തിന്റെ കഥ. ഒരു ജയിൽപ്പുള്ളിയുടെ ചിത്രം എന്നീ കഥകൾ ഉൾപ്പെടുന്ന ബഷീറിന്റെ കഥാ സമാഹാരം ഏത്? വിശപ്പിന്റെ കാഠിന്യത്തിൽ ഒരെഴുത്തുകാരനുണ്ടാകുന്ന പൊള്ളുന്ന ചിന്തകളു ടെ പങ്ക് വെയ്ക്കുന്ന ആദ്യ കഥ തന്നെയാണ് സമാഹാരത്തിന്റെ പേര്?
15. തെറ്റ്. കേശവൻ നായർ ശരിയായ തു പറഞ്ഞു.
തന്റെ തങ്കക്കുട്ടനായ മകന്റെ പേര് ഗാംഭീര്യത്തോടെ വിളിച്ചു
ആകാശ മിഠായി.
തെറ്റെന്ന് പറഞ്ഞ് കേശവൻ നായർ തിരുത്തിയ,
പ്രേമലേഖനത്തിലെ നായികയായ സാറാമ്മ ധീരതയോടെ വിളിച്ച മകന്റെ പേരെന്തായിരുന്നു. ?
ഉത്തരങ്ങൾ.
1.ന്റപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന നോവലിൽ നിസാർ അഹമ്മദ് സഹോദരി ആയിഷയെ വിളിക്കുന്നത്.
2. പേര.
3. യൂസഫ് സിദ്ധിഖ്.
4. ആനവാരിയും പൊൻ കുരിശും.
5. വാഴക്കുല മോഷണം.
6. പെരുമ്പടവം ശ്രീധരൻ.
7. കൈസുക്കുട്ടി
8. ഭൂമിയുടെ അവകാശികൾ.
9. പാത്തുമ്മയുടെ ആട്:
10. അനർഘനിമിഷം .
11. നാരായണി.
12. പോക്കറ്റടി.
13. കഥാബീജം.
14. ജന്മദിനം
15. മിഠായി ആകാശം.
No comments:
Post a Comment