🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, July 10, 2021

അധ്യാപകക്കൂട്ടം ICT സഹായി സ്കൂൾ അധ്യാപകർക്കു വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി ക്ലാസ്സ് എടുക്കാനുള്ള G - Suite പ്ലാറ്റ്ഫോം Kite ഒരുക്കുന്നത് അറിഞ്ഞിരിക്കുമല്ലൊ. G-Suit എങ്ങിനെ ഉപയോഗിക്കാം

അധ്യാപകക്കൂട്ടം ICT സഹായി

സ്കൂൾ അധ്യാപകർക്കു വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി ക്ലാസ്സ് എടുക്കാനുള്ള G - Suite പ്ലാറ്റ്ഫോം Kite ഒരുക്കുന്നത് അറിഞ്ഞിരിക്കുമല്ലൊ.

G-Suit എങ്ങിനെ ഉപയോഗിക്കാം



ട്രയൽ ക്ലാസ്സ് നടന്നു കഴിഞ്ഞു. 47 ലക്ഷത്തോളം കുട്ടികളേയും 1.7 ലക്ഷത്തോളം അധ്യാപകരേയും G - Suite പ്ലാറ്റ്ഫോമിലൂടെ kiteschool.in എന്ന പൊതു ഡൊമൈനിൽ കൊണ്ടുവരികയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗൂഗിൾ ഇന്ത്യ സൗജന്യമായി ലഭ്യമാക്കുന്ന പ്ലാറ്റ് ഫോം ഉപയോഗിക്കാനുള്ള പരിശീലനം നൽകാനുള്ള മൊഡ്യൂളും തയ്യാറായിക്കഴിഞ്ഞു. 

പ്ലാറ്റ്ഫോമിൽ HM ൻ്റെ സ്കൂൾ ഗ്രൂപ്പ്. ക്ലാസ്സ് അധ്യാപകരുടെ ഗ്രൂപ്പ്. ഓരോ വിഷയത്തിൻ്റേയും ഗ്രൂപ്പ്. കൃത്യമായ ടൈംടേബിൾ ( സമയം ) അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ. അധ്യാപകൻ്റെ ഏക മുഖ പാഠവിനിമയത്തിനു പകരം കുട്ടിയും ഉൾച്ചേർന്ന ദ്വിമുഖ വിനിമയം. വൈറ്റ് ബോർഡ് ഉപയോഗിക്കുന്നു. വേഡ് പ്രൊസസിംഗ്, പ്രസൻ്റേഷൻ, സ്പ്രൈഡ് ഷീറ്റ്, ഡ്രോയിംഗ് എന്നിവയുള്ള സംവിധാനം. വീഡിയോ കോൺഫറൻസിംഗ്‌, ക്ലാസ്സ് റൂം ലേണിംഗ് മാനേജ്മെൻറ് സംവിധാനം, അസൈൻമെൻ്റുകൾ, ക്വിസ് എന്നിവ നൽകാനും മൂല്യനിർണയം നടത്താനുമുള്ള സൗകര്യം ഇതൊക്കെ ഈ പ്ലാറ്റ്ഫോമിലുണ്ട്. തുടർമൂല്യനിർണയം നിരന്തരവും കൃത്യമായും നടക്കുമെന്നതിനാൽ പിന്തുണാ സംവിധാനമൊരുക്കാനും എളുപ്പം.

ക്ലാസ്സുകൾ തിരിച്ചും വിഷയങ്ങൾ തിരിച്ചും, സ്കൂൾ തലത്തിലും ഗ്രൂപ്പുണ്ടാക്കാനെളുപ്പം.
ഇതിൽ നടക്കുന്ന പ്രവർത്തനങ്ങൾ നിങ്ങളുടെ മൊബൈലിൻ്റ മെമ്മറിയെ ബാധിക്കില്ല. ഇത് google drive ൽ സംഭരിക്കപ്പെടുന്നു. ക്ലാസ്സുകൾ റെക്കാർഡ് ചെയ്യാനും ക്ലാസ്സ് മുടങ്ങിയവർക്ക് പിന്നീട് ലിങ്ക് നൽകാനും എളുപ്പം കഴിയും.

അഡ്മിനിസ്ട്രേറ്റർമാർക്കും അധ്യാപകർക്കും വിദ്യാർത്തികൾക്കും പ്രത്യേക ലോഗിൻ സംവിധാനം. PEN നമ്പറിൽ അധ്യാപകർ തുറക്കുമ്പോൾ കുട്ടികൾ അഡ്മിഷൻ നമ്പർ ഉപയോഗിച്ച് തുറക്കുന്നു. ക്ലാസ്സ് അധ്യാപകർ തയ്യാറാക്കുന്ന ലിങ്ക് വാട്സാപിലൂടെ ഷെയർ ചെയ്തത് google meet ലൂടെ സ്വന്തം കുട്ടികൾക്ക് എളുപ്പം കയറി വരാം.
ലോഗിൻ സൗകര്യം നിയന്ത്രിക്കപ്പെടുന്നതിനാൽ ക്ലാസ്സിൽ മറ്റാരും നുഴഞ്ഞുകയറുന്ന പ്രശ്നം ഉണ്ടാകില്ല.

HM ന് സ്കൂൾ തലത്തിൽ ഒന്നിച്ചും, അധ്യാപകർക്ക് മാത്രമായും നിർദ്ദേശങ്ങൾ നൽകാം. അത് പോലെ ഉന്നത ഉദ്യോഗസ്ഥർക്കും. വിദ്യാഭ്യാസ മന്ത്രിക്കോ മറ്റൊ സംസ്ഥാനത്തിലെ  എല്ലാ വിദ്യാർത്ഥികൾക്കും / അധ്യാപകർക്ക് നൽകണമെങ്കിൽ ആ സൗകര്യവും ഉണ്ട്. കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ് ബെൽ 2.0 ക്ലാസ്സുകൾ തുടർ പ്രവർത്തനങ്ങൾ സമഗ്ര പോർട്ടലിലെ വിഭവങ്ങൾ തുടങ്ങിയവയും ഇതിൽ ലഭ്യമാണ്.

സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ, മികവുകൾ, അധ്യാപകരുടെ കാര്യക്ഷമത, കുട്ടികളുടെ പ്രതികരണങ്ങൾ, തുടർ പ്രവർത്തനങ്ങൾ, അവർക്ക് ലഭിക്കുന്ന പരിഹാരബോധനം, ദിനാചരങ്ങൾ, മറ്റു പരിപാടികൾ ഇതൊക്കെ അഡ്മിനിസ്ട്രേറ്റർമാർക്ക്‌ കണ്ട് മനസ്സിലാക്കാനും സാധിക്കും. ഈ കോവിഡ് മഹാമാരിക്കാലത്തും പല വിദ്യാലയങ്ങളിലും ഉന്നത തലത്തിലുള്ള അക്കാദമികവും അല്ലാത്തതുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ചില വിദ്യാലയങ്ങൾ പത്താം ക്ലാസ്സിന് മാത്രം പ്രാധാന്യം നൽകുന്നു. മറ്റു കുട്ടികൾ അരിക് വൽക്കരിക്കപ്പെടുന്നു. രക്ഷിതാക്കൾ വ്യാകുലപ്പെടുന്നു.  ഇതൊന്നും ഇനി ശ്രദ്ധിക്കാതെ പോകില്ല. ട്രയലിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പങ്കുവച്ച സന്തോഷം, രക്ഷിതാക്കളും സമൂഹവും നൽകുന്ന പിന്തുണ ഉന്നത തലങ്ങളിൽ  പ്രവർത്തനങ്ങളുടെ വിലയിരുത്തൽ - ഇതല്ലാം പുതിയ അക്കാദമിക്ക അന്തരീക്ഷം  സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മികച്ച വിദ്യാലയം മികവാർന്ന പ്രവർത്തനം അതാകട്ടെ നമ്മുടെ ഓരോരുത്തരുടേയും മുദ്രാവാക്യം - നമുക്ക് ഒന്നിച്ച് G -Suite ൽ കയറാം. 
                 

No comments:

Post a Comment