🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, August 12, 2021

പാലോട് വാണി //Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

പാലോട് വാണി

 "പാലോട് ഹൃദയതാളം - പാലോട് വാണി"

 തിരുവനന്തപുരത്തെ പാലോട് ഗവൺമെന്റ് എൽപി സ്കൂൾ റേഡിയോ വാണിയുടെ മുദ്രാഗീതം ആണിത് പാലോട് മാത്രമല്ല ശ്രോതാക്കളുടെ മുഴുവൻ ഹൃദയതാളമായി മാറിയിരിക്കുന്നു.

2020 നവംബർ ഒന്നിന് തുടക്കം കുറിച്ച പാലോട് വാണി ഞായറാഴ്ച 2: 30നാണ് പ്രക്ഷേപണം ചെയ്യുന്നത് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സ്പെഷ്യൽ പാലോട് വാണിയും ഉണ്ടാകും. പരിപാടികളുടെ ബാഹുല്യം കാരണം ചില ആഴ്ചകളിൽ മൂന്നുവരെ പ്രക്ഷേപണം നടന്നിട്ടുണ്ട്.

 സ്കൂൾ ജീവനക്കാരുടെ നീണ്ടനാളത്തെ ആഗ്രഹമായിരുന്നു സ്കൂൾ റേഡിയോ 2019 സെപ്റ്റംബറിൽ അതിനു തുടക്കം കുറിച്ചു റേഡിയോ മുറ്റം എന്നാണ് പേരിട്ടത് ക്ലാസ്മുറികളിൽ സൗണ്ട് ബോക്സുകൾ സ്ഥാപിച്ച സ്കൂൾ സമയത്തിന്റെ ഇടവേളകളിൽ ദിവസേന പരിപാടികൾ അവതരിപ്പിക്കുന്നത് ആയിരുന്നു രീതി. കൊറോണവൈറസ് ലോകത്താകമാനമുള്ള സ്കൂളുകളെ താഴിട്ട് പൂട്ടിയതോടെ പാലൂർ പാലോട് സ്കൂളിലെ റേഡിയോ മുറ്റത്തിന് ശബ്ദം നിലച്ചു കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ 2020ഏപ്രിൽ കിഡ്സ് എന്നപേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. പക്ഷേ വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതിനാൽ ചാനൽ പ്രവർത്തനം മന്ദഗതിയിലായി. ആസൂത്രണത്തിലെ പിഴവ് ആയിരുന്നു പ്രധാന കാരണം. സ്കൂളുകൾക്ക് വീണ പൂട്ട് തുരുമ്പിച്ചു തുടങ്ങിയതോടെ റേഡിയോ മുറ്റം വെട്ടി വെടിപ്പാക്കാൻ സ്കൂൾ പിടിഎയും എസ് ആർ ജിയും തീരുമാനിച്ചു.  വീടുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങൾക്ക് ഉണർവേകുക ശ്രമകരമായ ജോലിയായിരുന്നു കുട്ടികളുടെ പരിപാടികൾ സ്മാർട്ട് ഫോണിൽ റെക്കോർഡ് ചെയ്ത് അധ്യാപകർക്ക് അയച്ചുകൊടുക്കണം. അധ്യാപകർ എഡിറ്റ് ചെയ്ത് പ്രേക്ഷേപണ യോഗ്യമാക്കി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ശ്രോതാക്കളിൽ എത്തിക്കുക  എന്നതായിരുന്നു പദ്ധതി.
 റേഡിയോ മുറ്റം എന്ന പേരിന് പഞ്ച് പോരെന്ന ബോധ്യത്തിൽ ആണ് പാലോട് വാണി എന്ന പേര് വന്നെത്തിയത്. പേരിലൂടെ കുട്ടികളും രക്ഷിതാക്കളും മാത്രമല്ല പാലോട് നിവാസികളിൽ എല്ലാം ഈ പരിപാടി ചേക്കേറി.

റേഡിയോ പ്രക്ഷേപണം സ്കൂൾ വളപ്പിൽ നിന്നും പുറത്ത് കടക്കുകയാണ്. ലോകത്തെവിടെ നിന്നും ഉള്ള ആൾക്കും ഇത് ലഭ്യമാകും അതുകൊണ്ടുതന്നെ പാലോട് സ്കൂളിന്റെ യും പാലോടിന്റെയും പേരും പ്രശസ്തിയും നിലനിർത്തുന്ന ചട്ടക്കൂട് ഉണ്ടാകണം. അങ്ങനെയാണ് അവതരണഗാനം രൂപപ്പെടുന്നത്.

  നവംബർ ഒന്നാം തീയതി 2.30 ന് ആദ്യ പാലോട് വാണി പ്രക്ഷേപണത്തിന് തയ്യാറായി. പ്രീ പ്രൈമറി വിഭാഗം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ മൂന്ന് എപ്പിസോഡുള്ള പരിപാടികളാണ് ലഭിച്ചത്. അതിൽനിന്നും അരമണിക്കൂറിനുള്ളവ തെരഞ്ഞെടുത്തു അധ്യാപകർ തിരക്കഥ തയ്യാറാക്കി. ജോക്കികൾക്ക് തിരഞ്ഞെടുത്ത അവതരിപ്പിക്കേണ്ട വാചകങ്ങൾ അയച്ചുകൊടുത്തു. അവതരിപ്പിക്കേണ്ട രീതി പറഞ്ഞു കൊടുത്തു. ഇങ്ങനെ തയ്യാറാക്കിയ ശബ്ദങ്ങളും പരിപാടികളും പ്രക്ഷേപണ യോഗ്യമാക്കി അധ്യാപകർ തന്നെ.
 ഇവിടെ സഹായകമായത് കൈറ്റ് വിക്ടേഴ്സ് വഴി വിദ്യാഭ്യാസ വകുപ്പ് തന്ന 4 ലാപ്ടോപ്പുകൾ ആണ്.

 ഒരു മാസത്തെ പരിശീലനമാണ് ആദ്യ പ്രക്ഷേപണത്തിനായി വേണ്ടി വന്നത് . രക്ഷിതാക്കൾ ഫോണിൽ ആലേഖനം ചെയ്ത് അയച്ച പരിപാടികളുടെ ശബ്ദരൂപം അധ്യാപകർ പരിശോധിക്കും. പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നിർദ്ദേശം നൽകും. അങ്ങനെ ഭാഷാപരവും ആശയപരവുമായ പോരായ്മകൾ പരിഹരിച്ചാണ് ഓരോ എപ്പിസോഡ്സിനും പരിപാടികൾ തയ്യാറാക്കുന്നത്.

കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ കൂടാതെ വാർത്ത,വാർത്താ വിശകലനം, എഴുത്തുപെട്ടി, ആശംസകൾ ദിനാചരണ സന്ദേശം തുടങ്ങിയവ എപ്പിസോഡുകളിൽ മാറിമാറി പ്രക്ഷേപണം ചെയ്യാം. തുടക്കത്തിൽ പരിപാടികൾ തിരഞ്ഞെടുക്കാനും അവതരിപ്പിക്കുവാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വാതന്ത്ര്യം നൽകിയിരുന്നു. പിന്നീട് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ തയ്യാറാക്കാൻ അധ്യാപകർ ബുദ്ധിപൂർവ്വമായ ഇടപെടലുകൾ നടത്തി.

 ആദ്യ കാലങ്ങളിൽ സ്കൂൾ അടിസ്ഥാനത്തിലായിരുന്നു പ്രക്ഷേപണം.  ഒരു മാസം പിന്നീടും മുൻപേ ക്ലാസ്സ് അടിസ്ഥാനത്തിൽ പരിപാടികൾ തയ്യാറാക്കാൻ തീരുമാനിച്ചു. രക്ഷിതാക്കളും വിദ്യാർത്ഥികളും പാലോട് വാണിയെ നെഞ്ചേറ്റിയത് പരിണിത ഫലമായിരുന്നു അത്. ക്ലാസ് അടിസ്ഥാനത്തിൽ ആദ്യ പാലോട് വാണി  അവതരിപ്പിച്ചത് പ്രീപ്രൈമറി വിദ്യാർത്ഥികളായിരുന്നു എന്നതാണ് ശ്രദ്ധേയം.

 ആഡോ സിറ്റിയിൽ എഡിറ്റ് ചെയ്തു എംപി3യിൽ എക്സ്പോർട്ട് ചെയ്താണ് പാലോട് വാണി പ്രക്ഷേപണ യോഗ്യമാക്കുന്നത്. പ്രക്ഷേപണം തുടങ്ങിയ മികച്ച അഭിപ്രായങ്ങൾ ലഭിച്ചതോടെ പൊടിയും മാറാലയും പിടിച്ചു കിടന്ന പാലോട് കിഡ്സ് എന്ന യൂട്യൂബ് ചാനലിനെ കുളിപ്പിച്ച് വൃത്തിയാക്കി എടുത്തു. പാലോട് വാണിയെ mp4 ഫോർമാറ്റിൽ ഒരുക്കിയെടുത്ത്‌ ചാനൽ വഴി സംപ്രേക്ഷണം ചെയ്തതോടെ കൂടുതൽ പേരിൽ എത്തിക്കാൻ കഴിഞ്ഞു. ഇതോടെ പാലോട് കിഡ്സ് യൂട്യൂബ് ചാനലിനും ജീവൻ വെച്ചു.

 വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത കുട്ടികൾക്ക് ഏറെ ആശ്വാസമായി പാലോട് വാണി. രക്ഷിതാക്കളും കുട്ടികളും വിരസതയിൽ നിന്നും രക്ഷപ്പെട്ടു എന്നതിന് തെളിവാണ് പിന്നീട് ചേർന്ന ക്ലാസ് പിടിഎ കളിലെ രക്ഷിതാക്കളുടെ അഭിപ്രായം സൂചിപ്പിച്ചത് കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മെച്ചപ്പെട്ടു എന്നതാണ് മറ്റൊരു നേട്ടം. കുട്ടികളും രക്ഷിതാക്കളും കഴിവുള്ളവർ ആണെന്ന ബോധം അവരെ തന്നെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞതും പാലോട് വാണിയുടെ സവിശേഷതയാണ്.  കുട്ടികളും രക്ഷിതാക്കളും അധ്യാപകരും എല്ലാം അടച്ചു പൂട്ടൽ കാലത്തും സജീവമായതിന് തെളിവാണ് ഒൻപത് മാസത്തിനുള്ളിൽ 50 എപ്പിസോഡുകൾ പിന്നിട്ടത്. ഇതിനിടയിൽ പാലോട് കിഡ്സ് എന്ന ചാനൽ ആമയും മുയലും പന്തയം കഥപോലെ 100 എപ്പിസോഡും പിന്നിട്ടു. 2021 ജൂൺ 1 മുതൽ ജൂലൈ 31 വരെ 51 ദിവസത്തിനുള്ളിൽ 89 എപ്പിസോഡ് ആണ് ചാനലിൽ സംപ്രേഷണം ചെയ്തത്.
 കോവിഡ് എന്ന മഹാമാരി യാതൊരു പിശുക്കും കാട്ടാതെ നൽകിയ വിരസതയെ ആട്ടിയോടിക്കാൻ ഈ പദ്ധതികളിലൂടെ കഴിഞ്ഞു എന്നതാണ് രണ്ട് ചാനലിന്റെയും സ്വീകാര്യത. ഇതിനെല്ലാമുപരി കുട്ടികളുമായും രക്ഷിതാക്കളും ആയും നിരന്തരം ഇടപെടാൻ കഴിഞ്ഞതോടെ ഓരോ വിദ്യാർഥിയുടെയും കുടുംബസാഹചര്യം യഥാസമയം മനസ്സിലാക്കുവാനും ആവശ്യമായ സഹായം എത്തിക്കുവാൻ സാധിച്ചു.
 പാലോട് വാണി ആരംഭിച്ചപ്പോൾ നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധി സ്മാർട്ട് ഫോണിന്റെ അപര്യാപ്തമായിരുന്നു. അധ്യാപകരുടെ ഇടപെടലിലൂടെ സ്മാർട്ട്ഫോൺ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് പോലും പാലോട് വാണിയിൽ അവസരം നഷ്ടപ്പെട്ടിട്ടില്ല.

 കുട്ടികളുടെ പരിപാടികൾ കൂടാതെ രക്ഷിതാക്കൾക്കും അവസരം നൽകിയത് പുതിയ ഒരു സംരംഭത്തിനു കൂടി നാന്ദി കുറി ക്കലായിരുന്നു. മാർച്ച് 8 വനിതാ ദിനത്തിൽ അമ്മമാരാണ് പാലോട് വാണി അവതരിപ്പിച്ചത് ജൂൺ ഒന്നിന് രക്ഷാകർതൃദിനത്തിൽ രക്ഷിതാക്കൾക്കും അവസരം നൽകി. രക്ഷിതാക്കൾ പാലോട് വാണിയെ രണ്ട് കൈയും നീട്ടി സ്വീകരിച്ചതിന്റെ ഫലമായി രക്ഷിതാക്കൾക്കായി മാസത്തിൽ ഒരിക്കൽ  പ്രക്ഷേപണം ചെയ്യുന്ന പാലോട് വേൾഡ് എന്ന പദ്ധതിക്ക് നാന്ദികുറിച്ചു. തുടക്കത്തിൽ തന്നെ 2എപ്പിസോഡ് ആണ് പ്രക്ഷേപണം ചെയ്തത്. പോസിറ്റീവിനെ ഭയപ്പെടുന്ന കാലത്ത് പോസിറ്റീവായി ചിന്തിക്കുന്നതിന്റെ ഫലപ്രാപ്തി എത്രത്തോളമാ യിരിക്കുമെന്ന് പാലോട് വാണി തെളിയിക്കുന്നു.
     
 സ്വാമിനാഥൻ കെ
9495301164


പാലോട് ഗവൺമെൻറ് എൽ പി സ്കൂൾ ലോകത്തിനുമുന്നിൽ - പാലോട് വാണിറേഡിയോ - കേരളകൗമുദിയിൽ വന്ന റിപ്പോർട്ട്-

Palode Kids - 111 ( ഹിരോഷിമ ദിനം)


Palode kids_ 100
























No comments:

Post a Comment