അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ
സ്വാഭാവികവും തൻ്റേതെന്ന തോന്നൽ ഉളവാക്കും വിധവും അവതരിപ്പിച്ചാൽ കുട്ടിക്ക് പഠനം രസകരവും താല്പര്യവുമാർന്ന അനുഭവമാകും.
കൃഷ്ണ എ.എൽ.പി സ്കൂൾ അലനല്ലൂരിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സുമിത ടീച്ചർ നടത്തിയ അത്തരം ഒരു ഭാഷാ ഇടപെടലാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വ്യത്യസ്ത അനുഭവങ്ങൾ കുട്ടികളിലെത്തിക്കാനുദ്ദേശിച്ചുള്ള പരിപാടിയാണ്" അതിഥിയോടൊപ്പം". വ്യത്യസ്ത വ്യക്തികൾ,തൊഴിലുകൾ, സ്ഥലങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരത്തോടൊപ്പം ഏതു തൊഴിലിലേർപ്പെട്ടാലും സ്വന്തം കഴിവ് സമൂഹ നന്മക്കു കൂടി ഉപയോഗപ്രദമാക്കണമെന്ന ബോധം അവരിലുണരണമെന്നും ലക്ഷ്യമിടുന്നു. അഭിമുഖത്തിലൂടെ സ്വായത്തമാക്കുന്ന അനുഭവങ്ങൾ, വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ അവതരിപ്പിക്കാനവസരം നൽകി, ഭാഷാ ശേഷി മെച്ചപ്പെടണമെന്നും ലക്ഷ്യമിടുന്നു. ആദ്യത്തെ "അതിഥിയോടൊപ്പം " പരിപാടി യുടെ ഉത്പന്നങ്ങൾ ലഭ്യമാക്കിയ രീതി ഇപ്രകാരമാണ്.
- Google meet വഴി അതിഥിയുമായി അഭിമുഖത്തിനവസരം.
- അനുഭവം ഇഷ്ടമുള്ള വ്യവഹാര രൂപത്തിൽ തയ്യാറാക്കൽ.
- Note book ൽ എഴുതി photo എടുത്ത് അയച്ചത് ടീച്ചർ ആവശ്യമായ editing നടത്തി മെച്ചപ്പെടുത്തി നൽകുന്നു.
- Type ചെയ്യാൻ കഴിയുന്ന രക്ഷിതാക്കൾ type ചെയ്തിടുന്നു.
- കുട്ടികളുടെ photo/ പേര് എന്നിവ വച്ച് വ്യവഹാര രൂപം രേഖപ്പെടുത്തി വായനാ കാർഡ് തയ്യാറാക്കി നൽകുന്നു.(മലയാളം editor appലാണ് ചെയ്തത് )
- എല്ലാ വായനാ കാർഡുകളും ക്ലാസ് whats app ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു.
- കുട്ടികളെ 3 ഗ്രൂപ്പുകളാക്കി തിരിച്ചു നിർമിച്ച വായനാ ഗ്രൂപ്പുകളിൽ ദിവസവും ഓരോ വായനാ കാർഡ് വായിച്ചു Post ചെയ്യാനും/ Note book ൽ എഴുതാനും നിർദേശം.
അനുഭവക്കുറിപ്പ്, പത്ര വാർത്ത, ഡയറി, റിപ്പോർട്ട് തുടങ്ങി കുട്ടിയുടെ താല്പര്യത്തിന് അനുസരിച്ച് വ്യത്യസ്ത വ്യവഹാര രൂപങ്ങളിലാണ് കുട്ടികൾ രേഖപ്പെടുത്തലുകൾ തയ്യാറാക്കുന്നത്.
ലഭിക്കുന്ന ഉല്പന്നങ്ങളെ എഡിറ്റിങ്ങിന് ശേഷം അവരുടെ ചിത്രങ്ങൾ ചേർത്ത് വായനാ കാർഡ് രൂപത്തിൽ നൽകുമ്പോൾ തങ്ങളുടെ അല്ലെങ്കിൽ തങ്ങളുടെ സഹപാഠികളുടെ സൃഷ്ടി എന്ന നിലയിൽ അവ ഉപയോഗിക്കാൻ കുട്ടിയിൽ താല്പര്യം വർദ്ധിക്കുന്നു.
തയ്യാറാക്കിയ ചില വായനാ കാർഡുകളുടെ മാതൃക.
No comments:
Post a Comment