അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ
ഇവിടെ പരിചയപ്പെടുത്തുന്നത് P.A.M.M.U.P.S, Kallepully പാലക്കാട് സ്കൂളിലെ ചില വേറിട്ട പ്രവർത്തനങ്ങളും അവയ്ക്ക് ചുക്കാൻ പിടിക്കുന്ന ഒന്നാം ക്ലാസ് അധ്യാപികയായ ഷിജി ടീച്ചറുടെയും പ്രവർത്തനങ്ങളാണ്.
ഞാൻ ഷിജി. പാലക്കാട് സബ്ജില്ലയിലെ P. A. M. M. U. P. S, Kallepully യിലെ ഒന്നാം ക്ലാസ്സ് അദ്ധ്യാപികയാണ്. വെല്ലുവിളികളും, പ്രതിസന്ധികളും നിറഞ്ഞ രണ്ടാമത്തെ അധ്യയന വർഷം. ആദ്യവർഷം തന്നെ ഡിജിറ്റൽ സാധ്യതകളെ പൂർണ്ണമായും പ്രയോജനപ്പെടുത്തിയ അദ്ധ്യാപകരെയും, വിദ്യാലയങ്ങളെയും എനിക്ക് നേരിട്ടറിയാം. അവരെ അഭിമാനത്തോടെ ഓർക്കുന്നു. എന്തുകൊണ്ടോ എനിക്ക് അതിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷം അവയെല്ലാം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാനും അധ്യയനം തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ കുട്ടികളെയും, രക്ഷിതാവിനെയും അടുത്തറിയാൻ കഴിഞ്ഞു. എന്റെ ക്ലാസ്സിൽ 49 കുട്ടികൾ ഉണ്ട്. എല്ലാ ദിവസവും google meet നടത്തുകയും follow up activities എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തുവരുന്നു.32 കുട്ടികൾ പങ്കെടുക്കാറുണ്ട്. ബാക്കി കുട്ടികളെ ആഴ്ചയിലൊരിക്കൽ ഫോണിൽ ബന്ധപ്പെട്ടു അവർ activities ചെയ്യുന്നുവെന്ന് ഉറപ്പാക്കാറുണ്ട്. ഗൂഗിൾമീറ്റിൽ കൊടുക്കുന്ന പ്രവർത്തനങ്ങൾ മുഴുവൻ അവർക്ക് എത്താറില്ല എന്ന ഒരു പരിമിതി ഉണ്ട്. ഒന്നാം ക്ലാസ്സിൽ കൊടുത്ത കുറച്ചു പ്രവർത്തനങ്ങൾ പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു.
🌹തുടർപ്രവർത്തനങ്ങൾക്ക് പുറമെ google meet ൽ ഓരോ ദിവസവും ഓരോ മേഖലയ്ക്ക് പ്രാധാന്യം കൊടുത്ത്--
വായന, എഴുത്ത്, പാട്ട്, കഥ,എന്നിവ യും, വെള്ളിയാഴ്ച ഒരാഴ്ച്ചത്തെ പ്രവർത്തനങ്ങൾ വിലയിരുത്തലും നടത്തുന്നു.
🌹Butterflies എന്നാണ് കുട്ടികളെ വിളിക്കാറുള്ളത്.
🌹1മണിക്കൂർ ദിവസം കുട്ടികളുടെ കൂടെ പഠനത്തിനായി ചിലവഴിക്കണം എന്നതുൾപ്പെടെ കുറെ കാര്യങ്ങൾ ചേർത്ത് daily chart നൽകിയിട്ടുണ്ട്.
🌹പഠിക്കാൻ സ്ഥിരമായി ഒരു സ്ഥലം നിശ്ചയിക്കാൻ പറഞ്ഞു. Googlemeet നടത്തുമ്പോൾ ഞാനും ഒരു സ്ഥിരം സ്ഥലം നിശ്ചയിച്ചു.
🌹രക്ഷിതാക്കളിൽ നിന്നും 5പ്രതിനിധികളെ തെരഞ്ഞെടുത്തു. മാസത്തിൽ 1CPTA. തീരുമാനങ്ങൾ പ്രതിനിധികൾ ക്ലാസ്സ് ഗ്രൂപ്പിൽ post ചെയ്യും
🌹papercraft, puppets ഉപയോഗിച്ച് കഥ, സംഭാഷണം എന്നിവയും തുടങ്ങി.
🌹ആഴ്ചയിൽ ഒരു ചിഹ്നം പരിചയപ്പെടുത്തൽ, വളരുന്ന പുസ്തകം
🌹ചെറിയ പ്രൊജക്റ്റ് നൽകി വരുന്നു. Eg:Corona മുൻകരുതലുകൾ, വാർത്ത ആൽബം
🌹എല്ലാ ദിനാചരണങ്ങളിലും രക്ഷിതാവിനെയും ഉൾപ്പെടുത്താറുണ്ട്.
🌹വായന ദിനത്തിൽ എല്ലാ കുട്ടികൾക്കും colouring book+ crayons സമ്മാനം നൽകി.
🌹മത്സരങ്ങൾ അഭികാമ്യമായി തോന്നിയിട്ടില്ല. അതിനാൽ പങ്കെടുക്കുന്നവർക്ക് e- certificate നൽകാറുണ്ട്
🌹notebook സ്കൂളിൽ കൊണ്ട് വന്നു പരിശോധിക്കുകയും വേണ്ട തിരുത്തലുകൾ നടത്തുകയും ചെയ്യാറുണ്ട്.
🌹രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു
🌹കുട്ടികൾ activities ചെയ്യുന്നത് note ചെയ്തു വെയ്ക്കാറുണ്ട്. അവ CPTA യിൽ കാണിക്കാറുണ്ട്.
🌹ഇനി September ൽ ചെയ്യാനുദേശിക്കുന്ന പരിപാടി കൾ..
ഓൺലൈൻ Assembly,
ഓൺലൈൻ ബാലസഭ,
അമ്മമാർക്കായി ക്വിസ്.
Kite victers ന്റെ 1 st bell ക്ലാസുകൾക്ക് സമാന്തരമായി പാലക്കാട് DIET നേതൃത്വം വഹിക്കുന്ന Interbell group ൽ ഗണിതത്തിന്റെ coordinator ആണ്.ഒന്നാം ക്ലാസ്സ് കൂട്ടായ്മയ്ക്ക് സജീവനേതൃത്വം വഹിക്കുന്ന ശ്രീ. രാമകൃഷ്ണൻ സാറിന്റെ പ്രചോദനം ഗ്രൂപ്പ് അംഗങ്ങൾക്ക് എന്നും വിലപ്പെട്ടതാണ്. ഇന്റർബെൽ ഗ്രൂപ്പിലെ കൂട്ടുകാരുടെ ക്ലാസ്സ് പ്രവർത്തനങ്ങളുടെ പങ്കിടലും,ഡിജിറ്റൽ വിദ്യകൾ എന്നിവ ഈ പ്രതിസന്ധി സമയത്ത് ഏറെ സഹായിച്ചിട്ടുണ്ട്.
അതുപോലെ സഹഅദ്ധ്യാപികയായ ശശികല ടീച്ചറുടെ കൂടെ ആഴ്ചയിൽ ഒരു ദിവസം ക്ലാസ്സിൽ ചെയ്യേണ്ട നൂതന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്ത് planning നടത്താറുണ്ട്.HM. Smt. ഉഷടീച്ചർ, Manager. സ്വരൂപ് സാർ, സഹപ്രവർത്തകർ എന്നിവരെല്ലാം ഇത്തരം വേറിട്ട പ്രവർത്തനങ്ങൾക്ക് എപ്പോഴും പൂർണ്ണ പിന്തുണയായി കൂടെയുണ്ട്. എല്ലാറ്റിനുമുപരി എന്റെ കുഞ്ഞുമക്കളും, രക്ഷിതാക്കളും കൂടെ നിൽക്കുമ്പോൾ ഇനിയും പുതിയ പഠനതന്ത്രങ്ങൾ അവർക്കായി അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
നന്ദി.🙏
പഠന അന്തരീക്ഷം ഒരുക്കുന്നതിൻ്റെ ഭാഗമായി
Google meetന് സ്ഥിരമായ സ്ഥലം കുട്ടികൾക്ക് നിർദ്ദേശിച്ചപ്പോൾ ടീച്ചറും ആ രീതി തന്നെ പിന്തുടർന്നു.
കുട്ടികൾക്ക് പേര് പഠിക്കാൻ ചെയ്ത വിദ്യ.. Drg 1st std ൽ ലളിത ടീച്ചർ പറഞ്ഞു തന്നതാണ് 👆
ഈ അദ്ധ്യാപകദിനത്തിൽ NCTS അംഗീകാരം ലഭിച്ചു. ഒരു വർഷത്തേക്ക് വിദ്യാലയം NCTS India ഏറ്റെടുത്തിരിക്കുകയാണ്.
PAM MUP സ്കൂളിനും ഷിജി ടീച്ചറിനും സഹപ്രവർത്തകർക്കും ടീം അധ്യാപകക്കൂട്ടത്തിൻ്റെ ആശംസകൾ...
No comments:
Post a Comment