അങ്ങിനെ വെറുതെ കടന്നുപോകേണ്ട ഒരു ദിനമല്ല ട്രോമാ കെയർ ദിനം. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞൊരു ദിനമാണ്. മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഒരുപാട് വാർത്തകളാണ് നിത്യേന നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്.
ആക്സിഡന്റുകളെ കുറിച്ചോ അതുമൂലമുണ്ടാകുന്ന മരണങ്ങളെ കുറിച്ചോ കേൾക്കാത്ത ദിവസങ്ങൾ ഉണ്ടായിരിക്കില്ല. ഇത്തരം സന്ദർബങ്ങളിൽ മരണം ഒഴിവാക്കാൻ നമുക്കെന്ത് ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ച് ചിന്തിക്കേണ്ട ദിവസമാണ് ഇന്ന്.
നാം ഓരോരുത്തരും അപകടത്തിൽ പെടുന്നവരെ എങ്ങനെ രക്ഷിക്കണം എന്നതിനെ കുറിച്ച് പൊതുവായ ഒരു അറിവ് നേടുകയും കാഴ്ച്ചക്കാരനായി മാറിനിൽക്കാതെ അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള *'ബേസിക് ലൈഫ് സപ്പോർട്ട് സ്കില്സ്'* പ്രയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഈ ട്രോമ ദിനത്തിൽ നിങ്ങളിലെത്തിക്കാൻ ആഗ്രഹിക്കുന്ന സന്ദേശം :
*'നഷ്ടമാകുന്ന ഓരോ ജീവനുകളും ഒരു പക്ഷെ നമ്മുടെ കഴിവ് ഉപയോഗിച്ച് രക്ഷപ്പെടുത്താൻ സാധിച്ചേക്കും'* എന്നതാണ്. അതിനായ് നമുക്ക് പ്രതിജ്ഞ ചെയ്യാം.
അവർ നേരിടുന്ന ലിംഗവിവേചനത്തിനുമെതിരെ ബോധവത്കരണം നടത്തുന്നതിനായി 2012- മുതൽ ഈ ദിനം ആചരിക്കുന്നു.
പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്.
2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.
ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണ്ണമാക്കുന്നു.
ലോകം ബാലികാദിനം ആചരിക്കുമ്പോഴും അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പേരിൽ കൊടിയ ശരീരിക പീഡനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികളുടെ രോദനങ്ങൾ പലരും കേൾക്കാതെ പോകുന്നു. ആഫ്രിക്കയിലടക്കം ചില ഗോത്രങ്ങളിൽ പെൺകുട്ടികളുടെ ലൈംഗികാവയങ്ങൾ മുറിപ്പെടുത്തുന്നതും മാറിടങ്ങളുടെ വളർച്ച മുരടിപ്പിക്കുന്നതുമായ കാടൻ ആചാരങ്ങൾ ഇന്നും മുറതെറ്റാതെ നടക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവർത്തകർക്കോ പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കോ ഒന്നും തന്നെ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.
1966-ൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.
'ഡിജിറ്റൽ തലമുറ. നമ്മുടെ തലമുറ' എന്നതാണ് ഈ വർഷത്തെ തീം. പെൺകുട്ടികളുടെ പുരോഗതി ഉറപ്പുവരുത്തുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീയായതിന്റെ പേരിൽ അവർ നേരിടുന്ന ലിംഗ അസമത്വത്തെക്കുറിച്ചു ബോധവാന്മാരാക്കുക, പെൺകുട്ടികൾക്കായി കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസം, പോഷകാഹാരം, നിയമപരമായ അവകാശങ്ങൾ, ചികിത്സാ പരിരക്ഷ എന്നിവയിൽ നിലനിൽക്കുന്ന അസമത്വം എന്നിവയ്ക്കൊപ്പം സ്ത്രീയായതിന്റെ പേരിലുള്ള വേർതിരിവിൽനിന്ന് സംരക്ഷണവും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ, ബാലവിവാഹം എന്നിവ തടയാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്ന് ഉദ്ബോധിപ്പിക്കുകയാണ് ഈ ദിനാചരണത്തിലൂടെ.
ഒന്നാം ക്ലാസ് മലയാളം (Integration), ഇംഗ്ലീഷ്, ഗണിതം ( മലയാളം & English medium) വിഷയങ്ങൾക്കായി വെളിയം സബ് ജില്ല തയ്യാറാക്കിയ മൂല്യനിർണ്ണയ പ്രവർത്തനങ്ങളും സൂചകങ്ങളും.