🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, October 10, 2021

ഒക്ടോബർ 11 ലോക ബാലികാ ദിനം //Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഒക്ടോബർ 11
ലോക ബാലികാ ദിനം.


പെൺകുട്ടികളടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും  

അവർ നേരിടുന്ന ലിംഗവിവേചനത്തിനുമെതിരെ ബോധവത്കരണം നടത്തുന്നതിനായി 2012- മുതൽ ഈ ദിനം ആചരിക്കുന്നു.

പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്.

2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. 

ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണ്ണമാക്കുന്നു.  

ലോകം ബാലികാദിനം ആചരിക്കുമ്പോഴും അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പേരിൽ കൊടിയ ശരീരിക പീഡനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികളുടെ രോദനങ്ങൾ പലരും കേൾക്കാതെ പോകുന്നു. ആഫ്രിക്കയിലടക്കം ചില ഗോത്രങ്ങളിൽ പെൺകുട്ടികളുടെ ലൈംഗികാവയങ്ങൾ മുറിപ്പെടുത്തുന്നതും മാറിടങ്ങളുടെ വളർച്ച മുരടിപ്പിക്കുന്നതുമായ കാടൻ ആചാരങ്ങൾ ഇന്നും മുറതെറ്റാതെ നടക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവർത്തകർക്കോ പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കോ ഒന്നും തന്നെ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.

1966-ൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.
 'ഡിജിറ്റൽ തലമുറ. നമ്മുടെ തലമുറ' എന്നതാണ് ഈ വർഷത്തെ തീം. പെൺകുട്ടികളുടെ പുരോഗതി ഉറപ്പുവരുത്തുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീയായതിന്റെ പേരിൽ അവർ നേരിടുന്ന ലിംഗ അസമത്വത്തെക്കുറിച്ചു ബോധവാന്മാരാക്കുക, പെൺകുട്ടികൾക്കായി കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസം, പോഷകാഹാരം, നിയമപരമായ അവകാശങ്ങൾ, ചികിത്സാ പരിരക്ഷ എന്നിവയിൽ നിലനിൽക്കുന്ന അസമത്വം എന്നിവയ്ക്കൊപ്പം സ്ത്രീയായതിന്റെ പേരിലുള്ള വേർതിരിവിൽനിന്ന് സംരക്ഷണവും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ, ബാലവിവാഹം എന്നിവ തടയാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്ന് ഉദ്ബോധിപ്പിക്കുകയാണ് ഈ ദിനാചരണത്തിലൂടെ.

No comments:

Post a Comment