🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, April 22, 2022

അധ്യാപകക്കൂട്ടം പൊതു വിദ്യാലയ നേട്ടങ്ങൾ വീട്ടിലെ ഉപകരണങ്ങൾ എല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാംകാം/Adhyapakakkoottam

അധ്യാപകക്കൂട്ടം പൊതു വിദ്യാലയ നേട്ടങ്ങൾ


വീട്ടിലെ ഉപകരണങ്ങൾ എല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനായി സ്വന്തമായി ആപ്പ് തയ്യാറാക്കി ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ്. എസ് ലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾ.

ഈ ആപ്പിലൂടെ വീട്ടിലെ ഉപകരണങ്ങൾ കൈ തൊടാതെ പ്രവർത്തിപ്പിക്കാനാകും. കൂടാതെ കർട്ടൻ നീക്കാനും  ടാപ്പ് തുറക്കാനും ഈ ആപ്പ് വഴിയാകും.


 ആപ്പ് ഉപയോഗിച്ച് വോയിസ് കമാന്റായോ വെബ് കൺട്രോൾ ആയോ എല്ലാ ഉപകരണങ്ങളും നിയന്ത്രിക്കാനാകും. ഇവയുമായി ബന്ധിപ്പിച്ച  ഉപകരണങ്ങളെ ബ്ലൂടൂത്ത് വഴി നിയന്ത്രിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.




 കേരള സർക്കാറിന് കീഴിലുള്ള സ്ഥാപനമായ കെ - ഡിസ്കിന്റെ യങ് ഇനോവേറ്റേഴ്സ് പ്രോഗ്രാമിൽ വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പ്രോജക്ട് അവതരിപ്പിച്ചു.



 സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്ന കോവിഡ് രോഗികൾക്കും അംഗവൈകല്യമുള്ളവർക്കും ഏറെ ഉപയോഗപ്പെടുത്തുന്നതാണ് ആപ്പ്. വിദ്യാർത്ഥികളായ എം. മുഹമ്മദ് സിമാൽ, എം. നഷ് വ, കെ. ദീപു, ആദിത്യ മേനോൻ എന്നിവർ ചേർന്നാണ് ആപ്പ് തയ്യാറാക്കിയത്. അധ്യാപകനും സയൻസ് ക്ലബ്‌ കൺവീനറുമായ കെ. വി ഷൗക്കത്ത്‌ പിന്തുണയുമായുണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ടി. സുനത, പ്രഥമാധ്യാപകൻ പി കെ അബ്ദുൽ ജബ്ബാർ, പിടിഎ പ്രസിഡന്റ് കെ.പി ശംസുദ്ധീൻ, മാനേജർ ഇൻ ചാർജ് ഡോ: കെ പി ഇബ്രാഹിം  തുടങ്ങിയവർ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഉപകരണത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളർക്ക് മുഹമ്മദ്‌ സിമാനെ ബന്ധപ്പെടാം. 96333 02482

No comments:

Post a Comment