അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
മെയ് 21:സുന്ദർലാൽ ബഹുഗുണ ചരമവാർഷിക ദിനം.
മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാവേണ്ട ഊഷ്മളമായ ബന്ധത്തിൻ്റെ ആവശ്യകത തിരിച്ചറിയുകയും ഗാന്ധിയൻ ദർശനത്തിലൂന്നി അക്രമരാഹിത്യത്തിൻ്റെയും സഹനസമരത്തിൻ്റെയും മാർഗത്തിലൂടെ സഞ്ചരിക്കുകയും ചെയ്ത കർമ ധീരൻ......
ശ്രീ ശങ്കരാചാര്യരുടെയും ശ്രീബുദ്ധൻ്റെയും പദയാത്ര പിൻപറ്റി കാശ്മീർ മുതൽ കൊഹിമ വരെ മഹാപദയാത്ര നടത്തി ലോക ശ്രദ്ധയാകർഷിച്ച പരിസ്ഥിതിവാദി ......
തലമുറകൾക്ക് പിന്തുടരാൻ ,പ്രകൃതി സ്നേഹത്തിൻ്റെ മഹനീയ മാതൃക ചിപ്കോയിലൂടെ പകർന്നു തന്ന പ്രകൃതിയുടെ പ്രവാചകൻ .......
പരിസ്ഥിതിയാണ് സുസ്ഥിര സമ്പത്ത് എന്ന് പ്രഖ്യാപിച്ച് കാതങ്ങൾക്കു മുൻപേ നടന്ന് വഴികാട്ടിയായ ദീർഘദർശി......
നദികൾക്ക് മരണമണി മുഴങ്ങുമ്പോൾ, കാടുകൾ നശിപ്പിക്കപ്പെടുമ്പോൾ, സാമുഹ്യ തിന്മകൾ പത്തി വിടർത്തിയാടുമ്പോൾ എപ്പോഴും, എവിടെയും പാഞ്ഞെത്തുന്ന പ്രകൃതിയുടെ കാവലാൾ ......
പ്രകൃതിയുടെ കാവലാളായ സുന്ദർലാൽ ബഹുഗുണയുടെ ജീവിതവഴിയിലൂടെ ഒരു യാത്ര.....
അവതരണം: കെ.വി.പ്രസാദ്, മുക്കം.
No comments:
Post a Comment